ഈ മഴയിൽ....❤️ പാർട്ട്‌ 63

ee mazhayil

എഴുത്തുകാരി: ✍ ആൻവി

" ഞാനൊന്ന് കുഞ്ഞിനെ കാണാൻ പൊക്കോട്ടെ....." വിറച്ചു കൊണ്ട് ആണ് പത്മ ചോദിച്ചത്....കസേരയിൽ കണ്ണടച്ച് കിടന്ന ദത്തൻ കണ്ണ് തുറന്നവരെ നോക്കി.. "ഏത് കുഞ്ഞ്....??" അയാളുടെ ശബ്ദം ഉയർന്നു.... "ക.... കണ്ണന്റെ കുഞ്ഞിനെ...ഞാൻ ഇരുട്ടും മുന്നേ വന്നോളാം....." പ്രതീക്ഷയോടെ ചോദിച്ചു.... "വേണ്ട.... അങ്ങനെ അവന്റെ കൊച്ചിനെ കാണാതെ ഉറക്കം വരായികയൊന്നുമില്ലല്ലോ...." "നമ്മുടെ മോന്റെ കുഞ്ഞല്ലേ... ഈ വീട്ടിലെ ആദ്യത്തെ പേരക്കുട്ടി....എത്ര അല്ലെന്ന് പറഞ്ഞാലും രക്തബന്ധം ഇല്ലാതെ ആവുന്നില്ലല്ലോ...." "എന്റെ പേരക്കുട്ടി.. എന്റെ ഹരികുട്ടന്റെ കുഞ്ഞാ...ആ കുഞ്ഞ് മതിയെനിക്ക്....." പത്മ അയാളെ അതിശയത്തോടെ നോക്കി..ശെരിക്ക് എഴുനേറ്റ് നടക്കാൻ പോലും കഴിവില്ല എന്നിട്ടും എത്ര ക്രൂരമായാണ് സംസാരിക്കുന്നത്... "ഹരി എറണാകുളത്തേക്ക് ട്രാൻസ്ഫറിന് ശ്രമിക്കുന്നുണ്ട്.... അവനും അവന്റെ ഭാര്യയും പോയാൽ... എന്തേലും ആവശ്യത്തിന് എന്റെ കുഞ്ഞേ കാണൂ....ശെരിക്ക് നടക്കാൻ പോലും കഴിയാത്ത നിങ്ങളെ നിങ്ങടെ മോൻ കൊണ്ട് പോകത്തില്ല....

ആ മകന്റെ സ്നേഹം നിങ്ങള് ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഞാൻ മനസിലാക്കിയതാണ്....." പത്മ പുച്ഛത്തോടെ പറഞ്ഞു... ദത്തൻ അവരെ കത്തുന്ന കണ്ണുകളോടെ നോക്കി... "എന്റെ മോനെ കുറിച്ച് നീ പറഞ്ഞു തരണ്ട... നിന്റെ മോൻ ഒരു പുണ്യവാൻ... നാട്ടുകാരുടെ നെഞ്ചോട്ട് കയറലല്ലേ അവന്റെ ജോലി....അടീംകുത്തുമായ് നടക്കുന്ന കുരുത്തം കെട്ടവൻ...." പത്മ ബാക്കി കേൾക്കാതെ റൂമിൽ നിന്ന് ഇറങ്ങി.... അടുക്കളയിലേക്ക് പോയി വേഗം ജോലി തീർത്തു... നയന അവളുടെ വീട്ടിൽ പോയിരിക്കുവാണ് രണ്ട് ദിവസം കഴിഞ്ഞേ വരൂന്ന് പറഞ്ഞിട്ടുണ്ട്... വേഗം പണികൾ ഒതുക്കി പുറപ്പെട്ടു... ദത്തൻ അത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ കസേരയിൽ ഇരിപ്പാണ്.. ചോദിച്ചാൽ പോകണ്ടാന്നു പറയുമെങ്കിലും... പോകാൻ ഒരുങ്ങിയാൽ പിന്നെ മറുത്ത് ഒന്നും മിണ്ടില്ല.... "ഇരുട്ടുന്നതിന് മുന്നേ വരാം...." അത്രയും പറഞ്ഞു റൂം വീട്ടിറങ്ങി... ഡ്രൈവറെ വിളിച്ച് കാറിറക്കി....

