ഈ മഴയിൽ....❤️ പാർട്ട്‌ 65

ee mazhayil

എഴുത്തുകാരി: ✍ ആൻവി

ഹരി വല്ലാത്ത ടെൻഷനിലായിരുന്നു.... കാറിന്റെ സ്റ്റിയറിങ്ങിൽ കൈ മുട്ട് കുത്തി മുഖം മറച്ചവൻ ഇരുന്നു.... "നീ എന്തിനാ ഹരി ഇങ്ങനെ ടെൻഷൻ ആവുന്നത്... ഒന്നുമില്ലേലും നീയൊരു പോലീസ് ഓഫിസറല്ലേ....." മോഹൻ കോ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് കൊണ്ട് അവന്റെ തോളിൽ തട്ടി... ഹരി മുഖം ഉയർത്തി അയാളെ നോക്കി... "എനിക്ക് എന്തോ...ഒരു... അച്ഛന് വല്ലതും പറ്റുവോ അങ്കിൾ...." അവൻ നെഞ്ചിടിപ്പോടെ ചോദിച്ചു... "ഏയ്‌ ഇല്ലട....ഡോസ് കുറഞ്ഞതാണ്... കുറച്ചു നേരം ബോധമില്ലാതെ കിടക്കും.... അത്രയൊള്ളൂ.... ദത്തന് വേറെ പ്രോബ്ലം ഒന്നുമില്ലല്ലോ...??" "അല്ല അങ്കിൾ.... അച്ഛൻ... അച്ഛനൊരു ഹാർട്ട്‌ patient ആണ്...." ഹരിയുടെ ചെന്നിയിൽ നിന്ന് വിയർപ്പൊഴുകി.... അരുതാത്തത് എന്തോ കേട്ടപ്പോലെ മോഹൻ ഒന്ന് നെടുങ്ങി.... "എന്തേലും പ്രോബ്ലം ഉണ്ടാവുമോ അങ്കിൾ..." ഹരി അയാളെ ഉറ്റു നോക്കി... "ഏയ്‌... നോ...എല്ലാം നമ്മുടെ പ്ലാൻ പോലെ തന്നെയാണ്..." അയാൾ അവനെ ആശ്വസിപ്പിച്ചു... ഹരി നിശ്വസിച്ചു കൊണ്ട് സീറ്റിൽ ചാരി കണ്ണുകൾ അടച്ചു... ബദ്രിയെ എങ്ങനേലും വീട്ടിൽ നിന്ന് മാറ്റി നിർത്തണം.... രാമനാഥൻ നാട്ടിലില്ല... ശങ്കറിന്റെ വിവാഹം കഴിഞ്ഞ രാത്രിയാണ്... ആലോചിച്ചപ്പോൾ ഒരു വളഞ്ഞ വഴി തന്നെ തിരിഞ്ഞെടുത്തു.... അറിഞ്ഞു കൊണ്ട് തന്നെയാണ് ദത്തൻ കഴിക്കുന്ന ഫുഡിൽ ഡ്രഗ്ഗ് ചേർത്തത്...

