💞ഏകലവ്യ 💞: ഭാഗം 37 || അവസാനിച്ചു

ekalavya

രചന: MINNA MEHAK

 പരുപാടിയിൽ പങ്കടുത്തു ഞാനും ഏട്ടനും സിദ്ധുവും ചീഫ്നോട്‌ കാര്യങ്ങളുടെ കിടപ്പ് പറഞ്ഞു... എത്രെയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ പറഞ്ഞു... നമ്മൾ ശിവാനിയെയും ലിജോയേയും കാർത്തിയുടെ അടുത്ത് നിർത്തി കുറച്ചു സ്റ്റാഫ്‌ അസിസ്റ്റന്റ് ചീഫ്ന്റെ വീട് ലക്ഷ്യം വെച്ചു നീങ്ങി.... വീടിന്റെ ഗേറ്റ്നടുത് എത്തിയപ്പോൾ അവിടെ നിന്ന് ഒരു കാർ ഞങ്ങളെ മറികടന്നു പോയി.... അതിൽ നിന്ന് തല പുറത്തേക്ക് ഇട്ടു അവൻ ലക്ഷ്മിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "ഏട്ട.. അവൻ അവൻ അതിൽ ഉണ്ട്... അവന്റെ പുറകെ വിട് " അവന്റെ പുറകെ ഇഞ്ചോട് ഇഞ്ചു വെത്യാസത്തിൽ കാറുകൾ ഫോളോ ചെയ്യാൻ തുടങ്ങി... ലക്ഷ്മി ഗൺ എടുത്തു അവന്റെ കാറിന്റെ ടയർ നോക്കി ഷൂട്ട്‌ ചെയ്തു... നൊടിയിടയിൽ അവൻ കാർ തിരിച്ചു.. ആ റോഡിലൂടെ ആ വാഹനങ്ങൾ പറപറന്നു... ഒടുവിൽ അവൻ വിജനമായ ഒരു റോഡിലെക്ക്‌ വണ്ടി തിരിച്ചു..... നല്ല തണുപ്പ് ആയതിനാൽ അവിടെ ഇവിടെ ചിതറി കിടക്കുന്ന ഐസ് കഷ്ണങ്ങൾ..

പക്ഷേ അന്നേരം ലക്ഷ്മിയുടെ കണ്ണിൽ ഇരയെ കണ്ട സന്ദോഷത്തിൽ ആയിരുന്നു... അതുപോലെ അജിത്ന്റെ കാലിന് ചീറ്റ പുലിയുടെ വേഗമുണ്ടായിരുന്നു..ഒടുവിൽ അജിത് അവനെ ഓവർടേക് ചെയ്തു വണ്ടി മുന്നിൽ നിർത്തി... ഇതുപോലെ അവന്റെ പുറകിലും സൈഡിലും എല്ലാം എല്ലാവരും വളഞ്ഞു... ലക്ഷ്മി വണ്ടിയിൽ നിന്നിറങ്ങി... ഏത് നേരവും അറ്റാക്ക് ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ അവൾ കാറിന്റെ തുറന്ന ഡോറിനെ മറവിൽ നിന്നു.... എല്ലാവരും ജാഗ്രതയോടെ അവന്റെ നീക്കം നോക്കി നിന്നു.. ഏത്നേരവും മരണം സംഭവിക്കും... ലക്ഷ്മി തന്റെ ഗൺ ഉപയോഗിച്ച് അവൻ ഇരിക്കുന്ന സൈഡിലെ ഗ്ലാസ്‌ ലക്ഷ്യം വെച്ചു ഷൂട്ട്‌ ചെയ്തു.. പക്ഷേ ഗ്ലാസ്‌ പൊട്ടിയില്ല... ലക്ഷ്മി തുടർച്ചയായി ഏഴ് പ്രാവശ്യം ഷൂട്ട്‌ ചെയ്തു.. അതോടെ ഒരു വലിയ ശബ്ദത്തോടെ ഗ്ലാസ്‌ പൊടിഞ്ഞു വീണു.. അന്നേരം റോക്കി അതിൽ നിന്നിറങ്ങി.. പിന്നെ അവിടെ പൊരിഞ്ഞ പോരാട്ടം ആയിരുന്നു.. അവനെ ചെറുത് നിൽക്കുന്നതിൽ കുറെ സ്റ്റാഫിന് പരിക്ക് പറ്റി... ദേഷ്യം കയറിയ ലക്ഷ്മി ഗൺ എടുത്തു അവന്റെ കാൽ നോക്കി ഒന്ന് ഷൂട്ട്‌ ചെയ്തു...

