ഈ മഴയിൽ....❤️ പാർട്ട്‌ 58

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഹരി ഇന്ന് ഞാൻ എന്റെ വീട്ടിലേക്ക് പോകും....." ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊണ്ട് ഹരി നയനയെ ഒന്ന് പാളി നോക്കി... "വൈകീട്ട് വന്നിട്ട് ഒരുമിച്ചു പോകാം...." അവൻ പറഞ്ഞു.. "എന്തിന് നാളെ ഡ്യൂട്ടി ഉള്ളതല്ലേ നിങ്ങൾക്ക്.... ഞാൻ നാളെ രാവിലെ വന്നോളാം....." "അത് വേണ്ട... അല്ലേലെ നിന്റെ പപ്പക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ.... ഒരു സസ്പെന്ഷന്റെ പേരും പറഞ്ഞ് എന്നെ ഇപ്പോഴും ടോർച്ചർ ചെയ്തു കൊണ്ടിരിക്കുവാ...." അത് കേട്ടപ്പോൾ നയനയുടെ മുഖം മാറി... "നോക്ക് ഹരി... നീ നിന്റെ അച്ചനെ കാണുന്ന പോലെ എന്റെ പപ്പയെ കാണാൻ ശ്രമിക്കരുത്.... മക്കൾ തോന്നിയത് പോലെ ജീവിക്കട്ടെ എന്ന് കരുതുന്ന ആളല്ല എന്റെ പപ്പാ... എന്റെ സുരക്ഷ നിന്റെ കയ്യിലാണ്... എന്നെ സംരക്ഷിക്കേണ്ടത് നീയാണ്... അപ്പൊ പിന്നെ നിന്റെ ജോലിക്കാര്യം പപ്പ അന്വേഷിച്ചെന്ന് വരും.... അതിനിപ്പോ നീ ഇങ്ങനെ പറയാൻ മാത്രം ഒന്നുമില്ല..." "നിന്നോട് തർക്കിക്കാൻ ഞാനില്ല...." ഹരി ദേഷ്യത്തോടെ പറഞ്ഞു.. നയന ഒന്ന് പുഞ്ചിരിച്ചു...

"അതാ നിനക്ക് നല്ലത് ....കഴിക്കാൻ എടുത്തു വെക്കാം താഴേക്ക് വാ.." നയന അവന്റെ തോളിൽ തട്ടി റൂമിൽ നിന്നിറങ്ങി പോയി..... "പണ്ടാരം ഏത് നേരത്താണാവോ....." ഹരി അവൾ പോകുന്നത് നോക്കി മുഷ്ടി ചുരുട്ടി പിടിച്ചു.... താഴേക്ക് ചെന്നപ്പോൾ നയന അവിടെ ഇരിപ്പുണ്ട്... പത്മയ്ക്ക് കഴിക്കാൻ വിളമ്പി കൊടുക്കുന്നുണ്ട്.... ഹരി ദത്തന്റെ അടുത്ത് ചെന്നിരുന്നു... "ആ പിന്നെ ഹരി... മറ്റന്നാൾ വൈകീട്ട് നമുക്ക് മൂന്നാൾക്കും പുറത്തേക്ക് പോകാം..." "മൂന്നാൾക്കോ...." ഹരി സംശയത്തോടെ അവളെ നോക്കി... "ആഹ്... ബദ്രിയുടെ വീട്ടിലേക്ക്... കുഞ്ഞിനെ കാണാൻ...ഞാനും നീയും അമ്മയും... ബദ്രി വിളിച്ചിരുന്നു കുഞ്ഞിന്റെ ഇരുപത്തെട്ട് ആണെന്ന് പറഞ്ഞു... അമ്മക്ക് പേരക്കുട്ടിയെ കാണണം എന്നുണ്ടാവില്ലേ..." നയന ചിരിയോടെ പറഞ്ഞു.... ഹരി പത്മയെ ഒന്ന് തുറിച്ചു നോക്കി... "നാളെ എങ്ങോട്ടും പോണ്ട... ആരും ...." ദത്തന്റെ സ്വരം ഉയർന്നു... "അതെന്താ അങ്കിൾ.... ബദ്രിയുടെ കുഞ്ഞിനെ കാണാൻ അല്ലെ പോകുന്നത്... അങ്കിളിന്റെ പേരക്കുട്ടിയാണ്...."

