ഈ മഴയിൽ....❤️ പാർട്ട്‌ 78

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"പാറുക്കുട്ട്യേ....." ബദ്രിയുടെ വിളി കേട്ടതും പാറുക്കുട്ടി വീൽചെയറിൽ മുറുകെ പിടിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.... "ത്ത.... അത്ത...." ദത്തനെയും ഹരിയുടെ നോക്കി കൊണ്ട് അവൾ അകത്തേക്ക് കുഞ്ഞിവിരൽ ചൂണ്ടി.... ദത്തൻ ആ കുഞ്ഞുമുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.... എങ്ങനെയാണ് പുഞ്ചിരിക്കാതെ ഇരിക്കുക... അത്രയും വാത്സല്യം തുളുമ്പി പോകും ആ കുറുമ്പിയെ കാണുമ്പോൾ.... "വാവേ......" വീണ്ടും ബദ്രിയുടെ വിളി... അച്ഛനടുത്തേക്ക് ഓടാൻ വെമ്പി കൊണ്ട് അവൾ ഹരിയുടെ ചെയറിൽ നിന്ന് പിടി വിട്ട് ഒരടി വെച്ചതും... കുഞ്ഞി കാൽ നിലത്തുറക്കാതെ നിലത്തേക്ക് കമിഴ്ന്നടിച്ചു വീണു.... "അയ്യോ....." ദത്തൻ അവളെ എടുക്കാൻ എന്നവണ്ണം വാക്കിങ് സ്റ്റിക്കിൽ പിടിച്ച് എഴുനേറ്റു.... നിലത്ത് വീണ അടുത്ത നിമിഷം കുഞ്ഞിപാറൂന്റെ കരച്ചിൽ ആ വലിയ വീട്ടിൽ മുഴങ്ങി കേട്ടു.... എഴുനേക്കാൻ കഴിയാതെ കമിഴ്ന്നു കിടക്കുന്ന കിടന്ന് ഉറക്കെ കരയുന്ന പാറുകുട്ടിയെ കണ്ടപ്പോൾ ഹരി വേദനയോടെ നോക്കി... കുഞ്ഞിന്റെ കരച്ചിൽ കേട്ട് ബദ്രി ഓടി വന്നു....

നിലത്ത് കിടന്ന് ഉറക്കെ കരയുന്ന പാറുക്കുട്ടിയെ കണ്ട് അവന്റെ ഉള്ളൊന്ന് കാളി.... ഓടി ചെന്ന് അവളെ വാരി എടുത്തു..... കരഞ്ഞു കരഞ്ഞു ആ കുഞ്ഞു ചുവന്നു തുടുത്തു.... നല്ല വേദനയുണ്ടെന്ന് നിറഞ്ഞൊഴുകുന്ന കുഞ്ഞി കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.... "ഒന്നൂല്യടാ....." മോളുടെ കയ്യും കാലും അവൻ ഉഴിഞ്ഞു കൊടുത്തു... ആ കുഞ്ഞു ശരീരം നെഞ്ചിലേക്ക് ഒതുക്കി വെച്ചു....... "മുറിവ് വല്ലതും ഉണ്ടോടാ...??" പത്മ ആദിയോടെ അന്വേഷിച്ചു... "ഏയ്‌ ഇല്ല...." മോളുടെ പുറത്ത് പതിയെ തഴുകി കൊണ്ട് അവൻ മറുപടി കൊടുത്തു... പാറുക്കുട്ടി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു... ബദ്രിയെ നോക്കി ചുണ്ട് പിളർത്തി കൊണ്ട് കരഞ്ഞു... "ഒത്തിരി നൊന്തോട ന്റെ പാറുക്കുട്ടിക്ക്...." അവൻ സങ്കടത്തോടെ ചോദിച്ചതും... കരഞ്ഞു അവൾ നിലത്തേക്ക് ചൂണ്ടി.... പിന്നെ വീണ്ടും അച്ഛന്റെ മാറിലേക്ക് ഒതുങ്ങി കൂടി.... "വല്ലാതെ വേദനിച്ചു കാണും..." നയന വിഷമത്തോടെ പാറൂട്ടിയുടെ തലയിൽ തലോടി... കരിവളയിട്ട കുഞ്ഞികൈകളിൽ മുത്തി... പാറുക്കുട്ടിയുടെ കരച്ചിൽ നേർത്തു വന്നു...

"എങ്ങനാ ഹരി മോള് വീണത്...." നയന അവനടുത്ത് വന്ന് കൊണ്ട് ചോദിച്ചു... "എഴുനേറ്റു നടക്കാൻ നോക്കിയതാണ്...." ബദ്രിയുടെ നെഞ്ചിൽ കിടന്നേങ്ങുന്ന പാറൂനെ നോക്കിയായി ഹരി മറുപടി കൊടുത്തത്..... പിന്നെയും കരഞ്ഞു കൊണ്ടിരുന്ന പാറൂട്ടിയെ ബദ്രി ഉയർത്തി പിടിച്ചു.....അപ്പോഴും തേങ്ങി കൊണ്ടിരിന്നു കുഞ്ഞിപെണ്ണ്.... ഉയർത്തി പിടിച്ചൊന്ന് വട്ടം ചുറ്റിയപ്പോൾ കരച്ചിലൊന്ന് നിന്നു... "അച്ചേടെ പാറുകുട്ടിയല്ലേ....." താളത്തിൽ ബദ്രി ചോദിച്ചതും കുഞ്ഞിചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... പാറൂന്റെ ചിരി കണ്ടപ്പോൾ ഹരിയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.... എന്തിനോ വേണ്ടി.... "ആഹാ ചിരിച്ചല്ലോ കുറുമ്പി...." നയന പാറൂനെ നോക്കി ചിരിച്ചു.. ബദ്രി ഉണ്ണിവയറിൽ മുഖം ഉരസി ഇക്കിളിയിട്ടതും... പാറൂട്ടി കിലുങ്ങി ചിരിച്ചു.... ചെറുതായി കിളർത്തു വരുന്ന പല്ലിന്റെ വെള്ളനിറം കാണാനുണ്ട്..അത് കാട്ടി ചിരിക്കുന്നത് കാണാൻ തന്നെ വല്ലാത്തൊരു ചേലാണ്.... "ഞങ്ങൾ ഇറങ്ങട്ടെ അമ്മേ... ഇച്ചു കാത്ത് നിന്ന് മുഷിഞ്ഞു കാണും...." ബദ്രി പത്മക്ക് നേരെ തിരിഞ്ഞു...