.അന്നേരം അജിത്തിന്റെ നേരെ വെടി ഉതിർക്കാൻ ഉള്ള ശ്രമത്തിൽ ആയതിനാൽ അവനു അത് തടയാൻ കഴിഞ്ഞില്ല.. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു അവനെ അറസ്റ്റ് ചെയ്തു വണ്ടിയിൽ കയറ്റി അവന്റെ മുഖത്തു മയക്കാൻ ഉള്ള സ്പ്രേ അടിച്ചു ബോധം കെടുത്തി നേരെ ഓഫിസിൽക്ക്‌.... അവനെ പിടിച്ചു കൊണ്ടുവരുന്നത് അസിസ്റ്റന്റ് ചീഫ് ഗ്ലാസ്സിലൂടെ കാണുന്നുണ്ടായിരുന്നു.. അന്നേരം അവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ അങ്ങ് മിന്നി... അവനെയും റോക്കിയെയും പിടിച്ചു കെട്ടി ചീഫ്നെ വിളിച്ചു തന്റെ ജോലി ചെയ്ത കാര്യം വിളിച്ചു പറഞ്ഞു... ഇനി എല്ലാം അവർ തീരുമാനിക്കട്ടെ..... AFTER FEW YEARS * ഒരു വൈറ്റ് ഷർട്ട്‌ ആൻഡ് ജീൻസ് വേഷമുള്ള ഒരു പെൺകുട്ടി ബൈക്ക് ഒന്ന് സൈഡ് ആക്കി കഫെയിൽ കയറി ഇരുന്നു... "ഡാ അക്ഷയ്.... ഇന്ന് ആ ലിജോനെ ഈ പരിസരത്ത് കണ്ടു പോകരുത് എന്ന് വിളിച്ചു പറഞ്ഞേക്ക്... അവന്റെ സൺ‌ഡേയിലെ തിരക്ക്... " "എന്റെ ശിവാനി എന്താ ഇന്ന് ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്ന" "എന്റെ മുഖം അല്ലെ വല്ലാതെ ചോദ്യം ചെയ്യല്ലേ കസ്റ്റമർ വന്നിരിക്കുന്നതു കണ്ടില്ലേ..

പോയി ഫുഡ്‌ സെർവു ചെയ്യടാ " അവൾ അവിടെ ഇരുന്ന കണക്ക് ഒക്കെ നോക്കാൻ തുടങ്ങി... നോക്കല്ല പിറുപിറുക്ക അല്ലാതെ ഒന്നും അല്ല... അക്ഷയ് (സിദ്ധാർഥ്ന്റെ മകൻ ) ഒന്ന് ചിരിച്ചു... "ശിവ... നിന്നെ ദേവ് അങ്കിൾ അന്വേഷിച്ചു... ആകാശ് ഇന്ന് പത്തു മണിക്ക് വരുവോള്ളു " "ഒക്കത്തിനും തോന്നുമ്പോൾ വരട്ടെ... ആര് വന്നാലും ആ ലിജൊനെ ഈ പരിസരത്ത് കണ്ടു പോകരുത്... " "ദേ വരുന്നു പരിസരത്ത് കാണരുത് എന്ന് പറഞ്ഞ ആള് " "ശിവ സോറി... നമ്മൾ കൊഞ്ചം ലേറ്റ് ആയി ഇജ്ജ് ക്ഷമി.. " "അക്ഷയ് തിരക്ക് ഉള്ളോളോട് എനിക്ക് സംസാരിക്കാൻ ഇല്ലന്ന് പറ " "അവൾക് സംസാരിക്കാൻ ഇല്ലന്ന് " "ടി... പ്രീതി വന്നു സംസാരിക്കായിരുന്നു അതോണ്ട് ആണ് ഫോൺ എടുക്കാഞ്ഞേ ". "സൺ‌ഡേ ആണോടാ നിന്റെ ബിസി " . അതും പറഞ്ഞു ശിവ എണീറ്റു അവന്റെ കോളറിൽ പിടിച്ചു... "ഡാ അക്ഷയ് ഇവൾ ഇന്ന് എന്നെ കൊല്ലും... അതിനു മുമ്പ് പിടിച്ചു മാറ്റടാ " "ഞാൻ എങ്ങും ഇടപെടുന്നില്ല... എന്നിട്ട് വേണം എനിക്കും കൂടി കിട്ടാൻ... നിങ്ങൾ കാരി ചെയ്യ് ഞാൻ ഇത് ഒക്കെ ഒന്ന് സെർവ് ചെയ്യട്ടെ... "

