ഈ മഴയിൽ....❤️ പാർട്ട്‌ 74

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"എന്റെ.... എന്റെ അച്ഛ എവിടാന്ന് അറിയോ കിണ്ണാ....??" അവളുടെ കണ്ണിൽ നിന്ന് മിഴി നീർ ഉരുണ്ടു ചാടി.... ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ അവളെ നോക്കി... "പറ.... അറിയോ...." സങ്കടം കൊണ്ട് ശബ്ദം ഇടറിയിരുന്നു.... ബദ്രി ഇടം കൈ കൊണ്ട് അവളുടെ നനഞ്ഞ കവിൾ തടങ്ങൾ തുടച്ചു കൊടുത്തു... "മ്മ്.... അറിയാം...." അത് കേട്ട് അച്ചു കണ്ണുകൾ വിടർത്തി അവനെ നോക്കി... ആ മുഖത്ത് ആശ്വാസം നിറയുന്നത് അവൻ കണ്ടു....അത് കാൺകെ അവളോട് അവന് അലിവ് തോന്നി... "എവിടാ.... എവിടാ ന്റെ അച്ഛാ..." അവൾ ആവേശത്തോടെ ചോദിച്ചു.. ബദ്രി വാത്സല്യത്തോടെ അവളുടെ കവിൾ കൈ ചേർത്ത് വെച്ചു... "അച്ഛൻ.... അച്ഛനെ കാണാം അച്ചു... നാളെ ഞാൻ കൊണ്ട് പോയി കാണിക്കാം....നിനക്ക് നേരിട്ട് നിന്റെ അച്ഛയോട് സംസാരിക്കാലോ... മ്മ്... അത് പോരെ...." സൗമ്യമായ് ചെറു ചിരിയോടെ ചോദിച്ചതും കൊച്ചു കുട്ടികളെ പോലെ അവളൊന്നു തലയാട്ടി.... കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു... "ഇനി ഇത് കഴിക്ക് അച്ചു..." വീണ്ടും ചോറ് വാരി അവന് നീട്ടി...

അച്ചു അത് വാങ്ങി കഴിച്ചു.... കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോഴാണ് അകത്തു നിന്ന് പാറുക്കുട്ടിയുടെ കരച്ചിൽ കേട്ടത്.... അച്ചു പ്ലേറ്റ് എടുത്തു വെക്കുകയായിരുന്നു... ബദ്രി അവളെ ഒന്ന് നോക്കിയാ ശേഷം റൂമിലേക്ക് ചെന്നു.... ആരെയും കാണാത്തത് കൊണ്ട് ബെഡിൽ കമിഴ്ന്നു കിടന്ന് കരയുകയായിരുന്നു പാറുക്കുട്ടി... ബദ്രി ഓടി ചെന്ന് കുഞ്ഞിനെ എടുത്തു... "അച്ചേടെ പാറുക്കുട്ടി ഉറങ്ങിയില്ലായിരുന്നോ... മ്മ്..." മോളെ കൊഞ്ചിച്ചു കൊണ്ട് അവൻ റൂമിൽ നടന്നു... പുള്ളിക്കാരി അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു തോളിൽ കിടന്ന് കരച്ചിലാണ് അപ്പോഴും.... അച്ചു റൂമിലേക്ക് വന്നപ്പോൾ കണ്ടത് പാറൂട്ടിയേയും എടുത്ത് നടക്കുന്ന ബദ്രിയെയാണ്.... ഉറക്കെ കരഞ്ഞിരുന്ന കുഞ്ഞിപാറുവിന്റെ കരച്ചിൽ നേർത്തു വന്നിട്ടുണ്ട്.... അച്ചു അവരെ നോക്കി ബെഡിൽ ചെന്നിരുന്നു.... ബദ്രി അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.... പാറുട്ടി ഉറങ്ങിയതും അവളെ അച്ചുവിന്റെ അടുത്ത് കിടത്തി.. എന്നിട്ട് അവനും കിടന്നു.. അച്ചു അവനെ തന്നെ നോക്കി കിടക്കുവായിരുന്നു....

അത് കണ്ടിട്ട് ബദ്രിയുടെ നെറ്റി ചുളിഞ്ഞു... ചോദ്യഭാവത്തിൽ അവളെ നോക്കി... അച്ചു ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പാറുക്കുട്ടിയെ കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു.... ബദ്രിക്ക് ഉറക്കം വന്നില്ല.... അച്ചൂനെയും പാറുക്കുട്ടിയേയും നോക്കി അങ്ങനെ കിടന്നു... അച്ഛന്റെ അവസ്ഥ കാണുമ്പോൾ അച്ചുവിന്റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ഓർത്ത് അവന് ഉറങ്ങാൻ കഴിഞ്ഞില്ല.... ഒന്ന് ഉയർന്ന് രണ്ട്പേരുടെയും കവിളിൽ ഒരു സ്നേഹചുംബനം നൽകി അവൻ അവരെ ചേർത്ത് പിടിച്ചു.....  "കണ്ണേട്ടാ ഞാൻ റെഡിയായി...." അപ്പു ചെന്ന് ബദ്രിയുടെ റൂമിന്റെ വാതിലിൽ തട്ടി... "ദാ വരുന്നു....." ബദ്രി അകത്തു നിന്ന് വിളിച്ചു പറഞ്ഞു എന്നിട്ട് ബെഡിൽ കിടക്കുന്ന പാറുക്കുട്ടിക്ക് നേരെ തിരിഞ്ഞു.... പാറുക്കുട്ടി കയ്യും കാലുമിട്ടടിച്ച് അവനെ നോക്കി ചിരിക്കുന്നുണ്ട്... കയ്യിലെ കളിപ്പാട്ടം കിലുക്കി ശബ്ദം ഉണ്ടാക്കുന്നുമുണ്ട്... "അയ്യടി പെണ്ണ്.... ഉടുപ്പിടാതെ കിടക്കുന്നത് കണ്ടില്ലേ... കൂയ്...." ബദ്രി മൂക്കത്ത് വിരൽ വെച്ച് കൊണ്ട് അവളെ കളിയാക്കി....

