ഈ മഴയിൽ....❤️ പാർട്ട്‌ 9

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഇവളെന്താ കരഞ്ഞോണ്ട് വരണത്...??" ഉമ്മറത്തെ ചെയറിൽ ചാരി ഇരുന്ന ദത്തൻ ശങ്കിച്ചു കൊണ്ട് എഴുനേറ്റു... പുറത്ത് ഓട്ടോയിൽ വന്നിറങ്ങിയ ശ്രദ്ധ കരഞ്ഞു കൊണ്ട് ഗേറ്റ് തള്ളി തുറന്ന് ഓടി വന്ന് അയാളുടെ നെഞ്ചിൽ മുഖം അമർത്തി..... "എന്താ മോളേ.... എന്ത് പറ്റി...." അവളുടെ നെറുകയിൽ തലോടി കൊണ്ട് ദത്തൻ ചോദിച്ചു.. അവൾ കരഞ്ഞു കൊണ്ട് വഴിയിൽ വെച്ചുണ്ടായ കാര്യം പറഞ്ഞു... ദത്തന്റെ മുഖം വലിഞ്ഞു മുറുകി.... "നിന്നെ കളിയാക്കിയോ.... അവന്റെ കൂടെ ഉള്ളവരാണോ...??" അയാൾ ദേഷ്യത്തോടെ ചോദിച്ചു.... "അല്ല അങ്കിൾ... ബദ്രിയാണ്... അവൻ മാത്രമാണ്.... പുറത്തേക്ക് ഇറങ്ങാൻ പോലും മടിയാണ് അങ്കിൾ എനിക്ക്...." കരഞ്ഞു കൊണ്ട് അവൾ പദം പറഞ്ഞു... ബദ്രിയുടെ പേര് കേട്ടതും പത്മയുടെ നെഞ്ചിൽ ആധിയേറി.... ദൈവമേ ന്റെ കുട്ടിക്ക് ഒരു ആപത്തും വരുത്തരുതേ.... അവർ നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിച്ചു.... "മോള് കരയണ്ട....ഞാൻ ഹരിയെ വിളിച്ചു പറയാം ..... അവൻ നോക്കിക്കോളും ബാക്കി..." ശ്രദ്ധയുടെ കണ്ണിൽ നിന്നൊലിച്ചിറങ്ങിയ ബദ്രിയോടുള്ള ദേഷ്യം ദത്തൻ തുടച്ചു കൊടുത്തു....

അവൾ സന്തോഷത്തോടെ തലയാട്ടി... ഉമ്മറത്തേക്ക് വന്ന പത്മ ശ്രദ്ധയെ ദയനീയമായി നോക്കി... "എന്റെ കണ്ണൻ അങ്ങനെ ചെയ്യില്ല...." പേടിച്ചു പേടിച്ചാണ് അങ്ങനെ പറഞ്ഞത്... മകന് വേണ്ടി അമ്മയുടെ വാക്കുകൾ .. ദത്തൻ ദേഷ്യത്തോടെ പത്മയെ നോക്കി... "പിന്നെ ശ്രദ്ധമോള് കള്ളം പറയുവാണെന്നാണോ നീ പറയുന്നത്.... നിന്റെ മോന് തല്ല് കൊള്ളിത്തരം ഒരുപാട് അറിയാം..... ഒരിക്കെ ഇവളെ കയറി പിടിക്കാൻ നോക്കിയതും ആ മുടിയനായ പുത്രൻ തന്നെയാണ്... ഇവളുടെ പുറകെ നടക്കുക ഇവൾക്ക് ഇഷ്ടം ഹരിക്കുട്ടനെ ആണെന്ന് അറിഞ്ഞപ്പോൾ മോളേ ഉപദ്രവിക്കാൻ ശ്രമിക്കാ.... ഇപ്പൊ ഇതാ പെൺകുട്ട്യോൾക്ക് വഴി നടക്കാനും സമ്മതിക്കാതെ ആയി...നശിച്ചവൻ." അലറി കൊണ്ട് ആയാൽ പറയുന്നത് കേട്ട് പത്മയുടെ കണ്ണുകൾ നിറഞ്ഞു.... പെറ്റവയർ നോവുന്നു.... "രൂപ എണ്ണി കൊടുത്താൽ അവന്റെ താന്തോന്നിത്തരം നിർത്തിക്കാൻ ആളെ കിട്ടും.... പക്ഷേ വേണ്ടാ... ഹരിക്കുട്ടൻ തന്നെ വേണം അവനെ ഒതുക്കാൻ...." അയാൾ പത്മയെ തുറിച്ചു നോക്കി പറഞ്ഞു... "അവൻ അറിയാതെ...." "ഇനി നീ ഒന്നും പറയണമെന്നില്ല...."

