ഈ മഴയിൽ....❤️ പാർട്ട്‌ 73

ee mazhayil

എഴുത്തുകാരി: ✍ ആൻവി

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ.. അന്നദ്യം കണ്ടതോർമ്മയില്ലേ.....🎶 ബദ്രി ഉറക്കചുവയോടെ കണ്ണുകൾ തുറന്നു... അടുത്ത് കിടന്ന പാറുക്കുട്ടിയെ ഒന്ന് കൂടെ ചേർത്ത് പിടിച്ച് മുഖം ചെരിച്ചു നോക്കി.... നിലകണ്ണാടിയിൽ നോക്കി പാട്ട് മൂളി കൊണ്ട് തലതുവർത്തുന്ന അച്ചുവിനെ കണ്ടു.... ചേരിഞ്ഞു കിടന്ന് തലക്ക് കൈ താങ്ങു കൊടുത്തു അവളെ പുഞ്ചിരിയോടെ നോക്കി..... പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ.. അന്നദ്യം കണ്ടതോർമ്മയില്ലേ.....🎶 കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻ മുന്നിൽ മിന്നി വന്ന കവിതേ..🎶 പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം.. അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം..🎶 നേർത്ത സ്വരത്തിൽ മൂളി കൊണ്ട് അവൾ നെറുകയിൽ കുങ്കുമം തൊടാൻ ഒരുങ്ങിയതും... എന്നിട്ടും നീ എന്നോടിന്നു.. മിണ്ടാത്തതെന്താണ്...🎶 ബദ്രി പുഞ്ചിരിയോടെ പാട്ടിന്റെ രണ്ട് വരി മൂളി.... അച്ചു ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി... ബെഡിൽ അവളെ തന്നെ നോക്കി കിടക്കുന്ന ബദ്രി....

അവന്റെ ചുണ്ടിൾ അവൾക്കായ് മാത്രം ഒരു പുഞ്ചിരിയുണ്ടായിരുന്നു... അച്ചു മിഴികൾ താഴ്ത്തി മെല്ലെ ചിരിച്ചു... ബദ്രി എഴുനേറ്റ് അവൾക്ക് അരുകിലേക്ക് ചെന്നു.... അച്ചു പിടയുന്ന മിഴികളോടെ അവനെ നോക്കി.... അവൻ ചെറു ചിരിയോടെ അവളുടെ കയ്യിൽ നിന്ന് തോർത്ത്‌ വാങ്ങി... അച്ചു എന്തെന്ന ഭാവത്തിൽ അവനെ നോക്കി.... ബദ്രി ആ നോട്ടത്തെ ഒരു കുസൃതി ചിരിയാലേ അവഗണിച്ചു കൊണ്ട് അവളുടെ തല ഒന്ന് കൂടെ തുവർത്തി കൊടുത്തു.... കണ്ണുകൾ വിടർത്തി അവനെ നോക്കുന്ന അവളുടെ നെറുകയിൽ ചുണ്ട് അമർത്തി കൊണ്ട് അവൻ വീണ്ടും തുവർത്തി കൊടുത്തു.... "എത്ര നാളായെന്നോ ഇതൊക്കെ ചെയ്തു തന്നിട്ട്....." അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞു...പിന്നെ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവന്റെ കൈകളിൽ അച്ചു പിടിച്ചു വെച്ചു... "എന്താ അച്ചൂ....." അവൻ സംശയത്തോടെ ചോദിച്ചു... അവൾ നിഷേധഭാവത്തിൽ തലയാട്ടി കൊണ്ട് അവനെ ചുറ്റി പിടിച്ചു കൊണ്ട് നെഞ്ചിലേക്ക് തലചായ്ച്ചു....

