ഈ മഴയിൽ....❤️ പാർട്ട്‌ 7

ee mazhayil

എഴുത്തുകാരി: ✍ ആൻവി

ഇതേ സമയം മറ്റൊരിടത്ത് തന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരച്ഛനുണ്ടായിരുന്നു.. തന്റെ കൈപിടി വിട്ട് പോയ അവൾ സുരക്ഷിതമായൊരു കൈകളിലാണെന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട്...... കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അയാൾ ആ ഇരുട്ട് മുറിയിലെ ചുവരിലേക്ക് ചാരി ഇരുന്നു..... വയ്യാത്ത കുട്ടിയാണ്.... ഇപ്പൊ എവിടെയാണെന്ന് പോലും അറിയില്ല.... എന്റെ കുഞ്ഞിനെ കാത്തോളണേ ഭഗവതി..... അയാളുടെ മനസ് വിങ്ങുന്നുണ്ടായിരുന്നു.... "ഡോ......!!!!" വാതിൽ തള്ളി തുറന്നു വന്നൊരാൾ ഉറക്കെ ശബ്ധിച്ചതും അയാൾ ഞെട്ടി കണ്ണുകൾ തുറന്നു..... ഇരുട്ടിൽ നിന്ന് ഒരു രൂപം വെളിച്ചത്തിലേക്ക് വന്നു..... "മോഹൻ......" അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.... "അപ്പൊ അറിയാം അല്ലെ ശേഖര.... ഇനി പറ.... എവിടെ നിന്റെ മകൾ....??" "എനിക്കറിയില്ല മോഹൻ... എന്റെ കുട്ടി എവിടെയാണെന്ന് എനിക്കറിയില്ല...." ശേഖരൻ മോഹന് നേരെ ദേഷിച്ചു കൊണ്ട് പറഞ്ഞു.. "ഒരുപാട് അഭിനയിക്കല്ലേ... ആ പൊട്ടിപെണ്ണിനെ നീ എവിടേലും സേഫ് ആക്കി നിർത്തി ക്കാണും... എന്നിക്കറിയാം..."

മോഹൻ പുച്ഛത്തോടെ പറഞ്ഞു.... ശേഖരൻ ഒന്നും പറഞ്ഞില്ല.... അവിടെ ആയാലും അവൾ ജീവനോടെ ഉണ്ടായാൽ മതി... അയാൾ വിങ്ങലോടെ ഓർത്തു.... "നാട് വിട്ട് മോളേം കൂട്ടി വന്നാൽ രണ്ടിനെയും കണ്ട് പിടിക്കില്ലെന്ന് വിചാരിച്ചോ..?? എന്തായാലും അധികം ദൂരെ ഒന്നും അവളെ കൊണ്ട് ഒളിപ്പിക്കാൻ നിനക്ക് പറ്റില്ലെന്ന് അറിയാം.... ജോണേ എല്ലായിടത്തും ആ പെണ്ണിനെ അന്വേഷിക്കണം... സ്വയം രക്ഷപെടാനുള്ള ബുദ്ധി ഒന്നും അതിനില്ല...." മോഹൻ കൂട്ടാളികളോടായി പറഞ്ഞു നിർത്തിയതും ശേഖരന്റെ കണ്ണ് നനഞ്ഞു.. വീടും നാടും ഉപേക്ഷിച്ചു മോളേം കൂട്ടി ഇറങ്ങി പുറപ്പെട്ടതാണ്...ജീവൻ രക്ഷിക്കാൻ....ഈശ്വരമംഗലത്ത് (ബദ്രിയുടെ നാട് \കഥ നടന്നു കൊണ്ടരിക്കുന്ന നാട് ) എത്തിയപ്പോൾ കനത്ത മഴ... അച്ചുവിനേം കൂട്ടി കടയുടെ പടിയിലേക്ക് കയറി നിന്നതാണ്...ഓട്ടോ പിടിക്കാൻ അടുത്തുള്ള കവലയിലേക്ക് നടക്കുമ്പോൾ മഴയായത് കൊണ്ട് കടയുടെ അടുത്ത് നിന്ന് എവിടേക്കും പോകരുത് എന്ന് അച്ചുവിനെ ചട്ടം കെട്ടിയാണ് ശേഖരൻ കവലയിലേക്ക് പോയത്... പോകുന്ന വഴിയിൽ ആരെ പേടിച്ചാണോ നാട്ടിൽ നിന്ന് വണ്ടി കയറിയത്...