ദത്തൻ കൈകൾ ഉയർത്തി അവരെ തടഞ്ഞു.. "മോൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്...." അയാൾ കല്പിച്ചതും പത്മ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി... "എനിക്കും കൂടെ താ...." ഉമ്മറ പടിയിൽ ഇരുന്നു മുറ്റത്ത്‌ കൊത്തി പെരുക്കുന്ന അമ്പലപ്രാവുകൾക്ക് അരിമണി ഇട്ടു കൊടുക്കുന്ന അപ്പൂന്റെ അടുത്ത് ഇരുന്നു കൊണ്ട് അച്ചു കൈ നീട്ടി... അപ്പോഴും അവളുടെ കണ്ണുകൾ മുറ്റത്ത്‌ തത്തി നടക്കുന്ന പ്രാവുകളിലായിരുന്നു.... വല്ലാത്തൊരു കൗതുകമായിരുന്നു അവളുടെ മുഖത്ത്.... അപ്പു അവളെ നോക്കി ചിരിച്ചു കൊണ്ട് കയ്യിലുള്ള അരിമണികൾ അവളുടെ കയ്യിൽ കൊടുത്തു... "പാടത്ത് നെല്ല് തിന്നാൻ വരുന്ന പ്രാവുകളാണ്..." അവൻ അച്ചൂനോടായി പറഞ്ഞു.... "ആണോ....." അവളുടെ ഉണ്ടകണ്ണുകൾ വിടർന്നു.... അപ്പു തലയാട്ടി... രണ്ടാളും പ്രാവുകൾക്ക് തീറ്റ കൊടുത്തു... "രണ്ട് കൂടെ തിന്നാനുള്ള അരിയെടുത്താണോ പ്രാവുകൾക്ക് കൊടുക്കുന്നത്...??" ഗൗരവത്തോടെയുള്ള ബദ്രിയുടെ ശബ്ദം കേട്ട് രണ്ട് പേരും ഒരുമിച്ചു തിരിഞ്ഞു നോക്കി... "നോക്കിക്കേ കിണ്ണ കുഞ്ഞുകിളികൾ...." ബദ്രിയെ നോക്കി കൊഞ്ചി കൊണ്ട് അച്ചു പറഞ്ഞു...