പത്മയുടെ മുഖം വാടി... "കണ്ടിട്ട് കൊതി തീർന്നില്ല മോളെ...." "ഇനി അമ്മ അങ്ങോട്ട് വാ.... മോൾടെ പിറന്നാളിന്....അച്ചു കാത്തിരിക്കുന്നുണ്ടാവും ഞങ്ങളെ....." അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് അവിടെന്ന് ഇറങ്ങി... ഹരിയെയും ദത്തനേയും ഒന്ന് നോക്കുകപോലും അവൻ ചെയ്തില്ല..... ദത്തൻ ഒന്ന് നെടുവീർപ്പിട്ടു....  "കണ്ണേട്ടാ.... ബുള്ളറ്റിന്റെ കീ ഒന്ന് തരാവോ....??" വീട്ടിൽ വന്ന് കയറിയില്ല അപ്പു ഓടി വന്നു... ബദ്രി അവനെ ഒന്ന് സംശയത്തോടെ നോക്കി...പിന്നെ ഗേറ്റിന് മുന്നിൽ ബൈക്കുകളുമായി നിൽക്കുന്ന അവന്റെ കൂട്ടുകരേം .. "ഒന്ന് താ മനുഷ്യ... ഞാൻ ആ കടവരെ ഒന്ന് പോയിട്ട് വരാം... ഫ്രണ്ട്സ് ഒക്കെ ഉണ്ട്...." "വേണ്ട... അങ്ങനെയിപ്പോ എന്റെ ബുള്ളറ്റിൽ നീ കറങ്ങി നടക്കണ്ട... " ബദ്രി അവനെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് ഇച്ചൂന്റെ കയ്യിൽ നിന്ന് പാറൂനേം വാങ്ങി നടന്നു... അപ്പൂന്റെ മുഖം വീർത്തു....എന്ത് കൊണ്ടോ സങ്കടം വന്നു.... "നിങ്ങള് പൊക്കോ...." കൂട്ടുകാരുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു... മുറ്റത്ത്‌ നിന്ന ഇച്ചുവിനെ ഒന്ന് തുറിച്ചു നോക്കിയവൻ അകത്തേക്ക് കയറി പോയി... അവന്റെ പോക്ക് കണ്ട് ഇച്ചു ചിരിച്ചു.... "എവിടെയായിരുന്നു ഇത്രയും നേരം...??"

ബദ്രിയുടെ തോളിൽ കിടന്നുറന്ന പാറുക്കുട്ടിയെ വാങ്ങി കൊണ്ട് അച്ചു ചോദിച്ചു.... "വീട്ടിൽ ഒന്ന് പോയി...." ബദ്രി അതും പറഞ്ഞ് തിരിഞ്ഞ് വാതിൽ ചാരിയിട്ടു.... അച്ചു ചിരിയോടെ പാറൂനെ ബെഡിൽ കിടത്തി... തിരിഞ്ഞു നിന്ന് ഷർട്ടിന്റെ ബട്ടൺ അഴിക്കുകയായിരുന്നു ബദ്രി.... പുറകിലൂടെ അവളുടെ കൈകൾ അവനെ ചുറ്റി വരിഞ്ഞു.... ബദ്രി പുഞ്ചിരിയോടെ അവളുടെ കൈകളെ നെഞ്ചിലേക്ക് അമർത്തി വെച്ചു.. "കിണ്ണാ....." ഒന്ന് കൂടെ അവനോട് ചേർന്നു നിന്നവൾ വിളിച്ചു... "എന്തോ...." "അപ്പൂട്ടൻ പാവല്ലേ.... അവന് ബൈക്ക് ഓടിക്കാൻ കൊടുക്കാമായിരുന്നില്ലേ.." അവൾ ചോദിച്ചു.... കീഴ്ചുണ്ട് കടിച്ച് പൊട്ടി വന്ന ചിരി തടുത്തു കൊണ്ട് അവൻ അവളുടെ കയ്യിൽ പിടിച്ച് മുന്നിലേക്ക് നിർത്തി... അവളുടെ അരയിലൂടെ കൈ ചേർത്ത് ഒന്നൂടെ അടുത്തേക്ക് നിർത്തി.... അച്ചു കുസൃതി ചിരിയോടെ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.... "അവനെ എന്തിനാ കിണ്ണ എപ്പോഴും വഴക്ക് പറയുന്നേ...പാവല്ലേ..." പെരുവിരലിൽ ഒന്നുയർന്നു പൊങ്ങി അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിന്നു...

