ഈ മഴയിൽ....❤️ പാർട്ട്‌ 76

ee mazhayil

എഴുത്തുകാരി: ✍ ആൻവി

യാത്രയിൽ ഉടനീളം നിശബ്ദത തളം കെട്ടി നിന്നു.... ബദ്രി ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തിരുന്നു.... നയന അവന്റെ കൂടെ കോ ഡ്രൈവിങ് സീറ്റിലായിരുന്നു ഇരുന്നത്... ഹരി പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു... "ബദ്രി... അച്ചുവിന് എങ്ങനെ ഉണ്ട്...." ഏറെ നേരെത്തെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് നയന ചോദിച്ചു.... ഹരി മുഖം ചെരിച്ചു ബദ്രിയെ നോക്കി.... ചുണ്ടിൽ ഒരു പുഞ്ചിരി ഒളിപ്പിച്ച് ഡ്രൈവ് ചെയ്യുവായിരുന്നു അവൻ... ബദ്രി നയനയെ നോക്കി പുഞ്ചിരിച്ചു.... "അവൾക്ക് കുഴപ്പമില്ല നയന ഓക്കേ ആണ്...." "ആണോ... നിന്നോട് സംസാരിച്ചോ..??' അവൾ ആകാംഷയോടെ ചോദിച്ചു... "മ്മ്... ആദ്യത്തെ അകൽച്ച മാറി... എന്റെ പഴയ അച്ചുവായി...." പറയുമ്പോൾ അവന്റെ കണ്ണുകളിൽ കാണാമായിരുന്നു അച്ചുവിനോടുള്ള അവന്റെ പ്രണയം... "പാറുക്കുട്ടി എന്ത് പറയുന്നു... കുറുമ്പിയെ കാണാൻ തോന്നുന്നു....." "ഞാൻ വരുമ്പോൾ അപ്പൂന്റെ കൂടെ ഇരിപ്പുണ്ട്.... രണ്ട് മാസം തികച്ചില്ല മോളുടെ പിറന്നാളിന്....." ഡ്രൈവിംഗ്ന്റെ ഇടയിൽ അവൻ മുഖം ചെരിച്ച് നയനയെ നോക്കി...

"ആഹാ... ഞങ്ങൾ ഉറപ്പായും വരും... അല്ലെ ഹരി... ഞങ്ങൾ അവളുടെ വല്യച്ചനും വല്യമ്മയുമല്ലേ....." നയന തിരിഞ്ഞ് ഹരിയെ നോക്കി... ബദ്രി മിററിലൂടെ ഹരിയെ നോക്കി.... അവൻ ഒന്നും മിണ്ടാതെ ഇരിക്കുവാണ്..... അത് കാൺകെ ബദ്രി മൗനമായി ചിരിച്ചു... വീണ്ടും യാത്ര തുടർന്നു... ബദ്രിയുടെ കൂടെയുള്ള യാത്ര ഹരിയെ വല്ലാതെ മടുപ്പിച്ചിരുന്നു... വീടിന് മുന്നിൽ കാർ നിർത്തിയപ്പോഴാണ് അവന് ആശ്വാസം ആയത്.... ബദ്രി പുറത്ത് ഇറങ്ങി അവന് ഡോർ തുറന്ന് കൊടുത്തു.....ഹരി മുഖം ഉയർത്തി നോക്കി... "ഹോ.. സോറി.. നടക്കാൻ കഴിയില്ലലോ ലെ..." മറുപടി പറയാൻ നാവ് ഉയർന്നില്ല....തലതാഴ്ത്തി.... ബദ്രി അവനെ താങ്ങി പിടിച്ചു... "ഞാനും കൂടെ ഹെല്പ് ചെയ്യാം...." നയന മുന്നോട്ട് വന്നു... "ഏയ്‌ വേണ്ട... വീട്ടിൽ എത്തി ഇനിയെങ്കിലും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ നോക്ക്.... വയറ്റിൽ ഒരു കുഞ്ഞു വളരുന്ന കാര്യം മറക്കരുത്....." ബദ്രി അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു... നയന ചിരിച്ചു കൊണ്ട് അവനെ നോക്കി പിന്നെ ഹരിയെയും... ഹരി വാടിയ മുഖത്തോടെ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു... ശബ്ദം കേട്ട് പത്മ ഇറങ്ങി വന്നു... "കാത്തിരിക്കുവായിരുന്നു ഞാൻ... അകത്തേക്ക് ഒന്ന് കയറിയപ്പോഴേക്കും നിങ്ങൾ വന്നു....