മുറ്റത്തേക്ക് ഒന്ന് നോക്കിയ ശേഷം ഉമ്മറത്തെ ചുവരിലെ സ്റ്റാൻഡിൽ വെച്ചിരുന്ന ഭസ്മതട്ടിൽ നിന്ന് കുറച്ച് ഭസ്മമെടുത്തു നെറ്റിയിൽ വരച്ചു.... അത് കണ്ടാണ് അച്ചു അപ്പുവിനെ ഒന്ന് നോക്കിയത് .. അവന്റെ നെറ്റിയിലും കണ്ടു ഒരു കുറി.... അച്ചു ചാടി എണീറ്റ് ബദ്രിക്ക് അടുത്തേക്ക് ചെന്നു.... "എനിക്കും തൊട്ട് താ....." അവന്റെ മുന്നിൽ ചെന്ന് നിന്നു കൊണ്ട് അവൾ ചിണുങ്ങി.... ബദ്രി അവളെ നോക്കി ദേഷിച്ചു നോക്കി... കുട്ടിത്തം നിറഞ്ഞ അവളുടെ മുഖം കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല... അവളുടെ നെറ്റിയിൽ ബസ്‌മം തൊട്ട് കൊടുത്തു..... മൂക്കിൻ തുമ്പിലേക്ക് വീണ തരികളെ അവൻ തന്നെ തട്ടി കളഞ്ഞു കൊടുത്തു... അച്ചു ഒന്ന് കണ്ണ് ചിമ്മി.... "ഇനി പോയി അവന്റെ കൂടെ ഇരുന്നോ...?? " അവൻ പറഞ്ഞു.. "അപ്പൂട്ടന്റെ കൂടെയോ..??" അവൾ ഉണ്ടകണ്ണുകൾ ഉരുട്ടി കൊണ്ട് ചോദിച്ചു.... "ആ അവന്റെ ക്കൂടെ തന്നെ..." അത് കേട്ടതും അച്ചു തലയാട്ടി കൊണ്ട് അപ്പൂന്റെ അടുത്ത് ചെന്നിരുന്നു.... ബദ്രി അവരെ നോക്കി കൊണ്ട് ചാരു പടിയിൽ ഇരുന്നു..... നേരം ഇരുട്ടി..... പ്രാവുകൾ കൂടണയാൻ പലധിക്കുകളിലേക്ക് പറന്നു പോയി.... "അയ്യോ പോയി...."

അച്ചു മുറ്റത്തേക്ക് ചാടി ഇറങ്ങി മുകളിലേക്ക് നോക്കി ചുണ്ട് പിളർത്തി... "ഇനി നാളെ രാവിലേ വരും...." അപ്പു അവൾക്കടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു... "വരുവോ..??" അവൾ സംശയത്തോടെ മുഖം ചുളിച്ചു... "മ്മ്...വരും..." അവളുടെ മുഖം വിടർന്നു.... ബദ്രി തൂണിൽ ചാരി ഇരുന്നു കൊണ്ട് അവളെ നോക്കുന്നുണ്ടായിരുന്നു.... പടിഞ്ഞാറ് നിന്ന് വീശിഅടിച്ച തണുത്ത കാറ്റിൽ അവളുടെ നീളൻ മുടികൾ പാറി പറക്കുന്നുണ്ടായിരുന്നു.... അവ അലസമായി മുഖത്തേക്ക് വീഴുന്ന മുടിയിഴകൾ അവൾ കുറുമ്പോടെ അടക്കി വെക്കുന്നത് കണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... കൊച്ചു കുട്ടികളെ പോലെ അപ്പൂനോട്‌ എന്തോക്കെയോ സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.. എങ്കിലും അവനിൽ നിന്ന് അകലം പാലിച്ചാണ് അവൾ നിന്നത്... ബദ്രി ചിരിയോടെ എഴുന്നേറ്റതും അവൾ പൊടുന്നനെ അവന് നേരെ തിരിഞ്ഞു.. "കിണ്ണൻ എവിടെ പോവാ....." അതും ചോദിച്ചു കൊണ്ട് അവൾ അവനടുത്തേക്ക് ഓടി ചെന്നു.... "ഞാൻ എങ്ങോട്ടും പോണില്ല...കൊച്ചേ....." അവൻ തൊഴു കയ്യാലേ പറഞ്ഞു... അവൾ ചിണുങ്ങി ചിരിച്ചു... പാറി വീഴുന്ന മുടികൾ അവൾ മുഖം ചുളിച്ചു കൊണ്ട് ഒതുക്കി വെക്കുന്നുണ്ടായിരുന്നു... "ആ മുടി അങ്ങ് ഒതുക്കി കെട്ടി വെക്ക് കൊച്ചേ...." അവൻ പറഞ്ഞത് കേട്ട് അച്ചു അവന് മുന്നിൽ തിരിഞ്ഞു തിന്നു....

