ഈ മഴയിൽ....❤️ പാർട്ട്‌ 57

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"God... എത്രനാളായി നിന്നെ ഒന്ന് കാണാൻ വിചാരിക്കുന്നു...." നയന പുഞ്ചിരിയോടെ അവന്റെ കയ്യിൽ പിടിച്ചു... ബദ്രി ഹരിയെ ഒന്ന് നോക്കി.... "നീ ഇത് എവിടാ.... ഹരി പറഞ്ഞു നീ വീട്ടിലേക്ക് വരാറില്ലെന്ന്.... കല്യാണത്തിനും കണ്ടില്ല...." അവൾ പരിഭവത്തോടെ ചോദിച്ചു... "വീട്ടിൽ നിന്നിറങ്ങിയിട്ട് കാലം കുറെ ആയി അല്ലെ ഹരീ....." ബദ്രി ഹരിയെ നോക്കി ചോദിച്ചു... ഹരി പുച്ഛത്തോടെ മുഖം തിരിച്ചു., "നീ ഇങ്ങോട്ട് നോക്ക് ബദ്രി... ഞാൻ പറയട്ടെ....ഹരിയുടെ ആലോചന വന്നപ്പോൾ എനിക്ക് കൂടുതൽ ത്രില്ലായത് നീ അവിടെ ഉണ്ടാവുമല്ലോ എന്നോർത്താണ്‌.... And നിന്റെ ഏട്ടത്തിയായി വിലസാലോ...." ചിരിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ട് ബദ്രി ചിരിച്ചു.... "എന്നാലും എന്റെ കാര്യം നോക്ക് ഹരി.. നിന്റെ അനിയനെ വളക്കാൻ നടന്ന ഞാൻ നിന്നെ കെട്ടി...." അവൾ ചിരിക്കുന്നുണ്ടായിരുന്നു... ഹരിക്ക് അവളുടെ സംസാരം ഇഷ്ടപെടുന്നില്ലായിരുന്നു... "നയന പോകാം... എനിക്ക് നാളെ ഡ്യൂട്ടിയുള്ളതാണ്..." ഹരിയുടെ ശബ്ദം ഉയർന്നു.. "ഹാ ഒന്ന് നിൽക്ക് ഹരി.... ബദ്രി നിന്റെ അനിയനല്ലേ... എന്നിട്ട് ഒരു മൈൻഡും ഇല്ലാലോ.... " "ഇവനെ വീട്ടിൽ നിന്ന് പുറത്താക്കിയതാ... അതും അന്ന് ഞാൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയെ....."

ഹരി ബദ്രിയെ നോക്കി പരിഹാസത്തോടെ പറഞ്ഞു... ബദ്രിക്ക് അത് കേട്ട് ഒന്നും തോന്നിയില്ല... അവൻ ചിരിച്ചു കൊണ്ട് നിന്നു... നയന വിശ്വസിക്കാനാവാതെ ബദ്രിയെ നോക്കി... "നോ.... ഞാനിത് വിശ്വസിക്കില്ല.... ആ പെണ്ണ് വല്ല ഉടായിപ്പുമാവും... നീ ചെയ്തന്ന് പറഞ്ഞാലും ബദ്രി ചെയ്‌തെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല...." അവളുടെ വാക്കുകൾ കേൾക്കെ ഹരിയുടെ മുഖത്തെ ഭാവങ്ങൾ എന്തെല്ലാമെന്ന് ബദ്രിക്ക് മനസിലായില്ല... "അല്ലേലും വിവാഹത്തിന്റെ അന്ന് നിന്നെ തേച്ചിട്ട് പോയവൾക്ക് എന്ത് വേണേലും ചെയ്യാലോ...ഇവനെ എനിക്ക് അറിയാം...വെറുതെ ഒന്നുമല്ല പുറകെ നടന്നത്....ഇവനെ കുറിച്ച് നന്നായി പഠിച്ചിട്ട് ആണ്.." പറയുമ്പോഴും അവളുടെ കണ്ണുകൾ ബദ്രിയിൽ ആയിരുന്നു... "കോളേജിലെ ആർട്സിന് വയനാട്ടിലൊക്കെ പോകുമ്പോൾ ഞങ്ങൾ തിരുവാതിര ടീമിനെ എല്ലാം സേഫ് ആയി പ്രോഗാമിൽ പങ്കെടുപ്പിച്ചു വീട്ടിൽ ആക്കിയത് എല്ലാം ഇവനാ......" അവൻ ബദ്രിയുടെ കയ്യിൽ ചുറ്റി പിടിച്ചു... ബദ്രി ഹരിയെ നോക്കി ചിരിച്ചു.... നയന കാണാതെ കണ്ണിറുക്കി...

