ഈ മഴയിൽ....❤️ പാർട്ട്‌ 60

ee mazhayil

എഴുത്തുകാരി: ✍ ആൻവി

ഡ്രൈവിങ്ങിനിടയിൽ ബദ്രി മൗനമായിരുന്നു.... രാമച്ചൻ അവനെ ഇടക്ക് ഒന്ന് നോക്കും... മുഖത്ത് ഗൗരവമായിരുന്നു.. ജിപ്സി മുന്നോട്ട് പായവേ ഓരോ വളവ് കഴിയുമ്പോഴും അവന്റെ നെഞ്ചിടിപ്പ് ഉയർന്നു... നാട്ടിൽ നിന്ന് യാത്ര തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടിരിക്കുന്നു... "ഒന്ന് നിർത്തിക്കെ....." രാമച്ചൻ പറഞതും അവൻ ബ്രേക്ക്‌ ചവിട്ടി.... "ദേ അതാണ് മോഹന്റെ വീട്....." റോഡ് സൈഡിലെ ഒരു വലിയ വീട്ടിലേക്ക് അയാൾ വിരൽ ചൂണ്ടി... ബദ്രി മുഖം ചെരിച്ചങ്ങോട്ട് നോക്കി.... കൊട്ടാര സദൃശ്യമാർന്ന വീട്.... ഒരിക്കൽ കൂടെ ആ വീട്ടിലേക്ക് നോക്കിയാ ശേഷം അവൻ വണ്ടി മുന്നോട്ട് എടുത്തു..... വഴിയരികിൽ നിർത്തി ശേഖരന്റെ വീട്ടിലേക്ക് ഉള്ള വഴി ചോദിച്ചു.... രണ്ട് സൈഡും വേലി തീർത്ത ചെറിയ ഇടവഴിയിലൂടെ വേണം വീട്ടിലേക്ക് പോകാൻ... ബദ്രി ജിപ്സി ഒരിടത്ത് നിർത്തി .. രണ്ട് പേരും കൂടെ വീട്ടിലേക്ക് നടന്നു.... ചെമ്പരത്തി ചെടികൾ വേലി തീർത്ത ഒതുങ്ങിയ ഒരു വീട്.... മുറ്റത്ത്‌ കോഴിയും കുഞ്ഞുങ്ങളും കൊത്തിപെറുക്കി നടപ്പുണ്ട്......

ബദ്രിയും രാമചനും മുറ്റത്തേക്ക് കയറി... ചുറ്റും ഒന്ന് നോക്കി ആരെയും കാണാനില്ല.... കാളിങ് ബെൽ അടിക്കാൻ ഇറയത്തേക്ക് കയറി... അപ്പോഴാണ് ചുമരിൽ എഴുതിയിട്ട പേര് കണ്ടത്..... അവന്റെ ഹൃദയമൊന്നു പിടച്ചു.... "അദ്വിക"... ബദ്രി അതിലൂടെ ഒന്ന് വിരലോടിച്ചു....... പിന്നെ കാളിങ് ബെല്ലിൽ വിരൽ അമർത്തി.... വാതിലിന്റെ കൊളുത്തു മാറ്റുന്ന ശബ്ദം കേട്ടു... അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ ഇറങ്ങി വന്നു.... ബദ്രിയെ കണ്ട് അവർ മുഖം ചുളിച്ചു... "ആരാ.... " അവർ ചോദിച്ചു... "ഞാ.... ഞാൻ.... ഇവുടുത്തെ...." ബദ്രി രാമച്ചനെ ഒന്ന് നോക്കി... "ശേഖരന്റെ വീട് അല്ലെ ഇത്..." "ഏട്ടൻ ഇവിടെ ഇല്ല...." അവരുടെ ശബ്ദം താഴ്ന്നു... "ഇവിടെ ഇപ്പൊ ഞാനും എന്റെ ഭർത്താവും മാത്രേ ഒള്ളൂ...." ബദ്രിയും രാമചനും മുഖത്തോട് മുഖം നോക്കി... "വരൂ അകത്തേക്ക് കയറി ഇരിക്കൂ...." "വാടാ..." രാമച്ചൻ ഉമ്മറത്തേക്ക് കയറി... ബദ്രിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.. "എന്റെ വീട് അപ്പറത്താ... ഞാൻ ഇവിടെ വൃത്തിയാക്കിടാൻ വന്നതാ..." അവർ പറഞ്ഞു... ബദ്രി ഒന്ന് തലയാട്ടി...

