ഈ മഴയിൽ....❤️ പാർട്ട്‌ 61

ee mazhayil

എഴുത്തുകാരി: ✍ ആൻവി

നടന്നു തളർന്നയാൾ അരക്ക് കയ്യും കൊടുത്ത് മുന്നിൽ നീണ്ടു കിടക്കുന്ന റോഡിലേക്ക് നോക്കി.... വയ്യ...ഇനി ഒരടി മുന്നോട്ട് വെക്കാൻ വയ്യ.... കിതച്ചു കൊണ്ട് അയാൾ അടുത്തുള്ള മരത്തിലേക്ക് ചാരി നിന്നു.... ഒരു തുള്ളി വെള്ളത്തിനായ് വല്ലാതെ കൊതിയാകുന്നു...... അയാൾ ചുറ്റും നോക്കി.... നഗ്നപാദം ചുട്ടു പൊള്ളുന്ന റോഡിൽ അമർത്തി മുന്നോട്ട് നടന്നു..... ചീറി പറഞ്ഞൊരു വണ്ടി അയാളുടെ മുന്നിൽ വന്നു നിന്നു.... ശേഖരൻ പുറകിലേക്ക് വീണു .. ഞെട്ടി മുഖം ഉയർത്തി നോക്കി..... കാറിൽ നിന്നിറങ്ങി വന്നയാളെ കണ്ട് ശേഖരൻ നെഞ്ചിടിപ്പോടെ പുറകിലേക്ക് നീങ്ങി.... മോഹൻ....!!!! അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.... ഒരു പരിഹാസച്ചിരിയോടെ മോഹൻ അയാൾക്ക് മുന്നിൽ കുനിഞ്ഞ് ഇരുന്നു.... "എന്താടോ തീരെ പ്രതീക്ഷിച്ചില്ലേ...?? എത്രനാൾ എന്റെ കണ്ണ് വെട്ടിച്ച് നടക്കും എന്നാ... ഏഹ്,.." മോഹൻ പൊട്ടിച്ചിരിച്ചു.... ശേഖരൻ ദയനീയമായി അയാളെ നോക്കി.... ഇനി താൻ പുറം ലോകം കാണില്ലെന്ന് അയാൾക്ക് തോന്നി....

"അച്ഛനും മകൾക്കും ഒരുപാട് കാലം ഒന്നും എന്റെ കണ്ണ് വെട്ടിച്ചു നടക്കാൻ കഴിയില്ലെന്ന് മനസിലായില്ല... എടാ ജോസേ.. ഇവനെ പിടിച്ചു കയറ്റിയേക്ക്......" മോഹൻ അതും പറഞ്ഞു കാറിലേക്ക് കയറി.... പ്രണയം എന്നൊന്നും പറയാൻ പറ്റില്ല... കണ്ണൻ പറയുന്ന പോലെ ഭ്രാന്ത്.... അതായിരുന്നു എനിക്ക് ആ സഖാവിനോട്... പ്ലസ് ടു പഠിക്കുമ്പോഴാണ് പുള്ളിയെ ഞാൻ ആദ്യമായ് കണ്ടത്.... അന്ന് വേനൽ അവധിക്ക് വീട്ടിൽ പോകാൻ ഒരുങ്ങി കണ്ണനെയും കാത്ത് അവന്റെ കോളേജിന്റെ മുന്നിൽ നിൽക്കുകയായിരുന്നു... എന്നെ വീട്ടിൽ കൊണ്ടാക്കാറ് അവനായിരുന്നു.... അന്നത്തെ ദിവസം അവനാണേൽ ഒടുക്കത്ത ബിസിയും.... കുറെ നേരം ഞാൻ ആ ഗേറ്റിനു മുന്നിൽ നിന്നു.... അവസാനം രണ്ടും കല്പിച്ച് കോളേജിനുള്ളിലേക്ക് കയറി...."'''''''' നെഞ്ചിടിപ്പോടെ ബദ്രി അത്രയും വായിച്ചു നിർത്തി....പിന്നെ ജിസ്പിയുടെ സീറ്റിലേക്ക് ചാരി ഇരുന്ന് പുറത്തേക്ക് നോക്കി... രാമച്ചൻ അവനെ ചെരിഞ്ഞൊന്ന് നോക്കി.... ശേഖരന്റെ വീട്ടിൽ നിന്ന് തിരിച്ചപ്പോൾ മുതൽ അവിടെന്ന് എടുത്ത ബുക്കിലേക്ക് കണ്ണും നട്ട് ഇരിപ്പാണ്.... ഒന്നും സംസാരിച്ചതെ ഇല്ല..... ബദ്രി നിശ്വസിച്ചു കൊണ്ട് വീണ്ടും പുസ്തകത്തിലേക്ക് നോക്കി....

