💞ഏകലവ്യ 💞: ഭാഗം 23

ekalavya

രചന: MINNA MEHAK

രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ ഏട്ടന്റെ നെഞ്ചിൽ ആയിരുന്നു.... പതിയെ ഞാൻ എണീറ്റു ഫ്രഷ് ആവാൻ പോയി... വീട്ടുവളപ്പിൽ ഒക്കെ ആളുകൾ ഉണ്ട് ഇന്ന് ഉച്ചക്ക് ഈ നാട്ടുകാർക്ക് ഉള്ള പരിപാടിയാണ്... രാത്രി ഒഫീഷ്യൽ പാർട്ടിയും..... റിച്ചു പിന്നെ കാർത്തിയോടപ്പം ആണ്... ശീ ഈസ്‌ ഹാപ്പി... അങ്ങനെ കുളി ഒക്കെ കഴിഞ്ഞു പുറത്തിറങ്ങി... ഇന്നലെ നടന്ന കാര്യങ്ങൾ അവളുടെ ചുണ്ടിലും പുഞ്ചിരി വിരിയിച്ചു...... നേരം രാവിലെ ആറു മണി... അടുക്കളയിൽ ആദി ചേച്ചിയും അമ്മയും വല്യമ്മയൊക്കെ പണിയിലാണ്.. ഞാൻ മെല്ലെ അടുക്കളയിലേക്ക് വിട്ടു... ഞാൻ വന്നപ്പോൾ ആദി ചേച്ചി നമ്മക് രണ്ടു കപ്പ്‌ ചായ തന്നു.. ഒന്ന് എന്തിനാ ഓർത്തപ്പോളാണ് ഒന്ന് ഏട്ടനുള്ള ചായ ആണന്നു മനസ്സിൽ ആയത്.... അങ്ങനെ ചായ കൊണ്ട് അവിടെ തന്നെ നിക്കുമ്പോളാണ് ആദി ചേച്ചിയും ചായ കൊണ്ട് വരുന്നത്.. ആള് ഭയങ്കര സൈലന്റ് ആണ്... "ലക്ഷ്മി.. ആദി നിങ്ങൾ ഇന്ന് അമ്പലത്തിൽ പോകണം..... അവരുടെ കുമ്പ ഉറക്കം ഒക്കെ നിർത്താൻ പറഞ്ഞേക് " ശരി എന്ന അർത്ഥത്തിൽ ഞങ്ങൾ തലയാട്ടി.... "ചേച്ചി... എന്താ ഒന്നും മിണ്ടാതെ " "അത് എന്തോ... എങ്ങനെ തുടങ്ങണം എന്നറിയില്ല " "അയ്യേ എന്താ ചേച്ചി ഇത്.. അങ്ങനെ ഒന്നും ഇല്ല...

ഇവിടെ എല്ലാവരും ഭയങ്കര സംസാരപ്രേമികളാണ്.... സ്‌പെഷ്യലി മുത്തച്ഛൻ... " "ഇനി അങ്ങട്ട് എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന കഴിവിനെ പുറത്തു എടുക്കാലെ " "അമ്പടി ഭയങ്കരി.... ചേച്ചി ഞാൻ വിചാരിച്ച പോലെ ഒന്നുമല്ലല്ലോ " അതിനു ചേച്ചി ഒന്ന് ഇളിച്ചു തന്നു ചേച്ചി മുറിയിലോട് കയറി പോയി... ഇനി ഞാൻ എന്തും നോക്കി ഇരിക്കണ്... ഞാൻ മുറിയിൽ കയറി... ബട്ട്‌ ഏട്ടൻ അവിടെ ഉണ്ടായിരുന്നില്ല.. ബാത്‌റൂമിൽ നിന്ന് വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോൾ ആള് കുളിക്കാണ് എന്ന് മനസ്സിൽ ആയി.. ഞാൻ കപ്പ്‌ ടേബിളിൽ വെച്ച് ഏട്ടനിടാനുള്ള കസവു മുണ്ടും മെറൂൺ കളർ ഷർട്ടും എടുത്തു വെച്ചു... ഞാൻ വേഗം മെറൂൺ കളർ ബ്ലൗസ് ഉള്ള സെറ്റ് സാരി ഉടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്തത്.. ഫോൺ സ്പീക്കറിൽ ഇട്ട് ഞാൻ എന്റെ പണി തുടർന്നു..... "ഹലോ ഡിജിപി മാഡം...... കല്യാണത്തിന് എന്തെ നമ്മളെ ഒന്നും വിളിക്കാഞ്ഞേ... പേടി ആയിട്ടാണോ " "ആര് പേടിക്കാൻ... ഞാനോ നിനക്ക് തെറ്റി മിസ്റ്റർ mla ചന്ദ്രശേഖർ.... പിന്നെ കല്യാണത്തിന് വിളിക്കാൻ ഏല്പിച്ച ആള് വേണങ്കിൽ വിട്ടു പോയതായിരിക്കും... അവനെ മാത്രം പറഞ്ഞിട്ടും കാര്യമില്ല അവനു വേണെങ്കിൽ നിന്നെ mla ആയിട്ട് തോന്നിയിട്ടുണ്ടാകില്ല " "ഡി.... "

