ഈ മഴയിൽ....❤️ പാർട്ട്‌ 59

ee mazhayil

എഴുത്തുകാരി: ✍ ആൻവി

 "എന്നിട്ട്.... എന്നിട്ടന്റെ അ... അച്ചൂനെ കുറിച്ച് വല്ലതും....." അവൻ നെഞ്ചിടിപ്പോടെ ചോദിച്ചു...... "മ്മ്......" മറുപടിയായി രാമച്ചൻ ഒന്ന് മൂളി... "എന്താ രാമച്ചാ അറിഞ്ഞേ... അവളുടെ വീട് എവിടാ.. വീട്ടിൽ... വീട്ടിൽ ആരൊക്കെയുണ്ട്.... അവിടെ എല്ലാവരും അവളെ അന്വേഷിക്കുകയാണോ....." അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു.... അവന്റെ വിളറിയ മുഖം കണ്ട് രാമച്ചൻ ഒന്ന് ചിരിച്ചു.... "നീ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട...." ചിരിയോടെ അവന്റെ തോളിൽ തട്ടി... ബദ്രി അയാളെ ഉറ്റു നോക്കി... "അച്ചൂന് അച്ഛനും പിന്നെ ഒരു അച്ഛമ്മയുമാണ് ഉള്ളത്.... ആ മോഹനും അച്ചൂന്റെ അച്ഛനും തമ്മിൽ എന്തോ പ്രശ്നമുണ്ട്.... അയാളെ പേടിച്ച് അച്ചൂനെയും കൂട്ടി നാട്ടിൽ നിന്ന് പോന്നതാണ് അവളുടെ അച്ഛൻ..പേര് ശേഖരൻ.. ചിലപ്പോൾ പാതി വഴിയിൽ വെച്ച് കൈവിട്ട് പോയതായിരിക്കാം അച്ചു.....

കുറച്ചു ദൂരയാണ് അച്ചൂന്റെ നാട്... അവളുടെ വീട്ടിൽ ഇപ്പൊ ഒരു സ്ത്രീയുണ്ട്...അച്ചൂന്റെ അമ്മായി ആണെന്ന പറഞ്ഞെ...." ബദ്രി ശ്രദ്ധയോടെ കേട്ട് നിൽക്കുകയായിരുന്നു.... "മോഹനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ്...അയാൾ ശേഖരനോടും കുടുംബത്തോടും ചെയ്തു ദ്രോഹങ്ങളേ കുറിച്ച് അറിയുന്നത്...ശേഖരന്റെ പെങ്ങൾക്ക് ഒരു മകനുണ്ടായിരുന്നു.. ഏകദേശം നിന്റെയൊക്കെ പ്രായമാണെന്ന് തോന്നുന്നു... ആ പയ്യനെ കൊന്നത് ഈ ശേഖരൻ ആണെന്ന് പരക്കെ ഒരു സംസാരമുണ്ട്....തെളിവ് ഇല്ലാത്തത് കൊണ്ട് കേസ് തള്ളി പോയെന്നൊക്കെ പറയുന്നു....." രാമച്ചൻ പുറകിലെ അരിനെല്ലിക്കമരത്തിലേക്ക് ചാരി നിന്നു... പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടോട് വെച്ചു... ബദ്രി ഇരു കയ്യും മാറിൽ കെട്ടി നിൽക്കുകയാണ്... ഒന്നും മിണ്ടുന്നില്ല... "പിന്നെ കണ്ണാ..... ഒരു കാര്യം....." "എന്താ രാമച്ചാ....." ബദ്രി ആവലാതിയോടെ ചോദിച്ചു... "അച്ചു...... അവൾ ഇങ്ങനെ ആയിട്ട് രണ്ടോ മൂന്നോ വർഷം ആവുന്നതെ ഒള്ളൂടാ....