എന്താണെന്ന് അറിയില്ല... ദത്തൻ ഉച്ച ഭക്ഷണം കഴിച്ച് ഉറങ്ങിയതിന് ശേഷമാണ് വീട്ടിൽ നിന്നിറങ്ങിയത്... പിന്നെ ഓരോ നിമിഷവും നെഞ്ചിടിപ്പോടെയാണ് തള്ളിനീക്കിയത്... ഒടുവിൽ പ്രതീക്ഷിച്ച കാൾ വന്നു... പത്മയുടെ... അച്ഛൻ കണ്ണ് തുറക്കുന്നില്ല ഹരീ... എന്ന് കരഞ്ഞു കൊണ്ട് പറയുന്നത് കേട്ടു.... ട്രാൻസ്ഫറിന്റെ കാര്യം സംസാരിക്കാൻ മിനിസ്റ്ററേ കാണാൻ വന്നതാണെന്ന് കള്ളം പറഞ്ഞു... ഇപ്പോ വരാൻ കഴിയില്ലെന്നും.... ഫോൺ കട്ടാക്കിയപ്പോൾ ഉറപ്പായിരുന്നു.... ചെറിയമ്മ ബദ്രിയെ വിളിക്കുമെന്ന്... അമ്മ വിളിച്ചാൽ അവൻ ഓടി വരും.... ബദ്രി.... അത് മാത്രമാണ് തന്റെ ലക്ഷ്യം... അവന്റെ വേദന.... അവന്റെ പതനം.. നാശം.... കാണണം... സന്തോഷിക്കാൻ പാടില്ല.... ഇപ്പൊ അവന്റെ സന്തോഷം ആ ഭ്രാന്തി പെണ്ണിലാണ്... അതില്ലാതാക്കണം.... ഹരി മുരണ്ടു.... മുഷ്ടി ചുരുട്ടി....കണ്ണുകൾ ഇറുക്കി അടച്ചു....  കയ്യിലുള്ള ഫോൺ റിങ് ചെയ്ത് ഓഫായി... വീണ്ടും റിങ് ചെയ്തു.... "ഡാ... നീ ഇത് നോക്ക്...." ബദ്രി അപ്പുവിനോട് പറഞ്ഞ് ഫോൺ എടുത്തു പുറത്തേക്ക് പോയി... അപ്പു കുഞ്ഞിനെ അച്ചൂന്റെ കയ്യിൽ കൊടുത്തു... ബദ്രി കാൾ അറ്റൻഡ് ചെയ്ത്.... "ഹലോ..... " കുറച്ച് ഗൗരവത്തോടെയാണ് ചോദിച്ചത്... മറുവശത്തു നിന്ന് അമ്മയുടെ കരച്ചിൽ..... "അമ്മ...!! അമ്മേ എന്താ.. എന്താ പറ്റ്യേ...." ആകുലതയോടെ ചോദിച്ചു....

"മോനെ... അദ്ദേഹം വിളിച്ചിട്ട് കണ്ണ് തുറക്കുന്നില്ല....." വീണ്ടും കരച്ചിൽ.... "മൂക്കിൽ നിന്ന് ചോരയൊക്കെ വരുന്നുണ്ട്.... എനിക്ക് പേടിയാവുന്നു...." "അവിടെ ആരും ഇല്ലേ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ... ഹരി എവിടെ...." വെപ്രാളത്തോടെ അവൻ ചോദിച്ചു... "ഹരിയില്ല... നനയനമോള് അവളുടെ വീട്ടിലാണ്... നീയൊന്ന് വാ മോനെ...." അമ്മ കരഞ്ഞു കൊണ്ട് അപേക്ഷിക്കുകയായിരുന്നു.... "ഞാ... ഞാൻ വരാം ..." അവൻ ദൃതിയിൽ ഫോൺ കട്ടാക്കി.... അകത്തേക്ക് ഓടി.... "അപ്പൂ.... ഡാ... അപ്പൂ...." ഷെൽഫിൽ നിന്ന് ഒരു ഷർട്ട്‌ വലിച്ചെടുത്തു കൊണ്ട് അവൻ ഉറക്കേ വിളിച്ചു.... വേഗം ഡ്രെസ് മാറി പുറത്തേക്ക് ഇറങ്ങി... "എന്താ കണ്ണേട്ടാ...." "ഞാനൊന്ന് പുറത്ത് പോകുവാ.... വാതിൽ അടച്ചോ.. അച്ചൂനെ പുറത്തേക്ക് ഒന്നും വിടണ്ട... ഇരുട്ട് ആയി തുടങ്ങി....." അത്രയും പറഞ്ഞവൻ ജിപ്സിയുടെ ചാവിയെടുത്ത് മുറ്റത്തേക്ക് ഇറങ്ങി.... "കിണ്ണാ....." അച്ചു പുറത്തേക്ക് ഓടി വന്നു... ആ വിളി കേട്ടിരുന്നു... പക്ഷേ ആ നേരം അമ്മയുടെ കരച്ചിൽ മാത്രേ മനസ്സിലൊള്ളൂ... തിരിഞ്ഞു നോക്കാതെ വണ്ടിയെടുത്തു പോയി.... വീട്ടിൽ എത്തിയതും അവൻ പാർക്കിങ്ങിലേക്ക് ഒന്ന് നോക്കി...