അവർക്ക് മുന്നിൽ തന്നെ വന്നു പെട്ടു.... തിരിച്ചു ചെന്ന് മോളേ കൂട്ടിയാൽ അവളും അപകടത്തിൽ ആകുമെന്ന് കരുതി തിരികെ ഓടിയില്ല.... അവളിപ്പോൾ എവിടെയാകും... അവിടെ തന്നെ നിൽക്കുന്നുണ്ടാകുമോ..?? പേടിച്ചിട്ടുണ്ടാവും പാവം.. എന്റെ കൈ വിട്ട് ഇതുവരെ നടന്നിട്ടില്ല....ഓർത്തപ്പോൾ ശേഖരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... നീണ്ടു കിടക്കുന്ന വഴിയിലൂടെ ബദ്രിയുടെ ജിപ്സി മുന്നോട്ട് പാഞ്ഞു.... അവൻ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.... എന്തോ ഒരു കുറ്റബോധം... ചെയ്യുന്നത് തെറ്റാണ് എന്ന് ഉള്ളിൽ ആരോ പറയുന്ന പോലെ... "ഹോ... ഇപ്പോഴാ ആശ്വാസം ആയത്...." ഇച്ചു ശ്വാസം എടുത്തു കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്നു.... ബദ്രിക്ക് എന്തോ ആശ്വസിക്കാൻ കഴിഞ്ഞില്ല.... "ഗൗരി നിർത്ത്....." ബദ്രി പറയുന്നത് കേട്ട് ശങ്കർ ബ്രേക്ക്‌ ചവിട്ടി.... "എന്താടാ...??" ഇച്ചു തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു... "വണ്ടി തിരിക്ക്...." മറ്റെങ്ങോ നോക്കിയിരുന്നു കൊണ്ട് അവൻ പറയുന്നത് ശങ്കർ മുഖം ചുളിച്ചു... "Are you mad.... ഇപ്പൊ നമ്മൾ തിരിച്ചു പോയാൽ ശെരിയാവില്ല....അധികം ദൂരം പോകും ആയിട്ടില്ല...വീണ്ടും ആ പെണ്ണിനെ തലയിൽ എടുത്തു വെക്കാനാണോ...??" ശങ്കർ ഗൗരവത്തോടെ ചോദിച്ചു.... "എടാ.... എനിക്ക് എന്തോ... അതൊരു പെൺകുട്ടിയല്ലേ...സെക്യൂരിറ്റി പുറത്ത് വന്നില്ലേൽ...!!"

ബദ്രി ആശങ്കയോടെ പറഞ്ഞു നിർത്തി.... ശങ്കർ ഒന്നും മിണ്ടാതെ ജിപ്സി തിരിച്ചു.... "ദൈവമേ അവളവിടെ ഉണ്ടാവണേ....." ബദ്രി നെഞ്ചിൽ കണ്ണുകൾ ഇറുക്കി അടച്ചു.... അകത്തിമന്തിരത്തിന് മുന്നിൽ എത്തിയതും ബദ്രിയുടെ കണ്ണുകൾ ഗേറ്റിന് മുന്നിലേക്ക് നീണ്ടു.... അവളെ കിടത്തിയിടത്ത് കണ്ടില്ല.... നെഞ്ചിൽ ഒരു നോവ് പടർന്നു.... "അവളെ കാണാനില്ലല്ലോ...??" ഇച്ചു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.. ബദ്രി വണ്ടിയിൽ നിന്നിറങ്ങി..തലക്ക് കയ്യും കൊടുത്തു ചുറ്റും നോക്കി നോക്കി.... "എടാ ഡോസ് കുറച്ചാ കൊടുത്തത് 2 മണിക്കൂർ കഴിഞ്ഞു അവൾക്ക് ബോധം വന്നു കാണും...." വാച്ചിൽ നോക്കി ശങ്കർ പറയുന്നത് കേട്ടതും ബദ്രിയുടെ നെഞ്ച് വല്ലാതെ മിടിച്ചു.... "എവിടെ പോയി....?? പാവം അതിനൊന്നും വരുത്തല്ലേ....." അത്ര നേരമില്ലാത്തൊരു സങ്കടം അവന് തോന്നി... റോഡ് അരികിൽ നിന്ന് അവൻ രണ്ട് സൈഡിലേക്കും നോക്കി.... വലത്തെ സൈഡിലെ റോഡരുകിൽ കുറച്ചു അകലെ കുറച്ച് ആൾക്കൂട്ടം കണ്ടു.... കൂട്ടം കൂടി നിന്നവരുടെ കാൽ ചുവട്ടിൽ ഒരു ചുവന്ന ഷാളിന്റെ അറ്റം കണ്ടു....