"നയന.. നീ എന്നെ കുറിച്ച് പഠിച്ചത് പോലെ ഹരിയെ കുറിച്ച് പഠിച്ചില്ലായിരുന്നോ...??" ചിരിയോടെ ബദ്രി ചോദിച്ചത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു... "സത്യം...പപ്പ പറഞ്ഞു ഞാൻ കെട്ടി...ഹരിയെ ഞാൻ പഠിച്ചു വരുന്നു.... " ഹരി ദേഷ്യത്തിൽ മുഖം തിരിച്ചു... "അതൊക്കെ പോട്ടേ നിങ്ങൾ എന്താ ഇവിടെ...??. അതും ഈ പാതിരാത്രി...??"ബദ്രി അവളോട് ചോദിച്ചു... "എന്റെ മമ്മ ഇവിടെ അഡ്മിറ്റ് ആണ്... ബിപി ലോ ആയതാ....കിടക്കാൻ നേരമാ അറിഞ്ഞത്... അപ്പൊ ഇങ്ങോട്ട് പോന്നു..പപ്പയും ഗ്രാൻമ്മയും ഉള്ളത് കൊണ്ട് ഞങ്ങൾ പോകുവായിരുന്നു... അപ്പോഴല്ലേ നിന്നെ കണ്ടത്...ആദ്യം കണ്ടിട്ട് എനിക്ക് മനസിലായില്ല... ആകെ മൊത്തം തടിച്ചു വെളുത്ത തുടുത്തു.... ജിമ്മിന് പോകാറുണ്ടോ നീ... Wow...." അവൾ അവന്റെ തോളിൽ തട്ടി.. "അല്ല നീയെന്താ ഇവിടെ... ആരേലും ഉണ്ടോ..?? അതു ലേബർ റൂമിന്റെ ഭാഗത്ത്‌ " അവൾ ചിരിയോടെ തിരക്കി.. "മ്മ്...എന്റെ ഭാര്യ....." ചിരിയോടെ ഒട്ടും പതറാതെ അവൻ പറഞ്ഞു.... ഹരി അവനെ ഒന്ന് നോക്കി... നയന കണ്ണുകൾ വിടർത്തി..

. "Is it... നീ കള്ളം പറയുവാണോ...?നി... നിന്റെ മാര്യേജ് കഴിഞ്ഞ കാര്യം ആരും പറഞ്ഞില്ലല്ലോ...." "ഇപ്പൊ ഞാൻ തന്നെ പറഞ്ഞില്ലേ... കഴിഞ്ഞു.... ഒരു പെൺകുഞ്ഞുണ്ടായി..." അവന്റെ സ്വരം ആർദ്രമായി.... "വല്ലാത്ത സർപ്രൈസ് ആയി പോയി ബദ്രി.... God....ആരും അറിഞ്ഞില്ലേ ഇത്... അമ്മക്ക് അറിയുമോ...??" "ആരോടും പറഞ്ഞിട്ടില്ല.... ഇനി അറിഞ്ഞാൽ എന്തൊക്കെ ഉണ്ടാവും എന്ന് പറയാൻ പറ്റില്ലല്ലോ....അതാ മറച്ചു വെച്ചത്....." അവൻ ഹരിയെ ഒന്ന് നോക്കി.. "ഞാൻ... ഞാൻ അമ്മയോട് പറയട്ടെ... അല്ല... കുഞ്ഞിനേയും അമ്മയെയും ഇപ്പൊ... ഇപ്പൊ കാണാൻ പറ്റുവോ.... എനിക്ക് കാണണം നിന്റെ ഭാര്യേയും കുഞ്ഞിനേയും....." അവൾ ദൃതി കൂട്ടി.... "റൂമിലേക്ക് മാറ്റിയിട്ടില്ല..... കുഞ്ഞിനെ കാണിച്ചു തന്നു.. വേണ്ടു അകത്തേക്ക് കൊണ്ട് പോയി....ഓപ്പറേഷൻ വേണ്ടി വന്നു... ഇന്നിനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല..." അവൻ പറഞ്ഞു... നയന ചുണ്ട് ചുളുക്കി ഹരിയെ നോക്കി... "പോകാം നയന ....." ഹരി ഗൗരവത്തോടെ ചോദിച്ചു..

