💞ഏകലവ്യ 💞: ഭാഗം 33

ekalavya

രചന: MINNA MEHAK

രാവിലെ എണീറ്റു ഫ്രഷ് ആയി എന്നത്തേയും പോലെ ശിവാനിയെ ഒരുക്കി സ്കൂളിൽ കൊണ്ട് വിട്ടു ഞാനും ഏട്ടനും ഓഫീസിൽക്ക്‌ വിട്ടു... മെയിൻ ഗേറ്റ് കടന്നു കാർ അകത്തു കയറി.. നമ്മൾ ഡോർന്റെ അടുത്ത് എത്തിയപ്പോൾ നമ്മളെ ഫിംഗർ പ്രിന്റ് വെച്ചു മാത്രം അകത്തു കടക്കാൻ പറ്റു ... നമ്മളെ കൈ സ്കാനെറിൽ വെച്ചപ്പോൾ നമ്മളെ അഞ്ചു വിരലും അതിൽ തെളിഞ്ഞു... കൂടെ നമ്മളെ ഫുൾ ഡീറ്റെയിൽസ് ഒക്കെ വന്നു... ഒടുവിൽ നമ്മളോട് ഐഡന്റിറ്റി കാർഡ് സ്വിപ് ചെയ്യാൻ പറഞ്ഞു... അതും കഴിഞ്ഞു നമ്മൾ അകത്തേക്ക് കടന്നു... ഏട്ടൻ ഏട്ടന്റെ സെക്ഷൻലോട്ട് വിട്ടു... നമ്മൾ നമ്മളുടെതും.... അവിടെ എത്തിയപ്പോൾ എല്ലാവരും എത്തിയിരുന്നു... സിദ്ധുവും ദേവും നമ്മളെ കണ്ടപ്പോൾ അടുത്ത് വന്നു... *സിദ്ധു * "സിദ്ധു എന്താ പണി ഒന്നും ഇല്ലേ "(ലക്ഷ്മി ) "നീ വന്നിട്ട് തുടങ്ങാം എന്ന് കരുതി... " "അതന്നെ... കുറേ കാലങ്ങൾ കഴിഞ്ഞു ജോലിക്ക് കയറിയത് കൊണ്ട തോന്നുന്നു നമ്മക്ക് അങ്ങട്ട് ഒരു പഞ്ചു കിട്ടുന്നില്ല "(ദേവ് ) "മിക്കവാറും നിന്നെ നിന്റെ അമ്മയപ്പൻ പഞ്ചർ ആക്കും "(സിദ്ധു )

"തമാശ ".. (ദേവ് ) "ഹ്ഹ്ഹ് ' പെട്ടന്ന് എല്ലാവരോടും അസ്സെംബ്ൾ ചെയ്തു നിൽക്കാൻ പറഞ്ഞു.... "ടുഡേ വി ഹാവ് a ഗുഡ് ന്യൂസ്.... ടുഡേ നമ്മക്ക് റോക്കിയെ പിടിക്കാൻ പറ്റും എന്ന വിശ്വാസം.... ബികോസ് അവൻ ഇന്ന് ഈ സിറ്റിയിൽ വരുന്നു എന്ന ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്.... സൊ നമ്മക്ക് " പറഞ്ഞു മുഴുവൻ ആകുന്നതിനു മുമ്പ് ലക്ഷ്മി ഒരു ഓഫീസറുടെ നേരെ ചാടി വീണു... അയാളുടെ നെഞ്ചിൻ കൂട് നോക്കി ചവിട്ടി... അയാൾ തെറിച്ചു ചെയറിൽ പോയി വീണു... നമ്മക്ക് ഒന്നും കത്തുന്നില്ല.. എന്തായാലും ഒരു കാരണം ഇല്ലാതെ അവൾ അങ്ങനെ ചെയ്യൂല എന്ന് അറിയുന്നത് കൊണ്ട് ഞാൻ നോക്കി നിന്നു.... അപ്പോഴേക്കും ശബ്ദം കേട്ട് എല്ലാവരും അവിടെ തടിച്ചു കൂടിയിരുന്നു... കൂട്ടത്തിൽ അജിത് ഏട്ടനും ഉണ്ടായിരുന്നു.... ഞാനും ദേവും ആ കാഴ്ച കണ്ടു നിന്നു... അവൾ അവളെ തനി രൂപം പുറത്തു എടുത്തു... "കൂടെ നിന്ന് ചതിക്കുന്നോ പന്ന നാറി " "ഇയാ..ൾ ഇത് എന്തൊ...ക്കെയാ..പ...റയു..ന്നേ " "നിനക്ക് അറിയില്ല അല്ലെ പന്ന മോനെ " "ലക്ഷ്മി ഹി ഈസ്‌ ആൻ ഓഫീസർ... നീ അതിര് കടക്കുന്നു "(മേൽ ഉദ്യോഗസ്ഥൻ ) "ആദ്യം കൂടെ നിക്കുന്നവരിൽ ഉള്ള ശത്രുക്കളെ തിരിച്ചറിയ എന്നിട്ട് മതി നാട്ടിൽ ഉള്ളതിനെ വേട്ടയാടൽ "