അവളുടെ നീക്കത്തിൽ അവനൊന്നു അമ്പരന്നുവെങ്കിലും പിന്നെ പുഞ്ചിരിയോടെ അവളുടെ കുഞ്ഞു ശരീരത്തെ പൊതിഞ്ഞു പിടിച്ചു.... രണ്ട് പേരുടെ ഉള്ളിലും പ്രണയമായിരുന്നു.... കഴിഞ്ഞ രാത്രിയിലെ തുറന്നു പറച്ചിലുകളിൽ അച്ചുവെന്ന പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ബദ്രി വീണുപോയിരുന്നു.... എത്ര ചേർത്ത് പിടിച്ചിട്ടും മതിയാകാത്ത പോലെ.... എത്ര നാൾക്ക് ശേഷമാണ് അവൾ ഇഷ്ടത്തോടെ ഒന്ന് ചേർന്ന് നിന്നത്..... അവൻ അവളുടെ ഒഴിഞ്ഞു കിടന്ന സീമന്ത രേഖയിൽ ചുംബനപൂക്കൾ അർപ്പിച്ചു..... അവൻ അവളെ അടർത്തി മാറ്റി.... "ഞാൻ നിന്നെ എന്റെ ആ പഴയ അച്ചൂട്ടിയായി കണ്ടോട്ടെ....??" അവളുടെ മുഖം കയ്യിലെടുത്തു കൊണ്ട് അവൻ ചോദിച്ചു... അച്ചു മുഖം ചുളിച്ചു...അവനൊന്നു ചിരിച്ചു... "കണ്ടോട്ടെ....?" വീണ്ടും ചോദിച്ചു... "മ്മ്......" അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ മൂളി... ചിരിയോടെ ഒന്ന് കൂടെ അവളുടെ കവിളിൽ ചുംബിച്ചു.... പിന്നെ അടർത്തി മാറ്റി.. ടേബിളിൽ ഇരുന്ന കണ്മഷി വിരലാൽ തൊട്ട് എടുത്ത് അവളുടെ കണ്ണിൽ വരച്ചു കൊടുത്തു....

അച്ചു അനങ്ങാതെ നിന്ന് കൊടുത്തു... കണ്മഷി കൊണ്ട് പുരികകൊടികൾക്കിടയിൽ ഒരു വട്ടപൊട്ട്... സീമന്തരേഖയിൽ കുങ്കുമം...ഒപ്പം നെറ്റിതടത്തിൽ ചുംബനം.... അവളുടെ മുഖത്തെ കണ്ണോടിച്ചു കൊണ്ട് അവൻ അവളെ കണ്ണാടിക്ക് മുന്നിലേക്ക് തിരിച്ചു നിർത്തി....അവളുടെ തോളിൽ താടിയൂന്നി കണ്ണാടിയിലൂടെ നോക്കി... അച്ചു അവനെ നോക്കി കണ്ണ്ചിമ്മി കാണിച്ചു... "അച്ചൂട്ട്യേ......." അവൻ സ്നേഹത്തോടെ വിളിച്ചു... "മ്മ്......" ഒരു തലത്തിൽ അവൾ മൂളി... അവന്റെ മുഖം വാടി... അവളിൽ നിന്ന് അകന്നു മാറാൻ നിന്നതും... അച്ചു അവനെ അവളിലേക്ക് അടുപ്പിച്ചു.... അവന്റെ കൈ എടുത്തു അരയിലൂടെ ചുറ്റി പിടിപ്പിച്ചു.... ബദ്രി പുരികമുയർത്തി അവളെ നോക്കി.. "കിണ്ണാ......" കുസൃതിയോടെ അവൾ കണ്ണാടിയിലൂടെ അവനെ നോക്കി വിളിച്ചു... "അച്ചൂട്ടാ....." അവനും കള്ള ചിരി ചിരിച്ചു....

"എന്തോ കിണ്ണാ...." അവൾക്ക് ചിരി പൊട്ടി... "അച്ചൂട്ടാ....." "പറ കിണ്ണാ...." ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ അവന് നേരെ തിരിഞ്ഞു., "ഒരുമ്മ തരാവോ.... ആദ്യമൊക്കെ നീ ചോദിച്ചു വാങ്ങുമായിരുന്നു ഉമ്മ... വല്ലാതെ മിസ്സ്‌ ചെയ്യുന്നു...." ചെറു ചിരിയോടെ അവൻ പറഞ്ഞതും അച്ചു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവന്റെ മുഖം താഴ്ത്തി.... താടിരോമങ്ങൾ നിറഞ്ഞ അവന്റെ താടിയിൽ അമർത്തി ചുംബിച്ചു..... "അപ്പൊ എന്റെ കിണ്ണൻ പോയിട്ട് കുളിച്ചിട്ട് വാട്ടോ.... ഞാൻ അടുക്കളയിലേക്ക് പോയി നോക്കട്ടെ...." അവന്റെ കവിളിൽ മെല്ലെ തട്ടി കൊണ്ട് അവൾ റൂമിൽ നിന്ന് ഇറങ്ങി ഓടി..... ബദ്രി ചിരിച്ചു കൊണ്ട് അത് നോക്കി നിന്നു... അപ്പോഴാണ് ഒരു കുഞ്ഞു ശബ്ദം കാതിൽ പതിച്ചത്.... ബെഡിലേക്ക് നോക്കിയപ്പോൾ കണ്ടു കണ്ണ് ചിമ്മി തുറന്നു കൊണ്ട് അവനെ നോക്കി കിടക്കുന്ന പാറുക്കുട്ടി.... "ആഹാ അച്ചേടെ മുത്ത് എണീറ്റോടാ......" അച്ഛന്റെ ചോദ്യം കേൾക്കേണ്ട താമസം കുഞ്ഞിപാറു ബെഡിൽ കാലിട്ടടിച്ചു ചിരിച്ചു... ബദ്രി അവൾക്ക് അരുകിൽ ചെന്ന് കിടന്നു...