അതിനർത്ഥം മനസിലായതും അവനൊന്നു നിശ്വസിച്ചു കൊണ്ട് അവളുടെ മുടിയെല്ലാം ഒതുക്കി കൈപിടിയിൽ ഒതുക്കി.... നല്ല ഉള്ളുള്ള കറുത്ത മുടിയാണ്... എണ്ണമയം തീരെ ഇല്ല..... "എടാ അപ്പു നീയാ എണ്ണ എടുത്തോണ്ട് വന്നേ....." "ഇപ്പൊ കൊണ്ട് വരാം...." അപ്പു അതും പറഞ്ഞു അടുക്കളയിലേക്ക് ഓടി... എണ്ണകുപ്പിയും എടുത്ത് അതേ സ്പീഡിൽ തിരിച്ചു വന്നു... "അച്ഛ ചെയ്യണേ പോലെ ചെയ്യാൻ പോവാണോ..?" അവൾ മുഖം ചെരിച്ചനോട് ചോദിച്ചു... "നിന്റെ അച്ഛൻ എന്ത് ചെയ്‌തെന്ന് എനിക്ക് എങ്ങനെ അറിയാനാ..അങ്ങോട്ട്‌ തിരിഞ്ഞിരിക്ക്..." അവൻ മുഖം വീർപ്പിച്ചു കൊണ്ട് അവളുടെ തല തിരിച്ചു വെച്ചു... "നിക്ക് നോവുന്നു കിണ്ണാ..." ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.... "കുറച്ചൊക്കെ നോവും...എന്ന് എണ്ണ കണ്ടതാണാവോ ഈ മുടി...." കയ്യിലേക്ക് എണ്ണയൊഴിച്ച് അവളുടെ മുടിയിഴയിൽ ചെറുതായി തേച്ചു കൊടുത്തു.... മുടി ചെറുതായി നനവ് ഉണ്ട്.... കെട്ടു പിടിച്ചു കിടക്കുവാണ്... അവൻ ആ നീണ്ട മുടി കോതി ഒതുക്കി.... "ഇനി ഇത് എങ്ങനാ കെട്ടുന്നേ..." അവൻ മുടി തിരിച്ചും മറിച്ചും നോക്കി... "നിനക്ക് അറിയുവോടാ..?" അടുത്ത് ഇരിക്കുന്ന അപ്പൂനോട്‌ അവൻ ചോദിച്ചു... "മ്മ്ഹ്ഹ് no idea..." അപ്പു തലവെട്ടിച്ചു കൊണ്ട് പറഞ്ഞു.... "ഇങ്ങനെ ഇങ്ങനെ ചെയ്യ് കിണ്ണാ...."

