ഈ മഴയിൽ....❤️ പാർട്ട്‌ 66

ee mazhayil

എഴുത്തുകാരി: ✍ ആൻവി

നിമിഷങ്ങൾ കടന്നു പോയി.... അപ്പൂന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.... അവനും പാറുക്കുട്ടിയും വിയർത്തു കുളിച്ചു.. അവൻ നിശബ്ദമായ് കരഞ്ഞു കൊണ്ടിരുന്നു.... ശ്വാസം അടക്കി പിടിച്ചു..... "കിണ്ണാ........അആഹ്... " അച്ചൂന്റെ കരച്ചിൽ.... അപ്പു കണ്ണുകൾ അമർത്തി തുടച്ചു... പാറുകുട്ടിയെ ചേർത്ത് പിടിച്ചു... "എന്നെ വിട്......ആാാാ.... കിണ്ണ....." ചങ്ക് പൊട്ടിയുള്ള അവളുടെ അലർച്ച കേട്ട് അപ്പു പൊട്ടി കരഞ്ഞു.... എവിടെയാ കണ്ണേട്ടാ..... ഒന്ന് വേഗം വാ....., അവൻ മൗനമായി പറഞ്ഞു കൊണ്ടിരുന്നു... ആരുടെയോ കാലനക്കം കേട്ടു..... അവൻ സ്വയം നിയന്ത്രിച്ചു കൊണ്ട് കണ്ണുകൾ ഇരുക്കി അടച്ചു... "മ്മ്.... ബ്മ്മ...." പാറുക്കുട്ടി ചിണുങ്ങി കൊണ്ട് അവന്റെ കൈക്കുള്ളിൽ നിന്ന് കുതറി..... അപ്പൂന്റെ ശ്വാസം ഒന്ന് നിലച്ചപോലെ ആയി... അവൻ കുഞ്ഞിനെ ഒന്ന് കൂടെ അടക്കി പിടിച്ച് അവന്റെ ചുണ്ടിൽ പതിയെ വിരൽ അമർത്തി വെച്ചു.... വീണ്ടും ആ കാലനക്കം അടുത്ത് വന്നു.... ഫോൺ റിങ് ചെയ്യുന്ന ശബ്ദം.... "ഹലോ അങ്കിൾ...."

പുറത്ത് ഹരിയുടെ ശബ്ദം കേട്ടപ്പോൾ അപ്പു പേടിയോടെ കുഞ്ഞിനെ അടക്കി പിടിച്ചു... "ഒരു പ്രശ്നം ഉണ്ട് അങ്കിൾ.....അത് പിന്നെ..." ഹരി ഒന്ന് നിർത്തി.... അപ്പു നെഞ്ചിടിപ്പോടെ കാത്കൂർപ്പിച്ചു.... "അവള് സ്റ്റയറിൽ നിന്ന് വീണു.... ഏയ്‌ മരിച്ചിട്ടില്ല.... എടുക്കാൻ ചെന്നപ്പോൾ പെണ്ണിന് വല്ലാത്തൊരു പിടച്ചിൽ.... വായിൽ നിന്ന് നുരയും പതയും...." അത് കേട്ടതും അപ്പുവിന് ഉറക്കെ കരയാൻ തോന്നി... അച്ചുവിനടുത്തേക്ക് ഓടി ചെല്ലാൻ തോന്നി.... "മ്മ്... കൊണ്ട് വരാം... എങ്ങാനും ചത്താൽ പിന്നെ എന്നെ പറഞ്ഞേക്കരുത്.. എനിക്കറിയുമോ അതിന് ഇമ്മാതിരി അസുഖം ഒക്കെ ഉണ്ടെന്ന്..... മ്മ് ഞാൻ ഫ്രഡിയോട് കാർ റോഡ് അരുകിൽ കൊണ്ടിടാൻ പറഞ്ഞിട്ടുണ്ട്.....ശെരി അങ്കിൾ ഞാൻ അങ്ങോട്ട്‌ വരാം... വേറെ ആരെയും കാണാൻ ഇല്ല.... ഞാൻ ഒന്ന് കൂടെ നോക്കാം... ആ പെണ്ണ് ഇപ്പൊ കാഞ്ഞു പോകും...പിന്നെ മറ്റേ കാര്യം എന്തായി..." ഹരി ആവേശത്തോടെ ചോദിച്ചു.. മറുപടി കേട്ടപ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നി.... അപ്പോഴാണ് മുറ്റത്ത്‌ ഒരു കാർ വന്നു നിന്നത്....