കാര്യം മനസിലായില്ലേലും കുറുമ്പിപാറു നല്ല ചിരിയിലാണ്... ബദ്രി ചിരിച്ചു കൊണ്ട് ബെഡിൽ ഇട്ടിരുന്നു റെഡ് കളർ കുഞ്ഞുടുപ്പ് കയ്യിലെടുത്തു... "ഡ്രസ്സ്‌ ഇടാം നമുക്ക്.... മ്മ്...." ബെഡിൽ നിന്ന് അവൻ പാറുക്കുട്ടിയെ എണീപ്പിച്ചു ഇരുത്തി.... കുറുമ്പി അപ്പോഴും കളിയുടെ തിരക്കിലാണ്... "അച്ചേടെ നല്ല മുത്തല്ലേ... ഇതിട്ട് കളിക്കാം...." ബദ്രി അവളോട് പറയുന്നുണ്ടായിരുന്നു... "കിണ്ണാ... ഞാൻ ഈ ചുരിദാർ ഇടണോ.. അതോ സാരി ഉടുക്കണോ..." ഡ്രെസ്സും കയ്യിൽ പിടിച്ചു കൊണ്ട് അച്ചു അവനടുത്തേക്ക് വന്നു.. "നിനക്ക് ഇഷ്ടമുള്ളത് ഇട്ടോടി..." അവൻ ചിരിയോടെ പറഞ്ഞു... "പറ്റൂല കിണ്ണൻ പറ...." അവൾ ചിണുങ്ങി... "ചുരിദാർ ഇട്ടോ..." "ആഹ് ശെരി..." അവന്റെ കവിളിൽ ഒരുമ്മയും കൊടുത്തവൾ ബാത്‌റൂമിലേക്ക് ഓടി... ബദ്രി ചിരിച്ചു കൊണ്ട് അവളെ നോക്കി... പിന്നീട് ചുണ്ടിലെ ചിരി മാഞ്ഞു പോയിരുന്നു.... നാല് പേരും റെഡി ആയി ഇറങ്ങി... ബദ്രിയുടെ ജിപ്സിയിലാണ് പോകുന്നത്. അച്ചു ബദ്രിയോടൊപ്പം ഫ്രന്റിൽ കയറി...അപ്പുവും പാറുക്കുട്ടിയും ബാക്കിലും....

"നമ്മള് ഇച്ചൂക്കാന്റെ വീട്ടിലേക്കാണോ കണ്ണേട്ടാ...." പോകുന്നാ വഴി കണ്ട് അപ്പു സംശയത്തോടെ ചോദിച്ചു... "മ്മ്....." ബദ്രി ഒന്ന് മൂളിയതെ ഒള്ളൂ... ഇച്ചൂന്റെ വീട്ടിലെത്തിയതും അപ്പു പാറുക്കുട്ടിയേയും കൊണ്ട് ഇറങ്ങി... ഇറങ്ങാൻ നിന്ന അച്ചുവിനെ ബദ്രി പിടിച്ചു വെച്ചു... "എന്താ കിണ്ണാ....??" അവൾ സംശയത്തോടെ ചോദിച്ചു..... "നിന്റെ അച്ഛയെ കാണണ്ടേ...??" അവൻ അവളുടെ മിഴികളിലേക്ക് നോക്കി ചോദിച്ചു.. അവളൊന്നു തലയാട്ടി... "അപ്പു നീയും മോളും ഇവിടെ നൈശൂന്റെ ഒപ്പം നിന്നോ... ഞങ്ങൾ തിരികെ വരുമ്പോൾ കൂട്ടാം..." അപ്പുവിനോട് അതും പറഞ്ഞു ബദ്രി ജിപ്സി മുന്നോട്ട് എടുത്തു... യാത്രയിൽ ഉടനീളം അച്ചു പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു... ബദ്രി അവളെ ശല്ല്യം ചെയ്യാൻ പോയില്ല.... യാത്രക്ക് ഒടുവിൽ ജിപ്സി നിന്ന സ്ഥലം അവളൊന്നു കണ്ണോടിച്ചു.... "സെൻട്രൽ ജയിൽ...???" അവൾ പകച്ചു കൊണ്ട് ബദ്രിയെ നോക്കി... അവൻ അവളെ അലിവോടെ നോക്കി.... ജിപ്സിയിൽ നിന്നിറങ്ങി അച്ചുവിനെയും ഇറക്കി.... അവൾക്ക് അപ്പോഴും ആകെ ഒരു മരവിപ്പ് ആയിരുന്നു...