പാറുക്കുട്ടി ചെരിഞ്ഞു കിടന്ന് അവന്റെ മേൽ പിടിച്ചു കൊണ്ട് എഴുനേറ്റ് ഇരുന്നു..... അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു... ബദ്രി ചിരിച്ചു കൊണ്ട് പാറൂട്ടിയെ പൊതിഞ്ഞു പിടിച്ചു... "അച്ചേടെ പാറുക്കുട്ട്യേ...." നിറഞ്ഞ വാത്സല്യത്തോടെ വിളിച്ചതും കുറുമ്പി കുലുങ്ങി ചിരിച്ചു... അവന്റെ കവിളിലും മൂക്കിൻതുമ്പിലും എല്ലാം ഉമ്മ കൊടുത്തു... "ത്ത....." മെല്ലെ ശബ്ധിച്ചു കൊണ്ട് അവന്റെ കവിളിൽ കടിക്കാൻ നോക്കി... ബദ്രി ചിരിച്ചു കൊണ്ട് കുറുമ്പിയുടെ ഉണ്ടകവിളിൽ അമർത്തി ചുംബിച്ചു....  "മാളൂ........" ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊണ്ട് ശങ്കർ ഉറക്കെ വിളിച്ചു... "ദാ വരണൂ......." അടുക്കളയിൽ നിന്ന് മറുപടി കിട്ടി.... അവൻ ചിരിച്ചു കൊണ്ട് മുടി ചീകി... "എന്താ ഉണ്ണിയേട്ടാ...." അവൾ ദൃതിയിൽ അകത്തേക്ക് കയറി വന്നു... "എന്റെ ഫോൺ എടുത്തു താ...." അവൻ താടിയും മുടിയും ഒതുക്കി കൊണ്ട് പറഞ്ഞു... അമ്മാളു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. "എന്താടി നോക്കി പേടിപ്പിക്കുന്നെ.... എടുത്തു താ....." അവനും അവളെ നോക്കി കണ്ണുരുട്ടി...

"ഈ ബെഡിൽ കിടക്കുന്ന ഫോൺ എടുത്തു തരാനാണോ എന്നെ അവിടെന്ന് വിളിച്ചു വരുത്തിയത് .." "അതെ...." അവൻ ഭാവഭേദമില്ലാതെ പറഞ്ഞു... "ഓഹ് ഇങ്ങനെ ഒരു മനുഷ്യൻ..." അവൾ പിറു പിറുത്തു കൊണ്ട് ബെഡിനടുത്തേക്ക് നടന്നതും പുറകിലൂടെ വന്നവൻ അവളെ കെട്ടിപിടിച്ചു.. "ഉണ്ണിയേട്ടാ....." അവൾ ശാസനയോടെ വിളിച്ചു... "എന്താടി...." "വിട്ടേ... മനുഷ്യന് നൂറ്കൂട്ടം പണിയുള്ളതാ..." "അതിന് അമ്മയില്ലേ അവിടെ...." അവൻ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു... "മ്മ്.... അമ്മ ചേച്ചീടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുവാ...." "ആണോ... എന്നാ പനിയൊക്കെ കുറച്ചു കഴിഞ്ഞു ചെയ്യാം...." അവളെ തിരിച്ചു നിർത്തി നെറ്റിയിൽ നെറ്റി മുട്ടിച്ചു... "വിട്ടേ ഏട്ടാ...." അവൾ കുതറി മാറാൻ നോക്കി.. "ഇല്ല.... നമുക്കും വാവയെ വേണ്ടേ മാളു.. ഒരു കുറുമ്പിയെയോ കുറുമ്പനെയോ..മ്മ്..." അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ ചോദിച്ചു.. അവളുടെ മുഖം നാണത്താൽ ചുവന്നു.. "പറ വേണ്ടേ .." ആ മുഖം കയ്യിലെടുത്തു കൊണ്ട് ചോദിച്ചു... അവൾ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ഒളിച്ചു...

