ഈ മഴയിൽ....❤️ പാർട്ട്‌ 62

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഉപ്പച്ചീടെ വാവക്ക് ഉറക്കമൊന്നുമില്ലേ....." ആദ്യം ചോദ്യം കേട്ടിട്ട് ആവണം കുൽസു മോണ കാട്ടി അങ്ങ് ചിരിച്ചു കൊടുത്തു... കയ്യിലുള്ള കിലുക്കം പെട്ടി ചിരിക്കും പോലെ അവൾ ചിരിക്കുന്നുണ്ട്... സാധാരണ ഒൻപതു മണി ആവുമ്പോഴേക്കും ഉറങ്ങുന്ന ആളാണ്... ഇനിപ്പോ പത്തു മണി കഴിഞ്ഞിട്ടും ഉറക്കമില്ല... നൈഷു കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ഉപ്പയുടേം മോളേടേം കളി കാണുവാണ്.... "ഇച്ചൂക്കാ....ഐഷുമ്മ ഇങ്ങളെ വിളിച്ചിരുന്നോ..??" അവളുടെ ചോദ്യം കേട്ട് ഇച്ചു മുഖം ഉയർത്തി നോക്കി.. പിന്നെ ഒന്ന് തലയാട്ടി... "എന്നിട്ട് എന്ത് പറഞ്ഞു...?" അവൾ ആകാംഷയോടെ ചോദിച്ചു... "എന്ത് പറയാൻ.... നിന്നേം മോളെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ ഉപ്പച്ചി ഒന്നും പറയില്ലാന്ന്....." "നമുക്ക് പോയാലോ ഇച്ചൂക്കാ... ചിലപ്പോൾ ഉപ്പച്ചി ഒന്നും പറഞ്ഞില്ലെലോ..." അവൾ പ്രതീക്ഷയോടെ അവനെ നോക്കി... "പിന്നെ.... എന്നിട്ട് വേണം.... അയാള് എല്ലാരുടേം മുന്നിൽ വെച്ച് എന്നെ നാണം കെടുത്താൻ... നിനക്ക് അറിയാഞ്ഞിട്ടാ എന്റെ ഉപ്പച്ചി ഈഗോക്ക് കയ്യും കാലും വെച്ച മനുഷ്യനാണ്...

വർഷം ഒന്ന് കഴിഞ്ഞിട്ടും അങ്ങേർക്ക് നമ്മളെ ഒന്ന് തിരിച്ചു വിളിക്കാൻ തോന്നിയില്ലല്ലോ...." "എന്നെ കൂടെ കൂട്ടിയതോണ്ടല്ലേ ഇച്ചൂക്ക.. ഇങ്ങനെ എല്ലാം..." അവൾ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... ഇച്ചു അവളെ കൂർപ്പിച്ചു നോക്കി... അവളുടെ കൈ തട്ടി മാറ്റി... "കൈ മുട്ട മടക്കി ഒന്നങ്ങ് തന്നാലുണ്ടല്ലോ....പിന്നെ ഞാൻ എന്തോ ചെയ്യണമായിരുന്നു... നിന്നെ പാതിരാത്രി ഇറക്കി വിടണമായിരുന്നോ.. പോയത് പോയി എന്ന് വിചാരിച്ചു ഉറങ്ങാൻ കിടന്ന എന്നെ വീട്ടിൽ കയറി വന്ന് ഇച്ചൂക്കയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലാന്നു പറഞ്ഞു മോങ്ങിയില്ലെടി ഉണ്ടച്ചി ...അന്ന് ഞാൻ പോടീ പുല്ലേന്ന് പറഞ്ഞിരുന്നേൽ..." കുൽസു മോളുടെ കരച്ചിൽ കേട്ട് അവൻ പാതി പറഞ്ഞു നിർത്തി...മോളെ എടുത്തു തോളിൽ ഇട്ടു... "ഞാൻ ചത്തു കളയുമായിരുന്നു...." നൈഷു മുഖം താഴ്ത്തി പറഞ്ഞു... "ന്ത്...??" ഇച്ചു കുഞ്ഞിന്റെ പുറത്ത് പതിയെ തട്ടി കൊണ്ട് നെറ്റി ചുളിച്ചു... "അന്ന് പോടീ പുല്ലേന്ന് പറഞ്ഞിരുന്നേൽ ഞാൻ ചത്തു കളയുമായിരുന്നുന്ന്..." ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ ഇച്ചുവിന് ചിരി വരുന്നു...