ജയിലിനകത്തേക്ക് കയറുമ്പോൾ അവൾ ബദ്രിയുടെ കയ്യിൽ മുറുകെ പിടിച്ചു... "എന്റെ അച്ഛാ ഇവിടെയാണോ കിണ്ണ...." സജലമായ അവളുടെ മിഴികൾ ബദ്രിയെ ഉറ്റു നോക്കി.. അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് മറുപടി പറയാതെ അരണ്ട വെളിച്ചം മാത്രമുള്ള ആ വലിയ ഹാളിലേക്ക് പ്രവേശിച്ചു... അച്ചുവിന് ശരീരം തളരുന്നത് പോലെ തോന്നി... കണ്ണുകൾ നിറഞ്ഞു കാഴ്ച്ച മങ്ങി... ഇരുമ്പഴികൾ കൊണ്ട് മറതീർത്ത ചുമരിനപ്പുറം അവളെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടതും അച്ചു ആകെ തകർന്നു പോയി... "അച്ചേ.,..." പൊട്ടി കരഞ്ഞു കൊണ്ട് അവൾ ബദ്രിയുടെ കൈക്കുള്ളിൽ നിന്ന് അച്ഛനടുത്തേക്ക് ഓടി.... ഇരുമ്പഴികളിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ അച്ഛനെ നോക്കി കരഞ്ഞു..... "അച്ചു... മോളെ...." ആ അച്ഛന്റെ ശബ്ദം ഇടറി.... അച്ചു വിങ്ങി പൊട്ടി.... ശേഖരൻ നിറഞ്ഞ കണ്ണുകളോടെ അവളുടെ കൈകളിൽ തൊട്ടു.... അച്ചുവിന് സങ്കടം സഹിക്കാനിയില്ല... അഴികൾക്ക് മേലേക്ക് തലമുട്ടിച്ചു വെച്ചവൾ കരഞ്ഞു.... "കരയല്ലേ അച്ചൂട്ടാ...." അയാൾ അവളെ സമാധാനിപ്പിക്കാൻ നോക്കി....

അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ഉള്ളം കൊതിച്ചു... "ദേ... അച്ഛയുടെ നല്ലകുട്ടിയല്ലേ...എന്റെ കുട്ടീടെ കണ്ണ് ഒരിക്കലും നിറയാതെ ഇരിക്കാനാ ഞാൻ ആ ദുഷ്ടനെ...." അയാൾ പറഞ്ഞു നിർത്തി... അച്ചു അച്ഛനെ ഉറ്റു നോക്കി... "ഇനി എന്റെ മോൾക്ക് ആരെയും പേടിക്കാതെ ജീവിക്കാലോ.. മോഹൻ ഇനി ഒരിക്കലും ശല്യം ചെയ്യില്ലാലോ....അതിന് വേണ്ടിയാ ഞാൻ അവനെ കൊന്നത്... എന്റെ മോളുടെ നല്ല ജീവിതത്തിന് വേണ്ടി...." അയാളുടെ ശബ്ദം ഇടറി.... "എന്റെ... എന്റെ കണ്ണൻ.... കണ്ണൻ പോയി...." അവളുടെ ഏങ്ങലടികൾ ഉയർന്നു.. അയാൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി... ബദ്രി മാറി നിന്ന് അവരെ രണ്ട്പേരെയും നോക്കി നിന്നതേ ഒള്ളൂ... അച്ചു അച്ഛന്റെ വിരലിൽ മുറുകെ പിടിച്ചിരുന്നു... "വിഷമിക്കണ്ട മോളെ.. എന്റെ മഹിയേയും സരയൂനേയും.. കണ്ണനെയും ഇല്ലാതാക്കിയവനെ എന്റെ കൈ കൊണ്ട് ഇല്ലാതാക്കാൻ കഴിഞ്ഞതിൽ അച്ചക്ക് സന്തോഷമേ ഒള്ളൂ.... മോളായിട്ട് കരഞ്ഞ് അച്ഛനെ വേദനിപ്പിക്കരുത്...." അയാൾ ദയനീയമായി അവളെ നോക്കി... അച്ചുവിന് കണ്ണുനീർ അടക്കി നിർത്താനായില്ല....

"അതെ... സമയമായി...." പുറകിൽ നിന്ന് കോൺസ്റ്റബിൾ വിളിച്ചു... ശേഖരൻ അച്ചുവിനെ... "മോള് ചെല്ല്.... അച്ഛൻ വരും മോളെ കാണാം...." അച്ചു ഇല്ലെന്ന് തലയാട്ടി കൊണ്ട് അയാളുടെ വിരലുകളിൽ വിരൽ കോർത്തു പിടിച്ചു.... ശേഖരൻ ബലമായി കൈ പിൻവലിച്ചു.... "എന്റെ കുഞ്ഞിനെ നോക്കിക്കോളണെ മോനെ...." പുറകിൽ മാറി നിന്ന ബദ്രിയെ നോക്കി നിറ കണ്ണുകളാൽ പറഞ്ഞു... അവനൊന്നു തലയാട്ടി.... അച്ചു ഒന്നു നോക്കിയ ശേഷം അയാൾ പിന്തിരിഞ്ഞു നടന്നു... "അച്ചേ......" അഴികളിൽ മുറുകെ പിടിച്ചു കൊണ്ട് അച്ചു വിളിച്ചു... കണ്ണുകൾ ഒഴുകി കൊണ്ടിരുന്നു.....മനസിന്റെ വിങ്ങൽ താങ്ങാൻ കഴിയുന്നില്ല... പെട്ടെന്ന് കണ്മുന്നിൽ പുകമറ വന്നത് പോലെ.... അവളുടെ നെഞ്ചിടിപ്പുയർന്നു.... ശരീരം തളരുന്നു.... ഉരിയാടാൻ നാവ് പൊന്തിയില്ല.... കണ്ണുകൾ മേപ്പോട്ട് മറിഞ്ഞു... ഒന്നു പിടഞ്ഞു കൊണ്ട് നിലത്തേക്ക് വീണു.... "അച്ചു......" നിലത്ത് കിടന്നു പിടയുന്നവളെ കണ്ടമാത്രയിൽ ബദ്രി ഓടി വന്നവളെ വാരി എടുത്തു....

