💞ഏകലവ്യ 💞: ഭാഗം 27

ekalavya

രചന: MINNA MEHAK

രാവിലെ വെളുപ്പിന് എണീറ്റു ഫ്രഷ് ആയി സിദ്ധാർഥിനെയും ദേവിനെയും ഫോൺ വിളിച്ചു റെഡി ആവാൻ പറഞ്ഞു... ഇന്ന് ഹോസ്പിറ്റലിൽ പോകണം....... ഞാൻ ഏട്ടൻ ഉറങ്ങുന്നതിനാൽ സ്റ്റിക്കി നോട്ടിൽ പോവുന്ന കാര്യം എഴുതി മിററിൽ ഒട്ടിച്ചു താഴേക്കു പോയി... സിദ്ധു അവിടെ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു..... നമ്മൾ വണ്ടി എടുക്കാൻ പറഞ്ഞു വണ്ടിയിൽ കയറി ഇരുന്നു... ദേവിനെ വീട്ടിൽ പോയി കൂട്ടി... ഇനി നേരെ ഹോസ്പിറ്റലിലോട്ട്.... അവിടെ ഡോക്ടർ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.. "ബുദ്ധിമുട്ട് ആയോ ഡോക്ടർ.... " "ഹേയ് ഇല്ല.. ഇത് എന്റെ ഡ്യൂട്ടി ആണ് " "അതിനാണല്ലോ സർക്കാർ നിങ്ങൾക് സാലറി തരുന്നത് " "ലെറ്റസ്‌ ഗോ " മോർച്ചറിയിൽ നിന്നും ബോഡി തിയേറ്ററിലേക്ക് മാറ്റി... "നിങ്ങൾ തുടങ്ങിക്കോ " "മാഡം കൊലപ്പെടുത്തുന്നതിന് മുൻപ് ഇയാളെ മയക്കാൻ മെഡിസിൻ കൊടുത്തിട്ടുണ്ട്.... ഏകദേശം രാവിലെ 6:00 മണിക്കാണ് ഇയാൾ മരിച്ചത്... ദാറ്റ്‌ മീൻസ് ഇയാൾക്കു കൊടുത്ത മരുന്ന് ഏകദേശം ഒരു മണിക്കൂർ മാത്രം പ്രവർത്തിച്ചിട്ടുള്ളു...

പിന്നെ ശരീരത്തിൽ കാണുന്ന മുറിവുകൾ മരിക്കുന്നതിന് മുൻപ് തന്നെ ഉണ്ടായതാണ്... ആൾ ബുള്ളറ്റ് ഏറ്റിട്ടാണ് മരിച്ചത്.. ബട്ട്‌ ബുള്ളറ്റ് ആൻഡ് കരളും മിസ്സിംഗ്‌ ആണ് .. " "May be കൊലപാതകി ഇയാളോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടാകാം " "പോസ്സിബിൾ..... പിന്നെ ട്രക്കിയ അതായത് ലങ്സിനെ കണക്ട് ചെയ്യുന്ന പൈപ്പ് പൊട്ടിയിട്ടുണ്ട്.. അതിനർത്ഥം ഇവനെ തൂക്കിയിട്ടുണ്ട്... കഴുത്തിലെ മസിൽസ് ഡാമേജ് ആയിട്ടുണ്ട്... ".. "അപ്പൊ തൂക്കേണ്ട ആവിശ്യം ഇല്ലല്ലോ... കാരണം ബുള്ളറ്റ് ഏറ്റിട്ടല്ലേ ആൾ മരിച്ചത് " "അതെ മരിച്ചതിനു ശേഷം ആണ് ആളെ തൂക്കിയത്.... may be തൂകിയതിന് ശേഷം ആകും കരൾ പറിച്ചെടുത്ത്.. " "ഗൺനെ പറ്റി സൂചന " "നോ സർ... പിന്നെ മുറിവിന്റെ ആഴം വെച്ച് നോക്കുമ്പോൾ ആൾ അടുത്ത് നിന്നാണ് ഷൂട്ട്‌ ചെയ്തത് എന്ന് മനസ്സിൽ ആക്കാം " "ആദ്യം ടോർച്ചർ ചെയ്യുക എന്നിട്ട് ഷൂട്ട്‌ ചെയ്തു കൊലപ്പെടുത്തുക.. പിന്നെ തൂക്കി കരൾ പറച്ചെടുക്കുക " "സർ കൊല ചെയ്ത പാറ്റേൺ അനുസരിച്ചു നോക്കണെങ്കിൽ ഇവനോട് വൈരാഗ്യം മൂത്തു കൊന്നതാണ്.. ഒരുപക്ഷെ ഇവനെ കൊണ്ട് ഉപദ്രവം ഏറ്റിട്ടുള്ള ഒരാളാകാം " "താങ്ക്സ് ഡോക്ടർ... ബോഡി കൊണ്ടു പോകാൻ ഉള്ള ഏർപ്പാടുകൾ ചെയ്തോ " അതും പറഞ്ഞു ഞാൻ പുറത്തേക് നടന്നു....

