ഈ മഴയിൽ....❤️ പാർട്ട്‌ 67

ee mazhayil

എഴുത്തുകാരി: ✍ ആൻവി

പെയ്യുന്ന മഴയിൽ അവന്റെ കണ്ണുനീർ ഒഴുകി ഇറങ്ങി.... മനസ്സ് ഇപ്പോഴും ശാന്തമല്ല.... കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്ന പോലെ ഒരു തോന്നൽ... ബുള്ളറ്റ് സ്പീഡ് കൂടി..... കണ്ണ് നീർ വഴിയേ മറയ്ക്കുന്നു.... കൊല്ലാൻ തന്നെയാണ് ചെന്നത്... പക്ഷേ... നയന.... അവളെ വേദനിപ്പിക്കാൻ വയ്യാ.... ഹോസ്പിറ്റലിന് ബുള്ളറ്റ് വന്നു നിന്നു....വരാന്തയിൽ പാറുക്കുട്ടിയേയും എടുത്തു ശങ്കറുണ്ടായിരുന്നു.... ബദ്രി അവർക്ക് അടുത്തേക്ക് ചെന്നു... "നീ എങ്ങോട്ടാ പോയത് കണ്ണാ....." ശങ്കർ ചോദിച്ചു.... അവൻ മറുപടി കൊടുത്തില്ല.... വല്ലാത്തൊരു അവസ്ഥയിലായിരുന്നു.... അച്ഛനെ കണ്ടതും പാറുക്കുട്ടി ചിണുങ്ങി കരഞ്ഞു കൊണ്ട് ബദ്രിയുടെ നേരെ ചാഞ്ഞു... "ഞാനിവിടെ റൂം എടുത്തിട്ടുണ്ട്....നീ ചെന്ന് വേഷം മാറ് ... എന്നിട്ട് കുഞ്ഞിനെ എടുക്ക്.. കരയുന്നത് കണ്ടില്ലേ...." ബദ്രി കുഞ്ഞിനെ ഒന്ന് തലോടി കൊണ്ട് ICU ന്റെ ഭാഗത്തേക്ക്‌ നടന്നു നീങ്ങി...

രാമച്ചൻ അവിടെ സീറ്റിൽ ഇരിപ്പുണ്ട്... ഇച്ചു അപ്പൂനെ ചേർത്ത് പിടിച്ചിരിപ്പുണ്ട്... ബദ്രി ചെന്ന് രാമച്ചന്റെ അടുത്ത് ഇരുന്നു.... "ഡോക്ടർ എന്തേലും പറഞ്ഞോ രാമച്ച....??" അവന്റെ ശബ്ദം ചിലമ്പിച്ചു പോയിരുന്നു.. അയാൾ അവനെ തോളോട് പിടിച്ചു ചേർത്ത് നിർത്തി.... "എന്റെ..... എന്റെ തെറ്റാ.... അവരെ ഒറ്റക്ക് ആക്കി പോകാൻ പാടില്ലായിരുന്നു....." സ്വയം പഴിച്ചു കൊണ്ട് അവൻ മുഖം പൊത്തി ഇരുന്നു.... രാമച്ചൻ അവനെ അങ്ങനെ തന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു... "അവൾക്ക് കുഴപ്പം ഒന്നൂണ്ടാവില്ലടാ...." അയാൾ അവനെ സമാധാനിപ്പിക്കാൻ നോക്കി... ബദ്രി വിങ്ങി പൊട്ടി.... അപ്പൂന് അത് കാണും തോറും സങ്കടം വന്നു... "രാമച്ചാ അച്ചൂന്റെ അച്ഛൻ..." എന്തോ ഓർത്തപോലെ ബദ്രി പറഞ്ഞു. "അച്ചൂന്റെ അച്ഛനോ...??" "മ്മ്.... ഞാൻ കണ്ടു..." അവൻ മുഖം പൊത്തി കൊണ്ട് കുനിഞ്ഞിരുന്നു.. നടന്നത് അവൻ പറഞ്ഞു....

ശേഖരനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം അവനെ വല്ലാതെ വേദനപ്പിച്ചു.... "മോഹൻ മരിച്ചെന്നു ഉറപ്പാണോ...?" രാമച്ചൻ ശബ്ദം താഴ്ത്തി ചോദിച്ചു.... "മ്മ്......" അവനൊന്നു മൂളി... "ഞാൻ അന്വേഷിക്കാം... ഇപ്പൊ നീ അത് ആലോചിക്കേണ്ട....." രാമച്ചന്റെ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു... ബദ്രി എഴുനേറ്റ് ICU ന്റെ ഡോറിന് മുന്നിൽ ചെന്നു നിന്നു... "കിണ്ണാ......." കൊഞ്ചികൊണ്ടുള്ള അച്ചൂന്റെ വിളിയാണ് കാതിൽ മുഴങ്ങുന്നത്.... ഹൃദയത്തിന്റെ വേദന താങ്ങാനാവിന്നില്ല.... പാറുകുട്ടിയുടെ വാശി കൂടി....അവളുടെ കരച്ചിൽ ആ ഹോസ്പിറ്റൽ വരാന്തയിൽ മുഴങ്ങി കേട്ടു.... വിശന്നിട്ടാവും.... നേരം എത്രയായി.... ബദ്രി തിരിഞ്ഞ് കുഞ്ഞിനടുത്തേക്ക് ചെന്നു... ശങ്കറിന്റെ കയ്യിൽ നിന്നും മോളെ വാങ്ങി നെഞ്ചോട് ചേർത്തു.... കുറുമ്പി കരഞ്ഞു കൊണ്ട് ബദ്രിയുടെ താടിയിൽ അള്ളിപിടിച്ചു... ബദ്രി ആ കുഞ്ഞു നെറ്റിയിൽ ചുണ്ട് അമർത്തി... "ഞാനിപ്പോ വരാം...." ശങ്കറിനോട്‌ പറഞ്ഞു കൊണ്ട് അവൻ കുഞ്ഞിനേയും എടുത്ത് ഹോസ്പിറ്റൽ കാന്റീനിലേക്ക് നടന്നു....

"അച്ചേടെ മുത്തിന് വിശക്കുന്നോടാ...." തോളിൽ കിടന്നു വിരൽ നുണയുന്ന പാറുക്കുട്ടിയോട് അവൻ ചോദിച്ചു... അവൾ മൂളുന്നുണ്ട്..... കണ്ണിൽ നിന്ന് വെള്ളം ഒഴുകി വരുന്നു.... കാന്റീനിൽ ചെന്ന് പാല് വാങ്ങി.... അവിടെ തന്നെ ഇരുന്ന് കുഞ്ഞിനെ മടിയിലേക്ക് കിടത്തി.... കുഞ്ഞുസ്പൂണിൽ പാലെടുത്ത് ഊതി ചൂടാറ്റി മോളുടെ വായിൽ വെച്ച് കൊടുത്തു.... ചെറു മധുരമുള്ള പാല് നാവിൽ തട്ടിയപ്പോൾ പാറുകുട്ടി ചുണ്ടൊന്ന് നുണഞ്ഞു.... വായിലേക്ക് പാല് വെച്ച് കൊടുക്കുന്ന ബദ്രിയുടെ കയ്യിൽ അവൾ കയ്യും കാലും ഒരുപോലെ ചുറ്റി പിടിച്ചു.... സ്പൂണിലെ പാല് കൊതിയോടെ നുണഞ്ഞെടുത്തു... നേരം എത്രയായി കാണും വിശന്നു തുടങ്ങിയിട്ട്..... ഓർത്തപ്പോൾ ബദ്രിയുടെ കണ്ണ് നിറഞ്ഞു.... വാശിയോ കുറുമ്പോ ഒന്നും കാണിക്കാതെ പാറുക്കുട്ടി അവന്റെ കയ്യിൽ ഒതുങ്ങി ഇരുന്ന് പാല് കുടിച്ചു... മോളെ തോളിൽ ഇട്ട് പുറത്ത് മെല്ലെ തട്ടി കൊടുത്തു...

