💞ഏകലവ്യ 💞: ഭാഗം 32

ekalavya

രചന: MINNA MEHAK

"ലക്ഷ്മി അല്ലെ " "അതേ മനസ്സിൽ ആയില്ല " "ഞാൻ കീർത്തി.... നിങ്ങളുടെ ചീഫ്ന്റെ മകൾ ആണ് " "ഓഹ് നൈസ് ടൂ മീറ്റ് യു "(അജിത് ) "എന്നെ എങ്ങനെ ആണ് പരിചയം " "ഞാൻ ദേവ്ന്റെ ഫിയാൻസിയാണ്... ഇങ്ങളെ കുറിച്ച് കുറെ കേട്ടുട്ടുണ്ട്... കാണാൻ കയ്യും എന്ന് കരുതിയിരുന്നില്ല... എനിവേ നൗ ഐആം ഹാപ്പി.. " "മി ടൂ " "ദേവ് ഇപ്പൊ എവിടെ താമസം " "ബ്രിഡ്ജ്ന്റെ അടുത്ത് നിന്ന് ഏകദേശം അഞ്ചു മിനിറ്റ്ന്റെ ഡ്രൈവ് ഉണ്ടാകും... " "അഡ്രെസ്സ് നീ ഒന്ന് അയച്ചു തരുവേണ്ടി " "ആഹ് ആയിക്കോട്ടെ.. " അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഞങ്ങൾ പിരിഞ്ഞു... അങ്ങനെ വൈകുന്നേരം നമ്മൾ ശിവയേയും പിക് ചെയ്തു ഫ്ലാറ്റിൽക്ക്‌ വിട്ടു... ഇന്ന് ഡിന്നർ പുറത്തു നിന്നാണ് എന്ന് ശിവനോട്‌ പറഞ്ഞതിനാൽ അവൾ ഇന്ന് പുറത്തു പോകണം എന്ന് വാശി പിടിച്ചു ഇരിക്കാ... അങ്ങനെ നമ്മൾ ഒക്കെ ഒന്ന് ഫ്രഷ് ആയി വീണ്ടും അവളെ കൊണ്ട് കറങ്ങാൻ തീരുമാനിച്ചു... ഇപ്പ്രാവശ്യം നമ്മൾ ഡ്രൈവ് ചെയ്തത് നമ്മൾ ആയിരുന്നു... ശിവ പുറകിൽ നിന്ന് നമ്മളോട് ഒക്കെ സംസാരിക്കാണ്..

ഏട്ടൻ ആണെങ്കിൽ അവളോട്‌ എന്തൊക്കെയോ പറയുന്നുണ്ട്... നമ്മൾ ഒരു പുഞ്ചിരിയോടെ അതൊക്കെ കേട്ടോണ്ട് ഇരുന്നു... "ശിവ ഇന്ന് നിന്റെ മമ്മക്ക്‌ ഒരു സ്പെഷ്യൽ ഡേ ആണ് " "അതെന്താ... ഇന്നായിട്ട് ഒരു സ്പെഷ്യൽ " "നിന്റെ മമ്മ നാളെ മുതൽ ഒരു പോലീസ് ഓഫീസർ ആണ് " "കഗ്രാട്സ് മമ്മ... അതോണ്ട് ആണോ മമ്മ ഇന്ന് ഔട്ടിങ്ന് വന്നത് " "അതൊന്നും അല്ല ശിവ... നീ പറഞ്ഞതല്ലേ.. " "ഓഹ് പിന്നെ ഞാൻ പറഞ്ഞാൽ വരുന്ന ഒരാൾ " "അതെന്താ എനിക്ക് വന്നൂടെ " "ഓഹ് നമ്മൾ ഒന്നും പറയുന്നില്ല " "ഇന്ന് സ്കൂളിൽ എന്തെങ്കിലും ഉണ്ടായോ " "എന്ത് ഉണ്ടാവാൻ നമ്മൾ നല്ല കുട്ടിയല്ലേ " "അതോണ്ട് ആണല്ലോ ഞാൻ ചോദിച്ചത് " "പപ്പാ ഈ മമ്മ കണ്ടോ ഇറിറ്റേറ്റ് ചെയ്യുന്നേ " "ലക്ഷ്മി നീ എന്റെ മോളെ ദേഷ്യം പിടിപ്പിക്കല്ലേ... ഇത് മതിയോ മോളെ " "പപ്പാ.. " ഞാനും ഏട്ടനും പൊട്ടിച്ചിരിച്ചു.. ശിവ മുഖം വീർപ്പിച്ചു സീറ്റിൽ ഇരുന്നു... ഏട്ടൻ ആണെങ്കിൽ അവളെ മയക്കി എടുക്കാൻ ഉള്ള ശ്രമത്തിൽ ആണ്... നമ്മൾ ഒരു റെസ്റ്റോറന്റ്ക്ക്‌ വണ്ടി കയറ്റി... ശിവ ഇറങ്ങുന്ന ലക്ഷണം ഒന്നും ഇല്ല... നമ്മൾ കാറിൽ നിന്ന് ഇറങ്ങി അവളെ ഇക്കിളി ആകാൻ തുടങ്ങി...