"ആണോ പാവാണോ.... മ്മ്..." അവൻ അവളുടെ കണ്ണുകളിലേക്ക് പുഞ്ചിരിയോടെ ചോദിച്ചു.... "മ്മ്..." അവളൊന്നു മൂളി... ബദ്രി ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു.... "എനിക്കറിഞ്ഞൂടെ അച്ചു അവനെ....ഇപ്പോഴും കുഞ്ഞു പിള്ളേരെ പോലെയാണ്.... ഞാൻ എന്തേലും പറഞ്ഞാൽ പെട്ടെന്ന് സങ്കടം വരും... ആ സങ്കടം മറച്ചു വെക്കാനാ അവന്റെ ദേഷ്യവും കണ്ണുരുട്ടലുമൊക്കെ...." ബദ്രി പറയുമ്പോഴും അറിയതൊന്ന് ചിരിച്ചു...അവളെ വിട്ട് ബെഡിൽ ചെന്നിരുന്നു.. "ഇത്തിരി ഉള്ളപ്പോൾ കിട്ടിയതാ മുത്തശ്ശിക്ക് അവനെ...എല്ലാവരും എതിർത്തിട്ടും മുത്തശ്ശി അത് കണക്കാതെ അവനെ വളർത്തി.... മുത്തശ്ശി എന്ന് പറഞ്ഞാൽ അവന് ജീവനായിരുന്നു... എന്നെക്കാളും ഹരിയെക്കാളും മുത്തശ്ശിക്ക് അവനെ ആയിരുന്നു ഇഷ്ടം.... എനിക്കില്ലേ അച്ചു... അവന്റെ ആഗ്രഹങ്ങളും നടത്തി കൊടുക്കണം... എന്നെ കൊണ്ട് കഴിയും വിധം എല്ലാം ചെയ്തു കൊടുക്കണം...അവൻ പഠിച്ചു ജോലിയൊക്കെ ആകണം....." വാചാലനായിരുന്നു അവൻ.... അച്ചു അവന്റെ അടുത്ത് അവന്റെ തോളിലേക്ക് ചാരി ഇരുന്നു...

അവന്റെ ഓരോ വാക്കുകളും കേട്ട് കൊണ്ട്... ബദ്രി അവളെ നെഞ്ചിലേക്ക് ചായ്ച്ച് ഇരുത്തി... അവളുടെ മുടിയിഴകളിൽ തലോടി.... "അപ്പൂനെ അത്രക്ക് ഇഷ്ടാണോ കിണ്ണാ...." മിഴികൾ ഉയർത്തി അവൾ ചോദിച്ചു.... മെല്ലെ അവനൊന്നു പുഞ്ചിരിച്ചു... അവളുടെ നെറ്റിയിൽ കവിൾ മുട്ടിച്ചു... "എനിക്ക് അവനും പാറുക്കുട്ടിയും ഒരുപോലെയാ... എന്റെ മകൻ... അങ്ങനെ ഞാൻ അവനെ കണ്ടിട്ടൊള്ളൂ.... അത് എത്ര മാത്രം അവൻ മനസിലാക്കിയിട്ടുണ്ട് എന്ന് അറിയില്ല....." ബദ്രി നിശ്വസിച്ചു.... അച്ചു ഒന്നുയർന്ന് അവന്റെ കവിളിൽ ഉമ്മ വെച്ചു.... "കിണ്ണന് അച്ചൂനെ ആണോ പാറൂനെ ആണോ അതോ അപ്പൂനെ ആണോ കൂടുതൽ ഇഷ്ടം...." ബദ്രി ചുണ്ട് ചുളുക്കി അവളെ നോക്കി... അവളൊരു ചിരിയോടെ മീശക്കിടയിലെ അവന്റെ ചുവന്ന ചുണ്ടിൽ മെല്ലെ വിരലോടിച്ചു... "പറ കിണ്ണാ...." അവൾ ആകാംഷയോടെ നോക്കി.... "ആർക്കും ആരും പകരമാവില്ലലോ അച്ചൂട്ട്യേ... പിന്നെ എങ്ങനെയാണ്... കൂടുതൽ ഇഷ്ട്ടം ആരോടാണെന്ന് പറയുക....." അവൻ ചിരിയോടെ ചോദിച്ചു...

"പറ്റൂലെ..." മറുപടിയായി അവന്റെ ചിരി ഉയർന്നു... "അപ്പു അനിയനാണ്... അല്ല മകനാണ്... പാറൂട്ടി എന്റെ പൊന്ന് മോളാണ്.. അവരെ രണ്ട് പേരെയും എനിക്ക് ഒരുപാട് ഇഷ്ടാ.... ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട്.... പക്ഷേ നിന്നെക്കാളേറെ ഇല്ലാട്ടോ...." മെല്ലെ കുനിഞ്ഞ് അവളുടെ നെറ്റിയി ഉമ്മവെച്ചവൻ പറഞ്ഞു.... അച്ചൂന്റെ മുഖം വിടർന്നു.... "മ്മ്....??" കണ്ണെടുക്കാതെ അവനെ നോക്കി നിന്നവളെ കണ്ട് പുരികം ഉയർത്തി അവൻ മൂളി.... അവളുടെ കവിളുകൾ നാണത്താൽ ചുവന്നു.... തൊടിയില ചെമ്പരത്തിപൂവിനെ പോലെ ചുവന്ന അവളെ അവന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ചു.. " ഇപ്പഴാ...ചെമ്പരത്തി പൂ പോലെ ആയത്... " കാതിൽ മെല്ലെ കടിച്ചു കൊണ്ട് അവൻ പറഞ്ഞു....  "ഹരി......" ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നവൻ ആ വിളി കേട്ട് തിരിഞ്ഞു നോക്കി.. "എന്താ ഇവിടെ ഇരിക്കുന്നത്... കഴിക്കണ്ടേ പതിവ് നേരം തെറ്റി ഇന്ന്..." നയന ചിരിയോടെ അവനടുത്തേക്ക് ചെന്നു ... അവന്റെ കണ്ണുകൾ അവളുടെ വയറിലേക്ക് നീണ്ടു.. "എന്ത് പറ്റി ഹരീ..???"