" പത്മ കൂടെ വന്ന് ഹരിയെ പിടിച്ച് ഉമ്മറത്തേക്ക് കയറ്റി..... വീൽചെയർ കൊണ്ട് വന്ന് അവനെ അതിൽ ഇരുത്തി... "ഹരിക്കുട്ടൻ വന്നോ...??." ആകാംഷയോടെ ചോദിച്ചു കൊണ്ട് വോക്കിങ് സ്റ്റിക്കിൽ ഊന്നി കൊണ്ട് വന്ന ദത്തൻ കണ്ടത് ഹരിയെ വീൽചെയറിലേക്ക് ഇരുത്തുന്ന ബദ്രിയെ ആണ്... ഒരു നിമിഷം അയാൾ നിന്നു... ബദ്രി മാറി നിന്നതും... ഹരിക്ക് അടുത്തേക്ക് ചെന്നു.. "മോനെ...." വാത്സല്യത്തോടെ വിളിച്ചു കൊണ്ട് ഹരിയുടെ നെറുകയിൽ ചുംബിച്ചു.. ഹരിക്ക് ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.. വല്ലാത്തൊരു കുറ്റബോധം... അവൻ അച്ഛനെ കെട്ടിപിടിച്ചു കൊണ്ട് വയറിൽ മുഖം പൂഴ്ത്തി..... ദത്തൻ പത്മയെ ഒന്ന് നോക്കിയ ശേഷം അവന്റെ മുടിഴകളിലൂടെ തലോടി.... ബദ്രി അവരെ ഒന്ന് നോക്കിയ ശേഷം മുറ്റത്തേക്ക് ഇറങ്ങി... "കണ്ണാ....." മുറ്റത്ത്‌ നിർത്തിയിട്ട ബുള്ളറ്റിനടുത്തേക്ക് നടക്കവേ അമ്മയുടെ വിളി കേട്ടു.... എന്തെന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി... "കുറച്ചു കഴിഞ്ഞിട്ട് പോവാടാ..." അവർ സ്നേഹത്തോടെ പറഞ്ഞു... ദത്തൻ ഹരിയുടെ നെറുകയിൽ തലോടി കൊണ്ട് ബദ്രിയെ നോക്കി... "ഞാൻ പോകുവാ...വേഗം ചെല്ലണം... അച്ചൂന് ചെറിയ പനിയുണ്ടായിരുന്നു.... എന്തായി എന്നറിയാതെ സമാധാനവുമില്ല...എന്നെ കാത്തിരിക്കുന്നുണ്ടാവും....."

ചെറു ചിരിയോടെ പറഞ്ഞവൻ ദത്തനേയും ഹരിയെയും ഒന്ന് നോക്കി പിന്നെ തിരിഞ്ഞു നടന്നു....  "അച്ചുമ്മ കണ്ണേട്ടൻ വന്നു....." ഉമ്മറത്ത് ഇരുന്ന് പാറുക്കുട്ടിയെ കളിപ്പിച്ചോണ്ട് ഇരുന്ന അപ്പു അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.... ബദ്രി ബൈക്ക് പാർക് ചെയ്തു.... അപ്പു വിളിച്ചു പറയണത് കേട്ടതും അകത്ത് നിന്ന് അച്ചു ഓടി വന്നു.... കിതച്ചു കൊണ്ട് വാതിൽക്കൽ എത്തി നിന്നപ്പോൾ കണ്ടു പാറുകുട്ടിയെ വാരി എടുക്കുന്ന ബദ്രിയെ... ബദ്രിയുടെ കണ്ണുകൾ അവളിൽ ഉടക്കി... അവൾ കിതക്കുന്നുണ്ടായിരുന്നു.. നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞിരുന്നു..... പാറൂട്ടിയെ അപ്പൂന്റെ കയ്യിൽ കൊടുത്തു കൊണ്ട് ബദ്രി അവൾക്ക് അടുത്തേക്ക് ചെന്നു.... അപ്പു പാറൂനേം കൊണ്ട് പുറത്തേക്ക് ഇറങ്ങി . അച്ചു മുഖം ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി..... അവൻ ചിരിച്ചു.... കൈകൾ ഉയർത്തി വിയർപ്പു പൊടിഞ്ഞ നെറ്റിയിൽ വലം കൈ വെച്ച് നോക്കി .... "എങ്ങനെ ഉണ്ട് പനി കുറഞ്ഞോ...." അവൻ ചോദിച്ചു... ചെറിയ ചൂട് അവന്റെ കൈ പത്തിയിൽ അറിഞ്ഞു....