"മമ്മ വേ..ണ്ടാട്ടോ.... ഞാ..ൻ ഞാൻ വരാം " അങ്ങനെ അതിൽ നിന്നിറക്കി ഏട്ടനോട്‌ ഒപ്പം അകത്തു കയറി.. ഇന്ന് പിന്നെ ശിവന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്ത ദിവസം ആയതിനാൽ അവൾ ഫുഡ്‌ ഒക്കെ ഓർഡർ ചെയ്തു... അങ്ങനെ അത് ഒക്കെ കഴിഞ്ഞു അവളുടെ ആഗ്രഹ പ്രകാരം ബീച്ചിൽ... നമ്മൾ അവിടെ ഉള്ള മണലിൽ ഇരുന്നു... ശിവ വെള്ളത്തിൽ കളിക്കുന്നുണ്ട്... കൂട്ടിനു ഏട്ടനും ഉണ്ട്... നമ്മൾ അതൊക്കെ നോക്കി അവിടെ തന്നെ ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ശിവ നമ്മളെയും കൂട്ടി വെള്ളത്തിലേക്ക്... ആദ്യം ഒന്ന് മസിൽ പിടിച്ചു നിന്നെങ്കിലും പിന്നെ ഞാൻ പതിയെ ആ പഴയ ആ ലക്ഷ്മിയിലേക്ക് മാറി.. അങ്ങനെ കുറെ നേരത്തെ ചുറ്റികറങ്ങലിനു ശേഷം ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ചു.... എല്ലാവരും ഒന്ന് ഫ്രഷ് ആയി പോയി കിടന്നു ഉറങ്ങി..... രാവിലെ ഫ്രഷ് ആയി നമ്മൾ കിച്ചണിൽ പോയി ഫുഡ്‌ ഉണ്ടാക്കാൻ തുടങ്ങി.. അപ്പോഴേക്കും ഏട്ടൻ ശിവാനിയെ ഫ്രഷ് ആക്കി ഞങ്ങൾക്ക് മൂന്നു പേർക്കും ഇടാൻ ഉള്ളത് എല്ലാം റെഡി ആക്കി വെച്ചു... അപ്പോഴേക്കും നമ്മൾ ഫുഡ്‌ ഒക്കെ ടേബിളിൽ കൊണ്ട് വെച്ചു ഫ്രഷ് ആകാൻ കയറി.....

നമ്മൾ ഫ്രഷ് ആയി വന്നപ്പോൾ നമ്മുക്ക് ഇടാൻ ഒരു ബ്ലാക്ക് സ്യുട്ട് റെഡി ആയിരുന്നു... നമ്മൾ അത് ഇട്ട് ഷർട്ട്‌ ഇൻചെയ്തു ഓവർ കോട്ട് കയ്യിൽ പിടിച്ചു നമ്മുക്ക് വേണ്ട ഫയൽ ഒക്കെ എടുത്തു വെച്ചു മുറി വിട്ട് ഇറങ്ങി... ശിവ നമ്മളെ ആദ്യമായി ആണ് ഈ കോലത്തിൽ കാണുന്നത്.. അതിന്റെ അന്തം വിടൽ ഒക്കെ ഓളെ മുഖത്തു ഉണ്ട്..... "മമ്മ യു ലുക്ക്‌ സൊ ജോർജിയെസ് " നമ്മൾ ഒന്ന് പുഞ്ചിരിച്ചു ഓളെ ബുക്ക്‌ ഒക്കെ ബാഗിൽ വെച്ചു ഫുഡ്‌ കഴിക്കാൻ ഇരുന്നു... അന്നേരം ഏട്ടൻ സിദ്ധുവിനെ വിളിച്ചു ഒരുമിച്ചു പോകാം എന്ന് പറഞ്ഞു... അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു റൂം ലോക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി.... ശിവ പുറകിലും നമ്മൾ ഫ്രണ്ടലും കയറി... ഏട്ടൻ ഡ്രൈവ് ചെയ്തു..ഞാൻ ഏട്ടന് ദേവ്ന്റെ അഡ്രെസ്സ് കാണിച്ചു കൊടുത്തു അങ്ങോട്ട്‌ വിടാൻ പറഞ്ഞു.... "മമ്മ നമ്മൾ ഇത് എങ്ങോട്ടാ " "ഒരു അങ്കിൾനെ കാണാൻ പോകാം " അങ്ങനെ അവന്റെ ഫ്ലാറ്റിൽ എത്തിയപ്പോൾ നമ്മൾ കാറിൽ നിന്നിറങ്ങി ശിവനെ കൂട്ടി ദേവ്ന്റെ മുറി ലക്ഷ്യം വെച്ചു നീങ്ങി.. ഏട്ടൻ വരുന്നില്ല എന്ന് പറഞ്ഞു...