"ഹരീ......." നയനക്ക് മറുപടി കൊടുക്കാതെ ഹരിയെ വിളിച്ച് അയാൾ എഴുനേറ്റു... ദത്തൻ എണീറ്റത് കണ്ട് പത്മയും എഴുനേൽക്കാൻ ഒരുങ്ങി.. "അമ്മയിത് എങ്ങോട്ടാ... ഇത് മുഴുവൻ കഴിച്ചിട്ട് എണീറ്റാൽ മതി...." നയന അവരെ അവിടെ തന്നെ പിടിച്ചിരുത്തി.. "ചെറിയമ്മക്ക് വേണ്ടെങ്കിൽ നീയെന്തിനാണ് നയന നിർബന്ധിക്കുന്നത്...." ഹരി ചോദിച്ചു... "എനിക്കറിയാം അമ്മക്ക് വേണ്ടയോ വേണ്ടോ എന്ന്... നീ കഴിച്ചെങ്കിൽ ഓഫിസിലേക്ക് പൊക്കോളൂ..." അവളൊരു ചിരിയോടെ പറഞ്ഞു.... ഹരി പ്ലേറ്റ് ദേഷ്യത്തിൽ മുന്നോട്ട് നീക്കി എഴുനേറ്റു പോയി....  "ഈ പാറുക്കുട്ടി എന്താ കിണ്ണാ പറയണേ... അച്ചൂന് ഒന്നും മനസിലാവണില്ല...." പാറുക്കുട്ടിയുടെ കുഞ്ഞികയ്യിൽ തലോടി കൊണ്ട് അച്ചു ചോദിച്ചു.... ബദ്രി ചിരിച്ചു പാറൂന്റെ മറുകയ്യിൽ മുത്തി.... "പാറുക്കുട്ടി എന്തൊക്കെയോ പറയുന്നുണ്ട്...കുറച്ചു വലുതാവട്ടെ എന്റെ പാറൂട്ടി എന്തൊക്കെയാ പറയുന്നത് നിനക്ക് മനസിലാവും അല്ലെ പാറുക്കുട്ടി...." ബദ്രി അവന്റെ ചൂണ്ടു വിരൽ മോളുടെ കയ്യിൽ വെച്ചു കൊടുത്തു... പുള്ളിക്കാരി എന്തോ മൂളി കൊണ്ട് അവന്റെ വിരലിൽ പിടിച്ചു കളിക്കുവാണ്.... അച്ഛന്റെയും അമ്മയുടെയും നടുക്ക് കിടക്കുവാണ് പാറു... "പാറുക്കുട്ടി എന്നാ വലുതാവാ...."

അവൾ ചെരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു..., "പാറുക്കുട്ടി വലുതാവും... വലുതായിട്ട് ഇവിടെ ഒക്കെ ഓടി നടക്കും...." "അച്ചൂന്റെ കൂടെ കളിക്കുവാ...." അവൾ പറയുന്നത് കേട്ട് ബദ്രി ചിരിച്ചു... "പിന്നെ എന്റെ അച്ചൂട്ടിയുടെ കൂടെ കളിക്കും...." കൈ ഉയർത്തി അവൻ അവളുടെ കവിളിൽ തലോടി... "ഞാൻ പാറുക്കുട്ടീടെ അമ്മയല്ലേ കിണ്ണാ... എന്നിട്ടെന്താ എന്നെ അമ്മാന്ന് വിളിക്കാത്തത്...." അവൾ പരിഭവത്തോടെ ചോദിച്ചു.. "വിളിക്കും അച്ചു... പാറു ഇപ്പൊ തീരെ ചെറുതല്ല...കുറച്ചു കഴിഞ്ഞാൽ അമ്മാന്നും അച്ഛാന്നും ഓക്കേ വിളിക്കും...." ബദ്രി ചിരിയോടെ പറഞ്ഞു കൊണ്ട്... അപ്പോഴേക്കും പാറുക്കുട്ടി ചിണുങ്ങാൻ തുടങ്ങിയിരുന്നു..... ബദ്രി ആ കുഞ്ഞുതയിൽ ചുണ്ട് അമർത്തി..... മുലപാലിന്റെ ഗന്ധമാണ് കുറുമ്പിക്ക്.... അവൻ ചിരിയോടെ മോളുടെ തലയിൽ തലോടി.... അച്ചു ബദ്രിയെ നോക്കി കിടക്കുകയാണ്... "എന്താ അച്ചു.....??" അവളുടെ നോട്ടം കണ്ട് ബദ്രി ചോദിച്ചു... "കിണ്ണനെന്താ അച്ചൂന് ഉമ്മ തരാത്തെ....." അവളുടെ വലിയ കണ്ണുകളിൽ വെള്ളം നിറഞ്ഞു... "അച്ചോടാ.... എന്റെ അച്ചൂട്ടനും തരാലോ ഉമ്മാ....." അവൻ അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി.. എഴുനേറ്റ് അവളുടെ അടുത്ത് ചെന്നിരുന്നു....