അച്ചു ഒന്നും മിണ്ടാതെ അവനെ നോക്കി നിൽക്കുവാണ്.... "ചെറിയ ചൂട് ഉണ്ട്..... എന്തിനാ അച്ചു തലനനച്ചത്...അല്ലേൽ തന്നെ നേരം തെറ്റി കുളിച്ചാൽ പോലും നിനക്ക് ജലദോഷം ആണ്.... എന്നിട്ടിപ്പോ പനിയുള്ള സമയത്ത്..." ശാസനയോടെ... അതിലുപരി സ്നേഹത്തോടെ... വാത്സല്യത്തോടെ... അവൻ പറഞ്ഞു തീർക്കും മുന്നേ അച്ചു മുന്നോട്ട് ആഞ്ഞ് അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു... അവനെ രണ്ട് കൈകൾ കൊണ്ടും ചുറ്റി പിടിച്ചു..... "എവിടെ പോയതാ കിണ്ണാ...." പരിഭവത്തോടെ ചോദിക്കുമ്പോൾ അവളുടെ കവിളുകൾ വീർത്തു വന്നു....ബദ്രി ചിരിയോടെ അവളുടെ മുഖം കയ്യിലെടുത്തു.... കൗതുകത്തോടെ അവളെ നോക്കി... "എന്തെ പറയാതെ പോയെ...." അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ ചോദിച്ചു....ബദ്രി അവളുടെ കയ്യിൽ കൈ അമർത്തി വെച്ചു... "അച്ചു ഉറങ്ങുവായിരുന്നല്ലോ... അതാ വിളിക്കാഞ്ഞേ.... മാത്രമല്ല പനിയുടെ ക്ഷീണം ഉണ്ടാവുമല്ലോ....." മൃദുവായ സ്നേഹം നിറഞ്ഞ വാക്കുകൾ.... അച്ചു വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

"അച്ഛ അടുത്തില്ല... കണ്ണൻ ഇനി വരില്ല.... ഇനി എനിക്കെന്റെ കിണ്ണൻ മാത്രല്ലേ ഒള്ളൂ... ഒറ്റക്ക് ആക്കി പോകുവോ എന്നെ....." അവൾ പറഞ്ഞു കൊണ്ടിരിക്കെ ബദ്രി നോക്കിയത് അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് ആണ്...മിഴിനീർ ഉരുണ്ടു കൂടിയിരിക്കുന്നു അതിൽ... "ഒറ്റക്ക് അല്ലല്ലോ അച്ചൂട്ടാ.... നമ്മുടെ പാറുക്കുട്ടിയില്ലേ നിന്റെ കൂടെ... കൂടാതെ എന്റെ അപ്പുവും....." അവൻ സ്നേഹത്തോടെ ചോദിച്ചു.... അവൾ അവനെ വീണ്ടും ചുറ്റി പിടിച്ചു... ബദ്രി അവന്റെ നെറ്റിയിൽ ചുംബിച്ചു.... പാറുക്കുട്ടി കരയുന്നത് കേട്ടാണ് രണ്ട് പേരും അകന്നു മാറിയത്... "കരയല്ലേ പാറൂട്ട്യേ..... ദേ നിന്റെ അച്ഛനിതാ നിൽക്കുന്ന... അമ്മേം ദാ ഇവിടെ...." കരഞ്ഞു കൊണ്ടിരിക്കുന്ന പാറുക്കുട്ടിയേയും എടുത്തു കൊണ്ട് അപ്പു മുറ്റത്ത്‌ നിന്ന് കയറി വന്നു.... "എന്താടാ.... എന്തിനാ കുഞ്ഞ് കരയണേ...?" ബദ്രി ചോദിച്ചു.... "അതോ... കണ്ണേട്ടൻ ഇവളെ എന്റെ കയ്യിൽ തന്നില്ലേ അതോണ്ട്... ദാ നിങ്ങള് തന്നെ പിടിച്ചോ....." അപ്പു അതും പറഞ്ഞു പാറുക്കുട്ടിയെ ബദ്രിയുടെ കയ്യിൽ കൊടുത്തു... പാറുക്കുട്ടി തേങ്ങി കൊണ്ട് ബദ്രിയുടെ തോളിലേക്ക് ചാഞ്ഞു... "എന്തിനാടാ വാവേ കരഞ്ഞേ... മ്മ്.." അവൻ മോളെ ഉയർത്തി പിടിച്ചു കൊണ്ട് ചോദിച്ചു...... പാറുക്കുട്ടി വിതുമ്പി.... "അച്ചേടെ പാറുക്കുട്ട്യേ......"

