💞ഏകലവ്യ 💞: ഭാഗം 15

ekalavya

രചന: MINNA MEHAK

ലക്ഷ്മി റസിയാനെ കൂട്ടി ഇല്ലത്തിൽ ഇറങ്ങി... അവളെ കാത്ത് അമ്മയും അമ്മുവും അമ്മായിയും ഉണ്ടായിരുന്നു....... *ലക്ഷ്മി * ഞാൻ ഇല്ലത്തിൽ എത്തിയപ്പോൾ റസിയാനോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു.... അവളുടെ മുഖത്തുള്ള ടെൻഷൻ എനിക്ക് കാണാൻ കഴിഞ്ഞു.. "റസിയ... നീ ഇറങ്. അവരൊക്കെ നമ്മളെ നോക്കി നില്കാണ് " "അത് മാഡം എന്തോ ഒരു പേടി ഒക്കെ വരുന്നു " "ഹേയ്.. അതിന്റെ ആവിശ്യം ഒന്നുമില്ല... പിന്നെ മാഡം എന്നുള്ള വിളി ഒന്നും വേണ്ട... ലക്ഷ്മി എന്ന് വിളിച്ചാൽ മതി "(ഞാൻ ) "ഒക്കെ മാഡം.. സോറി ലക്ഷ്മി " ലക്ഷ്മി ചിരിച്ചു... "അതേ ലക്ഷ്മി എന്നെ റിച്ചു എന്ന് വിളിച്ചാൽ മതി.. അങ്ങനെയാ എല്ലാവരും വിളിക്കാറ് " "ഒക്കെ " ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി ഇല്ലത്തിന്റെ അകത്തേക്കു കയറി..... "ലക്ഷ്മി നീ ഇവിടുന്ന് എപ്പോ പോയതാന്നുള്ള വിചാരമുണ്ടോ "(അമ്മ )

"ലക്ഷ്മി.. ജോലി ഒക്കെ ഉണ്ടാകും.. പക്ഷേ ഈ പാതിരക്കുള്ള ജോലി വേണ്ടാട്ടോ "(അമ്മായി ) "ചേച്ചി.... ചേച്ചി, ആ തടിമാടന്മാരെ തല്ലി ചതച്ചോ "(അമ്മു ) "മുട്ടേന്നു വിരിഞ്ഞിട്ടില്ല... അപ്പോഴേക്കും അടി കുത്തും "(അമ്മായി ) "ഞാൻ ആരെ ഒന്നും ചെയ്തിട്ടില്ല അമ്മു.. അവരെ ഒതുക്കാനൊന്നും ഈ ലക്ഷ്മിക്ക് കയ്യൂല "(ലക്ഷ്മി ) ... "അയ്യേ പോലീസുകാർക് മാനകേട്... ചേച്ചി ഇതാരാ "(അമ്മു ) "ആഹ്... ഇത് റിച്ചു... ഇനി കുറച്ചുകാലം നമ്മുടെ കൂടെ ഉണ്ടാകും... .. " "അഹ് രണ്ടുപേരും അകത്തേക്കു വാ... പോയി ഫ്രഷ് ആയി വരൂ. അപ്പോഴേക്കും ഭക്ഷണം എടുത്തു വെക്കാം "(അമ്മ ) "മോളെ അമ്മു.. നീ റിച്ചുവിന്റെ കൂടെ ചെല്ല്...മോളെ നീ ഇവളുടെ കൂടെ പോ "(അമ്മായി ) "ശരി ആന്റി "(റിച്ചു ) ലക്ഷ്മി റിച്ചു പോവുന്നതും നോക്കി നിന്നു. അപ്പോഴേക്കും സിദ്ധാർഥും റാമും രൺവീറും വീട്ടിലേക് വന്നു......