"അച്ചൂ......." ഒരു സ്വപ്നലോകത്ത് നിന്ന് എന്നാ പോലെ അവന്റെ സ്വരം അവൾ കേട്ടു.... കണ്ണ് തുറക്കാൻ കഴിയുന്നില്ല.... "അച്ചൂട്ടാ....." വീണ്ടും ആ വിളി കേൾക്കുന്നുണ്ട്... "കിണ്ണാ....." കണ്ണ് തുറക്കാതെ അവൾ വിളിച്ചു കേട്ടു.... അത് കേട്ട് ബദ്രി ആശ്വാസത്തോടെ അവളെ നോക്കി.... ബെഡിനോരത്ത് ഇരുന്ന് അവളുടെ നെറുകയിൽ ചുംബിച്ചു.... അച്ചു ഞെരങ്ങി..... ബദ്രി അവളുടെ കൈ എടുത്തു ചുണ്ടോട് ചേർത്തു..... അവൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു... ഇത്രനേരം അനുഭവിച്ച ടെൻഷൻ ചെറുതല്ല..... അപ്പോഴാണ് ഡോക്ടർ റൂമിലേക്ക് വന്നത്... ബദ്രി എഴുനേറ്റു നിന്നു... "എങ്ങനെ ഉണ്ടടോ വൈഫിന്...? കണ്ണ് തുറന്നോ..?"ഡോക്ടർ പുഞ്ചിരിയോടെ ചോദിച്ചു.. "ഇല്ല ഡോക്ടർ.... മയക്കത്തിൽ തന്നെയാണ്...." ഡോക്ടർ ഡ്രിപ് നോക്കി... കഴിയാറായിട്ടുണ്ട്... "പേടിക്കണ്ടടോ....ഇത് കഴിഞ്ഞിട്ട് വീട്ടിലേക്ക് പോകാം..." "മ്മ് ശെരി..." "ആള് നല്ല ടെൻഷൻ ഉള്ള കൂട്ടത്തിൽ ആണല്ലേ....?" ഡോക്ടറുടെ ചോദ്യം കേട്ട് ബദ്രി ചെറു ചിരിയോടെ മയങ്ങി കിടക്കുന്ന അച്ചുവിന്റെ നെറുകയിൽ തലോടി...

"ശ്രദ്ധിക്കണം.... മെഡിസിൻസ് എല്ലാം കൃത്യമായി കഴിക്കാൻ പറയണം... പോകുന്നതിന് മുന്നേ എന്നെ ഒന്നു വന്ന് കാണൂ..." മറുപടിയായി ബദ്രി തലയാട്ടി... കുറച്ചു കഴിഞ്ഞപ്പോൾ അച്ചു മെല്ലെ കണ്ണ് തുറന്നു.... അടുത്ത് ഇരിക്കുന്ന ബദ്രിയെ നോക്കി.... അവൻ ഫോണിൽ നോക്കി ഇരിക്കുവാണ്.. "കിണ്ണാ....." അടഞ്ഞ ശബ്ദത്തിൽ അവൾ വിളിച്ചു... അവന്റെ കൈക്ക് മേൽ മെല്ലെ കൈ കൈ അമർത്തി വെച്ചു... ബദ്രി ഞെട്ടി കൊണ്ട് അവളെ നോക്കി... ഫോൺ മാറ്റി വെച്ച് അവൻ അവളുടെ കവിളിൽ തലോടി.. "കുഴപ്പമൊന്നുമില്ലല്ലോ...?" "മ്മ്ഹ്ഹ്...." അവൻ അവളുടെ നെറുകയിൽ മുത്തി... "ഞാൻ പേടിച്ചു പോയി....മരുന്ന് ഒന്നും ഇപ്പൊ കൃത്യമായി കഴിക്കാറില്ലേ നീ... ഹേ.."" അവൻ ഗൗരവത്തോടെ ചോദിച്ചു... അവൾ കണ്ണ് നിറച്ചവനെ നോക്കിയതെ ഒള്ളൂ... അവൾ അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്ത് വെച്ചു.. "എന്റെ അച്ഛൻ...."അവളുടെ ശബ്ദം ഇടറി വീണു.... ബദ്രി മറുപടി പറയാതെ അവളുടെ ചുറ്റി പിടിച്ചു കിടന്നു...

"ഹോ.... അവന്റെ ഒരു പോക്ക് കണ്ടോ... എനിക്ക് ഒരു ബൈക്ക് വാങ്ങിയിട്ട് നമുക്ക് മൂന്നാൾക്കും കൂടെ പോണം കേട്ടോടി പെണ്ണുങ്ങളെ...." വീടിന് മുന്നിലൂടെ കുതിച്ചു പാഞ്ഞു പോയാ ഡ്യൂക്കിനെ നോക്കി അപ്പു നെടുവീർപ്പിട്ടു... മടിയിൽ ഇരിക്കുന്ന കുഞ്ഞിപാറൂനേയും കുൽസുപെണ്ണിനേയും നോക്കി... കുൽസു അവന്റെ മടിയിൽ നിന്നിറങ്ങാനുള്ള തത്രപ്പാടിലാണ്... പാറുക്കുട്ടിയാണേൽ അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്ന് വിരൽ നുണയുന്ന തിരക്കിലാണ്.... "എടി കുൽസു പെണ്ണെ ഒന്നടങ്ങിയിരിക്കടി...." അപ്പു പറഞ്ഞെങ്കിലും കുറുമ്പി പറഞ്ഞത് കേൾക്കാതെ അവന്റെ മടിയിൽ നിന്നൂർന്നിറങ്ങി.... അവനിരുന്ന കസേരയുടെ കയ്യിൽ പിടിച്ചു നിന്നു..... അവള് നിൽക്കുന്നത് കണ്ടതും പാറുക്കുട്ടി മുഖം ഉയർത്തി നോക്കി...അപ്പോഴും വിരൽ വായിൽ തന്നെ... "ആ കുൽസൂനേ കണ്ടിട്ട് എന്റെ പാറൂട്ടി നോക്കിയിട്ട് കാര്യല്ല്യാട്ടോ.. നമ്മക്ക് കുറച്ചു കഴിഞ്ഞിട്ട് നടക്കാം... ആദ്യം നല്ല പോലെ വീഴാതെ ഇരിക്കാൻ പഠിക്ക്‌...." പാറൂട്ടീടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് അപ്പു പറഞ്ഞു... "അപ്പു കുഞ്ഞിന് വിശക്കുന്നുണ്ടാവുമെടാ... ദേ ഇത് കൊടുത്തോ...." കയ്യിൽ രണ്ട് ഫീഡിങ് ബോട്ടിലും കൊണ്ട് നൈഷു വന്നു... അത് കണ്ടതെ പാറുകുട്ടി കൈ നീട്ടി....

