ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 1

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഒരു ഗ്ലാസ് പാൽ സുഭദ്ര കൈകളിലെടുത്തു സംശയത്തോടെ നിന്നു. തനിക്കു നേരെ നീണ്ടുവന്ന രണ്ടുകൈകൾ അവർ ശ്രെദ്ധിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ സെറ്റ് സാരിയും തലയിൽ മുല്ലപ്പൂവും കഴുത്തിലെ മഞ്ഞ ചരടിൽ കോർത്ത താലിക്കൊപ്പം ഒരു മിന്നുമാലയുമിട്ടു ദേവി. അവൾ പാൽ ഗ്ളാസ്സിനായി തന്റെ മുൻപിൽ കൈ നീട്ടി നിൽക്കുകയാണ്. അറിയാതെ തന്നെ തന്റെ കൈകൾ അവൾക്കു നേരെ നീട്ടി. പാൽ ഗ്ലാസ് വാങ്ങിക്കൊണ്ടു അവൾ പുഞ്ചിരിയോടെ തന്നെ നിന്നു. സുഭദ്ര എന്തെങ്കിലും പറയുമോ എന്നുള്ള പ്രതീക്ഷയിൽ.

“മോളെ… അവൻ … ” സുഭദ്രയുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി. ഈ കുട്ടിയുടെ മുഖത്തുനോക്കി ഒന്നും പറയാനും പറ്റുന്നില്ലലോ എന്നവർ ആലോചിച്ചു. പക്ഷെ… മഹി… അവന്റെ പെരുമാറ്റം എങ്ങനെയാകുമെന്നു ആലോചിക്കാനും വയ്യ. സുഭദ്രയുടെ മുഖം കുനിഞ്ഞുപോയി.

ദേവി ഒരു കൈകൾ കൊണ്ടു സുഭദ്രയുടെ മുഖമുയർത്തി പിടിച്ചു. ആ അമ്മ മനസു നീറുകയായിരുന്നുവെന്നു അവൾക്കു മനസ്സിലായി. ആ മനസ്സിന്റെ നീറ്റൽ അവരുടെ കണ്ണുകളിൽ മിഴിനീർ കണങ്ങളായി പൊടിഞ്ഞിരുന്നു. അവൾ മനസ്സു നിറഞ്ഞ പുഞ്ചിരി തന്നെ അവർക്ക് നൽകി കൊണ്ടു പറഞ്ഞു “എനിക്ക്… എനിക്ക് ഒരു പ്രതീക്ഷയുമില്ല പുതിയ ജീവിതത്തെ കുറിച്ചു. അമ്മ പേടിക്കേണ്ട…. എനിക്ക് ഒരു ഏകദേശ ധാരണയുണ്ട് കാര്യങ്ങൾ. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. ഒരു അമ്മയുടെ സ്നേഹം… ഇവിടെ പിടിച്ചു നിൽക്കാൻ എനിക്കതുമാത്രം മതിയാകും”
സുഭദ്രക്കു മറുപടിയൊന്നും വന്നില്ല. അവളെ ചേർത്തു പിടിച്ചു മൂർധാവിൽ ചുംബിച്ചു…. അവരിൽ നിന്നും അടർന്നു മാറി കൊണ്ടു അവൾ മുറിയിലേക്ക് നടന്നു.