"അലറണ്ട മിസ്റ്റർ ചന്ദ്രശേഖർ.... ഇപ്പൊ വിളിച്ചതിന്റെ ഉദ്ദേശം മനസ്സിൽ ആയില്ല " "വൈകാതെ ഞാൻ നിന്നെ തേടി എത്തും... അന്ന് നീ എന്റെ കാൽക്കൽ വീഴും... ഞാൻ അതിനു വേണ്ടി കാത്തിരിക്കുകയാണ്.. " "ഹ ഹ ഹ.... എന്തു നല്ല സ്വപ്നം.... ഇത് എന്നോട് പറഞ്ഞതിന്റെ ഉദ്ദേശം " "എന്തു പറഞ്ഞു ചെയ്യലാണ് എന്റെ ഒരു പോളിസി... " അതും പറഞ്ഞു അയാൾ ഫോൺ വെച്ചു....അവളൊന്ന് നെടുവീർപ്പിട് മുടിയിൽ മുല്ല പൂ ചൂടി ഡ്രസിങ് റൂമിൽ നിന്ന് പുറത്തിറങ്ങി. അപ്പോൾ അഖിൽ സ്ലീവ് മടക്കായിരുന്നു.... ലക്ഷ്മിയെ അവൻ കണ്ടതും അവളുടെ അടുത്തേക്ക് അവൾ പോയി.... ഇത് എന്തിനുള്ള വരവാ എന്ന രൂപത്തിൽ ലക്ഷ്മി നടുവിന് കയ്യും കൊടുത്തു നിന്നു..... "ലെച്ചു...... നിനക്ക് ഇന്ന് ഒന്നാതരം സർപ്രൈസ് ഉണ്ട് " "എനിക്കോ.... " "അല്ല അപ്പുറത്തെ വീട്ടിലെ എന്റെ ഭാര്യക്ക് " "തമാശ " "അല്ല കാര്യം " "ഞ ഞ ഞ " അവൾ കൊഞ്ഞനം കുത്തികാണിച്ചു... അഖിൽ അവളെ നോക്കി ചിരിച്ചു കൊണ്ട് അവളോട്‌ ചേർന്ന് ഒരു സെൽഫി എടുത്തു.... അവൻ അവളുടെ സീമന്തരേഖയിൽ അമർത്തി ചുംബിച്ചു..

അവൻ അവളോട്‌ പോകാം പറഞ്ഞു പുറത്തിറങ്ങി.. അപ്പൊ റാമും ആദിയും പുറത്തിറങ്ങുന്നുണ്ടായിരുന്നു..... അവർ നാലുപേരും അവരുടെ ബൈക്ക് എടുത്തു അമ്പലത്തിൽ പോയി... സാക്ഷാൽ ശിവ ഭഗവാനെ അവർ നാലുപേരും ഒരുമിച്ചു വണങ്ങി... എന്തോ ലക്ഷ്മിയുടെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം അലയടിച്ചു... പ്രസാദം വാങ്ങി അവർ വീട്ടിലേക് തിരിച്ചു... വഴിയിൽ വെച്ചു അഖിൽ റൂട്ട് മാറ്റി..... "ഏട്ടാ ഇത് എങ്ങോട്ടാ " "നിനക്കുള്ള സപ്പ്രൈസ്‌ വേണ്ടേ " "എന്നാലും എങ്ങോട്ടാ " അഖിൽ ഒന്ന് ചിരിച്ചു വണ്ടി എടുത്തു... പെട്ടന്ന് അഖിലിന്റെ ഫോൺ റിങ് ചെയ്തു.... "വീട്ടിൽ നിന്നായിരുന്നു " "എന്താ പറഞ്ഞത് " "വേഗം വരാൻ... ഒരു കളക്ടർ വന്നിട്ട് ഉണ്ട് " "അപ്പൊ സപ്പ്രൈസ്‌ " ""ലക്ഷ്മി ദിവസങ്ങൾ നീണ്ടു കിടക്കല്ലേ " "എന്നാലും " "ഒരു എന്നാലും ഇല്ല... ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോകാം ". "മ്മ് " ലക്ഷ്മി അവനോടു ചേർന്നിരുന്നു.. അഖിൽ ഒരു പുഞ്ചിരിയോടെ അതിനെ സ്വീകരിച്ചു... മോളെ അല്ലെങ്കിലും ആ സ്‌പ്രൈസ്‌ രാത്രി നൽകിയാലേ ഒരു ഭംഗി ഒക്കെ ഉണ്ടാകൂ... അപ്പൊ ഇന്ന് റിസപ്ഷൻ കഴിഞ്ഞിട്ട് ഇവളെയും കൂട്ടി മതിൽ ചാടാം..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story