ബദ്രിയുടെ വീട്ടിൽ എത്തിയതും ദൃതിയിൽ കാറിൽ നിന്നിറങ്ങി.... കുഞ്ഞിനെ കാണാൻ വല്ലാത്ത കൊതി... അന്ന് വന്നപ്പോൾ ശെരിക്ക് ഒന്ന് കൊഞ്ചിക്കാൻ പോലും കഴിഞ്ഞില്ല.... ഉമ്മറത്ത് അപ്പു ഇരിപ്പുണ്ട്... തൊട്ടരുകിൽ കുഞ്ഞിന് കുറുക്കു കൊടുത്തു കൊണ്ട് ദേവകിയമ്മയുമുണ്ട്... വേഗം അവർക്ക് അടുത്തേക്ക് ചെന്നു... "കണ്ണേട്ടന്റെ അമ്മ....!!!" അപ്പു ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.. പത്മ അവനെ നോക്കി ചിരിച്ചശേഷം നിലത്ത് ദേവകിയമ്മയുടെ അടുത്ത് ഇരുന്നു.... ദേവകിയമ്മയുടെ കാലിൽ കിടന്ന് പാറുക്കുട്ടി കാലിട്ട് അടിക്കുന്നുണ്ട്.... വായിൽ വെച്ച് കൊടുക്കുന്ന കുറുക്ക് മുഴുവൻ തുപ്പി കളയുവാണ് പുള്ളിക്കാരി..... പത്മ ദേവകിയെ നോക്കി ചിരിച്ചു കൊണ്ട് പാറുക്കുട്ടിയുടെ കുഞ്ഞികയ്യിൽ മെല്ലെ തൊട്ടു.... പാറുക്കുട്ടി എന്തൊക്കെയോ മൂളുന്നുണ്ട്... "അച്ഛമ്മേടെ പാറുക്കുട്ടി...." സ്നേഹത്തോടെ വിളിച്ചപ്പോൾ ചിരിച്ചു കൊണ്ട് ആ കുഞ്ഞിപെണ്ണ് കൈകൾ ഉയർത്തി കാണിക്കുന്നുണ്ട്.,

ദേവകിയമ്മയുടെ കയ്യിൽ നിന്ന് മോളെ വാങ്ങി.... നെഞ്ചോട് ചേർത്ത് പിടിച്ചു.... "മോളുടെ മേല് തുടച്ചിട്ടില്ല.... കഴിച്ചതെല്ലാം സാരിയിലാവും.." ദേവകിയമ്മ പറഞ്ഞു... പത്മകുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് വിയർപ്പ് പൊടിഞ്ഞ കുഞ്ഞു നെറ്റിയിൽ ഉമ്മ വെച്ചു.... "സാരമില്ല....." ചെറു ചിരി സമ്മാനിച്ചു കൊണ്ട് മോളെ നോക്കി.... പാറുക്കുട്ടി ഉണ്ടകണ്ണുകൾ വിടർന്നു ചിരിച്ചു... "പാപ്പു ചിന്നാണോ അച്ഛമ്മേട പാറൂട്ടി..." കൊഞ്ചിച്ചു കൊണ്ട് ചോദിച്ചപ്പോൾ പാറു എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നുണ്ട്.... "കണ്ണൻ എവിടെ അപ്പൂ...??" ചുറ്റും നോക്കി കൊണ്ട് ചോദിച്ചു... "കണ്ണേട്ടൻ അച്ചുമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോയേക്കുവാ...." "ഹോസ്പിറ്റലിലോ....?? എന്ത് പറ്റി മോൾക്ക്...??" "അത് ഒന്നൂല്യ....അച്ചുമ്മക്ക് ശ്വാസംമുട്ട് ഉണ്ട് മരുന്നു കഴിഞ്ഞാൽ ചെല്ലാൻ പറഞ്ഞിരുന്നു... അതിന് വേണ്ടി പോയതാ... കുറച്ചു നേരായി പോയിട്ട്... ഇപ്പോ എത്തും...." അപ്പു പുഞ്ചിരിയോടെ പറഞ്ഞു... പത്മ ആശ്വാസത്തോടെ കുഞ്ഞിനേയും കൊണ്ട് ചാരു പടിയിലേക്ക് ഇരുന്നു.... "ഇവളെ ഒന്ന് കാണാൻ വന്നതാ....രണ്ടീസായി ഈ കുഞ്ഞിപെണ്ണിനെ ഉറക്കത്തിൽ കാണുന്നു.... "

