ഈ മഴയിൽ....❤️ പാർട്ട്‌ 8

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"അത്രക്ക് തടിച്ചിട്ടാണോ ഞാൻ....." കരഞ്ഞു കലങ്ങിയ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് നൈഷു കണ്ണാടിയിലൂടെ സ്വയം ഒന്ന് നോക്കി.... "ഏയ്‌... അത്രക്ക് തടിയൊന്നുമില്ല.... കീർത്തി പറഞ്ഞല്ലോ ഈ തടിയാണ് എനിക്ക് ഭംഗി എന്ന്...." ഇച്ചുവിനോടുള്ള പരിഭവം പറഞ്ഞു തീരുക്കുകയായിരുന്നു അവൾ... തലയിൽ ഇട്ട ഷാൾ കട്ടിലേക്ക് ഇട്ടവൾ ചുവന്ന മൂക്ക് അമർത്തി തുടച്ചു.. കവിൾ ഒന്ന് വീർപ്പിച്ചു നോക്കി... "ഇച്ചൂക്ക മെലിഞ്ഞു നല്ല സുന്ദരനാണ്... ഞാൻ ആണേൽ കുറച്ചു തടിച്ചിട്ടും... അത് കൊണ്ടാണോ ഇച്ചൂക്കക്ക് എന്നോട് ഇഷ്ടല്ലാത്തത്...മെലിഞ്ഞിട്ട് ആണേൽ എന്താ ദുൽകർ സൽമാനും നിത്യയും നല്ല ജോഡിയല്ലേ..അവർ തമ്മിൽ നല്ല ചേർച്ചയുണ്ടല്ലോ.." അവളുടെ കണ്ണുകൾ നിറഞ്ഞു... "നൈഷു........." ഉമ്മാന്റെ വിളി കേട്ടവൾ കണ്ണുകൾ അമർത്തി തുടച്ചു... "ദാ വരണുമ്മ...." ബെഡിൽ കിടന്ന ഷാൾ തലയിൽ ഇട്ടവൾ പുറത്തേക്ക് ഇറങ്ങി... അടുക്കളയിലേക്ക് ചെന്ന് നോക്കി.... കോളേജ് വിട്ട് വന്നാൽ കഴിക്കാനുള്ള നാലുമണി പലഹാരങ്ങൾ ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്... "ഞാൻ നല്ലോണം തടിച്ചിട്ടാണോ ഉമ്മാ...."

ഒരു മുളക് ബജ്ജിയെടുത്ത് കടിച്ചു കൊണ്ട്.. ഉമ്മയുടെ അടുത്ത് സ്ലാബിൽ കയറി ഇരുന്നു കൊണ്ട് അവൾ ചോദിച്ചു... "ന്താപ്പോ അനക്ക് അങ്ങനെ ഒരു ചോദ്യം..." "പറ ഉമ്മാ തടിച്ചിട്ടാണോ...." അവൾ ചിണുങ്ങി... "അത്ര തടി ഒന്നുമില്ല... ഇതാ പാകം...." "ഞാനൊന്ന് തടി കുറച്ചാലോ...?? ഇനി മുതൽ ഫുഡ്‌ ഒന്ന് കണ്ട്രോൾ ചെയ്യാം അല്ലെ...??" അവളുടെ ചോദ്യം കേട്ട് ഉമ്മ മുഖം ചുളിച്ചു.. "അനക്ക് ഇപ്പൊ ഇത് എന്താ പറ്റ്യേ...? ഇപ്പൊ ഇയ്യ് ആവശ്യത്തിന് മാത്രേ തടിയൊള്ളൂ...ഇനിയിപ്പോ മെലിഞ്ഞാൽ ആന മെലിഞ്ഞ പോലെയിരിക്കും... കാണാൻ ഒരു ചെലും ഉണ്ടാവില്ല... ഉള്ള മൊഞ്ച് കളയാൻ നിൽക്കാതെ വല്ലതും തിന്നേച്ചും പോയി കുളിക്ക് പെണ്ണെ.... കോളേജിൽ പോയി വന്ന വഴിയല്ലേ..." അത് കേട്ട് അവൾ മുഖം ചുളിച്ചു കൊണ്ട് റൂമിലേക്ക് നടന്നു... "അല്ല ഇയ്യൊന്ന് അവിടെ നിന്നെ...." പുറകിൽ നിന്നുള്ള വിളി കേട്ട് അവൾ ബ്രേക്ക്‌ ഇട്ട പോലെ നിന്നു... "എന്താ ഉമ്മാ....??" അവൾ സംശയത്തോടെ ചോദിച്ചു... "നീ ഇന്ന് ഐഷുന്റെ വീട്ടിൽ പോയിരുന്നോ...??" ആ ചോദ്യം കേട്ടവൾ ഒന്ന് ഇളിച്ചു കൊടുത്തു...

"നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് പെണ്ണെ അങ്ങോട്ടുള്ള പോക്ക് നിർത്താൻ.. അന്റെ ഉപ്പച്ചി എങ്ങാനും അറിഞ്ഞാൽ നല്ല ചേലാവും...." ഉമ്മച്ചി അവളെ നോക്കി കണ്ണുരുട്ടി... "ഞാൻ പോയാൽ എന്താ ഉമ്മാ... ഉപ്പച്ചിയും മാമയും തമ്മിലല്ലേ വഴക്ക്...... " "മ്മ് നിനക്ക് അത് പറയാം... നിന്റെ ഉപ്പച്ചിയെ അഭിമാനവും കൊണ്ട് ഭൂമിയിലേക്ക് പൊട്ടി പുറപ്പെട്ട ഐറ്റം ആണ്... നീയും ഞാനും അങ്ങോട്ട് പോയാലും പുള്ളിക്കാരന് അപമാനമാണ്... വല്ല്യേ തറവാട്ടിലേക്ക് കല്യാണം കഴിപ്പിച്ച് അയക്കാനിരുന്ന പെങ്ങൾ നാട്ടിലെ ബേക്കറികാരന്റെ കൂടെ ഒളിച്ചോടിയത് വർഷം പത്തിരുപത്തിയാറ് വർഷം കഴിഞ്ഞിട്ടും അങ്ങേർക്ക് ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ല.... ആ അങ്ങരുടെ മോളായ നീ അങ്ങോട്ട് പോയാൽ പിന്നെ പുള്ളി ഒതുങ്ങി ഇരിക്കുമോ..??" അതിനവൾ ചുണ്ട് കോട്ടി കാണിച്ചു കൊണ്ട് റൂമിലേക്ക് പോയി...  "എടാ....എന്നാ ഞങ്ങൾ ഇറങ്ങട്ടെ...." ഗ്ലാസ്സിലെ ചായ ഒറ്റ വലിക്ക് കുടിച്ച് തിണ്ണയിൽ വെച്ച് കൊണ്ട് ഗൗരി എഴുനേറ്റു.... ഒപ്പം ഇച്ചുവും... "നാളെ രാവിലെ കവലയിൽ കാണാം...രാമച്ചൻ ഇല്ലാത്ത കാരണം പ്രത്യേകിച്ച് ജോലിയൊന്നുമില്ലല്ലോ...." ഇച്ചു ആണ്... "ഞാൻ കൊണ്ടാക്കി തരണോടാ... അത്രേം ദൂരം രണ്ടും കൂടെ നടക്കണ്ടേ...." ബദ്രി അവരോട് ചോദിച്ചു.. "കിണ്ണൻ എവിടെ പോവാ...."

ബദ്രിy ചുറ്റി പിടിച്ചു കൊണ്ട് അച്ചു ചോദിച്ചു... അവൻ അവളുടെ കൈ വേർപെടുത്തി മാറി നിന്നു.. "പുറത്തേക്ക് പോകുവാണേൽ മുളക് പൊടി വാങ്ങണെ കണ്ണേട്ടാ... അത് തീർന്നു...." ചാരുപടിയിൽ ചാരി ഇരുന്നു ഫോണിൽ തോണ്ടി കൊണ്ടിരുന്ന അപ്പു പറഞ്ഞത് കേട്ട് ഇച്ചുവും ശങ്കറും ചിരിച്ചു... "കഴിഞ്ഞ ജന്മം നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആയിരുനെന്ന് തോന്നു..." ഇച്ചു കളിയാക്കി കൊണ്ട് ബദ്രിയോട് പറഞ്ഞു... അത് കേട്ട് ബദ്രി ചിരിച്ചു കൊണ്ട് അപ്പുവിനെ നോക്കി... "എടോ... മുത്തശ്ശി എന്നോട് പ്രത്യേകം പറഞ്ഞതാ മോനെ അപ്പൂട്ടാ ഈ വീടും നിന്റെ കണ്ണേട്ടനേയും നീ നന്നായി നോക്കണം...