നൈഷൂന് പാവം തോന്നി... "അച്ചോടാ.... എന്റെ പാറുക്കുട്ടിക്ക് വിശക്കുന്നുണ്ടോടാ...." നൈഷു അവളുടെ താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ഛതും അവള് കള്ള ചിരി ചിരിച്ചു.. "കണ്ണേട്ടന്റെ അതെ ചിരി അല്ലേടാ അപ്പൂ..." നൈഷു അപ്പുവിനോട് പറഞ്ഞു... "ത്ത.... ത്ത...." കണ്ണുകൾ വിടർത്തി പാറുക്കുട്ടി ഗേറ്റിന്റെ ഭാഗത്തേക്ക് കുഞ്ഞിവിരൽ ചൂണ്ടി... "മനസിലായില്ലേ നൈഷുത്ത.. കണ്ണേട്ടൻ അവളുടെ അച്ഛനാണെന്ന പറയുന്നത്... കണ്ണൻ എന്നോ ബദ്രി എന്നോ കേട്ടാൽ മതി... അവൾക്ക് പെട്ടെന്ന് മനസിലാവും...." അപ്പു പാറുക്കുട്ടിയെ പൊതിഞ്ഞു പിടിച്ചു... നൈഷു കുനിഞ് പാറൂട്ടിയുടെ ഉണ്ടകവിളിൽ ഉമ്മ വെച്ചു... "ഉച്ചക്ക് കണ്ണേട്ടൻ കൊടുക്കാത്തത് കൊണ്ട് ശെരിക്കും ഒന്നും കഴിച്ചില്ല... അത് കൊണ്ടാ പെണ്ണിന് വിശപ്പ്..." മോളുടെ വായിലേക്ക് അവൻ ഫീഡിങ് ബോട്ടിൽ അടുപ്പിച്ചതും... പെണ്ണ് അത് ആവേശത്തോടെ കുടിക്കാൻ തുടങ്ങി... ഇതേ നേരം കസേരയിൽ പിടിച്ചു നിന്ന കുൽസു നൈശൂന്റെ കാലിൽ ചുറ്റി പിടിച്ചു.. "മ്മാ...." "ആഹാ ഉമ്മാടെ പൊന്നൂസ് ഇവിടെ ഉണ്ടായിരുന്നോ..."

നൈഷു അവളെ വാരി എടുത്തു... അവളുടെ കയ്യിൽ ബോട്ടിൽ കൊടുത്തതും പുള്ളിക്കാരി വീണ്ടും അവളുടെ കയ്യിൽ നിന്ന് കുതറി ഇറങ്ങി നിലത്ത് ഇരുന്ന് കുടിക്കാൻ തുടങ്ങി... "ഇനി രണ്ടര മാസം കൂടെ കഴിഞ്ഞാൽ പാറൂട്ടിടെ ഒന്നാം പിറന്നാളാ... കുൽസുന്റെ പിറന്നാൾ നമുക്ക് ആഘോഷിക്കാൻ പറ്റീല അല്ലെ ഇത്ത...." "മ്മ്... അന്ന് അച്ചു ഹോസ്പിറ്റലിൽ ആയിരുന്നില്ലേ.... സാരമില്ല അതിന് പകരം പാറുക്കുട്ടീടെ പിറന്നാൾ നമുക്ക് ആഘോഷിക്കണം... അടിച്ചു പൊളിക്കണം....അല്ലേടി പാറുക്കുട്ടീ...." പാറുക്കുട്ടി നൈശൂനെ നോക്കി ചിരിച്ചു... "അയ്യടാ എന്താ ചിരി... ഇവള് നടക്കുമോടാ...?" "മ്മ്... പിടിച്ചു നിൽക്കും ഇരിക്കുമ്പോൾ തന്നെ ഗുണ്ടുമണി പുറകിലേക്ക് ഒരു വീഴ്ചയുണ്ട്... പിടിച്ചു നടക്കും... അത് കൊണ്ട് ഒറ്റക്ക് ഇരുത്തി പോകാൻ പോലെടിയാണ്...." "മ്മ്..സൂക്ഷിക്കണം... ഇവള് തന്നെ എത്ര തവണ വീണു... ദേ ഇപ്പഴും വീഴും..." കുൽസൂനെ നോക്കി നൈഷു പറഞ്ഞു... കുൽസു അവരെ കണ്ണ് വിടർത്തി നോക്കി.. "നോക്കണ്ട കുറുമ്പി നിന്നെ തന്നെ പറഞ്ഞെ..." നൈഷു ചിരിയോടെ പറഞ്ഞു... കാര്യം മനസിലാകാതെ കുൽസു ചിണുങ്ങി ചിരി ചിരിച്ചു...