മുന്നോട്ട് ആഞ്ഞ് അവളുടെ ഉണ്ടകവിളിൽ ഉമ്മ വെച്ചു.... "കൊച്ചിനെ ഉറക്കടി ഉണ്ടച്ചി...." അവൻ കുറുമ്പോടെ കുഞ്ഞിനെ അവളുടെ കയ്യിൽ കൊടുത്തു... ചിരിയോടെ കുഞ്ഞിനെ വാങ്ങി അവൾ മാറോടു ചേർത്ത് കൊണ്ട് അവനെ നോക്കി.... അവനൊന്നു കണ്ണിറുക്കി കാണിച്ചു.... പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മടിയിൽ കിടന്നു.... "ഞാനിപ്പോ നിന്റെ കൂടെ എത്ര സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് അറിയോ...." അവന്റെ ശബ്ദം ആർദ്രമായി... "നിന്നെ എന്റെ കയ്യിൽ ഏല്പിക്കാൻ തിടുക്കം കണ്ണനായിരുന്നു.... എന്നിട്ട് നിനക്കും നമ്മുടെ മോൾക്കും വേണ്ടി ആ അവനെ തന്നെ ഞാൻ......." വാക്കുകൾ തൊണ്ടയിൽ കുരുങ്ങി..... കണ്ണുകൾ നിറഞ്ഞു.... "ഇച്ചൂക്കാ....." നൈഷു അലിവോടെ അവനെ നോക്കി..... "ഇല്ലടി... അത് എനിക്ക് മറക്കാൻ കഴിയില്ല... ആ ദിവസം ഇപ്പൊ എന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്....സത്യം പറഞ്ഞാൽ അച്ചൂന്റെ മുഖത്തേക്ക് നോക്കാൻ എന്നെ കൊണ്ട് ഇപ്പൊ പറ്റാറില്ല...ഒരുപക്ഷെ ഞാൻ കാരണം അവന് എന്തേലും പറ്റിയിരുന്നേൽ അപ്പുവും അച്ചുവും പിന്നെ നമ്മുടെ പാറുമോള്....പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ....??"

അവൻ അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി.... ഇതിപ്പോ ഇങ്ങനെയാണ്.... എന്ത് പറഞ്ഞ് അവസാനിപ്പിച്ചാലും അവസാനം ബദ്രിയുടെ കാര്യം പറഞ്ഞു കരയും.... നൈഷു ഒന്ന് നിശ്വസിച്ചു കൊണ്ട് അവന്റെ തലമുടിയിലൂടെ വിരലോടിച്ചു....  "ഹരി...." ആ വിളി കേട്ട് ഹരി മുഖത്ത് നിന്ന് പുതപ്പ് മാറ്റി മുന്നിൽ നിൽക്കുവളെ ഒന്ന് നോക്കി... "എന്താ നയന....." അവൻ ഉറക്കചുവയോട് ചോദിച്ചു.... അവൾ ഒരുപാട് സന്തോഷത്തിലാണ്... വേഗം ചെന്നവന്റെ അടുത്ത് ഇരുന്നു... അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.... ഹരി അവളെ അമ്പരപ്പോടെ നോക്കി... അവളൊരു ചിരിയോടെ അവളുടെ കയ്യിലെ പ്രേഗ്നെസി സ്ട്രിപ്പ് അവന് നീട്ടി..... ഹരി ഞെട്ടി എഴുനേറ്റു.... "ഓഹ്.. ഗോഡ്..." അവൻ മുന്നോട്ട് ആഞ്‌ അവളെ വാരിപുണർന്നു... കവിളിൽ അമർത്തി ചുംബിച്ചു.... "താങ്ക്യൂ സൊ മച്ച് നയന....." അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു... "അച്ഛനോട്‌... അച്ഛനോട് പറഞ്ഞോ...??"

