💞ഏകലവ്യ 💞: ഭാഗം 34

ekalavya

രചന: MINNA MEHAK

"ലക്ഷ്മി നിന്നെ ചീഫ് വിളിക്കുന്നു " "സിദ്ധു ഇത് ഒന്ന് പറഞ്ഞു കൊടുക്ക്... ഞാൻ ഇപ്പോ വരാം " ഞാൻ അതും പറഞ്ഞു ചീഫ്ന്റെ റൂം ലക്ഷ്യം വെച്ചു നീങ്ങി.... അവിടെ വേറെ രണ്ടു ഓഫീസർസ് പിന്നെ ഏട്ടനും ഉണ്ടായിരുന്നു... നമ്മൾ ഏട്ടനെ നോക്കി ഒന്ന് ചിരിച്ചു ഏട്ടന്റെ അടുത്തുള്ള ചെയറിൽ പോയി ഇരുന്നു...... "ഹ ഇനി തുടങ്ങാം... "(ഒരാൾ ) "ഓക്കേ... കം to തി പോയിന്റ്.... ഇന്ന് റോക്കി ഇവിടെ വരുന്നുണ്ട് എന്ന ഇൻഫർമേഷൻ നമ്മക്ക് കിട്ടിയിരുന്നു... ബട്ട്‌ നമ്മൾ അവനെ സ്കെച്ച് ചെയ്ത ഇൻഫർമേഷൻ അവൻ അറിഞ്ഞത് കൊണ്ട് അവൻ ഇനി ചാൻസ് കുറവാണ്..അതുകൊണ്ട് നമ്മക്ക് പ്ലാൻ ചേഞ്ച്‌ ചെയ്യേണ്ടി വരും.... " "അതിന്റെ ആവിശ്യം വരില്ല സർ... അവൻ വരും അതും എന്നെ തേടി കൊണ്ട്... ജസ്റ്റ്‌ ടു ഹാവേഴ്സ് അതിനുള്ളിൽ അവൻ ഇവിടെ എത്തി എന്ന് പറഞ്ഞു അവൻ തന്നെ എന്നെ വിളിക്കും.." "ഹൗ do യു നോ " "സാറിന് അറിയാം ഞാൻ എങ്ങനെ ഡയറക്റ്റ് ഇവിടെ എത്തിയ എന്ന്... എന്നിട്ടും വേണോ ഈ ചോദ്യം "

"ഓക്കേ ഫൈൻ... നിന്റെ പെർഫോമൻസ് കണ്ടിട്ട് നിന്നെ അപ്പോയ്ന്റ്മെന്റ് ചെയ്യാൻ ഞങ്ങൾ എന്നും റെസ്‌പെക്ട് നൽകുന്ന ഒരു സ്റ്റേറ്റ് ആയ കേരള സിഎംന്റെ സ്പെഷ്യൽ റെക്കമെന്റഷന് കൊണ്ട് ആണ് കയറിയത് എന്ന്.. ബട്ട്‌ ഇത് എങ്ങനെ നിനക്ക് ഇത്ര കൃത്യമായി അറിയാം " "സർ എന്റെ നാട്ടിൽ വെച്ചു ഉണ്ടായ ഒരു പ്രശ്നത്തിൽ ഞങ്ങൾ തമ്മിൽ വലിയ തോതിൽ ഒരു ശത്രുത... ഇങ്ങനെ ഒരു ചാൻസ് കൂട്ടുമ്പോ അവൻ അത് വെറുതെ കളയില്ല " "ഓക്കേ അങ്ങനെ ആണെങ്കിൽ അവനെ സ്കെച്ച് ചെയ്യാൻ ഉള്ള പ്ലാൻ റെഡി ആക്കണം " "സർ അതിനു അവൻ എവിടെ വരും എന്നറിയണം "(ഒരാൾ ) "സർ അതിന്റെ ആവിശ്യം ഇല്ല... ഇന്ന് നമ്മുക്ക് അവനെ പിടിക്കാൻ കയില്ല " "ലക്ഷ്മി താൻ എന്താ പറയുന്നേ... നമുക്ക് ഇത്ര വലിയ ഫോഴ്സ് ഉണ്ടായിട്ട് പിടിക്കാൻ കയ്യില്ലാന്നോ " "ഏട്ട...ഒരു ക്രിമിനലിനെ പിടിക്കാൻ ഒരു പോലീസ് ബുദ്ധി പോരാ... ക്രിമിനൽ മൈൻഡ്ലൂടെ തന്നെ ചിന്ധിക്കണം " "ലക്ഷ്മി പറഞ്ഞു വരുന്നത് " "സർ.. അവൻ എന്തായാലും പിടിക്കപെടും എന്നറിയുന്നതുകൊണ്ട് അവൻ ഒരു നല്ല വഴി സ്വീകരിച്ചു ആയിരിക്കില്ല വരുന്നത്....