"മ്മ്.....എന്നാ ബദ്രി പോട്ടേ.... ഒരു ദിവസം ഞങ്ങൾ വരുന്നു നിന്റെ മോളെയും ഭാര്യയെയും കാണാൻ...." ബദ്രിയൊന്ന് തലയാട്ടി.... "നയന one minute.... " എന്തോ ഓർത്തപോലെ അവൻ വിളിച്ചു... ഹരിയും നയനയും തിരിഞ്ഞു നോക്കി.... "എനിക്ക് ഒരു കാര്യം പറയാനുണ്ട്..." "ആണോ.. എന്നാ ഹരി കാർ സ്റ്റാർട്ട്‌ ആക്കിക്കോളൂ... ഞാൻ വന്നേക്കാം....." ഹരിയോട് പറഞ്ഞു നയന ബദ്രിക്ക് അടുത്തേക്ക് നടന്നു... ഹരിക്ക് എന്തെനില്ലാതെ ദേഷ്യം വന്നു.. മുഷ്ടി ചുരുട്ടി പിടിച്ചവൻ കാറിനടുത്തേക്ക് പാഞ്ഞു... "എന്താ ബദ്രി...??" അവൾ ആകാംഷയോടെ ചോദിച്ചു.... അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു... "എന്റെ അമ്മ.... അമ്മക്ക് സുഖമല്ലേ....." അവൻ ചോദിച്ചതും നയന ഒന്ന് ചിരിച്ചു... "അമ്മക്ക് ഒരു കുഴപ്പമില്ല....." "അല്ലടി..... നിനക്ക് ഏറെക്കുറെ അവിടുത്തെ കാര്യങ്ങൾ മനസിലായി കാണുമല്ലോ...??" "കുറെയൊക്കെ മനസിലാക്കി.... നിന്റെ കാര്യം കുറച്ചൊക്കെ അമ്മ പറഞ്ഞു തന്നു.... പക്ഷേ വിവാഹത്തിന്റെ കാര്യവും ഹരി പറഞ്ഞ കാര്യവും ഒക്കെ ഇപ്പഴ അറിഞ്ഞേ... ആരും പറഞ്ഞു കേട്ടില്ല....

" അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.. ബദ്രി ഒന്ന് ചിരിച്ചു കൊടുത്തു.. "അതിന് പറയാൻ മാത്രം ആ വീട്ടിലെ ആരുമല്ലാതെയായിരിക്കുന്നു ഞാൻ.... അമ്മയും അകന്നു പോയ പോലെ.... അതാണ് കുഞ്ഞിന്റെ കാര്യം ഒന്നും അറിയിക്കാതെ ഇരുന്നത്.... ആകെ മൊത്തം ഓരോരോ പ്രോബ്ലംസാണ്....നീ അമ്മയോട് പറയണം എനിക്കൊരു കുഞ്ഞുണ്ടായെന്ന്.... അമ്മയെ കണ്ടിട്ട് ഇപ്പൊ കുറെ ആയി...." അവൾ അലിവോടെ അവനെ നോക്കി... "അല്ല... ഹരി പറഞ്ഞു ശ്രദ്ധയാണോടാ... നിന്റെ പഴയ ശ്രദ്ധ..." അവൾ സ്വകാര്യം പോൽ ചോദിച്ചു... ബദ്രിക്ക് ചിരി പൊട്ടി... അവനൊന്നു തലയാട്ടി.. "നീ ചെല്ല് നിന്റെ കെട്ട്യോൻ അവിടെ കയറുപൊട്ടിക്കുന്നുണ്ടാവും....." ബദ്രി അവളുടെ തോളിൽ തട്ടി.... "ഓക്കേ ഡാ... ബൈ...." അവൾ മുന്നോട്ട് വന്നവനെ ഒന്ന് കെട്ടിപിടിച്ചു.... പിന്നെ ചിരിയോടെ പിൻതിരിഞ്ഞു നടന്നു....  നീണ്ട നേരത്തെ കാത്തിരിപ്പിന് ശേഷം അച്ചുവിനെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റി.... അച്ചു മയക്കത്തിലായിരുന്നു.... ശങ്കർ പാറുക്കുട്ടിയേയും എടുത്തു ഇരിക്കുകയയാണ്....