ഇനി നീയാണ് ഈ വീടിന്റെ ഗൃഹനാഥൻ എന്ന്..." "ഓഹ്.. പിന്നെ... ഒരു ഗൃഹനാഥൻ.... നീ ഇവിടുത്തെ ബംഗാളിആണെടാ.... അപ്പുക്കുട്ടാ...." ശങ്കർ അവനെ ദേഷ്യം പിടിക്കാൻ പറഞ്ഞു... അപ്പു മുഖം വീർപ്പിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി.... "കിണ്ണൻ പോണ്ടാ...." ജിപ്സിയുടെ കീ എടുത്തു പുറത്തേക്ക് വന്ന ബദ്രിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അച്ചു പറഞ്ഞു., "ഇതാണ് എനിക്ക് പിടിക്കാത്തത്..... നാശം..." ബദ്രി അവളുടെ കൈ തട്ടി മാറ്റി.... അച്ചു വിതുമ്പി കൊണ്ട് അവന്റെ ഷർട്ടിൽ വീണ്ടും പിടിച്ചു.... "ഒന്ന് സമാധാനത്തോട് പറഞ്ഞു നോക്ക് കണ്ണേട്ടാ... ആ പാവത്തിനോട് ചാടി കടിക്കാതെ...." അപ്പു ദേഷ്യത്തോടെ ബദ്രിയോട് പറഞ്ഞു... ബദ്രി അപ്പുവിനെ ഒന്ന് നോക്കിയ ശേഷം അച്ചുവിനെ നോക്കി കണ്ണുരുട്ടി.... "ഞാനിപ്പോ വരാം കൊച്ചേ...?"

അവൻ ശബ്ദം താഴ്ത്തി പറഞ്ഞു... "അച്ചൂനേം കൊണ്ട് പോണം...." അവൾ ഏങ്ങി കൊണ്ട് അവനെ നോക്കി.... "അച്ചൂനെ വന്നിട്ട് കൊണ്ട് പോകാം... ദേ ഈ അപ്പൂന്റെ കൂടെ ഇവിടെ ഇരുന്നോ... ഞാൻ പെട്ടന്ന് പോയി വരാം കേട്ടോ...." "വരുവോ...??" വിശ്വാസം വരാത്ത പോലെ അവൾ ചോദിച്ചു.... "മ്മ്....." അവൻ ചെറു ചിരിയോടെ പറഞ്ഞു... ആ കുഞ്ഞു മുഖം വിടർന്നു... "എന്നാലേ... ഞാനെ... ഇവിടെ ഇരിക്കാം... വേഗം വരണേ കിണ്ണാ...." ചാരു പടിയിലേക്ക് ചൂണ്ടി അവൾ കൊഞ്ചാലോടെ പറഞ്ഞു... ബദ്രി ചിരിയോടെ തലയാട്ടി.... അച്ചു വേഗം ചെന്ന് ചാരുപടിയിൽ ചെന്നിരുന്നു... ഇച്ചുവും ശങ്കറും മൂക്കത്ത് വിരൽ വെച്ച് പോയി.... "ഡാ.. അതിനെ നോക്കിക്കോണം..."ഇറങ്ങാൻ നേരം അപ്പുവിനോടായി പറഞ്ഞു..അപ്പു തലയാട്ടി.. "പിന്നേയ് കണ്ണേട്ടാ ചായപ്പൊടിയും മുളക് പൊടിയും മറക്കണ്ടാ...." അപ്പു വിളിച്ചു പറഞ്ഞത് കേട്ട് ബദ്രി തിരിഞ്ഞു നോക്കി... "മുളക് പൊടി മാത്രമായിരുന്നല്ലോ.. ഇപ്പൊ ചായപ്പൊടി എവിടുന്ന് വന്നു..." ബദ്രി ഗൗരവത്തോടെ ചോദിച്ചു... "അതിപ്പോഴാ ഓർമ വന്നേ.... ഇനി വാങ്ങാതെ വന്നാൽ നാളെ ചായ കുടിക്കില്ല അത്ര തന്നേ..." "മ്മ്... ഞാൻ വാങ്ങീട്ട് വരാം..." ഒന്നമർത്തി മൂളി കൊണ്ട് അവൻ ജിപ്സിയിൽ കയറി.... "വേഗം വരണേ കിണ്ണാ....." ഗേറ്റ് കടന്നു പോകുന്ന ജിപ്സി നോക്കി അച്ചു വിളിച്ചു പറഞ്ഞു...