കാർ ഉണ്ട് ഡ്രൈവറെ കാണുന്നില്ല... നെടുവീർപ്പോടെ അവൻ അകത്തേക്ക് കയറി.... റൂമിൽ ദത്തൻ കിടപ്പുണ്ടായിരുന്നു.... ബദ്രി ചങ്കിടിപ്പോടെ അടുത്തേക്ക് ചെന്ന് നോക്കി... ആ കയ്യിൽ ഒന്ന് തൊട്ട് നോക്കി.... തണുപ്പ് ആണ് ആ ശീരം മുഴുവൻ... അവന്റെ ഉമിനീർ വറ്റി..... "കണ്ണാ....." പത്മയുടെ മിഴികൾ നിറഞ്ഞൊഴുകി... താലിയിൽ മുറുകെ പിടിച്ചിരിക്കുന്ന അമ്മയെ ബദ്രി അലിവോടെ നോക്കി.... പിന്നെ ദത്തനെ ഒരു വിധം രണ്ട് പേരും കൂടെ താങ്ങി വണ്ടിയിൽ കയറ്റി... അടുത്തുള്ള ഹോസ്പിറ്റലിലേക്ക് അവന്റെ ജിപ്സി ചീറി പാഞ്ഞു....  "ഈ പായസം കുടിക്ക് അച്ചുമ്മാ..... കണ്ണേട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ...." അച്ചു മുഖം വീർപ്പിച്ചു കൊണ്ട് അപ്പുവിന്റെ കൈ തട്ടി മാറ്റി... "കിണ്ണൻ വരട്ടെ....." ഹാളിലെ നിലത്ത് ചമ്രം പടിഞ്ഞിരുന്നു കൊണ്ട് അവൾ വാശിയോടെ പറഞ്ഞു... അപ്പു പാറുക്കുട്ടിയെ തോളിൽ ഇട്ടു കൊണ്ട് ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്... ഇടക്ക് മുഖം വീർപ്പിച്ചിരിക്കുന്ന അച്ചുവിനെ നോക്കും.... "ഈ കണ്ണേട്ടൻ ഇതെവിടെ പോയി കിടക്കുവാണ്....." അപ്പു പിറു പിറുത്തു.... നേരം 6 മണിക്ക് പോയതാണ്... ഇപ്പോൾ ഇരുട്ട് ആയിരിക്കുന്നു... കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു..... സമയം രാത്രി 8 മണി കഴിഞ്ഞിരിക്കുന്നു... അവന്റെയുള്ളിൽ അകാരണമായ ഭയം കുമിഞ്ഞു ക്കൂടി... ഇത്രയൊന്നും നേരം വൈകാത്തതാണ്...

ശങ്കരനെ ഒന്ന് വിളിച്ചാലോ...?? അല്ലേൽ വേണ്ട... നല്ലയൊരു ദിവസായിട്ട് പുള്ളിയെ വിളിക്കുന്നത് മോശമല്ലേ...അമ്മാളുചേച്ചി എന്ത് വിചാരിക്കും.... ഇച്ചൂക്കാ..??.. അവൻ ഫോൺ എടുത്തു... വേണ്ട നൈഷുത്തയും വാവയും ഒറ്റക്ക് ആവൂലെ.... അവന്റെ ഉള്ളിൽ പിടി വലി നടന്നു... പുറത്ത് നല്ല കാറ്റ്.... അവൻ പാറുക്കുട്ടിയെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു... അവളുറങ്ങിയിരുന്നു.... ഒറ്റക് ഒരുപാട് നിന്നിട്ടുണ്ട്... ഇതിലും വൈകി കണ്ണേട്ടൻ വന്നിട്ടുണ്ട്... പക്ഷേ അന്നൊന്നും പേടിയില്ലായിരുന്നു... പക്ഷേ ഇന്ന് ഈ നിമിഷം... വല്ലാത്തൊരു പേടി.... നെഞ്ചിനുള്ളിലൊരു ഭാരം പോലെ.... ഈശ്വരാ എന്റെ കണ്ണേട്ടനൊന്നും വരുത്തരുതേ.....!! അവൻ കണ്ണുകൾ അടച്ചു.... പാറുകുട്ടിയെ റൂമിൽ കിടത്താൻ സ്റ്റയർ കയറാൻ ഒരുങ്ങിയപ്പോഴാണ്.. മുറ്റത്ത്‌ ഒരു കാർ വന്നു നിന്നത്.... കണ്ണേട്ടനാണോ...?? അവൻ പിണക്കത്തോടെ ഇരിക്കുന്ന അച്ചുവിനെ ഒന്ന് നോക്കിയിട്ട് ഹാളിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി... ഒരു ബെൻസ് കാർ ആണ്.... അപ്പൂന്റെ നെഞ്ചോന്ന്കാളി...ഭയം അവനെ വരിഞ്ഞു മുറുക്കി....