"ഇല്ല... ആദ്യം ഞാൻ പോയി അമ്മയോട് പറയട്ടെ... അമ്മക്ക് ഒത്തിരി സന്തോഷംമാവും...." അവൾ അവനിൽ നിന്ന് അടർന്നു മാറി.... ഹരിയുടെ മുഖം ഇരുണ്ടു... "അച്ഛനോട് ആദ്യം പറയണം.... ചെറിയമ്മയല്ല നമുക്ക് സ്വന്തം..." അവൻ പറയുന്നത് കേട്ട് നയന മുഖം ചുളിച്ചു... "സ്വന്തമല്ലെന്നോ.... Are u mad... ഇങ്ങനെ childish ആയി പെരുമാറല്ലേ ഹരി.... ഒന്നുമില്ലേലും നീയൊരു ips ഓഫീസറല്ലേ...." അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പത്മയുടെ അടുത്തേക്ക് ചെന്നു.... ഹരി മുഖം വീർപ്പിച്ചു കൊണ്ട് എഴുനേറ്റു.... വേഗം ഫ്രഷ് ആയി വന്നതും ബെഡിൽ കിടന്ന ഫോൺ റിങ് ചെയ്യുന്നു.... മോഹൻ ആണ്.... അവൻ വേഗം കാൾ അറ്റൻഡ് ചെയ്തു... "ഹലോ....." "ഹരി.... നീയെനിക്ക് ഒരു ഉപകാരം ചെയ്യണം...??" "എന്താ അങ്കിൾ...ആ ശേഖരനെ എൻറെ കയ്യിൽ കിട്ടിയിട്ടുണ്ട്... അയാളെ സേഫ് ആയി ഒരിടത്ത് ആക്കണം.... ഒരിക്കലും അയാൾ രക്ഷപെടരുത്.... അങ്ങനെ ഒരിടം വേണം....." അത് കേട്ട് ഹരി ഒന്ന് ചിന്തിച്ചു...

"മ്മ്.... അങ്ങനെ ഒരിടമുണ്ട്...." "Great...നമുക്ക് നേരിട്ട് കാണാം... ഒരു ഉപകാരം കൂടെ നീ ചെയ്തു തരണം... അത് നിനക്ക് കൂടെ ഉപകാരമുള്ള കാര്യമാണ്...." അയാൾ ചിരിക്കുന്നത് കേട്ടു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....  "വാവോ.... വാവോ... ഉറങ്ങിക്കോട്ടോ.... ഉമ്മാാ....." നെഞ്ചോട് ചേർത്ത് പിടിച്ച് അച്ചു പാറുക്കുട്ടിയുടെ കവിളിൽ ഒന്ന് അമർത്തി മുത്തി.... പാറുക്കുട്ടി അവളുടെ കയ്യിൽ നിന്ന് കുതറി... "പാറുക്കുട്ടിക്ക് അച്ചൂനെ ഇഷ്ടല്ലേ....." അവളുടെ മാറിൽ കൈ കൊണ്ട് പരതുന്ന പാറൂട്ടിയെ നോക്കി അവൾ സങ്കടത്തോടെ ചോദിച്ചു... പാറു ചിണുങ്ങാൻ തുടങ്ങി.... "ഞാനെ പാറുക്കുട്ടീടെ അമ്മയാ...." അവൾ മോളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... അവളുടെ കയ്യിൽ കിടന്നു കാലിട്ടടിച്ചു കൊണ്ട് പാറുകരയാൻ തുടങ്ങി.... "ഞാൻ പാറൂട്ടീടെ പാവം അമ്മയല്ലേ... കരയല്ലേ..." കുഞ്ഞിനെ പോലും അവളും ചിണുങ്ങുന്നുണ്ടായിരുന്നു... അതുവരെ അമ്മയെയും മോളെയും നോക്കിയിരുന്ന ബദ്രി അറിയാതെ ചിരിച്ചു പോയി.... അച്ചു ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി....