സമയം 7:24.. ഏട്ടനെ വിളിച്ചു എണീറ്റു ജോലിക്ക് പോകാൻ പറഞ്ഞു... അതും പറഞ്ഞു വെച്ചു... എന്നിട്ട് കാർത്തിക്ക് വിളിച്ചു... ആൾ ഫോൺ എടുക്കുന്നില്ല...നമ്മൾ ഓഫീസിൽ പോയി കേസ്നെ കുറിച്ച് ചിന്തിച്ചു നിൽകുമ്പോൾ ആണ് spയുടെ കാൾ... ഹോം മിനിസ്റ്ററുമായി എന്തോ ചർച്ച ചെയ്യണം... "സിദ്ധു.. ദേവ് ഞാൻ sp യുടെ കൂടെ ഹോം മിനിസ്റ്ററുടെ അടുത്തേക് പോക്കാണ്.. സൊ എന്തെങ്കിലും ക്ലൂ കിട്ടിയാൽ അറിയിക്ക് " "ഓക്കേ " ഞാനും spയും ഹോം മിനിസ്റ്ററുടെ വീട്ടിലേക് പോയി... കാളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നു ഞങ്ങളെ ചെക്ക് ചെയ്തു അകത്തേക്ക് വിട്ടു.. "ലക്ഷ്മി... നിന്നെ വിളിച്ചതിന്റെ ഉദ്ദേശം നിനക്ക് മനസ്സിൽ ആയോ " "ഇല്ല സർ " "നെക്സ്റ്റ് മൻഡേ പിഎം കേരള വിസിറ്റ് ചെയ്യുന്നുണ്ട്... സൊ അന്നത്തെ അദ്ദേഹത്തിന്റെ പ്രൊട്ടക്ഷന്റെ കാര്യം ഞാൻ നിന്നെ ഏല്പിക്കാന് തീരുമാനം എടുത്തു.. " പെട്ടന്ന് ലക്ഷ്മിയുടെ ഫോൺ റിങ് ചെയ്തു... കാർത്തി ആയിരുന്നു.. "സോറി സർ... വൺ മിനിറ്റ് " "കാർത്തി ഞാൻ പിന്നെ നിന്നെ അങ്ങട്ട് വിളിക്കാം " "ചേ.." കാർത്തി പറയാൻ തുടങ്ങുന്നതിനു മുൻപ് ഞാൻ ഫോൺ കട്ട്‌ ചെയ്തു...

"സോറി സർ... പിഎംമിന്റെ പ്രൊട്ടക്ഷൻ ഞാൻ നോക്കിക്കോളാം.. " "ബട്ട്‌ ലക്ഷ്മി there ഈസ്‌ എ പ്രോബ്ലം.. കേരളത്തിൽ ഇന്നലെ നടന്ന കൊലപാതകം പിഎം അറിഞ്ഞിട്ടുണ്ടാകും... അപ്പൊ അതിനുള്ള സൊല്യൂഷൻ ആദ്യം കണ്ടത്തണം.. " "I wil try my best " അങ്ങനെ ഉച്ചക്ക് 2:00 ഞങ്ങൾ അവിടെ നിന്നും ഇറങ്ങി... സിദ്ധുനെയും ദേവിനെയും കൂട്ടി മിനിസ്റ്ററുടെ വീട്ടിൽ പോയി.... അവിടെ അവന്റെ സംസ്കരണം ഒക്കെ നടക്കുന്നുണ്ടായിരുന്നു..... അവിടെ ആ mla യും ഉണ്ടായിരുന്നു.. എന്നെ കണ്ടപ്പോൾ ഒന്ന് ഗൂഢമായി ചിരിച്ചു... എന്തോ ഒരു പണി ഒപ്പിക്കുന്നുണ്ട്.... അങ്ങനെ അവിടെ ninnum ഇറങ്ങുമ്പോൾ ഏകദേശം 5:00..പിന്നെ വഴിയിൽ വെച്ചു ഫുഡ്‌ ഒക്കെ കഴിച്ചു വീട്ടിലേക്കു വിട്ടു.... മനസ് ശാന്തമല്ലായിരുന്നു.. എന്തക്കയോ ഒരു അസ്വസ്ഥത... അപ്പോഴാണ് റാം ചേട്ടൻ വിളിക്കുന്നത്.. നിങ്ങളോട് പറയാൻ വിട്ടു.. വല്യേട്ടനും ആദി ചേച്ചിയും ചേച്ചിയുടെ വീട്ടിൽ ഇന്നലെ വിരുന്നു പോയിട്ടുണ്ട്... കുഞ്ഞേട്ടൻ തിരുവനന്തപുരതും.. "ലക്ഷ്മി... കേൾക്കുന്നുണ്ടോ ".. "ഹ പറഞ്ഞോ കേൾക്കുന്നുണ്ട് "