ഒന്നെങ്കിൽ ഡയറക്റ്റ് അല്ലെങ്കിൽ " "അല്ലെങ്കിൽ " "അല്ലെങ്കിൽ പല ഓപ്ഷൻ ഉണ്ട്... ഫോർ എക്സാമ്പിൾ നിങ്ങൾ ഇതിന് മുമ്പ് നടത്തിയ ഒരു കേസ് തന്നെ നോക്കുവാണെങ്കിൽ അതിൽ അവൻ ഒരു ട്രക്ക് വഴിയാണ് വന്നത്.. സൊ ഇങ്ങനെ എന്തെങ്കിലും ഒരു വഴി " "ആഹ് അങ്ങനെ ആണെങ്കിൽ കാര്യം എളുപ്പം ആയി... സിറ്റി ഫുൾ ചെക്കിങ് എർപ്പെടുത്താം " അതും അവർ എല്ലാം ഇറങ്ങി പോയി... ഏട്ടൻ ഒഴിച്ച്... "ലക്ഷ്മി നിനക്ക് തോന്നുന്നുണ്ടോ അവൻ അങ്ങനെ വരും എന്ന് " "ഇല്ല ഏട്ട...എന്നാലും നമ്മളെ കയ്യിൽ നിന്ന് ഒരു വീഴ്ച സംഭവിക്കരുതല്ലോ " "പിന്നെ എന്താ " "ഞാൻ പറഞ്ഞതു ശരിയാണെങ്കിൽ ഇപ്പൊ അവൻ എനിക്ക് വിളിക്കും " അത് പറഞ്ഞു തീരുമ്പോഴേക്കും ലക്ഷ്മിയുടെ ഫോൺ റിങ് ചെയ്തു..... അറ്റൻഡ് ചെയ്തു ഫോൺ സ്‌പീക്കറിൽ ഇട്ടു "ഹലോ " "വെൽക്കം ബാക്ക് ലക്ഷ്മി വേണുഗോപാൽ " "ഹ ഞാൻ വിചാരിക്കയായിരുന്നു എന്താ നിന്റെ കാൾ വരാതെ " "ഹോ എന്താ അണയാൻ ഉള്ള തീ ആദ്യം ഒന്ന് ആളിക്കത്തും എന്ന് പറയും പോലെ... നിന്റെ ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ലല്ലോ " "മാറാൻ നീ അല്ല ഞാൻ "

"ഐ ലൈക്‌ it എന്നോട് തുല്യമായ ശത്രു... " "എനിക്കും " "നൗ ഞാൻ ഇപ്പൊ എവിടെ ഉണ്ട് എന്നറിയോ... നിന്റെ മകൾ പഠിക്കുന്ന സ്കൂളിൽ " "........" "എന്താ പേടിച്ചു പോയോ... ഇനി നിനക്കു അവളെ ടീച്ചറെ വിളിച്ചു തടയാൻ പറ്റുമോ എന്ന് നോക്ക്... ഞാൻ നിന്റെ മക്കൾ വരുന്നതിനായി കാത്തിരിക്കുന്നു " "ഡാ... "(അജിത് ) "ശ്ശ്... കിടന്നു കാറാതെ.... ടുഡേ ഹേർ ലാസ്റ്റ് ഡേ... സൊ sad " അത് പറഞ്ഞു അവൻ ഫോൺ വെച്ചു.... ഇത് ഞാൻ പ്രതീക്ഷിചത... ഇനി ശിവാനി കാര്യം ഹാൻഡിൽ ചെയ്യും.. എന്നാലും അവൾക്ക് പരിമിതികൾ ഉണ്ട്... "ഏട്ട വണ്ടി എടുക്ക്.. ' വണ്ടി മുന്നോട്ടു പോയി കൊണ്ടിരുന്നു.. "ലക്ഷ്മി ഒരാളെ ഫോണും എടുക്കുന്നില്ല... " "ഡോണ്ട് വറി ഒന്നും സംഭവിക്കില്ല " നേരെ സ്കൂൾ ലക്ഷ്യം വെച്ചു നീങ്ങി .. *ഇന്നേരം സ്കൂളിൽ * റോക്കി നേരെ റിസപ്ഷൻൽ ചെന്നു... "വാട്ട്‌ ഐ ക്യാൻ do ഫോർ യു സർ " "എനിക്ക് ഫസ്റ്റ് സ്റ്റാൻഡിൽ പഠിക്കുന്ന ശിവാനി എന്ന കുട്ടിയെ കാണണം " "ഓക്കേ... ആദ്യം ആരാ എന്താ എന്നൊക്കെ ഈ ബുക്കിൽ ഡീറ്റെയിൽസ് ചേർക്കണം " "Sure " റോക്കി അതിൽ വ്യാജ ഡീറ്റെയിൽസ് ചേർത്തു...