അവളുടെ ലൈഫിലെ ഒരു കാര്യങ്ങളും വാക്കുകളായും ചിത്രങ്ങളായും അവൾ ഒരു താളിലും നിറച്ചു വച്ചിട്ടുണ്ടായിരുന്നു.... ഓരോ ചിത്രങ്ങളും അവന്റെ കണ്മുന്നിൽ തെളിഞ്ഞു..... അവളുടെ വരികൾ ദൃശ്യമായ അവൻ മനസ്സിലോർത്തു...  ചുറ്റും ഒന്ന് കണ്ണോടിച്ചു,.. വലിയ ക്യാമ്പസ്...നിറയെ ബിൽഡിംങ്ങുകൾ തലഉയർത്തി നിൽക്കുന്നത് അവൾ അതിശയത്തോടെ നോക്കി.... ക്യാമ്പസിൽ രണ്ട് സൈഡും വലിയ മരങ്ങളുണ്ട്..കുറച്ചു പേർ കൂട്ടം കൂടി നിൽക്കുന്നുണ്ട്..... ഹോസ്റ്റലിൽ നിന്ന് പെറുക്കി കൂട്ടിയ ഡ്രസ്സുകൾ അടങ്ങി വലിയ ബാഗ് തോളിലിട്ടവൾ മുന്നോട്ട് നടന്നു...... പഠിക്കുവാണേൽ ഇവിടെ പഠിക്കണം..... ചുറ്റും നോക്കി അവൾ മനസ്സിൽ ഓർത്തു.... "ഡീീ.... കുരിപ്പേ......" കോളേജിന്റെ നീളൻ വരാന്തയിൽ നിന്ന് വിളി കേട്ട് അവൾ മുഖം ചെരിച്ചു നോക്കി..... വരാന്തയിൽ നിൽക്കുന്ന കാർത്തിക്കിനെ കണ്ടവൾ ചുണ്ട് കൂർപ്പിച്ചു.... അവൾ കയ്യിലേ വാച്ച് ഉയർത്തി കാട്ടി.... കാർത്തിക്ക് ഇറങ്ങി ചെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... "നിന്നോട് ഞാൻ പുറത്തു നിൽക്കാനല്ലേ പറഞ്ഞെ എന്തിനാടി അകത്തേക്ക് കയറി വന്നേ..." അവൻ ശബ്ദം താഴ്ത്തി ചോദിച്ചു... "വയ്യ... അവിടെ നിന്ന് കാല്കടയുന്നു...."

