ഈ മഴയിൽ....❤️ പാർട്ട്‌ 79

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"നിന്റെ അച്ഛൻ....." പത്മ അവനെ തനിക്ക് നേരെ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു.... ബദ്രിക്ക് അവരെ പുച്ഛത്തോടെ നോക്കി... "ആണോ...അച്ഛനായിരുന്നോ... പക്ഷേ എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല...." അവന്റെ കണ്ണുകളിൽ വെറുപ്പും പരിഹാസവും നിറഞ്ഞു നിന്നിരുന്നു... "കണ്ണാ..നീ..." പത്മ എന്തോ പറയാൻ വന്നതും അവൻ കൈ ഉയർത്തി തടഞ്ഞു.... "അമ്മക്ക് എങ്ങനെ തോന്നി എന്നോട് ഇത് വന്ന് പറയാൻ....." അവൻ അവരെ ഉറ്റു നോക്കി.. പത്മ മിഴികൾ താഴ്ത്തി... "മോനെ... അച്ഛനല്ലേ... നീയൊന്ന് താഴ്ന്നു കൊടുത്താൽ.. നിങ്ങൾക്കിടയിലെ പ്രശ്നം തീരും...." "അച്ഛനാണ്.... എന്റെയല്ല ഹരീടെ മാത്രം അച്ഛൻ....എനിക്ക് അച്ഛനില്ല...ആരേലും ചോദിച്ചാൽ അങ്ങനെ പറഞ്ഞാൽ മതിയെന്ന് എന്നോട് പറഞ്ഞിരുന്നു അദ്ദേഹം...." ശക്തമായ വാക്കുകൾ പറഞ്ഞു തീർക്കും അവന്റെ ശബ്ദം ഇടറിയോ...? "എനിക്ക് ഹരിയോടും അവന്റെ അച്ഛനോടും ഒരു വിരോധവുമില്ല...ശല്ല്യം ചെയ്യാൻ ഇങ്ങോട്ട് വരാതിരുന്നാൽ മതി.. അതമ്മയൊന്നു പറഞ്ഞേക്ക്..."

ബദ്രി ഉമ്മറത്ത് ഇരിക്കുന്ന ദത്തനെ ഒന്ന് നോക്കാൻ മറന്നില്ല... പത്മ അവന്റെ കയ്യിൽ പിടിച്ചു... "അദ്ദേഹത്തെ നയന നിർബന്ധിച്ചു കൊണ്ട് വന്നതാണ്.. എന്നിട്ട് നീയൊന്ന് മിണ്ടുക പോലും ചെയ്യാത്തത് മോശമല്ലേടാ..." "നയനയല്ലേ ഇങ്ങോട്ട് കൊണ്ട് വന്നത്.... ഞാൻ ക്ഷണിച്ചിട്ടില്ല ആരെയും..." ബദ്രി അമ്മയുടെ കൈകൾ കുടഞ്ഞെറിഞ്ഞു.... "നീ എന്ന് മുതല കണ്ണാ എന്നെ അനുസരിക്കാതെ ആയത്....." പത്മ ശബ്ദം കടുപ്പിച്ച് അവനെ നോക്കി.... "അമ്മ എന്ന് മുതലാ ഭർത്താവിനെയും എന്നെയും യോജിപ്പിക്കാൻ കോൺഡ്രാക്ട് എടുത്തത്.... അമ്മയ്ക്ക് ഭർത്താവിന്റെ കാര്യമാത്രമേ ഒള്ളൂ... എന്നെ കാണുന്നില്ല നിങ്ങൾ.... ഭർത്താവിന് വേണ്ടി എന്നെ അകറ്റി നിർത്തി ഹരിയെ കൊഞ്ചിച്ചു നടന്നു... എന്നിട്ട് എന്നെയും പിടിച്ചിരുന്നു കരയും.. അതിന് മാത്രം എന്നെ വേണം.. കരയുമ്പോൾ താങ്ങാവാൻ... അല്ലാത്തപ്പോൾ ആ അച്ഛനും മകനും.... അമ്മക്ക് എന്നെ നോക്കാനോ സ്നേഹിക്കാനോ നേരമില്ല.അന്നും ഇന്നും ആക്ഷേപിക്കയും ഉപദ്രവിക്കുകയും ചെയ്തിരുന്നവരെ പരിപാലിച്ചു....