"നോക്കിക്കേ കിണ്ണാ പാറുക്കുട്ടിക്ക് അച്ചൂനെ ഇഷ്ടല്ല...." അവളുടെ കണ്ണുകൾ നിറഞ്ഞു.... ബദ്രി കൗതുകത്തോടെ അവളെ നോക്കി... എഴുനേറ്റ് അവൾക്ക് അടുത്ത് ചെന്നിരുന്നു... അത്ഭുതത്തോടെ ആണ് ഓരോ നിമിഷവും അവൻ അവളെ നോക്കി കാണുന്നത്.... പാറുക്കുട്ടി കരച്ചിൽ നിർത്തുന്നില്ല...അച്ചൂന്റെ ചുണ്ടുകൾ വിതുമ്പി.... ബദ്രി പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു... "ഇഷ്ടല്ലാഞ്ഞിട്ടല്ല അച്ചൂട്ട്യേ.... പാറുക്കുട്ടി കുഞ്ഞല്ലേ...അവൾക്ക് വിശന്നാൽ കരയും... വേദനിച്ചാൽ കരയും... ഉറക്കം വന്നാൽ കരയും.....അല്ലാതെ ഇഷ്ടല്ലാഞ്ഞിട്ടല്ല..." അവളോട് അവൻ സ്നേഹം പൂർവ്വം പറഞ്ഞു... ഇടക്കെങ്കിലും അവളുടെ കുസൃതി നിറഞ്ഞ കണ്ണുകളിൽ കുരുങ്ങി കിടന്നു.... പാറുക്കുട്ടി എന്തോ മൂളി കൊണ്ട് അച്ചുവിന്റെ മാറിൽ തൊട്ട് നോക്കുന്നുണ്ടായിരുന്നു... "പാറുക്കുട്ടിക്ക് വിശക്കുന്നുണ്ട് അച്ചു... പാല് കൊടുക്ക്....." "ശ്ശോ.... ഈ വാവക്ക് എപ്പോഴു വിശപ്പ് ആണല്ലോ...." അച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പാറൂനെ നോക്കി...... "കുഞ്ഞല്ലേ അച്ചു.... നമ്മുടെ പാറുക്കുട്ടി അല്ലെ...." അവൻ അവളുടെ ഇടം നെറ്റിയിലൊന്ന് ചുംബിച്ചു... അച്ചു പാറുക്കുട്ടിയെ മാറോട് അടുപ്പിച്ചു....

കുറുമ്പി അവളുടെ മാറിലേക്ക് പതിഞ്ഞു കിടന്നു കൊണ്ട് പാല് കുടിക്കാൻ തുടങ്ങി.... ബദ്രി തടിക്കും കൈ കൊടുത്ത് അച്ചൂനെ നോക്കി ഇരിക്കുവായിരുന്നു.... അത്ഭുതം തോന്നുന്നു.... ഇവൾക്ക് എന്നോട് പ്രണയമായിരുന്നെന്ന്.... അത്ര അടുത്ത് ഉണ്ടായിട്ടും ഒന്ന് കണ്ടിട്ട് പോലുമില്ല.... കണ്ട ഓർമ പോലുമില്ല....ഡയറിയിലെ ഓരോ വരികളും അവന്റെ മനസിൽ നിറഞ്ഞു നിന്നു.... പിജി ബ്ലോക്കും ഡിഗ്രി ബ്ലോക്കും രണ്ടും രണ്ട് ഭാഗത്താണ്.... കാണുന്നത് വിരളം... എങ്കിലും ഇവളെ മാത്രം കാണാതെ പോയതാണോ... അതോ മറഞ്ഞു നിന്നതാണോ.....? ഇവളാണോ താൻ തിരിഞ്ഞു നടന്ന പെൺകുട്ടി.... അവന്റെ ഹൃദയം ആർദ്രമായി.... പാറുക്കുട്ടിക്ക് പാല് കൊടുക്കുന്ന അച്ചുവിനെ അവൻ പ്രണയത്തോടെ നോക്കി.... വാരിയെടുത്തു ചുംബനങ്ങൾ കൊണ്ട് മൂടാൻ തോന്നി... എന്തൊക്കെയോ ഒരുപാട് ചോദിക്കാനുണ്ട്....അത്രമേൽ പ്രണയിച്ചിട്ടും പറയാതെ പോയതെന്തിനാണെന്ന്..?? "