ചിരിയോടെ നീട്ടി വിളിച്ഛതും കുഞ്ഞിചുണ്ടിൽ ഒരു കള്ളചിരി വിരിഞ്ഞു... "അയ്യടാ ന്താ ചിരി...." അച്ചു ചിരിച്ചു കൊണ്ട് കുഞ്ഞിപാറൂന്റെ കവിളിൽ നുള്ളി... പാറുക്കുട്ടി കിലുങ്ങി ചിരിച്ചു കൊണ്ട് ബദ്രി മൂക്കിൻ തുമ്പിൽ ഉമ്മ വെച്ച്.... മുഖം മുഴുവൻ തൊണ്ണകൊണ്ട് കടിക്കാൻ നോക്കി.. ആകെ ഉമിനീർ അച്ഛന്റെ മുഖത്താക്കി... ബദ്രി ചിരിയോടെ അവളെ അവന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു... "വാ... എനിക്ക് നല്ല വിശപ്പ്.... എന്തേലും കഴിക്കാം...." അവൻ ഒരു കൈ കൊണ്ട് അച്ചുവിനെയും ചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു... "ഇവള് നിന്റെ പോലെയാ...ചെറുപ്പത്തിൽ നീ എങ്ങനെ ആയിരുന്നോ... അത് പോലെ.." കുൽസുപെണ്ണിനെ മടിയിൽ ഇരുത്തി കൊണ്ട് നൈശൂന്റെ ഉമ്മ പറഞ്ഞു.... നൈഷു അത് കേട്ട് ചിരിയോടെ ചുമരിലേക്ക് ചാരി നിന്നു.... "നിറം ഇച്ചൂന്റെയാണ്.... നിന്നെക്കാൾ നിറം അവനാണല്ലോ....അല്ലേടി ചക്കരേ.," കുൽസു ഒന്നും മനസിലായില്ലേലും കുഞ്ഞി പല്ല് കാട്ടി ചിരിച്ചു..... "ഉപ്പാക്ക് സുഖമല്ലേ ഉമ്മാ...."

"മ്മ്.... നീ എന്നാ ഇനി വീട്ടിലേക്ക് ഇച്ചൂനെയും കൂട്ടി വരുന്നത്..." അവർ പ്രതീക്ഷയോടെ ചോദിച്ചു, നൈശൂന്റെ മുഖം വാടി.... "ഉപ്പച്ചി ഇഷ്ടവില്ല ഉമ്മ... അതാ വരാൻ മടി..." "അതൊന്നും നീ കാര്യാക്കണ്ട ഒരു ദിവസം മോളേം കൂട്ടി രണ്ട് പേരും വരണം... ഇച്ചുനോട് ഞാൻ പറയാം..." "മ്മ്....." അവളൊന്നു മൂളി.... കുൽസു ഉമ്മൂമ്മാന്റെ മടിയിൽ നിന്ന് ഇറങ്ങാനുള്ള തത്രപാടിലാണ്..... "ഈ കുറുമ്പി പെണ്ണ്....."കയ്യിൽ ഇരുന്ന് കുതറുന്ന കുൽസൂനെ താഴെ ഇരുത്തി...  "ഡാ കണ്ണനെവിടെ....??" മുണ്ട് മടക്കി കുത്തി കൊണ്ട് ശങ്കർ ഉമ്മറത്തേക്ക് കയറി ചോദിച്ചു.. അപ്പു ഫോണിൽ നിന്ന് മുഖം ഉയർത്തി നോക്കി... "ആഹാ ഇതാര് ശങ്കരനോ... ഇങ്ങോട്ടുള്ള വഴി ഓർമയുണ്ടല്ലേ...." "എന്താടാ ഒരാക്കിയ സംസാരം....." ശങ്കർ അവനെ ഒന്ന് അടിമുടി നോക്കി... "ഒന്നൂല്യേ......" "മ്മ്... എന്നാ പറ എവിടെ അവൻ...??" "അകത്തുണ്ട് ചെല്ല് ചെല്ല്...." അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു വീണ്ടും ഫോണിലേക്ക് നോട്ടമിട്ടു... ശങ്കർ അകത്തേക്ക് ചെന്നു... "ഇതൂടെ കഴിക്ക് അച്ചൂ.....രണ്ട് സ്പൂൺ തികച്ചു കഴിച്ചില്ലല്ലോ നീ...." അച്ചുവിന് കഞ്ഞി വാരി കൊടുക്കുവാണ് ബദ്രി... "വേണ്ട കിണ്ണ... ഒരു രുചിയും തോന്നുന്നില്ല..." അച്ചു മടിയോടെ തിരിച്ചു.. "അത് പറഞ്ഞാൽ പറ്റില്ല...