അച്ചു തല ചെരിച്ചു പിടിച്ച് കൈ കൊണ്ട് മുടി പിന്നിയിടുന്നത് പോലെ കാണിച്ചു കൊടുത്തു... "മിണ്ടാതെ ഇരുന്നോ അവിടെ... ഇല്ലേൽ ആറ്റിൽ കൊണ്ട് കളയും ഞാൻ...." അവൻ ദേഷ്യത്തോടെ പറഞ്ഞതും അവളുടെ ചുണ്ട് വിതുമ്പി... "ഞാൻ പോവൂല...." അവൾ വിതുമ്പി കൊണ്ട് പറഞ്ഞു... "Idea....." അപ്പു ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.... "എന്താടാ....??" അപ്പു വേഗം ചെന്ന് ബദ്രിയുടെ ഫോൺ എടുത്തു കൊണ്ട് വന്നു... "ഇതെന്തിനാ..??" ബദ്രി സംശയത്തോടെ ചോദിച്ചു .. "എന്റെ ഫോണിൽ ചാർജില്ല... ഈ നമുക്കെ യൂട്യൂബിൽ നോക്കാം... എപ്പടി..." T ഷർട്ടിന്റെ കോളർ പൊന്തിച്ചു കൊണ്ട് അപ്പു വല്ല്യേ കാര്യം പറഞ്ഞപോലെ അവനെ നോക്കി.... ബദ്രി പുച്ഛിച്ചു... യൂട്യൂബിൽ നിന്ന് വിഡിയോ തിരഞ്ഞു കണ്ട് പിടിച്ചു... ബദ്രി ശ്രദ്ധയോടെ വിഡിയോ കണ്ട് മുടി പിന്നിയിട്ട് കൊടുത്തു... "Yes....." വല്ല്യേ കാര്യം ചെയ്തപോലെ അച്ചുവിന്റെ പിന്നിയിട്ട മുടി അവളുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു... "കണ്ടോടാ... പെർഫെക്ഷൻ കണ്ടോ.." ബദ്രി ശ്വാസം എടുത്തു കൊണ്ട് അപ്പുവിനെ നോക്കി.... "ഓ പിന്നെ... എന്നെ കൊണ്ടും പറ്റുമായിരിന്നു...."

അപ്പു അവനെ പുച്ഛിച്ചു... അച്ചു കിണ്ണൻ കെട്ടി തന്നെ മുടി പിന്നിലേക്കും മുന്നിലേക്കും ഇട്ടു കൊണ്ട് കളിച്ചു... "എന്നെ കാണാൻ നല്ലതാണോ കിണ്ണാ...." ഇട്ടിരുന്ന പാവാട വിടർത്തി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു... "പിന്നേ ലോക സുന്ദരി അല്ലെ...." "ആണോ....നല്ല സുന്ദരിയാണോ...??" അവൾ അവനടുത്തേക്ക് ചെന്നിരുന്നു... "മ്മ്....."അവൻ തലയാട്ടി...അവളുടെ മുഖം വിടർന്നു... "അച്ചൂമ്മ അടിപൊളി അല്ലെ.. നല്ല ക്യൂട്ട് ആണ്...." അപ്പൂന്റെ കമെന്റ് കേട്ട് ബദ്രി അവനെ മുഖം ചെരിച്ചു നോക്കി... "നീ പോയി ചോറിന് വെള്ളം വെക്കടാ...." "എന്തൊരു കഷ്ടാ കണ്ണേട്ടാ...ഞാൻ എല്ലാം അലക്കിയിട്ടില്ലേ.... ചോറ് കണ്ണേട്ടൻ വെച്ചോ..." അപ്പു മടിയോടെ ഇരുന്നു... "എന്നാ വെള്ളം ഞാൻ വെച്ചോളാം... അത് തിളച്ചാൽ അരിയിട്ട്.. കറിയും വെച്ചോളണം..." ബദ്രി മുണ്ടും മടക്കി എഴുനേറ്റ് കൊണ്ട് പറഞ്ഞു... അപ്പു എന്തേലും പറയും മുന്നേ അവൻ എഴുനേറ്റു പോയിരുന്നു... പിന്നാലെ അച്ചുവും ഓടി...  "ഇച്ചൂ..... എന്താ നിന്റെ പ്ലാൻ... ജോലിക്ക് പോകാതെ ആ രാമനാഥന്റെ പുറകെ നടക്കാനാണോ നിന്റെ പ്ലാൻ..??"