ചുണ്ട് പിളർത്തി കൊണ്ട് അവൾ പറയുന്നത് കേട്ട് കാർത്തി ചിരിച്ചു... "ഒരു പത്തു മിനിറ്റ് കൂടെ... ഞാൻ ഹോസ്റ്റലിൽ നിന്ന് ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു കൊണ്ട് വന്നിട്ടുണ്ട്...ഈ assignment വെച്ച് കഴിഞ്ഞാൽ നമുക്ക് പോകാം..." "മ്മ്... വേഗം...." അവളൊന്നു അമർത്തി മൂളി കൊണ്ട് കയ്യും കെട്ടി നിന്നു.... "വാടി അവിടെ ഇരിക്കാം... ഇച്ചിരി കൂടെ ഒള്ളൂ...." ചിരിയോടെ അവൻ അവളുടെ കയ്യും പിടിച്ചു വരാന്തയിൽ ചെന്നിരുന്നു... "ഗയ്‌സ് ഇതാണ് എന്റെ അച്ചൂട്ടൻ.. അപ്പുറത്തെ ഗേൾ സ്കൂളിൽ പ്ലസ്റ്റൂന് പഠിക്കുന്നു....." അവിടെ ഉണ്ടായിരുന്ന കൂട്ടുകാർക്ക് അവൻ അവളെ പരിജയപെടുത്തി കൊടുത്തു... "അച്ചൂട്ടാ ഇത്...." "എനിക്കറിയാം കണ്ണാ .. ഇത് സൂരജ്.. സമീർ.... ദേവിക...." അവൻ പറഞ്ഞു തീരും മുന്നേ അച്ചു ഇടയിൽ കയറി പറഞ്ഞു.... "ഹായ്.. ഞാൻ അദ്വിക...." പുഞ്ചിരിയോടെ അവൾ എല്ലാവർക്കും കൈ കൊടുത്തു .. കാർത്തി ചിരിച്ചു കൊണ്ട് അവിടെ ഇരുന്നു... അച്ചു അവന്റെ അടുത്ത് ഇരുന്ന് ബാഗിൽ നിന്ന് ബുക്ക്‌ എടുത്തു... പുഞ്ചിരിയോടെ ആ ക്യാമ്പസ് വരയാൻ തുടങ്ങി...

"കലാലയ ജീവിതത്തിന്റെ നേർകാഴ്ചകളിൽ പലതും നഷ്ടപെട്ടാണ്‌ ഇന്ന് നമ്മൾ ഓരോ വിദ്യാർത്ഥികളും ക്യാമ്പസ് ലൈഫ് മുന്നോട്ട് നയിക്കുന്നത്.... ദിവസങ്ങൾ മുന്നോട്ട് പോകും തോറും ഭാരതത്തിലേ അഖണ്ഡതയും മദനിരപേക്ഷതയും തച്ചു തകർക്കപെട്ടുകൊണ്ടിരിക്കുയാണ് ......." ഗംഭീര്യമുള്ള ആ ശബ്ദം അവിടെമാകെ മുഴങ്ങി കേട്ടു.. അച്ചു മുഖം ഉയർത്തി നോക്കി.... "ചരിത്രങ്ങളിലൂടെ സഞ്ചരിക്കേണ്ടവരല്ല.... പുതിയ ചരിത്രം രചിക്കേണ്ടവരാണ് നാം ഓരോരുത്തരും...." ആ ശബ്ദത്തിന്റെ ദൃഡത അവളെ വല്ലാതെ ആകർഷിച്ചിരിന്നു.... അവൾ ശബ്ദം കേൾക്കുന്നിടത്തേക്ക് ഒന്ന് എത്തി നോക്കി.... ഒരു കൂട്ടം വിദ്യാർത്ഥികൾ കൂടി നിൽക്കുന്നുണ്ട്.. കാർത്തിയെ ഒന്ന് നോക്കിയ ശേഷം അവൾ എഴുനേറ്റ് അങ്ങോട്ട് എത്തി നോക്കി.... ആൾകൂട്ടതിനിടയിൽ നിന്ന് വിരൽ ചൂണ്ടി എന്തൊക്കെയോ പ്രസംങ്കിക്കുന്നാ ഒരുത്തനിൽ അവളുടെ കണ്ണുകൾ ഉടക്കി....ആളെ ശെരിക്ക് കാണാൻ കഴിയുന്നില്ല...കൂട്ടത്തിനിടയിൽ നെറ്റിയുടെ സൈഡ്... കുറ്റിതാടിയുള്ള കവിൾ....