"പാറുക്കുട്ട്യേ... ദേ.... ഇങ്ങോട്ട് നോക്കിയേ..." ശങ്കർ കുഞ്ഞിനേയും എടുത്തു താലോലിച്ചു കൊണ്ടിരുന്നു.... അപ്പുവും അവന്റെ അടുത്ത് ഇരിക്കുന്നുണ്ട്... ഇച്ചു വീട്ടിലേക്ക് പോയി. നൈഷുവും കുഞ്ഞും ദേവകിയമ്മയെ ഏൽപ്പിച്ചു വന്നതാണ്... ബദ്രി അച്ചുവിനടുത്ത് ഇരിക്കുകയാണ് ... അവളുടെ കൈ ചുണ്ടോട് ചേർത്ത് അവളെ ഉറ്റു നോക്കി.... പതിയെ അവൾ ഉണരുന്നത് അവൻ അറിഞ്ഞു.... അവൻ പ്രതീക്ഷയോടെ അവളെ നോക്കി... കയ്യിൽ മുറുകെ പിടിച്ചു... "അച്ചൂട്ടാ......" അവൻ പതിയെ വിളിച്ചു... ദേഹം അനങ്ങി അവളുടെ മുഖം ചുളിയുന്നുണ്ട്.... ബദ്രി അവളുടെ നെറുകയിൽ തലോടി..... "കി.... കിണ്ണാ......" നേർത്തുപോയിരുന്നു അവളുടെ ശബ്ദം..... പതിയെ അവൾ കണ്ണുകൾ തുറന്നു.... "കിണ്ണാ........" കണ്ണ് മെല്ലെ ചിമ്മി തുറന്നവൾ അടഞ്ഞ ശബ്ദത്തിൽ വിളിച്ചു.... വാടിയ മുഖത്തെ പുഞ്ചിരി കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു.... "വേദനയുണ്ടോ അച്ചൂട്ടാ......" ഇടറിയ സ്വരത്തിൽ അവൻ ചോദിച്ചു... "മ്മ്... ഇവിടെ.... ഇവിടേം... ഒക്കെ വേദനിക്കുന്നു....." അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി... കൈ കൊണ്ട് അടിവയറിൽ തൊട്ട് കാണിച്ചു... ബദ്രി പതിയെ അവിടെ തകലോടി... "വേഗം മാറൂട്ടോ... അനങ്ങാതെ കിടന്നോ...." "നല്ല വേദനയുണ്ട്...."

അവളുടെ ചുണ്ട് വിതുമ്പി.... ബദ്രി അവളുടെ നെറ്റിയിലുമ്മ വെച്ചു.... "അച്ചൂട്ടാ......" അവൻ ആർദ്രമായ് വിളിച്ചു. അടഞ്ഞു പോകുന്ന മിഴികളെ വലിച്ചു തുറന്നവൾ അവനെ നോക്കി... "നമ്മുടെ പാറുക്കുട്ടിയെ കാണണ്ടേ ന്റെ അച്ചൂട്ടിക്ക്....." വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി കൊണ്ട് അവൻ ചോദിച്ചു... അവളുടെ കണ്ണുകൾ തിളങ്ങി.... "വന്നോ.... അച്ചൂന്റെ പാറുക്കുട്ടി വന്നോ...." അവൾ ആകാംഷയോടെ ചോദിച്ചു.... പാറൂട്ടിയെ കാണാൻ അവൾക്ക് കൊതിയായി.... കൈ കൊണ്ട് മെല്ലെ വയറിൽ ഒന്ന് പരതി നോക്കി... "എന്റെ വയറിനുള്ളിനിന്ന് പാറുക്കുട്ടി പുറത്തേക്ക് വന്നോ....?" കണ്ണിമാ വെട്ടാതെ അവളെ നോക്കിയ ബദ്രി ചെറുതായൊന്നു തലയാട്ടി... "വന്നു...കാണണ്ടേ അച്ചൂന്...." "മ്മ്... കാണണം...." "ഇപ്പൊ കാണിച്ചു തരാം...." ബാദ്രി എഴുനേറ്റ് കുറച്ചു മാറി ബെഡിൽ ഇരിക്കുന്ന ശങ്കറിന്റെ അടുത്തേക്ക് ചെന്നു... കുഞ്ഞിനെ വാങ്ങി അച്ചൂന്റെ അടുത്തേക്ക് ഇരുന്നു.... "വാടാ നമ്മക്ക് പോയി ഓരോ ചായകുടിക്കാം...."