ഹരി ഞെട്ടി കൊണ്ട് ഹാളിലേക്ക് ഓടി ജനാലയിലൂടെ പുറത്തേക്ക് നോക്കി... കാറിൽ നിന്ന് ഇറങ്ങി മുണ്ട് മടക്കി ഉടുത്തു കൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്ന രാമച്ചനെ കണ്ട് ഹരി തറഞ്ഞു നിന്നു.... ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു.. സ്റ്റയറിനടുത്ത് കിടന്ന് ഒരിറ്റ് ശ്വാസത്തിന് വേണ്ടി പിടയുന്ന അച്ചുവിനെ അവനൊന്നു നോക്കി... പിന്നെ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചു.... "ഡാ മതി... അവളവിടെ കിടക്കട്ടെ.... പുറത്ത് ആരോ വന്നിട്ടുണ്ട്.... വാ.... ഫ്രഡി നമ്മുടെ കാർ റോഡിനടുത്തു കൊണ്ടിട്ടുണ്ട്... വേഗം വാ...." കൂടെയുള്ളവരോട് പറഞ്ഞു കൊണ്ട് ഹരി അടുക്കള ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.... ആ നേരം രാമച്ചൻ ഫ്രന്റ്‌ ഡോറിൽ മെല്ലെയൊന്ന് തട്ടി... അത് താനേ തുറന്നു.....അയാൾ മുഖം ചുളിച്ചു കൊണ്ട് അകത്തേക്ക് കയറി..... സ്റ്റയറിനരുകിൽ കിടന്നു പിടയുന്നു അച്ചുവിനെ കണ്ട് അയാൾ സ്തംഭിച്ചു നിന്നു പോയി....

പിന്നെ അവൾക്ക് അടുത്തേക്ക് പാഞ്ഞു... "മോളെ അച്ചൂ......" ഉറക്കെ വിളിച്ചു കൊണ്ട് അയാൾ അവളെ വാരി എടുത്തു.... "കണ്ണാ.... ഡാ... അപ്പൂ..... അപ്പൂ....." ചുറ്റും നോക്കി അയാൾ ഉറക്കെ വിളിച്ചു....മുഖത്തേക്ക് ശക്തിയിൽ ആരോ വെള്ളംമൊഴിച്ചപ്പോൾ ബദ്രി മയക്കത്തിൽ നിന്നുണർന്നു.... കണ്ണ് തുറക്കാൻ വയ്യ.... ബ്രേക്ക്‌ കിട്ടാതെ പാഞ്ഞു പോകുന്ന ജിപ്സിയെ കണ്ട്രോൾ ചെയ്യാൻ അവൻ പാടുപെട്ടത് അവൻ ഓർത്തു.... ജിപ്സി സൈഡിലേക്ക് വെട്ടിച്ചതും മുന്നിലുള്ള മതിലിൽ ചെന്നിധിച്ചത് മാത്രം ഓർമയുണ്ട്..... കണ്ണുകൾ തുറക്കാൻ വല്ലാത്ത ഭാരം തോന്നി ബദ്രിക്ക്..... തലക്ക് വല്ലാത്ത പെരുപ്പ്... അവൻ മെല്ലെ കണ്ണു തുറന്നു... വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു,... കൈകൾ അനക്കാൻ പറ്റുന്നില്ല....കയ്യും കാലും ബന്ധനത്തിലാണ്... കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് തന്നെ വിജയീ ഭാവത്തിൽ വീക്ഷിച്ചു കൊണ്ടിരിക്കുന്ന മോഹനെ..... അയാളെ ഒന്ന് നോക്കിയവൻ ചുറ്റും നോക്കി... നല്ല പരിജയമുള്ള സ്ഥലം.... ഒന്ന് കൂടെ ഓർത്തപ്പോൾ മാനസിലായി...