അതും പറഞ്ഞു അക്ഷയ് ഫുഡ്‌ സെർവ് ചെയ്യാൻ തുടങ്ങി.. അപ്പൊ തന്നെ ആകാശ് അകത്തു വന്നു.. അതിൽ ഒന്നും ഇടപെടാതെ അവൻ ആകാശ്ന്റെ അടുത്ത് വന്നു... "എന്താടാ പ്രശ്നം " "കുറച്ചു ഗുരുതരം ആണ്... ഇന്ന് സൺ‌ഡേ അല്ലെ.. ലിജോനെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല.. സൺ‌ഡേ അവൻ ഇവിടെ നേരത്തെ വരുന്നത് അല്ലെ... അതിന്റെ പുകിൽ ആണ് " "ഫോൺ എടുക്കാഞ്ഞിട്ടോ.. നോ വേ " "അതിന്റെ കാരണം അവന്റെ കീഴിൽ ഉള്ള സ്റ്റാഫ് ആ പ്രീതി ആണ്.. അപ്പൊ കിട്ടുന്നതിന്റെ ഡോസ് കൂടി അത്രേ ഒള്ളു... നീ അത് തീർപ്പ് ആകുന്നോ അതോ നമ്മളെ കൂടെ കൂടുന്നോ " "നമ്മൾ നിന്റെ കൂടെ കൂടുന്നു.. ആരാ അറിഞ്ഞോണ്ട് ട്രെയിനിനു തല വെക്ക... എന്നാലും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് പോലും നോക്കുന്നില്ലല്ലോ ആ രണ്ടണ്ണം " "നീ അത് നോക്കാതെ ആ കോഫി കൊണ്ട് കോട " ആകാശും അവന്റെ പണിക്ക് തിരിഞ്ഞു.......

"ഡാ നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.. സൺ‌ഡേ ഒരാളെ വിളിക്കാൻ നിക്കണ്ട എന്ന്... എന്നിട്ട് അവളോട് ഒളിപ്പിക്കാൻ പോയിരിക്കുന്നു " "സത്യം നമ്മൾ ഒരു കേസ് കാര്യം പറഞ്ഞത" അവന്റെ വയറിനിട്ട് ഒന്ന് കുത്തി.. അവന്റെ കോളറിൽ പിടിച്ചു ടേബിളിൽ കിടത്തി... ശിവ അവന്റെ സൈഡിൽ കാൽ കുത്തി നിന്നു... "ശിവ... നാറ്റിക്കരുത്.. ഒന്നും ഇല്ലങ്കിലും നമ്മൾ ഒരു ips കാരൻ അല്ലെ " "അതൊക്കെ അങ്ങ് സ്റ്റേഷനിൽ... ഇവിടെ നീ എന്റെ.. " "ബാക്കി പറ " "സൗകര്യം ഇല്ല " "ഇനി ഉണ്ടാവൂല " "ഇനി ഉണ്ടാകാൻ നമ്മൾ അന്റെ കൂടെ ഉണ്ടാവൂല... " അതും പറഞ്ഞു ശിവ അവിടെ നിന്ന് എണീറ്റു മറ്റോലെ കൂടെ കൂടി.... ലിജോ ഒന്ന് ശ്വാസം വലിച്ചിട്ടു അവളെ പുറകെ പോയി....അവളെ പൊക്കി എടുത്തു "ഡാ രണ്ടാളും വന്നു വണ്ടിയിൽ കയറട " അവർ രണ്ടാളും കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.... ഒടുവിൽ നിർത്തിയത് ബീച്ചിൽ... ലിജോ വണ്ടിയിൽ നിന്നിറങ്ങി ശിവാനിയെ എടുത്തു വണ്ടിയുടെ ബോണറ്റിൽ ഇരുത്തി.... അവൻ കൈ രണ്ടും ചെവിയിൽ വെച്ചു ഏത്തം ഇടാൻ തുടങ്ങി...