അപ്പു അവളെ നോക്കി ചിരിച്ചു... അവളാണേൽ അവനെ മൈൻഡ് ചെയ്യാതെ ദാവണി തുമ്പ് കയ്യിൽ ഇട്ടു തെരുത്തു കൊണ്ടിരുന്നു... തിണ്ണയിൽ ഇരുന്നു കൊച്ചു കുട്ടികളെ കാലിട്ട് ആട്ടുന്നുണ്ട്.... അപ്പു അവളെ കുറച്ചു നേരം നോക്കിയിരുന്നു... പിന്നെ ഫോണും എടുത്തു ഉമ്മറത്തെ നിലത്തുന്നു...  "ഡാ അവളെ അങ്ങനെ പുറത്തോട്ട് ഒന്നും വിടണ്ട..." ഒരു സിഗരറ്റ് വാങ്ങാൻ കവലയിൽ വണ്ടി നിർത്തിയപ്പോൾ ബദ്രിയോട് ശങ്കർ പറഞ്ഞു... "മ്മ്..." ഒന്ന് അമർത്തി മൂളി കൊണ്ട് ബദ്രി വാങ്ങിച്ച സിഗരറ്റ് കത്തിച്ചു ചുണ്ടോട് ചേർത്തു.... "അല്ലെടാ അപ്പു സ്കൂളിൽ പോയാൽ അവളെ നോക്കാൻ ആരാ ഉള്ളത് നിനക്ക് എപ്പഴും കൂടെ നിൽക്കാൻ പറ്റില്ലല്ലോ...??" ഇച്ചു ആശങ്കയോടെ ചോദിച്ചു.. "അതോ ഇനി അപ്പൂനെ സ്കൂളിൽ വിടുന്നില്ലേ ..??" ശങ്കർ ഒന്ന് സംശയിച്ചു... "ഏയ്‌... അല്ലേൽ തന്നെ ചെക്കന് മടിയാണ്.. എങ്ങനേലും പ്ലസ് ടു പാസ്സായി കിട്ടണം...അവളെ നോക്കാൻ രാമച്ചൻ വരുന്നത് വരെ വീട്ടിൽ ഞാനുണ്ടാകുമല്ലോ.. ബാക്കി അപ്പൊ നോക്കാം.... അപ്പൂനോട് ഇക്കാര്യം പറയാൻ നിൽക്കണ്ട അവൻ അറിഞ്ഞാൽ പിന്നെ ക്ലാസ്സിന് പോകാതെ അവളുടെ കൂടെ കൂടും..." ബദ്രി സിഗരറ്റ് വലിച്ചൂതി വിട്ട് കൊണ്ട് പറഞ്ഞു.... "അവന് നമ്മളുടെ കൂടെ ഇങ്ങനെ നടക്കാനാണ് ഇഷ്ടം.. അതാണ് ഈ മടിക്ക് കാരണം...."

ഇച്ചു ഒന്ന് മൂരി നിവർന്നു കൊണ്ട് പറഞ്ഞു... "നമ്മളുടെ കൂടെ അവൻ കൂടിയാൽ ശെരിയാവില്ല...... എന്റെ പേരിൽ തന്നെ ചെയ്യാത്ത കുറ്റങ്ങൾ ഒരുപാട് ഉണ്ട്...എന്റെ കൂടെ നടക്കുന്നു എന്നാ ഒറ്റ കാരണം കൊണ്ട് നിങ്ങൾക്കും..അപ്പു അവൻ ചെറിയ കുട്ടിയാണ്...അവന്റെ ജീവിതം ഇല്ലാതാകും... പ്ലസ് ടു കഴിയട്ടെ അവനെ വല്ല കോഴ്സിനും ചേർക്കണം...പ്രൊഫഷണൽ ആയാൽ പിന്നെ കോഴ്സ് കഴിഞ്ഞാൽ ജോലി കിട്ടുമല്ലോ..." ബദ്രി നെടുവീർപ്പിട്ടു... അവൻ ജിപ്സിയുടെ മുകളിൽ കയറി ഇരുന്നു ... "അവന്റെ വീട്ടിൽ വന്ന ആ കൊച്ച് പോയാ..." ആരോ സ്വകരര്യം പറയുന്നത് ബദ്രിയുടെ കാതിൽ എത്തിയിരുന്നു.. അവനത് കേൾക്കാത്ത പോലെയിരുന്നു... "ആർക്കറിയാം... ആ ശാന്തയുടെ വീട്ടിൽ ഒരു നാണവും ഇല്ലാതെ പകൽ വെളിച്ചത്തിൽ കയറി ചെന്നവല്ലേ...ആരും ചോദിക്കാൻ ചെല്ലില്ലെന്ന ഭയം...." വേറെ ആരോ പറയുണ്ടായിരുന്നു... അവന്റെ ചുണ്ടിൽ പുച്ഛത്തോടെ ഉള്ള പുഞ്ചിരി ഉണ്ടായിരുന്നു... "കണ്ണാ ദാ പോണെടാ... നിന്റെ ഭാവി ഏട്ടത്തി...നിന്നെ തേച്ചൊട്ടിച്ചവൾ....." ദൃതിയിൽ ചെവിക്കരുകിൽ വന്ന് ഇച്ചു പറഞ്ഞപ്പോൾ ബദ്രി കണ്ണുകൾ തുറന്നു... ബോണറ്റിൽ ചാരി ഇരുന്നു... ദൂരെ നിന്ന് നടന്നു പെൺകുട്ടിയെ നോക്കി സിഗരറ്റ് വലിച്ചൂതി വിട്ടു... ശ്രദ്ധ..!!! സ്നേഹം നടിച്ചു വഞ്ചിച്ചവൾ....