കിണ്ണാ നോക്കിക്കേ പാറുകുട്ടി ഉറങ്ങി...." അച്ചു സങ്കടത്തോടെ അവനെ നോക്കി.... "ഇങ്ങ് താ ഞാൻ തൊട്ടിലിൽ കിടത്താം...." പറയുമ്പോഴും അവൻ അവളെ നോക്കുന്നുണ്ടായിരുന്നു.. കുഞ്ഞിനെ വാങ്ങി തൊട്ടിലിൽ കിടത്തി... "ഞാൻ പുറത്ത് പൊക്കോട്ടെ കിണ്ണാ....ചെടിക്ക് വെള്ളമൊഴിക്കാനാ...." അച്ചു പ്രതീക്ഷയോടെ നോക്കി... "കുറച്ചു ദിവസം കൂടെ കഴിയട്ടെ അച്ചു... വയറിലെ മുറിവൊക്കെ മാറട്ടെ ഇല്ലേൽ പിന്നെ ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും ..." ബദ്രി അവളുടെ നെറുകയിൽ തലോടി..... "അച്ചൂന്റെ ചെടിയൊക്കെ വാടി കാണും... അച്ചൂനിപ്പോ പൂവ് കിട്ടാറില്ല.... സങ്കടം വരുവാ...." ചുണ്ട് വിതുമ്പി... കണ്ണ് നിറച്ചവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അവളുടെ ശരീരം അവന്റെ ശരീരത്തിൽ അമർന്നതും... ഇന്നേവരെ അനുഭവിക്കാത്ത അനുഭൂതിയിലാഴ്ന്നു പോവുകയായിരുന്നു ബദ്രി.... അവൾ തന്നോട് ചേർന്ന് നിൽക്കുന്ന ഓരോ നിമിഷവും...

അവളുടെ ഉള്ളിൽ ചങ്ങലക്കിട്ട പ്രണയത്തെ അറിയാൻ അവന്റെ ഹൃദയം വല്ലാതെ കൊതിച്ചു... പ്രണയം കൊണ്ട് ഹൃദയം നിറഞ്ഞു കവിയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.... വരികളിലൂടെ അവളുടെ പ്രണയത്തെ അറിഞ്ഞ നിമിഷം മുതൽ....അത്ഭുതത്തോടും കൗതുകത്തോടുമാണ് അവളെ നോക്കുന്നത്... കണ്ണെടുക്കാതെ....കണ്ടിട്ടും കൊതി തീരാതെ... അവൻ അവളെ വരിഞ്ഞു മുറുക്കി.... അച്ചു അവനെ പുറകിലേക്ക് തള്ളി.... "വേദനിക്കുന്നു...." അവളുടെ മുഖം ചുളിഞ്ഞു.... അവന്റെ മുഖം വല്ലാതെ ആയി.... "സോറി അച്ചൂട്ടാ....." അവൻ അവളെ മാറോട് അടക്കി പിടിച്ചു... "കിണ്ണാ....." അവൾ മുഖം ഉയർത്തി അവളെ നോക്കി... "എന്താടാ....." "അച്ചൂന് ഒരുമ്മ തരുവോ...??" അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ ചോദിച്ചു... ബദ്രി കണ്ണുകൾ വിടർത്തി അവനെ നോക്കി... "തരാലോ....." നെറ്റിയിൽ കരുതലോടെ ചുമ്പിക്കാൻ ആഞ്ഞതും അവൾ അവന്റെ വാ പൊത്തി.... "ഇവിടെ തരുമോ കിണ്ണാ...." അവൾ അവളുടെ ചുണ്ടൊന്ന് നനച്ചു.... പ്രണയത്തോടെ അവൻ അവളുടെ ചൊടികളിൽ ചുംബിച്ചു...