അപ്പൊ ശിവാനി പൊട്ടിച്ചിരിച്ചു... "ശിവ... മമ്മ വിളിച്ചു... നിന്നോട് ജോലിക്ക് കയറാൻ പറഞ്ഞു "(ലിജോ ) "ആന്റി പറഞ്ഞതിലും കാര്യം ഉണ്ട്... നിനക്കും കിട്ടിയത് അല്ലെ ഈ കുപ്പായം "(അക്ഷയ് ) "Enough... മമ്മക്ക്‌ അറിയാമല്ലോ നമ്മക്ക് ഈ യൂണിഫോം ഇഷ്ടം അല്ലെന്ന്..... ലീവ് it മമ്മ എന്ന് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു " "അതിന് അവർ എന്ത് പിഴച്ചു... ഒന്നെങ്കിൽ ഈ കാക്കി അണിയാൻ പറഞ്ഞു.. അല്ലെങ്കിൽ കെട്ടാൻ പറഞ്ഞു... " "ആകാശ് നിനക്ക് അറിയാലോ പപ്പയും ഋതിക്കും (ശിവന്റെ അനിയനു )അവിടെ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ അവിടേക്ക് പോകുന്നെ.... " "ശിവ നീ ആലോചിച്ചു നോക്ക്.... നമ്മളിൽ നാല് പേരിൽ ഒതുങ്ങിയ രഹസ്യം മമ്മ അറിഞ്ഞാൽ " "അറിഞ്ഞാൽ... മമ്മ പൊക്കി എടുത്തു ജയിലിൽ കൊണ്ടിടും... നോ ഡൌട്ട് " "ഇനി പറ എന്താ പ്ലാൻ " "ഒന്നും ഇല്ല... ലിജോ എന്തായാലും ഒരാഴ്ച ലീവ് എടുത്തിരിക്കല്ലേ... സൊ നമ്മൾ ഇന്ന് രാത്രികത്തെ ട്രെയിനിൽ എറണാകുളത്തേക്ക് തിരിക്കുന്നു " "ഓക്കേ ടണ് " "അപ്പൊ കഫെ കുഞ്ഞിക്കാനെ ഏൽപ്പിച്ചു പാക്കിങ് " നേരെ കുഞ്ഞിക്കനോട്‌ കാര്യം പറഞ്ഞു ലഗേജ് ഒക്കെ റെഡി ആക്കി ട്രെയിൻ ലക്ഷ്യം വെച്ചു നീങ്ങി... അവിടെ എത്തി നമ്മൾ എല്ലാവരും കയറി എറണാകുളത്തേക്ക് യാത്ര തിരിച്ചു.....

"ലക്ഷ്മി നീ ഈ ന്യൂസ്‌ കണ്ടോ " അക്ഷയ് അവൾക്ക് ഫോൺ നീട്ടി.. അവൾ ആ വീഡിയോ കണ്ടു പൊട്ടിചിരിക്കാൻ തുടങ്ങി... ഫോൺ കയ്യിൽ നിന്ന് വാങ്ങി ലിജോ ആ വീഡിയോ കണ്ടു.. പിന്നെ അവിടെ കൂട്ടച്ചിരി ആയിരുന്നു... എന്താ എന്നല്ലേ... നമ്മളെയും ലിജോനെയും ചേർത്ത് പെർഫെക്ട് ജോഡി ഫോർ ലിജോ ജോസഫ് ips... പിന്നെ അതിന്റെ കമന്റ് ഒക്കെ വായിച്ചു ചിരിക്കലായിരുന്നു പണി... "ഡാ ലിജോ മിക്കവാറും നിന്റെ ഭാവി കുട്ടിച്ചോർ ആകും " "നമ്മക്ക് എന്ത്... നമ്മളെ ഭാവി ഇതുപോലെ മുന്നോട്ടു പോകണം അത്രേ ഒള്ളു... " "ഡാ ആകാശേ നീ ആ ക്യാമറ എടുത്തേ.. നമ്മൾ കുറച്ചു പിക് എടുക്കട്ടെ " അത് പറഞ്ഞു ക്യാമറ എടുത്തു നമ്മൾ വാതിലിനടുത്തേക്ക് പോയി... കൂടെ അവരും.... പിന്നെ കുറച്ചു പിക് ഒക്കെ എടുത്തു പോയി കിടന്നു ഉറങ്ങി.. രാവിലെ ഏഴ്നോട്‌ അടുത്തപ്പോൾ നമ്മൾ എറണാകുളതു ഇറങ്ങി... ഒരു റൂം എടുത്തു ഫ്രഷ് ആയി മമ്മയുടെ പേരും പറഞ്ഞു സ്റ്റേഷനിൽ നിന്ന് വണ്ടി വരുത്തിച്ചു.. മമ്മയെ കൊണ്ട് ഇങ്ങനെ എങ്കിലും ഉപകാരം വേണ്ടേ... നമ്മൾ പിന്നെ വീട് ലക്ഷ്യം വെച്ച് നീങ്ങി.......