മുഖം താഴ്ത്തി അവളുടെ നെറ്റിയിലും കവിളിലും പ്രണയവും വാത്സല്യവും ചാലിച്ചു കൊണ്ട് ചുംബങ്ങൾ വർഷിച്ചു ..... അച്ചു ചിരിയോടെ എഴുനേറ്റ് അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു... ബദ്രി അവളെ ചേർത്ത് പിടിച്ചു.... പാറുക്കുട്ടി വിശന്നു കരയാൻ തുടങ്ങി..... "ശ്ശോ... ഈ വാവ എപ്പോഴും കരയും..." അച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പാറൂനെ നോക്കി... "വാവക്ക് വിഷനിട്ടല്ലേ അച്ചൂ..." അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ട് അവൻ മോളെ ചെന്നെടുത്തു.... "എന്താടാ പാറുക്കുട്ടി.. വിശക്കുന്നുണ്ടോ അച്ചേടെ മുത്തിന്... മ്മ്....." പാറുക്കുട്ടിയുടെ കരച്ചിൽ കൂടെ... "അച്ചു വാവക്ക് പാല് കൊടുക്ക്..... കരയുന്നത് കണ്ടില്ലേ...." അവൻ കുഞ്ഞിനെ അച്ചൂന്റെ മടിയിലേക്ക് വെച്ച് കൊടുത്തു.... അവൾക്ക് അടുത്ത് ഇരുന്ന് കുഞ്ഞിനെ അവളുടെ മാറോട് അടുപ്പിച്ചു... "അനങ്ങാതെ ഇരിക്ക് അച്ചു.... പാറുക്കുട്ടീടെ വിശപ്പ് മാറട്ടെ..." "മ്മ്...." അവളൊന്നു തലയാട്ടി.... അവളുടെ മാറിൽ നിന്ന് എന്തോ മൂളി കൊണ്ട് പാല് കുടിക്കുന്ന പാറുകുട്ടിയെ ബദ്രി നിറഞ്ഞ മനസ്സോടെ നോക്കി ഇരുന്നു...