അതിന് മുന്നേ അവൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു...." ബദ്രിയുടെ നെഞ്ചിലൂടെ മിന്നൽ പിണർ പാഞ്ഞു പോയി.... നെഞ്ചിനുള്ളിൽ ഒരു ഭാരം പോലെ.... "രാമച്ചാ...." അവന്റെ കണ്ണ് നിറഞ്ഞു... എന്തിനെന്നു അറിയില്ല...എന്തൊക്കെയോ നഷ്ടപ്പെടാൻ ഒരുങ്ങും പോലെ..... "ആ പയ്യൻ മരിക്കുമ്പോൾ അച്ചുവും കൂടെ ഉണ്ടായിരുന്നത്രേ... ഒരുപക്ഷെ മരണം നേരിട്ട് കണ്ടത് കൊണ്ടാവാം..." "നടന്നതെല്ലാം തെറ്റായോ രാമച്ചാ......" അവന്റെ ശബ്ദം ഇടറി..... "ഏയ്‌.... എല്ലാം നല്ലതിനാണെന്ന് കരുതിയാൽ മതി..." അയാൾ അവനെ ചേർത്തു പിടിച്ചു... നെഞ്ചിൽ കനൽ കോരിയിട്ടപോൽ പൊള്ളുന്നുണ്ടായിരുന്നു അവന്... "എനിക്ക്..... എനിക്ക് അവളെ നഷ്ടപ്പെടുമോ.. എന്നൊരു തോന്നൽ...." നെഞ്ചിടിപ്പിന്റെ വേഗതയിൽ അവന്റെ വാക്കുകൾ മുറിഞ്ഞു... ചെന്നിയിൽ നിന്ന് വിയർപ്പൊഴുകി.... "നീ ഇങ്ങനെ നെഗറ്റീവ് ആവാതെ... അച്ചു നിന്റെ ഭാര്യയാണ്... നിന്റെ കുഞ്ഞിന്റെ അമ്മാ...." "ഒരുപക്ഷെ അവളുടെ അസുഖം മാറിയാൽ... എന്നെയും മോളെയും അംഗീകരിക്കുമോ...?."

ആദ്യമായി അവന്റെ ഉള്ളിൽ ഭയം വന്നു മൂടി.... "ഒന്നും നമ്മുടെ കയ്യില്ലല്ലോ കണ്ണാ.... വിധി എന്തായാലും അതിനെ തടുക്കാൻ കഴിയില്ല.... മുന്നോട്ട് പോകുക... എല്ലാം വരുന്നിടത്തു വച്ചു കാണാം....." ബദ്രി നെറ്റിയുഴിഞ്ഞു കൊണ്ട് മറ്റെങ്ങോ നോക്കി നിന്നു.... അകത്ത് നിന്ന് പാറുക്കുട്ടിയുടെ കരച്ചിൽ കേട്ടു.... "നീ വാ... അകത്തോട്ടു പോകാം...." രാമച്ചൻ അവനെ ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു.. അകത്തേക്ക് കയറിയപ്പോൾ തന്നെ അച്ചു കരയുന്ന പാറൂട്ടിയെയും എടുത്തു അവന്റെ അടുത്തേക്ക് ചെന്നു... "കിണ്ണാ പാറുക്കുട്ടി കരയണു..." അവൾ സങ്കടത്തോടെ പറഞ്ഞു... ബദ്രി വേഗം മോളെ കയ്യിൽ എടുത്തു... പാറുക്കുട്ടി നല്ല കരച്ചിലായിരുന്നു.... "എന്താടാ വാവേ.. മ്മ്..." ബദ്രി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു.... പാറുക്കുട്ടിയുടെ കരച്ചിൽ പതിയെ നേർത്തു വന്നു... എന്തോ മൂളികൊണ്ട് ആ കുഞ്ഞിപെണ്ണ് അവന്റെ കയ്യിൽ ചുണ്ടു കൂടി.... "പാറൂട്ടി കരച്ചിൽ നിന്നല്ലോ...." അച്ചു സന്തോഷത്തോടെ അവന്റെ തോളിലേക്ക് ചാരി നിന്നു... എല്ലാവരും ചിരിയോടെ അവരെ നോക്കി നിന്നു....