വിശപ്പ് ഒന്ന് അടങ്ങിയതും... ഉറങ്ങാനായി കരച്ചിൽ..... അവൻ ICU ന്റെ മുന്നിൽ ചെന്ന് നിന്നു... മോളെയും തോളിലിട്ടു നടന്നു... "ഇച്ചു... ശങ്കർ....നിങ്ങൾ വീട്ടിലേക്ക് ചെല്ല്..." രാമച്ചൻ ആയിരുന്നു അത് പറഞ്ഞത്.... "ഞങ്ങള് പോയാൽ എങ്ങനാ..." ഇച്ചു ചോദിച്ചു.. "നൈഷുവും കുഞ്ഞും വീട്ടിൽ ഒറ്റക്കല്ലേ.... ചെല്ല്... ശങ്കർ നീയും.... വിവാഹം കഴിഞ്ഞ ദിവസമാണ്...." "സാരമില്ല രാമച്ചാ ഞങ്ങൾ ഇവിടെ നിന്നോളാം.... നൈശൂന്റെ കൂടെ അടുത്ത വീട്ടിലെ ചേച്ചിയുണ്ട്...." ഇച്ചു പറഞ്ഞു... പിന്നെ ആരും ഒന്നും മിണ്ടിയില്ല..... കുറച്ചു വാശിയൊക്കെ കാണിച്ചെങ്കിലും പാറുക്കുട്ടി ഉറങ്ങി.... ബദ്രി അവളെ തോളിൽ ഇട്ട് അവിടുള്ള സീറ്റിൽ ഇരുന്നു.. വീണ്ടും കാത്തിരിപ്പ്... "അപ്പു... വാ.. ചെന്ന് റൂമിൽ കിടക്ക്...." ബദ്രി എഴുനേറ്റ് അപ്പുനോട് പറഞ്ഞു... "ചെല്ലപ്പൂ..." ഇച്ചു അവന്റെ തലയിൽ തലോടി... അവൻ ബദ്രിയുടെ കൂടെ റൂമിലേക്ക് പോയി...

ബദ്രി കുഞ്ഞിനെ ബെഡിൽ കിടത്തി... അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു... അപ്പു അവനെ നോക്കി നിന്നു... "നീയും കിടന്നോ.... കുറേ നേരമായില്ലേ.... മ്മ്" ബദ്രി അവന്റെ കവിളിൽ മെല്ലെ തട്ടി.... അപ്പു വിതുമ്പി കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് നിന്നു... "അച്ചുമ്മയെ രക്ഷിക്കേണ്ടത് ഞാനായിരുന്നില്ലേ കണ്ണേട്ടാ.... സോറി...." അവൻ പൊട്ടി കരഞ്ഞു.... ബദ്രി അവനെ ചുട്ടിപിടിച്ചു.... "ഏയ്‌... സാരമില്ലടാ... പോട്ടേ.... നമ്മുടെ അച്ചൂന് ഒന്നും പറ്റില്ല...." ബദ്രി അവന്റെ നെറുകയിൽ തലോടി... "ഡാ പോത്തേ....മതി കരഞ്ഞത്.... ചെല്ല് പാറൂട്ടിയുടെ കൂടെ കിടക്ക്.... അവളെ നോക്കണം....." "മ്മ്....." അപ്പു രണ്ട് കൈ കൊണ്ടും മുഖം അമർത്തി തുടച്ചു... ബദ്രി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..... ICU വിന്റെ ഡോർ തുറന്ന് ഡോക്ടർ ഇറങ്ങി വന്നത് കണ്ടു....ബദ്രി അങ്ങോട്ട് ഓടി... "ഡോക്ടർ.... ഡോക്ടർ... അവൾ... എന്റെ... എന്റെ....." ബദ്രി കണ്ണ് നിറച്ച് ICU ന്റെ അകത്തേക്ക് നോക്കി... "പേഷ്യന്റെ മെഡിനോട് പ്രതികരിച്ചു തുടങ്ങിയിട്ടില്ല...."