അച്ചുവിനെ കാൺകെ.. ഹൃദയത്തിനുള്ളിൽ പ്രണയം അലയടിച്ചു കൊണ്ടിരുന്നു... അവളൊരു അത്ഭുതമാണെന്ന് അവന് തോന്നി... ചെറിയ വേദന പോലും സഹിക്കാൻ കഴിയാത്തവളാണ്....തന്റെ കുഞ്ഞിന് ജന്മം നൽകിയത്.... വാടി തളർന്നു കിടന്നപ്പോൾ വാശിക്കാണിക്കും എന്ന് കരുതി.... പക്ഷേ എത്രപെട്ടന്നാണ് അവളിലെ അമ്മ ഉണർന്നത്..... ഒരിക്കലും വിചാരിച്ചതല്ല ഇങ്ങനെ ഒരു നിമിഷം കാണാൻ കഴിയുമെന്ന്...... "കിണ്ണാ പാറൂട്ടിനെ എടുത്തേ... കഴിഞ്ഞു...." അച്ചു പറഞ്ഞത് കേട്ട് അവൻ മോളെ അവളുടെ മടിയിൽ നിന്നെടുത്തു.... പാറു ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്... ബദ്രി അവളെ കയ്യിൽ കിടത്തി....അച്ചൂന്റെ അടുത്ത് ഇരുന്നു.... "അച്ചൂന് പാറുക്കുട്ടിയെ ഇഷ്ടയില്ലേ...." "മ്മ്... ഇഷ്ടായി.... പക്ഷെ അച്ചൂന് കിണ്ണനെയാ കൂടുതൽ ഇഷ്ടം..." ചിണുങ്ങി ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ മുത്തി... ബദ്രി ചിരിച്ചു.....  പാറുക്കുട്ടി വന്നിട്ട് നാളേക്ക് ഇരുപത്തിഎട്ട് ദിവസാവും..... ബദ്രി മോൾക്ക് വേണ്ടി അരഞ്ഞാണവും കൊലുസ്സും വാങ്ങാൻ പോയതാണ്.... അച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയി.... "ദേവുമ്മ കിണ്ണൻ എന്താ വരാത്തെ... അച്ചൂനിപ്പോ കാണണം....." ബെഡ്ഷീറ്റ് മാറ്റി വിരിക്കുന്നതിനിടെ ദേവകി അവളെ നോക്കി ചിരിച്ചു...

"ഇപ്പോ വരും മോളെ... മോളിവിടെ ഇരിക്ക് കൂടുതൽ നേരം നിൽക്കണ്ട...." അച്ചു മെല്ലെ ബെഡിലേക്ക് കിടന്നു.... "കിണ്ണൻ ഇന്നും അച്ചൂനെ പറ്റിച്ചു... ഒറ്റക്ക് ആക്കി പോയില്ലേ എന്നെ...." അവൾ ഇരുന്നു പിറു പിറുക്കുന്നുണ്ടായിരുന്നു.... അപ്പു ആണേൽ പാറൂട്ടിയെ കളിപ്പിക്കുന്ന തിരക്കിലാണ്..... "പാറുകുട്ട്യേ....ചിരിക്കടി പെണ്ണെ....." അവളുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് അവൻ പറഞ്ഞപ്പോൾ ആ കുഞ്ഞിചുണ്ടുകൾ ചിരിച്ചു.... "അച്ചോടാ എന്ത് ചേലാ എന്റെ കുറുമ്പിയെ കാണാൻ....." അവൻ അവളുടെ ഉണ്ണിവയറിൽ ഉമ്മ വെച്ചു.... പാറു സന്തോഷത്തിൽ കുഞ്ഞികാലിട്ടടിച്ചു... കൈ കൊണ്ട് അപ്പൂന്റെ മുടിയിൽ മുറുക്കി പിടിച്ചു.. അപ്പു അതൊക്കെ ആസ്വദിക്കുകയായിരുന്നു.... മുറ്റത്ത്‌ ബദ്രിയുടെ ജിപ്സി വന്നു നിന്ന ശബ്ദം കേട്ടു.... "കിണ്ണൻ വന്നു..." അച്ചു എഴുനേറ്റ് മെല്ലെ എഴുനേറ്റ് ഇരുന്നു... "വാവാച്ചിയുടെ അച്ഛൻ വന്നെടാ....." എന്റെ മൂളി കൊണ്ടിരുന്ന പാറുക്കുട്ടിയുടെ കയ്യിൽ പിടിച്ചു കൊണ്ട് അപ്പു പറഞ്ഞു..

