💞ഏകലവ്യ 💞: ഭാഗം 20

ekalavya

രചന: MINNA MEHAK

*മൂന്നു ദിവസത്തിന് ശേഷം * വല്യേട്ടന്റെ കല്യാണത്തിന് നാല് ദിവസം ബാക്കി ഉണ്ട്.... ഞാൻ സെർവിസിൽ നിന്ന് കുറച്ചു ലീവ് വാങ്ങി.... സിദ്ധാർഥിനോട് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു...... കല്യാണം ആയതു കൊണ്ട് തന്നെ അമ്പലത്തിൽ കുറെ വായ്‌പാടുകൾ ഉണ്ടായിരുന്നു....... നേർന്നത് ആയത് കൊണ്ട് തന്നെ അതു വൈകിപ്പിക്കാൻ പാടില്ല....

അങ്ങനെ രാവിലെ തന്നെ എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു........ ഏട്ടൻ (അഖിൽ ) മുണ്ട് ഒക്കെ ഉടുത്തു ഒരുങ്ങി കെട്ടി വരുന്നുണ്ട്...... അമ്മു വെള്ള സെറ്റ് സാരിയൊക്കെ ഉടുത്തു നല്ല സ്റ്റൈലിൽ തന്നെ നിപ്പുണ്ട്.... ഏട്ടൻ എന്നെ കണ്ടപാടെ എങ്ങനെ ഉണ്ടന്ന് ചോദിച്ചു.... സൂപ്പർ എന്ന് കൈകൊണ്ടു കാണിച്ചു..... ഏട്ടനെ കണ്ടപാടെ അമ്മു അവന്റെ അടുത്തേക് താറാവ് നടക്കുന്ന പോലെ ഒരു നടപ്പായിരുന്നു....

"ബ്രോ... എങ്ങനെ ഉണ്ട് " "എന്താ അമ്മു ഇത്.... പാടത്തു വെക്കാൻ പറ്റും.. " "പിന്നെ ഏട്ടനെ കാണാൻ രജനികാന്ത്നെ പോലെയല്ലേ... ഒന്ന് പോയെ " അവൾ കൊഞ്ഞനം കുത്തി തിരിഞ്ഞു നടന്നു.... അങ്ങനെ അമ്പലത്തിൽ എത്തി.... ഓരോ വായ്പാട് ചെയ്തുകൊണ്ടിരുന്നു.... പെട്ടന്ന് മുത്തശ്ശി എന്റെ ജാതകവും അഖിലിന്റെ ജാതകവും എടുത്തു പൊരുത്തം നോക്കാൻ പറഞ്ഞു..... ആകെ കിളി പോയ പോലെ ആയിരുന്നു എനിക്ക്..... എല്ലാവരും ഞങ്ങളെ നോക്കി ഒരു ഇളി........ ജാതകം നോക്കലും പിന്നെ വേറെ ലഡ്ഡു പൊട്ടലും ഉണ്ടായി.... വല്യേട്ടന്റെ കല്യാണം കയിഞ്ഞു അടുത്ത ദിവസം മ്മടെയും ഏട്ടന്റെയും കല്യാണം.......

അവരൊക്കെ എന്നെ ഒന്ന് നോക്കി... പാവം അവർക്ക് അറിയില്ലല്ലോ ഞങ്ങൾ രണ്ടാളും പ്രണയത്തിലാണ്... ഞാൻ കുറച്ചു കനം പിടിച്ചു തന്നെ നിന്നു....... അങ്ങനെ അതൊക്കെ കയിഞ്ഞു വീട്ടിലേക് വിട്ടു..... നാളെ മ്മടെയും വല്യേട്ടന്റെയും ഏട്ടന്റെയും ഹൽദി ആണ്.... അപ്പൊ ഡ്രസ്സ്‌ എടുക്കാനും... എന്റെ ഓഫീസിൽ ഉള്ളവരെ വിളിക്കാനും ഒക്കെ പോകണം..... പിന്നെ അന്ന് റസിയാക്ക് കുറച്ചു കൂടുതൽ സേഫ്റ്റി കൊടുക്കണം..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story