ദത്തന്റെ റിസോർട്ട് പ്രൊജക്റ്റ്‌ നടന്നു കൊണ്ടിരിക്കുന്ന ബിൽഡിംഗ്‌.... "എങ്ങനെ ഉണ്ട് ബദ്രി... വേദന കുറഞ്ഞോ..." പരിഹാസത്തോടെയുള്ള ചോദ്യം കേട്ട് ബദ്രി അയാൾക്ക് നേരെ മിഴികൾ പായിച്ചു.... "നിന്റെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട് ബദ്രി...അന്നേ ഞാൻ പറഞ്ഞതല്ലേ എന്നോട് കളിക്കണ്ടാന്ന്.... നിന്റെ അച്ഛനെ പോലെ ചുമ്മാ പേടിപ്പിച്ചു വിടുന്ന ആളോ..അല്ലേൽ ഹരിയെ പോലെ പേടിച്ചു നിൽക്കുന്ന ആളോ അല്ല ഞാൻ.... ചോര കണ്ട് അറപ്പ് തീർന്നതാ....." അയാൾ വല്ലാത്തൊരു ചിരിയോടെ പറഞ്ഞു.... ബദ്രി ഒന്ന് പുച്ഛിച്ചു.... അച്ചുവാണ് മനസ്സ് നിറയെ.... അവൾക്ക് എന്തേലും പറ്റികാണുമോ...?? ആ ചിന്തയിൽ അവന്റെ ഉള്ളം വിറച്ചു.... "നിന്റെ അച്ചൂനെ കൊണ്ട് വരാൻ പോയിട്ടുണ്ട്.... ഇപ്പൊ ഇങ്ങോട്ട് എത്തും...." അവന്റെ നെറ്റിയിലേക്ക് വീണ മുടികളെ മാടി ഒതുക്കി.... "ഡാാാാ......." ബദ്രി ഇരുന്നിടത്ത് നിന്ന് കുതറി കൊണ്ട് അലറി.... "ആഹ്.. നീ ഇപ്പൊ തന്നെ ചൂടാവല്ലേ..... ആ കൊച്ചിന് ഫിറ്റ്സ് ഉള്ള കാര്യം ഞാൻ മറന്നിരുന്നു.... ദേ ഇപ്പൊ വിളിച്ചു പറയുന്നു..

അവള് അവിടെ കിടന്നു പിടയുവാണെന്ന്...." അത് കേട്ടതും ബദ്രിയുടെ കണ്ണിൽ നിന്ന് ചുടു കണ്ണ് നീർ ഒഴുകി ഇറങ്ങി.... "അവൾക്ക് എന്തേലും പറ്റിയാൽ കൊന്ന് കളയും ഞാൻ..." ദേഷ്യം കൊണ്ട് വാക്കുകൾക്ക് വല്ലാത്തൊരു കടുപ്പമായിരുന്നു..... അച്ചു ഓർത്ത് അവന്റെ നെഞ്ച് പിടഞ്ഞു.... പാവം.... അവൻ കണ്ണുകൾ ഇറുക്കി അടച്ചു... എന്റെ കുഞ്ഞ്... അപ്പു!!!! വീണ്ടും വീണ്ടും അവന്റെ ഹൃദയം പൊള്ളി പിടഞ്ഞു.... "നാട്ടിൽ ഇവൾക്ക് ഒരു മറ്റവൻ ഉണ്ടായിരുന്നു...അവനെ അവളുടെ മുന്നിലിട്ട് കൊന്നപ്പോഴും അവൾക്ക് ആ പിടിച്ചിലുണ്ടായിരുന്നു.... ശ്വാസം കിട്ടാതെ... വായിൽ നിന്ന് പതയൊക്കെ വന്ന്...ഒരുമാതിരി പ്രാന്ത് പിടിച്ചഅവസ്ഥയാകും അപ്പോൾ... ജീവന് വേണ്ടി....." കേൾക്കാൻ ശക്തിയില്ലാതെ ബദ്രി മുഖം വെട്ടിച്ചു.... കൈകളിലെ കെട്ട് അഴിക്കാൻ നോക്കി.... "ദൃതി കൂട്ടല്ലേ ബദ്രി.... നിന്റെ അച്ചു ഇപ്പൊ വരും... ജീവനോടെ ആണോ അല്ലയോ എന്നൊന്നും പറയാൻ പറ്റൂല.... എന്നാലും വരും..... നിന്നെ ഞാൻ കാണിക്കും...."