കാറിൽ നിന്നിറങ്ങി വന്ന ഹരിയെ കണ്ട് അവൻ പാറുകുട്ടിയെ നെഞ്ചോട് ചേർത്തു.... ജനൽ അടച്ചു.... ശരീരം വല്ലാതെ വിറക്കുന്നു.... വാതിലിൽ മുട്ടിവിളി.... അപ്പു പേടിയോടെ നിന്നു... "അങ്കിൾ ഞാനിവിടെ എത്തി...." പുറത്ത് നിന്ന് ഹരി പറയുന്നത് കേട്ടു.... അപ്പു വാതിൽ ലോക്ക് ആക്കി ഡോറിൽ ചാരി നിന്നു... വീണ്ടും മുട്ടി വിളി കേട്ട് അച്ചു ചാടി എണീറ്റു... "എന്റെ കിണ്ണ...." ബാക്കി പറയും മുന്നേ അപ്പു അച്ചുവിന്റെ വാ പൊത്തി.... അവളെ വലിച്ച് മുകളിലേക്ക് കയറി... "ഒളിച്ചു കളിക്ക്യാണോ അപ്പൂട്ടാ...." അച്ചു കൗതുകത്തോടെ ചോദിച്ചു... "അച്ചുമ്മ മിണ്ടല്ലേ...." അപ്പു കരയും എന്നാ മട്ടിലായി.... "എന്താ അപ്പൂട്ടാ കിണ്ണൻ വന്നു..." "അത് കണ്ണേട്ടനല്ല.... മിണ്ടല്ലേ...." അപ്പു അവളെ ഒരു കൈ കൊണ്ട് പിടി വെച്ചു.... ഫോൺ താഴെ വെച്ചത് അവൻ ഓർത്തു.... കണ്ണേട്ടനെ വിളിക്കണം... അവൻ അച്ചൂനെ പിടിച്ചു വലിച്ച് മുകളിലെ സ്റ്റോറൂമിലെ ടേബിളിനടിയിൽ ഇരുത്തിച്ചു... ഒരു മുൻകരുതൽ പോലെ... "അച്ചുമ്മ ഇവിടെ ഇരിക്കണേ... ഞാനിപ്പോ വരാം...മിണ്ടരുത്....." "പേടിയാ...." അവളുടെ ചുണ്ടുകൾ വിതുമ്പി.... "ഇപ്പൊ വരാം.... ഇല്ലേൽ അവര് നമ്മളെ കൊല്ലും...." അവന്റെ കണ്ണ് നിറഞ്ഞു.... അച്ചൂന്റെ കവിളിൽ അവൻ സ്നേഹത്തോടെ ഒരുമ്മ കൊടുത്തു കൊണ്ട് കരഞ്ഞു....