അതിലും നല്ലൊരു വിവരണം അവൾക്ക് നൽകാനില്ല... അവളെ നോക്കി അവൻ പുച്ഛത്തോടെ ചിരിച്ചു.... അവൾ മുഖം താഴ്ത്തി വെപ്രാളത്തോടെ മുന്നോട്ട് നടന്നു വരുന്നുണ്ട്.... "ദേ നടന്നു പോണൂ സഞ്ചരിക്കുന്ന തേപ്പുപെട്ടി... തേക്കാൻ ഉണ്ടേൽ അങ്ങോട്ട് കൊടുത്തേക്ക് ശങ്കർ.... അവള് തേച്ചു തരും....." തങ്ങൾക്ക് മുന്നിലൂടെ നടന്നു പോകുന്ന ശ്രദ്ധയെ കളിയാക്കി കൊണ്ട് ഇച്ചു പറഞ്ഞു... "അയ്യോ...നമ്മക്ക് വേണ്ടെ.. ഇത് വെറും തേപ്പല്ലല്ലോ .... ഇവള് തേച്ചു കഴിഞ്ഞാൽ സ്വന്തം വീട്ടിൽ നിന്ന് പുറത്തു പോകേണ്ടി വരും .. അജ്ജാതി തേപ്പാണ്....." ശങ്കർ പരിഹാസത്തോടും വെറുപ്പോടും കൂടെ അവളെ നോക്കി.... ശ്രദ്ധ അവരെ മൂന്ന് പേരെ നിറഞ്ഞ കണ്ണുകളാൽ നോക്കി കൊണ്ട് ഓടി പോയി.... അവൾ പോകുന്നത് നോക്കി കൊണ്ട് ബദ്രി സിഗരറ്റ് തുപ്പി കളഞ്ഞു നിലത്തേക്ക് ഇറങ്ങി... "എന്തിനാടാ വെറുതെ....." ബദ്രി അവരെ നോക്കി പറഞ്ഞു തുടങ്ങിയതും ഇച്ചു അവനെ തടഞ്ഞു... "നീ എല്ലാ കാര്യവും മറന്നു കാണും...പക്ഷേ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല... നിന്നെ അവൾക്ക് വേണ്ടെങ്കിൽ ഓക്കേ.. പക്ഷേ നിന്നെ ചതിച്ച് ആ നിന്റെ വീട്ടിൽ നിന്ന് പുറത്താക്കിയില്ലേ അവളും അവളുടെ മറ്റവനും കൂടെ....." ഇച്ചു ദേഷ്യത്തോടെ പല്ലു ഞെരിച്ചു കൊണ്ട് പറഞ്ഞു... "വിട്ടേക്കടാ..."