അവളാണെൽ ആ നേരം അവന്റെ കൈ വായിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാണ്... ബദ്രി അകത്തേക്ക് കയറി വന്നു... ബേബി ബെഡിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കിയ ശേഷം അവൻ അച്ചൂന്റെ അടുത്ത് ചെന്നിരുന്നു... "അച്ചൂനെ കൂട്ടാതെ എങ്ങോട്ടാ പോയെ...." അച്ചു പരിഭവത്തോടെ ചോദിച്ചു... "ഞാനെ....വാവക്ക് ഇതൊക്കെ വാങ്ങാൻ പോയതാ....." അവൻ കയ്യിലുള്ള കവർ അവളുടെ കയ്യിൽ കൊടുത്തു.... കുഞ്ഞിന് വേണ്ടി കരിവളകളും കണ്മഷിയും ബേബി സോപ്പും പൌഡറും....അങ്ങനെ കുറേ ഉണ്ടായിരുന്നു.... കൂടാതെ അച്ചൂന് നൈറ്റിയും വാങ്ങിയിരുന്നു... "എന്നാ ഞാൻ ഇറങ്ങട്ടെ മോനെ... നാളെ നേരത്തെ വരാം...." ദേവകിയമ്മ അടുത്തേക്ക് വന്നു പറഞ്ഞു... "ഞാൻ കൊണ്ടാക്കി തരണോ അമ്മേ... നല്ല മഴക്കാറുണ്ട്.." "വേണ്ട മോനെ.... കുട കൊണ്ട് വന്നിട്ടുണ്ട്... അമ്മ പൊക്കോളാം.... " അവർ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.... "നാളെ സ്കൂളിൽ പോകണ്ടല്ലോ കണ്ണേട്ടാ....." അപ്പൂന്റെ ചോദ്യം കേട്ട് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി...

"നാളെ പാറൂട്ടിടെ ഇരുപത്തെട്ടല്ലേ... എനിക്ക് കാണണം.....അതിന് എന്തിനാ മനുഷ്യ ഇങ്ങനെ നോക്കി പേടിപ്പിക്കണേ...." "ഒന്നൂല്യ... ഈ ഇടയായി ഈ കുറേ ലീവ് എടുക്കുന്നുണ്ട്... Exam അടുത്തു... എങ്ങാനും തോറ്റാൽ പിന്നെ ഈ വീടിന്റെ പടി കടന്നു പോകരുത് നീ.." "ഓ....." അപ്പു അലസമായി പറഞ്ഞു കൊണ്ട് പാറൂന്റെ അടുത്ത് കിടന്നു... "പാറുകുട്ട്യേ... നാളെ കുൽസുപെണ്ണ് വരും... കളിക്കണ്ടേ രണ്ട് പേർക്കും കൂടെ...." അവൻ കുഞ്ഞിനോട് പറഞ്ഞു.... "ഞാൻ പാറൂട്ടീടെ അമ്മ... കിണ്ണൻ അച്ഛൻ അല്ലെ....." "മ്മ്...." ഉറക്കചടവോടെ മൂളി കൊണ്ട് അവൻ ചുവരിലെ ക്ലോക്കിലേക്ക് നോക്കി... നേരം രാത്രി 1 മണി..... അച്ചു അവന്റെ നെഞ്ചിൽ കിടന്ന് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുകയാണ്... ഉറക്കം അവന്റെ കണ്ണുകളെ മൂടി കൊണ്ടിരുന്നു... "കിണ്ണാ... കേൾക്കുന്നുണ്ടോ...??" അവളുടെ ചോദ്യം കേട്ട് അവൻ ഞെട്ടി കണ്ണ് തുറന്നു... "എന്താ അച്ചു... വേദനിക്കുന്നുണ്ടോ...??" അവൻ അവളുടെ വയറിൽ കൈ വെച്ചു... "ഇല്ല കിണ്ണാ..... ഞാൻ പറയുന്നത് കേൾക്ക്..."