വീട്ടിൽ എത്തിയപ്പോൾ പപ്പയുണ്ട് പേപ്പർ വായിച്ചു ഇരിക്കുന്നു.. നമ്മളെ കണ്ടതും ഹഗ് ചെയ്തു അകത്തു കയറ്റി.. അവിടെ ഇരുന്നു... അപ്പൊ ഉണ്ട് നമ്മടെ അനിയൻ കുട്ടൻ വർക്ക്‌ഔട്ട്‌ ഒക്കെ ചെയ്തു വരുന്നു.. "വാട്ട് a സപ്പ്രൈസ്‌ ചേച്ചി.. ഒരു വിവരം തന്നില്ലല്ലോ " "ഓഹ് ഞാൻ വിചാരിച്ചത് ഒള്ളു എവിടെ പോയി മിലിറ്ററി യെമാൻ എന്ന് " "എല്ലാവരും വാ ഭക്ഷണം കഴിക്കാം.. ജാനു ഫുഡ്‌ എടുത്തു വെക്ക്..... " ഞങ്ങൾ ടേബിളിൽ പോയി ഇരുന്നു.. അപ്പൊ മമ്മ ഉണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു.. നമ്മൾ മൈൻഡ് ചെയ്തില്ല.. ബാക്കി ഒക്കെ മമ്മനെ നോക്കി വിഷ് ചെയ്തു.... "ഓഹ് ഊര് തെണ്ടി വന്നോ " "വരാതെ എവിടെ പോകാൻ " "ശിവ ഇപ്പ്രാവശ്യം എന്ത് തീരുമാനം എടുക്കുന്നു " "എന്ത് തീരുമാനം " " ജോബ് or വെഡിങ് " "എന്റെ ജോലി ഞാൻ ചെയ്യുന്നുണ്ട്... പിന്നെ വെഡിങ് അത് ഞാൻ തീരുമാനിച്ചു കൊള്ളാം നിങ്ങൾ ഇടപെടേണ്ട... " "നീ ഒന്നും പറഞ്ഞിട്ട് നന്നാവില്ല.. ലിജോ എങ്ങനെ പോകുന്നു വർക്ക്‌ ഒക്കെ " അത് തുടങ്ങിയപ്പോൾ തന്നെ ശിവ പ്ലേറ്റ് കൊണ്ട് സോഫയിൽ പോയി ഇരുന്നു... എല്ലാവരും ഭക്ഷണം കഴിച്ചു സംസാരിച്ചു ഇരുന്നു..