"ഞാനൊന്ന് തൊട്ടോട്ടെ...." അവളുടെ വയറിൽ നിന്ന് കണ്ണെടുക്കാതെ അവൻ ചോദിച്ചു... "എന്തിനാണ് ഹരി ഈ ചോദ്യം... നമ്മുടെ കുഞ്ഞിനെ തൊടാൻ എന്നെ പോലെ നിനക്കും അവകാശംമുണ്ട്.... പിന്നെ എന്തിനാണ് ഒരു ഫോര്മാലിറ്റി..." അവളുടെ ശബ്ദം നേർത്തു... ഒന്ന് കൂടെ അവനടുത്തേക്ക് നിന്നു.... ഹരി കണ്ണ് നിറച്ച് അവളുടെ ചെറുതായി വീർത്ത വയറിൽ തൊട്ടു....കയ്യൊന്ന് വിറച്ചു.... "നമുക്കും ഒരു മോള് മതി... പാറുക്കുട്ടിയെ പോലെ....." അവൻ മുഖം ഉയർത്തി അവളോട് പറഞ്ഞു... നയന മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു... "പാറുക്കുട്ടിയെ അത്രക്ക് ഇഷ്ടായോ...?" അവൾ ചോദിച്ചു.. അവനൊന്നും മിണ്ടിയില്ല... "അല്ലേലും ആ കുറുമ്പി ആരാണ് ഇഷ്ടപ്പെടാതെ ഇരിക്കുക...." "മ്മ്....." അവനൊന്നു മൂളി കൊണ്ട് അവളുടെ വയറിൽ ചുംബിച്ചു.. ടും.... ടും....... ബദ്രി ഒരു തവണ കൂടി വാതിലിൽ മുട്ടി.... അപ്പു പുതപ്പിനുള്ളിൽ നിന്ന് തല പുറത്തേക്ക് ഇട്ടു നോക്കി.... വാതിക്കൽ ദേഷ്യത്തോടെ നിൽക്കുന്ന ബദ്രിയെ കണ്ടവൻ ചുണ്ട് കോട്ടി... "എന്താടാ പട്ടിണി കിടനാണോ ഉദ്ദേശം..."" ബദ്രി ഗൗരവത്തോടെ ചോദിച്ചു.... അപ്പു ഒന്നും മിണ്ടിയല്ല.... ബുള്ളറ്റ് തരത്തിന്റെ പിണക്കത്തിലാണ്... "ചുമ്മാ ഷോ കാണിക്കാതെ കഴിക്കാൻ നോക്ക്...." "എനിക്ക് വേണ്ട വിശപ്പില്ല...."

അപ്പു അതും പറഞ്ഞു മൂടി പുതച്ചു കിടന്നു.... ബദ്രി അവന്റെ കിടത്തം കണ്ട് അറിയാതെ ചിരിച്ചു പോയി.. വാതിൽ മെല്ലെ ചാരി അവൻ പുറത്തേക്ക് പോയി... 'ദുഷ്ടൻ... കണ്ണീചോരയില്ലാത്ത മനുഷ്യൻ.....' അപ്പു തലയിൽ നിന്ന് പുതപ്പ് മാറ്റി ബദ്രി പോയ വഴിയെ നോക്കി പിറു പിറുത്തു... കുഞ്ഞി പാല് കൊടുത്ത് ഉറക്കി ഹാളിലേക്ക് വന്നപ്പോൾ അച്ചു കണ്ടത് ഡെയിനിങ് ടേബിളിലെ പത്രങ്ങളിൽ നിന്ന് ഫുഡ്‌ പ്ലേറ്റിലേക്ക് വിളമ്പുന്ന ബദ്രിയെ ആണ്.... "ഇതാർക്കാ കിണ്ണാ....." അഴിഞ്ഞു കിടന്ന മുടി വാരി കെട്ടി കൊണ്ട് അച്ചു ചോദിച്ചു... ബദ്രി അവളെ നോക്കി കണ്ണിറുക്കി.... "അപ്പൂനാണ്... അവൻ നിരാഹാര സമരത്തിലാണ്....." ബദ്രി ചിരിയോടെ പറഞ്ഞു... "പാവമുണ്ട് കിണ്ണാ...." അച്ചു ചുണ്ട് കൂർപ്പിച്ചു ... ബദ്രി അവളുടെ തലയുടെ പിന്നിൽ കൈ ചേർത്ത് ആ വിരിയിൽ ചുംബിച്ചു... എന്നിട്ട് ചിരിയോടെ പ്ലേറ്റും കൊണ്ട് അപ്പൂന്റെ റൂമിലേക്ക് പോയി... അപ്പു മൂടി പുതച്ചു കിടപ്പാണ്... ബദ്രി അവനെ വിളിക്കാതെ ഫുഡ്‌ ടേബിളിൽ വെച്ച് ലൈറ്റ് ഇട്ടു.... എന്നിട്ട് റൂമിന് പുറത്തേക്ക് പോന്നു....