കോളേജിൽ നിന്ന് തിരികെ വരുവായിരുന്നു ബദ്രി.... വഴിയരികിലെ തട്ട് കടയിൽ കയറി പതിവ് പരിപ്പുവടയും വാങ്ങി ബുള്ളറ്റിനടുത്തേക്ക് നടക്കുമ്പോഴാണ് തൊട്ടടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് പോകുന്ന പത്മയെ കണ്ടത്.... അവൻ പത്മക്ക് അരുകിലേക്ക് ചെന്നു... "അമ്മേ..." വിളികേട്ട് പത്മ തിരിഞ്ഞു നോക്കി... ബദ്രിയെ കണ്ടതും അവർ അവിടെ നിന്നു... "എന്താ അമ്മേ ഒറ്റക്ക്....?" അവൻ ചോദിച്ചു.. "അദ്ദേഹത്തിനുള്ള മരുന്നു വാങ്ങാൻ വന്നതാ...." "ഡ്രൈവർ ഇല്ലായിരുന്നോ...?? അമ്മ എന്തിനാ ഒറ്റക്ക് വന്നത്....?" അവൻ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു... "ഡ്രൈവർ ഇന്ന് വന്നിട്ടില്ല....അയാളുടെ വീട്ടിൽ എന്തോ ചടങ്ങ് നടക്കുന്നുണ്ടത്രെ...നിന്റെ അച്ഛന് രാത്രി കഴിക്കാനുള്ള മരുന്ന....ഞാൻ പോയി വാങ്ങിയിട്ട് വരാം...."അവന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് അവർ ഷോപ്പിലേക്ക് നടന്നു... ബദ്രി അവരെ പിടിച്ചു വെച്ചു.. "ഞാൻ വാങ്ങിവരാം...." അവരുടെ കയ്യിൽ നിന്ന് ലീസ്റ്റ് വാങ്ങി അവർ ഷോപ്പിലേക്ക് കയറി....കാശ് കൊടുത്തു മരുന്നും വാങ്ങി പത്മക്ക് അടുത്തേക്ക് ചെന്നു...

"എന്നോട് വിളിച്ചു പറഞ്ഞാൽ മതിയായിരുന്നല്ലോ..." അവൻ പരിഭവത്തോടെ ചോദിച്ചു... "അത് സാരമില്ലടാ...." "മ്മ്... വാ ഞാൻ വീട്ടിലാക്കിതരാം...." ബദ്രി അമ്മയുടെ കയ്യിൽ പിടിച്ചു.. "നിൽക്ക് എന്നാ ഞാൻ ഓട്ടോ പറഞ്ഞു വിട്ടിട്ടു വരാം...." പത്മ കുറച്ചു മാറി പാർക്ക്‌ ചെയ്ത ഓട്ടോക്ക് അടുത്തേക്ക് പോയതും ബദ്രി ബുള്ളറ്റിനരുകിലേക്ക് ചെന്ന് സ്റ്റാർട്ട്‌ ആക്കി.... പത്മ വന്ന് പിന്നിൽ കയറി... "അച്ചൂനും അപ്പൂനും കുഞ്ഞിനും സുഗാണോടാ...??" യാത്രക്ക് ഇടയിൽ പത്മ ചോദിച്ചു.. "മ്മ്......" ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് അവൻ മൂളി... "അച്ചുമോള് നിന്നോട് മിണ്ടിയോ..?? " "മ്മ്... അവള് ഓക്കേ ആണ് അമ്മേ....??" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... വീടിന് മുന്നിൽ ബൈക്ക് നിർത്തി.... പത്മ ഇറങ്ങി.... "എന്നാ ഞാൻ പോട്ടേ...." "കയറിയിട്ട് പോകാടാ കണ്ണാ...." അവർ സ്നേഹത്തോടെ വിളിച്ചു... ബദ്രി ഉമ്മറത്തേക്ക് ഒന്ന് നോക്കി.. അവിടെ വീൽചെയറിൽ ദത്തൻ ഇരിപ്പുണ്ട്... "വേണ്ട അമ്മേ... എന്തിനാ വെറുതെ ഹരീടെ അച്ഛന്റെ ബിപി കൂട്ടുന്നത്.... പിന്നെ ഒരിക്കൽ ആവാം...." അതും പറഞ്ഞവൻ അമ്മയെ ഒന്ന് വാരി പുണർന്നു...