.അവളുടെ മുടിക്കുള്ളിൽ കൈകൾ ഉറപ്പിച്ചു വെച്ചൊരു മൃദു ചുംബനം... അടർന്നു മാറുമ്പോൾ അവൾ മുറുകെ കണ്ണുകൾ അടച്ചിരുന്നു.... ചുംബനത്തിൽ ചുവന്നു പോയ ചുണ്ടുകളിൽ അവനൊന്നു കൂടെ അമർത്തി മുത്തി.... "അച്ചൂട്ട്യേ....." അവളുടെ ചെവിയെ മറച്ചു കിടന്ന മുടിഴകളെ മാടിയൊതുക്കി... മെല്ലെ വിളിച്ചു... "കിണ്ണാ....." കള്ള ചിരിയോടെ അവൾ കണ്ണ് തുറന്നു.... കൈ ഉയർത്തി അവന്റെ മീശ പിരിച്ചു വെച്ച് കൊണ്ടുത്തവൾ പൊട്ടിച്ചിരിച്ചു... "ശൂ.... പതുക്കെ....." പാറുക്കുട്ടി തൊട്ടിലിൽ കിടന്നൊന്ന് അനങ്ങിയതും ബദ്രി അച്ചുവിന്റെ ചുണ്ടിൽ കൈ വെച്ചു.... അച്ചു നാവ് കടിച്ചു കൊണ്ട് വാ പൊത്തി ശബ്ദം താഴ്ത്തി ചിരിച്ചു... ബദ്രി അവളെ ചിരിയോടെ നോക്കി ഇരുന്നു,... "ചാഞ്ചാടിയാടി... ഉറങ്ങുനീ.... ചരിഞ്ഞാടിയാ ഉറങ്ങു നീ..... ആകാശത്തൂഞ്ഞാലാടു നീ.... കാണാക്കിനാവു കണ്ടുറങ്ങു നീ....." ഉമ്മറത്തെ തിണ്ണയിൽ തൂണിൽ ചാരി ഇരുന്ന് പാറുക്കുട്ടിയെ പാടി ഉറക്കുവാണ് ശങ്കർ....

അച്ചു പടിയിൽ താടിക്കും കൈ കൊടുത്ത് ബദ്രിയെ പ്രതീക്ഷിച്ചിരിക്കുവാണ്... "കണ്ണൻ എവിടെ പോയതാടാ...." അച്ചുവിനെ ഒന്ന് നോക്കിയ ശേഷം ഫോണിൽ നോക്കിയിരുന്ന അപ്പുവിനോട് ചോദിച്ചു... "No idea mahn....." അപ്പു തോളനക്കി കൊണ്ട് പറഞ്ഞു.. "ഓഹ്... ഒരു പരിഷ്കാരി...." ശങ്കർ ചുണ്ട് കോട്ടി കൊണ്ട് മുഖം തിരിച്ചു... ചുണ്ട് നുണഞ്ഞു കൊണ്ട് അടഞ്ഞു പോകുന്ന കണ്ണുകളുമായി അവന്റെ കൈക്കുള്ളിൽ കിടക്കുവാണ് പാറുക്കുട്ടി.. "അച്ചോടെ.. എന്റെ ചുന്ദരി കുട്ടിക്ക് ഉറക്കം വരണുണ്ടോടാ..." അവളുടെ കുഞ്ഞു താടി തുമ്പിൽ കൊഞ്ചിച്ചു കൊണ്ട് അവൻ ചോദിച്ചു.. അവൾ വിതുമ്പി കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ഉരച്ചു... ശങ്കർ അവളെ തട്ടിയുറക്കി..... കുറച്ചു കഴിഞ്ഞപ്പോഴാണ്... അച്ചു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റത്.... ശങ്കർ അവൾ നോക്കുന്നിടത്തേക്ക് നോക്കി.... കയ്യിൽ കുറേ ചെമ്പരത്തി പൂക്കളും കൊമ്പും ചില്ലയുമായി വരുന്ന ബദ്രി.... "വേഗം വാ കിണ്ണാ..." അച്ചു ദൃതി കൂട്ടി... "നീ എന്താടാ തൊഴിലുറപ്പിന് പോയി വരുവാണോ...." ശങ്കർ അവനെ കണ്ണ് മിഴിച്ചു നോക്കി കൊണ്ട് ചോദിച്ചു...