മുകളിലെ റൂമിലേക്ക് പോകുവാൻ ഓരോ സ്റ്റെപ്പുകൾ കയറുമ്പോഴും അവളുടെ മനസിലെ ചിന്തകൾ അവളെത്തന്നെ മദിച്ചുകൊണ്ടിരുന്നു. അതിന്റെ ബാക്കിയെന്നോണം കയ്യിലെ പാൽ ഗ്ലാസ് തുളുമ്പി പോകുന്നുണ്ടായിരുന്നു. മനസിന്റെ ഇടർച്ച അവളുടെ ഓരോ ചലനങ്ങളിലും പ്രതിഫലിച്ചു. മുറിയിലേക്ക് കടന്നു ചെന്നു. ആദ്യരാത്രിയുടെ ഒരു അലങ്കാരവും അവിടെയില്ല. റൂമെല്ലാം നല്ല വൃത്തിയായി അടുക്കി വച്ചിരിക്കുന്നു. ആ മുറിയുടെ ആകെ വലിപ്പമേ തന്റെ വീടിനുള്ളുവെന്നു അവളോർത്തു. മുറിയിൽ ആകെ കൂടെയുള്ളത് ഒരു ചെറിയ ടേബിൾ പിന്നെ ഒരു കസേരയും. വലിപ്പമുള്ള കട്ടിൽ… അത്രതന്നെ വലിപ്പമുള്ള ബെഡ്…. ഒരു ഡോക്ടറിന്റെ വീടായിട്ടു കൂടി റൂമിൽ ഒരു പുസ്തകം പോലുമില്ല. അതിനൊക്കെ പ്രത്യേകം പ്രത്യേകം മുറികൾ കാണുമായിരിക്കും. അവളോർത്തു നിന്നു. താൻ എന്താ ചെയ്യ എന്നവൾക്കു ഒരു നിശ്ചയമുണ്ടായിരുന്നില്ല. എങ്കിലും കയ്യിലെ ഗ്ലാസ് ടേബിളിൽ വച്ചു അതിൽ ചാരി നിന്നു കഴുത്തിലെ മഞ്ഞ ചരടിൽ കോർത്ത താലിയിൽ പിടിച്ചു കൊണ്ടു ചിന്തയിലാണ്ടു.

എത്ര സമയം അവളാ നിൽപ്പു നിന്നുവെന്നു അറിയില്ല. റൂമിലെ വാതിൽ തുറന്നു ഒരു ആറടി പൊക്കവും അതിനൊത്ത നല്ല ശരീരവും ട്രിം ചെയ്തു ഒതുക്കി വച്ച താടിയും നല്ല കട്ട പുരികവും മീശയും….. മുടിയും നന്നായിയുണ്ട് കാപ്പി കളർ കൃഷ്ണമണിയോട് കൂടിയ ഇരുനിറക്കാരൻ…. മഹേഷ് എന്ന മഹി കയറി വന്നു.

അവൻ റൂമിലേക്ക് കയറിയതും അവൾ ടേബിളിൽ ചാരി നിൽക്കുന്നതാണ് കണ്ടത്. അവൾ അവനെ കണ്ടതും ഒന്നു നിവർന്ന് ഒതുങ്ങി നിന്നു. രൂക്ഷമായ നോട്ടം നോക്കി ടവൽ എടുത്തു ഫ്രഷാകുവാൻ പോയി. അവൻ തിരിച്ചിറങ്ങും വരെ അവൾ അതേ നിൽപ്പു തുടർന്നു. ആദ്യ രാത്രിയുടെ പേടിയോ ഭയമോ അവളിൽ ഒന്നുമില്ലെന്ന്‌ അവനു തോന്നി. അവൻ ഒരു ബനിയനും ത്രീ ഫോർത്തും ഇട്ടു കണ്ണാടി നോക്കി മുടി ചീകി. അവളുടെ കണ്ണുകൾ അവനിലാകെ ഉഴിഞ്ഞു കൊണ്ടിരുന്നു. അവന്റെ ചലനങ്ങൾ നോക്കി കാണുകയായിരുന്നു അവൾ. ഇങ്ങനെയൊരാൾ ഇവിടെ നിൽക്കുന്നുവെന്ന ഭാവം പോലും അവനിലില്ലാ എന്നവൾക്കു തോന്നി…

മുടി ചീകി വച്ചു അവൻ അവൾക്കരികിലേക്കു ചെന്നു. ടേബിളിൽ അടുത്തു ഇരുന്ന കസേരയെടുത്തിട്ടു അവൾക്കരികിലായി കസേരയിൽ കാലുമ്മേൽ കാൽ കയറ്റി വച്ചിരുന്നു. ഒരുകാലാട്ടി കൊണ്ടു അവളെ വീക്ഷിച്ചു. അവന്റെ ഒരു നോട്ടം കൊണ്ടു പോലും അവളൊന്നു പതറിയതായി അവനു തോന്നിയില്ല. അവൻ പിന്നെയും ചുണ്ടുകൾ കടിച്ചു പിടിച്ചു അവളെ നോക്കി. അപ്പോൾ മാത്രം അവൾ തല കുമ്പിട്ടു നിന്നു.