ബദ്രിയുടെ മുഖത്ത് ഒരു തെളിച്ചമുണ്ടായിരുന്നില്ല... "കിണ്ണനെന്താ ചിരിക്കാത്തെ.... " അച്ചു ചിണുങ്ങി കൊണ്ട് ചോദിച്ചു... ബദ്രി ഒന്ന് ചിരിച്ചെന്ന് വരുത്തി... അച്ചൂന്റെ മുഖം വാടി.... "കിണ്ണന് അച്ചൂനേം പാറുക്കുട്ടിയേയും ഇഷ്ടായില്ലേ...." ചുണ്ട് പിളർത്തി കൊണ്ട് അവൾ ചോദിച്ചപ്പോൾ ബദ്രി മറ്റുള്ളവരെ ഒന്ന് നോക്കി... പിന്നെ ഒരു കൈ കൊണ്ട് അച്ചൂനെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു... "കിണ്ണന് ഈ അച്ചൂട്ടിയേയും പാറുക്കുട്ടിയേയും ഒത്തിരി ഒത്തിരി ഇഷ്ടാണല്ലോ..." ഒന്ന് കൂടെ അവളെ അണച്ചു പിടിച്ചു... ആ മുഖം വിടർന്നു.... ആരെയും ശ്രദ്ധിക്കാതെ അവനെ ചുറ്റി പിടിച്ചവൾ കവിളിൽ ഒരുമ്മ കൊടുത്തു... ബദ്രി മെല്ലെയൊന്ന് ചിരിച്ചു... "വാ പാറുക്കുട്ടിയെ റൂമിൽ കൊണ്ട് കിടത്താം...." എല്ലാവരെയും നോക്കി ഒന്ന് കണ്ണ് ചിമ്മി കൊണ്ട് അവൻ അച്ചൂനെയും കൂട്ടി അകത്തേക്ക് പോയി...

"കുറച്ചു രസം ഒഴിക്കട്ടെ......" ശങ്കറിന്റെ ചോദ്യം കേട്ട് അമ്മാളു മുഖം ഉയർത്തി അവനെ നോക്കി.... കയ്യിൽ കറിയുടെ പത്രവും പിടിച്ച് ഒരു കള്ള ചിരിയോടെ അവൻ അവളെ നോക്കി... ഭക്ഷണം കഴിക്കാൻ എല്ലാവരും കൂടെ ഹാളിൽ താഴെയാണ് ഇരുന്നത്... അടുത്തുള്ള പിള്ളേരെ ഒക്കെ വിളിച്ചിരുന്നു... "വേണ്ട..." ഇളിച്ചു കൊണ്ട് അവൾ പറഞ്ഞു... "എന്നാ കുറച്ചു ഉപ്പേരിയായാലോ.,.."പുറകിൽ നിന്ന് അപ്പൂന്റെ ശബ്ദം... ശങ്കർ മുഖം ചെരിച്ചൊന്ന് നോക്കി... "ആ വേണം..." അമ്മാളു പെട്ടെന്ന് തന്നെ ഇലയിലേക്ക് കാണിച്ചു കൊടുത്തു... "അങ്ങോട്ട് മാറി നിൽക്ക് ശങ്കര..." അപ്പു അവനെ തള്ളി മാറ്റി.... അമ്മാളൂന് വിളമ്പി കൊടുത്തു... "കാലമാടൻ സമ്മതിക്കൂല....." ശങ്കർ പിറു പിറുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി... അവിടെ നൈഷു കുൽസുപെണ്ണിന് പഴം പുഴുങ്ങിയത് ഉടച്ചു കൊടുക്കുവാണ്.... "ഇതെന്താടി കൊച്ചിന് ചോറ് കൊടുത്തൂടെ..." ശങ്കർ അവൾക്ക് അടുത്തേക്ക് ചെന്നു കൊണ്ട് ചോദിച്ചു.. "അവള് കഴിക്കത്തില്ല ഉണ്ണിയേട്ടാ.... ചോറ് ഉടച്ചു വെച്ചത് ആ ഇരിക്കുന്നു...പെണ്ണ് കഴിക്കുന്നില്ല...."

നൈഷു ചിരിയോടെ പറഞ്ഞു.... "എന്റെ ചക്കര കുട്ടി വന്നേ...." ശങ്കർ കൈ കൊട്ടി അവളെ വിളിച്ചതും പെണ്ണ് അപ്പൊ തന്നെ അവന്റെ മേലേക്ക് ചാഞ്ഞു... അവന്റെ മുഖത്ത് അള്ളി പിടിച്ചു കൊണ്ട് വായിൽ ഉണ്ടായിരുന്നത് മുഴുവൻ അവന്റെ മുഖത്തേക്ക് ആക്കി... "അയ്യേ.....എന്റെ മുഖത്ത് ആകിയല്ലോ പെണ്ണെ നീ..." ശങ്കർ അവളെ പൊക്കി പിടിച്ചു കൊണ്ട് പറഞ്ഞു... അവൻ ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി... "ഇവളുടെ ഉപ്പച്ചി എന്ത്യേ....??" "ഇച്ചൂക്ക രാമച്ചന്റെ അമ്മയെ കൊണ്ടാക്കി കൊടുക്കാൻ പോയേക്കുവാ... ആ ഉമ്മാമ്മക്ക് ഉച്ചക്ക് മരുന്നു കഴിക്കാൻ ഉണ്ടത്രേ...." കുഞ്ഞിന്റെ വായിലേക്ക് പഴ വെച്ചു കൊടുത്തു കൊണ്ട് അവൾ പറഞ്ഞു.. കുറുമ്പി അതൊക്കെ തുപ്പി കളഞ്ഞു.... "മതി കൊടുത്തത്... ഞാൻ ഇവളെ കൊണ്ട് പോകുവാ...." ശങ്കർ അതും പറഞ്ഞു കുഞ്ഞിന്റെ മുഖം തുടച്ചു കൊടുത്ത് അവളെയും എടുത്തു പുറത്തേക്ക് നടന്നു... ഹാളിൽ അപ്പൂനെ കണ്ടതും കുൽസു അവന്റെ മേലേക്ക് ചാഞ്ഞു.... അപ്പു അവളെയും എടുത്തു മുറ്റത്തേക്ക് ഇറങ്ങി...