അപ്പോഴൊന്നും അവരോട് എനിക്ക് വേണ്ടി സംസാരിക്കുന്നത് ഞാൻ കേട്ടില്ല.... എല്ലാവർക്കും എന്തേലും പ്രശ്നം വന്നാൽ ബദ്രി വേണം..." ബദ്രി ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി പിടിച്ചു . കണ്ണുകളിൽ നനവ് പടർന്നു.... പത്മ അവന്റെ വാക്കുകളിൽ തളർന്നു പോയി.... "എന്നെ കുറച്ചെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ എന്റെ സങ്കടം അറിഞ്ഞിരുന്നെങ്കിൽ ഒരിക്കൽ പോലും അയാളോട് സംസാരിക്കണം എന്ന് പറഞ്ഞ് നിങ്ങളെന്റെ മുന്നിൽ വന്ന് നിൽക്കില്ലായിരുന്നു....അമ്മയുടെ മുന്നിൽ വെച്ച് അയാൾ എന്നെ തല്ലിയിട്ടില്ലേ ആ ഹരിയുടെ വാക്ക് കേട്ട് .. അവനെ കൊണ്ട് എന്നെ തല്ലിച്ചിട്ടില്ലേ...വീട്ടിൽ നിന്ന് ഇറക്കി വിട്ടില്ലേ ജയിലിൽ അടച്ചില്ലേ... എന്നിട്ടും സമാധാനം തന്നോ... എന്റെ അപ്പൂനേം അച്ചൂനേം വരെ ഉപദ്രവിക്കാൻ ശ്രമിച്ചില്ലേ....ഓരോ കാര്യങ്ങളും നല്ല ഓർമയുണ്ട്....ഒന്നും ഞാൻ മറന്നിട്ടില്ല മറക്കാൻ കഴിയില്ല.. അത്ര.... അത്രക്ക് ഞാൻ വേദിനിച്ചിട്ടുണ്ട്..." അവന്റെ ശബ്ദം ഇടറി.... "പുതിയ ബന്ധങ്ങളൊന്നും എനിക്ക് വേണ്ട..... എന്റെ സന്തോഷം ഇപ്പോ എന്റെ കുടുംബമാണ്...

.അതിൽ സന്തോഷം കണ്ടെത്താനാണ് എനിക്കിഷ്ടം..... ഹരിയോടും അവന്റെ അച്ഛനോടും എനിക്ക് പകയോ വെറുപ്പോ ഒന്നുമില്ല... ഞാൻ മനസ്സമാധാനത്തോടെ ഒന്ന് ജീവിച്ചോട്ടെ അമ്മേ... പ്ലീസ്......" ബദ്രി അമ്മയുടെ കയ് രണ്ടും കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു... പത്മ കണ്ണ് നിറച്ചവനെ നോക്കി... "കണ്ണേട്ടാ.... വാ...." മുറ്റത്ത്‌ ബൈക്ക് കൊണ്ട് വന്നു നിർത്തി അപ്പു വിളിച്ചു... ബദ്രി അവനടുത്തേക്ക് നടന്നു,.. പാറുവും കുൽസുവും ബൈക്കിൽ നിന്നിറങ്ങാതെ കരയുകയാണ്.... "എന്താ എന്ത് പറ്റി....." പാറൂട്ടിയെ ബൈക്കിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്ന ശങ്കറിന്റെ അടുത്ത് ചെന്ന് ബദ്രി ചോദിച്ചു... "നിന്റെ കൊച്ച് ബൈക്കിൽ നിന്നിറങ്ങുന്നില്ല...." ശങ്കർ പറഞ്ഞു... പാറുക്കുട്ടി അപ്പൂനെ ചുറ്റി പിടിച്ചിരുന്നു കരയുവാണ്... "ഒന്നിനെ ഒരു വിധം ഞാൻ പറിച്ചെടുത്തു..." കുറച്ചു മാറി കാറി കരയുന്ന കുൽസൂനെ കാണിച്ചു...