അച്ചു ഉടുത്ത ചുവന്ന ദാവണി അവന് ഓർമ വന്നതും നെഞ്ചിടിപ്പോടെ അങ്ങോട്ട്‌ ഓടി... അവൻ പോകുന്നത് നോക്കി ഒന്ന് സംശയിച്ചു പിന്നെ അവന്റെ പിന്നാലെ ഓടി... "മാറിക്കെ....മാറാൻ....." ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി കൊണ്ട് അവൻ മുന്നോട്ട് ചെന്നു.... അവിടെ കണ്ട കാഴ്ച...!! ഒരു നിമിഷം അവന്റെ ഹൃദയം നിലച്ചു പോകുമെന്ന് തോന്നി ... നിലത്ത് കിടന്നു പിയുന്ന അച്ചു..... വായിൽ നിന്ന് നുരയും പതയും വരുന്നു.... കാലുകൾ മണ്ണിലിട്ട് അടിക്കുന്നു.... ബദ്രി വേഗം ചെന്നവളെ വാരിയെടുത്തു..... "എന്ത് കാഴ്ച്ച കാണാൻ നിൽക്കുവാ.... ഒരാൾ മരിക്കാൻ കിടക്കുമ്പോഴും കണ്ട് നിന്നോണം...." ചുറ്റും കൂടി നിന്നവരോട് ചീറി കൊണ്ട് അവൻ അവളെ കൈകളിൽ എടുത്തു ജിപ്സിക്കടുത്തേക്ക് ഓടി... "ഗൗരി വണ്ടിയെടുക്കട..." അവൻ അലറി.... അവന്റെ കയ്യിൽ കിടന്നു പിടയുന്നുണ്ടായിരുന്നു അവൾ..., ബദ്രിക്ക് ദേഹം മുഴുവൻ വിറക്കുന്ന പോലെ തോന്നി.... ശങ്കർ മാക്സിമം സ്പീഡിൽ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കത്തിച്ചു വിട്ടു..... 