തിരിച്ചുള്ള യാത്രയിൽ ബദ്രിയുടെ തോളിലേക്ക് ചാരി ഇരിക്കുകയായിരുന്നു അച്ചു.... മൗനം കവർന്നെടുത്ത നിമിഷങ്ങൾ.. പുറത്തേക്ക് നോക്കി ഇരിക്കുന്നതിനിടയിൽ വഴിയോരത്തെ പാർക്ക്‌ കണ്ട് അവൾ തലയുയർത്തി നോക്കി.... ബദ്രിയുടെ കയ്യിൽ മുറുകെ പിടിച്ചു.... ബദ്രി അവളെ നോക്കി.. "ഇവിടെ നിർത്തുവോ കിണ്ണാ...." അവൾ ആ പാർക്കിലേക്ക് തന്നെ നോക്കിയാണ് പറഞ്ഞത്... ബദ്രി അവളെ ഒന്ന് നോക്കിയ ശേഷം ജിപ്സി സൈഡ് ആക്കി... രണ്ട് പേരും ഇറങ്ങി.... ബദ്രിയുടെ കയ്യും പിടിച്ച് അവൾ പാർക്കിലേക്ക് നടന്നു.... ചുറ്റും അവൾ കണ്ണോടിച്ചു.... ഓർമകളുടെ വേലിയേറ്റത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു.... "നമുക്ക് അവിടെ ഇരിക്കാം....." കൂട്ടം കൂടി നിൽക്കുന്ന മുളകൾക്ക് താഴെയുള്ള സിമെന്റ് ബെഞ്ചിലേക്ക് ചൂണ്ടി അവൾ പറഞ്ഞു... ബദ്രി സമ്മതം അറിയിച്ചു പുഞ്ചിരിച്ചു... അവളെ ചേർത്ത് പിടിച്ച് അങ്ങോട്ട് നടന്നു... ബെഞ്ചിൽ ഇരുന്നവൾ ബദ്രിയുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് ഇരുന്നു.. ഇളം വെയിലുണ്ട്... ആഞ്ഞു വീശുന്ന കാറ്റിൽ അവിടെ ഇരിക്കാൻ വല്ലാത്തൊരു സുഖമായിരുന്നു.... ബദ്രി ഒരു കൈ കൊണ്ട് അവളുടെ തലമുടിയിൽ തലോടി.... "ഞാനും കണ്ണനും ക്ലാസ്സിൽ ഇല്ലാത്ത ദിവസങ്ങളിൽ ഇവിടെ വരും...

ഈ ബെഞ്ചിലിരിക്കും.... കുറേ സംസാരിക്കും തല്ല് കൂടും.... പിണക്കം മാറ്റാൻ എനിക്ക് അവൻ ദേ ആ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി തരും...." നിറ കണ്ണുകളോടെ അവൻ കുറച്ചു മാറിയുള്ള ഐസ്ക്രീം പാർലറിലേക്ക് ചൂണ്ടി... വിതുമ്പി കൊണ്ട് അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി... ബദ്രി ഒന്നും മിണ്ടിയില്ല... അവളെ ചേർത്ത് പിടിച്ച് അങ്ങനെ കേൾവിക്കാരനായി ഇരുന്നു... "എന്നെ വല്ല്യേ ഇഷ്ടമായിരുന്നു അവന്... ഞാൻ കരഞ്ഞാൽ എന്റെ കൂടെ കരയും...ഓർമയുണ്ടോ ഒരു ദിവസം കോളേജിൽ വന്ന് കിണ്ണന്റെ അച്ഛൻ കിണ്ണനെ അടിച്ചത്.... ഞാൻ ലൈബ്രറിയിൽ നിന്ന് വരുമ്പോഴായിരുന്നു കിണ്ണനെ ആരോ തല്ലുന്നത്... ആരൊക്കെയോ അയാളെ അടിക്കാൻ മുന്നോട്ട് വന്നപ്പോൾ കിണ്ണൻ പറഞ്ഞു അത് അച്ഛനാണെന്ന്....." അവൾ പറഞ്ഞത് ബദ്രി ഓർത്തു... ശെരിയാണ് കോളേജിൽ എല്ലാവർക്കും മുന്നിൽ തന്നെ തല്ലിയിരുന്നു.... വീട്ടിൽ വന്ന ഹരിയുടെ ഫ്രണ്ട്സിനെ താൻ ഇൻസൾട്ട് എന്ന് പറഞ്ഞു ഹരി പരതി പറഞ്ഞപ്പോൾ.... "അന്ന് ഞാൻ എത്ര കരഞ്ഞെന്നോ...

ഒന്നും പറയാതെ തലതാഴ്ത്തി നിന്ന കിണ്ണനെ ഓർത്ത് കരഞ്ഞിരുന്നു... പക്ഷേ അന്ന് കണ്ണൻ എന്നെ വഴക്ക് പറഞ്ഞു... കുറേ കളിയാക്കി.... ഭ്രാന്ത് ആണെന്ന് പറഞ്ഞു... പക്ഷേ വീണ്ടും കരയേണ്ടി വന്നു കിണ്ണന് കൂടെ പഠിക്കുന്ന ശ്രദ്ധയെ ഇഷ്ടാണെന്ന് പറഞ്ഞപ്പോൾ...അന്നെന്റെ സങ്കടം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല... കണ്ണനേ കെട്ടിപിടിച്ചു കരഞ്ഞു പക്ഷേ അന്ന് അവനും എന്റെ കൂടെ കരഞ്ഞു.. ഞാൻ കരയുന്നത് അവന് സഹിക്കാൻ കഴിയില്ലത്രേ...." പറഞ്ഞു തീർന്നപ്പോഴേക്കും വിതുമ്പി... ബദ്രി അവളെ അണച്ചു പിടിച്ചു.. നെറുകയിൽ താടി മുട്ടിച്ചു ഇരുന്നു... "വെക്കേഷൻ കൂടെ ആയപ്പോൾ പിന്നെ കോളേജും ഹോസ്റ്റലും മടുത്തു... കണ്ണനോട്‌ വാശിപ്പിടിച്ച് വീട്ടിലേക്ക് പോയി.... ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയപ്പോൾ കണ്ണൻ എന്നോട് പറഞ്ഞു എനിക്ക് വിധിച്ചതാണെങ്കിൽ എനിക്ക് തന്നെ കിട്ടുമെന്ന്.... അത് കേട്ടപ്പോൾ പഴയതിലും ആവേശമായി...." അവൾ പറഞ്ഞു നിർത്തി... വീണ്ടും മൗനം തളം കെട്ടി നിന്നു.... "അച്ചൂ....." "മ്മ്....." അവൾ ഇടർച്ചയോടെ മൂളി..