അമ്മാളു എടുത്തു നടന്നു കരച്ചിൽ മാറ്റുവാണ്.... ബദ്രി ചിരിച്ചു....അവൻ ബൈക്കിൽ കയറി.... "അമ്മാളു... മോളെ ഇങ്ങ് കൊണ്ട് താ..." ബദ്രി അമ്മാളുനോട് വിളിച്ചു പറഞ്ഞു... അമ്മാളു കുൽസൂനെ കൊണ്ട് വന്നു... ബദ്രി രണ്ട് കുഞ്ഞിപെണ്ണുങ്ങളേം മടിയിൽ ഇരുത്തി.... "വണ്ടി എടുക്കട...."ത്രില്ലടിച്ചു ഇരിക്കുന്ന അപ്പുവിന്റെ തോളിൽ മെല്ലെ തട്ടി... "എപ്പോ എടുത്തൂന്ന് ചോദിച്ചാൽ പോരെ...." അപ്പു സന്തോഷത്തോടെ ബൈക്ക് മുന്നോട്ട് എടുത്തു... ഇത്തവണ ബൈക്ക് ഗേറ്റ് കടന്ന് വഴിയിലേക്ക് ഇറങ്ങി..... പത്മ അതെല്ലാം നോക്കി നില്കുവായിരുന്നു... ബദ്രി പറഞ്ഞത് തന്നെ ചെവിക്കുള്ളിൽ മുഴങ്ങി കേൾക്കുമ്പോലെ... കണ്ണ് തുടച്ചവർ തിരിഞ്ഞപ്പോൾ കണ്ടു പുറകിൽ നിൽക്കുന്ന രാമനാഥനെ... ഒന്ന് ഞെട്ടിയെങ്കിലും പിന്നെ മുഖം താഴ്ത്തി.. "അവന്റെ പെറ്റമ്മ തന്നെയല്ലേ നീ...?" ആ ചോദ്യം കേട്ടതും പൊള്ളലേറ്റത് പോലെ പത്മയുടെ ഉള്ളൊന്ന് പിടഞ്ഞു.... "എല്ലാം ഞാൻ കേട്ടു... ഒരമ്മ നിലയിൽ അവനോട് താൻ നീതി കാട്ടിയിട്ടുണ്ടോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു....." അത്രയും പറഞ്ഞയാൾ വഴി മാറി കൊടുത്തു...

"ഏയ്‌ ഉണ്ണിയേട്ടാ....." അവൾ വിളിച്ചു തീരും മുന്നേ അവൻ അവളെ പൊക്കിയെടുത്തു ബെഡിലേക്ക് ഇട്ടിരുന്നു... "കഷ്ട്ടണ്ട് ട്ടോ....ഞാനൊന്ന് ഡ്രസ്സ്‌ മാറട്ടെ...."തനിക്ക് മേക്ക് കൈ കുത്തി നിന്ന് പ്രണയത്തോടെ നോക്കുന്ന ശങ്കറിന്റെ നോട്ടത്തെ അവഗണിച്ചു കൊണ്ട് അവൾ അവനെ തള്ളി മാറ്റാൻ നോക്കി.... ""ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ, ആയില്യം കാവിലെ വെണ്ണിലാവേ.. പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ, പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ.. മച്ചകവാതിലും താനേ തുറന്നു, പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞു, വന്നല്ലോ നീയെൻ പൂത്തുമ്പിയായ്....""" അവളുടെ കതിലേക്ക് മുഖം ചേർത്ത് വെച്ചവൻ മൂളി..... അവന്റെ സ്വരമധുരിയിൽ അവൾ സ്വയം മറന്നു കിടന്നു..... ശങ്കർ അവളുടെ നെറുകയിൽ പ്രണയത്തോടെ ചുംബിച്ചു... "മാളൂ....." അവൻ ആർദ്രമായി വിളിച്ചു. അവളൊന്നും മിണ്ടിയില്ല... "മാളൂസേ....." , "മ്മ്....." മെല്ലെ മിഴികൾ തുറന്നവനെ നോക്കി... "I luv you❤️..." അവളുടെ ചുണ്ടിൽ നാണത്താൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു.... മുഖം ചുവന്നു..മുന്നോട്ട് വന്ന് അവനെ വാരീ പുണർന്നു...