"ഡോ.... ഡോക്ടർ... അവൾക്ക് എങ്ങനെ ഉണ്ട്.... കുഴപ്പമൊന്നുമില്ലല്ലോ... ഓക്കേ അല്ലെ..." ICU ന്റെ അകത്തു നിന്നിറങ്ങി വന്ന ഡോക്ടറോട് അവൻ വെപ്രാളത്തോടെ ചോദിച്ചു.... "ഇപ്പൊ ആള് ഓക്കേ ആണെടോ... പേടിയും ടെൻഷനും കൊണ്ടാണ്.... ശ്രദ്ധിക്കണം...." അവന്റെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞപ്പോൾ ബദ്രി ആശ്വാസത്തോടെ തലയാട്ടി... "മെഡിസിൻസ് ഉണ്ട്.... continues ആയിട്ട് കൊടുക്കണം....ബോധം തെളിഞ്ഞിട്ടില്ല.... എന്തായാലും വൈകാതെ എത്തിച്ചത് നന്നായി...." അതും പറഞ്ഞു ഡോക്ടർ പോകുമ്പോൾ അവൻ നിശ്വസിച്ചു കൊണ്ട് ചുമരിൽ ചാരി നിന്നു... "കണ്ണാ..." ശങ്കർ വിളിക്കുന്നത് കേട്ട് അവൻ കണ്ണുകൾ തുറന്നു.... "ഡോക്ടർ എന്താ പറഞ്ഞത്... ഇപ്പൊ പോകാൻ പറ്റുവോ ....??" "മ്മ്... അവൾ കണ്ണ് തുറന്നിട്ടില്ല....അല്ല ഇച്ചു എവിടെ...??" "അവൻ മെഡിസിൻ വാങ്ങാൻ സ്റ്റോറിലേക്ക് പോയിട്ടുണ്ട്....അല്ല ഇനിയെന്താ നീ ചെയ്യാൻ പോണേ... അവളെ വീട്ടിലേക്ക് കൊണ്ട് പോകാൻ തന്നെ ആണോ തീരുമാനം....??" ശങ്കർ ചോദിച്ചു.... അവൻ എന്ത് പറയണം എന്നറിയാതെ നിന്നു... "എടാ...എവിടേലും കൊണ്ടാക്കാം എന്നാണ് വിചാരിച്ചത്.... പക്ഷേ... അങ്ങനെ എവിടേലും കൊണ്ട് കളയാൻ പറ്റുന്ന ഒന്നാണോ...ഒരു പെൺകുട്ടിയല്ലേ മാത്രമല്ല... വയ്യാത്തതുമാണ്...."

അലിവോടെ അവൻ പറയുന്നത് കേട്ട് ശങ്കർ ചിരിച്ചു... "ആ കുട്ടി കാരണം നീ ഇനിയും ബുദ്ധിമുട്ടണ്ടാ എന്നെ ഞങ്ങൾ കരുതി ഒള്ളൂ.... അല്ലാതെ അതിനെ വല്ല അപകടത്തിലും കൊണ്ട് ചാടിക്കാൻ ഞങ്ങൾക്ക് മനസ്സുണ്ടായിട്ടൊന്നുമല്ല..." അവന്റെ തോളിൽ തട്ടി കൊണ്ട് ശങ്കർ പറഞ്ഞു.... ബദ്രി ഒന്നും മിണ്ടിയില്ല.... "Patient ന് ബോധം തെളിഞ്ഞിട്ടുണ്ട്...." നേഴ്സ് വന്ന് പറഞ്ഞതും ബദ്രി ചാടി എഴുനേറ്റു..... "കാണാൻ പറ്റുമോ ഞങ്ങൾക്ക്...??" അവൻ ചോദിച്ചു... അനുവാദം കിട്ടിയതോടെ അവർ രണ്ട് പേരും അകത്തേക്ക് കയറി... വാടി തളർന്ന് ബെഡിൽ കിടപ്പുണ്ടായിരു അവൾ... പാവം....!! അവൻ ഓർത്തു കൊണ്ട് അവൾക്ക് അടുത്ത് ചെന്നിരുന്നു.. "വിളിച്ചു നോക്ക്..." ശങ്കർ അവനെ തട്ടി കൊണ്ട് പറഞ്ഞു... "ഹേയ്....." ബദ്രി അവളുടെ കവിളിൽ മെല്ലെ തട്ടി ... "കിണ്ണാ......" അവളുടെ അധരങ്ങൾ തളർച്ചയോടെ മന്ത്രിച്ചു.... ബദ്രി ശങ്കറിനെ ഒന്ന് നോക്കിയ ശേഷം... അച്ചുവിനെ വിളിച്ചു.... "അച്ചൂ......" ശബ്ദം താഴ്ത്തി അവൻ വിളിച്ചു... കൂമ്പിയടഞ്ഞ അവളുടെ മിഴികൾ പതിയെ തുറന്നു.... ചുവന്നു കലങ്ങിയിരുന്നു ആ ഉണ്ടകണ്ണുകൾ.... വരണ്ട അധരങ്ങൾ അവനായ് ഒരു പുഞ്ചിരി കരുതി വെച്ചിട്ടുണ്ടായിരുന്നു... "അച്ചൂനെ ഒറ്റക്ക് ആക്കി എവിടെ പോയതാ...??" ചോദിക്കുമ്പോൾ ആ കുഞ്ഞി ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു....