ശങ്കർ അപ്പൂന്റെ തോളിൽ കൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് പുറത്തേക്ക് പോയി... കുഞ്ഞിനെ അവളുടെ അടുത്ത് കിടത്തി.... അച്ചു ഇമ വെട്ടാതെ കുഞ്ഞിനെ നോക്കി.. "എന്താ അച്ചൂട്ടാ ഇങ്ങനെ നോക്കണേ... ഇതാ പാറുക്കുട്ടി...." ബദ്രി കുഞ്ഞിനെ തുണിയിൽ ഭദ്രമാക്കി വെച്ചു... അച്ചു ചൂണ്ട് വിരൽ കൊണ്ട് കുഞ്ഞിന്റെ താടിയിൽ മെല്ലെ തൊട്ടു... "പാറുക്കുട്ടിയെന്താ കിണ്ണാ കണ്ണ് തുറക്കാത്തെ...." അവൾ സംശയിച്ചു.... ബദ്രി ചിരിച്ചു കൊണ്ട് ബെഡിനോരത്ത് ഇരുന്നു.... "പാറുക്കുട്ടി കുഞ്ഞല്ലേ....ഇങ്ങനെയെ കണ്ണ് തുറക്കൂ... കുറച്ചു കഴിയുമ്പോൾ ശെരിയായിക്കോളും....." "ആണോ...." അച്ചു അതിശയത്തോടെ മോളെ നോക്കി... ഒരു നിമിഷം വേദനയെല്ലാം അവൾ മറന്നു പോയിരുന്നു... "എന്ത് കുഞ്ഞു കൈയാണ്...." അവൾ കൗതുകത്തോടെ കുഞ്ഞികൈകളിൽ തൊട്ടു.... പാറു ഒന്ന് വിറച്ചു.... ഉറക്കം തടസ്സപെട്ട് കറയാനുള്ള തയ്യാറെടുപ്പിലാണ്.... ചെറിയ കരച്ചിൽ ഉയർന്ന.... കുഞ്ഞു മുഖം ചുവന്നു.... ബദ്രി കുഞ്ഞിനെ കയ്യിലെടുത്തു.... മെല്ലെ താലോലിച്ചു... അച്ചു നോക്കി ഇരിക്കുകയാണ്... മോള് കരച്ചിൽ നിർത്തിയില്ല... നേഴ്സ് ആണേൽ വരുന്നുമില്ല.... ബദ്രി മോളെയും കൊണ്ട് അച്ചുവിനടുത്ത് ഇരുന്നു... "എന്തിനാ കിണ്ണാ വാവ കരായണേ.....?? "

അച്ചു ചുണ്ട് ചുളുക്കി ചോദിച്ചു... "വാവക്ക് വിശന്നിട്ടാ അച്ചു..." അവൻ അവളെ നോക്കി... "ചോറ് കൊടുക്ക് കിണ്ണാ...." അവൾ പറയുന്നത് കേട്ട് ബദ്രി കയ്യിലിരിക്കുന്ന പൊടികുഞ്ഞിനേയും അവളെയും ഒന്ന് നോക്കി.... അവൻ ദയനീയമായി അവളെ നോക്കി... "പാറുക്കുട്ടിയിപ്പോൾ ചോറ് തിന്നില്ലച്ചു..." "പിന്നെ എന്താ കൊടുക്കാ... എന്റെ പാറുക്കുട്ടി കരയണ കണ്ടില്ലേ...." അവളുടെ ചുണ്ട് വിതുമ്പി.... "വാവക്ക് പാല് കൊടുക്കണം അച്ചു...." "എന്നാ കൊടുക്ക് കിണ്ണാ..പാറുക്കുട്ടി കരയുമ്പോൾ അച്ചൂന് സങ്കടം വരും....ദേ... ഇവിടൊക്കെ വേദനിക്കുന്നു...." മാറിലേക്ക് കൈ അമർത്തി അവൾ കണ്ണ് നിറച്ചു... ബദ്രി ഒന്ന് നിശ്വസിച്ചു.... മോളെ ബെഡിൽ കിടത്തി പോയി വാതിലടച്ചു... അച്ചുവിനെ അവനെ പതിയെ എഴുനേൽപ്പിച്ച് പുറകിലേക്ക് ചായ്ച്ച് ഇരുത്തി,.... മോളെ അവളുടെ മടിയിൽ വെച്ചു കൊടുത്തു.... "എനിക്ക് പേടിയാ കിണ്ണാ... പാറുക്കുട്ടി കരയും...." അവളുടെ കൈ വിറച്ചു... "മോള് പാറുക്കുട്ടീടെ അമ്മയല്ലേ.... അത് കൊണ്ട് പാറുക്കുട്ടി കരയില്ല....." അച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന മോളെ നോക്കി... ബദ്രിയും ഒരു കൈ കൊണ്ട് കുഞ്ഞിനെ പിടിച്ചിട്ടുണ്ടായിരുന്നു... മറ്റു സ്ത്രീകൾ ആരും കൂടെയില്ലാത്തത് അവനെ വിഷമിപ്പിച്ചു.....