"Luv you more.... ഉണ്ണിയേട്ടാ....." അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചവൾ പറഞ്ഞു... ശങ്കർ പുഞ്ചിരിയോടെ അവളെ ചുറ്റി പിടിച്ചു.. "പിണക്കം മാറിയോ...??' "മ്മ്.... ഇനി കള്ളം പറയുവോ..." മുഖം ഉയർത്തി അവൾ പരിഭവത്തോടെ ചോദിച്ചു... കൊച്ചു കുട്ടികളെ പോലെ അവൻ ഇല്ലാന്ന് തലയാട്ടി.... അവൾ ചിരിയോടെ അവന്റെ താടി രോമങ്ങൾക്കിടയിൽ ഒളിഞ്ഞു കിടന്ന നുണക്കുഴിയിൽ ചുണ്ട് അമർത്തി... "കുടിക്കുന്നതിനൊന്നും ഞാൻ എതിരല്ല.... കൂടുതലാവാതെ ഇരുന്നാൽ മതി... വല്ലപ്പോഴും മാത്രം..... പക്ഷേ കള്ളം പറയുന്നതാ സങ്കടം...." അവളേറെ പരിഭവത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം ചായ്ച്ചു... നെറുകയിൽ ചുണ്ട് അമർത്തി കൊണ്ട് അവൻ അവളെ ഒന്നകൂടെ തന്നിലേക്ക് ചേർത്ത് വെച്ചു....  അപ്പൂന് എത്ര കണ്ടിട്ടും തലോടിയിട്ടും കൊതി തീരുന്നില്ല.... പിറന്നാളിന് വന്നവർ എല്ലാം പോയിട്ടും ചെക്കൻ ബൈക്കിനടുത്ത് നിന്ന് മാറിയിട്ടില്ല... "ഡാ മതി.... ചെന്ന് മേലുകഴുകി വിളക്ക് വെക്കാൻ നോക്ക്...." ഉമ്മറത്തേക്ക് വന്ന ബദ്രി അവനോട് അൽപ്പം ദേഷ്യത്തിൽ പറഞ്ഞു...

അപ്പു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. "ഇത്തിരി നേരം ഞാനൊന്ന് കണ്ടോട്ടെ മനുഷ്യ...." അവൻ വീണ്ടും ബൈകിനെ തലോടി കൊണ്ടിരുന്നു... "എന്നും ഇതുപോലെ നോക്കിയാ മതി...." ബദ്രി ഒന്ന് നെടുവീർപ്പിട്ടു... "അപ്പൂട്ടന് എന്താ സന്തോഷം...." നനഞ തലതുവർത്തി കൊണ്ട് വന്ന അച്ചു അവനോട് പറഞ്ഞു... ബദ്രി അവളുടെ കയ്യിൽ നിന്ന് തോർത്ത്‌ വാങ്ങി.. "എന്തിനാടി ഇപ്പൊ തലനനച്ചേ...." തല തുവർത്തി കൊടുത്തു കൊണ്ട് അവൻ ചോദിച്ചു... "രാവിലെ മുതൽ ഓരോ ജോലിയിൽ അല്ലായിരുന്നോ...ആകെ ഒരു സുഖമില്ലായ്മ.... കുളിച്ചപ്പോൾ നല്ല സുഖം...." അവൾ ചിരിയോടെ പറഞ്ഞു... ബദ്രി ഒന്ന് ചിരിച്ചു... "എന്നാലേ ചെന്ന് ആ രാസ്നാദി പൊടി നെറുകയിൽ തിരുമ്മിയേക്ക്... ഇലേൽ അത് മതി..തുമ്മി കൊണ്ടിരിക്കാൻ..." അകത്തു നിന്ന് പാറൂട്ടിയുടെ കരച്ചിൽ കേട്ടു... "ഉറക്കം കഴിഞ്ഞ് കുറുമ്പി എണീറ്റു..." അച്ചു ചിരിച്ചു കൊണ്ട് അങ്ങോട്ട് ചെന്നു... ബദ്രിയും ചെറു ചിരിയോടെ തിണ്ണയിൽ ഇരുന്നു... അപ്പോഴതാ പാറൂട്ടിയെയും കൊണ്ട് അച്ചു വരുന്നു...

അച്ഛനെ കണ്ടതും പാറുക്കുട്ടി ചിണുങ്ങി കൊണ്ട് അവന്റെ മേലേക്ക് ചാഞ്ഞു .. "അച്ചേടെ പാറുക്കുട്ടി എണീറ്റൊടാ...മ്മ്... കണ്മഷിയൊക്കെ പരന്നല്ലോ കുഞ്ഞിപെണ്ണെ....." ഉണ്ടകവിളിലേ കുറുത്ത കുത്ത് പരന്നു കിടന്നിരുന്നു... ബദ്രി അത് മെല്ലെ തുടച്ചു കൊടുത്തു.... പാറൂട്ടിയുടെ കണ്ണുകൾ മുറ്റത്ത്‌ പാർക്ക്‌ ചെയ്ത ബൈക്കിൽ എത്തി... "ഹൈ....." കുഞ്ഞി കണ്ണുകൾ ഒന്ന് വിടർന്നു... "പൂവാ....." ബദ്രിയുടെ മടിയിൽ നിന്നു കൊണ്ട് അവൾ ബൈക്ക് ചൂണ്ടി പറഞ്ഞു... ബദ്രി തെളിഞ്ഞ മുഖത്തോടെ അവളെ നോക്കി... "എന്താടാ പറഞ്ഞെ...." ബദ്രി സന്തോഷത്തോടെ ചോദിച്ചു.... "പൂവാ.... പൂവ... ." അത് മാത്രം പറഞ്ഞു പാറൂട്ടി തുള്ളിചാടി ... ബദ്രി ചിരിച്ചു കൊണ്ട് അച്ചുവിനെ നോക്കി... "കണ്ടോടി എന്റെ മോള് പറഞ്ഞത്... പോകാംന്ന്...." ബദ്രി അതും പറഞ്ഞു മോളുടെ കവിളിൽ മുത്തി.... "വാടാ നമുക്ക് റ്റാറ്റാ പോവാം...." ബദ്രി കുഞ്ഞിനേയും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി... അച്ചു തൂണിൽ ചാരി നിന്ന് അവരെ നോക്കി.... 