കണ്ണുകൾ.... ശ്ശെ... കാണാൻ പറ്റുന്നില്ലല്ലോ.. നിന്നിടത്ത് നിന്ന് കാലുയർത്തി അവളൊന്നു നോക്കി..അപ്പോൾ കണ്ടു... തലയുയർത്തി പിടിച്ച് അഘോരം പ്രസംഗിക്കുന്നവൻ.... അവന്റെ കണ്ണുകൾക്ക് വല്ലാത്ത തീക്ഷണതയായിരുന്നു.... മുഷ്ടി ചുരിട്ടി പിടിച്ച കൈകളിലേ പേശികാണാമായിരുന്നു....പ്രസംഗത്തിന്റെ ശക്തികൂടുന്നതിന് അനുസരിച്ച് അവന്റെ മുഖം ചുവന്നിരുന്നു.... അച്ചു കണ്ണെടുക്കാതെ അവനെ നോക്കി... "ഡീീ......" തലക്ക് ഒരു കൊട്ട് കിട്ടിയപ്പോൾ ആ അവൾ ചുണ്ട് കൂർപ്പിച്ചു തിരിഞ്ഞു നോക്കി... "എന്താടാ....." അവളെ അടിമുടി നോക്കിയ കാർത്തിയുടെ വയറിനവൾ ഒരു കുത്ത് കൊടുത്തു.. "അങ്ങോട്ട്‌ വായും പൊളിച്ചു നോക്കി നിൽക്കുന്നത് കണ്ടല്ലോ....?മ്മ്മ് ആരെ വായി നോക്കി നിന്നതാണ്...." കണ്ണിൽ നിറഞ്ഞ കുസൃതിയോടെ അവൻ ചോദിച്ചു... "അതാരാ കണ്ണാ......" അവൾ ആ ആൾക്കൂട്ടത്തിലേക്ക് ചൂണ്ടി.. "ആര്....?? അവിടെ പാർട്ടി കൺവെൻഷൻ നടക്കുവാ...." "ദേ ആ പ്രസംഗിക്കുന്നവൻ...??" അവൾ കണ്ണുകൾ വിടർത്തി ചോദിച്ചു... "അതൊക്കെ വലിയ ടീമാണ് മോളെ....പിജി 2nd ഇയർ ആണ്... പേര്...?? ബദ്രി...." അവൻ പറഞ്ഞത് കേട്ട് അച്ചു ഒന്ന് കൂടെ അങ്ങോട്ട് നോക്കി... "ബദ്രി.....!!!!" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു....

"ഞാൻ ഇവിടെ ചേരുമ്പോൾ ആ ചേട്ടനൊക്കെ ഇവിടെ ഉണ്ടാവോ കണ്ണാ...." അവൾ കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു.... "എടി.... എടി..... വേണ്ട....." അവൻ മുഖം വീർപ്പിച്ചു കൊണ്ട് അവളുടെ ചെവിയിൽ പിടുത്തമിട്ടു.... "മതി . വന്നേ എന്റെ ഇപ്പൊ തീരും.. വാ...." അവൻ അവളെ പിടിച്ചു വലിച്ചു നടന്നു... മുന്നോട്ട് നടക്കുമ്പോഴും അവൾ തിരിഞ്ഞു നോക്കി.... കാർത്തിക്കിന്റെ കൂടെ വീണ്ടും വരാന്തയിൽ ചെന്നിരുന്നു.... "എടി... നീ ഇവിടെ ഇരിക്ക്... ഞാൻ ഇത് സബ്‌മിറ്റ് ചെയ്തിട്ട് വരാം ..." കാർത്തിക്ക് അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ എഴുനേറ്റ് സ്റ്റാഫ്‌ റൂമിലേക്ക് പോയി.... അവൾ നിശ്വസിച്ചു കൊണ്ട് ചുമരിൽ തലചായ്ച്ച് ഇരുന്നു... അപ്പോഴാണ് ബദ്രിയും ഫ്രണ്ട്സും അവിടെ ഉള്ള സിമന്റ്‌ ബെഞ്ചിൽ വന്നിരുന്നത്.... അവനെ കണ്ടതും അച്ചു നേരെ ഇരുന്നു... ബദ്രി കൂട്ടുകാരോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് ബുക്കിൽ ഓരോന്ന് കുത്തി കുറിക്കുന്നുണ്ട്.... അച്ചു താടിക്കും കൈ കൊടുത്ത് ഇരുന്നു കൊണ്ട് അവനെ നോക്കി....