ഗൗരവത്തോടെ ഉള്ള ഉപ്പാന്റെ ചോദ്യം കേട്ട് ഇച്ചു മുഖം ഉയർത്തി നോക്കി... "അത് പിന്നെ ഉപ്പാ... രാമച്ചന്റെ കൂടെ …." "തത്കാലം രാമചന്റെ കൂടെ വേണ്ട... മൂന്നാളും ഒരുമിച്ചു ഉണ്ടായാൽ തന്നെ കുഴപ്പമാണ്.... ആ ബദ്രിയുടെ കൂടെ നടത്തം തന്നെ എനിക്കിഷ്ടമല്ല.... രാമനാഥന്റെ കൂടെ കൂടി അവന് വേണ്ടി വാടക ഗുണ്ടകളെ പോലെ തല്ലും പിടിച്ചു നടക്കാൻ ഞാൻ സമ്മതിക്കില്ല..." അത് കേട്ടതും ഇച്ചുവിന്റെ മുഖം മാറി... കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് മുന്നിലേക്ക് നീക്കി കൊണ്ട് അവൻ എഴുനേറ്റ് പോയി.. "ഇച്ചൂ എന്തേലും കഴിച്ചിട്ട് പോടാ...." ഐഷുമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു...  "മ്മ്... കഴിക്ക്...." അച്ചൂന്റെ മുന്നിലേക്ക് പ്ലേറ്റ് നീക്കി വെച്ച് കൊണ്ട് ബദ്രി പറഞ്ഞു... അവൾ ചുണ്ട് ചുളുക്കി കൊണ്ട് ബദ്രിയേയും അപ്പൂനെയും നോക്കി... "കിണ്ണൻ വാരി തരണം..." "തന്നെ അങ്ങ് കഴിച്ചോണം..." അവന്റെ ദേഷ്യത്തോടെ ഉള്ള മറുപടി കേട്ടതും അവൾ വിതുമ്പി കൊണ്ട് പ്ലേറ്റ് നീക്കി വെച്ചു... "കിണ്ണൻ വാരി തരാതെ അച്ചു കഴിക്കത്തില്ല..." ആ ചുവന്ന ചുണ്ടുകൾ വിതുമ്പി... "ഓ മോങ്ങണ്ട...." അവൻ പ്ലേറ്റ് എടുത്തു അതിൽ നിന്നു ഒരു ഉരുള എടുത്തു അവൾക്ക് നേരെ നീട്ടി... അവൾ ഇരിപ്പിടത്തിൽ നിന്ന് ചാടി എണീറ്റു... "നമ്മക്ക് അമ്പിളിമാമനെ കണ്ടിട്ട് ചോറ് തിന്നാം... വാ..." അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ ചിണുങ്ങി....

ബദ്രി എന്തേലും പറയും മുന്നേ അവൾ അവനെയും കൊണ്ട് ഉമ്മറത്തേക്ക് കൊണ്ട് പോയി.... അപ്പു ചിരിച്ചു കൊണ്ട് അവിടെ ഇരുന്നു ചോറ് തിന്നാൻ തുടങ്ങി.... അച്ചു അമ്പിളി മാമന് പുറകെ ആയിരുന്നു... അവൾക്ക് പിന്നാലെ ബദ്രിയും.... അവൻ അവളെ കുറേ പ്രക്കുന്നുണ്ടായിരുന്നു.... ഒരു വിധം പിന്നാലെ നടന്നവൾക്ക് ഭക്ഷണം കൊടുത്തു... മരുന്നു കൊണ്ട് വന്ന അപ്പുവിനെ അവൾ സംശയത്തോടെ നോക്കിയെങ്കിലും ബദ്രി കൊടുത്തപ്പോൾ അമൃത് പോലെ അവൾ വാങ്ങി കഴിച്ചു... "ഞാൻ കിണ്ണന്റെ കൂടെയേ കിടക്കൂ...." റൂമിൽ കൊണ്ടാക്കിയ ബദ്രിയോട് വിതുമ്പി കൊണ്ട് പറഞ്ഞു... "എവിടേലും കിടന്ന് തുലക്ക്..." കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവൻ അവന്റെ റൂമിലേക്ക് പോയി... കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് തേങ്ങി കൊണ്ട് അവന്റെ പിന്നാലെ ചെന്നു... ബദ്രി ബെഡ്ഷീറ്റ് വിരിച്ചതും അവൾ ബെഡിൽ കയറി കിടന്നു... ബെഡിനോരത്ത് അവൻ ചെന്ന് കിടന്നതും.. അച്ചു കയ്യെത്തി അവന്റെ ഷർട്ടിൽ പിടിച്ചു... ബദ്രി അവളെ നോക്കി കിടന്നു.... നിഷ്കളങ്കയായൊരു പൊട്ടി പെണ്ണ്.... അവൻ പുഞ്ചിരിയോടെ അവളെ നോക്കി കിടന്നു....