രാത്രി ആയപ്പോൾ എല്ലാവരും അവനവന്റെ റൂമിലേക്ക് ചേക്കയറി... അപ്പോഴും മമ്മയുടെ സ്റ്റഡി റൂമിൽ വെളിച്ചം ഉണ്ടായിരുന്നു... കൂടെ പപ്പയും.... നമ്മൾ പോവാൻ നിന്നതും അവരുടെ സംസാരം ഞാൻ ആണന്നു അരിഞ്ഞതും നമ്മൾ അവരുടെ വാക്കുകൾക്ക്‌ കാതോർത്തു... "ഏട്ട ശിവ ഇങ്ങനെ നടക്കുമ്പോൾ എനിക്ക് പേടി തോന്നുവാ.... അവൾ പഠിച്ചു ഉണ്ടാക്കിയ കാക്കി വെറുതെ കിടക്ക " "ലക്ഷ്മി.... അവൾക് അത് ഇഷ്ടം അല്ലെങ്കിൽ നമ്മൾ അത് നിർബന്ധിക്കരുത്... അവളുടെ ലൈഫ് അവളുടെ ഇഷ്ടം " "അത് എനിക്ക് അറിയാം.... അവൾ ഞാനന്നല്ല ആരും പറഞ്ഞാൽ അനുസരിക്കാൻ കൂട്ടക്കൂല " "അതൊക്കെ വിട് ഈ കേസ് ആദ്യം നോക്ക് " പിന്നെ അവർ അതിലേക്ക് ഉള്ള ഡിസ്കഷൻ ആരംഭിച്ചു.... ഞാൻ എന്റെ മുറിയിലേക്കും.... കുറച്ചു കൈഞ്ഞപ്പോള് നമ്മൾ നമ്മളെ ഗാങ്നു മെസ്സേജ് വിട്ട് റൈഡിങ് കോസ്ട്യുമേ ഒക്കെ ഇട്ട് ഫോൺ കയ്യിൽ എടുത്തു പുറത്തു ഇറങ്ങി... മമ്മയുടെ സ്റ്റഡി റൂമിൽ ലൈറ്റ് അണഞ്ഞത് കണ്ടു നമ്മൾ ഒന്ന് പുഞ്ചിരിച്ചു ഡോർ തുറന്നു അകത്തു കയറി കയ്യിൽ കരുതിവെച്ച സാധനം അവിടെ വെച്ചു സ്റ്റിക്ക് നോട്ട് ഇൽ രണ്ടു വാക്ക് കുറിച്ച് നമ്മൾ പുറത്തേക് നടന്നു .. അവർ വണ്ടി ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്.. നമ്മൾ കയറി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ലിജോനെ നോക്കി..

അവൻ നമ്മളെയും ബാക്കി ഉള്ളവൻമാരെയും നോക്കി ഒന്ന് ചിരിച്ചു വണ്ടി മുന്നോട്ടു എടുത്തു...... ഏതാനും നിമിഷങ്ങൾക്കകം ഞങ്ങൾ മമ്മയുടെ തറവാട്ടിൽ എത്തി... അടഞ്ഞു കിടക്കുന്ന ഗേറ്റ് നമ്മൾ തള്ളി തുറന്നു... ഒരു ഒച്ചയോടെ ഗേറ്റ് തുറന്നു... വണ്ടി അകത്തു കയറ്റി അവന്മാരെ നോക്കി... അവരും ഒന്ന് പുഞ്ചിരിച്ചു നമ്മളെ കൂടെ അകത്തു കടന്നു...... പൊടി പിടിച്ചു കിടക്കുന്ന ആ വീട്ടിൽ നമ്മൾ കൈ കൊണ്ട് മാറാല ഒക്കെ നീക്കി നടുമുറ്റത്തിൽ ഉള്ള ഇരിപ്പിടത്തിൽ ഇരുന്നു.. മുന്നിൽ അവരും............. "ശിവ വാട്ട് ഈസ്‌ യുവർ പ്ലാൻ " "നാളെ പുലർച്ചെ 4 മണിക്ക് നമ്മൾ ഇവിടെ നിന്ന് ഇറങ്ങും.... എന്റെ മമ്മ അറിയാത്ത എന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനെ അങ്ങ് തീർക്കുന്നു.. പിന്നെ " "ഓക്കേ... നേരം മൂന്നോട് അടുത്ത്... നിന്റെ പ്ലാൻ വിശദീകരിച്ചു താ " ശിവ എല്ലാം പറഞ്ഞു കൊടുത്തു...... നേരം നാലിനോട് അടുത്തപ്പോൾ അവർ മനയിൽ നിന്നിറങ്ങി... ഏകദേശം അര മണിക്കൂർന്റെ യാത്രക്ക്‌ ഒടുവിൽ മലചെരുവിലെ ഒരു ഗസ്റ്റ് ഹൗസ്ന്റെ അര കിലോമീറ്റർ അകലെ വണ്ടി പാർക്ക്‌ ചെയ്തു അവർ ഒരു ഷോർട് വഴിയിലൂടെ ഗസ്റ്റ് ഹൊസ്സിന്റ പുറകു വശത്തു എത്തി...