ഹാളിൽ അച്ചു ചോറും വിളമ്പി അവനെ കാത്തിരിപ്പുണ്ടായിരുന്നു.... അവൻ കൈ കഴുകി വന്ന് അവൾക്ക് അടുത്ത് ഇരുന്നു... കറിയൊഴിച്ച് ചോറ് കുഴച്ചെടുത്തപ്പോഴേക്കും അച്ചു കൊതിയോടെ വാ തുറന്നു... ബദ്രി അവളുടെ വായിലേക്ക് വെച്ചു കൊടുത്തു.... "ഞാനും വാരി തരട്ടെ കിണ്ണാ...." അവൾ ആവേശംത്തോടെ ചോദിച്ചു... ചോദിക്കേണ്ട താമസം ബദ്രി വാ തുറന്നു... അച്ചു അവനും വാരി കൊടുത്തു....ബദ്രി ആ കൈ പിടിച്ച് ചുണ്ടോട് ചേർത്ത് വെച്ചു.... രണ്ട് പേരും കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് അപ്പു കാലിപ്ലേറ്റും കൊണ്ട് കൈ കഴുകാൻ വന്നത്.. ബദ്രിയെ നോക്കി അവനൊന്നു പുച്ഛിക്കാൻ മറന്നില്ല.... ബദ്രിയും അവനെ നോക്കി പുച്ഛിച്ചു... "നാളെ പോയി മോൾക്ക് ഡ്രസ്സ്‌ എടുക്കാം കേട്ടോ അച്ചു....." രാത്രി അവന്റെ നെഞ്ചോട് ചേർന്നു കിടന്നവളുടെ തലയിൽ തലോടി കൊണ്ട് ബദ്രി പറഞ്ഞു... "മ്മ്...." അവളൊന്നു മൂളി കൊണ്ട് അവനെ ചുറ്റി പിടിച്ചു... "അപ്പൂനും ഒരു കൂട്ട് എടുക്കണം.... കേക്ക് ഓഡർ ചെയ്യണം....പിന്നെ എന്താ അച്ചു...?" അവൻ മുഖം ചെരിച്ചവളെ നോക്കി... "പിന്നെ മിട്ടായി വാങ്ങണം കിണ്ണാ അടുത്തുള്ള പിള്ളേർക്ക് കൊടുക്കാൻ...അതൊക്കെ പോരെ കിണ്ണാ...." "മ്മ്.. മതി... ബാക്കി ഒക്കെ നാളെ ഓർത്ത് ചെയ്യാം,..'

"ആഹ് പിന്നെ പിറന്നാളിന്റെ അന്ന് നമുക്ക് നാല് പേർക്കും കൂടെ അമ്പലത്തിൽ പോണം..." "മ്മ്... പോകാം...." അതും പറഞ്ഞവൻ അവളുടെ നെറ്റിയുടെ വശത്തു ചുണ്ട് അമർത്തി.... ബദ്രി ഓരോന്ന് ആലോചിച്ച് ഉറങ്ങാതെ കിടന്നു....അച്ചു അവന്റെ നെഞ്ചിലേക്ക് ചൂട് പറ്റി ഉറങ്ങിയിരുന്നു... ഇടത് കൈ കൊണ്ട് അവളെ അവൻ ചേർത്ത് പിടിച്ചിരുന്നു.... വലത് കൈക്കുള്ളിൽ ഒതുങ്ങി ചുരുണ്ടു കൂടി കിടന്ന പാറുക്കുട്ടി ഒന്ന് ചിണുങ്ങി.... ബദ്രി കുഞ്ഞിപാറൂന് നേരെ തിരിഞ്ഞു കിടന്നു... മെല്ലെ അവളെ തട്ടി ഉറക്കി... പാറൂട്ടി കുഞ്ഞി കണ്ണുകൾ മെല്ലെയൊന്ന് തുറന്നു നോക്കി... "എന്താടാ വാവേ.... ഉറങ്ങിക്കൊ..." ആ കുഞ്ഞി കവിളിൽ വിരലോടിച്ചു കൊണ്ട് ബദ്രി.... ബദ്രി അവളെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി... "അച്ചേടെ പാറൂട്ടി ഉറങ്ങിക്കോട്ടോ...." ശബ്ദം താഴ്ത്തി പറഞ്ഞവൻ മോളെ തഴുകി ഉറക്കി.... അപ്പോഴേക്കും അച്ചു അവനെ ചുറ്റി പിടിച്ചു... ചേരിഞ്ഞു കിടക്കുന്നവന്റെ പുറത്ത് മുഖം ചേർത്ത് വെച്ചവൾ സുഗമായി ഉറങ്ങി... പാറുക്കുട്ടി അച്ഛന്റെ നെഞ്ചിനുള്ളിലേക്ക് ചുരുണ്ടു കൂടി.... ബദ്രി പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു.... "അപ്പൂട്ടാ... വേണ്ടാട്ടോ.... ഞാൻ കിണ്ണനെ വിളിക്കും...." പാവാട കുറച്ചൊന്നുയർത്തി പിടിച്ചു കൊണ്ട് അച്ചു മുറ്റത്തൂടെ ഓടി....

പുറകെ പൈപ്പിലെ വെള്ളം അവൾക്ക് മേലേക്ക് തെറിപ്പിച്ചു കൊണ്ട് അപ്പുവും..... ബദ്രി പാറൂട്ടിക്ക് പഴം കൊടുക്കുകയായിരുന്നു ഹാളിൽ ഇരുന്ന്.... ബർത്ഡേ ഷോപ്പിങ് കഴിഞ്ഞ് ഒക്കെ കഴിഞ്ഞ് കുറച്ചു നേരെമായി ആയിട്ടൊള്ളൂ വീട്ടിൽ എത്തിയിട്ട്... പുറത്തെ ബഹളം കേട്ട് ബദ്രി മോളെയും എടുത്ത് പുറത്തേക്ക് ഇറങ്ങി... മുറ്റത്ത്‌ ഓടി കളിക്കുന്ന അപ്പൂനേം അച്ചൂനേം കണ്ട് അവൻ ഒന്ന് ചിരിച്ചു..... രണ്ട് പേരും ആകെ നനഞ്ഞിരുന്നു.... അച്ചു ഓടി വന്ന് ബദ്രിയുടെ പുറകിൽ നിന്നു.... അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു... ശ്വാസം എടുക്കാൻ പാടുപെടുന്നു... എന്നിട്ടും അവൾക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല... അത് കണ്ട് ബദ്രിക്ക് ദേഷ്യം വന്നു... "നിങ്ങൾക്ക് രണ്ടിനും എന്താണ്...." അവൻ ശബ്ദം ഉയർത്തി... അപ്പു പൈപ്പ് നിലത്തേക്ക് ഇട്ട് ടാപ് ഓഫ് ആക്കി അകത്തേക്ക് പോയി.... ഇന്നലെ ബൈക്ക് കൊടുക്കത്തിന്റെ പിണക്കമാണ്... ബദ്രി പുറകിൽ നിന്ന അച്ചുവിനെ പിടിച്ച് മുന്നിലേക്ക് നിർത്തി... "വയ്യാത്തതാണെന്ന ബോധമില്ലേ നിനക്ക്....ഇല്ലാത്ത അസുഖങ്ങളില്ല...