“ദേവി…. അതല്ലേ തന്റെ പേര്”

“ഉം”

“ആദ്യം തന്നെ ഒരു കാര്യം പറഞ്ഞേക്കാം. ഞാൻ എന്തെങ്കിലും ചോദിച്ചാൽ മുക്കലും മൂളലും തലയാട്ടലൊന്നും വേണ്ട. എനിക്ക് വാ തുറന്നുള്ള മറുപടി കിട്ടണം….ഇനി ഇതു ഒരിക്കൽ കൂടി എന്നെക്കൊണ്ട് പറയിക്കരുത്” അവൻ അവളോടായി പറഞ്ഞു നിർത്തി. അവളുടെ മനസിൽ ആ നിമിഷം നരസിംഹം സിനിമയിലെ തിലകനെ ഓർത്തു സ്മരിച്ചു… ഇയാൾ ഡോക്ടർ തന്നെയല്ലേ… ഇനി വല്ല പട്ടാളവും ആണോ…

“ദേവി…” ആ വിളിയിൽ അവൾ മുഖമുയർത്തി നോക്കി. കാരണം എന്തോ ആജ്ഞാപിക്കാനുള്ള വിളിയായിട്ടാണ് ദേവിക്ക് തോന്നിയത്.

“എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കല്യാണം ആയിരുന്നു നമ്മുടെ. ഒട്ടുമിക്കവരുടെയും ജീവിതത്തിൽ ഉള്ളതുപോലെ തന്നെ ഞാൻ ആഗ്രഹിച്ച ഒരു പ്രണയം ഉണ്ടായിരുന്നു എനിക്ക്…. പക്ഷെ പലകാരണങ്ങൾ കൊണ്ടും…” അവൻ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവളെ നോക്കിയപ്പോൾ ദേവി കേൾക്കാൻ താൽപര്യമില്ലാത്ത പോലെ ഉറക്കം തൂങ്ങിയ മിഴികളോടെ കോട്ടുവായ ഇടുന്നതാണ് കണ്ടത്… അവന്റെ പെരുവിരൽ മുതൽ തരിച്ചു കേറി.. അവൻ കസേരയിൽ നിന്നും ചാടി എഴുനേറ്റു കരണം പുകയുന്ന തരത്തിൽ ഒന്ന കൊടുത്തു അവളുടെ മുഖത്തു… അവളൊന്നു വേച്ചു ടേബിളിൽ ചാരി വീണു…. പിടഞ്ഞെഴുനേറ്റ അവളുടെ മുഖത്തു നോക്കിയപ്പോൾ കരച്ചിലിന്റെ അകമ്പടിയോ കണ്ണീർ പുഴയോ പ്രതീക്ഷിച്ച അവനു തെറ്റി… അവളുടെ രൂക്ഷമായ നോട്ടത്തിൽ ഒരുവേള അവനൊന്നു പതറി… എങ്കിലും അവൻ അതു മുഖത്തു വരുത്താതെ…”ഞാൻ ഒരു കാര്യം സീരിയസായിട്ടു പറയുമ്പോൾ നീയിവിടെ കോട്ടുവായ ഇട്ടു ഇരിക്കുന്നോ… ഞാൻ എന്താണ് പറയുന്നത് അതു വ്യക്തമായി കേൾക്കണം… പിന്നെ ഇന്ന് തന്നെ നമുക്ക് ഒരു ധാരണയിൽ എത്തുകയും വേണം. മുന്നേ പറഞ്ഞല്ലോ ഇഷ്ടമില്ലാത്ത കല്യാണം ആണെന്ന്… ഡിവോഴ്സ് എന്തായാലും ആറു മാസം കഴിഞ്ഞാൽ കിട്ടും…പക്ഷെ ഒരു പ്രശ്നം ഉണ്ട്… അനിയൻ അവൻ ലണ്ടനിൽ പിജി ചെയ്യാൻ പോയിരിക്കുകയാണ്. വന്നുകഴിഞ്ഞാൽ ഉടൻ കല്യാണം നോക്കണം… അവന്റെ കല്യാണം കഴിഞ്ഞാൽ അടുത്ത മാസം തന്നെ ഡിവോഴ്സ് പെറ്റിഷൻ കൊടുക്കാം… ചേട്ടൻ ഡിവോഴ്സ് ആയി നിൽക്കുമ്പോൾ അവനു നല്ല ആലോചന വന്നില്ലെങ്കിലോ… ഞാനായിട്ട് ആരുടെയും ജീവിതം പോയെന്ന് പറയരുത്… അതുകൊണ്ടു മാത്രം… ഒരു ഭർത്താവ് ഭാര്യ എന്ന ഒരു ബന്ധവും നമ്മൾ തമ്മിലുണ്ടാകില്ല. ” അത്രയും പറഞ്ഞു അവളെ നോക്കിയപ്പോൾ ഒരു കൈ അടിവച്ച കവിളിൽ പിടിച്ചു തല കുമ്പിട്ടു നിൽക്കുകയായിരുന്നു.