പാറുക്കുട്ടിയെ എടുക്കാൻ അപ്പൂന് പേടിയാണ്...അവള് തീരെ ചെറുതാണല്ലോ... എടുത്താൽ തന്നെ വല്ലായിടത്തും ചെന്നിരിക്കും.... കുൽസു ആള് കുറച്ചു കൂടെ വലിയ കുട്ടി ആയത് കൊണ്ട് എടുത്തു നടക്കാൻ ഇഷ്ടമാണ് അവന്.. അവനെ ചുറ്റി പിടിച്ചു അവൾ തോളിൽ കിടന്നോളും..... അപ്പു അവളെയും കൊണ്ട് തൊടിയിൽ മുഴുവൻ നടന്നു.... "അച്ചു...ഇത് കഴിക്കുന്നുണ്ടോ...." ബദ്രി ശബ്ദം ഉയർത്തി.... "വാശി കാണിക്കാതെ വന്ന് കഴിക്കച്ചു... ദേ പാറുക്കുട്ടി ഇപ്പൊ എണീക്കും...." ബദ്രി ബെഡിൽ ചെന്നിരുന്ന് പ്ലേറ്റ് കയ്യിലെടുത്തു... "എനിക്ക് വേണ്ട.....ഞാൻ കഴിക്കൂല...." വാശിയോടെ അച്ചു ബെഡിൽ കിടന്നു... "എന്നെ ദേഷ്യം പിടിപ്പിക്കല്ലേ അച്ചു...." അവന്റെ ശബ്ദം കടുത്തു.... അത് കേട്ട് അച്ചു തലയിണയിൽ നിന്ന് മുഖം ഉയർത്തി നോക്കി...അവളുടെ കണ്ണ് നിറഞ്ഞിരിപ്പുണ്ട്... "കണ്ടോ.......കിണ്ണന് അച്ചൂനെ ഇഷ്ടല്ല..." കരച്ചിലിന്റ ശക്തി കൂടി... ബദ്രി ഒന്ന് ശ്വാസം എടുത്തു....മനസ്സ് ആകെ കലങ്ങി മറഞ്ഞിരിക്കുന്നു... അതിനിടക്ക് അവളുടെ കുസൃതികളൊന്നും അവന് ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല.... "അവരൊക്കെ പുറത്തുണ്ട് അച്ചു.... വെറുതെ വാശി പിടിക്കാതെ കഴിക്ക്... മരുന്നു കഴിക്കണ്ടേ..." "വേണ്ട എനിക്ക്....."