"ഞാ.... ഞാൻ....അത്...." അവൻ പറഞ്ഞു പൂർത്തിയക്കാതെ അവളെ നോക്കി... "അച്ചൂനോട് സോറി പറ കിണ്ണാ....."തളർച്ചയിലും ചുണ്ട് കൂർപ്പിച്ചവൾ പറഞ്ഞപ്പോൾ ശങ്കറിന് ചിരി പൊട്ടി.... ബദ്രി അവനെ തുറിച്ചു നോക്കി... "സോറി.... പറ... ഇങ്ങനെ സോറി പറ...."ഇരു ചെവിയിലും പിടിച്ചവൾ അവനോട് പറഞ്ഞു... ബദ്രി തലയാട്ടി കൊണ്ട് അവൾ ചെയ്തപോലെ ഒരു ചെവിതുമ്പിലും പിടിച്ചു... "സോറി...." അത് കേട്ടപ്പോൾ അവളുടെ മുഖത്ത് കൗതുകം നിറഞ്ഞു... കൈകൾ ഉയർത്തി അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു കൊണ്ട് അവൾ കണ്ണുകൾ അടച്ചു.... ബദ്രി അവളെ തന്നെ നോക്കി അങ്ങനെ ഇരുന്നു.... "കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടും തുപ്പാനും വയ്യ അല്ലെ കണ്ണാ...." ശങ്കറിന്റെ ഡയലോഗ് അടി കേട്ടതും ബദ്രി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി...  "പാവം അതിനെ എവിടേലും കൊണ്ടാക്കി കാണും ദുഷ്ടന്മാർ...." സ്കൂൾ വിട്ട് വന്നു വീട് മുഴുവൻ അച്ചൂനെയും തിരഞ്ഞു നടന്നു കൊണ്ട് അപ്പു പിറു പിറുത്തു..... അവന് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു.... ബദ്രി റൂമിൽ ചെന്ന് നോക്കി... അലക്കാൻ ഒരു ലോഡ് കൂട്ടിയിട്ടുണ്ട്....

"എനിക്ക് വയ്യ... വേണേൽ അലക്കി ഇട്ടോട്ടെ...." ദേഷ്യത്തോടെ അവൻ ഫോണും എടുത്ത് ഉമ്മറത്ത് ചെന്നിരുന്നു... ഒന്നിനും ഒരു മൂഡില്ല... അപ്പോഴാണ് ഗേറ്റ് കടന്നു വരുന്ന ബദ്രിയുടെ ജിപ്സി കണ്ടത്.... "ഓ... വരുന്നുണ്ട് വനരന്മാർ...." അവൻ പിറു പിറുത്തു.... ബദ്രി ജിപ്സിയിൽ നിന്നിറങ്ങി... "വാ....." സീറ്റിൽ പതുങ്ങിയിരുന്ന അച്ചൂന് നേരെ കൈ നീട്ടി... അച്ചു അവനെ നോക്കി ചിരിച്ചു.... പിന്നെ ആ കൈകൾ കൈ കോർത്തു പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... അവളെ കണ്ടതും അപ്പൂന്റെ കണ്ണുകൾ വിടർന്നു.... "ഡാ...ഇവളുടെ മെഡിസിൻസ് ആണ് അകത്തു കൊണ്ട് പോയി വെക്ക്.. പിന്നെ ഇവൾക്ക് കുറച്ചു ഡ്രസ്സ്‌ കൂടെ ഉണ്ട്...." കയ്യിലുള്ള കവർ അപ്പൂന് നേരെ നീട്ടി കൊണ്ട് ബദ്രി പറഞ്ഞു.... "ഇതൊക്കെ എന്തിനാ...." അപ്പു മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു... "അച്ചൂന് വയ്യാ...." അവൾ കീഴ്ചുണ്ട് പിളർത്തി കൊണ്ട് തളർച്ചയോടെ പറഞ്ഞു കൊണ്ട് ബദ്രിയുടെ നെഞ്ചിൽ ചാരി നിന്നു.... ബദ്രി അവളെ അടർത്തി മാറ്റാൻ നോക്കി... പക്ഷേ അവൾ കൂടുതൽ അവനോട് ചേർന്ന് നിന്നു..... ഇച്ചുവും ശങ്കറും ഉമ്മറത്തേക്ക് കയറി ഇരുന്നു....