 "അഴിച്ചു വിടടാ.............." ബദ്രി അലറി....ചങ്ക് പൊട്ടി പൊട്ടും വിതം അലറി,. "വിടാം... അഴിച്ചു വിടാം... അവർ ഇങ്ങ് വന്നോട്ടെ... എന്നോട് കളിച്ചാൽ എങ്ങനെ ഇരിക്കും എന്ന് നീ അറിയണം... ഇതിപ്പോ നിനക്ക് മാത്രമല്ല... വേറെ ഒരാൾക്കും കൂടാ..... ഡാ മനോജേ... അയാളെ ഇങ്ങ് കൊണ്ട് വാ...." മോഹൻ വാതിൽക്കലേക്ക് നോക്കി പറഞ്ഞു... ബദ്രിയുടെ കണ്ണുകളും അങ്ങോട്ട് പാഞ്ഞു... എല്ലും തോലുമായാ ഒരു മനുഷ്യനെ ആരോ മോഹന്റെ കാൽചുവട്ടിലേക്ക് തള്ളിയിട്ടു.... ബദ്രി അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി... മാസ്സങ്ങൾക്ക് മുന്നേ തന്റെ വണ്ടിയുടെ മുന്നിൽ വന്നു പെട്ട ഒരു വൃദ്ധനെ അവൻ ഓർത്തെടുത്തു.... ബദ്രിയുടെ കണ്ണുകളിൽ ദയനീയത നിറഞ്ഞു.... "ദേ.... ഇയ്യാളെ നിനക്ക് അറിയില്ലല്ലോ.... പറഞ്ഞു വരുമ്പോൾ രണ്ട് പേരും ഒരേ തോണിയിലെ യാത്രക്കാരാ...അമ്മായിയച്ഛനും മരുമോനും.... അല്ലെ ശേഖരാ....." മോഹൻ പൊട്ടിച്ചിരിച്ചു...

ബദ്രി വിശ്വസിക്കാനാകാതെ ശേഖരനെ നോക്കി.... അച്ചൂന്റെ അച്ഛൻ...!!! ശേഖരനും ഞെട്ടി കൊണ്ട് ബദ്രിയെ നോക്കി... ആ കണ്ണുകൾ നിറഞ്ഞിരുന്നു... "കേട്ടോ ശേഖര.... ഞാൻ ബദ്രിയോട് പറയുകയായിരുന്നു... അച്ചുവിനെ ഇങ്ങോട്ട് കൊണ്ട് വരുന്നുണ്ടെന്ന്.. ജീവൻ ഉണ്ടാവും എന്ന് ഞാൻ ഉറപ്പ് പറയുന്നില്ല കേട്ടോ..." കേൾക്കാൻ ഇഷ്ടമില്ലാതെ ബദ്രി മുഷ്ടി ചുരുട്ടി പിടിച്ചു.... "നിന്റെ മരുമകന് എന്നെ കുറിച്ച് വല്ല്യേ പിടുത്തമില്ല.... എല്ലാം ഞാനങ്ങു മറന്നു കളയും എന്ന് വിചാരിച്ചു കാണും.. അല്ലേടാ...." അത് കേട്ടതും ബദ്രി അയാളെ തുറിച്ചു നോക്കി... "ധൈര്യമുണ്ടേൽ എന്നെ അഴിച്ചു വിട്ട് ഡയലോഗ് അടിക്കട...." പറഞ്ഞു തീർന്നതും മോഹൻ ദേഷ്യത്തിൽ ചാടി എണീറ്റ് അവന്റെ മുഖത്തേക്ക് അടിച്ചു.... അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.... ബദ്രി ഇരുന്ന കസേരയോടെ പുറകിലേക്ക് വീണു.... മോഹൻ അവന് നേരെ പാഞ്ഞു ചെന്ന് അവന്റെ കെട്ട് അഴിച്ചു കൊടുത്തു.... പോടുന്നനെ അവന്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു.... ബദ്രി നിലത്ത് വീണു കിടന്നു....