നേരം വെളുത്തതെ ഒള്ളൂ..... ഒടുവിൽ അവൻ തന്നെ മുൻകൈ എടുത്തു... "അച്ചൂ വാവക്ക് നീ വേണം പാല് കൊടുക്കാൻ..... അമ്മമാരല്ലേ അവരുടെ വാവകൾക്ക് പാല് കൊടുക്കാ...." അച്ചു മിഴിച്ച് കൊണ്ട് അവനെ നോക്കി... "വാവ കരയണത് കണ്ടില്ലേ അച്ചൂ....പാല് കൊടുക്ക്...." "എങ്ങനെയാ.... കിണ്ണാ..." അവളുടെ കണ്ണുകൾ നിറഞ്ഞു.... മാറില്ലൊക്കെ വല്ലാത്ത വേദന... ബദ്രി കൈ ഉയർത്തി... പിന്നെ എന്തോ ഓർത്ത പോലെ കുഞ്ഞിനെ വാങ്ങി ബെഡിൽ കിടത്തി.. "പാറുക്കുട്ടിയെ നോക്കണേ.... കിണ്ണൻ നഴ്സിനെ വിളിച്ചിട്ട് വരാം.... ബദ്രി അവളോട് പറഞ്ഞു പുറത്തേക്ക് ഓടി... നഴ്സിനെ വിളിച്ചു കൊണ്ട് വന്നു... അവൻ റൂമിലേക്ക് കയറിയില്ല... പുറത്ത് നിന്നതേ ഒള്ളൂ.... കുറച്ചു കഴിഞ്ഞു നേഴ്സ് പുറത്തെക്ക് വന്നു... അവർ അവനെ നോക്കി ചിരിച്ചു... ബദ്രി ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.... അച്ചു കുഞ്ഞിനോട് ചേർന്ന് കിടക്കുവാണ്.... അവൾ അവനെ അടുത്തേക്ക് കൈ മാടി വിളിച്ചു.... "അച്ചൂന്റെ ഇവിടുന്ന് പാല്...." ബാക്കി പറയും മുന്നേ അവൻ അവളുടെ വാ പൊത്തി...... "ആരോടും പറയരുത് അച്ചൂട്ടാ...പാറുക്കുട്ടി കുടിക്കുന്ന പാലല്ലേ..." "ഞാൻ കിണ്ണനോട് മാത്രം പറയട്ടെ....." അവൾ ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു...

ബദ്രി ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ഇരുന്നു... നെറുകയിൽ തലോടി... "മ്മ്... പറ...." "ഞാനെ നമ്മടെ പാറുകുട്ടിക്ക്ക് പാല് കൊടുത്തു... ദേ ഇവിടുന്ന്... പാറുക്കുട്ടിക്ക് ഞാനാത്രേ കരയുമ്പോൾ പാല് കൊടുക്കേണ്ടത്... ഇപ്പോ വേദനയൊക്കെ മാറി...." അവൾ അവന്റെ കൈ എടുത്തു നെഞ്ചിൽ വെച്ച് നിഷ്കളങ്കമായി പറഞ്ഞു... ബദ്രി മുഖം താഴെ അവളുടെ നെറ്റിയിൽ ചുംബിച്ചു.... അച്ചു കണ്ണുകൾ അടച്ചു കിടന്നു... "അച്ചൂന്റെ അടുത്ത് നിന്ന് പോകല്ലേ കിണ്ണാ....." അവൾ അടഞ്ഞ മിഴികളോടെ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... "ഇല്ല അച്ചു....ഞാൻ ഇവിടെ ഉണ്ട്...." അവൻ സ്നേഹത്തോടെ പറഞ്ഞു... അവൻ അവളുറങ്ങുന്നത് നോക്കിയിരുന്നു... ചുണ്ട് നുണഞ്ഞു കൊണ്ട് കിടക്കുന്ന പാറുക്കുയുടെ കുഞ്ഞു കൈക്കുള്ളിൽ അവന്റെ ചെറു വിരൽ ഉണ്ടായിരുന്നു... അവൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു... 🎶അന്നേ ചൊല്ലീലെ ഞാൻ നിന്നെ കെട്ടൊള്ളൂ.... ആരും മീട്ടാ വീണകമ്പികൾ നീയേ മീട്ടൊള്ളൂ.....🎶 മൂളിപാട്ടും പാടി അമ്മാളൂനേം കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി..... ബൈക്കിന്റെ മിററിലൂടെ നോക്കി മീശയൊന്നു പിരിച്ചു കൊണ്ട് അവൻ ഇരുന്നു... ദൂരെ നിന്ന് പെണ്ണ് ഓടി വരുന്നത് കണ്ടു....