ബദ്രി ചിരിച്ചു.... പഠിക്കുന്ന കാലത്തെ പ്രണമാണ് അവൾ പിന്നാലെ നടന്നു പിടിച്ചു വാങ്ങിയാതാണ് ശ്രദ്ധ അവന്റെ സ്നേഹം.... ദത്തന്റെ സുഹൃത്തിന്റെ മകൾ.... നോട്ടങ്ങൾ കൊണ്ട് പ്രണയം കൈമാറിയ നാളുകൾ.... പിന്നീട് എപ്പോഴാണ് അവൾക്ക് താൻ ആരുമല്ലാതായത്..?? അച്ഛൻ ഹരിയുടെ ആലോചനയുമായി അവളുടെ വീട്ടിൽ ചെന്നപ്പോഴോ...? വീട്ടിൽ തന്നെക്കാൾ സ്വാതന്ത്ര്യവും അവകാശവും ഹരിക്ക് ആണെന്ന് അരിഞ്ഞതു കൊണ്ടോ...?? ഒന്നിനും കൊള്ളാത്തവൻ എന്ന് പറഞ് അച്ഛൻ അവളുടെ മുന്നിൽ വെച്ച് ഒരുപാട് തവണ കുറ്റപ്പെടുത്തിയിട്ടുണ്ട്...അത് കൊണ്ടാണോ..?? ഇപ്പോഴും അറിയില്ല... ഹരിയെ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്ന് അവൾ പറഞ്ഞ അന്ന് മനസ്സിൽ നിന്ന് പടിയിറക്കി വിട്ടതാണ് അവളെ..... പിന്നെയും തോൽപ്പിച്ചു...അവളുടെ ഭാവികെട്ട്യോനും കൂടെ കളിച്ച വൃത്തിക്കെട്ട നാടകം.... താനുള്ള വീട്ടിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല എന്ന കാരണം കൊണ്ടാകാം അങ്ങനെ ഒരു തരം താഴ്ന്ന പരിപാടി കാണിച്ചത് അവർ... പഴയ ഓർമ്മകളിൽ അവന്റെ കണ്ണുകൾ കുറികി.... കാലിനടിയിൽ കിടന്ന സിഗരറ്റ് ചവിട്ടിയരച്ചു..... "എടാ... എന്നാ നീ വിട്ടോ... ഇവിടുന്ന് വീട്ടിലേക്ക് നടക്കാനുള്ള ദൂരം അല്ലെ ഒള്ളൂ.. ഞങ്ങൾ പൊക്കോളാം ...."

തോളിൽ തട്ടി ശങ്കർ പറഞ്ഞപ്പോഴാണ് ബദ്രി ചിന്തകളിൽ നിന്നുന്നർന്നത്....  "അതെന്താ......??" പുറകിൽ നിന്ന് അച്ചൂന്റെ ചോദ്യം കേട്ട് അപ്പു മുഖം ചെരിച്ചു നോക്കി... കൂട്ടുകാരുമൊത്ത് കുളത്തിൽ ചൂണ്ടയിടാൻ പോയപ്പോൾ എടുത്തു വിഡിയോസ് എല്ലാം കാണുകയായിരുന്നു അവൻ... "ഇതോ... ഇത് ഞാൻ മീൻ മിടിക്കുന്നതാ... കുറേ മീനൊക്കെ കിട്ടിയിട്ടുണ്ട്... കാണണോ..." അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് അവൻ ചോദിച്ചതും അവൾ ഞെട്ടി കൊണ്ട് പുറകിലേക്ക് നീങ്ങി ചുമരിൽ ചാരി നിന്നു... നിഷേധത്തിൽ തലയാട്ടി... "വാ... എന്റെ അടുത്തു വന്നിരുന്നു നോക്കിക്കോ...." അപ്പു അവളോട് പറഞ്ഞു... അവൾ ചുണ്ട് ചുളുക്കി കൊണ്ട് ഇരു കയ്യും പുറകിലേക്ക് കെട്ടി നിന്നു... ഫോണിലെ വിഡിയോയിൽ നിന്ന് വെള്ളത്തിന്റെ ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്.... അച്ചു ഒളി കണ്ണിട്ട് അവന്റെ ഫോണിലേക്ക് നോക്കുന്നുണ്ട്.... അപ്പു ചിരിച്ചു കൊണ്ട് അവന്റെ ഫോൺ അവൾക്ക് നേരെ നീട്ടി.... അച്ചു സംശയത്തോടെ അവനെ നോക്കി... "ന്നാ... നോക്കിക്കോ..." ചിരിയോടെ അവൻ പറഞ്ഞു... ആദ്യം ഒന്ന് മടിച്ചെങ്കിലും ഞൊടിയിടയിൽ അവൾ ആ ഫോൺ കൈക്കലാക്കി കൊണ്ട് ചുമരിനോട് ചേർന്ന് നിന്നു... ഇടം കണ്ണിട്ട് അപ്പൂനെ നോക്കിയ ശേഷം ഫോണിലേക്ക് നോക്കി....