"അയാൾ... ആ മോഹൻ....??" അവൻ സംശയത്തോടെ പറഞ്ഞു നിർത്തി.... "കിണ്ണനറിയോ... എന്റെ അച്ഛാ എന്റെ സ്വന്തമല്ല..." അത് കേട്ട് ബദ്രി ഒന്ന് ഞെട്ടി.. "നി... നിനക്ക് അറിയാമായിരുന്നോ..??" രാമച്ചൻ അച്ചുവിനെ കുറിച്ച് അന്വേഷിച്ചപ്പോഴേ അറിഞ്ഞതാണ്.... അന്ന് അവളുടെ വീട്ടിൽ പോയപ്പോൾ... "മ്മ്... അച്ഛാ എന്നോട് പറഞ്ഞിട്ടുണ്ട് എല്ലാം... അതറിഞ്ഞു തന്നെയാണ് ഞാൻ വളർന്നത്... കണ്ണനും അറിയാം... എന്റെ അച്ഛനെയും അമ്മയെയും കൊന്നത് പോലെ എന്നെയും കൊല്ലാൻ വേണ്ടി വന്നതാണ് അന്ന് അവർ.... പക്ഷേ... പക്ഷേ എന്നെ രക്ഷിക്കാൻ വേണ്ടി എന്റെ കണ്ണൻ സ്വയം..." അവൾ മുഖം പൊത്തി കരഞ്ഞു..... മനസിന്റെ വേദന താങ്ങാൻ വയ്യാ.... "എന്റെ അച്ഛന്റെ കൂടെ കൂടി അയാൾ ചതിച്ചു...ആ പാവത്തിന്റെ സമ്പാദ്യം മുഴുവൻ കൈക്കലാക്കി അയാൾ... അച്ഛനെയും അമ്മയെയും ഇല്ലാതെ ആക്കിയപ്പോൾ എന്നെ മറന്നു പോയിരുന്നു.... ഞാൻ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞു വന്നതാ എന്നെ കൊല്ലാൻ...25 വയസ്സ് പൂർത്തിയാകുമ്പോൾ അയാളുടെ സ്വത്തുക്കൾ എല്ലാം എന്റെ കൈപിടിയിൽ വരും എന്ന് പേടിച്.... വീട്ടിൽ വന്ന് എന്നും ശല്ല്യം ചെയ്യും.... എന്നെ സംരക്ഷിക്കാൻ എന്റെ അച്ഛാ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്..." തേങ്ങി കരഞ്ഞു കൊണ്ട് അവൾ അവനെ വട്ടം പിടിച്ചു....

ഏറെ നേരം നീണ്ടു നിന്നു അവളുടെ കരച്ചിൽ.. പതിയെ ഏങ്ങലടികൾ നേർത്തു വന്നു.... ബദ്രി അപ്പോഴും മൗനമായി ഇരുന്നതെ ഒള്ളൂ.... കുറച്ചു കഴിഞ്ഞ് അവൾ മുഖം ഉയർത്തി അവനെ നോക്കി... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് ബദ്രി ഇരു കണ്ണിലും അമർത്തി ചുംബിച്ചു.. "ഐസ്ക്രീം വേണോ അച്ചൂട്ടാ...." അവൻ സ്നേഹത്തോടെ അതിലുപരി വാത്സല്യത്തോടെ ചോദിച്ചു.... അവൾ അതിശയത്തോടെ അവനെ നോക്കി...അവനൊന്നു പുഞ്ചിരി ച്ചു... "ഇവിടെ ഇരിക്ക്.. ഞാൻ പോയി വാങ്ങി വരാം...." അവൻ എഴുനേറ്റ് മുണ്ട് മടക്കികുത്തി മുന്നോട്ട് നടന്നു.... അച്ചു അവനെ നോക്കി ഇരുന്നു.....ഐസ്ക്രീം വാങ്ങി കൊടുന്നതും അവൾക്ക് അടുത്ത് ഇരുന്ന് വായിൽ വെച്ച് കൊടുത്തു.... അച്ചു അവനെ നോക്കി ഇരുന്നു.. അവൻ തരുന്നത് വാങ്ങി കഴിച്ചു..."അച്ചുമ്മയുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നേ...." വീട്ടിൽ എത്തിയപ്പോൾ അപ്പു ആദ്യം ചോദിച്ചത് അതായിയിരുന്നു... ബദ്രി പാറുക്കുട്ടിയേയും കൊണ്ട് സോഫയിൽ ഇരിപ്പായിരുന്നു... "ഒന്നൂല്യ അപ്പൂട്ടാ... തലവേദന...." അച്ചു അതും പറഞ്ഞു റൂമിലേക്ക് പോയി.. അപ്പു ബദ്രിയുടെ അടുത്ത് ചെന്നിരുന്നു... "കണ്ണേട്ടാ...." അപ്പു അവനെ തോണ്ടി വിളിച്ചു... "അച്ചേടെ പാറുക്കുട്ടിയല്ല ഒരുമ്മ തന്നേ...."