പാറുക്കുട്ടിയുടെ ഉണ്ടകവിളിൽ മുത്തി കൊണ്ട് പത്മ പറഞ്ഞു.... പാറുക്കുട്ടി അച്ഛമ്മയുടെ മുഖത്ത് അള്ളി പിടിച്ചു.... എന്തൊക്കെയോ കാറി കൂവുന്നുണ്ട്.... പിന്നെ വേഗം അപ്പൂന്റെ മേലേക്ക് ചാഞ്ഞു... അപ്പു മോളെ വാരിയെടുത്തു...അപ്പൂന്റെ നെഞ്ചിൽ മുഖം ചായ്ച്ചു കിടന്നു.... ബദ്രിയുടെ ജിപ്സി മുറ്റത്ത്‌ വന്നു നിന്നു....അച്ചു സീറ്റിൽ ചാഞ്ഞു കിടന്നുറങ്ങുവാണ്.... അമ്മയെ കണ്ടപ്പോൾ ബദ്രിയുടെ മുഖം വിടർന്നു.. "അമ്മ എപ്പോ വന്നു..??" "ഇപ്പൊ വന്നതേ ഒള്ളൂ.... കുഞ്ഞിനെ കാണാൻ തോന്നി...." പത്മ പാറുമോളുടെ തലയിൽ തലോടി.... ബദ്രി ചിരിച്ചു കൊണ്ട് അച്ചുവിന്റെ അടുത്തേക്ക് ചെന്നു.... ബദ്രി അച്ചുവിനെ തട്ടി വിളിച്ചു.. "അച്ചൂട്ടാ.... എണീറ്റെ വീട് എത്തി...." "മ്മ്....." അവളൊന്നു കുറുകി കൊണ്ട്... അവന്റെ കൈ പിടിച്ചു വെച്ചു... ബദ്രി അവളെ ഒരു നിമിഷം നോക്കിയ ശേഷം പതിയെ കയ്യിൽ കോരി എടുത്തു..... ഉമ്മറത്തേക്ക് കയറിയപ്പോഴേ പാറുക്കുട്ടി ബദ്രിയെ കണ്ട് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി.. അപ്പൂന്റെ കയ്യിൽ നിന്ന് കാലിട്ടടിക്കാൻ തുടങ്ങി... "അയ്യോടാ.... അച്ഛയുടെ കയ്യിലിപ്പോ പാറുക്കുട്ടീടെ അമ്മയാണല്ലോ....