എന്തൊക്കെയോ കണക്ക് കൂട്ടി കൊണ്ട് ബദ്രി പേപ്പറിൽ കുറിച്ചിട്ടു.... അപ്പോഴാണ്‌ അവന്റെ കയ്യിൽ നിന്ന് ഒരു പേപ്പർ പറന്നു പോയത്... ബദ്രി അത് ശ്രദ്ധിച്ചതെ ഇല്ല.... അത് കണ്ടതും അച്ചു ചാടി എണീറ്റ് അതെടുത്തു.... ഇലക്ഷൻ പ്രചരണത്തിന്റെ എന്തോ നോട്ടീസ് ആണ്... അച്ചു തിരിച്ചും മറിച്ചും അത് നോക്കി.... "ഹലോ...." എന്തൊക്കെയോ പറഞ്ഞു ദൃതിയിൽ ഫ്രണ്ട്സിനൊപ്പം നടന്നു പോകുന്ന ബദ്രിയെ പുറകെ ഓടിച്ചെന്നവൾ വിളിച്ചു.... ബദ്രി തിരിഞ്ഞു നോക്കി.... "ദാ.... ചേട്ടന്റെ കയ്യിൽ നിന്ന് വീണതാ...." നിഷ്കളങ്കമായൊരു പുഞ്ചിരി നൽകികൊണ്ട് അവൾ കയ്യിലുള്ള പേപ്പർ അവന് നീട്ടി... "താങ്ക്സ്...." ബദ്രി ചിരിച്ചു കൊണ്ട് അത് വാങ്ങി അവളുടെ കവിളിൽ മെല്ലെയൊന്ന് തട്ടി..... "കണ്ണാ വാടാ പോവാം... നൈറ്റ്‌ പോസ്റ്റർ ഒട്ടിക്കാനുള്ളതാ കോളേജ് മൊത്തം..." ഒരുത്തൻ വിളിച്ചു പറഞ്ഞതും അച്ചൂനെ ശ്രദ്ധിക്കാതെ അവൻ കൂട്ടുകാർക്കുമൊത്ത് നടന്നു നീങ്ങി.... അവൻ തൊട്ട കവിളിൽ തലോടി കൊണ്ട് അവൾ അവൻ പോകുന്നത് നോക്കി നിന്നു.... **********

ബദ്രി അമ്പരപ്പോടെ വായിച്ചു തീർത്തു.... ബാക്കി വായിക്കാനുള്ള കൊതി കൊണ്ട് അടുത്ത പേജ് മറച്ചതും... പിന്നീടുള്ള പേജിൽ ഒന്നുമില്ലായിരുന്നു..... ഹൃദയം വല്ലാതെ മിഡിക്കുന്നു.... കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു.... ബുക്ക്‌ അടച്ചു വെച്ച് കൊണ്ട് അവൻ കണ്ണ് അമർത്തി തുടച്ചു..... "വേഗം പോകാം രാമച്ചാ....." ബദ്രി ദൃതിയിൽ പറഞ്ഞു.... രാമച്ചൻ അവനെ ഒന്ന് നോക്കി കൊണ്ട് വണ്ടിയുടെ സ്പീഡ് കൂട്ടി... ബദ്രി സീറ്റിൽ ചാരി കണ്ണടച്ചവൻ ഇരുന്നു.. രാത്രി ഇരുട്ടിയാണ് വീടെത്തിയത്...ബദ്രിക്ക് അച്ചുവിനെ ഒന്ന് കണ്ടാൽ മതിയെന്നായിരിന്നു... വീട് എത്തിയതും അവൻ ജിപ്സിയിൽ നിന്ന് ചാടി ഇറങ്ങി.... വീടിന്റെ ഉമ്മറത്ത് തന്നെ അപ്പു പാറുക്കുട്ടിയേയും എടുത്ത് നിൽക്കുന്നുണ്ട് ഒപ്പം രാമച്ചന്റെ അമ്മയും.... അവൻ ആധിയോടെ ഉമ്മറത്തേക്ക് ചെന്നു... പാറുക്കുട്ടി ഉറക്കെ കരയുന്നുണ്ട്... "കണ്ണേട്ടൻ വന്നോ... പാറൂസ് നല്ല കരച്ചിലാ...." അപ്പു കുഞ്ഞിനെ അവന്റെ കയ്യിൽ കൊടുത്തു.... "അച്ചു....??" അവൻ നെഞ്ചിടിപ്പോടെ തിരക്കി...