ഒതുങ്ങി ഇരുന്നാൽ എന്താ അച്ചു നിനക്ക്....." ബദ്രി ശാസനയോടെ അവളോട് പറഞ്ഞു... അച്ചു മുഖം വീർപ്പിച്ചു കൊണ്ട് തല താഴ്ത്തി.... "ശ്വാസം മുട്ടുള്ളതാ... എന്നാ പിന്നെ ഒതുങ്ങിയിരിക്കില്ല.... എന്തിനാ വെള്ളത്തിൽ കളിച്ചത്.... അല്ലേൽ തന്നെ നേരം തെറ്റി കുളിച്ചാൽ നിനക്ക് പനിയും ജലദോഷവുമാണ്.... എന്നിട്ടാണ് തലയും നനച്ച് വന്ന് നിൽക്കുന്നത്...." അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് അവൻ പാറൂട്ടിയെ താഴെ നിർത്തി... മുറ്റത്തെ അയലിൽ നിന്ന് തോർത്ത്‌ എടുത്തു കൊണ്ട് വന്നു... "നേരെ നിക്ക്...." ഒട്ടും മയമില്ലാതെ അവൻ അവളോട് പറഞ്ഞു... അച്ചു അനുസരണയോടെ അവന് മുന്നിൽ നിന്നു.... തല തോർത്തി കൊണ്ട് തന്നെ ശാസിക്കുന്ന ബദ്രിയെ അച്ചു കടക്കണ്ണിൽ നോക്കി.... അവളുടെ നോട്ടം കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അത് കണ്ടതും അവൾ അവന്റെ നെഞ്ചിലേക്ക് ചാരി... "അച്ചൂന്റെ കിണ്ണനല്ലേ....." കൊഞ്ചി കൊണ്ട് അവന്റെ താടിയിൽ പിടിച്ചു.... ബദ്രി അറിയാതെ ചിരിച്ചു പോയി... 

രാത്രി എല്ലാരും ബദ്രിയുടെ വീട്ടിൽ എത്തി... ശങ്കറും അമ്മാളുവും ഇച്ചുവും നൈഷുവും കുൽസുവും... പിന്നെ നമ്മുടെ രാമച്ചനും.... ആണുങ്ങൾ എല്ലാം പുറത്ത് ഡെക്കറേഷൻ വർക്കിലാണ്... ഇച്ചു ആണ് മെയിൻ... അപ്പു ആണേൽ രണ്ട് കുഞ്ഞി പെണ്ണുങ്ങളേം ഒക്കത്തെടുത്ത് നടക്കുവാണ്.... ശങ്കർ ബലൂൺ വീർപ്പിച്ചു കൊണ്ട് ഇരിക്കുവാണ്... ബദ്രിക്ക് അവരുടെ കൂടെ ഇരുന്നിട്ട് ഇരിക്ക പൊറുതി കിട്ടിയില്ല... കണ്ണുകൾ അനുസരണയില്ലാതെ അകത്തേക്ക് നീണ്ടു... "അല്ലടാ ശങ്കര... അമ്മാളൂന്റെ മുഖം വന്നപ്പോൾ തൊട്ട് മുഖം വീർപ്പിച്ചിരിക്കുവാണല്ലോ... മ്മ് എന്ത് പറ്റി..?" ഇച്ചു ശബ്ദം താഴ്ത്തി ചോദിച്ചു.. "പിടിച്ചെട... മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആണ്..." ശങ്കർ പറഞ്ഞു തീർന്നതും അവന്റെ കയ്യ്ലുള്ള ബലൂൺ പൊട്ടി.... ബദ്രി അതൊന്നും ശ്രദ്ധിക്കാതെ അകത്തേക്ക് നടന്നു... അടുക്കളയിൽ നൈഷുവും അമ്മാളുവും അച്ചുവും ഉണ്ടായിരുന്നു.... "അച്ചൂ....." അടുക്കള വാതിൽക്കൽ വന്ന് നിന്നവൻ വിളിച്ചു...മൂന്ന് പേരും തിരിഞ്ഞു നോക്കി.. "എന്താ...??" അച്ചു ചോദിച്ചു.. "ഒന്നിങ് വന്നേ..." അതും പറഞ്ഞവൻ നൈഷുനെയും അമ്മാളുവിനേം നോക്കി ചിരിച്ചു... അച്ചു അവന്റെ അടുത്തേക്ക് ചെന്നു.... "എന്താ കിണ്ണാ..??" "മരുന്നു കഴിച്ചോ നീ...9 മണിയായി...."