അമ്മയെ കൊണ്ട് കിടത്തിയിട്ട് അച്ഛ എടുക്കാട്ടോ..." കുഞ്ഞിന്റെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് ബദ്രി അകത്തേക്ക് കയറി... അച്ചൂനെ കൊണ്ട് പോയി ബെഡിൽ കിടത്തി... അവളുടെ മുടിയെല്ലാം ഒതുക്കി വെച്ച്.... ഫാൻ ഇട്ടു കൊടുത്തു... ഷർട്ടിൽ മുറുകെ പിടിച്ചിരുന്ന ആ കൈകളെ വേർപെടുത്തിയപ്പോൾ അച്ചു ഒന്ന് അനങ്ങി..... "കിണ്ണാ......" മെല്ലെ അവൾ വിളിച്ചു.. "ഉറങ്ങിക്കോ അച്ചു... ഞാനിവിടെ തന്നെയുണ്ട്...." നെറുകയിൽ ഒരു ചുംബനം നൽകിയവൻ അവളുടെ കവിളിൽ തലോടി..... ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ച് അച്ചു ഉറങ്ങി... അപ്പോഴത പുറത്ത് പാറുക്കുട്ടീടെ കരച്ചിൽ... ബദ്രി വേഗം അങ്ങോട്ട് ചെന്നു... കുഞ്ഞിനെ കയ്യിൽ എടുത്തു.... അവന്റെ നെഞ്ചോട് ചേർന്നതും ആള് കരച്ചിൽ നിർത്തി.... കുറുകി കൊണ്ട് വിരൽ നുണഞ്ഞു.. കണ്ണുകൾ കൂമ്പി അടച്ചു.... "കുറുക്ക് കഴിച്ചാൽ പിന്നെ ഒരുറക്കം പതിവാണ്...." പത്മയെ നോക്കി പുഞ്ചിരിയോടെ അവൻ പറഞ്ഞു.... "നയനക്ക് വിശേഷമുണ്ട്.... അറിഞ്ഞോ നീയ്യ്..." "ഇല്ല...." "ഇന്നലെയാ അറിഞ്ഞേ... പിന്നെ ഹരി ട്രാൻസ്ഫർ ചോദിച്ചു വാങ്ങുന്നുണ്ട് എറണാകുളത്തേക്ക്...."

"എന്ത് പറ്റി ദത്തൻസാറിന്റെ പൊന്നോമന പുത്രന് നാട് മടുത്തു തുടങ്ങിയോ...??" "ആർക്കറിയാം... ഇന്നലെ നയനയുടെ പപ്പാ വന്നപ്പോൾ പറയണത് കേട്ടതാ..." ആ "മ്മ്....." ബദ്രി ഒന്ന് അമർത്തി മൂളി.... ദേവകിയമ്മ ചായയുമായി വന്നു... "എന്നാ ഞാൻ ഇറങ്ങട്ടെ മോനെ... നാളെ വരാം..." ദേവകിയമ്മ പറഞ്ഞു... "ശെരിയമ്മേ...." ബദ്രി ചിരിച്ചു... "ദേവകിയമ്മ ഇല്ലായിരുന്നേൽ അച്ചൂനെ നോക്കുന്നത് പണിആയേനെ... ഡെലിവറി ടൈമിൽ എല്ലാം കൂടെ ഉണ്ടായിരുന്നു പാവം... പ്രസവരെക്ഷ നോക്കിയതെല്ലാം അമ്മയാണ്...." ദേവകിയമ്മ പോകുന്നത് നോക്കി ബദ്രി പറഞ്ഞത് കേട്ട് പത്മ മുഖം താഴ്ത്തി നിന്നു... "ഉണ്ണീ... ഡാ... ഉണ്ണീ...." "അലറേണ്ട.... ഞാൻ ദാ എത്തി..." ഷർട്ടിന്റെ കൈ മടക്കി വെച്ചവൻ ഉമ്മറത്തേക്ക് വന്നു..... "താലി വാങ്ങിച്ചു കൊണ്ട് വന്നോടാ പേര് കുത്തിക്കാൻ കൊടുത്തിരുന്നല്ലോ....??" "ഞാൻ വാങ്ങാൻ പോകുവാണമ്മേ....എനിക്ക് ഇത്തിരി സമാധാനം താ... നാളെ എന്റെ കല്യാണമാണ്... എന്നിട്ട് എനിക്ക് റസ്റ്റ്‌ തരാതെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ഓടിക്കുവാ....." അവൻ അമ്മയെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ബൈക്കിനടുത്തേക്ക് നടന്നു...