അവൻ അവളെയൊന്നു ആകമാനം നോക്കി തിരിഞ്ഞു നിന്നു ഇടുപ്പിൽ രണ്ടു കൈകളും കുത്തി ഒന്നു നെടുവീർപെട്ടു….ശ്വാസം വലിച്ചു വിട്ടു. “അല്ലെങ്കിലും നിനക്കും നിന്റെ വീട്ടുകാർക്കും ലോട്ടെറിയാണല്ലോ ഈ കല്യാണം തന്നെ. നിനക്കൊക്കെ എന്തു യോഗ്യതയുണ്ട് ശ്രീമംഗലം തറവാട്ടിൽ കെട്ടിലമ്മയായി വാഴാൻ. പഠിപ്പുമില്ല പണവുമില്ല…. അച്ഛനുമമ്മയും എന്തു കണ്ടിട്ടാണോ എന്തോ…. ഇതുപോലുള്ള സാധാനത്തിനെ ഏത് കാട്ടുമുക്കിൽ നിന്നും കൊണ്ടുവന്നത… എന്തായാലും അനിയന്റെ കല്യാണം കഴിയുന്നവരെ മാത്രം… ഓര്മയിലിരിക്കട്ടെ” ഒന്നുകൂടി അവളെ തിരിഞ്ഞു നോക്കിയപ്പോൾ നെഞ്ചിനു കുറുകെ കൈകൾ പിണച്ചു കെട്ടി അവനെ തന്നെ രൂക്ഷമായി നോക്കി നിൽക്കുകയായിരുന്നു അവൾ. “ആദ്യം കണ്ടപ്പോൾ പേരു പോലെ തന്നെ ദേവിയുടെ രൂപമൊക്കെയുണ്ടായിരുന്നു ഇപ്പൊ കണ്ടാൽ… ആ നോട്ടവും നിൽപ്പും കണ്ടാൽ ഭദ്രകാളി പോലുണ്ടല്ലോ” അവൻ അവളുടെ മുഖത്തു നോക്കി സ്വയം ആത്മഗതം പറഞ്ഞു. അവൻ ഒന്നുകൂടി നോക്കി പേടിപ്പിക്കാൻ നോക്കി… പക്ഷെ അവളുടെ നോട്ടത്തിൽ അവനു പേടി തോന്നി. തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവനെ അവൾ കൈവിരൽ ഞൊട്ടി വിളിച്ചു. അവൻ അത്ഭുതത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ അവൾ മഹിയെ രൂക്ഷമായി നോക്കിക്കൊണ്ടു പതുക്കെ രണ്ടടി മുന്നോട്ടു വച്ചു അടുത്തു കിടന്ന കസേരയിൽ പിടിച്ചു കൊണ്ടു അവന്റെ മുന്നിൽ ഇട്ടു അവൾ ഇരുന്നു. അപ്പോഴും അവളുടെ നോട്ടം… ഉണ്ടക്കണ്ണുകൾ ഒന്നുകൂടി വിടർത്തി… മൂക്കും താടിതുമ്പും ദേഷ്യം കൊണ്ടു വിറയ്ക്കുന്ന പോലെ… കവിളിലെ നുണകുഴി തെളിഞ്ഞു കാണാം… അവനും അതേ രൂക്ഷ നോട്ടം തിരിച്ചു അവൾക്കും കൊടുത്തെങ്കിലും അവൾ അതൊന്നും ശ്രെദ്ധിക്കുന്ന പോലുമില്ലെന്നു തോന്നി മഹിക്കു.

“ഡോ… താൻ എന്താ വിചാരിച്ചത് തന്നെ കെട്ടാൻ പൂതി മൂത്തു ഈ കല്യാണത്തിന് സമ്മതിച്ചതാണെന്നോ” അവളുടെ ആ ഡോ എന്നുള്ള വിളിയും കൂസലില്ലാത്ത സംസാരവും അവന്റെ ദേഷ്യം കൂട്ടി…”ഡി” അവൻ അലറി വിളിച്ചു. അവൾ കസേരയിൽ നിന്നും ചാടി എഴുനേറ്റു തന്റെ വലതു കൈകൾ നീട്ടി അവനെ തടഞ്ഞു.