അച്ചു പൂക്കളേം പൂമ്പാറ്റയേയും കണ്ടപ്പോൾ അങ്ങോട്ടേക്ക് ഓടി.... ബദ്രി ആശ്വാസത്തോടെ ഇച്ചുവിനടുത്തു ചെന്നിരുന്നു... അച്ചു പൂക്കൾ ഓരോന്നും തൊട്ടും തലോടിയും അവക്കിടയിലൂടെ നടന്നു... "ഞാൻ വിചാരിച്ചു നിങ്ങള് ആ ചേച്ചിയെ എവിടേലും കൊണ്ടാക്കും എന്ന്..." അപ്പു പറഞ്ഞത് കേട്ട് ശങ്കറും ഇച്ചുവും ബദ്രിയെ നോക്കി... "കൊണ്ടാക്കിയതാ....പക്ഷേ അവള് അങ്ങനെ ഇവനെ വിട്ട് പോകുന്ന ടൈപ്പ് അല്ല.... അത് കൊണ്ടല്ലേ ഇവൻ മനസ്സ് മാറി തിരിച്ചു കൊണ്ട് വന്നത് .." ഇച്ചു ചിരിയോടെ പറഞ്ഞു... "ശെരിയാണ്... ഇവനോട് മാത്രം എന്താവോ ഇത്ര ഇഷ്ടം... നീ കണ്ടില്ലേ നമ്മൾ ഫുഡ്‌ കൊടുത്തപ്പോൾ അവൾ സംശയത്തോടെ വേണ്ടെന്ന് പറഞ്ഞത്... അതെ ഭക്ഷണം ഇവൻ കൊടുത്തപ്പോൾ അവള് കഴിച്ചു... ഇനിയിപ്പോ വിഷമം ആണേലും അവൾ കഴിക്കും.. അത്രക്കും വിശ്വാസം ആണ്.." ശങ്കർ പറഞ്ഞത് കേട്ടപ്പോൾ ബദ്രിയുടെഉള്ളിൽ വെള്ളിടി വെട്ടി.... "എന്തായാലും കൊച്ചിനെ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ല.... നീ പറഞ്ഞതിന് അപ്പുറം പുള്ളിക്കാരി പോവില്ല...." ശങ്കർ അവന്റെ തോളിൽ തട്ടി പറഞ്ഞു... "ഇത് എന്ത്‌ പൂവാ...." ഒരു കയ്യിൽ നിറയെ ചുവന്ന ചെമ്പരത്തിപൂക്കൾ ചേർത്ത് പിടിച്ചു കൊണ്ട് അച്ചു ബദ്രിക്ക് അടുത്തേക്ക് ഓടി വന്നു... "ആഹാ ബെസ്റ്റ് അവൾക്ക് പറ്റിയ പൂവാ.." ഇച്ചു പറഞ്ഞത് കേട്ട് ബദ്രി അറിയാതെ ചിരിച്ചു പോയി... "കിണ്ണാ.. എന്ത് പൂവാ..." അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു... "ഇതോ..... ഇത് നിന്നെ പോലെ ഒരു പൂവാ....." അവൻ പുഞ്ചിരിയോടെ ഒരു ചെമ്പരത്തി പൂവെടുത്ത്‌ അവളുടെ കവിളിൽ തട്ടി പറഞ്ഞു.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story