"എന്താ പറഞ്ഞു വരുന്നത് " "ഈ പന്ന മോൻ നിങ്ങളുടെ പ്ലാൻ മുഴുവൻ ചോർത്തിയിട്ടുണ്ട്... വെറുതെ അല്ല ഇത്ര ഫോഴ്സ് ഉണ്ടായിട്ടും നിങ്ങൾക്ക് അവനെ പിടിക്കാൻ സാധിക്കാത്ത " വീണ്ടും അവൾ അവനു നേരെ തിരിഞ്ഞു... "ആർക്കാ നീ വിളിച്ചത് എന്ന് എനിക്ക് അറിയണ്ട... കാരണം അവനുമായി നിനക്ക് ഒരു ഡയറക്റ്റ് ബന്ധം ഉണ്ട് എന്ന് ഞാൻ ഇന്നലെ തന്നെ മനസ്സിൽ ആക്കിയിട്ടുണ്ട്... ഇനി നിന്നോട് ഒരൊറ്റ ചോദ്യം... where is he? " "I don't know " "ദേ കള്ളം പറഞ്ഞാൽ ഇപ്പൊ കിട്ടിയതിനേക്കാൾ ഇരട്ടി അങ്ങ് തരും " അവൻ ഒന്ന് കൊട്ടി ചിരിച്ചു... എന്തായാലും അവൻ പെട്ടു എന്ന് അവനു തന്നെ മനസ്സിൽ ആയി... "ഞാൻ പറഞ്ഞില്ലെങ്കിലും നീ പറയുന്നത് മുഴുവൻ അവൻ കേൾക്കുന്നുണ്ട് " ഞങ്ങൾ എല്ലാവരെയും നോക്കി... ആരെ കയ്യിലും ഒന്നും തന്നെ കാണാൻ ഇല്ല.. അപ്പൊ ലക്ഷ്മി അവന്റെ വാച്ച് ഊരി അതിന്റെ പുറകിൽ വെച്ചിരിക്കുന്ന ഒരു ക്യാമറ എടുത്തു... എന്നിട്ട് അവനെ നോക്കി ഒന്ന് ചിരിച്ചു... അവൻ ആകെ പേടിച്ചു ഇരിക്ക..... അത്‌ കണ്ടതും നമ്മളെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു... ഒരുപാട് നാളുകൾക്കു ശേഷം കാട്ടിലെ രാജ്ഞി വേട്ടക്ക് ഇറങ്ങിയിരിക്കുന്നു... "ഇതാണ് നിന്റെ നെഗളിപ്പ് എങ്കിൽ അത് ഇന്നലെ മുതൽ നമ്മൾ ഹാക്ക് ചെയ്തു വെച്ചിട്ടുണ്ട്....

നിന്നെ പോലെ ഒരാൾ ഈ ഇക്കൂട്ടത്തിൽ ഇല്ലാതെ ഇരിക്കില്ല എന്ന് എനിക്ക് അറിയാം...... അതോണ്ട് തന്നെ നമ്മൾ ഒക്കെ മുൻകൂട്ടി കണ്ടിരുന്നു... പക്ഷേ നീ ഇത്ര മണ്ടൻ ആണന്നു ഞാൻ അറിഞ്ഞില്ല... ആരെങ്കിലും ഇങ്ങനെ ഒരു ഇൻഫർമേഷൻ ചോർത്താൻ ഫോൺ ഉപയോഗിക്കോ... " അവൻ ഉമിനീർ ഇറക്കി... ലക്ഷ്മി അവന്റെ ഫോൺ എടുത്തു സൊസൈറ്റിക്ക്‌ വേണ്ടി പോലീസ്നെ ഹെല്പ് ചെയ്യുന്ന ഹാക്കർസ്ന്റെ കയ്യിൽ കൊടുത്തു... അന്നേരം അവനെ പിടിച്ചു ഒരു ചെയറിൽ ഇരുത്തി വിലങ്ങു വെച്ചു... ലക്ഷ്മി ഹാക്ക് ചെയ്യുന്നവർക്ക് ദിശ കാണിച്ചു കൊടുക്കുന്നു.... ഒരൊറ്റ ദിവസം കൊണ്ട് അവൾ എല്ലാവരെയും കയ്യിൽ എടുത്തു... അജിത് ഏട്ടൻ ആണെങ്കിൽ പോയ കിളികളെ പിടിച്ചു കൊണ്ട് വരുന്നതിരക്കിൽ ആണ്.... *ഇന്നേരം റോക്കി * "ക്രിസ്റ്റി എന്തെങ്കിലും " "നതിംഗ് സർ... അവർ നിങ്ങളെ സ്കെച്ച് ചെയ്തു എന്ന് മാത്രം അറിയാൻ കഴിഞ്ഞു...ഇപ്പൊ ഫോൺ സ്വിച്ച് ഓഫ്‌ "

"Damit " "സർ ഒരു പ്രോബ്ലം " "എന്താ ". "നമ്മടെ സിസ്റ്റം അവർ ഹാക്ക് ചെയ്തു " "ഹൗ it is പോസ്സിബിൾ " "സർ നമ്മുടെ ഡിവൈസ് കോഡ് or നമ്മളെ എന്തെങ്കിലും ഈ സിസ്റ്റം ആയി ബന്ധപെട്ട് ഉണ്ടെങ്കിൽ അത് വെച്ചു നമ്മക്ക് ഇത് ഹാക്ക് ചെയ്യാം.... ബട്ട്‌ അത് ചെയ്യാൻ അത്ര സിമ്പിൾ അല്ല.... എനിക്ക് പോലും അത് ചെയ്യാൻ പാട " "ജോസ്.... ഐ വാണ്ട്‌ to ഗോ ലണ്ടൻ... near ബ്രിഡ്ജ് " "സർ its not safe " "ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി " "ലക്ഷ്മി ഇനി പോരാട്ടം നേർക്കു നേർ... ഞാൻ വരുന്നു നിന്റെ മുമ്പിലേക്ക്... നിനക്ക് നഷ്ടങ്ങളുടെ ലിസ്റ്റിൽ പേരുകൾ ഇനിയും കുറിക്കാൻ വേണ്ടി " ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story