അവൾ കുറുമ്പോടെ അവന്റെ താടിയിൽ പിടിച്ചു വലിച്ചു... "ഇനി മതി അച്ചു... ഉറക്കം വരുന്നു... കിണ്ണന് തീരെ വയ്യാ...." അവൻ കോട്ടുവാ ഇട്ടു കൊണ്ട് പറഞ്ഞു... "ആണോ... എന്നെ കിണ്ണനെ ഞാൻ ഉറക്കാം..." അവൻ ചിരിച്ചു കൊണ്ട് അവന്റെ മുഖം നെഞ്ചോട് ചേർത്തു... ബദ്രി ചിരിയോടെ കണ്ണുകളടച്ചു.... ഉറക്കം പടിവാതിലിലെത്തിയതും.... പാറുക്കുട്ടീടെ കരച്ചിൽ കേട്ടു... അവൻ ഞെട്ടി ഉണർന്നു... അച്ചു നല്ല ഉറക്കമാണ്... അവൻ മുഖമൊന്ന് അമർത്തി തുടച്ചു കൊണ്ട് കുഞ്ഞിനെ എടുത്തു... രാത്രിയിലും കളിയും കരച്ചിലുമാണ്.... ബദ്രി കുഞിനെയും എടുത്തു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... "കരയല്ലേ വാവേ... ഇനി നീ കരഞ്ഞ് നിന്റെ അമ്മയെ ഉണർത്തല്ലേ....." അവൾ മോളോട് ചിരിയോടെ പറയുന്നുണ്ടായിരുന്നു.... കുറേ നേരം എടുത്തു നടന്നു.... പിന്നെ കരച്ചിൽ നിന്നു... അവളെ ബെഡിൽ കൊണ്ട് കിടത്തി.... ഉടുപ്പിച്ച തുണിയിൽ പുള്ളിക്കാരി മൂത്രമൊഴിച്ചു....എന്നിട്ടും നല്ലകളിയിലാണ്... ബദ്രി വേറെ തുണി ഉടുപ്പിച്ചു കൊടുത്തു.... ബാത്‌റൂമിൽ കൊണ്ട് പോയി നനഞ്ഞ തുണി കഴുകാൻ ഒരുങ്ങിയപ്പോൾ വീണ്ടും പാറൂട്ടി കരച്ചിൽ തുടങ്ങി... അവൻ വേഗം ചെന്ന് അടുത്ത് ഇരുന്നു.. സ്വിച്ച് ഇട്ട പോലെ കരച്ചിൽ നിന്നു....

പിന്നെ അച്ഛനും മോളും കൂടെ കളിച്ചും റൂമിൽ എടുത്തു നടന്നും... ആ രാത്രി കഴിച്ച് കൂട്ടി... 5 മണി കഴിഞ്ഞു രണ്ടാളും ഉറങ്ങാൻ.... 7 മണി ആയപ്പോഴേ അച്ചു എണീറ്റു... ബദ്രിയെയും കുത്തി പൊക്കി.... ബദ്രി മടിയോടെ എഴുനേറ്റു....അപ്പോഴേക്കും അപ്പു വാതിലിൽ മുട്ടി.. കുഞ്ഞിന്റെ അടുത്തേക്കുള്ള വിസിറ്റ് ആണ്... അച്ചുവിനോട് പറഞ്ഞു പാറുക്കുട്ടിക്ക് പാല് കൊടുത്തു... എന്നിട്ട് പോയി വാതിൽ തുറന്ന് കുഞ്ഞിനെ അപ്പുവിനെ ഏല്പിച്ചു... അച്ചൂന് ബ്രഷിൽ പേസ്റ്റ് ആക്കി കൊടുത്തു... അവള് പല്ലു തേച്ചു വന്നു.... ബദ്രി അവളെ എണ്ണമയമില്ലാത്ത മുടിയിൽ എണ്ണ തേച്ചു പിടിപ്പിച്ചു... "പാറൂട്ടീനെ കുളിപ്പിക്കണ്ടേ കിണ്ണാ..," അവൾ മുഖം ചെരിച്ചു ചോദിച്ചു.. "പാറുനെ ദേവുമ്മ കുളിപ്പിക്കും... നീ അടങ്ങി നിൽക്ക്...." അവൻ നല്ലോണം എണ്ണ അവളുടെ തലയിൽ തേച്ചു കൊടുത്തു... മുഖത്തും കയ്യിലും കാലിലും എല്ലാം തേച്ചു കൊടുത്തു... മുടി വാരികൂട്ടി നെറുകയിൽ കെട്ടി വെച്ച് കൊടുത്തു... "ഒരു പത്തു മിനിറ്റ് കഴിഞ്ഞു കുളിക്കാം... മോള് ഇവുടെ നിൽക്ക് ഞാൻ പോയി പാറൂട്ടീനെ നോക്കിയിട്ട് വരാം..."

