💞ഏകലവ്യ 💞: ഭാഗം 19

ekalavya

രചന: MINNA MEHAK

"സിദ്ധാർഥ്... എനിക്ക് ഹോം മിനിസ്റ്ററിനെ കാണണം... " "മാഡം അതിന്... ഇവരെ " "സിദ്ധാർഥ് യു are a ips ഓഫീസർ... നൗ യുവർ ടൈം.... പിന്നെ അവരെ പുറത്തിറക്കാൻ ആര് വന്നാലും ഇറക്കരുത്........ " ഞാൻ അതും പറഞ്ഞു താറിലോട് കയറാൻ നിന്നതും ആ വണ്ടിയിൽ ഇളിച്ചു നിൽക്കുന്ന അഖിലിനെ കണ്ടു ആദ്യം ഒന്ന് ഞെട്ടി... "അല്ല താൻ ഇതെന്താ ഇവിടെ...... "(ലക്ഷ്മി ) "വെറുതെ കറങ്ങാൻ ഇറങ്ങിയതാ... അപ്പോഴാ നീ ഇവിടുന്ന് ഇറങ്ങുന്നത് കണ്ടത്.. അപ്പൊ ഇതിൽ വന്നിരുന്നു " "ഏട്ടാ ഞാൻ വീട്ടിലൊട്ടല്ല "(ലക്ഷ്മി ) "പിന്നെ " "എനിക്ക് ഹോംമിനിസ്റ്ററെ ഒന്ന് കാണണം " "ഇത്രേ ഒള്ളു.... വാ കയറ് ഞാനും വരുന്നു " ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് മനസ്സിലായതും ഞാൻ മിണ്ടാതെ വണ്ടിയിൽ കയറി ഇരുന്നു... അഖിൽ വണ്ടി മുന്നോട്ടു എടുത്തു.... അവൻ ലക്ഷ്മിയെ ശ്രദ്ധിച്ചു.. ഗാഢമായ ചിന്തയിലായിരുന്നു അവൾ... മുഖത്ത് ദേഷ്യം പ്രകടമായിരുന്നു........

ഞാൻ കൂടെ വന്നത് പറ്റാത്തത് ആകുമോ ദേഷ്യത്തിന് കാരണം... അവൻ ചോദിക്കാൻ തീരുമാനിച്ചു..... "ലക്ഷ്മി ഞാൻ കൂടെ വന്നത് ഇഷ്ടമായില്ലേ " "ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ ഏട്ടാ " "പിന്നെ എന്താ നിന്റെ മുഖത്തിന് ഒരു വാട്ടം " . "ഒന്നുല്ല.... എന്തോ മനസ്സിന് അത്ര സുഖം പോരാ " "നീ ഇത്ര ടെൻഷൻ അടിക്കാതെ......ബി പോസിറ്റീവ് " അവൾ ഒന്ന് ചിരിച്ചു കൊടുത്തു..... ഒടുവിൽ അവൾ ലക്ഷ്യ സ്ഥലത് എത്തിചേർന്നു... അവൾ അഖിലിനോടപ്പം ഹോം മിനിസ്റ്ററുടെ വീട്ടിലേക് നടന്നു... എന്തോ അവൾക് അവനെ പുറത്തു നിർത്താൻ തോന്നിയില്ല... അവൾ മുന്നിലെ സെക്യൂരിറ്റിക് തന്റെ ഐഡികാർഡ് കാണിച്ചു അകത്തു കയറി... അഖിൽ ഗാർഡനിൽ ഇരുന്നോളാം എന്ന് പറഞ്ഞു അവിടെ പോയി ഇരുന്നു...