"ഞങ്ങൾ ഇന്ന് വീട്ടിൽ എത്താൻ ലേറ്റ് ആകും.. അമ്മയെ വിളിച്ചിട്ടൊന്നും ഫോൺ എടുക്കുന്നില്ല... " "ശരി ഞാൻ പറഞ്ഞോളം " "പിന്നെ റസിയ ഉച്ചക്ക് വിളിച്ചിരുന്നു.. അവൾ ഒരു കല്യാണത്തിന് പോകാണ് എന്ന് പറഞ്ഞിരുന്നു " "ശരി എന്ന ബായ് " ലക്ഷ്മി ഫോൺ കട്ട്‌ ചെയ്തു പുറത്തേക് നോക്കി ഇരുന്നു... പെട്ടെന്ന് ആണ് റസിയാനെ ബസ്സ്റ്റോപ്പിൽ കണ്ടത്.. "സിദ്ധു വണ്ടി നിർത് " സിദ്ധു വണ്ടി നിർത്തി. ഞങ്ങളെ കണ്ടപ്പോൾ അവൾ വണ്ടിയിൽ കയറി... അവിടെ തന്നെ ആയിരുന്നു കല്യാണ വീട്.. "എന്താ കാർത്തി പോന്നില്ലേ കല്യാണത്തിന് " "ഇല്ല ചേച്ചി.. മുത്തച്ഛനെ കൊണ്ട് ഹോസ്പിറ്റലിൽ പോകാന് ഉണ്ടന്ന് പറഞ്ഞു.. ഇപ്പൊ വിളിച്ചിട്ടാണെങ്കിൽ ഫോണും എടുക്കുന്നില്ല.. " "എന്താ ഇപ്പൊ എല്ലാരെ ഫോണിനും പറ്റിയെ.. ' ദേവിനെ വഴിയിൽ ഡ്രോപ്പ് ചെയ്തു വീട്ടിൽ പോയി.. വീട്ടിൽ എത്തിയപ്പോൾ ഒരാളും അനക്കവും ഇല്ല... സിദ്ധു കാർ പാർക്ക്‌ ചെയ്യാൻ പോയി ഞാനും റിച്ചുവും അകത്തേക്കു പോകാൻ തുടങ്ങി... പെട്ടെന്ന് എനിക്ക് ഒരു കാൾ വന്നു.. അതും ആ mla യുടേത്.. റിച്ചുനോട് അകത്തേക്കു കയറാൻ പറഞ്ഞു.. നമ്മൾ ഫോൺ അറ്റൻഡ് ചെയ്തു.. "ഹലോ സിബിഐ എന്തൊക്കെ വിശേഷം " "നിങ്ങൾ ഇപ്പൊ വിശേഷം തിരക്കാൻ വിളിച്ചതാണോ...