ബദ്രി അപ്പുവിനെ മൈൻഡ് ചെയ്യാതെ പാറൂനെ കളിപ്പിക്കുകയായിരുന്നു... "കണ്ണേട്ടാ..... എന്നെ നോക്ക് മനുഷ്യ..." അപ്പു അവനെ പിടിച്ചു കുലുക്കി... "ആഹ്... എന്താടാ..." ബദ്രി ശബ്ദം ഉയർത്തി.... "ഒരു ബൈക്ക് വാങ്ങി തരാവോ പ്ലീസ്...." അവൻ കൊഞ്ചി കൊണ്ട് ബദ്രിയുടെ തോളിൽ കൂടെ കയ്യിട്ടു.. "പിന്നെ... ബൈക്ക്... ഒന്നങ്ങ് തന്നാലുണ്ടല്ലോ... നീ പൈസ കൊണ്ട് വച്ചിട്ടുണ്ടോ ഇവിടെ ബൈക്ക് വാങ്ങാൻ...." ബദ്രി അവനെ കൂർപ്പിച്ചു നോക്കി... "പണിക്ക് പോയിട്ട് നിങ്ങള് പൈസ ഉണ്ടാക്കിയിട്ട് എനിക്ക് ബൈക്ക് വാങ്ങി താ മനുഷ്യ അതല്ലേ ഹീറോയിസം..." "എന്റെ കയ്യിൽ നിന്ന് വാങ്ങികണ്ടെങ്കിൽ എഴുനേറ്റു പൊക്കോ... അവന്റെ ഒരു ബൈക്ക് ബസ്സിനങ്ങു പോയാൽ മതി.. ഇല്ലേൽ എന്റെ ബുള്ളറ്റ് എടുത്തോ..." "അതെപ്പോഴും കയ്യിൽ ഉണ്ടാവില്ലല്ലോ... എനിക്ക് സ്വന്തമായിട്ട് ഒന്ന് വേണം... ഞാൻ ലൈസെൻസ് എടുക്കാൻ പോവാ..." "നീ എന്താന്ന് വെച്ചാൽ ചെയ്യ്... " ബദ്രി അത് പറഞ്ഞതും അപ്പു ചവിട്ടി തുള്ളി അകത്തേക്ക് പോയി.... ബദ്രി ഒളി കണ്ണാലെ അവനെ നോക്കി ചിരിച്ചു... "അവന്റെ ഒരു വാശി കണ്ടോ പാറുക്കുട്ടി.. മ്മ്..." ബദ്രി മോളുടെ വയറിൽ മുഖം ചേർത്ത് ഇക്കിളി ഇട്ടു കൊണ്ട് പറഞ്ഞു... അവൾ പൊട്ടി ചിരിച്ചു..... 

അന്ന് രാത്രിയും അമ്മയ്ക്കും മോൾക്കും വാരി കൊടുത്തത് ബദ്രി തന്നെയായിരുന്നു.. ബദ്രി മോളെ എടുത്തു തോളിൽ ഇട്ട് ഉറക്കി... "മരുന്ന് കഴിക്കാനുണ്ട് അച്ചു...." ബാത്‌റൂമിൽ നിന്നിറങ്ങി വന്ന അച്ചുവിനോടായി പറഞ്ഞു... അവളൊന്നു തലയാട്ടി കൊണ്ട് ടേബിളിൽ ഇരുന്നു മരുന്ന് എടുത്തു കഴിച്ചു..... ബദ്രി അവൾക്ക് അടുത്ത് വന്നിരുന്നു... അച്ചു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... പാറുക്കുട്ടി അവന്റെ ഇടം നെഞ്ചിലേക്ക് ഒതുങ്ങി കൂടി..... പാറു ഉറങ്ങിയതും അവളെ ചുമരിനോട് ചേർത്ത് കിടത്തി അച്ചുവിനെ നെഞ്ചിലേക്ക് അടക്കി പിടിച്ചു....നെറുകയിലെ സിന്ദൂരചുവപ്പിൽ അവൻ ചുണ്ട് അമർത്തി... "കിണ്ണാ...." "മ്മ്...." "ശെരിക്കും കിണ്ണന് ഭ്രാന്താണല്ലേ....?" പ്രണയം വിരിയുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു.... ബദ്രി അറിയാതെ ചിരിച്ചു... "നിന്നെ എന്ന് പ്രണയിച്ചു തുടങ്ങിയോ അന്ന് മുതൽ ഭ്രാന്താണ്....അതിങ്ങനെ എന്റെ ഹൃദയത്തിൽ പടർന്നു പന്തലിച്ചു... ഇപ്പൊ അതിന്റെ ശിഖരങ്ങളിലോക്കെയും പൂക്കുന്നത് നീയാണ്....." ബദ്രി അവളുടെ കണ്ണുകളിലേക്ക് നോക്കി.... "എന്റെ ഹൃദയത്തിൽ പൂവിട്ട ചെമ്പരത്തി... അടുത്ത ജന്മവും ഇനിയുള്ള ഏഴുജന്മവും അങ്ങനെ മതി....." "ചെമ്പരത്തി ആയിട്ടോ.....??" "മ്മ്..... എന്റെ ഭ്രാന്തിനെ സ്നേഹിക്കാൻ മറ്റൊരു ഭ്രാന്തിക്കല്ലേ കഴിയൂ....." ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story