എപ്പോഴോ അവൻ ഉറക്കത്തിലേക്ക് വീണിരുന്നു..... രാവിലെ കണ്ണ് തുറന്നതും ആദ്യം നോക്കിയത് അടുത്ത് കിടന്ന അച്ചൂനെയാണ്... അവളെ കാണാതെ വന്നപ്പോൾ അവൻ ചാടി എണീറ്റു.... പുറത്ത് നിന്ന് അവളുടെ പൊട്ടി ചിരികൾ കേട്ടു.... മുഖം അമർത്തി തുടച്ച് താടി ഉഴിഞ്ഞു കൊണ്ട് അവൻ ബാൽക്കണിയിലേക്ക് ചെന്ന് നോക്കി.. കയ്യിലൊരു പ്രാവിനെയും പിടിച്ച് അച്ചൂന് കാണിച്ചു കൊടുക്കുന്ന അപ്പൂനെയാണ്... "രണ്ടും കൂട്ടായോ...." ബദ്രി ചിന്തിച്ചു... പിന്നെ മുഖം കഴുകി കൊണ്ട് പുറത്തേക്ക് ഇറങ്ങി... "പിടിച്ചു നോക്ക്.. ഒന്നും ചെയ്യില്ലെന്നേ.. അച്ചൂമയെ പോലെ പാവം കിളിയാ...." മടിയോടെ രണ്ട് കയ്യും പുറകിലേക്ക് കെട്ടി നിൽക്കുന്ന അച്ചൂന് നേരെ പ്രാവിനെ നീട്ടുന്നുണ്ടായിരുന്നു അപ്പു... "മ്മ്.. വേണ്ടാ...." അച്ചു പേടിയോടെ പുറകിലേക്ക് നീങ്ങി നിന്നു... അപ്പോഴാണ് ബദ്രി ഉമ്മറത്തേക്ക് വന്നത്.. "കിണ്ണാ...." സന്തോഷത്തോടെ വിളിച്ചു കൊണ്ട് അവൾ അവനടുത്തേക്ക് ഓടി... അവന്റെ ഷർട്ടിൽ പിടിച്ചു... ബദ്രി അവളെയും കൊണ്ട് അപ്പൂന്റെ അടുത്തേക്ക് ചെന്നു.... "കണ്ണേട്ടാ.... നിങ്ങള് തന്നെ അച്ചൂമ്മക്ക് വെച്ച് കൊടുക്ക്...."