എഴുന്നേൽക്കും മുന്നേ മോഹൻ അവന്റെ നെഞ്ചിൽ കാലുയർത്തി ചവിട്ടി..... അവന്റെ വായിൽ നിന്ന് രക്തം പൊടിഞ്ഞു....... അവന്റെ വേദന കണ്ട് അയാൾ രസിച്ചു.... നിലത്തു വേദന കൊണ്ട് പുളയുന്ന ബദ്രിയെ അയാൾ ചവിട്ടി കൊണ്ടിരുന്നു.... മറ്റെല്ലാം മറന്നു.... കൊല്ലാനുള്ള വ്യഗ്രത..... "ഹരിയെ ഞാൻ കാത്തു നിൽക്കുന്നില്ല....എഴുനേൽക്കാൻ കഴിയാതെ നീ ഇവിടെ കിടന്നു നിറങ്ങണം....." ക്രൂരമായി ചിരിച്ചു കൊണ്ട് അയാൾ വീണ്ടും കാലുകൾ ഉയർത്തി.... "ആാാ........" മോഹന്റെ അലർച്ചകേട്ടതും ബദ്രി ഇറുക്കി അടച്ച കണ്ണുകൾ തുറന്നു... അയാളുടെ നെഞ്ചിന് താഴെ പുറത്തേക്ക് തറഞ്ഞു കയറിയിരിക്കുന്ന കൂർത്ത ആഗ്രമുള്ള ദണ്ഡ് കണ്ട് ബദ്രി ഒന്ന് വിറച്ചു.... പുറകിലേക്ക് നീങ്ങി.... ആ ദണ്ഡ് വീണ്ടും തറഞ്ഞു കയറി... മോഹന്റെ കണ്ണുകൾ തുറിച്ചു വന്നു..... ബദ്രി നെഞ്ചിടിപ്പോടെ പുറകിലേക്ക് നോക്കി.....

മോഹന്റെ പുറകിൽ നിന്ന് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കികൊണ്ട് നിൽക്കുന്ന ശേഖരനെ കണ്ട് അവൻ തലക്ക് കൈ കൊടുത്തു... മോഹൻ പിടഞ്ഞു കൊണ്ട് നിലത്തേക്ക് വീണു.... ബദ്രി ശേഖരനെ നോക്കി.... ആ മുഖത്ത് വല്ലാത്തൊരു ഭവമായിരുന്നു.... പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.... ബദ്രി അയാളെ നോക്കി... "പൊക്കോ.... ആരേലും ഇങ്ങോട്ട് വരുന്നതിന് മുന്നേ പൊക്കോ....എന്റെ.... എന്റെ കുഞ്ഞിനെ രക്ഷിക്കണം.... മ്മ്.... പൊക്കോ....." അയാൾ പുലമ്പി കൊണ്ടിരുന്നു... ബദ്രി അലിവോടെ അയാളെ നോക്കി.... "പൊക്കോ മോനെ...." ആ കണ്ണുകളിൽ അവനോടുള്ള വാത്സല്യം നിറഞ്ഞു.... ഒരു നേരത്തെ അന്നം വാങ്ങി തന്നവനാണ്.... കൈ നിറയെ കാശ് വെച്ച് തന്നവനാണ്.... ഇന്നിതാ അറിയുന്നു തന്റെ മകളുടെ ഭർത്താവ് ആണെന്ന്..... ആ അച്ഛന്റെ മനസ്സിൽ ആശ്വാസം നിറഞ്ഞു.... "ഞാൻ കൊണ്ട് പോകാം..." ബദ്രി നിലത്ത് നിന്ന് മെല്ലെ എഴുനേറ്റ് അയാൾക്ക് നേരെ കൈ നീട്ടി... "വേണ്ട... പൊക്കോളൂ.... വയ്യ ഇനി.... പൊക്കോ...." ബദ്രി അയാളെ ഒരിക്കൽ കൂടെ നോക്കി....

