💞ഏകലവ്യ 💞: ഭാഗം 10

ekalavya

രചന: MINNA MEHAK

"കുഞ്ഞേട്ടാ , വണ്ടി സ്റ്റാർട്ട്‌ ചെയ്യ്... "(ലക്ഷ്മി ) "എവിടെക്കാ ലക്ഷ്മി "(അമ്മ ) "അമ്മേ ഞാൻ സ്റ്റേഷൻ വരെ ആണ് ' "ഇന്ന് കല്യാണം വിളിക്കാൻ മുത്തച്ഛന്റെ കൂടെ നീ പോവും എന്ന് പറഞ്ഞതല്ലേ "(അമ്മ ) "അമ്മേ ഇത് അർജന്റാ " "അവൾ പോട്ടെ രാധേ , അവൾക് തിരക്കുണ്ടാകും " "ലക്ഷ്മി... "(കുഞ്ഞേട്ടൻ ) "എന്നാ ഞാൻ ഇറങ്ങി " ഞാൻ ജീപ്പിന്റെ ഡോർ തുറന്നു മുന്നിൽ കയറി "വണ്ടി കക്കയം ഡാമിന്റെ അടുത്തേക്ക് വിട് " വണ്ടി മുന്നോട്ടു പോയി കൊണ്ടിരുന്നു . അതിനിടയിൽ സിദ്ധാർത്ഥിനെ വിളിച്ചു ഫോറൻസിക് ആളുകളെ ഏർപ്പെടുത്തി. അങ്ങനെ ലക്‌ഷ്യസ്ഥാനത്തേക് എത്തി. അവിടെ ഉണ്ടായിരുന്ന പോലീസുകൾ എന്നെ നോക്കി സല്യൂട് അടിച്ചു.

എന്നെ കണ്ടപ്പോൾ തന്നെ സിദ്ധാർഥ് എന്റെ അടുത്തേക്ക് ഓടി വന്നു. he is a dedicated person. അവന്റെ ഓരോ അഭിപ്രായം എന്നെ കേസിന്റെ പല തുമ്പിലേക്കും എത്തിക്കാറുണ്ട്.. "രൺവീർ മീരയെ ഇങ് വിളിക്ക്,,. അവളോട് ബോഡി ആദ്യം കണ്ടവന്റെ മൊഴി എടുക്കാൻ പറ " "ശരി " "സിദ്ധാർഥ്, നടക്ക്.. " "മാഡം ബോഡിയിൽ ആഴത്തിൽ മുറിവുണ്ട്.. നെഞ്ചിലും വയറിലും കാലിലും മുഖത്തും,, കമിഴ്ന്ന നിലയിലായിരുന്നു ബോഡി... ഇവിടെ വന്ന ടൂറിസ്റ്റ് ആണ് ആദ്യം ബോഡി കണ്ടത്... എന്തായാലും ആളെ നല്ലപോലെ വേദനിപ്പിച്ചാണ് കൊന്നത്.. i ഗസ്സ് നെഞ്ചിലുള്ള ആഴത്തിലുള്ള മുറിവാണ് മരണത്തിനു കാരണം .

"(സിദ്ധാർഥ് ) *ലക്ഷ്മി * ഞാൻ ബോഡിയെ സസൂക്ഷ്മം പരിശോദിച്ചു . ബട്ട്‌ ഒരു തെളിവ് പോലും കൊലയാളി അവശേഷിച്ചിട്ടില്ലായിരുന്നു. "സിദ്ധാർഥ്,, ഫോറൻസിക്കാരുടെ ആവിശ്യം കഴിഞ്ഞാൽ ബോഡി പോസ്റ്റ്മോർട്ടത്തിന് അയക്കണം, അതിന്റെ റിസൾട്ട്‌ എനിക്ക് എത്രെയും പെട്ടന്ന് എനിക്ക് ഏൽപ്പിക്കണം. പിന്നെ ഇയാളെ കുടുംബക്കാരെയും ഫ്രണ്ട്സിനെയും സ്റ്റേഷനിൽ കൊണ്ട് വരണം. പിന്നെ, ഇയാളെ പറ്റി എല്ലാം അന്വേഷിക്കണം.. bcz ചെയ്ത പാപത്തിനുള്ള ശിക്ഷ കിട്ടിയതാണെങ്കിൽ, its a revenge...... പിന്നെ ഇത്രെയും ആളുകൾ കൂടുന്നവിടത്തു വെച്ചു കൊല നടക്കണമെങ്കിൽ ഒന്നെങ്കിൽ അയാളെ വിളിച്ചു വരുത്തിയതായിരിക്കണം. അല്ലെങ്കിൽ ഇയാൾ ഇവിടെ വരും എന്ന് കൊലയാളിക് അറിയാം.. അങ്ങനെ ട്രേസ് ചെയ്തു വന്നതുമാകാം " "its കറക്റ്റ് മാഡം but മാഡം ഇത്രെയും റിച് ആയ ഒരാൾ എങ്ങനെ ഇവിടെ എത്തി..

ഒരു വാഹനം ഇവിടെ കിടക്കുന്നതായി കാണാൻ സാധിക്കുന്നില്ല. അതിനർത്ഥം കൊല ചെയ്ത ശേഷം കൊലയാളി അയാളെ ഇവിടെ കൊണ്ടിട്ടതായിക്കൂടെ " "അങ്ങനെ ഒരു ചാൻസ് ഉണ്ട് " "മാഡം ബോഡി എടുക്കാണ് "(മീര ) "ഒക്കെ " "മാഡം ഇത് അയാളുടെ പക്കലുണ്ടായിരുന്ന സാധനങ്ങൾ "(രൺവീർ ) ലക്ഷ്മി അയാളുടെ ബോഡി കൊണ്ട് പോകുന്നത് നോക്കി "എയ് ഒരു മിനിറ്റ്, ബോഡി അവിടെ ഇറക്ക് "(ലക്ഷ്മി ) "എന്ത് പറ്റി മാഡം "(മീര ) ലക്ഷ്മി പതിയെ ബോഡിയെ തിരിച്ചിട്ടു.. അവന്റെ കക്ഷത്തിൽ ഒരു തുണ്ട് കടലാസ് "പാപം ചെയ്തവർ ഏത് പാതാളത്തിൽ ഒളിച്ചാലും ഒരു നാൾ കാലൻ അവരെ കണ്ടുപിടിക്കും... ഫസ്റ്റ് ടാർഗറ്റ് ക്ലോസ്ഡ് ".....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story