വേഗം പാറൂട്ടിയേയും എടുത്ത് താഴേക്ക് ഇറങ്ങിയതും ഡോർ ചവിട്ടി പൊളിച്ചിരുന്നു.. അപ്പു ഒരു പിടച്ചിലോടെ നിന്നു.... വെപ്രാളത്തോടെ ആരും കാണാതെ അടുക്കളയിലെ സ്ലാബിനടിയിൽ ഒലിച്ചിരുന്നു... അതിന്റെ സ്ലൈഡ് ഡോർ മെല്ലെ അടച്ചു.... അപ്പോഴും അവന്റെ നെഞ്ചോട് ചേർന്ന് പാറുക്കുട്ടി ഒന്നുമറിയാതെ ഉറങ്ങുന്നുണ്ടായിരുന്നു.... അവൻ ആകെ വിയർന്നു...വാ പൊത്തി ഇരുന്നു.... "അവള് പോയിട്ട് അവളുടെ കൊച്ച് പോലുമില്ല... മ്മ് ഞാൻ നോക്കട്ടെ...." ഹരി പറയുന്നത് അവൻ കേട്ടു..... അച്ചു നെഞ്ചിടിപ്പോടെ കണ്ണുകൾ ഇറുക്കി അടച്ചു..... പാറുക്കുട്ടിയുടെ കാലിയെ കാൽതള കിലുങ്ങി... അവൻ അത് പൊത്തി പിടിച്ചു.... അച്ചൂന്റെ കാലിലെ കൊലുസ് ഓർത്തപ്പോൾ അവൻ മൗനമായി കരഞ്ഞു... എന്ത് ചെയ്യണം എന്നറിയില്ല... അവന്റെ ഉള്ളം വിറച്ചു.... "കിണ്ണാ........!!!!" അച്ചൂന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടപ്പോൾ നെഞ്ചിനുള്ളിൽ ഒരാളൽ.... ഉറക്കെ കരയുന്നു.... തന്റെ പേരും വിളിക്കുന്നുണ്ട്.... ഇറങ്ങി ചെല്ലാൻ ഒരുങ്ങി.... ഒരുനിമിഷം നെഞ്ചിൽ ചേർന്ന് മയങ്ങുന്ന പാറുക്കുട്ടിയെ കണ്ടപ്പോൾ അവിടെ തന്നെയിരുന്നു....അവരെ നേരിടാൻ തനിക്കാകുമോ... പാറുക്കുട്ടി...?? ചൂട് എടുത്തിട്ട് പാറുക്കുട്ടി ഒന്ന് ചിണുങ്ങിയതും അവൻ ആ കുഞ്ഞു വാ പൊത്തി പിടിച്ചു... ആരുടെയൊക്കെയോ കാൽപെരുമാറ്റം.... പാറുക്കുട്ടിയെ നെഞ്ചോട് അമർത്തി പിടിച്ചു കൊണ്ട് അവൻ മൗനമായ് കരഞ്ഞു... കണ്ണേട്ടനൊന്ന് വേഗം വന്നാൽ മതിയായിരുന്നു......!!!!!

ബദ്രിക്ക് ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല.... വല്ലാത്തൊരു അസ്വസ്ഥത.... തോളിൽ ചാരി കിടക്കുന്ന അമ്മയെ അകറ്റാനും വയ്യാ.... ICU വിൽ കയറ്റിയിട്ട് നേരം എത്രയായി..... സമയം കടന്നു പോകുന്നു... പുറത്ത് മഴയില്ല.. എങ്കിലും ഇടിയും മിന്നലും.. എന്തൊരു അപായ സൂചന പോലെ.. "അമ്മേ.... ഞാൻ... ഞാനൊന്ന് വീട്ടിൽ പോയിട്ട് വരാം...." എങ്ങനെയോ പറഞ്ഞു... "മ്മ്.... പോയിട്ട് വാ...." പത്മ തളർച്ചയോടെ പറഞ്ഞു.... വേറൊന്നും ചോദിച്ചില്ല.... വേഗം എഴുന്നേറ്റു നടന്നു.... അല്ല ഓടുകയായിരുന്നു.... ജിസ്പിയിലേക്ക് കയറി പാഞ്ഞു.... മനസ്സ് അസ്വസ്ഥമാണ്... ഇനിയും പരീക്ഷണമാണോ ദൈവമേ.....!!! ദൂരം ഒരുപാട് ഉള്ളത് പോലെ..... അപ്പൂന്റെയും അച്ചൂന്റെയും ഒപ്പം കുഞ്ഞിന്റെയും മുഖം മാറി മാറി വന്നു.... "കിണ്ണാ......" അച്ചൂ കരയും പോലെ.... അവള് തന്നെ വിളിക്കും പോലെ.... ഡ്രൈവ് ചെയ്യുമ്പോൾ എന്തോ അപാകത...കാലുകൾ ജിസ്പിയുടെ ബ്രേക്കിൽ ഒന്ന് അമർത്തി നോക്കി..... നിൽക്കുന്നില്ല.....കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല.... അവന്റെ നെഞ്ചിടിപ്പേറി... ചതി....!!! ............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story