"കിണ്ണാ......" രാത്രിയിൽ അവന്റെ നെഞ്ചോരം ചേർന്നു കിടന്നവൾ വിളിച്ചു.... ബദ്രി ആലസ്യത്തോടെ കണ്ണുകൾ തുറന്നു.... പിടക്കുന്ന അവളുടെ മിഴികളിലേക്ക് ഒന്ന് നോക്കി പ്രണയവേഴ്ചയുടെ ആലസ്യത്തിൽ നിന്ന് മുക്തനാകാതെ പുഞ്ചിരിച്ചു..... അവളുടെ തോളിൽ മുഖം ചേർത്ത് കിടന്നു... "കിണ്ണാ......" വീണ്ടും അവൾ ചിണുങ്ങി... "മ്മ്......" അവനൊന്നു കുറുകി... അവളെ അവനിലേക്ക് വാരിപിടിച്ചു.... "എന്തെ അച്ഛനോട് ഒന്നും മിണ്ടാഞ്ഞെ...?" ബദ്രി അവളുടെ തോളിൽ നിന്ന് മുഖം ഉയർത്തി നോക്കി... "ഞാൻ ശ്രദ്ധിച്ചായിരുന്നു...." അവൾ അവന്റെ കവിളിൽ കൈ ചേർത്ത് കൊണ്ട് പറഞ്ഞു... "പറ്റുന്നില്ല അച്ചു.., അവരോട് അടുക്കാൻ എന്നെ കൊണ്ട് പറ്റില്ല... ഞാൻ അവരുമായി ചേരില്ല....." അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.. "ഹരിക്ക് അച്ഛൻ എങ്ങനെ ആണെന്ന് അറിയില്ല പക്ഷേ ഹരീടെ അച്ഛന് അവനെ ജീവനാണ്.... ഞാൻ എന്നും അവർക്കിടയിൽ അധികപറ്റാ.... ആഗ്രഹിക്കുന്നില്ല ഞാൻ അവരുമായി ഒരു ബന്ധം..." അവൻ മുഷിച്ചലോടെ പറഞ്ഞു... മലർന്ന് മച്ചിലേക്ക് നോക്കി കിടന്നു..

"കുഞ്ഞുനാൾ മുതൽ ഈ കാലം വരെ ഒരുപാട് അനുഭവിച്ചത... അവഗണന...പരിഹാസം...എത്ര തവണ എന്റെ മുഖത്ത് നോക്കി പറഞിട്ടുണ്ടെന്നോ ഞാൻ അയാളുടെ മകനല്ലാന്ന്...ഈ നാട്ടുകാർക്ക് അവരെ എന്റെ അമ്മയെ സംശയമാണ്....അമ്മക്ക് എല്ലാം പൊറുക്കാനും മറക്കാനും കഴിയുമായിരിക്കും... എന്നെ കൊണ്ട് സാധിക്കില്ല.... കാരണം അത്രക്ക് ഞാൻ അനുഭവിച്ചു... വെറുതെ മുന്നിലൂടെ ഒന്ന് പോയാൽ എന്നെ അടിക്കും... ഹരിക്ക് വേണ്ടി... കൂട്ടുകാരൊക്കെ സ്കൂളിൽ നിന്ന് ടൂർ പോകുമ്പോൾ ഹരിയെ വിടും.. എന്നെ വിടില്ല... പോകാൻ പൈസ തരില്ല... മനസ്സ് കൈവിട്ട് പോയ നിമിഷങ്ങളുണ്ട് അച്ചു.... രണ്ടിനെയും കൊല്ലാൻ വരെ തോന്നി പോയിട്ടുണ്ട് എനിക്ക്..." അവൻ പറയുന്നത് കേട്ട് അച്ചു വേദനയോടെ അവനെ ചേർത്ത് പിടിച്ചു. "പിടിച്ചു നിർത്തുവായിരുന്നു മനസ്സിനെ... എനിക്കും ഒരു ദിവസം വരും എന്ന് ഉറപ്പിച്ചു കൊണ്ട്.... ഓർമ വെച്ച നാൾ മുതലുള്ള ഒന്നും മറന്നിട്ടില്ല.... അനുഭവിച്ച വേദന അവഗണന പരിഹസം ഒറ്റപെടൽ ഒന്നും....