കുടുംബക്കാർ ഓരോരുത്തരായി വന്ന് തുടങ്ങിയിരിക്കുന്നു.... വീടും മുറ്റവും അലങ്കരിച്ചിരിക്കുന്നു.... അപ്പോഴാണ് ബദ്രിയും ഇച്ചുവും വന്നത്... "ആഹാ... കല്യാണചെക്കൻ എങ്ങോട്ടാണ്.. മ്മ്...." ഇച്ചു അവന്റെ വയറിനിട്ട് ഒരു കുത്ത് കൊടുത്തു കൊണ്ട് ചോദിച്ചു.. "കല്യാണചെക്കൻ.... താലി വാങ്ങാൻ പോകുവാ...." ശങ്കർ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.... ഇച്ചു ചിരിച്ചു കൊണ്ട് കയ്യിലുള്ള അവർ അവന്റെ കയ്യിൽ വെച്ച് കൊടുത്തു..... "ഞാൻ തന്ന വാക്ക് പാലിച്ചു... ദാ നിന്റെ കല്യാണം വസ്ത്രം..... എന്റെ വക...." ശങ്കർ ചിരിച്ചു കൊണ്ട് അത് വാങ്ങി... "വിലകുറവിന്റെ വല്ലതും ആണോടാ...." ഇച്ചുവിനെ ഒന്ന് അടിമുടി നോക്കി... "പോടാ പന്നീ....." ഇച്ചു അവന്റെ തോളിൽ പിടിച്ചു പുറകിലേക്ക് തള്ളി... "ഇതാ...താലി എന്റെ വകയാവട്ടെ..." ബദ്രി ക്യാഷ് എടുത്ത് ശങ്കറിന്റെ കയ്യിൽ ബലമായി വെച്ച് കൊടുത്തു.... "എടാ... ഇത് വേണ്ടായിരുന്നു..." ശങ്കറിന്റെ ശബ്ദം നേർത്തു... "അതെന്താ.. ഒരു കല്യാണം ആവുമ്പോൾ അതിന്റെതായ ചിലവ് കാണും..ഞാൻ തന്ന കാശു കൊണ്ട് താലി വാങ്ങിക്കോ.... തികയില്ലേൽ പറഞ്ഞാൽ മതി..."

ബദ്രി ഗൗരവം വിടാതെ പറഞ്ഞു... ശങ്കർ തലതാഴ്ത്തി കൊണ്ട് മൂളി.... "ഡാ നീ ഇതുവരെ പോയില്ലേ..." അവന്റെ അമ്മ ദൃതിക്കൂട്ടി അവർക്ക് അടുത്തേക്ക് വന്നു... "ആഹ്... നിങ്ങള് വന്നോ..." താല്പര്യമില്ലാത്ത പോലേ ഇച്ചുവിനെയും ബദ്രിയേയും നോക്കി ചോദിച്ചു... "ഡാ... ഞാൻ ഇപ്പൊ വരാം... നിനക്ക് അച്ചൂനെ കൂടെ കൂട്ടായിരുന്നില്ലേ... നൈഷുവിനെയും കൊണ്ട് വന്നില്ല..." ശങ്കർ രണ്ട് പേരെയും നോക്കി കണ്ണുരുട്ടി... "ഇന്ന് കൊണ്ട് വന്നാലും നാളെ ആ സുഖമില്ലാത്ത കൊച്ചിനെ കൊണ്ടുവരല്ലേ ബദ്രി....ആളുകൾ ഒരുപാട് വരുന്നതാ... അതിനിടയിൽ..". "അമ്മേ.....!!!" ശങ്കറിന്റെ വിളിയിൽ അവന്റെ അമ്മ വാക്കുകൾ പാതിയിൽ വിഴുങ്ങി.... "അകത്ത് വേറെ പണിയൊന്നുമില്ലേ തള്ളേ.... കയറി പോയെ അകത്തേക്ക്...." ശങ്കർ അലറി.... അമ്മ അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി.... ഇച്ചുവിനും വല്ലാതെ ദേഷ്യം വന്നിരുന്നു... "അല്ല നിന്റെ അമ്മ പറയണത് കേട്ടാൽ തോന്നും അച്ചു ഇവിടെ വന്ന് അവരെ വല്ലാതെ നാണം കെടുത്തിയെന്ന്...." ഇച്ചു ശങ്കറിന് നേരെ പൊട്ടിത്തെറിച്ചു..... "ഡാ...." ശങ്കർ ദയനീയമായി അവരെ നോക്കി...