"പോടാ..." ബദ്രി അവനെ പുച്ഛിച്ചു... കയ്യിലെ ചെമ്പരത്തിപ്പൂക്കൾ എല്ലാം അച്ചൂന് കൊടുത്തു.... "അയ്യോ... എന്തോരം പൂവാ...." അവളുടെ കണ്ണുകൾ വിടർന്നു.... "കിണ്ണാ ഈ ചെടിയൊക്കെ അവിടെ കൊണ്ടോയി കുഴിച്ചിട്... നമ്മക്ക് കൊറേ പൂക്കൾ ഉണ്ടാവും...." അവൾ ആവേശത്തോടെ പറഞ്ഞു.... ബദ്രി വേണ്ടയോ വേണമോ എന്ന സംശയത്തിൽ ഒന്ന് തലയാട്ടി... മുറ്റത്ത്‌ അവൾ നട്ട ചെടികൾക്ക് ഒപ്പം ചെമ്പരത്തി കൊമ്പ് വെച്ച് പിടിക്കാൻ തുടങ്ങി.... ഇങ്ങനെയും മനുഷ്യർ മാറുവോ...?? ശങ്കർ അതിശയിച്ചു.... "ടാ അപ്പു... ആ പാട്ടൊന്ന് വെച്ചേ....??ഇപ്പൊ കേൾക്കാൻ പറ്റിയ പാട്ടാ.." "ഏത് പാട്ടാ ശങ്കര..." അപ്പു ചോദിച്ചു... "Memories bring back . Memories bring back..., ആ സോങ്..... കണ്ടില്ലേ... എങ്ങനെ നടന്ന ചെക്കനാ....തോട്ടം കിളക്കുന്നത് കണ്ടാ.... ഈ ഭ്രാന്ത് പകരുന്ന അസുഖം വല്ലതും ആണോടാ....." ശങ്കർ പറയുന്നത് കേട്ട് അപ്പു ചിരിച്ചു.. "നല്ല ഭ്രാന്ത് തന്നെ കെട്ട്യോനും കെട്ട്യോൾക്കും...." ശങ്കർ നിശ്വസിച്ചു.... ബദ്രി അതെല്ലാം പുഞ്ചിരിയോടെ കേട്ടതെ ഒള്ളൂ... കണ്ണുകൾ അവന് ഓരോ നിർദേശങ്ങൾ കൊടുക്കുന്ന അച്ചുവിലും.... പ്രണയം തന്നെ ഭ്രാന്തല്ലേ....

അപ്പൊ പിന്നെ ഒരുവളെ പ്രണയിക്കുന്ന ഞാനോ ..?? അവന്റെ ചുണ്ടിൽ പുഞ്ചിരിക്ക് വല്ലാത്തൊരു വശ്യതയായിരുന്നു "അല്ല ശങ്കര കല്യാണം ഇങ്ങ് അടുത്തല്ലോ... കുറച്ചു ദിവസങ്ങൾ അല്ലെ ഒള്ളൂ....ചിലവ് ഇല്ലേ...." അപ്പു താടിക്കും കൈ കൊടുത്തു കൊണ്ട് ചോദിച്ചു... "നിനക്ക് ഞാനൊരു സെവനപ്പ് വാങ്ങി തരാം.... പിന്നെ ഞങ്ങൾക്ക് ഒരു കുപ്പി... അതും വേറെ ലെവൽ സാധനം.... ഇന്ന് തന്നെ ഞാൻ എത്തിക്കാം...." ശങ്കർ പറയുന്നത് കേട്ട് അച്ചു അവനെ നോക്കി... ഒപ്പം ബദ്രിയും... "അന്നാള് കൊണ്ടോന്ന ചോപ്പ് വെള്ളമാണോ.. ശങ്കര..." അച്ചു കൗതുകത്തോടെ കണ്ണുകൾ വിടർത്തി ചോദിച്ചു... ബദ്രി അവളുടെ വാ പൊത്തി.... "ഡാ... ഇനി നീ ഈ വീട്ടിൽ മദ്യം കൊണ്ട് വന്നാൽ.... അവന്റെ ഒരു ............" ബദ്രി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.... "അതെന്തടാ...." "ഒന്നൂല്യ.... ഞാൻ കുടി നിർത്തി.... പ്രത്യേകിച്ച് വീട്ടിൽ വെള്ളമടി നിരോധിച്ചു......" ..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story