അതൊക്കെ മറന്ന് അവരോട് സ്നേഹത്തോടെ പെരുമാറാനും അവരോടുപ്പം കൂടാനും ബദ്രിക്ക് കഴിയില്ല...." അവന്റെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണ് നീർ അവൾ കണ്ടിരുന്നു.. അറിയുകയായിരുന്നു അവൻ അനുഭവിച്ച അവഗണനയുടെ ആഴം വേദന.... "ഞാൻ എന്ത് തെറ്റാണ് അവരോട് ചെയ്തതെന്ന് എനിക്ക് അറിയില്ല.... അയാളുടെ മകനായി ജനിച്ചതാവും ഞാൻ ചെയ്ത തെറ്റ്..." അവൻ ഒന്ന് നിശ്വസിച്ചു... അച്ചുവിന്റെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ മുഖം ചെരിച്ചു നോക്കി... കണ്ണും നിറച്ച് അവനെ നോക്കി കിടക്കുവാണ്... "എന്താ അച്ചൂട്ടാ....." വെപ്രാളത്തോടെ അവൻ അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു.... "എന്റെ കിണ്ണൻ എന്തൊരു പാവാ....." തേങ്ങി കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... ബദ്രി പുഞ്ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു.. "കിണ്ണന് ഞാനില്ലേ...." അവന്റെ നെഞ്ചിൽ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു... ബദ്രി അവളുടെ ചുവന്ന മൂക്കിലേക്കും കവിളിലേക്കും.... "നീ എന്റെ ആരാ അച്ചൂ....??"

അവൻ അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് ചോദിച്ചു... "ഞാൻ കിണ്ണന്റെ ഭാര്യ....." വിടർന്ന കണ്ണുകളോടെ അവൾ പറഞ്ഞു..... "ആണോ....??" അവൻ കുസൃതിയോടെ അവളെ നോക്കി.. "മ്മ്... എനിക്ക് എന്തിഷ്ടാണെന്നോ...." "ആരെ...??" അവന്റെ ചോദ്യം കേട്ടതും അവളുടെ ചുണ്ടു കൂർത്തു.... "കിണ്ണനെ...." ബദ്രി പുഞ്ചിരിച്ചു കൊണ്ട് അവന്റെ കുങ്കുമം പടർന്ന നെറ്റിയിൽ അമർത്തി ചുംബിച്ചു.... ബദ്രി എണീക്കുമ്പോൾ അച്ചു നല്ല ഉറക്കമായിരുന്നു..... ചുരുണ്ടു കൂടി കിടക്കുന്നവളെ അവൻ വാത്സല്യത്തോടെ നോക്കി... അഴിഞ്ഞു കിടന്ന മുടിയിഴകൾ ഒരു കൈ കൊണ്ട് മാടി ഒതുക്കി വെച്ച് കൊടുത്തു... ബാത്‌റൂമിൽ പോയി തിരികെ വന്നപ്പോൾ പാറുക്കുട്ടി കണ്ണും തുറന്നു കിടപ്പുണ്ട്.... "അച്ചേടെ പാറുക്കുട്ടി എണീറ്റോ....?" അച്ഛന്റെ ചോദ്യം കേട്ടതും പാറുക്കുട്ടി ചിരിച്ചു... കൈ നീട്ടി എടുക്കാൻ കാണിച്ചു.... ബദ്രി അവളെ ചെന്ന് എടുത്തു....അവൾ ഉറങ്ങി കിടക്കുന്ന അച്ചുവിനെ നോക്കി... "അമ്മ ഉറങ്ങുവാടാ... ഉറങ്ങികോട്ടെ നമുക്ക് പോകാം..." അവൻ മോളെ കൊഞ്ചിച്ചു കൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി ..