നിറഞ്ഞൊഴുക്കുന്ന ആറും അതിലേക്ക് എടുത്തു ചാടുന്ന കുട്ടികളും.... മീൻ പിടിക്കാൻ വന്നവരും എല്ലാ ഉൾകൊണ്ട വീഡിയോ ആയിരുന്നു അത്... അവൾ അത് കൗതുകത്തോടെ നോക്കി കണ്ടു.. അപ്പോഴാണ് ബദ്രിയുടെ ജിപ്സി ഗേറ്റ് കടന്നു വന്നത് കണ്ടത്.... "കിണ്ണൻ....." കയ്യിലുള്ള ഫോൺ അപ്പൂന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞവൾ മുറ്റത്തേക്ക് ഇറങ്ങി ഓടി... തന്റെ ദേഹത്ത് തട്ടി നിലത്തേക്ക് വീഴാൻ പോയ ഫോൺ സഹസികമായി കയ്യിലൊതുക്കി കൊണ്ട് അപ്പു നെടുവീർപ്പിട്ടു ... ഒരു നിമിഷം ഹൃദയം പട പടാന്ന് മിടിച്ചു.... കണ്ണേട്ടന്റെ കയ്യും കാലും പിടിച്ചു വാങ്ങിപ്പിച്ച ഫോണമാണ്..... സ്വയം പറഞ്ഞു കൊണ്ട് അവൻ ഫോൺ കയ്യിൽ മുറുകെ പിടിച്ചു.... അച്ചൂ ഓടി ചെന്ന് ബദ്രിയുടെ കയ്യിൽ തൂങ്ങി... "എവിടെ പോയതാ....??" നിഷ്കളങ്കമായി അവൾ ചോദിച്ചു... "ഒരു സ്ഥലം വരെ പോയതാ..." അവളെ നോക്കാതെ പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് കയറി... കയ്യിൽ ഉണ്ടായിരുന്നു പൊതി അപ്പുവിന്റെ കയ്യിൽ ഏല്പിച്ചു.... "രണ്ട് പേരും കൂടെ കഴിച്ചോ പരിപ്പുവടയാണ്..." അതും പറഞ്ഞവൻ റൂമിലേക്ക് പോയി.... "കിണ്ണാ....." ഷർട്ട്‌ ഊരി ഇടുന്ന നേരം അച്ചൂന്റെ വിളികേട്ടവൻ വാതിൽക്കലേക്ക് നോക്കി... കയ്യിൽ നിറയെ പൂക്കളുമായി ചിരിയോടെ നിൽപ്പുണ്ടായിരുന്നു അവൾ.... ചെമ്പരത്തി പൂക്കളായിരുന്നു കൂടുതൽ.... പലതും വാടി പോയിട്ടുണ്ട്.... "മ്മ്.. എന്താ...." ഗൗരവത്തോടെ അവൻ ചോദിച്ചു... "ദാ പിടിച്ചോ...." കയ്യിലുള്ള പൂക്കൾ അവൾ അവന് നേരെ നീട്ടി...

"എനിക്ക് എങ്ങും വേണ്ട...." അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു... അച്ചൂന്റെ കണ്ണുകൾ നിറഞ്ഞു... ചുണ്ടുകൾ വിതുമ്പി.... "വാങ്ങണം....." ഇടാറുന്ന ശബ്ദം ആണെങ്കിലും വാക്കുകളിൽ വാശിയായിരുന്നു... . ബദ്രി ഷർട്ട്‌ മാറ്റിയിട്ടുണ്ട് കൊണ്ട് അവളെ നോക്കി .. "ഓ.. ഇനി മോങ്ങാൻ തുടങ്ങണ്ട.. ഇങ്ങ് തന്നേക്ക്...." അവൻ അലസമായി പറഞ്ഞു കൊണ്ട് കൈ നീട്ടി... ഓടി വന്നവൾ ആ പൂക്കൾ അവന് സമ്മാനിച്ചു... "ഇത് അച്ചു.... അത് അച്ചൂന്റെ കിണ്ണൻ...." ഒരു തണ്ടിൽ വിടർന്നു മുട്ടിയിരുമ്മി നിന്ന ചെമ്പരത്തിപൂക്കളെ തൊട്ട് കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൻ അറിയാതെ ചിരിച്ചു പോയി.... അവളുടെ കണ്ണുകൾ വിടർന്നു... ചിരിച്ചു കൊണ്ടിരുന്ന അവന്റെ കവിളിൽ അവൾ കാലെത്തി ഒരു ചുംബനം നൽകി.... അവന്റെ കണ്ണുകൾ മിഴിഞ്ഞു..... "അച്ചൂനും ഉമ്മ താ കിണ്ണാ...." അവൾ ചിണുങ്ങി കൊണ്ട് കവിൾ കാണിച്ചു കൊടുത്തു.... ബദ്രി ആകെ പെട്ടപോലെ നിന്നു.... "അപ്പൂ....." അവൻ ഉറക്കെ വിളിച്ചു... "എടാ അപ്പു...." വീണ്ടുമൊരു അലർച്ചയായിരുന്നു.. ഇത്തവണ അച്ചു ഞെട്ടി കൊണ്ട് അവന്റെ ഷർട്ടിൽ പിടിച്ചു... "എന്താ കണ്ണേട്ടാ..??"