"അയ്യോ മറന്നു പോയി...."അവൾ ചിണുങ്ങി.... "വാ ഇങ്ങോട്ട്...." ബദ്രി അവളുടെ കൈ പിടിച്ചു കൊണ്ട് റൂമിലേക്ക് പോയി... "ഭക്ഷണത്തിന് മുന്നേ കഴിക്കാനുള്ളതാ... കഴിച്ചേ ഇത്... കഴിഞ്ഞ തവണ പോയപ്പോൾ ഡോക്ടർ പറഞ്ഞത് ഓർമയില്ലേ നിനക്ക്... കൃത്യമായി കഴിച്ചാൽ അസുഖം മാറും എന്ന്...." ടേബിളിൽ ഇരുന്ന മരുന്ന് ദൃതിയിൽ എടുത്തു കൊണ്ട് അവൻ അവളോട് പറഞ്ഞു.. അച്ചു ഒന്ന് തലയാട്ടി... മരുന്ന് വായിലേക്ക് വെച്ച് കൊടുത്തു.... വെള്ളം കൊടുത്തു.... കഴിച്ചു കഴിഞ്ഞതും ബദ്രി അവളുടെ ചുണ്ടിലെ വെള്ളം ഒപ്പി കൊടുത്തു.. "പിന്നെ അച്ചൂട്ടാ...വിറകടുപ്പിന്റെ അടുത്ത് അധികം അങ്ങനെ ചെന്ന് നിൽക്കല്ലേട്ടോ...പുക നല്ലോണം ഉണ്ട്...." "ഇല്ല കിണ്ണാ....." അവൾ ചിരിച്ചു... "കണ്ണാ...." പുറത്ത് നിന്ന് രാമച്ചന്റെ ശബ്ദം കേട്ടു... ബദ്രി അവളെ ചേർത്ത് നിർത്തി കവിളിൽ ഉമ്മ വെച്ചു... "എന്നാ ന്റെ അച്ചൂട്ടൻ പൊക്കോ...." പുഞ്ചിരിയോടെ പറഞ്ഞതും... ഒന്നവനെ കെട്ടിപിടിച്ചവൾ അകന്ന് മാറി പുറത്തേക്ക് ഓടി... അന്ന് രാത്രി പാറുവും കുൽസുവും അപ്പൂന്റെ കൂടെ ആയിരുന്നു കിടന്നത്...

പക്ഷേ ഒന്നുറങ്ങി കഴിഞ്ഞപ്പോഴെ പാറൂട്ടി എണീറ്റ് കരച്ചിലായി...പാറൂട്ടിക്ക് അവളുടെ അച്ഛയില്ലാതെ ഉറങ്ങാൻ പറ്റില്ലന്നെ..❤️ ബദ്രി ചെന്ന് അവളെ എടുത്തുത്തൊണ്ടു വന്നു... അച്ചു അതൊന്നും അറിഞ്ഞിരുന്നില്ല... അവള് നല്ല ഉറക്കമായിരുന്നു...  ജീവിതത്തിലേക്ക് സന്തോഷ നിമിഷങ്ങളുടെ വരവറിയിച്ചു കൊണ്ട് പാറൂട്ടിയുടെ പിറന്നാൾ ദിവസം എല്ലാരും വരവേറ്റു... രാവിലെ ബദ്രിയും അപ്പൂവും അച്ചുവും പാറൂട്ടിയും കൂടെ അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ പോയി... കുഞ്ഞി വെള്ളപട്ടു പാവാടയായിരുന്നു പാറൂട്ടിയുടെ വേണം... കണ്ണൊകെ വലുതാക്കി എഴുതി കവിളിൽ ഒരു കറുത്ത കുത്തും... കൈ നിറയെ കുഞ്ഞി വളകളും ഒക്കെ ഇട്ട് പാറൂട്ടി ചുന്ദരിയായിരുന്നു... ക്ഷേത്രത്തിൽ പോയി വന്നപ്പോഴേക്കും നയനയും പത്മയും വന്നിരുന്നു.... നയനയുടെ അച്ഛനും ദത്തനും ഉണ്ടായിരുന്നു... "ബദ്രി ചെന്ന് നയനയുടെ അച്ഛനെ കെട്ടിപിടിച്ചു... അയാൾ അവനെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു... ദത്തനെ നോക്കാനെ പോയില്ല... നയന പാറൂട്ടിയെ എടുത്തു നിറയെ ഉമ്മ വെച്ചു.. അവളുടെ കുഞ്ഞികയ്യിലേക്ക് ഒരു സ്വർണവളയിട്ട് കൊടുത്തു... "വല്യമ്മക്ക് മോളുടെ കൂടെ ഇവിടെ നിൽക്കണം എന്നുണ്ട് .. പക്ഷേ പോയെ പറ്റൂ....

പിന്നെ വരാട്ടോ ഞാൻ..." അവൾ കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... "ഹരി വീട്ടിൽ ഒറ്റക്ക് ആണ്.. അതാ ഞാൻ പപ്പയെയും കൂട്ടി വന്നത്..." നയന ബദ്രിയെ നോക്കി പറഞ്ഞു.. അവനൊന്നു ചിരിച്ചു... "എന്നാ ഞങ്ങൾ ഇറങ്ങട്ടെ.... ദത്തനെ ഞാൻ പിടിച്ച പിടിയാലേ കൊണ്ട് വന്നതാണ്..." ബദ്രിയുടെ തോളിൽ തട്ടി നയനയുടെ അച്ഛൻ പറഞ്ഞു... അവർ പോയി.... ബദ്രി ദത്തനെ നോക്കാതെ അകത്തേക്ക് പോയി... പത്മ പാറൂട്ടിയേയും എടുത്തു നടന്നു.... പത്മയും ദത്തനും വന്നതും അപ്പു അകത്തു തന്നെ കൂടി... രാമചന് എന്തിനും ഏതിനും കണ്ണൻ വേണം.... എപ്പോഴു അവനെ ചേർത്ത് പിടിച്ചു നടന്നു.... ദത്തൻ അതെല്ലാം കാണുന്നുണ്ടായിരുന്നു.... "കണ്ണാ....." ബര്ത്ഡേ കേക്ക് ഒരുക്കുമ്പോഴാണ് പത്മ വിളിച്ചത്... "എന്താ അമ്മേ...." അവൻ ചോദിച്ചു... പത്മ എന്തോ പറയാൻ വന്നതും ഇച്ചു അവനെ വിളിച്ചോണ്ട് പോയി... കേക്ക് കട്ട് ചെയ്യാൻ സമയയമായി.... അച്ചു പാറൂട്ടിയെ കൊണ്ട് വന്നു... പാറൂട്ടി ടേബിളിൽ നിർത്തി... "ഡാ...." മാറി നിന്ന അപ്പുവിനെ ബദ്രി വിളിച്ചു... ബദ്രി അവനെ പിടിച്ച് പാറൂട്ടിയുടെ ഒപ്പം നിർത്തി... ഇച്ചൂന്റെ കയ്യിലിരുന്ന കുൽസുനെ കൂടെ അപ്പൂന്റെ കയ്യിൽ കൊടുത്തു... "നീ നിന്റെ പെണ്ണുങ്ങളും കൂടെ കേക്ക് മുറിച്ചോ....."