പിന്നെ യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു... ഉമ്മറത്ത് തന്നെ പാറുക്കുട്ടിയേയും കളിപ്പിച്ചോണ്ട് ഇരിക്കുവാണ് അപ്പു.... ഒരു കുഞ്ഞി പിങ്ക് കളർ ട്രൗസർ മാത്രമാണ് പുള്ളികാരിയുടെ വേഷം.... ബദ്രിയുടെ ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോഴെ.. കുഞ്ഞിപാറു അപ്പൂന്റെ മടിയിൽ എഴുനേറ്റ് നിന്ന് കൊണ്ട് തുള്ളി ചാടുന്നുണ്ട്..... "ത്ത...ത്ത...." ഗേറ്റിന്റെ ഭാഗത്തേക്ക് നോക്കി വിളിക്കുന്നുണ്ട്... "അച്ചോടെ അച്ഛാന്നാണോ എന്റെ പാറൂട്ടി വിളിക്കണേ...." അപ്പു അവളുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ടു ചോദിച്ചു... അവള് ബദ്രിയെ വിരൽ എന്തൊക്കെയോ പറയുന്നുണ്ട്.... ബൈക്ക് സൈഡ് ആക്കി ബദ്രി അവർക്ക് അടുത്തേക്ക് ചെന്നു... "പാറുക്കുട്ട്യേ....." പതിവ് വിളി വന്നതും പാറൂട്ടി അച്ഛന്റെ കയ്യിലേക്ക് ചാടി... ബദ്രി അവളെ എടുത്തുയർത്തി... അവളുടെ ഉണ്ണിവയറിൽ മൂക്ക് കൊണ്ട് ഇക്കിളിയാക്കി... ആ കുഞ്ഞു ചിരി അവിടെ ഉയർന്നു കേട്ടു... അവന്റെ കണ്ണുകൾ ഉമ്മറത്തേക്ക് പാഞ്ഞു.. അപ്പോഴതാ കയ്യിലൊരു ഗ്ലാസ്‌ ചായയുമായി അച്ചു വരുന്നു... ബദ്രി കുഞ്ഞിനെ അപ്പൂന്റെ കയ്യിൽ കൊടുത്തു..

ഒപ്പം ബുള്ളറ്റിന്റെ ഹാൻഡിലിൽ തൂക്കിയിരുന്ന കവറും എടുത്ത് അപ്പൂന്റെ കയ്യിൽ കൊടുത്തു... എന്നിട്ട് അച്ചൂന്റെ അടുത്തേക്ക് ചെന്നു... "ചായ....." അവൾ അവന് നേരെ ഗ്ലാസ്‌ നീട്ടി.... ബദ്രി ഗ്ലാസ് വാങ്ങി തിണ്ണയിൽ വെച്ച് അവളെ കെട്ടിപിടിച്ചു.... തലമുടിയിൽ ഉമ്മ വെച്ചു.... എന്നിട്ട് ഗ്ലാസ്‌ എടുത്തു ചുണ്ടോട് ചേർത്ത് കൊണ്ട് അകത്തേക്ക് നടന്നു.... അച്ചു അവന്റെ പോക്ക് കണ്ട് ഓർത്തു ചിരിച്ചു.... ബദ്രി ഫ്രഷ് ആയി വന്നപ്പോൾ കണ്ടത് പാറുകുട്ടിയേയും മടിയിൽ ഇരുത്തി ഊഞ്ഞാലിലിരിക്കുന്ന അച്ചുവിനെയാണ്... അപ്പു അവരെ പതിയെ ആട്ടി കൊടുക്കുന്നുണ്ട്... ബദ്രി അവരെ നോക്കി കൊണ്ട് ഉമ്മറപടിയിൽ ഇരുന്നു.... വേലിക്കൽ ഒരു അനക്കം കേട്ടു... അങ്ങോട്ട്‌ നോക്കിയപ്പോൾ കണ്ടത് നാലഞ്ച് കുഞ്ഞിതലകളാണ്.... ബദ്രി അവരെ കണ്ടപ്പോൾ അറിയാതെ ചിരിച്ചു... അവര് പതിയെ മുന്നോട്ട് വന്നു പിന്നെ അച്ചൂന്റെ അടുത്തേക്ക് ഒരു ഓട്ടമായിരുന്നു.. "അച്ചു.... ഇന്ന് കളിക്കാൻ വരുന്നുണ്ടോ...??" ഒരു കുഞ്ഞി പെണ്ണ് അച്ചുവിന്റെ അടുത്തേക്ക് വന്ന് ചോദിച്ചു...