അവൾ അവർക്കൊക്കെ ഒന്ന് ചിരിച്ചുകൊടുത്തു അവളുടെ മുറിയിലേക്കു നടന്നു.... കുളി കഴിഞ്ഞു മുടി തോർത്തി പുറത്തിറങ്ങിയപ്പോൾ അവിടെ നടക്കുന്ന കാഴ്ച കണ്ടു അവളുടെ നെറ്റി ചുളിഞ്ഞു...... കാർത്തിയും റിച്ചുവും ചിരിച്ചു സംസാരിക്കുന്നു... ഇവർ ഇത്രപെട്ടന്ന് കൂട്ടായോ എന്ന ചിന്ത അവളിൽ ഉളവെടുത്തു... അവൾ അവരുടെ അടുത്തേക്ക് വിട്ടു.... "റിച്ചു... നീ ഇത്രപെട്ടെന്ന് ഇവനുമായിട്ട് കൂട്ടുകൂടിയോ " "ചേച്ചി.. ഞാൻ എന്റെ ഒരു ബെസ്റ്റ് ഫ്രണ്ടിനെ കുറിച്ച്.. ഒരു ബത്തൂൽ എന്ന് പേരുള്ള കുട്ടി..... ആ ആളാണ് ഈ നിക്കുന്ന മൊതല് "(കാർത്തി ) "അപ്പൊ ഇനി നിനക്ക് ഇവിടെ ബോറടിയൊന്നും ഉണ്ടാവൂല "(ലക്ഷ്മി ) "ശരിയാ ചേച്ചി.... ഇവൻ പറഞ്ഞറിഞ്ഞ ലക്ഷ്മി ചേച്ചിയും ഞാൻ കണ്ടറിഞ്ഞ ചേച്ചിയും രണ്ടും രണ്ടാ "(റിച്ചു ) "ചേച്ചി ഇങ്ങക്ക് അറിയോ...

ഈ കുരിപ്പിനോട് എത്ര പ്രാവശ്യം ഞാൻ വീട്ടിലേക് വരാൻ പറഞ്ഞിട്ടുണ്ട് എന്നറിയോ. അപ്പൊ കുരിപ്പിന് ഭയങ്കര ജാഡ "(കാർത്തി ) "ഡാ കാർത്തി നിന്റെ പരാതി ഒക്കെ പിന്നെ... ഇപ്പോ ഞങ്ങള്ക്ക് ഭയങ്കര വിശപ്പുണ്ട് ഉണ്ണിട്ട് വരാട്ടോ... നിന്റെ പ്രശ്നം കേൾക്കാൻ "(ലക്ഷ്മി ) "ആ.. പിന്നെ ചേച്ചി അഖിലേട്ടനെ ഒന്ന് മുഖം കാണിച്ചേക്.... ചേട്ടന് അവിടെ നിക്കപ്പൊറുതി ഇല്ല..... " "ഡാ.. വേണ്ടാട്ടോ.... അടിച്ചു ഭിത്തിയിൽ തൂക്കും ഞാൻ "(ലക്ഷ്മി ) * ലക്ഷ്മി * ഞാൻ റിച്ചുവിനോട് താഴേക്കു നടക്കാൻ പറഞ്ഞു... ഞാൻ നേരെ അഖിലിന്റെ മുറിയിലേക്കു വിട്ടു... "അകത്തേക്കു കയറാവോ " "എന്ത് ചോദ്യമാ ലക്ഷ്മി ഇത്.... അകത്തേക്കു വാ "(അഖിൽ ) "ഇവിടെ ആർക്കോ നിക്കപ്പൊറുതി ഇല്ലാതെ നിക്കുവാണെന്ന് കേട്ടു. അത് അന്വേഷിക്കാൻ വന്നതാ " "നൈസ് ആയിട്ട് വാരിയതാണല്ലേ "(അഖിൽ ) "ചെറുതായിട്ട് " "അതേ ഞാൻ ഈ ഡിജിപി മാഡത്തോട് ഒരു കാര്യം ചോദിച്ചിരുന്നു.. അതിന്റെ മറുപടി ഇതുവരെ കിട്ടിയിട്ടില്ല "(അഖിൽ ) "ഏട്ട ഞാൻ മുത്തച്ഛന് ഒരു വാക്ക് കൊടുത്തിട്ടുണ്ട്... മുത്തച്ഛൻ പറയുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ... " "അപ്പൊ നിനക്ക് സമ്മതമാണോ.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story