ബദ്രി പുഞ്ചിരിയോടെ അവനോട് പറഞ്ഞു... "കണ്ണേട്ടാ... ഞാൻ...." അവൻ കണ്ണ് മിഴിച്ചു... "പാറൂന്റെ മാത്രമല്ല ഇന്ന് നിന്റെ കൂടെ പിറന്നാളാണ്... ഇനി എല്ലാ കൊല്ലവും അങ്ങനെ തന്നെ ആവും..." ബദ്രി അവന്റെ തോളിൽ തട്ടി... അപ്പൂന്റെ കണ്ണ് നിറഞ്ഞു... ആദ്യമായിട്ട് ആണ് ഇങ്ങനെ.. കേക്ക് ഒക്കെ മുറിച്ച്.... അവൻ ഷോൾഡറിൽ മുഖം തുടച്ചു... പാറൂട്ടിയുടെയും അപ്പുന്റെയും... പിന്നെ ആഘോഷിക്കാതെ പോയ കുൽസൂന്റെ പിറന്നാളും.. കേക്ക് മുറിച്ച് ആഘോഷിച്ചു.... അപ്പൂന് ആയിരുന്നു ഏറെ സന്തോഷം.... പെണ്ണുങ്ങൾ രണ്ടെണ്ണവും കൂടെ അവനെ കേക്കിൽ കുളിപ്പിച്ചു.... ദേവകിയമ്മയുടെ വകയായിരുന്നു സദ്യ.... അച്ചൂന്റെയും നൈശൂന്റെയും മാളൂന്റെയും കൂടെ എല്ലാം എടുത്തു വെക്കാൻ അപ്പുവും കൂടി... "ഡാ ഒന്നിങ് വന്നേ...." ബദ്രി അവനെ വിളിച്ചു പുറത്തേക്ക് ഇറങ്ങി... "എന്താ മനുഷ്യ...." ബാക്കി പറയും മുന്നേ അവന്റെ കണ്ണുകൾ മുറ്റത്ത്‌ നിർത്തിയിട്ട ബൈക്കിൽ ഉടക്കി.... എന്തോ ഓർത്തപോലെ അതിനടുത്തേക്ക് ഓടി..... ബൈക്ക് ഒന്ന് തലോടി.... സന്തോഷം സങ്കടവും... അങ്ങനെ എന്തൊക്കെയോ.... ബൈക്കിന്റെ കീ അതിൽ ഉണ്ടായിരുന്നു.. അതിന്റെ ചൈനിൽ തൂങ്ങി കിടന്ന പേര് കണ്ടപ്പോൾ സന്തോഷം കൊണ്ട് അവൻ തുള്ളി ചാടി....

ദർഷിക്ക്.. ഓടി ചെന്ന് അവൻ ബദ്രിയെ ഇറുക്കി കെട്ടിപിടിച്ചു... അത് കണ്ട് നിന്ന എല്ലാവരുടേം മുഖത്ത് പുഞ്ചിരി വിരിഞ്ഞു... "കണ്ണേട്ടാ....ഐ ലവ് യൂ.... ഉമ്മാാ...." അവൻ ബദ്രിയുടെ കവിളിൽ ഉമ്മ വെച്ചു.... ബദ്രി ചിരിയോടെ അവനെ ചേർത്ത് പിടിച്ചു... അപ്പു ചെന്ന് ബൈക്കിൽ കയറി.... "പെണ്ണുങ്ങളെ രണ്ട് പേരെയും ഇരുത്തി താ...അച്ചുമ്മയും വാ.." അവൻ ദൃതി കൂട്ടി... "ഞാനോ..." അച്ചു കണ്ണ് മിഴിച്ചു... "ചെല്ല് അവന്റെ ആഗ്രഹ അല്ലെ..." ബദ്രി അവളോട് പറഞ്ഞു... അച്ചു ബൈക്കിൽ കയറി ഇരുന്നു... അവളുടെ നടുക്ക് കുൽസൂനേം പാറൂനേം ഇരുത്തി... അപ്പു ബൈക്ക് പതിയെ മുന്നോട്ട് എടുത്തു.... അച്ചു അവനെ പിടിച്ചിരുന്നു... ഒപ്പം കുട്ടികളേം.... അവൻ മുറ്റത്ത്‌ രണ്ട് മൂന്ന് തവണ റൗണ്ട് അടിച്ചു... അവരെ തന്നെ നോക്കി ചിരിയോടെ നിൽക്കുവായിരുന്നു ബദ്രി.. "കണ്ണാ നീയെന്താ അച്ഛനോട് മിണ്ടാത്തത്...?" അടുത്ത് വന്ന് നിന്ന് അമ്മ പറഞ്ഞത് കേട്ട് ബദ്രി അത്ഭുതത്തോടെ അവരെ നോക്കി... അവന്റെ മുഖത്ത് ക്ഷണ നേരം കൊണ്ട് പുച്ഛം നിറഞ്ഞു.... "ആരുടെ അച്ഛൻ.....?" അവന്റെ ശബ്ദം ഉയർന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story