"വേഗം വരണേ.." "ആടി പെണ്ണെ..." അവളുടെ കവിളിൽ ഒന്ന് തഴുകി അവൻ പുറത്തേക്ക് പോയി... അച്ചു കുളി കഴിഞ്ഞു വന്നതും ദേവകിയമ്മയും വന്നു കുഞ്ഞിനെ എണ്ണ തേപ്പിച്ചു കുളിപ്പിച്ചു....അടുത്ത് അപ്പുവും ഇരിപ്പൂണ്ട് ബദ്രി അച്ചുവിന്റെ തല തുവർത്തി നെറുകയിൽ രസനാദി തേച്ചു കൊടുത്തു... മെറൂൺ കരയുള്ള സെറ്റ് സാരി അവളെ ഉടുപ്പിക്കാൻ അവൻ പാട് പെട്ടു... ചടങ്ങിന് നേരമായപ്പോഴേക്കും ഇച്ചുവും നൈഷുവും ശങ്കറും അമ്മാളുവും എത്തി.... കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ പാറൂട്ടിയെ മടിയിൽ കിടത്തി ബദ്രി ഇരുന്നു... അച്ചു അവനെ ചുറ്റി പിടിച്ചു അടുത്ത് തന്നെയുണ്ട്... കുഞ്ഞിന്റെ അരയിൽ പൊന്നിന്റെ അരഞ്ഞാണം കെട്ടി കൊടുത്തു... അച്ചു അത് നോക്കി ഇരുന്നതെ ഒള്ളൂ..... കാലിൽ സ്വാർത്തിന്റെ പാദസ്വരവും അണിയിച്ചു..... ചെവിയിൽ അവളുടെ നാമം മൂന്ന് വട്ടം ചൊല്ലി വിളിച്ചു... "പ്രണയ...... പ്രണയ..... പ്രണയ......." ഇച്ചു മോൾക്ക് ഒരു കുഞ്ഞു വള കൊടുത്തു... ശങ്കർ മാലയും.... കുൽസു പെണ്ണ് പാറുമോളെ തൊട്ട് നോക്കുന്നുണ്ട്....

"ഇഷ്ടായി കുൽസു പെണ്ണെ നമ്മടെ പാറൂട്ടിയെ..." അപ്പൂന്റെ ചോദ്യം കേട്ടവൾ കണ്ണ് ചിമ്മി ചിരിച്ചു... അപ്പു പെണ്ണിന്റെ ഉണ്ടാകവിളിൽ ഉമ്മ കൊടുത്തു... മുറ്റത്തൊരു കാർ വന്നു നിന്നു.... "രാമച്ചൻ...." ശങ്കർ മുന്നോട്ട് വന്നു... രാമച്ചൻ മാത്രമായിരുന്നില്ല... പുള്ളീടെ അമ്മയും ഉണ്ടായിരുന്നു... "ഇത്രയും ദിവസം എവിടായിരുന്നു രാമച്ചാ....." തന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാരി എടുക്കുന്ന രാമച്ചനെ നോക്കി ബദ്രി ചോദിച്ചു... "ഞാനൊരു യാത്ര പോയതാ...." അയാൾ ചിരിച്ചു.... "നീ ഒന്ന് വന്നേ എനിക്കൊരു കാര്യം പറയാനുണ്ട്..." ശബ്ദത്തിൽ ഗൗരവം നിറഞ്ഞു നിന്നു.. കുഞ്ഞിനെ ശങ്കറിന്റെ കയ്യിൽ ഏല്പിച്ചു കൊണ്ട് അയാൾ ബദ്രിയെ കൂട്ടി മാറി നിന്നു.. "എന്താ രാമച്ചാ...??" "എടാ ഞാൻ നീ പറഞ്ഞു വെച്ചത് ആ മോഹനേ കുറിച്ച് അന്വേഷിച്ചു...." അത് കേട്ടതും ബദ്രി അയാളെ utu നോക്കി... "എന്നിട്ട്.... എന്നിട്ടന്റെ അ... അച്ചൂനെ കുറിച്ച് വല്ലതും....." അവൻ നെഞ്ചിടിപ്പോടെ ചോദിച്ചു................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story