"സർ അവിടെ ഇരിക്കാം... " "താങ്ക്സ് " റോക്കി ലൈബ്രറിയിൽ പോയി ഇരുന്നു... സ്റ്റാഫ് അവിടെ നിന്ന് പോയതും അവൻ ചുറ്റും കണ്ണോടിച്ചു... എല്ലാം സേഫ് ആണ് എന്ന് ഉറപ്പുവരുത്തി അവൻ കയ്യിലെ ഗൺ ഒന്ന് തടവി കോട്ട്ന്റെ ഉള്ളിൽ ഒളിപ്പിച്ചു... കുറച്ചു കഴിഞ്ഞപ്പോൾ ശിവാനി ആ സ്റ്റാഫ്ന്റെ കൂടെ വന്നു.. "ശിവാനി... ഇതാ നിന്റെ അങ്കിൾ " ശിവാനി അവനെ ഒന്ന് നോക്കി.. "മാം if you dont mind നിങ്ങൾ എന്റെ കൂടെ വരോ " "ശിവാനി നിന്റെ അങ്കിൾ.. അതിന്റെ ഇടയിൽ ഞാൻ " "ഓക്കേ മിസ്സ്‌ പോവേണ്ട... കാരണം ഇയാളെ എനിക്ക് അറിയൂല... എന്റെ മമ്മ പറഞ്ഞിട്ടുണ്ട് മമ്മയോ പാപ്പയോ അല്ലാതെ ആരു വന്നാലും പോവരുത് എന്ന് " അന്നേരം അവൾക്ക് റോക്കിയെ സംശയം തോന്നി..... "സർ നിങ്ങളെ കുട്ടിക്ക് അറിയില്ല എന്ന പറഞ്ഞത്... " "എന്നെ അറിയാൻ വഴിയില്ല.. ഞാൻ ഒരുപാട് കാലങ്ങൾക്ക്‌ ശേഷം ആണ് അവളെ കാണാൻ വരുന്നത്.. അത"

"ബട്ട്‌ കുട്ടി നിങ്ങളെ കാണാൻ കൂട്ടാക്കുന്നില്ല.. സൊ ഐ ആം സോറി " . അന്നേരം റോക്കിക്ക്‌ ദേഷ്യം വന്നു.. അവൻ കണ്ട്രോൾ ചെയ്തു നിന്നു..... "ഓക്കേ നിങ്ങൾക്ക് പോകാം... ഞാൻ അവളെ വീട്ടിൽ പോയി കൊണ്ടോളം " അതും പറഞ്ഞു അവൻ ലൈബ്രറി വിട്ട് ഇറങ്ങി... തികച്ചും ശാന്ത അന്തരീക്ഷം... വരാന്തയിലൂടെ നടന്നു പോകുന്ന ശിവാനി... അവളെ നോക്കി ഒന്ന് പുച്ഛിച്ചു കയ്യിൽ കരുതിയ ഗൺ അവളെ നെഞ്ച് ലക്ഷ്യം വെച്ച് നിറുത്തി..... തിരിഞ്ഞു നോക്കിയ ശിവാനി... ആ സമയത്തു തന്നെ റോക്കി ഷൂട്ട്‌ ചെയ്തു... ബുള്ളറ്റ് യഥാസ്ഥാനം അവളുടെ നെഞ്ചിൽ തന്നെ കൊണ്ടു... "ആഹ് " ആ കാഴ്ച കണ്ട എല്ലാവരും നിലവിളിക്കാൻ തുടങ്ങി.... റോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു വണ്ടിയിൽ കയറി ഇരുന്നു.. അന്നേരം ലക്ഷ്മിയുടെ വണ്ടി സ്കൂൾ കോമ്പൗണ്ടിലേക്ക് കയറി... അത് കണ്ടു പുച്ഛിച്ചു റോക്കി വണ്ടി എടുത്തു ഗേറ്റ് കടന്നു പോയി.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story