അപ്പു എണീറ്റിട്ടുണ്ട്.. ബൈക്കിനടുത്താണ്... "ചായ....." അവൻ ഉമ്മറത്ത് ചെന്ന് നിന്ന് വിളിച്ചു പറഞ്ഞു.... "ആ ടേബിളിൽ ഇരിപ്പുണ്ട് മനുഷ്യ....ഞാനൊന്ന് എന്റെ ബൈക്കിനെ കൺകുളിർക്കെ കാണട്ടെ...." "ഓഹ് ഇന്നലെ കണ്ടത് നീയല്ലാന്ന് തോന്നുന്നു.... കൂടുതൽ അതിനെ മിനുക്കാതെ കേറി പോടാ അകത്ത്.." ബദ്രി കള്ളം ദേഷ്യത്തോടെ പറഞ്ഞു... അപ്പു അവനെ തുറിച്ചു നോക്കി കൊണ്ട് അകത്തേക്ക് നടന്നു പോകുമ്പോൾ പാറുക്കുട്ടിയെ കൂടെ എടുത്തു... അച്ചു എണീക്കുമ്പോൾ ബദ്രി അടുത്തില്ല... മെല്ലെ എണീറ്റ് കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ ചാഞ്ഞിരുന്നു... ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട്‌ നോക്കി... "ആഹാ എണീറ്റോ...?" ബദ്രി തലതുവർത്തി കൊണ്ട് അവൾക്ക് അടുത്തേക്ക് ചെന്നു.... അച്ചു ഉറക്കം വിട്ട് മാറാതെ അവനെ ചുറ്റി പിരിച്ചിരുന്നു.... "എന്തെ വയ്യേ...??" അവൻ അവളുടെ കവിളിൽ തഴുകി.. അവളൊരു കള്ളചിരി ചിരിച്ചു...ഇടക്ക് എപ്പോഴോ കണ്ണുകൾ ക്ലോക്കിലേക്ക് പോയി... പെട്ടെന്ന് ഞെട്ടി എണീറ്റു... "സമയം ഇത്രേം ആയോ...."

"പിന്നെ... നീ നല്ല ഉറക്കം ആയിരുന്നു വിളിക്കാൻ തോന്നിയില്ല.. ചെന്നു ഫ്രഷ് ആയി വാ.... കുറെ നാൾക്ക് ശേഷം അപ്പൂന്റെ ദോശ കഴിക്കാൻ ഒരു അവസരം കിട്ടിയതാ.." കയ്യിലെ തോർത്ത്‌ അവളെ ഏല്പിച്ചു കൊണ്ട് അവൻ പറഞ്ഞു... അച്ചു തലയാട്ടി കൊണ്ട് ബാത്‌റൂമിലേക്ക് കയറി... കുളിച്ചു വന്നപ്പോൾ കണ്ടത് ആർക്കോ ഫോൺ ചെയ്യുന്ന ബദ്രിയെ ആണ്.. "ശരി ഞാനൊരു 11 മണിയാമ്പോഴേക്കും എത്താം...." പറഞ്ഞവസാനിപ്പിച്ചു കൊണ്ട് ബദ്രി ഫോൺ കട്ടാക്കി.... "ആരാ കിണ്ണാ....??" "രാമചനാണ്...." അവൻ മറുപടി കൊടുത്തു കൊണ്ട് അവളുടെ കയ്യിലെ തോർത്ത്‌ വാങ്ങി തലതുവർത്തി കൊടുത്തു.... ഈറൻ മുടി കൊതി ഒതുക്കി കൊടുത്തു... "ഉണങ്ങി കഴിഞ്ഞിട്ട് കെട്ടി വെച്ചോ... ഇപ്പോ വാ ..." അവളുടെ കയ്യും പിടിച്ചവൻ ഹാളിലേക്ക് ചെന്നു... അപ്പു പാറൂട്ടിയെ ബൈക്കിൽ ഇരുത്തി കളിപ്പിക്കുവാണ്... ബദ്രി അച്ചുവിന് ദോശ എടുത്തു വാരി കൊടുത്തു.. "വേഗം കഴിക്ക് അച്ചു.. എനിക്ക് പോകാനുണ്ട്...." ദൃതി ദോശ കഷ്ണം അവളുടെ വായിലേക്ക് വെച്ചവൻ പറഞ്ഞു...