അപ്പു പ്രാവിനെ കണ്ണന്റെ കയ്യിൽ കൊടുത്തു... ബദ്രി അത് വാങ്ങി ആ പ്രാവിന്റെ തലയിൽ വിരൽ കൊണ്ടുഴിഞ്ഞു... അച്ചു അതിനെ തന്നെ നോക്കി ബദ്രിയെ മുറുകെ പിടിച്ചു.... "കടിക്കും.. അത്..." അച്ചു അവനെ ഇറുക്കി പിടിച്ചു... "ഒന്നും ചെയ്യില്ല കൊച്ചേ... കൈ നീട്ട് ഞാൻ വെച്ച് തരാം..." "മ്മ്.. വേണ്ട...." "ഞാനല്ലേ പറയുന്നേ വിശ്വാസം ഇല്ലേ എന്നെ...??" അവൻ കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി... "മ്മ്....." അവൾ തലയാട്ടി... അവന് നേരെ കൈനീട്ടി... അവൻ ശ്രദ്ധയോടെ ആ പക്ഷിയെ അവളുടെ കയ്യിൽ വെച്ച് കൊടുത്തു... അവൾ ഒന്ന് മടിച്ചെങ്കിലും അതിനെ വാങ്ങി . അപ്പു ആ രംഗം ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.... അച്ചു പ്രാവിനെയും കൊണ്ട് വീടിന്റെ സൈഡിലേക്ക് ഓടി... അതിനെ മേലേക്ക് പറത്തി വിട്ടു.... അത് പറഞ്ഞു പോകുന്നത് നോക്കി അവൾ കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു.... "അപ്പു ഞാൻ പുറത്തേക്ക് പോകുവാ... നിനക്ക് ഇന്ന് ക്ലാസ് ഇല്ലാലോ... ഇവളെ ശ്രദ്ധിക്കണം...ഈ മുറ്റത്തിന് പുറത്തേക്ക് വിടരുത് അവളെ... കേട്ടോ..." "മ്മ്...." അപ്പു തലയാട്ടി... ബദ്രി ഫ്രഷ് ആയി ചായയും കുടിച്ചിറങ്ങി...

"കിണ്ണൻ എവിടെ പോവാ....??" അച്ചു ഓടി വന്നവനെ ചുറ്റി പിടിച്ചു... " ഞാൻ പുറത്തേക്ക് പോയിട്ട് വരാം.. " "വേഗം വരൂലേ...?" "മ്മ്... വരാം... ഇവിടെ നല്ല കുട്ടിയായി ഇരിക്കണം..." അവളുടെ കവിളിൽ പതിയെ തട്ടി അവൾ സൗമ്യമായ് പറഞ്ഞു.. "മ്മ്...." അവൾ തലയാട്ടി...  "എടാ... ഒരു പത്തു മിനിറ്റ്....ഇപ്പൊ വരാം..." "മ്മ്...ഓക്കേ... ഞാനിവിടെ കവലയിൽ ഉണ്ട്.." ഫോൺ കട്ട് ചെയ്തു കൊണ്ട് ബദ്രി അടുത്തുള്ള കടയിലേക്ക് കയറി... സിഗരറ്റ് വാങ്ങി കത്തി ചുണ്ടിൽ വെച്ച് അവൻ തിരിഞ്ഞു നടന്നപ്പോഴേക്കും പുറകിൽ നിന്നാരോ ചവിട്ടി വീഴ്ത്തിയിരുന്നു... അവൻ മുഖമടിച്ചു വീണു.... ചുണ്ടിലെ സിഗരറ്റ് തുപ്പി കളഞ്ഞവൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി.... പോലീസ് യൂണിഫോമിൽ ഹരി നിൽക്കുന്നു.... ബദ്രി ചാടി എണീറ്റു.... ഹരി അവന്റെ അടുത്തേക്ക് ചെന്ന് ഷർട്ടിൽ കുത്തി പിടിച്ചു.... "എന്റെ പെണ്ണിനെ നീ നടു റോഡിൽ വെച്ച് അപമാനിക്കും അല്ലേടാ.." ഹരി അവന്റെ മുഖത്ത് അടിച്ചു...ബദ്രി പുറകിലേക്ക് വെച്ചു പോയി... നാട്ടുകാർ എല്ലാം ആകാംഷയോടെ നോക്കി നിൽക്കുവാണ് .. ബദ്രി അടി കൊണ്ട് കവിളിൽ ഒന്ന് തഴുകിയ ശേഷം....അതേ സ്പീഡിൽ കലിപ്പോടെ ഹരിയുടെ കവിളിൽ ആഞ്ഞടിച്ചു....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story