പിന്നെ റൂമിലെ മറ്റൊരു വാതിലിലൂടെ പുറകിലേക്ക് നടന്നു.... അവിടെ വന്ന കാർ നോക്കി.... അച്ചു അവരുടെ കൂടെ ഇല്ല..... എന്ത് പറ്റി കാണും..അവർ അവിടെ ഉപേക്ഷിച്ചു കാണുമോ...?? അരുതാത്തത് ഒന്നും സംഭവിക്കരുത്.... അവൻ അവിടെ നിന്ന് എങ്ങെനെയോ ഇറങ്ങി..... അവിടെ കിടന്ന ഒരു ബൈക്ക് കണ്ടു... ആരുടെയോ ആണ്... അതിൽ കീ കണ്ടപ്പോൾ ഒന്നും നോക്കിയില്ല... അതിൽ കയറി വീട്ടിലേക്ക് കുതിച്ചു.... അച്ചൂവിന്റെ കരച്ചിൽ കാതിൽ മുഴങ്ങി കേൾക്കും പോലെ... വീട്ടിൽ എത്തിയതും ബൈക്ക് ഓഫ്‌ ആക്കുക പോലും ചെയ്യാതെ ചാടി ഇറങ്ങി അകത്തേക്ക് ഓടി... "അപ്പൂ..... അച്ചൂ...." ഉറക്കെ വിളിച്ചു... ഹാളിൽ രക്തം കണ്ടതും.... ശ്വാസം നിന്നപോയ് ഒരു നിമിഷം.... അവിടെല്ലാം ഓടി നടന്നു നോക്കിയവൻ... കണ്ടില്ല.... ഭൂമി പിളർന്നു പോകും പോലെ തോന്നി അവന്.... തലമുടിയിൽ കോർത്തു പിടിച്ചവൻ ചുമർ ചാരി നിന്നു...

. അപ്പൂന്റെ ഫോൺ തിരഞ്ഞു നോക്കി... കണ്ടില്ല.... ലാൻഡ്‌ ഫോൺ എടുത്ത് അവന്റെ നമ്പറിലേക്ക് വിളിച്ചു... രക്ഷപെട്ടിട്ടുണ്ടാവണെ...!! അവന്റെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു... "ഹലോ....." മറുവശത് നിന്ന് രാമച്ചന്റെ ശബ്ദം... ബദ്രിയെ പ്രതീക്ഷയോടെ നിശ്വസിച്ചു... "ര... രാമച്ചാ... അച്ചു.... എന്റെ അപ്പു... കുഞ്ഞ്...." അവന്റെ വാക്കുകൾ ഇടറി പോയി... "ബദ്രി.... എവിടെ ആയിരുന്നു നീ..... വേഗം കിങ്സ് ഹോസ്പിറ്റലിലേക്ക് വാ....." അത് കേട്ടതും ഫോൺ അവിടെ ഇട്ടവൻ പുറത്തേക്ക് ഓടി...  "കണ്ണേട്ടാ......." ഹോസ്പിറ്റൽ വരാന്തയിലൂടെ ദൃതിയിൽ നടന്നു വന്ന ബദ്രിയുടെ അടുത്തേക്ക് അപ്പു ഓടി ചെന്നു..... അവനെ വട്ടം ചുറ്റി പിടിച്ചു..... ബദ്രി അവനെ ചേർത്ത് പിടിച്ചു.... നെറുകയിൽ ഉമ്മവെച്ചു... അപ്പു മുഖം ഉയർത്തി അവനെ നോക്കി.... മുഖത്തും നെഞ്ചിലും മുറിവുകൾ കണ്ടു.... "കണ്ണേട്ടാ അച്ചുമ്മാ...." അപ്പു കരഞ്ഞു... "ഒന്നൂല്യടാ.... വാ..." അവനെയും ചേർത്ത് പിടിച്ചു നടക്കുമ്പോഴും ബദ്രി കിതക്കുന്നുണ്ടായിരുന്നു.... അവിടെ ഇച്ചുവും ശങ്കറും രാമച്ചനും ഉണ്ടായിരിന്നു...