അവൾ പോയി കാളിങ് ബെൽ അടിച്ചു. ഉടനെ ഒരു സെക്യൂരിറ്റി ഡോർ തുറന്ന് അവളെ ഓഫീസ് റൂമിൽ കൊണ്ടാക്കി... കുറച്ചു നേരം കഴിഞ്ഞതും ഹോംമിനിസ്റ്റർ അവളുടെ അടുത്തേക് വന്നു.. അവൾ എണീറ്റു നിന്ന് സല്യൂട്ട് അടിച്ചു... "എന്താ ലക്ഷ്മി ഈ രാത്രിയിൽ " "സർ നാട്ടിൽ പെരുകി കൊണ്ടിരിക്കുന്ന സെക്സ് റാക്കറ്റും.... ഡ്രഗ്സ്.... ഒക്കത്തിന്റെ പിന്നിലും ജനങ്ങളെ സേവിക്കുന്ന ആളുകളുടെ കൈകൾ ഉണ്ട്..... " "എന്താ നീ പറഞ്ഞു വരുന്നത് " "സർ ..... മിനിയാന്ന് നടന്ന പെൺകുട്ടികളെ കടത്തികൊണ്ട് പോകൽ... ഒരുപക്ഷെ ഞങ്ങൾക്ക് ആ ഇൻഫർമേഷൻ കിട്ടിയിട്ടില്ലെങ്കിൽ ഒരു പക്ഷേ നമ്മൾ ഇതൊന്നും ഇപ്പോഴും അറിയുമായിരുന്നില്ല.... " "ആരാ നിങ്ങൾക് ആ ഇൻഫർമേഷൻ നൽകിയത് " "അത് ആറുമായിക്കോട്ടെ... അതല്ല വിഷയം.... കിട്ടിയ ഇൻഫർമേഷൻ അനുസരിച്ചു ഞങ്ങൾ പ്ലാൻ തയാറാക്കി bm ഹോട്ടലിലേക്കു പോയി....

അവിടെ mla ഗോപിനാഥും റോക്കി എന്നൊരാളും തമ്മിലായിരുന്നു ഡീൽ... " "who is rocky " "അവനൊരു ഇന്റർനാഷണൽ ക്രിമിനലാണ്... ഓസ്ട്രേലിയന് പോലീസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടി കിട്ടാ പുള്ളി..... " "ബട്ട്‌ mla " "വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടല്ലേ.. സർ അവർ കടത്തി കളയാൻ ശ്രമിച്ച പെൺകുട്ടികളെ ഞങ്ങൾ രക്ഷിച്ചു... ആർക്കും ബോധമില്ല... ഒരാൾ ഒഴുകെ... അവളാണ് ഞങ്ങളെ ഇന്നത്തെ ഡ്രഗ്സ് കേസിൽ ഹെല്പ് ചെയ്തത്... സർ ഈ വീഡിയോ കണ്ടു നോക്ക് " അവൾ കിട്ടിയ എവിടെന്സ് കാണിച്ചു കൊടുത്തു... "ഇതിനുള്ള ആക്ഷൻ ഞാൻ നോക്കിക്കോളാം " "താങ്ക് യു സർ " "ലക്ഷ്മി... who is this " അഖിലിനെ കാണിച്ചുകൊണ്ട് ചോദിച്ചു.... "ആന്റിയുടെ മകനാണ് "

"ഒരർത്ഥത്തിൽ പറഞ്ഞാൽ നിന്റെ മുറച്ചെറുക്കൻ " അവളൊന്ന ചിരിച്ചു കൊണ്ട് നടന്നു...... അവൾ അഖിലിനടുത് പോയി... അവനെയും കൂട്ടി വീട്ടിലേക് വിട്ടു..... ആ രാത്രിയിൽ അവർ ഒരുപാട് സംസാരിച്ചു.... ആ രാത്രി അവസാനിച്ചില്ലെങ്കിൽ എന്നവർ ആശിച്ചു...... വീടടുക്കാൻ ആയപ്പോൾ ലക്ഷ്മിയുടെ ഫോണിലേക്കു ഒരു മെസ്സേജ്..... "മൈ സെക്കന്റ്‌ ടാർഗറ്റ് ക്ലോസ്ഡ്..... അടുത്ത ആളെ കൊല്ലാൻ നീയും എന്നെ ഹെല്പ് ചെയ്യും....... മൈ തേർഡ് ടാർഗറ്റ് ആൻഡ് യുവർ ഫസ്റ്റ് ടാർഗറ്റ് ക്ലോസ്ഡ് soon " ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story