അവളെ കഴിപ്പിച്ച് അവനും കഴിച്ചു ... "ഡാ... ഇവിടെ തന്നെ ഉണ്ടാവണം ബൈക്കും കൊണ്ട് പോകരുത്... അച്ചുവും മോളും ഒറ്റക്ക് ആണെന്ന ഓർമ വേണം...." ഇറങ്ങാൻ നേരം താക്കീതോടെ ബദ്രി പറഞ്ഞു... അപ്പു തലയാട്ടി... "കിണ്ണാ...." ജിപ്സിക്കടുത്തേക്ക് നടക്കാൻ ഒരുങ്ങവെ അച്ചൂന്റെ വിളി വന്നു... പടികൾ ഓടി ഇറങ്ങി തനിക്കടുത്തേക്ക് വരുന്നവളെ അവൻ നോക്കി... "പതുക്കെ അച്ചു...." ശാസനയോടെ അവളോട് പറഞ്ഞു... "എന്താടി..." തന്റെ മുന്നിൽ വന്നു നിന്ന് കിതക്കുന്നവളുടെ പുറത്ത് പതിയെ തലോടി.... കയ്യിലുള്ള റിബ്ബൺ അവന് നേരെ നീട്ടി... "മുടി ഉണങ്ങി... കിണ്ണൻ കെട്ടി തന്നിട്ട് പൊക്കോ...." അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു... ബദ്രി അറിയാതെ ചിരിച്ചു പോയി... വാച്ചിൽ ഒന്ന് നോക്കിയ ശേഷം അവളെ തിരിച്ചു നിർത്തി മുടി ഇരു സൈഡിലേക്കും പിന്നിയിട്ട് കൊടുത്തു... "ഇനി പൊക്കോട്ടെ..." നെറ്റിയിൽ സ്നേഹചുംബനം നൽകി കൊണ്ട് അവൻ ചോദിച്ചു... "മ്മ്... വേഗം വരണേ..." "വരാം...."  "അച്ഛൻ..... പറഞ്ഞെ വാവേ... അച്ഛൻ...." പാറുക്കുട്ടിയെ മടിയിൽ ഇരുത്തി അച്ചു പറഞ്ഞു കൊടുത്തു...

പാറുക്കുട്ടി അമ്മയെ ഇമവെട്ടാതെ നോക്കി... "അ... ത്ത...." "അമ്മ.... അമ്മാന്ന് പറഞ്ഞെ..." "മ്.. മ്മ...." പാറുക്കുട്ടി കൈ കൊട്ടി ചിരിച്ചു... "അച്ചോടാ.... അമ്മേടെ പോന്നാ.... " അവൾ കുഞ്ഞിന്റെ താടിയിൽ ചുണ്ട് കൊണ്ട് കടിച്ചു... "കേട്ടോ അപ്പൂട്ടാ... അവള് പറഞ്ഞത്..." അച്ചു തിണ്ണയിൽ ഇരിക്കുന്ന അപ്പുവിനോട് ചോദിച്ചു... "മ്മ്... കേട്ട്... അച്ചുമ്മ റിഫ്രജറേറ്റർ എന്ന് പറയാൻ പറഞ്ഞെ..." അപ്പു പറഞ്ഞതും അച്ചു അവനെ കൂർപ്പിച്ചു നോക്കി...അവനെ കയ്യിൽ ഒരു നുള്ള് കൊടുത്തു... "പോടാ...." അപ്പു ചിരിച്ചു... അച്ചു പാറുക്കുട്ടിയെ മാറോട് ചേർത്ത് കൊണ്ട് ബദ്രിയെയും കാത്തിരുന്നു... നേരത്തെ വരാം എന്ന് പറഞ്ഞ ആളാണ്..ഇപ്പോ കാണാനില്ല... വഴിക്കണ്ണുമായി അവളിരുന്നു... കുറച്ചകലെ നിന്ന് ജിപ്സിയുടെ ഹോൺ കേട്ടപ്പോഴേ പാറുക്കുട്ടി കുതറി താഴെ ഇറങ്ങാൻ നോക്കുന്നുണ്ട്... അച്ചു മോളേയും കൊണ്ട് എഴുനേറ്റു... ജിപ്സിയിൽ നിന്ന് ബദ്രിക്ക് ഒപ്പം ഇറങ്ങിയ ആളെ കണ്ടതും അച്ചുവിന്റെ കണ്ണ് നിറഞ്ഞു...അവളൊന്ന് തേങ്ങി.... "അച്ഛേ.....!!!".....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story