അപ്പു ഫോണിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു. "ഇവൾക്ക് വേണ്ടി വാങ്ങിയ ഡ്രസ്സ്‌ ഒക്കെ എവിടെയ വെച്ചേ ഇങ്ങ് എടുത്തോണ്ട് വന്നേ..." ഗൗരവത്തോടെ അവൻ പറഞ്ഞു... "ആ ഇപ്പൊ കൊണ്ട് വരാം..." അപ്പു ഉമ്മറത്തേക്ക് പോയി... "ഈ ഡ്രസ്സ്‌ ഒക്കെ മാറാം... ആകെ മുഷിഞ്ഞു... മ്മ്...." തന്നോട് ചേർന്ന് നിന്ന അച്ചൂന്റെ കവിളിൽ മെല്ലെ തട്ടി കൊണ്ട് അവൻ പറഞ്ഞു.. "പുതിയ ഡ്രസ്സാ....." കണ്ണുകൾ വിടർത്തി അവൾ ചോദിച്ചു... "ആ... പുതിയതാ..." അവനും ചിരിയോടെ പറഞ്ഞു.. അപ്പു അവൾക്കുള്ള ഡ്രെസ്സുമായി വന്നു... ബദ്രി കവറുകളിൽ ഒന്നിൽ നിന്ന് ഒരു മിടിയിൽ ബനിയനും എടുത്ത് അവൾക്ക് കൊടുത്തു... "പോയി കുളിച്ചിട്ട് ഈ ഡ്രസ്സ്‌ ഇട്ടിട്ടിട്ട് വാ.. ആ ബാത്‌റൂമിലേക്ക് പൊക്കോ..." "മ്മ്...." അനുസരണയോടെ തലയാട്ടി കൊണ്ട് ബാത്‌റൂമിലേക്ക് കയറി... "നീ എന്ത് നോക്കി നിൽക്കുവാ... പുറത്ത് പോടാ...." ബെഡിൽ ഇരിക്കുന്ന അപ്പുവിനോടായി അവൻ പറഞ്ഞു... അപ്പു ബദ്രിയെ ഒന്നിരുത്തി നോക്കി പുറത്തേക്ക് പോയി... "കിണ്ണാ..... കിണ്ണാ...." ബാത്‌റൂമിനകത്തു നിന്ന് അച്ചുവിന്റെ വിളി കേട്ട് അവൻ വാതിനടുത്തു നിന്നു...

"ഞാനിവിടെ ഉണ്ട്..." അവൻ വിളിച്ചു പറഞ്ഞു... ബാത്‌റൂമിലേക്ക് കയറി പോയാ ആള് പെട്ടന്ന് തന്നെ തിരിച്ചിറങ്ങി... തലതുവർത്തിയിട്ടില്ല ഇട്ടിരുന്ന ബനിയൻ അലസമായി കിടക്കുന്നു..... പേടിച്ചിട്ടാണ് പാവം... ബനിയൻ അവളുടെ ശരീരത്തിന്റെ ഉടലളവുകൾ എടുത്തു കാണിക്കുന്നു... ബദ്രി എന്തോ ഓർത്ത പോലെ ഹാങ്ങറിൽ കിടന്ന അവന്റെ ഒരു ഷർട്ട്‌ എടുത്ത് അവൾക്കാരുകിലേക്ക് ചെന്നു... "ഇതിട്ടാൽ മതി...." ബനിയന് മേൽ ഷർട്ട്‌ അവൻ തന്നെ അവൾക്കിട്ടുകൊടുത്തു.... ബെഡിൽ കിടന്ന തോർത്തെടുത്ത്‌ അവളുടെ തലതുവർത്തി കൊടുക്കാൻ തുടങ്ങി.... അച്ചു എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവന്റെ ഷിർട്ടിലെ ബട്ടൺസിൽ പിടിച്ചു കളിക്കുവാണ്... "അടങ്ങി നിൽക്കടി... അല്ലേൽ തന്നെ ഇല്ലാത്ത അസുഖമില്ല...." അവൻ അവളെ കൂർപ്പിച്ചു നോക്കി... അച്ചു പിണക്കത്തോടെ മുഖം വീർപ്പിച്ചു.... അവൻ കൗതുകത്തോടെ അവളെ നോക്കി..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story