“അലറണ്ട. പതുക്കെ… അതാ തനിക്കും നല്ലതു. അല്ലെങ്കി നല്ലതുപോലെ നാണം കെടും” അവളുടെ ഭീഷണിയാണോ അല്ലെങ്കിൽ ഒരു പേടിയോ കൂസലോ ഇല്ലാത്ത സംസാരമാണോ അവന്റെ വായ അടപ്പിച്ചതെന്നു അവനുപോലും മനസിലായില്ല. പിന്നെ അവളുടെ ഊഴമായിരുന്നു…

“ഞാനും തന്നെ കെട്ടണം എന്നുള്ള ആഗ്രഹം കൊണ്ടു ഈ പരിപാടിക്ക് നിന്നു തന്നതല്ല. എന്റെ അച്ഛനെയും താഴെയുള്ള രണ്ടു അനിയത്തിമാരെയും ആലോചിച്ചാണ്. എനിക്ക് താഴെ രണ്ടു അനിയത്തിമാരാണ്. ഒരാൾ ഡിഗ്രി രണ്ടാം വർഷവും ഒരാൾ പ്ലസ് 2 വിനും. ചേച്ചി ഡിവോഴ്സ് ചെയ്തു വീട്ടിലിരുന്നാൽ അവർക്കും ഭാവിയില്ലാതെ പോകും… അതുകൊണ്ടു എനിക്കും സമയം വേണം. അവരുടെ രണ്ടാളുടെയും ജീവിതം കരയ്ക്ക് അടുപ്പിക്കും വരെ. അതു താൻ പറഞ്ഞപോലെ ആറു മാസം ഒന്നും എനിക്ക് മതിയാകില്ല… ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വേണം. നമ്മൾക്കിടയിലെ ഒരു കരാർ… നമുക്ക് മാത്രം അറിയുന്നത്. സമ്മതമാണോ” അവൻ കണ്ണുകൾ വിടർത്തി അവളെ നോക്കി. ഇതെന്തു ജീവി. ഒരു സമാധാന സന്ധിയാണ് നല്ലതെന്ന് അവനും തോന്നി. അവൻ പക്ഷെ വേറെ ഏതോ ലോകത്തെന്നപോലെ അവനുപോലും അറിയാതെ അവന്റെ തല സമ്മതമെന്നു തലയാട്ടി.

“അതേ… ഈ തലയാട്ടിയുള്ള ഗോഷ്ടിയൊന്നും വേണ്ട… വാ തുറന്നു പറ” മഹി കണ്ണുകൾ തുറിപ്പിച്ചു കാതുകൾ വിടർത്തി അവൾ പറഞ്ഞതു കേട്ടു. ഇതു കുറച്ചു മുൻപ് താൻ അവളോട്‌ പറഞ്ഞതല്ലേയെന്നു അവനോർത്തു.

“സമ്മതം” അവൻ പറഞ്ഞു കൊണ്ടു തിരിയാൻ തുടങ്ങിയതും അവൾ പിന്നെയും പറഞ്ഞു തുടങ്ങി.
“ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞില്ല… അല്ല താൻ എന്നെ തല്ലിയത് എന്തിനാ… നിങ്ങളുടെ പ്രണയ കഥ കേൾക്കാത്തതുകൊണ്ടോ… ഒരു പെണ്ണിനും ആദ്യ രാത്രി സ്വന്തം ഭർത്താവിന്റെ പ്രണയകഥ കേൾക്കാൻ വല്യ താത്പര്യമൊന്നും കാണില്ല… എനിക്കും അങ്ങനെ തന്നെ… പിന്നെ താൻ ഇതു പറയൊന്നും വേണ്ട നിങ്ങളുടെ ഹോസ്പിറ്റലിൽതന്നെയുള്ള കുട്ടികളുടെ ഡോക്ടർ ലക്ഷ്മിയല്ലേ നിങ്ങളുടെ കാമുകിയായിരുന്നത്” അവളുടെ ചോദ്യത്തിൽ അവൻ മൊത്തം അതിശയം പൂണ്ടു നിൽക്കുകയായിരുന്നു… കണ്ണുകളെല്ലാം തുറിച്ചു താഴെ വീഴുമൊന്നു പോലും അവൻ സംശയിച്ചു…”അതേ.. നിനക്കറിയാമോ ലച്ചുവിനെ” അവന്റെ സംസാരം വളരേ മയപ്പെട്ടിരുന്നു. ലച്ചു എന്നുള്ള വിളി അവളെ കൂടുതൽ ദേഷ്യം വരുത്തിയെന്നു അവനു തോന്നി…”ഐ മീൻ ഡോക്ടർ ലക്ഷ്മി”