"നിങ്ങൾ ഇരിക്കൂ.. ഞാൻ എന്റെ ഏട്ടനെ വിളിച്ചിട്ട് വരാം......" അവർ അതും പറഞ്ഞു തൊട്ടപ്പുറത്തെ വീട്ടിലേക്ക് നടന്നു.... ബദ്രി വീടിന്റെ അകത്തേക്ക് ഒന്ന് എത്തി നോക്കി.... പിന്നെ മറ്റൊന്നും ചിന്ദിക്കാതെ അകത്തേക്ക് കയറി... ഹാളിനോട്‌ ചേർന്ന് ഒരു റൂം തുറന്നു കിടക്കുന്നത് കണ്ടു... ഒരു മഞ്ഞ നിറമുള്ള ദാവണി ഷാൾ ബെഡിൽ കിടക്കുന്നത് കണ്ട് അവൻ ആ റൂമിലേക്ക് കയറി... അത്യാവശ്യം വലിപ്പമുള്ള റൂം.... നിറയെ പുസ്തകങ്ങൾ അടക്കി വെച്ച ടേബിൾ... അവിടെ ഇരിക്കുന്ന ഫോട്ടോയിൽ അവന്റെ കണ്ണുകൾ ഉടക്കി... അച്ചൂ......!!! അവൻ ഒരു നിമിഷം അതിലേക്ക് നോക്കി നിന്നു..... ഒരു ചെറുപ്പക്കാരന്റെ തോളിലൂടെ ചുറ്റി പിടിച്ചു നിൽക്കുന്ന അവളെ അവൻ കണ്ണെടുക്കാതെ നോക്കി... അവന്റെ അച്ചുവിൽ നിന്ന് ഒരുപാട് മാറ്റമുണ്ടായിരുന്നു ആ ഫോട്ടോയിൽ അവൾക്ക്.... കാർത്തിക്... നിറങ്ങൾ കൊണ്ട് ചുവരിൽ എഴുതിയാ പേരിൽ അവന്റെ തഴുകി... ഉള്ളിൽ എവിടെയോ സങ്കടം ഉറവ പൊട്ടി തുടങ്ങിരിക്കുന്നു..... ടേബിളിൽ ഇരുന്ന പുസ്തകങ്ങളിലേക്ക് അവൻ നോട്ടമിട്ടു.....

വലിയ ഒരു ബുക്ക്‌ അവന്റെ കണ്ണിൽ പെട്ടു...പുസ്തകങ്ങൾക്കിടയിൽ നിന്ന് അവൻ അത് വലിച്ചെടുത്തു.... "കണ്ണാ......" രാമച്ചന്റെ വിളി കേട്ടപ്പോൾ അവൻ ആ ബുക്ക്‌ കയ്യിൽ എടുത്ത് പുറത്തേക്ക് ഇറങ്ങി... രാമച്ചൻ ഒരാളോട് സംസാരിക്കുന്നുണ്ട്... കൂടെ ആ സ്ത്രീയും ഉണ്ടായിരുന്നു.. ബദ്രി കയ്യിലുള്ള പുസ്തകമെടുത്ത് തിണ്ണയിൽ ഇരുന്നു.... "ചായ..." ആ സ്ത്രീ നീട്ടിയ ചായ അവൻ പുഞ്ചിരിയോടെ വാങ്ങി... ബുക്കിന്റെ ആദ്യത്തെ പേജ് തുറന്നു നോക്കി... ആദ്യപേജിൽ തന്നെ അവളുടെ പേര് എഴുതിയിരുന്നു.... അതിലൊന്നു വിരലോടിച്ചു.... പിന്നത്തെ പേജും മറിച്ചു നോക്കി.. കാർത്തിക്കിന്റ ചിത്രമായിരുന്നു അതിൽ.... കുറെ നേരം ബദ്രി അതിലേക്ക് നോക്കി നോക്കി ഇരുന്നു .....എവിടെയോ കണ്ട് മറന്ന മുഖം... അടുത്ത പേജിൽ ഒരു പെൺകുട്ടി സ്കൂളിലേക്ക് നടക്കുന്നതായിരുന്നു.... ബദ്രി ആ സ്കൂളിന്റെ പേരൊന്നു നോക്കി... അതിശയം തോന്നി അവന്.... അവൻ പഠിച്ച കോളേജിന് തൊട്ട് അടുത്തുള്ള ഗേൾസ് സ്കൂൾ..... അതിൽ എഴുതിയിരിക്കുന്ന വരികളിലൂടെ അവൻ കണ്ണോടിച്ചു....