ഉച്ചക്ക് കഴിക്കാൻ പറഞ്ഞപ്പോൾ വൈകീട്ട് കഴിക്കാം എന്ന് പറഞ്ഞു മതിയാക്കി..." "വേണ്ടാഞ്ഞിട്ട കിണ്ണാ.. പ്ലീസ്..." അവൾ ചിണുങ്ങി അവന്റെ തോളിലേക്ക് ചാഞ്ഞു... പാറുക്കുട്ടി ടേബിളിൽ ഇരുന്ന് കഞ്ഞിപാത്രത്തിൽ കയ്യിട്ട് കളിക്കാൻ തുടങ്ങി... അതിൽ കൈ മുക്കി മുഖത്തൊക്കെ തേച്ചു..... "ഡാ... അവൾക്ക് മാത്രമല്ല... ഒരു കൊച്ചുണ്ട് അടുത്ത് അതിന് കൂടെ വാരി കൊടുക്ക്..." ശങ്കറിന്റെ ശബ്ദം കേട്ട് രണ്ട് പേരും അങ്ങോട്ട്‌ നോക്കി.. അച്ചു ആകെ ചമ്മി... "എന്റെ പൊന്നച്ചു ചമ്മണ്ട... നിന്റെ അവൻ എടുത്തോണ്ട് നടക്കുന്നത് വരെ കണ്ടിട്ടുള്ളവനാ ഈ ഞാൻ...." ശങ്കർ ചിരിയോടെ പറഞ്ഞു... അച്ചു ചിരിച്ചു കൊണ്ട് തലതാഴ്ത്തി.... "അല്ല നിന്റെ ആവശ്യം ആണോ ഈ വാരി കൊടുക്കുന്ന പരിപാടി.." അവൻ അച്ചൂനോട്‌ ചോദിച്ചു..അച്ചു ബദ്രിയെ നോക്കി..... ശങ്കറിന് കാര്യം മനസിലായി... "അവന് അങ്ങനെ ഒരു ഭ്രാന്ത്..." ബദ്രിയെ നോക്കി ചിരിയോടെ പിറു പിറുത്തു.... "ഡാ രാമച്ചൻ നാട്ടിൽ വന്നിട്ടുണ്ട്.. എല്ലാവർക്കും കൂടെ കൂടണ്ടേ...." ഉമ്മറത്ത് സംസാരിച്ച കൊണ്ടിരിക്കുന്നതിടയിൽ ശങ്കർ പറഞ്ഞു... "മ്മ്.... നോക്കാം..." ബദ്രി ചാരു പടിയിലേക്ക് ചാഞ്ഞു കിടന്നു... "അപ്പൊ ഞാൻ കുപ്പി ഒപ്പിക്കട്ടെ.."ശങ്കർ സന്തോഷത്തോടെ ചോദിച്ചതും...