“നിങ്ങളുടെ പ്രണയകഥ ആ ഹോസ്പിറ്റൽ സ്റ്റാഫിന് മാത്രമല്ല അവിടെ ചികിത്സയ്ക്കും അല്ലാതെയും വരുന്ന ഓരോരുത്തർക്കും അറിയാം. അല്ലെങ്കിലും പ്രേമിച്ചു നടക്കുന്നവർക്ക് ചുറ്റുമുള്ളതൊന്നും കാണാൻപറ്റില്ലലോ”അതിനിടയിലും സിനിമ ഡയലോഗ്‌ പറയാൻ അവൾ മറന്നില്ല.
“പിന്നെ താൻ എന്താ പറഞ്ഞതു… ഞാൻ ഏത് കാട്ടുമുക്കിൽ നിന്നാണെന്നോ… കാമുകിയെയും കൊണ്ട് പ്രണയസല്ലാപത്തിന് വല്ലക്കുന്നിലേക്കു വരുമ്പോൾ തോന്നിയില്ലേ അതൊരു കാട്ടുമുക്കാണെന്നു… ഇപ്പൊ നിങ്ങൾക്കത് കാട്ടുമുക്കായോ….” അവൻ ബോധം പോയ പോലെ അവളെ തന്നെ നോക്കി നിന്നു… താൻ ഏറെ ഇഷ്ടപെടുന്ന നാട്… പ്രകൃതി രമണീയമായ സ്ഥലം… എവിടെയും പച്ചപ്പ്‌ മാത്രം… ഒരു കുഞ്ഞു വെള്ളച്ചാട്ടമുണ്ട്… ലച്ചുവിനേയും കൂട്ടി എല്ലാ വീകെൻഡും പോകാറുണ്ട്…ഇതൊക്കെ ഇവൾക്കെങ്ങനെ… അവന്റെ ഉപബോധത്തിലെ ചിന്തകൾ അവനെ ബോധത്തിലേക്കു കൊണ്ടുവന്നില്ല…
“പിന്നെ ഒരു കാര്യം പറഞ്ഞതു സത്യമാണ്.. നിങ്ങളുടെ അത്രയും സമ്പത്തും സൗകര്യങ്ങളൊന്നും ഞങ്ങൾക്കില്ല… പക്ഷെ നിങ്ങളെക്കാൾ അന്തസ്സും ആത്മഅഭിമാനവും വേണ്ടുവോളമുണ്ടു.” അവനെ കൊള്ളിച്ചു കൊണ്ടുതന്നെ ദേവി പറഞ്ഞു. മഹിക്കു മനസിലായി അത്ര പെട്ടെന്നൊന്നും അവളെ തളർത്താനാകില്ലയെന്നു. അപ്പോഴേക്കും അവളുടെ മുഖത്തെ ഗൗരവവും ഒന്നു അയഞ്ഞിരുന്നു. “പിന്നെ നേർത്ത തന്നത് ഒരുഭർത്താവിന്റെ അധികാരത്തിലാണെങ്കിൽ അതിനി വേണ്ട…” ദേവി തന്റെ കൈകൾ കവിളിൽ വച്ചുകൊണ്ട് അവന്റെ കണ്ണിൽ നോക്കി പറഞ്ഞു.
“ഇതുപോലെ എന്നല്ല ഒരു തരത്തിലുള്ള അധികാരവും താൻ കാണിക്കണ്ട…. ഒരു തരത്തിലും” ആ അവസാന വാക്കു ഏതർത്തിലാണെന്നു മഹിക്കു ബോധ്യപ്പെട്ടു.