അവൾ മുഖം പൊത്തി ഇരുന്നു.... ബദ്രി ദേഷിച്ചു കൊണ്ട് അവളെ നോക്കി... പിന്നെ പ്ലേറ്റ് ടേബിളിൽ വെച്ച് കൊണ്ട് അവൻ എഴുനേറ്റു.... തൊട്ടിലിൽ കിടക്കുന്ന പാറുകുട്ടി ഒന്ന് ചിണുങ്ങി.... ബദ്രി തൊട്ടിൽ പതിയെ ആട്ടി കൊടുത്തു.... അച്ചു അവനെ ഒന്ന് നോക്കി.... കണ്ണ് ചുവന്നു കലങ്ങിയിരിക്കുന്നു.... "കിണ്ണൻ അച്ചൂനോട് പിണക്കാ...." ചോദിക്കുമ്പോൾ ആ ചുണ്ട് വിതുമ്പി... കണ്ടപ്പോൾ പാവം തോന്നി... ചിരിച്ചു കൊണ്ട് വീണ്ടും അവൾക്ക് അടുത്ത് ചെന്നിരുന്നു... "എനിക്ക് എന്റെ അച്ചൂട്ടനോട്‌ പിണങ്ങാൻ പറ്റ്വോ.... മ്മ്..." മെല്ലെ അവളുടെ മുഖം അവന്റെ നെഞ്ചോട് ചേർത്തു.... "അച്ചു എന്തിനാ വാശി പിടിക്കുന്നെ... ഡോക്ടർ പറഞ്ഞതല്ലേ ഇപ്പൊ നന്നായി ഭക്ഷണം കഴിക്കണമെന്ന് ....." "അച്ചൂന് വേണ്ടാഞ്ഞിട്ടാ കിണ്ണാ...." "കുറച്ചു കഴിക്കണം... ദേ കുറേ കറിയൊക്കെ ഉണ്ട്... അച്ചൂന് ഇഷ്ടമുള്ള പാല്പായസം ഉണ്ട്.... അതൊന്നും വേണ്ടേ...." മറുപടി പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു... "ഭക്ഷണം കഴിച്ചില്ലേൽ അസുഖം വരും അച്ചു....

അച്ചൂന് വയ്യാതെ ആയാൽ കിണ്ണനും പാറൂട്ടിക്കും സങ്കടം ആവില്ലേ... പിന്നെ ഞങ്ങൾക്ക് ആരാ ഉള്ളെ...." അവളുടെ തലയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു.... മനസ്സ് വല്ലാതെ പിടക്കുന്നു... "അത്രക്ക് ഇഷ്ടാണോ അച്ചൂനെ...." അവൾ കള്ള ചിരിയോടെ ചോദിച്ചു ... ബദ്രി മുന്നോട്ട് ആഞ്‌ അവളുടെ ചുണ്ടിലൊരുമ്മ കൊടുത്തു... "ഇഷ്ടാണോ... എത്ര തവണ നീ ഇത് ചോദിച്ചു...." അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവൻ കിലുങ്ങി ചിരിച്ചു.... അവളുടെ കയ്യിലെ കുപ്പി കിലുങ്ങും പോലെ... "കിണ്ണന് അച്ചൂനെ ഒരുപാട് ഇഷ്ടാ.... കിണ്ണന്റെ ജീവനാ....." അവളെ അവനിലേക്ക് അമർത്തി പിടിച്ചു... അച്ചു അവനെ ചുറ്റി പിടിച്ചു.... "അച്ചൂനെ ഒറ്റക്ക് ആക്കി പോകരുത്...." ശാസനയോടെ അവൾ പറഞ്ഞു... ബദ്രി ചിരിച്ചു... "ഒരിക്കലും പോവില്ല... അച്ചു പൊക്കോളാൻ പറഞ്ഞാലും പോവില്ല...." അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവൻ തൊട്ടിലിൽ കിടന്നുറങ്ങുന്ന പാറൂനെ നോക്കി... "കണ്ണേട്ടാ......." വാതിലിൽ മുട്ടി അപ്പു വിളിച്ചു....

ബദ്രി അച്ചൂനെ അടർത്തി മാറ്റി വാതിൽ തുറന്നു... "കണ്ണേട്ടന്റെ അമ്മ വന്നിട്ടുണ്ട്... കൂടെ ഒരു ചേച്ചിയും.... വേഗം അങ്ങോട്ട് വാ.." "ഞാൻ വന്നോളാം നീ ചെല്ല്...." ബദ്രി അതും പറഞ്ഞു അച്ചൂന്റെ അടുത്തേക്ക് ചെന്നു... "കുറച്ചു കഴിഞ്ഞ് കഴിഞ്ഞു ചോറ് കഴിക്കണം... അപ്പൊ വാശികാണിക്കരുത്..." "ഇല്ല കിണ്ണാ.... ഉമ്മാാാ...." അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു അവൾ.... ബദ്രി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.. ഹാളിൽ നയനയും പത്മയും ഇരിപ്പുണ്ടായിരുന്നു... നയന എഴുനേറ്റു അവന്റെ കയ്യിൽ പിടിച്ചു... "എവിടെ നിന്റെ കുഞ്ഞാവ... കാണട്ടെ ഞങ്ങൾ...." "ഉറങ്ങുവാടി... അകത്തുണ്ട്..." ബദ്രി പറഞ്ഞു... "ആണോ... എന്നാ ഞാൻ പോയി കാണട്ടെ..." അതും പറഞ്ഞവൾ അകത്തേക്ക് പോയി... ബദ്രി മുഖം താഴ്ത്തി ഇരിക്കുന്ന പത്മയുടെ അടുത്ത് ചെന്നിരുന്നു... "അമ്മക്ക് കാണണ്ടേ എന്റെ മോളെ...." അവൻ ആ മുഖത്തേക്ക് ഉറ്റു നോക്കി.. "അതോ...വെറുപ്പാണോ..??" പത്മ ഞെട്ടി കൊണ്ട് അവനെ നോക്കി... അരുത് എന്ന് തലയാട്ടി.... ബദ്രി നിറഞ്ഞ കണ്ണാലെ ഒന്ന് ചിരിച്ചു....