അത്രമാത്രമേ അവൻ കെട്ടിരുന്നുള്ളൂ... കണ്ണ് നിറഞ്ഞു.... ശരീരം ആകെ മരവിച്ചപോലെ.... "മോനെ ഞാനിറങ്ങട്ടെ....." ദേവകിയമ്മയുടെ ചോദ്യം കേട്ടതാണ്... ബദ്രി ഓർമകളിൽ നിന്നുണർന്നത്.... ഷോൾഡർ കൊണ്ട് മുഖം തുടച്ചവൻ അവർക്ക് നേരെ തിരിഞ്ഞു... "ഇന്നിവിടെ നിന്നൂടെ അമ്മേ.... അച്ചൂന് ഒരു കൂട്ടിന്...." അവൻ ദയനീയമായി ചോദിച്ചു... അവന്റെ വാടിയ മുഖം കണ്ടപ്പോൾ അവർക്ക് പാവം തോന്നി... "ശെരി മോനെ...." ദേവകി ചിരിച്ചു കൊണ്ട് റൂമിൽ നിന്നിറങ്ങി പോയി... ബദ്രി നിശ്വസിച്ചു കൊണ്ട് ബെഡിലേക്ക് ഒന്ന് നോക്കി....പാറുക്കുട്ടിയെ ബെഡിൽ കിടത്തി റൂമിൽ നിന്നും അച്ചു ഇറങ്ങി പോയിരുന്നു... ഉള്ളിൽ വല്ലാത്തൊരു വേദന.... ഏറെ കാത്തിരിപ്പിന് ശേഷമാണ് അവൾ കണ്ണ് തുറന്നത്....ഒന്ന് കാണാൻ.. കൊതി തീരെ വാരി പുണരാൻ.... കൊഞ്ചിക്കാൻ...ആവേശത്തോടെ ഓടി ചെന്നതാണ്.... കാണുമ്പോൾ കിണ്ണാ എന്ന് വിളിച്ചു കൊഞ്ചും.. തന്നെ എങ്ങോട്ടും വിടാതെ അടുത്ത് പിടിച്ചിരിത്തും.. എന്നൊക്കെ വിചാരിച്ചാണ് അടുത്തേക്ക് ചെന്നത്....

പക്ഷേ അവളുടെ പെരുമാറ്റം തന്നെ തകർത്തു കളഞ്ഞു.... ഒന്ന് നോക്കിയത് പോലുമില്ല.... ഹൃദയത്തിൽ കത്തി കുത്തിയിറങ്ങുന്ന വേദന... അത്രയും ദിവസം അനുഭവിച്ചത് ഒന്നുമല്ല... ഈ നിമിഷം അനുഭവിക്കുന്നതാണ് ജീവൻ പോകുന്ന വേദനയെന്ന് തോന്നി പോയിരുന്നു.... വേദന കടിച്ചമർത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു... ഭാര്യമാണ്... അമ്മയാണ്... എന്നൊക്കെ... കേട്ടത് അംഗീകരിക്കാനാകാതെ അവൾ തേങ്ങുന്നത് കാതിൽ വന്നലച്ചു... കണ്ണുകൾ ഇറുക്കി അടച്ചു.... പാറുക്കുട്ടിയെ പോലും ഒന്ന് നോക്കിയില്ല അവൾ.... ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തി ഈ നിമിഷം വരെ തന്നെയൊന്ന് നോക്കിയിട്ടില്ല... ഒരു വാക്ക് മിണ്ടിയിട്ടില്ല.... കുഞ്ഞിനെ പോലും ഇപ്പോഴാണ് ഒന്നെടുത്തത്... ഉള്ളു നീറുന്നു...ഈ അകൽച്ച താങ്ങാൻ വയ്യാ..... അവൻ പാറുക്കുട്ടിയുടെ അടുത്ത് ചെന്ന് കിടന്നു....

അവളുടെ കുഞ്ഞികയ്യിൽ വിരൽ കോർത്തു പിടിച്ചു... പാലിന്റെ ഗന്ധമായിരുന്നു അവൾക്ക്... പാറുക്കുട്ടി ഉറങ്ങുന്നതിനിടയിൽ ചിരിക്കുന്നുണ്ട്... ബദ്രി അത് നോക്കി ഇരുന്നു. *** "പാറുക്കുട്ടി ഉറങ്ങിയോ കിണ്ണാ....." ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് അച്ചു ചോദിച്ചു.... ബദ്രി അവളെ നോക്കി ചിരിച്ചു... "പാറുക്കുട്ടി ഇന്നുറങ്ങും എന്ന് തോന്നണില്ല അച്ചു... കണ്ടോ.. പുള്ളിക്കാരി നല്ല കളിയിലാണ്...." കയ്യിലുള്ള കിലുക്കാംപെട്ടി കിലുക്കി ശബ്ദമുണ്ടാക്കി കളിക്കുന്ന പാറുക്കുട്ടിയെ നോക്കി പറഞ്ഞു... "ശ്ശോ... ഈ വാവാക്ക് വേഗം ഉറങ്ങിയാലെന്താ..." അവൾ ചുണ്ട് കൂർപ്പിച്ചു... "എന്നിട്ട് എന്തിനാവോ...??" "എന്നിട്ട് വേണ്ടേ എനിക്ക് ഉറങ്ങാൻ... കിണ്ണനെ കെട്ടിപിടിച്ചല്ലേ അച്ചു ഉറങ്ങൂ...." അവൾ ചിണുങ്ങി.... ബദ്രി പൊട്ടിച്ചിരിച്ചു.... "കിണ്ണാ......." അവൾ ചിണുങ്ങി.... ****** ഓർമകളിൽ ബദ്രിയുടെ ഉള്ളം വിങ്ങി....