ബദ്രിയുടെ മുഖത്തെ ഭാവം എന്തെന്ന് അവന് മനസിലായില്ല.... "കണ്ണ... ഡാ... അമ്മ.... തള്ളക്ക് എവിടെ എന്താ പറയണ്ടേ എന്ന ബോധമില്ല....." ശങ്കർ അമ്മയോടുള്ള ദേഷ്യം കടിച്ചു പിടിച്ചു... "ഏയ്‌ സാരമില്ല.... നീ ചെല്ല്.... " ബദ്രി അവന്റെ തോളിൽ തട്ടി പറഞ്ഞയച്ചു.... ശങ്കറിന് അമ്മ അങ്ങനെ പറഞ്ഞപ്പോൾ വല്ലാതെയായി..... ബദ്രിക്ക് സങ്കടമായി കാണുമോ എന്ന് ചിന്തിച്ചപ്പോൾ അവന്റെ ഉള്ളം വിങ്ങി.... "പാറുക്കുട്ടി ഉറങ്ങിയില്ലേ കിണ്ണാ....." അച്ചു ഉറക്കം തൂങ്ങി കൊണ്ട് ചോദിച്ചു... ശങ്കറിന്റെ വീട്ടിൽ നിന്ന് വരാൻ കുറച്ചു വൈകി.... അതുവരെ രാമച്ചൻ ആയിരുന്നു ഇവിടെ കൂട്ടിരുന്നത്.... ബദ്രി വന്നപ്പോൾ രാമച്ചൻ ശങ്കറിന്റെ വീട്ടിലേക്ക് പോയി...... അച്ചു ഉറങ്ങാതെ കാത്തിരിക്കുവായിരുന്നു.....പക്ഷേ അച്ഛൻ വന്നപ്പോഴെ ഉറങ്ങി കിടന്ന പാറുക്കുട്ടി എണീറ്റു... പാറു വീണ്ടും ഉറങ്ങിയതും ബാദ്രി മോളെ ചുമരിനോട്‌ ചേർത്ത് കിടത്തി.... അവനും ഒപ്പം കിടന്നു.... "മ്മ്... ഉറക്കം തൂങ്ങാതെ വന്ന് കിടക്ക് അച്ചു...." അവൻ ചിരിയോടെ പറഞ്ഞതും അച്ചു വന്ന് അവന്റെ നെഞ്ചിൽ പറ്റിചേർന്നു... മെല്ലെ തലോടി കൊടുത്തതും അവൾ ഉറങ്ങി....