"കിണ്ണാ..... കിണ്ണാ....." അച്ചൂന്റെ വിളി ഉറക്കെ കേട്ടു.... ഒപ്പം പാറുക്കുട്ടിയുടെ കരച്ചിലും... ബദ്രി ചാടി എണീറ്റ് അകത്തേക്ക് ഓടി.... "ഇത് എന്റെ പാറുക്കുട്ടിയാ... പോ... ഇവിടെന്ന് പോ... കിണ്ണാ.... കിണ്ണാ എവിടെയാ....." അച്ചു നയനയോട് ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് കുഞ്ഞിനെ മാറോട് അടക്കി പിടിച്ചു... നയന ഒരു ഭാഗത്തേക്ക് മാറി നിന്നു.... "എന്താ എന്താ ഇവിടെ...??" ബദ്രി ഓടി പിടഞ്ഞെത്തി....അവനെ കണ്ടതും അച്ചു അവന്റെ അടുത്തേക്ക് ചെന്നു... "കിണ്ണാ... ഇവള്....ഇവളെന്റെ പാറുക്കുട്ടിയെ എടുക്കാൻ നോക്കി....പാറുക്കുട്ടി എന്റെ അല്ലെ....." പറയുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു.... ബദ്രി നയനയെ നോക്കി ഒന്ന് ചിരിച്ചു... "എന്താ ബദ്രി ഇവൾ ഇങ്ങനെ... ഇതാണോ...??" നയനെ അമ്പരപ്പോടെ ചോദിച്ചു... ഒട്ടും പതറാതെ ബദ്രി ഒന്ന് പുഞ്ചിച്ചു അച്ചുവിനെ ചേർത്ത് പിടിച്ചു... "ഇതാണ് എന്റെ അച്ചു....." "കിണ്ണന്റെ ഭ്രാന്തി... അല്ല ഭാര്യയാ...." അച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... നയന അപ്പോഴും ബദ്രിയെ നോക്കി നിൽക്കുകയായിരുന്നു.....

"ഇവൾക്ക് വയ്യാത്തതാ നയന....മെന്റൽ എന്ന് പറയാം..." അപ്പോഴും നിറഞ്ഞ ചിരിയോടെ അവൻ അച്ചൂനെ ചേർത്ത് പിടിച്ചിരുന്നു... "പാറുക്കുട്ടിയെ പിടിക്ക് കിണ്ണാ.. അച്ചൂന് കൈ വേദനിക്കിണു...." ബദ്രി കുഞ്ഞിനെ വാങ്ങി പിടിച്ചു.... "അച്ചു... ഈ ചേച്ചി പാവാ... പാറുക്കുട്ടിയെ കാണിച്ചു കൊടുത്തോട്ടെ..." ബദ്രി അവളോട് അനുവാദം ചോദിച്ചു... അച്ചു ചുണ്ട് കൂർപ്പിച്ചു... പിന്നെ തലയാട്ടി... ബദ്രി ചിരിച്ചു കൊണ്ട് കുഞ്ഞിനെ നയനക്ക് കാണിച്ചു കൊടുത്തു... രണ്ട് ഉണ്ടക്കണ്ണുകൾ വാലിട്ട് നീട്ടി എഴുതി.. നെറ്റിക്ക് സൈഡിൽ ഒരു കണ്മഷി പൊട്ടും... ഉണ്ടക്കവിളുമുള്ള ഒരു സുന്ദരി വാവ.... നയന ചിരിയോടെ അവളുടെ ഉണ്ട കവിളിലേ കറുത്ത കുത്തിൽ മെല്ലെ തൊട്ടു... പാറുക്കുട്ടി ചിണുങ്ങി.... "വാവ നിന്നെ പോലെയാ...." അവൾ ചിരിച്ചു കൊണ്ട് ബദ്രിയോട് പറഞ്ഞു.. "മോൾക്ക് പേരിട്ടോ..??" "പ്രണയ...." ബദ്രി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു... നയന കണ്ണുകൾ ഇടക്ക് ബദ്രിയിലേക്ക് പാറി വീണു.... അത്ഭുതം തോന്നി അവൾക്ക് അവനെ കുറിച്ച് ഓർത്തപ്പോൾ.... പത്മ റൂമിലേക്ക് കയറി വന്നു.... അച്ചു ബദ്രിയുടെ ഷർട്ടിൽ ചുരുട്ടി പിടിച്ചു... ബദ്രി കുഞ്ഞിനെ അവർക്ക് നീട്ടി... പത്മ നിറ കണ്ണുകളോടെ കുഞ്ഞിനെ നോക്കി... "അച്ഛമ്മേടെ... കുഞ്ഞാ....."