അവളുടെ ചിരിയൊലികൾ മുഴങ്ങിയിരുന്ന മുറിയിപ്പോൾ നിശബ്ദമാണ്..... ബദ്രി പാറുക്കുട്ടിയെ ചേർത്ത് പിടിച്ചു... അടുത്ത് ആരോ വന്നിരിക്കുന്ന പോലെ തോന്നി... മുഖം ചെരിച്ചു നോക്കിയപ്പോൾ കണ്ടു അപ്പുവിനെ... "പാറുക്കുട്ടി ഉറങ്ങിയോ കണ്ണേട്ടാ....." "മ്മ്...." അവനൊന്നു മൂളി... "നീ മോളുടെ അടുത്ത് ഇരിക്ക്...ഞാനിപ്പോ വരാം...." അതും പറഞ്ഞു എഴുനേറ്റ് പുറത്തേക്ക് ചെന്നു.. താഴെ ഹാളിൽ എത്തിയപ്പോൾ ആരെയും കണ്ടില്ല..... വല്ലാത്തൊരു ശൂന്യത... സൈഡ് റൂമിൽ എത്തി നോക്കി.... അച്ചു ബെഡിൽ കിടപ്പുണ്ട്... ദേവകിയമ്മ അവളുടെ അടുത്ത് ഇരിക്കുന്നുണ്ട്.... അവൾക്ക് സമയം കൊടുക്കണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.... അടുക്കളയിൽ പോയി ചോറ് പ്ലേറ്റിലാക്കി കൊണ്ട് റൂമിലേക്ക് ചെന്നു.... "ദേവകിയമ്മേ...ഭക്ഷണം കൊടുക്കണം... അത് കഴിഞ്ഞാൽ മരുന്ന് കഴിക്കാനുണ്ട്...." എല്ലാം കൃത്യമായി അവൻ മേശയിലേക്ക് വെച്ച് കൊടുത്തു.... ദേവകിയമ്മ തലയാട്ടി... അച്ചു ഉറങ്ങിയിട്ടില്ല അവൾ എല്ലാം അറിയുന്നുണ്ടായിരുന്നു.... എങ്കിലും കണ്ണടച്ച് കിടന്നു....

മുഖത്ത് എന്തോ തട്ടുന്നത് പോലെ തോന്നി ബദ്രി കണ്ണ് തുറന്നു.... ഇന്നലെ എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല...... കണ്ണ് തുറന്ന് ചെരിഞ്ഞു കിടന്നപ്പോൾ കണ്ടു... വായിൽ വിരൽ ഇട്ട് കൊണ്ട് അവനെ ചവിട്ടുന്നു പാറുക്കുട്ടി.... "ആഹാ... എന്റെ തക്കുടു എണീറ്റോ..." ബദ്രി കൊഞ്ചിച്ചു കൊണ്ട് അവളുടെ വായിൽ വെച്ച കൈ മാറ്റി.... അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ബെഡിൽ കാലിട്ട് അടിക്കുന്നുണ്ട്.... ബദ്രിയുടെ ഷർട്ടിൽ മുറുകെ പിടിച്ചപ്പോൾ ഓർമ വന്നത് അച്ചുവിനെയാണ്... ബദ്രി ആ കുഞ്ഞി കൈകളിൽ മെല്ലെ ചുംബിച്ചു... മോളെയും എടുത്തു താഴേക്ക് ചെന്നു.... ദേവകിയമ്മ ഭക്ഷണം ഉണ്ടാക്കിയതെല്ലാം ടേബിളിൽ വെക്കുവാണ്.... അവൻ ചുറ്റും ഒന്ന് നോക്കി.... "അച്ചു എഴുന്നേറ്റില്ലേ...??" അവൻ ചോദിച്ചു... "ഉവ്വ് മുറിയിൽ തന്നെ ഇരിപ്പാണ്...." അവർ പിന്നെ. മറുപടി കൊടുത്തു... പിന്നെ അവനൊന്നും അന്വേഷിക്കാൻ പോയില്ല...