അപ്പു അവനെ തുറിച്ചു നോക്കി.. "ഈ ശങ്കരനാണ് കണ്ണേട്ടനെ കൊണ്ട് കുടിപ്പിക്കുന്നേ...." അപ്പു മുന്നോട്ട് വന്നു... "ഓഹ് പിന്നെ... നിന്റെ കണ്ണേട്ടനാണ് ഇക്കാര്യത്തിൽ എന്റെ ഗുരു.... ഒരു സുപ്രഭാതത്തിൽ കുടി നിർത്തിയെന്ന് വെച്ച്..." ശങ്ക കെറുവോടെ പറഞ്ഞു.. "ബദ്രി നീ പറ....." അവൻ ബദ്രിക്ക് നേരെ തിരിഞ്ഞു,... "തത്കാലം ഇവിടെ മദ്യപാനം വേണ്ട....രാമച്ചനോട്‌ ഞാൻ പറഞ്ഞോളാം...." ബദ്രി അതും പറഞ്ഞേഴുനേറ്റു..... ശങ്കർ മുഖം വീർപ്പിച്ചു... "കെട്ട്യോൾ വീട്ടിൽ ഇല്ലാത്തിന്റെയാ ഈ കുഴപ്പം...." അപ്പു അവനെ കളിയാക്കി... ശങ്കർ അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു...ബദ്രി റൂമിലേക്ക് ചെല്ലുമ്പോൾ അച്ചു അവന്റെ ഫോണിൽ നോക്കി ഇരിക്കുവാണ്... അത് കണ്ട് അവൻ അവൾക്ക് അടുത്ത് ചെന്നിരുന്നു.. "കിണ്ണൻ മദ്യപിക്കൂലേ...??" അവൾ സംശയത്തോടെ ചോദിച്ചു... "എന്ത നിനക്ക് അങ്ങനെ സംശയം..?" അവൻ മുഖം ചുളിച്ചു... "അല്ല... ഇവിടെ വെച്ച് വേണ്ടെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ....." നിഷ്കളങ്കമായി അവൾ പറഞ്ഞപ്പോൾ ബദ്രി അവളെ ചേർത്ത് പിടിച്ചു...അവളിലെയ്ക്ക് മുഖം അടുപ്പിച്ചു... "നല്ലോണം മദ്യപിക്കുന്ന കൂട്ടത്തിലാ ഞാൻ..." "എന്നിട്ട് എന്തെ അങ്ങനെ പറഞ്ഞത് ശങ്കരനോട്‌....?" മറുപടിയായി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചിരുന്നു...കുസൃതി ചിരി ചിരിച്ചു..

"ഒരിക്കെ മൂക്കറ്റം കുടിച്ചപ്പോൾ എനിക്ക് കിട്ടയതാണ് ദേ ആ തൊട്ടിലിൽ കിടക്കുന്നത്...." ഉറങ്ങി കിടക്കുന്ന പാറുകുട്ടിയെ ചൂണ്ടി ബദ്രി പറഞ്ഞു.. അച്ചു മുഖം കുനിച്ചു .. "നീയും നന്നായി കഴിച്ചിരുന്നു അന്ന്..." ബാക്കി പറയും മുന്നേ പിടച്ചിലോടെ അവന്റെ വാ പൊത്തി.... "കിണ്ണനോട്‌ അച്ചൂന് പ്രേമാണല്ലോ...?" അവളുടെ കൈ തട്ടി ഫോണിലെ വീഡിയോ ഓപ്പൺ ആയി.... അവളുടെ പഴയ കുറച്ചു ഫോട്ടോസും വിഡിയോസും ആയിരുന്നു.. അത് നോക്കി കൊണ്ടിരിക്കെ ആണ് ബദ്രി കടന്നു വന്നത്.... അച്ചു ചമ്മലോടെ ഫോൺ ഓഫ്‌ആക്കി... ബദ്രി നോക്കുന്നത് കണ്ട് അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.... "ആണോ... അച്ചൂന് കിണ്ണനോട് പ്രേമാ...." അവളെ ചേർത്ത് പിടിച്ചു കൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചു... അവളൊന്നു വിറച്ചു... "ഞാൻ..അല്ല ഫോൺ ആണ്..."എങ്ങനെയോ പറഞ്ഞൊപ്പിച്ചു... "അപ്പൊ.... നിനക്ക് എന്നോട്...." ബാക്കി പറയും മുന്നേ അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളെ പൊതിഞ്ഞിരുന്നു... "അച്ചൂന് കിണ്ണനോട് പ്രേമാ......" ദീർഘ ചുംബനത്തിന് ശേഷം കിതാപ്പോടെ അകന്നു മാറി അവന്റെ കാതിൽ പറഞ്ഞു... അവൻ അവളെ ഒന്നൂടെ അവനിലേക്ക് വലിച്ചു ചേർത്തു..... "പ്രേമത്തിന്റെ നിരാമെന്താ അച്ചൂസേ...." അവൻ ചിരി അടക്കി കൊണ്ട് ചോദിച്ചു... അച്ചു അവനിലേക്ക് വീണ്ടും മുഖം അടുപ്പിച്ചു.... അവന്റെ കണ്ണുകൾ അടച്ചു..... അവൾ കുറുമ്പോടെ അവന്റെ ചെവി തുമ്പിൽ കടിച്ചിട്ട് ഇറങ്ങി ഓടി.... "ഡീീ......." അകന്നു പോകുന്നവളുടെ പൊട്ടിച്ചിരി അവന് കേൾക്കാമായിരുന്നു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story