മോളെ മാറോട് ചേർത്തവൾ വിളിച്ചു.... കയ്യിൽ ഉണ്ടായിരുന്നു കുഞ്ഞി വള മോളുടെ കയ്യിൽ ഇട്ടു കൊടുത്തു... നെറ്റിയിൽ ഒരുമ്മ കൊടുത്തു..... "ഹരിയെ കൂട്ടി വരണം എന്നാ കരുതിയത്.. അപ്പോഴാ പുള്ളിക്ക് ഐജി ഓഫിസിലേക്ക് പോകാൻ എന്നും പറഞ്ഞു പോയത്.."നയന പറഞ്ഞു... ബദ്രി ഒന്ന് ചിരിച്ചു...രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും രാമച്ചന്റെ വാക്കുകളായിരുന്നു മനസ്സ് നിറയെ.... അച്ചുവിനെ കുറിച്ച് അറിയാൻ അവന് ആഗ്രഹം തോന്നി..... തന്റെ നെഞ്ചിൽ കിടക്കുന്നുറങ്ങുന്ന പെണ്ണിനെ അവനെ ബെഡിലേക്ക് കിടത്തി... അവളെ ഉറ്റു നോക്കി കിടന്നു.... കവിളിൽ മെല്ലെ തലോടി.... "കിണ്ണാ....." ഉറക്കത്തിലും അവൾ മന്ത്രിക്കുന്നുണ്ടായിരുന്നു.... അറിയാതെ ഹൃദയത്തിനുള്ളിൽ കയറിക്കൂടിയതാണ്... ഒരു മുല്ലവള്ളി പോൽ പടർന്നു കയറിയതാണ്... പ്രണയം പൊഴിച്ചു പൂത്തതാണ്....ഇനി ആ പൂക്കൾ പൊഴിഞ്ഞു പോയാൽ.... ഹൃദയത്തിനുള്ളിൽ രക്തം പൊടിയും... അവളുടെ നെറുകയിൽ ചുംബിച്ചു... "അസുഖം ഒന്നും മാറിയില്ലേലും കുഴപ്പമില്ല... എന്നെ വിട്ട് പോകാതെയിരുന്നാൽ മതി....

" മെല്ലെ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി വെച്ചു..... "അദ്വിക...... ലോകം...." അവൻ അവളിലേക്ക് പറ്റി ചേർന്നു... ആദ്യം ഭ്രാന്തിയെ കണ്ടു.... പിന്നെ അവളുടെ ഭ്രാന്തിൽ പൂത്ത പ്രണയത്തെ കണ്ടു.... ഒരു ഭ്രാന്തമായ പ്രണയം..... രാവിലെ എഴുനേറ്റു അച്ചൂനെയും മോളെയും അപ്പുവിനെ ഏല്പിച്ചു ബദ്രി രാമച്ചന്റെ അടുത്തേക്ക് പോയി.... പറമ്പിൽ പണിക്കരുടെ ഒപ്പമായിരുന്നു രാമച്ചൻ.... മുറ്റത്ത്‌ ബദ്രിയുടെ ബുള്ളറ്റ് വന്ന് നിന്നത് കണ്ട് അയാൾ അങ്ങോട്ട് ചെന്നു... "ആഹാ... എന്താടാ ഇങ്ങോട്ട് വരവ്...?? മ്മ്.." ബദ്രി ഒന്നും പറയാതെ ബുള്ളറ്റിൽ നിന്നിറങ്ങി... "രാമച്ചാ... എനിക്ക് ഒരു കാര്യം...??" "എന്താടാ....??" "അച്ചൂന്റെ... അച്ചൂന്റെ നാട്ടിലേക്ക് പോയാലോ...അവളെ കുറിച്ച് അറിയണം...." "കുറച്ചകലെയാണ്....പോണോടാ..." "പോണം... ഒന്നും അറിയാതെ എനിക്കൊരു സമാധാനവുമില്ല.... എല്ലാം... എല്ലാം ഒന്നറിയണ്ടേ...." ബദ്രി പറഞ്ഞു നിർത്തി... "വല്ലാതെ പേടി തോന്നുന്നു രാമച്ച.... അച്ചു... പഴയത് പോലേ ആയാൽ എന്നെയും മോളെയും അംഗീകരിക്കുമോ...?? " രാമച്ചൻ അവനെ ചേർത്ത് പിടിച്ചു ..