കുഞ്ഞിനേയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി.... പൂത്തു നിൽക്കുന്ന ചെമ്പരത്തി പൂ അവനെ പരിഹസിക്കുന്ന പോലെ.... ചെടികൾ പലതും വാടി നിൽക്കുന്നു.... ബദ്രി പാറുക്കുട്ടിയുടെ കയ്യിലേക്ക് ഒരു പൂ പറിച് വെച്ച് കൊടുത്തു... പിന്നെ അവള് അതും പിടിച്ചു കളിക്കാൻ തുടങ്ങി... മാവിൻ കൊമ്പിൽ ആടുന്ന ഊഞ്ഞാൽ ആരെയോ പ്രതീക്ഷിക്കുന്നു... അവൻ പാറുക്കുട്ടിയെ ശ്രദ്ധയോടെ അതിലിരുത്തി കൊടുത്തു.... ചില്ലകളിലേക്ക് പതിവ് പോലെ ചേക്കേറുന്ന പ്രാവിൻക്കൂട്ടങ്ങൾ ഉമ്മറ പടിയിലേക്ക് നോക്കുന്നുണ്ട്... ദിവസങ്ങളായി അരിയുമില്ലാ.... അരി ഇട്ടു തരാറില്ല ആളുമില്ല.... ഇടക്ക് കണ്ണൊന്നു തെറ്റിയപ്പോൾ കണ്ടു.. ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നവളെ.... എന്തിനാണ് ഈ മൗനം.... അവളുടെ കണ്ണൻ മരിച്ചതിനോ ....? അച്ഛനെ കാണാഞ്ഞിട്ടോ..?? താനും കുഞ്ഞുമാണോ അവളുടെ പ്രശ്നം... പ്രണയമായിരുന്നില്ലേ എന്നോട്....??

അച്ഛനെ പോലിസ് അറസ്റ്റ് ചെയ്‌തെന്ന് എങ്ങനെ പറയും.... ഇടക്ക് അവളുടെ കണ്ണുകൾ അവളെ തന്നെ നോക്കുന്ന ബദ്രിയിൽ എത്തി നിന്നു.... ഒരു നിമിഷം ഇമ വെട്ടാതെ അവൾ അവനെ നോക്കി..... കുഞ്ഞിനെ ചേർത്ത് പിടിച്ച് അവനും അവളെ നോക്കി.... അവൾ പെട്ടെന്ന് മിഴികൾ മാറ്റി.... എന്ത് കൊണ്ടോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... കാലങ്ങൾക്കും കാതങ്ങൾക്കും എന്റെ പ്രണയത്തിൽ നിന്ന് നിന്നെ വേർപെടുത്താനാവില്ല..... മൗനം തളം കെട്ടി നിൽക്കുമ്പോൾ ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടിരിക്കും.... പാറുക്കുട്ടിയേയും കൊണ്ട് അവളുടെ റൂമിലേക്ക് ചെന്നു.... അവനെ കണ്ടതും അവളൊരു മൂലയിലേക്ക് ഒതുങ്ങി കൂടി.... കുഞ്ഞിനെ ബെഡിൽ കിടത്തി അവൻ പുറത്തേക്ക് നടക്കുമ്പോൾ കയ്യിലുണ്ടായിരുന്ന അവളുടെ ഡയറി അവൻ ടേബിളിൽ വെച്ച് കൊടുത്തു.... പിന്നെ അവളെ ഒന്ന് നോക്കി... ഒന്നും മിണ്ടാതെ അവൻ റൂമിൽ നിന്നിറങ്ങി പോന്നു.... അച്ചു നെഞ്ചിടിപ്പോടെ ആ ഡയറിയിലേക്ക് നോക്കി...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story