“പിന്നെ… ഇവിടെ ഒരു സോഫയോ മറ്റോ ഒന്നുമില്ല. എനിക്ക് ഷീറ്റ് വിരിച്ചു എസി തണുപ്പിൽ താഴെ കിടക്കാൻ പറ്റില്ല. അഥവാ ബെഡ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ ഒരു ദിവസം താൻ തറയിൽ കിടന്നാൽ പിറ്റേ ദിവസം ഞാൻ.. ആ നിലയ്ക്ക് പോകാം… അതല്ല എങ്കിൽ ഈ മുറിയിൽ എസ്ട്ര ഒരു കട്ടിലോ സോഫയോ കൊണ്ടിടണം.”

“എനിക്ക് എന്നെ തന്നെ വിശ്വാസമുണ്ട്. ഇത്രയും വായിട്ടലച്ചപ്പോൾ തന്നെ നിന്റെ നിലവാരമെനിക്കു മനസിലായി… നിന്നെ തൊടാൻ പോലുമെനിക്കു….ചെ” മഹി രോക്ഷം മുഴുവൻ വാക്കുകളാൽ പെയ്തുകൊണ്ടു മുഖം വക്രിച്ചു.

“അതെന്താ ഡോക്ടറെ… ഡോക്ടർ സാർ പറഞ്ഞതു മുഴുവൻ ഞാൻ വെള്ളം തൊടാതെ കേട്ടു അനുസരണയോടെ നിന്നിരുന്നുവെങ്കിൽ എന്നെ സ്നേഹിക്കുവായിരുന്നോ… ഇല്ലാലോ…ഡോക്ടറേ നിങ്ങൾ നല്ല പടിപ്പും വിവരോം ബോധവും ഉള്ളവർ ഇങ്ങനെയൊക്കെ ചെയ്യുന്നതാണ് ഏറ്റവും പുച്ഛം തോന്നുന്നത്… ഇതു കാലം വേറെയ… പെണ്ണുങ്ങൾക്ക്‌ കുറച്ചു തന്റേടം കാണും” ദേവിയും വിട്ടുകൊടുക്കാൻ തയ്യാറായില്ല.

“ഓഹ്…അറിയാം. ഇതുപോലെ തന്റേടം ഉള്ളതിന്റെ സ്വഭാവം ഞാൻ അനുഭവിച്ചു അറിഞ്ഞതാ…പെണ്ണല്ലേ വർഗം…” മഹിയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. തർക്കം മുറുകും എന്നുള്ളത് കൊണ്ട് ദേവി മറുത്തൊന്നും പറയാതെ ഗ്ലാസ്സിൽ ഇരുന്ന പാൽ മുഴുവൻ കുടിച്ചു അവനെയൊന്നു നോക്കി കട്ടിലിൽ കയറി കിടന്നു പുതപ്പെടുത്തു മേലേക്കിട്ടു ഭിത്തിയോട് മുഖമുഖം നോക്കി കിടന്നു… കുറച്ചു നിമിഷങ്ങൾ അവളുടെ കിടപ്പ് നോക്കിക്കൊണ്ടു മഹിയും ഇപ്പുറം ചെരിഞ്ഞു കിടന്നു…

അതുവരെ പിടിച്ചുവച്ച സങ്കടവും ധൈര്യവുമെല്ലാം അവൾ കണ്ണീരിന്റെ അകമ്പടിയോടെ താഴേക്കിറക്കി വച്ചു….. തേങ്ങലിന്റെയും വിതുമ്പലിന്റെയും ശബ്‌ദം പുറത്തേക്കു കേൾക്കാതിരിക്കാൻ ബെഡ്ഷീറ്റിന്റെ തുമ്പുകൾ ചുരുട്ടി വായിലിട്ടു നിശബ്ദമായി അലമുറയിട്ടു കരഞ്ഞു… കരച്ചിലിനോടുവിൽ… മുറിയിലെ ചെറിയ വെളിച്ചത്തിൽ അവളുടെ കണ്ണുനീർ മുത്തുകൾ പോലെ തിളങ്ങി…. തന്റെ ഭൂതകാലത്തിലേക്കു പതുക്കെകണ്ണുകളടച്ചു കിടന്നു…ഈ പുതിയ ജീവിതയാത്രയിലേക്കു വഴിവെച്ച തന്റെ ജീവിതത്തിലേക്ക് അവളൊന്നുകൂടി സഞ്ചരിച്ചു…..

(തുടരും)

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

ഈ യാത്രയിൽ : PART 1

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

Share this story