അച്ചു അന്തം വിട്ട് നാലെണ്ണത്തിനേയും നോക്കി.... ബദ്രിയും അപ്പുവും അടക്കി ചിരിക്കുന്നുണ്ട്... "അച്ചു നങ്ങളോട് പിണക്കാണോ....?" അച്ചു ഇല്ലെന്ന് തലയാട്ടി.... ബദ്രി അവർക്ക് അരുകിലേക്ക് ചെന്നു....ബദ്രി അടുത്തേക്ക് വന്നതും നാലെണ്ണവും പതുങ്ങി... അവരെ ഒന്ന് തുറിച്ചു നോക്കിയപ്പോൾ തിരിഞ്ഞ് വേലിയും ചാടി ഇറങ്ങി ഒരു ഓട്ടമായിരുന്നു.... ബദ്രിയും അപ്പുവും അച്ചുവിനെ നോക്കി ചിരിച്ചു... അവരുടെ ചിരി കണ്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി... "നിന്റെ കളിക്കൂട്ടുകാരാണ്... നിന്നെ കളിക്കാൻ വിളിക്കാൻ വന്നതാ...." അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... അച്ചു ഒന്ന് ചമ്മി കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ചേർത്ത് നിന്നു... "കണ്ണേട്ടാ ഫോൺ ഒന്ന് തരുവോ...??" പാറുകുട്ടിയെ തോളിലേക്ക് ഇട്ടു കൊണ്ട് ബദ്രി അപ്പുവിനെ ഒന്ന് നോക്കി... "എന്തിനാടാ...?" "അത് പിന്നെ ഹോട്ട്സ്പോട്ട്..." അപ്പു ഒന്ന് ഇളിച്ചു കൊടുത്തു.... "മ്മ്....." ബദ്രി ഒന്ന് അമർത്തി മൂളി കൊണ്ട് ഫോൺ അവന് കൊടുത്തു... തോളിൽ കിടന്ന് പാറുക്കുട്ടി ഉറങ്ങിയിരുന്നു... ബദ്രി കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് പോയി...

അച്ചു ബെഡ്ഷീറ്റ് വിരിക്കുന്നുണ്ടായിരുന്നു.... "ഉറങ്ങിയോ..??" തോളിൽ കിടക്കുന്ന പാറൂട്ടിയെ ബെഡിലേക്ക് കിടത്തിയപ്പോൾ അപ്പു ചോദിച്ചു.... "മ്മ്...." ബദ്രി അവളെ നോക്കി ചിരിച്ചു... അവള് ചെന്ന് ഫുഡ്‌ എടുത്തു വെച്ചു.... എന്തോ അവളുടെ മുഖം വടിയത് ബദ്രി ശ്രദ്ധിച്ചിരുന്നു.... പെട്ടെന്ന് എന്ത് പറ്റി...?? അവൻ ഓർത്തു... അപ്പു നേരത്തെ കഴിച്ചിരുന്നു... ബദ്രി ചെയറിൽ ഇരുന്ന് ചോറ് വിളമ്പി...അച്ചുവും ഒരു പ്ലേറ്റ് എടുത്തു... ബദ്രി അവളെ തടഞ്ഞു... "ഇന്നലെ പറഞ്ഞത് മറന്നൊ….?" അവനെ നോക്കിയ അച്ചുവിന് മറുപടി കൊടുത്തു... ബദ്രി അവളെ നോക്കാതെ ചോറുരുള വാരി അവൾക്ക് നേരെ നീട്ടി.... അച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അത് വാങ്ങി കഴിച്ചു.. കഴിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.... "എന്താ അച്ചൂട്ടാ....." അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അവൻ ചോദിച്ചു.... "എന്റെ.... എന്റെ അച്ഛാ എവിടെയാണെന്ന് അറിയോ കിണ്ണാ.....??".......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story