"നിനക്ക് തീരെ സമയനിഷ്ഠയില്ല കേട്ടോ...." കിതച്ചു കൊണ്ട് മുന്നിൽ വന്നു നിന്നവളെ നോക്കി അവൻ കണ്ണ് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.... അവൾ അപ്പോഴും ചിരിച്ചു കൊണ്ട് കിതക്കുകയായിരുന്നു.... ഒടുവിൽ കിതപ്പൊന്ന് അടങ്ങിയപ്പോൾ അവൾ മുന്നോട്ട് വന്ന് അവനെ വാരി പുണർന്നു.... "എന്താടി....." കൂടി വരുന്ന അവളുടെ ഹൃദയതാളം അറിഞ്ഞു കൊണ്ട് അവൻ ചോദിച്ചു... "ഉണ്ണിയേട്ടന്റെ അച്ഛൻ വന്നിരുന്നു.... ഉറപ്പിച്ചു.... നമ്മടെ കല്യാണം... ഉറപ്പിച്ചു...." അവന്റെ നെഞ്ചിൽ മുഖം അമർത്തി കിതപ്പോടെ അവൾ പറഞ്ഞു... "ഹെന്ത്...... സത്യം...." അവളെ അടർത്തി മാറ്റി അവൻ ആവേശത്തോടെ ചോദിച്ചു... "മ്മ്...വേഗം വേണം എന്നാ ഉണ്ണിയേട്ടന്റെ അച്ഛൻ പറഞ്ഞേ.... ആ ചെക്കനെ ഇങ്ങനെ കയറൂരി വിട്ടാൽ ശെരിയാവില്ല... എത്രയും പെട്ടന്ന് കെട്ടിക്കണം എന്ന്...." അവന്റെ നെഞ്ചിൽ വിരൽ കുത്തി കൊണ്ട് അമ്മാളു അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി... "വേഗം എന്ന് പറഞ്ഞാൽ... നാളെ തന്നെ കെട്ടിയാലോ..." അവളുടെ അരയിലൂടെ ചുറ്റി പിടിച്ചവൻ ചോദിച്ചു... അവളുടെ കവിൾ ചുവന്നു... "അയ്യടാ... അടുത്ത മാസമാണ്... കുറച്ചൂടെ കാത്തിരിക്കണം...." "ആഹ്....കുറച്ചൂടെ ക്ഷമിക്കാം അല്ലെ...."

പുഞ്ചിരിയോടെ അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... അവൾ കാലുയർത്തി അവന്റെ കവിളിൽ കടിച്ചു.... സുഖമുള്ള നൊമ്പരത്തിൽ അവൻ ചിരിയോടെ അവളെ ചുറ്റി പിടിച്ചു.... "ഉമ്മുകുൽസു.... നോക്കിക്കേ ദാ നിന്റെ പാറൂട്ടി .... കളിച്ചണ്ടേടി പെണ്ണുങ്ങളെ രണ്ട് പേർക്കും കൂടെ...." നൈശൂ എടുത്തിരിക്കുകയാണ് പാറുക്കുട്ടിയെ... കുൽസുനെ അപ്പു എടുത്തു നടക്കുകയാണ്‌.... പാറുനെ കാണുമ്പോൾ കുൽസു പെണ്ണ് കണ്ണ് ചിമ്മി ചിരിക്കും.... കുഞ്ഞികൾ നീട്ടി പാറൂട്ടീടെ കയ്യിൽ തൊടും.... അച്ചൂനേം കുഞ്ഞിനേയും കാണാൻ ഇച്ചൂന്റെ കൂടെ വന്നതാണ് നൈഷു.... വന്നപ്പോൾ തൊട്ട് കുൽസു അപ്പൂന്റെ കയ്യിലാണ്.... പെണ്ണിന്റെ ഉണ്ടകവിളിൽ അവൻ ഇടക്ക് ഇടക്ക് ഉമ്മ വെച്ച് കൊണ്ടിരുന്നു.... ഉമ്മറത്ത് ഇച്ചൂനെ കണ്ടപ്പോൾ കുറുമ്പി അവന്റെ അടുത്തേക്ക് പോയി... "ഓഹ്... ഉപ്പച്ചിയെ കണ്ടപ്പോൾ പെണ്ണിന് നമ്മളുടെ വേണ്ടാ.... ഞാൻ പോയി എന്റെ പാറുക്കുട്ടിയെ നോക്കട്ടെ..." ആ കുഞ്ഞികവിളിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അവൻ അകത്തേക്ക് ചെന്നു.... പാറുക്കുട്ടിയെ നൈഷു ബെഡിൽ കിടത്തിയിരിക്കുകയാണ്... അപ്പു അവളുടെ അടുത്ത് ചെന്ന് കിടന്നു... പാറു പെണ്ണിന്റെ കയ്യിൽ വിരൽ വെച്ച് കൊടുത്തു...