പിറ്റേന്ന് ശങ്കറിന്റെയും അവന്റെ മാളുവിന്റെയും വിവാഹമാണ്...രാവിലേ ബദ്രി എണീക്കുമ്പോൾ അച്ചു നല്ല ഉറക്കമാണ്.. പാറുക്കുട്ടി കണ്ണ് തുറന്ന് കിടന്ന് കളിക്കുന്നുണ്ട്... "ആഹാ അച്ചേടെ പാറുക്കുട്ടി എണീറ്റോ..." മറുപടിയായി പെണ്ണ് എന്തൊക്കെയോ പറയുന്നുണ്ട്.... ഉണ്ടാക്കണ്ണുകൾ വിടർത്തി കൊണ്ട് കൈ ചുരുട്ടി ബെഡിൽ ഇടിക്കുന്നുണ്ട്.. ബദ്രി അവളുടെ കുഞ്ഞികവിളിൽ ഒരുമ്മ കൊടുത്ത് എഴുനേറ്റു.... വേഗം ചെന്ന് കുളിച്ചു ഫ്രഷ് ആയി.... അപ്പു എണീറ്റപ്പോൾ മോളെ അവന്റെ കയ്യിൽ കൊടുത്തു.... ബദ്രി ചായയും എടുത്തു റൂമിലേക്ക് വന്നപ്പോൾ കണ്ടത് എഴുനേറ്റ് ഇരിക്കുന്ന അച്ചുവിനെയാണ്... അവൻ ക്ലോക്കിലേക്ക് മിഴികൾ പായിച്ചു... "ആഹ... ഇന്ന് നേരത്തെയാണല്ലോ അച്ചൂട്ട്യേ.... മ്മ്...." അവൾക്ക് അടുത്ത് ചെന്നിരുന്നു കൊണ്ട് ചോദിച്ചു... അവൾ ചിരിച്ചു അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... "ശങ്കരന്റെ കല്യാണത്തിന് പോവണ്ടേ കിണ്ണാ...."

ആവേശത്തോടെ അവൾ ചോദിച്ചപ്പോൾ അവന്റെ മുഖത്തെ ചിരി മായ്ഞ്ഞു.... അച്ചു ബെഡിൽ മുട്ട് കുത്തി നിന്ന് അവന്റെ കഴുത്തിൽ കൂടെ കയ്യിട്ട് പിടിച്ചു... "ചോപ്പ് പാവാടയിടണോ പച്ചയിടണോ കിണ്ണാ കിണ്ണന് ഏതാ ഇഷ്ടം....." കൊച്ചു കുട്ടികളെ പോലെ ചോദിക്കുന്നത് കേട്ടപ്പോൾ അവൻ അലിവോടെ അവളെ നോക്കി... "കല്യാണത്തിന് അച്ചു വരണ്ട....അവിടെ വന്നാൽ ന്റെ അച്ചൂട്ടൻ ഒറ്റക്ക് ആവും ..." അവന്റെ ശബ്ദം ഇടറി... അവളുടെ മുഖവും വാടി... "മ്മ്ഹ്ഹ്.... പറ്റൂല അച്ചു വരും... ഞാൻ നല്ലക്കുട്ടിയായി ഇരുന്നോളാം...." "അത് വേണ്ട... ഞാൻ പോയിട്ട് വേഗം വരാം... നല്ല മോളല്ലേ... പാറുക്കുട്ടിയുടെ കൂടെ ഇവിടെ ഇരുന്നോ..." "മ്മമ്മ്ഹ്.... ഞാനും വരും...." ഇത്തവണ അവള് കരഞ്ഞിരുന്നു.... ബദ്രി അവളെ നെഞ്ചോട് ചേർത്ത് വെച്ചു... "ഇവിടെ ദേവുമ്മയുണ്ടാവും.... ഞാനും അപ്പൂട്ടനും പോയിട്ട് ഓടി വരും...." അവളുടെ മുടിയിഴകളിൽ അവൻ മെല്ലെ തലോടി... "പറ്റൂല.... അച്ചു പാവല്ലേ കിണ്ണാ.... ന്നേം കൊണ്ട് പോവാ.... കല്യാണം കാണണം.... അപ്പൂട്ടന്റെ കൂടെ നല്ലകുട്ടിയായിട്ട് ഇരുന്നോളാം കുറുമ്പ് കാട്ടൂല....."