അവർ നാല് ആളും കയ്യിൽ കരുതിയ റിവോൾവർ കയ്യിൽ എടുത്തു...ചുറ്റും വലിയ മരങ്ങൾ ഉള്ളതിനാൽ അവർ പല ദിക്കിൽ ഉള്ള മരങ്ങളിൽ കയറി ഇരുന്നു..... ഏതാനും നിമിഷങ്ങൾക്കകം കുറച്ചു ഗുണ്ടകൾ അവിടെ നിരന്നു നിന്നു... കുറച്ചു ആളുകൾ ഉള്ളിൽ ഒക്കെ ചെക്ക് ചെയ്തു ഓക്കേ ആണന്നു വരുത്തി ആർക്കോ ഫോൺ ചെയ്തു....... ഏതാനും നിമിഷങ്ങൾക്കകം രണ്ടു ബെൻസ് കാർ അവിടെ വന്നു.... അതിൽ നിന്ന് അവൻ ഇറങ്ങിയതും ശിവ ഗൺ അവനു നേരെ പോയിന്റ് ചെയ്തു നിന്നു... അവൻ എല്ലാവരെയും അകത്തു ക്ഷണിച്ചു... കുറച്ചു കൈഞ്ഞപ്പോള് ഒരു ബെൻസ് കാർ പോയി... ശിവ സ്റ്റാർട്ട്‌ എന്ന് പറഞ്ഞതും മുന്നിൽ നിരന്നു നിന്നിരുന്ന ഗുണ്ടകളെ നേരെ ഷൂട്ട്‌ ചെയ്തു..... ഒച്ച കേട്ട് ഉള്ളിൽ ഉള്ള എല്ലാ ഗുണ്ടകളും പുറത്തു വന്നു അവരെ തിരഞ്ഞോണ്ട് ഇരുന്നു...... വീണ്ടും അവരെ ഷൂട്ട്‌ ചെയ്തു ഒക്കെ എണ്ണത്തിനെയും വെറുതെ വിട്ടില്ല... ഇനി അയാൾ മാത്രം ഒള്ളു എന്നറിഞ്ഞതും ശിവ മരത്തിൽ നിന്ന് ടെറസിലേക്ക് ചാടി... കൂടെ ബാക്കി ഉള്ളതും......

അങ്ങനെ അവർ അകത്തു കയറിയതും ഉള്ളിൽ നിന്ന് പുറത്തു നോക്കുന്ന അവനെ കണ്ടതും ശിവ അവിടെ ഉള്ള ചെയർ തട്ടി അവരുടെ വരവിനെ അറിയിച്ചു..... ഒരു ഞട്ടലോടെ അവൻ തിരിഞ്ഞു..... "ആഹ് ഭാവി mla (പഴയ mla യുടെ മകൻ )ഇങ്ങനെ നിൽക്കാതെ അവിടെ ഇരിക്ക് " "ആരാ " "ഹൈഷ്... അത് പറയാൻ മറന്നു... ഞാൻ ശിവാനി... നിനക്ക് മനസ്സിൽ ആവുന്ന രൂപത്തിൽ പറഞ്ഞാൽ മനാട്ടു മനയിൽ നീ ഒക്കെ പിച്ചി ചീന്തി കൊല്ലപ്പെട്ട അമ്മു എന്ന വെക്തി...നിന്നെ ഒക്കെ തടയാൻ നോക്കിയ അമ്മുവിന്റെ ജേഷ്ഠൻന്റെ മകൾ.. അതേടാ അഖിലിന്റെയും ലക്ഷ്മി വേണുഗോപാൽന്റെയും മകൾ " അവൻ ഒന്ന് നടുങ്ങി...മരണ ഭീതി അവനിൽ തങ്ങി നിറഞ്ഞു.... "ഏതു അഖിൽ.. " "നിനക്ക് അറിയില്ല അല്ലെ പന്ന മോനെ " "കയ്യിലെ റിവോൾവർ കയ്യിൽ എടുത്തു അവന്റെ നേരെ ചൂണ്ടി.. അപ്പോഴേക്കും ബാക്കി ഉള്ളവർ അവനെ പിടിച്ചു വെച്ചു... "ഇന്നത്തോടെ നിന്റെ കപട മുഖമൂടി ഞാൻ അവസാനിപ്പിക്കാൻ പോക... " "വേണ്ട.... " ലക്ഷ്മി അവന്റെ നെഞ്ച് നോക്കി ഷൂട്ട്‌ ചെയ്തു... നാല് ബുള്ളറ്റ് അവന്റെ നെഞ്ചിൽ തറച്ചതും അവൻ മരണത്തിനു കീഴടങ്ങി.... എല്ലാം ഒന്ന് കഴുകി അവർ വന്ന വഴി തിരിച്ചു പോയി... *രാവിലെ ലക്ഷ്മിയുടെ വീട്ടിൽ * കോഫി എടുത്തു സ്റ്റഡി റൂമിൽ കയറി ഇരുന്നു...