"മരുന്നു കുടിച്ച ക്ഷീണം ആണെന്ന് തോന്നുന്നു ഉറങ്ങി...." അച്ചമ്മ പറഞ്ഞു... ബദ്രി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു.... അച്ഛന്റെ നെഞ്ചിലേ ചൂട് അരിഞ്ഞതും പാറുക്കുട്ടി എന്തോ മൂളി വിരൽ നുണഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു..... ബദ്രി അവന്റെ നെറ്റിയിൽ തലോടി.... കരഞ്ഞു കരഞ്ഞ് ആകെ വിയർത്തിരിക്കുന്നു... ആ കുഞ്ഞു നെറ്റിയിൽ അവൻ ചുംബിച്ചു.., പാറുക്കുട്ടി ചിണുങ്ങി.... ബദ്രി കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കയറി.... , "പോയ കാര്യം എന്തായി....??" ബദ്രി പോയി കഴിഞ്ഞതും അച്ഛമ്മ രാമച്ചനോട് ചോദിച്ചു... "എന്താവാൻ.... കൂടുതൽ ഒന്നും ചോദിക്കാൻ പറ്റില്ലല്ലോ അമ്മേ.... ഞങ്ങൾ ശേഖരനെ കാണാൻ എന്നും പറഞ്ഞാ ചെന്നത്... പിന്നെ അവരാണെൽ ഒന്നും വിട്ടു പറയുന്നുമില്ല....." "കുട്ടി നമ്മളുടെ കൂടെ ഉണ്ടെന്ന് പറഞ്ഞോടാ..??" "ഏയ്‌ ഇല്ലമ്മേ.... കണ്ണൻ സമ്മതിച്ചില്ല..."

അയാൾ നെടുവീർപ്പോടെ പറഞ്ഞു കൊണ്ട് തിണ്ണയിലേക്ക് ഇരുന്നു..... "അച്ഛേടാ.. പാറുക്കുട്ടി....." നെഞ്ചിൽ ചുരുണ്ടു കൂടിയ കുഞ്ഞിനെ നോക്കി അവൻ വിളിച്ചു... "മ്മ്.,..." കണ്ണടച്ചു കിടന്നവൾ എന്തോ മൂളുന്നുണ്ട്.... ബദ്രി അവളെ മെല്ലെ തോളിലേക്ക് ഇട്ട് ഉറക്കി കൊണ്ട് റൂമിലേക്ക് കയറി.... ബെഡിൽ ചുമരിനോട് ചേർന്ന് കിടന്നിറങ്ങുന്ന അച്ചുവിനെ കണ്ട് അവന്റെ ഹൃദയം വചലമായി.... പ്രണയ നിറഞ്ഞു കവിയും പോലെ.... മോളുടെ പുറത്ത് പതിയെ തഴുകി കൊണ്ട് അവൻ അച്ചുവിന് അടുത്ത് വന്നിരുന്നു.... ശൈശവം മാറാത്ത അവളുടെ മുഖത്തേക്ക് അവൻ സ്നേഹത്തോടെ നോക്കി.... മെല്ലെ കൈ ഉയർത്തി മുഖത്തേക്ക് പാറി വീണ അവളുടെ നീളൻമുടികളെ ചെവിക്ക് പുറകിലേക്ക് ഒതുക്കി വെച്ചു.... "കിണ്ണാ......" അവന്റെ സാമിപ്യം അറിഞ്ഞെന്ന പോൽ അവൾ വിളിച്ചു..... അവന്റെ കണ്ണുകൾ നിറഞ്ഞു.... കുനിഞ്ഞ് അവളുടെ നെറ്റിയിൽ ചുംബിച്ചു.... "അച്ചൂട്ടാ......" മുടിയിൽ തഴുകി വാത്സല്യത്തോടെ വിളിച്ചു... "മ്മ്......" ഉറക്കത്തിൽ അവളൊന്നു മൂളി... അവന്റെ തോളിൽ കിടന്ന പാറുക്കുട്ടി ഒന്ന് ചിണുങ്ങി.... "ഉറങ്ങിക്കോ....." രണ്ട്പേരോടുമായ് അവൻ പുഞ്ചിരിയോടെ പറഞ്ഞു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story