പാറുക്കുട്ടി ഇച്ചുവിന്റെ നെഞ്ചിൽ മയങ്ങി കിടക്കുവാണ്.... "രാമച്ചാ... എന്റെ അച്ചൂ....." അവൻ നെഞ്ചിടിപ്പോടെ തിരക്കി... "ഒന്നും പറയാനായിട്ടില്ല....." രാമച്ചൻ ദയനീയമായി പറഞ്ഞു... ബദ്രിയുടെ കണ്ണുകൾ നിറഞ്ഞു... ജീവൻ പോകുന്നത് പോലെ... ICU ന്റെ ഡോറിലൂടെ അവൻ അകത്തേക്ക് നോക്കി.... ശ്വാസത്തിന് വേണ്ടി പോരാടുന്ന പ്രിയപ്പെട്ടവൾ..... എത്രനേരം നോക്കി നിന്നെന്ന് അറിയില്ല.... അവന്റെ കണ്ണുകൾ ഇറുക്കി അടച്ചു.. പാറുകുട്ടിയെ ഇച്ചുവും ശങ്കറും മാറി മാറി കൊണ്ട് നടക്കുന്നുണ്ട്.... ICU ന്റെ ഉള്ളിലേക്ക് നോക്കി നിൽക്കുന്ന ബദ്രിയെ അപ്പു ചെന്ന് ചുറ്റി പിടിച്ചു.... "ആ ഹരിയാ കണ്ണേട്ടാ നമ്മുടെ അച്ചുമ്മയെ....." അപ്പു സങ്കടത്തോടെ പറഞ്ഞു....ബദ്രി അവനെ അടർത്തി മാറ്റി... "അതെ കണ്ണേട്ടാ.... ഞാൻ... എനിക്ക് പേടിയായി... രക്ഷിക്കാൻ കഴിഞ്ഞില്ല...." അവന്റെ ശബ്ദം തൊണ്ട കുരുങ്ങി.. ബദ്രി അവനെ ചേർത്ത് പിടിച്ചു...

പിന്നെ എന്തോ ഓർത്തപോലെ അവനെ മാറ്റി നിർത്തി പുറത്തേക്ക് നടന്നു.... എല്ലാവരും അവൻ പോകുന്നത് നോക്കി നിന്നു.... ബുള്ളറ്റ് മുന്നോട്ട് പായുമ്പോൾ മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു.... മഴയെ വകവെക്കാതെ അവൻ മുന്നോട്ട് കുതിച്ചു.... ഇതേ സമയം ദത്തന് വയ്യാതെ ആയി എന്ന് അറിഞ്ഞ് ഹോസ്പിറ്റലിൽ വന്ന നയനയെ കൂട്ടാൻ വന്നതായിരുന്നു ഹരി.... വീട്ടിലേക്കുള്ള യാത്രയിൽ നയന അവന്റെ പതിവില്ലാത്ത വെപ്രാളം ശ്രദ്ധിക്കുന്നുണ്ടായിരിന്നു... ഒന്നും ചോദിക്കാൻ പോയില്ല ചോദിച്ചാലും ഉത്തരം കിട്ടില്ല.... അച്ഛനെ കുറിച്ച് പോലും ചോദിക്കാത്തത് അവൾക്ക് അതിശയമായിരുന്നു.... വീട്ടിൽ എത്തിയതും ഹരി ഓഫിസ് റൂമിലേക്ക് കയറി.... വാതിൽ തുടരെ തുടരെയുള്ള മുട്ട് കേട്ട് നയന ഒന്ന് സംശയിച്ചു... നേരം 12 മണിയോട് അടുക്കുന്നു... ഈ പാതിരാത്രി ആരാണ്... അവൾ രണ്ടും കല്പിച്ചു ചെന്ന് ഡോർ തുറന്നു... ബദ്രി....!!!