. "നമുക്ക് പോകാം...പക്ഷേ അച്ചുവും കുഞ്ഞും....??" "അവരെ ഞാൻ ഇവിടെ അച്ഛമ്മയുടെ അടുത്ത് ആക്കാം.... പിന്നെ ശങ്കറിനോട്‌ വന്ന് നിൽക്കാം പറയാം ഇവിടെ..... ഒരു ദിവസമല്ലേ.. രാത്രി തിരിച്ചെത്തുമല്ലോ....." ബദ്രി പ്രതീക്ഷയോടെ പറഞ്ഞു... "നിനക്ക് ഓക്കേ ആണേൽ പോകാം.." "എന്നാ നാളെ പോകാം..." "മ്മ്.. പോകാം...." രാമച്ചൻ അവന്റെ തോളിൽ തട്ടി പതിയെ പറഞ്ഞു.... ബദ്രിയുടെ മനസ്സ് അപ്പോഴും സ്വസ്ഥമായിരുന്നില്ല.... എങ്കിലും അവനൊന്നു ചിരിച്ചെന്ന് വരുത്തി.... "വാടാ നമുക്ക് ഓരോ ഗ്ലാസ്‌ നാടൻ കള്ള് പിടിപ്പിക്കാം... ആ ചെത്ത്‌കാരൻ ഇപ്പോ കൊണ്ട് തന്നതാ...." ബദ്രി തലയാട്ടി കൊണ്ട് അയാളുടെ ഒപ്പം നടന്നു...

"കിണ്ണൻ എങ്ങോട്ട് പോകുവാ........??" കുളിച്ച് വസ്ത്രം മാറി വന്നപ്പോൾ തന്നെ അച്ചൂന്റെ ചോദ്യം അതായിരുന്നു.... മുടിയൊന്ന് മാടി ഒതുക്കി കൊണ്ട് അവൻ അവൾക്ക് അടുത്തേക്ക് ചെന്നു... "കിണ്ണൻ ഒരിടം വരെ പോയിട്ട് വരാം..അച്ചു നല്ല കുട്ടിയായിരിക്കണം...പാറൂട്ടീനെ നോക്കണം... അവൾക്ക് വിശക്കുമ്പോൾ പാല് കൊടുക്കണം..." "കിണ്ണൻ പോണ്ട..." അവൾ അവനെ നോക്കി ചിണുങ്ങി.. "പോയിട്ട് വേഗം വരാം അച്ചൂട്ടാ..." "വരുവോ....??" "മ്മ്.. വരാം....പിന്നെ അപ്പൂട്ടന്റെ കൂടെ അച്ഛമ്മയുടെ വീട്ടിലേക്ക് പോകണം കേട്ടോ... കിണ്ണൻ അങ്ങോട്ട് വിളിക്കാൻ വരാം.." അതും പറഞ്ഞവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.... ഉറങ്ങി കിടക്കുന്ന പാറുക്കുട്ടിയുടെ നെറുകയിൽ തലോടി.... "അപ്പു...ശങ്കർ വരും നിങ്ങളെ കൂട്ടി കൊണ്ട് പോകാൻ..." ഇറങ്ങാൻ നേരം അപ്പുവിനോട് പറഞ്ഞു... "പിന്നെ അച്ചുനെയും പാറൂനേയും നോക്കണം...." "ശെരി കണ്ണേട്ടാ...." ബദ്രി അവന്റെ തോളിൽ ഒന്ന് തട്ടി ജിപ്സിയിലേക്ക് കയറി...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story