അവള് അവന്റെ വിരലിൽ മുറുകെ പിടിച്ചു കൊണ്ട് കിടക്കും..... അവൻ ആ കുഞ്ഞികൈകളിൽ ഉമ്മ വെക്കും.... നൈഷു അവനെ ഒന്ന് നോക്കിയ ശേഷം ഇച്ചൂന്റെ അടുത്തേക്ക് ചെന്നു... "ദേവകിയമ്മേ... ഞങ്ങൾ പോയെന്ന് പറഞ്ഞേക്ക്... അവിടെ ബിസിയല്ലേ.." ഇച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു... "ശെരി മോനെ..." ബദ്രി ഇതേ സമയം അച്ചൂന്റെ കൂടെ റൂമിൽ ഇരിക്കുകയാണ്‌.... "ഇത് കുറച്ചു കൂടെ കഴിക്ക് അച്ചു... മടി കാണിക്കല്ലേ..." ബദ്രി അവൾക്ക് ചോറ് വാരി കൊടുക്കുകയാണ്‌. "വേണ്ട എനിക്ക്....." അവൾ മുഖം തിരിച്ചു... "ഡോക്ടർ പറഞ്ഞതല്ലേ അച്ചു.... പാറുക്കുട്ടിക്ക് വിശപ്പ് മാറ്റാണെൽ നീ നന്നായി ഭക്ഷണം കഴിക്കണം...." "വേണ്ടാഞ്ഞിട്ടാ കിണ്ണാ... " അവൾ സങ്കടത്തോടെ പറഞ്ഞു... ബദ്രി അവളുടെ മുഖത്തേക്ക് വീണ നനഞ്ഞ മുടി മാടി ഒതുക്കി വെച്ചു.... "ഇച്ചിരി കൂടെ കഴിക്ക്.... " സ്‌നേഹത്തോടെ പറഞ്ഞു കൊണ്ട് നീട്ടിയപ്പോൾ നിഷേധിക്കാതെ അവൾ വാങ്ങി കഴിച്ചു... ഒരുവിധം കഴിപ്പിച്ചു..... പാറുക്കുട്ടി അവിടെ അപ്പൂന്റെ റൂമിലാണ്... ബദ്രി അവളുടെ നനഞ്ഞ മുടി ഒതുക്കി വച്ചു കൊടുത്തു.... മരുന്നു കഴിപ്പിച്ചു.... "മോനെ കുഞ്ഞ് കരയുന്നു....." കുഞ്ഞിനേയും കൊണ്ട് ദേവകിയമ്മ വാതിൽക്കലേക്ക് വന്നു....

തന്റെ നെഞ്ചിൽ ചാരി ഇരിക്കുന്ന അച്ചൂനെ ഹെഡ് റെസ്റ്റിൽ ചാരി ഇരുത്തി അവൻ മോളെ എടുത്തു കൊണ്ട് വന്നു... മോള് ചേർത്ത് പിടിച്ച് അച്ചൂനെ നോക്കി... "ഉറക്കം വരുന്നു കിണ്ണാ....." അവളും അവന്റെ നെഞ്ചോട് ചേർന്നിരുന്നു... "ഉറങ്ങിക്കോ.... പാറുക്കുട്ടി ഉറങ്ങി...." അവന്റെ നെഞ്ചിലെ ചൂടിൽ മയങ്ങിയപോയാ പാറുകുട്ടിയെ നോക്കി അവൻ ചിരിച്ചു.... അച്ചു കുഞ്ഞിനെ കൗതുകത്തോടെ നോക്കി... അവളും കണ്ണുകൾ അടച്ചു... "പാട്ട് പാട് കിണ്ണാ..." അവൾ അവനെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.... ബദ്രി ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ മുത്തി... 🎶വെണ്ണിലവ്‌ കണ്ണ് വെച്ച വെണ്ണകുടമേ.... വെള്ളിവെയിലുമ്മ വെച്ച പാദസരമേ.... എന്റെ നെഞ്ചിലുറങ്ങണ മുല്ലകൊടിയെ.... മുത്തിനുള്ളിൽ നിന്നെടുത്ത മുത്തു മണിയെ..... 🎶 ബദ്രി മെല്ലെ മൂളി.... കയ്യിലിരുന്ന പാറുക്കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചു... തോളിൽ ചാരി ഉറങ്ങുന്ന അച്ചുവിന്റെ നെറുകയിൽ അധരം അമർത്തി.... അച്ചു അവനോട് ചേർന്ന് ഇരുന്നു... പാറുക്കുട്ടി ഒന്ന് ചിണുങ്ങി കൊണ്ട് അവന്റെ കൈക്കുള്ളിൽ ഒതുങ്ങി കൂടി.... 🎶മിന്നാമിന്നി പൊട്ടും തൊട്ട് കണ്ണാം തുമ്പി കണ്ണും നട്ട്.. പുന്നാരം പറയേണ്ടേ... കൺ നിറയെ.....🎶 🎶വെണ്ണിലവ്‌ കണ്ണ് വെച്ച വെണ്ണകുടമേ.... വെള്ളിവെയിലുമ്മ വെച്ച പാദസരമേ.... എന്റെ നെഞ്ചിലുറങ്ങണ മുല്ലകൊടിയെ.... മുത്തിനുള്ളിൽ നിന്നെടുത്ത മുത്തു മണിയെ..... 🎶 അച്ചു ചുണ്ടിൽ ഒരു പുഞ്ചിരി ഒളിപ്പിച്ചു ഉറക്കത്തിലേക്ക് വീണു.. ബദ്രി രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story