മഴയിൽ നനഞ്ഞു രൗദ്രഭാവത്തിൽ നിൽക്കുന്ന ബദ്രിയെ അവൾ അതിശയത്തോടെ നോക്കി... അവൻ അവളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി.... ഹാളിലേക്ക് വന്ന ഹരി അവനെ കണ്ടതും പകച്ചു..... ബദ്രി ഒറ്റ കുതിപ്പിന് അവന്റെ കഴുത്തിൽ പിടിച്ചു... "ഞാൻ അങ്ങ് ചത്തു പോയെന്ന് കരുതിയോടാ..." ബദ്രി അലറി.... അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ച് മുറ്റത്തേക്ക് തള്ളിയിട്ടു.... ഹരി ഒരുനിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു... അപ്പോഴേക്കും ബദ്രി അവന്റെ ചവിട്ടി താഴെ ഇട്ടിരുന്നു.... "കൊല്ലും ഞാൻ നിന്നെ....." അവന്റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് ബദ്രി പുലമ്പി.... ഹരി അവനെ തള്ളി മാറ്റി... വർധിച്ച ദേഷ്യത്തിൽ ബദ്രി അവന്റെ കൈ പിടിച്ചു തിരിച്ചു.... ദേഷ്യം... വെറുപ്പ്... അറപ്പ്... അത് മാത്രമേ അവനെ ഭരിച്ചിരുന്നുള്ളു... നയനെ ഉറക്കെ കരയുന്നുണ്ട്... മഴയുടെ ശബ്ദത്തിൽ അവളുടെ കരച്ചിൽ മുങ്ങി പോയി....

ബദ്രി അവിടെ ഉണ്ടായിരുന്ന പൂച്ചട്ടി എടുത്ത് ഹരിയുടെ കാലിലേക്ക് ഇട്ടു...... ഹരി അലറി... ഭ്രാന്ത് പിടിച്ചവനെ പോലെ ബദ്രി അവനെ തല്ലി കൊണ്ടിരുന്നു... കാല് മടക്കി ഓടിച്ചു.... കയ്യിൽ കിട്ടിയ വടിയെടുത്തു പൊതിരെ തല്ലി..... അനുഭവിച്ച വേദന മുഴുവൻ... വീണ്ടും വീണ്ടും ഉള്ളിലേക്ക് തികട്ടി വന്നു.... ഹരി തളർന്നിരുന്നു.... കയ്യും കാലും വേർപെടും പോലെ വേദന.... ബദ്രി അവന്റെ കൈ പിടിച്ചു തിരിച്ചു.... കാലിൽ ആഞ്ഞു ചവിട്ടി.... "എന്റെ അച്ചൂനെ നീ...." ബദ്രി അവനെ നോക്കി അലറി... വലിയൊരു പൂച്ചട്ടിയെടുത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന ഹരിയുടെ അടുത്തേക്ക് പാഞ്ഞു ചെന്നു... നയനെ മഴയിലേക്ക് ഇറങ്ങി ഓടി.... "വേണ്ട... ബദ്രി...." അവൾ അവനെ പിടിച്ചു വെച്ചു... "മാറി നിൽക്കടി..." ബദ്രി അവളെ കുടഞ്ഞു തള്ളി മാറ്റി... ഹരിയുടെ തലക്ക് മേൽ ഇടാൻ അവൻ ആഞ്ഞു.... നയന അവന്റെ കാലിൽ വീണു...

"വേണ്ട ബദ്രി.....ഒന്നും ചെയ്യരുത്... പ്ലീസ്... എന്റെ കുഞ്ഞ്......" അവൾ അവളുടെ വയറിൽ കൈ വെച്ചു.. ബദ്രി ഒരു നിമിഷം നിന്നു....ദേഷ്യം ചുടുലാവയായ് ഒലിച്ചിറങ്ങി.... ചട്ടി അവൻ താഴേക്ക് ഇട്ടു.... ചിലർക്ക് മുന്നിൽ ദുർബലനായി പോകുന്നു.... ആരുടേയും കണ്ണ് നീർ കാണാൻ വയ്യാ.... ബദ്രി വീണ്ടും ദേഷ്യത്തിൽ കണ്ണുകൾ ഇറുക്കി അടച്ചു.... ഒടിഞ്ഞ ഹരിയുടെ കാലിൽ ആഞ്ഞു ചവിട്ടി.... "എനിക്ക് ജീവിക്കണം.....എന്റെ പെണ്ണിന്റെയും കുഞ്ഞിന്റെയും കൂടെ..." കാലിൽ വീണ നയനെ മാറ്റി ഹരിയെ പടിച്ച് എഴുനേൽപ്പിച്ച് വീണ്ടും തല്ലി.... മുഷ്ടി ചുരുട്ടി മൂക്കിനിടിച്ചു.... "ബദ്രി പ്ലീസ്......" നയന മുഖം പൊത്തി ഉറക്കെ കരഞ്ഞു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story