അങ്ങനെ അവന്റെ മുറിയുടെ മുന്നിൽ എത്തിയപ്പോൾ ഞാൻ ഡോർ ഒന്ന് മുട്ടി.... കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവൻ വാതിൽ തുറന്നു... നമ്മളെ കണ്ട് ആദ്യം ഒന്ന് അന്തം വിട്ടു.. "വാട്ട്‌ എ സ്പ്രൈസ്‌... " "നമ്മളെ കൊണ്ട് ഇതൊക്കെ അല്ലേ പറ്റൂ " "വാ അകത്തു വാ " "മമ്മ ഇത് ആരാ.. " അപ്പോഴാ ദേവ് അവളെ ശ്രദ്ധിച്ചത്.. "അമ്മൂ " "ഐ ആം നോട് അമ്മു... കാൾ മി ശിവ ഓർ ശിവാനി " "ലക്ഷ്മി ഇത് " "എന്റെ മോൾ ആണ്... ശിവ ദിസ്‌ ഈസ്‌ ദേവ് അങ്കിൾ.. മമ്മയുടെ ഫ്രണ്ട് ആണ് " "ദേവ് നീ ഓഫീസിൽ വരാൻ നിക്കുവല്ലേ... നമ്മളും അങ്ങോട്ട്‌ ആണ്.. നീ വാ ഒരുമിച്ചു പോകാം " "ജസ്റ്റ്‌ വണ് മിനിറ്റ് " അവൻ ഡോർ ഒക്കെ അടച്ചു ഞങ്ങളുടെ കൂടെ പോന്നു... പിന്നെ ദേവ് ശിവയെ കൂടെ കൂടി... രണ്ടും കണക്ക.... അവളെ സ്കൂളിൽ എത്തിയപ്പോൾ ഞാൻ ഇറങ്ങി അവളെ ഗേറ്റ് വരെ കൊണ്ടാക്കി തിരിച്ചു പോന്നു... പിന്നെ സിദ്ധുവിനെ കൂട്ടി നേരെ ഓഫീസിൽക്ക്‌.... മൂന്നു പേരും സിഎം ന്റെ പ്രതേക സുബാർഷ ഉള്ളതിനാൽ എല്ലാം ആൾറെഡി സെറ്റ് ആയിരുന്നു... കേരളത്തിൽ ഞങ്ങൾ അന്വേഷണം നടത്തിയ കേസ്മായി റോക്കിക്ക്‌ ബന്ധം ഉള്ളതിനാൽ അവനെ അന്വേഷിക്കുന്ന ഗ്രൂപ്പിൽ തന്നെ ഞങ്ങളെ അപ്പോയ്ന്റ് ചെയ്തു....... ഇനി ഞാനും ലോകത്തെ കാക്കുന്നവരിൽ ഒരാൾ...

ഈ ജീവിതം കൊണ്ട് ആർകെങ്കിലും ഒരു ഗുണം ഉണ്ടായാൽ അത്‌ ആണ് നല്ലത്.... ഏട്ടന് വേറെ സെക്ഷൻ ആണ്... എന്നാലും ആർക്ക് എപ്പോ വേണമെങ്കിലും ആരെയും സഹായിക്കാം... റോക്കിയെ കണ്ടാൽ അവന്റെ എല്ലാ കള്ളകടത്തു അറിഞ്ഞിട്ട് അവനെ തട്ടാൻ ആണ് ഓർഡർ... അത് തന്നെ അല്ലേ നല്ലത്... ജനങ്ങളെ കൊല്ലുന്നവനെ എന്തിനാ വെറുതെ തീറ്റി പോറ്റുന്നേ..... ഇന്നത്തെ ദിവസം ഫുൾ റോക്കിയെ കുറിച്ച് ഇവർ കണ്ടത്തിയ കാര്യങ്ങൾ പറഞ്ഞു തരൽ ആയിരുന്നു.. അതിന്റെ ഇടയിൽ ദേവ്ന്റെ അമ്മായിയപ്പൻ വന്നു.. അതായത് ചീഫ്... അങ്ങനെ ഇന്നത്തെ ദിവസം കടന്നു പോയി... *ഇന്നേരം റോക്കിയുടെ താവുളത്തിൽ * "സർ സാറിന് ഒരു ഫോൺ " അവന് ഫോൺ ചെവിയിൽ വെച്ചു... "ഹലോ... പറ " "സിബിഐ ലക്ഷ്മി ആൻഡ് ഗാങ് ബാക്ക് " "വാട്ട്.... " "നമ്മുടെ എതിരാളികൾ എല്ലാം ഒരുമിച്ചു... അവൾ നമ്മുടെ കയ്യിൽ വിളയാടുന്ന ബിസിനസ് ഒക്കെ അറിഞ്ഞാൽ ഒരുത്തനും ജീവനോടെ പോകില്ല " "Damit " ആ ചാരൻ ഫോൺ വെച്ചതും അവൻ മുന്നിൽ കണ്ട സാധനങ്ങൾ തല്ലി ഒടിച്ചു.... "ലക്ഷ്മി.... നിനക്ക് ഇനി എന്റെ കയ്യിൽ നിന്ന് രക്ഷയില്ല... നീ കളി കാണാൻ കിടക്കുന്നേ ഒള്ളു.... വെയിറ്റ് ആൻഡ് വാച്ച് " .........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story