"അച്ചയോട് ഒരുപാട് കെഞ്ചിയിട്ടാണ്... ദൂരെയുള്ള സ്കൂളിൽ പ്ലസ്ടുവിന് അഡ്മിഷൻ എടുത്തത്.... കണ്ണന്റെ കോളേജ് അടുത്ത് തന്നെ ഉള്ളത് കൊണ്ട് സമ്മതിച്ചതാണ് ...." അവൾ അടുത്ത് വന്നു പറയുന്നത് പോലേ അവന് തോന്നി... കാർത്തിക്ക് അപ്പോൾ vm കോളേജിലാണോ പഠിച്ചത്...?? അവൻ നെഞ്ചിടിപ്പോടെ ഓർത്തു... അടുത്ത് പേജ് തുറന്നു നോക്കി... അച്ഛനെ കെട്ടിപിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം... ഓരോ ചിത്രവും എത്ര മനോഹരമയാണ് അവൾ വരച്ചിരിക്കുന്നത്... പേജ് മറച്ചു കൊണ്ടിരിക്കെ ഒരു ചിത്രം അവന്റെ കണ്ണിൽ ഉടക്കി.... my first day in college.. എന്ന് ഹെഡിങ് എഴുതിയാ ചിത്രം.... കോളേജിന്റെ മുന്നിൽ മുന്നിൽ നിൽക്കുന്ന പെൺകുട്ടി....

കോളേജിന്റെ പേരവൻ.....vm കോളേജ്... കണ്ടപ്പോൾ നെഞ്ചിനുള്ളിലൂടെ ഒരു ആളൽ... "കണ്ണന്റെ ഒപ്പം അടിച്ചു പൊളിക്കാൻ വേണ്ടിയാ അവൻ പഠിക്കുന്ന കോളേജിൽ തന്നെ അഡ്മിഷൻ വാങ്ങിയത്...." അവളുടെ ചിരി അവന്റെ കാതിൽ കേട്ടപോലേ.... അടുത്തപേജ് മറിച്ചു..... വിദ്യാർത്ഥികൾ കൂട്ടം കൂടി നിൽക്കുന്ന കലാലയമുറ്റത്തെ ഓപ്പൺ സ്റ്റേജിൽ മൈക്കിന് മുന്നിൽ നിന്ന് പ്രസങ്കിക്കുന്ന ഒരു യുവാവിന്റെ ചിത്രം... അവനെയും നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഒരു പെൺകുട്ടി... ബദ്രി നെഞ്ചിടിപ്പോടെ ആ ഫോട്ടോയിലേക്ക് നോക്കി.... ചിത്രത്തിലെ യുവാവിന് തന്റെ മുഖഛായ പോലെ.... നിന്നെ പ്രണയിച്ചു കൊതി തീരാതെ വേണ്ടും വീണ്ടും ജന്മമെടുത്ത് മരിച്ചു വീഴുന്ന വാകപൂവാണ്................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story