കേസ്നെ പറ്റി ക്ലൂ അന്വേഷിച്ചു നടന്നു... കൂടെ അജിത്തും കൂടി.. അപ്പൊ ആണ് ടേബിളിൽ ഇരിക്കുന്ന പെൻഡ്രൈവ് കണ്ണിൽ പെട്ടത്.... കൂടെ ഒരു സ്ലിപ്പ്... *HAPPY BIRTHDAY MAMMA..... എന്റെ ഗിഫ്റ്റ് ഈ പെൻഡ്രൈവിൽ ഉണ്ട്....... ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ ........പപ്പയുടെയും മമ്മയുടെയും അച്ഛന്റെയും ശിവ 😍😍 ലക്ഷ്മി പെൻഡ്രൈവ് ലാപ്ടോപ്ൽ കണക്ട് ചെയ്തു....അതിലെ വീഡിയോ കണ്ടു ലക്ഷ്മി ആകെ തരിച്ചു പോയി... "ഏട്ട ഇത് " "ശിവക്ക് ഇത് എവിടെ നിന്ന് കിട്ടി " ലക്ഷ്മി അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ്ന്റെ ഫുൾ തെളിവ്... അതായിരുന്നു അതിൽ... അവൾ ശിവക്ക് വിളിച്ചോണ്ട് ഇരുന്നു... അവർ നാല് പേരെയും വിളിച്ചോണ്ട് ഇരുന്നു... നാലു പേരുടെ ഫോണും സ്വിച്ച് ഓഫ്... പെട്ടെന്ന് താഴെ നിന്ന് ഋതിക് വിളിച്ചു കൂവി.. "പപ്പാ മമ്മ ഓടി വാ " ലക്ഷ്മി താഴെ എത്തിയപ്പോൾ ഫുൾ ഫാമിലിയും അതുപോലെ സിദ്ധുവും ദേവും കീർത്തിയും അമയയും എല്ലാവരും അന്തം വിട്ടു ടീവിയിലേക്ക് നോക്കുന്നു.... *ഇന്നേരം mla യുടെ മകൻ *

"ആരാ അവൾ.... ആരാണെങ്കിലും വെറുതെ വിടില്ല " "സർ ഒരു ഫോൺ " *ലക്ഷ്മിയുടെ വീട്ടിൽ * "വരാനിരിക്കുന്ന ഇലക്ഷനിൽ വിജയം ഉറപ്പിച്ചു നിൽക്കുന്ന NS പാർട്ടി നേതാവ് സുഭാഷ് ഇന്നലെ വെടിഏറ്റു മരിച്ചു... ജനങ്ങൾക്ക്‌ എന്നും ഏറെ പ്രിയപെട്ട നേതാവ് ആയിരുന്നു അദ്ദേഹം... ബോഡി പോസ്റ്റ്മോർട്ടം കഴിഞ്ഞു ghss സ്കൂളിൽ പൊതു ദർശനത്തിന് വെക്കും.. അന്വേഷണ ചുമതല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് കൈമാറി. " സ്‌ക്രീനിൽ cm നിറഞ്ഞു നിന്നു...... "ആർക്കും അറിയാം സുഭാഷ് നല്ല ഒരു വെക്തി ആയിരുന്നു എന്ന്.....ഇതിന്റെ പുറകിൽ ആരാണെങ്കിലും അവനെ അറസ്റ്റ് ചെയ്യും... അതിനായ് സിബിഐ ലക്ഷ്മി വേണുഗോപാൽന്റെയും അതുപോലെ വേൾഡ് ക്രൈം ബ്രാഞ്ച് ivestigater അജിത്തിന്റെയും മകൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആരുടെ മുമ്പിലും ഇതുവരെ വരാത്ത സിബിഐ ശിവാനി ips ആൻഡ് ടീം ഇതിന്റെ അന്വേഷണം നടത്തും " ടീവി സ്‌ക്രീനിൽ അവർ നാല് പേരും കാക്കി അണിഞ്ഞു നിൽക്കുന്നു... ലക്ഷ്മിയുടെ ഉള്ളിൽ അത് മുഴങ്ങി കേട്ടോണ്ടിരുന്നു... *to be continued * ദ സ്റ്റോറി ഇവിടെ അവസാനിച്ചു...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story