അവന്റെ ഷർട്ടിൽ പിടിച്ചവൾ കെഞ്ചി.... "മോള് വരണ്ട... കിണ്ണൻ പറഞ്ഞത് അനുസരിക്കൂലേ....??" "അച്ചു ഒതുങ്ങി ഇരുന്നോളാം കിണ്ണാ...." ആ കണ്ണുകൾ നിറഞ്ഞൊഴുകി... അവന്റെയും... ആ മുഖം കയ്യിലെടുത്തു നിറയെ ചുംബനങ്ങൾ നേധിച്ചു.... "അവിടെ കുറേ ആളുകൾ ഉണ്ടാവും.... അതിനിടയിൽ പെട്ടാൽ അച്ചൂന് എന്നെ കാണാൻ പറ്റൂല.. അതല്ലേ..' "ആണോ.....??" രണ്ട് കൈ കൊണ്ടും കവിൾ അമർത്തി തുടച്ചു കൊണ്ട് ചോദിച്ചു.. "മ്മ്...." അവൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.... "കല്യാണത്തിന് പായസം ഒക്കെ ഉണ്ടാവില്ലേ കിണ്ണാ...." അവൾ വിതുമ്പി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ... "പായസം നമ്മൾ പാറൂട്ടീടെ നൂല് കെട്ടിന് കുടിച്ചില്ലേ...." അവൻ മെല്ലെ ചോദിച്ചു.... "അത് കൊറേ ദിവസം മുന്നെയല്ലെ.... അച്ചൂന് കല്യാണത്തിന് വരാൻ കൊതിയാവ..." അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.... "സാരമില്ല.... വന്നിട്ട് ഞാനുണ്ടാക്കി തരാം ന്റെ അച്ചൂട്ടിക്ക് പായസം....."

അത് കേട്ട് അവൾ മുഖം ഉയർത്തി നോക്കി.... "ശെരിക്കും..??". "മ്മ്.... ശെരിക്കും...." അവൻ അവളുടെ നെറുകയിൽ തലോടി.... "എന്നാ ഞാനും വരണില്ല കണ്ണേട്ടാ....." വാതിക്കൽ വന്ന് തലയും താഴ്ത്തി അപ്പുപറഞ്ഞു... "ഏയ്‌... അത് ശെരിയാവില്ല... നീ വരണം..." ബദ്രി ഗൗരവത്തിൽ പറഞ്ഞു കൊണ്ട് എണീറ്റു....  "അങ്ങ് സുന്ദരിയായല്ലോ...." അടുത്ത് ഇരുന്നവളുടെ കാതിൽ ശങ്കർ മെല്ലെ പറഞ്ഞു.... അത് കേട്ടതും മാളുവിന്റെ മുഖം ചുവന്നു..... ശങ്കർ അവളെ പ്രണത്തോടെ നോക്കി...ചില്ലി റെഡ് കളർ പട്ട്സാരിയും ആഭരണങ്ങളും അണിഞ്ഞ് അവളെ കൺകെ അവന്റെ ഉള്ളം തുടിക്കൊട്ടി.... അതെ ആ ദിവസം ഇന്നാണ്... കാലങ്ങളായി കൊണ്ട് നടന്ന തന്റെ പ്രണയസാക്ഷാൽകാരം..... പ്രിയപ്പെട്ടവളെ താലി ചാർത്തുന്ന ദിവസം..... കൊട്ടും കുരവയും ഉയർന്നു.... തന്റെ മുന്നിലേക്ക് ആരോ നീട്ടിയ താലി കയ്യിൽ വാങ്ങിക്കുമ്പോൾ അവന്റെ കൈകൾ വിറപൂണ്ടു..... പുഞ്ചിരിയോടെ താലിയുമായി അമ്മാളുവിന് നേരെ തിരിഞ്ഞു.... മിഴികൾ താഴ്ത്തി ചെറു നാണത്തോടെ ഇരിക്കുന്നവളെ ഒന്ന് നോക്കിയശേഷം... അവൻ താലി അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു.. അതിന്റെ കൊളുത്ത് ഇടും നേരം അവളുടെ കവിളിൽ അവനൊന്നു അമർത്തി ചുംബിച്ചു.... "Love you മാളു......" അവൻ അവളുടെ ചെവിയിൽ ആർദ്രമായി പറഞ്ഞു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story