പറയാൻ ഉള്ള കാര്യം പറഞ്ഞു വെക്ക് " "ഹീറ്റ് ആവല്ലേ.. ഇന്ന് നിനക്ക് ഒരു സ്പ്രൈസ്‌ ഉണ്ട് " "ആആആആ "(റിച്ചു ) "ഇതാ നിന്റെ സ്പ്രൈസ്‌ തുടങ്ങി... ഐ വിൽ കാൾ യു ലെറ്റർ " ഞാൻ ഫോൺ വെച്ചു അകത്തേക്ക് ഓടി... പിറകെ സിദ്ധാർഥും.. അവിടെ ഉള്ള കാഴ്ച കണ്ടു ഒരു മരവിപ്പോടെ മുന്നോട്ടു നടന്നു.... ആർക്കും കണ്ടു നില്കാൻ കയ്യാത്ത ഒരു കാഴിച്ച... സ്വന്തം കുടുംബം മുന്നിൽ രക്തത്തിൽ ചിന്നി ചിതറി കിടക്കുന്നു. "മുത്തച്ഛ ലക്ഷ്മിയ വിളിക്കുന്നെ എണീക്... മുത്തശ്ശി മുത്തശ്ശിയും ഇങ്ങനെ കിടക്കല്ലേ... " സിദ്ധാർഥ് വേഗം ആംബുലൻസ് വിളിച്ചു വരുത്തി.. റാമിനെയും രൺവീറിനെയും വിളിച്ചു വേഗം വരാൻ പറഞ്ഞു... ദേവ് വിവരം കിട്ടിയ ഉടനെ വന്നു... ആംബുലൻസിന്റെ ശബ്ദം കേട്ട് നാട്ടുകാരും തടിച്ചു കൂടി.... ലക്ഷ്മി മുന്നിൽ കിടക്കുന്ന എല്ലാവരെയും വിളിച്ചു ഉണർത്തി.. ആർക്കും അനക്കമില്ല... ദേവും സിദ്ധുവും എല്ലാവരുടെ പൾസ്‌ ചെക്ക് ചെയ്തു.... ആംബുലൻസ് വന്നതും എല്ലാവരെയും അതിൽ കയറ്റി.... ലക്ഷ്മി അഖിലിനെ മടിയിൽ കിടത്തി തട്ടി വിളിക്കായിരുന്നു...

ലക്ഷ്മിയും അവന്റെ കൂടെ ആംബുലൻസിൽ കയറി..... "ഏട്ടാ ഏട്ടന്റെ ലെച്ചുവാ വിളിക്കുന്നെ.. എണീക്ക്... " അവൾ എത്ര തട്ടി വിളിച്ചിട്ടും അവൻ കണ്ണ് തുറന്നില്ല.. അവളുടെ വിളി കേൾക്കാം അപ്പുറത്തേക്ക് അവൻ പോയിരുന്നു.... ആംബുലൻസ് ചീറി പാഞ്ഞു മെഡിക്കൽ കോളേജിൽ എത്തി..... മൊത്തം 14 പേരിൽ അവർക്ക് മുത്തച്ഛനേയും കാർത്തിയെയും മാത്രം രക്ഷിക്കാനായുള്ളു..... അന്ന വീട്ടിൽ 12 മൃതദേഹങ്ങൾ പൊങ്ങി... അവസാന ചുംബനം എന്നോണം അവൾ അഖിലിന്റെ നെറുകയിൽ മുത്തി... അതുപോലെ എല്ലാവരെയും.... ഒടുവിൽ 12 ചിദക് തീ കൊടുക്കാൻ റാമും രൺവീറും ലക്ഷ്മിയും കയ്യിലെ വിറകിൽ തീ കൊളുത്തി..... ഓരോ ജഡത്തിന്റെ അടുത്തും അവൾക്ക് മധുരമൂറുന്ന ഓർമകൾ സമ്മാനിക്കാൻ ഉണ്ടായിരുന്നു... ഒന്നും അറിയാത്ത കണ്ണനെ പോലും വെറുതെ അവർ വിട്ടില്ല... ചിത ആളി കത്തുമ്പോളും അവളുടെ ഉള്ളിൽ അവരുടെ ഓർമകൾ കുത്തി നോവിച്ചു കൊണ്ടിരുന്നു..... കൂടെ പകഎരിയുന്ന കനലും.....അവളുടെ കണ്ണീരിൽ ആ നാട്ടുകാരും കൂടിച്ചേർന്നു..... എല്ലാടത്തും നിന്നും അവളെ അവർ വിളിക്കുന്നത് പോലെ തോന്നി.. അവൾ അവിടെ ഇരുന്നു ആർത്തു കരഞ്ഞു... റാമും രൺവീറും തങ്ങളുടെ ദുഃഖം ഉള്ളിൽ ഒതുക്കി അവളുടെ അരികിൽ ഇരുന്നു സമാധാനിപ്പിച്ചു.... *അഞ്ചു വർഷങ്ങൾക്ക് ശേഷം * "പപ്പാ.. മമ്മ എന്താ നമ്മോടപ്പം വാരത്തെ ". .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story