💞ഏകലവ്യ 💞: ഭാഗം 5

ekalavya

രചന: MINNA MEHAK

ആ നേരം അഖിലിന്റെ ക്യാമറ കണ്ണുകൾ അവിടെ മുഴുവൻ ഒപ്പി എടുക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ആ കൂട്ടത്തിൽ ലക്ഷ്മിയെ കാണാത്തത് അവൻ ശ്രദ്ധിച്ചത്. അവൾ അവിടെ ഒന്നും ഇല്ല എന്ന് അവൻ ഉറപ്പ് വരുത്തി. ഇനി അവൾ വീടിന് അകത്താകുമോ.. അവന് വീടിന്റെ അകത്തു ഉണ്ടോ എന്ന് ഉറപ്പ് വരുത്താൻ തീരുമാനിച്ചു. പക്ഷേ പൂജാരിയുടെ വാക്കുകൾ അവന്റെ കാലുകളെ പിടിച്ചു നിർത്തി. "ഈ വീട്ടിലെ പേരക്കുട്ടിയെ വിളിക്കുക. പെൺകുട്ടിയാവണം "ലക്ഷ്മി " "ഞാൻ ഇവിടെ തന്നെ ഉണ്ട് " "കുട്ടി കളത്തിലേക് ഇരിക്കുക " ഞാൻ അവളെ കണ്ടു അമ്പരന്നു. ഞാൻ അവളെ അവിടെ ഒക്കെ നോക്കിയതാ. ഞാൻ അവളെ തന്നെ നോക്കി. അന്നേരം അവളുടെ കണ്ണുകൾ മുത്തച്ഛന്റെ നേരെയായിരുന്നു.. അവർ കണ്ണുകൊണ്ട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.. പക്ഷെ എനിക്ക് ഒന്നും മനസ്സിലായില്ല.. "പൂജ അവസാനിച്ചിരിക്കുന്നു. പിന്നെ തമ്പുരാൻ പറഞ്ഞിരുന്നല്ലോ ഒരു നല്ല മുഹൂർത്തം നോക്കാൻ..

നല്ല ഒരു മുഹൂർത്തം ഉണ്ട്. അടുത്ത മാസം 4ന് " "അടുത്ത മാസം 4 എന്ന് പറയുമ്പോൾ ഇനി രണ്ടാഴ്ച തികച്ചില്ല " "എന്തെകിലും കുഴപ്പം ഉണ്ടോ " "ഇല്ല, എന്നാ അങ്ങനെ ആവട്ട്.. എപ്പോഴാ മുഹൂർത്തം " "രാവിലെ പത്തിനും പതിനൊന്നിനും ഇടക്.. " "വധുവിനെ കണ്ടു വെച്ച് എന്ന് കേട്ട് ... ഒരു ദിവസംകുടുംബ ഒന്നിച്ചു അമ്പലത്തിൽ വാ. എത്രെയും പെട്ടന്ന് ആയാൽ അത്രെയും നല്ലത് " "എന്നാ ഞങ്ങൾ നാളെ സന്ധ്യക്ക്‌ അങ്ങ് എത്താം.. മക്കളോട് നാളെ ഇങ് എത്താൻ പറയാം " "ആയിക്കോട്ടെ " "ദിവാകരാ ഉണ്ണാൻ ഇലയിടെ... കുട്ടികൾ കളിക്കട്ടെ " പിന്നെ ഇന്ന് ഇവിടെ കൊട്ടും പാട്ടും മേളവും ഒക്കെ കൊണ്ട് പൊടിപൊടിച്ചു.. പിറ്റേ ദിവസം "ലക്ഷ്മി എപ്പോ നമ്മൾ അമ്പലത്തിൽ പോകും " "ഏട്ടന് എന്താ ഇത്രമാത്രം അമ്പലത്തിൽ " "അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഇവിടുത്തെ അമ്പലത്തെ കുറച്ചു. നൂറ്റാണ്ട് പഴക്കമുള്ള അമ്പലവും. മഹാഭാരതയുദ്ധം നടന്ന അന്നുള്ള ദേവി വിഗ്രഹവും കാണാൻ ഒരു ആകാംഷ " "അത് ഒക്കെ അറിയാം അല്ലേ "

.. "mm" "ഇന്ന് വൈകുന്നേരം പോവാം.. വല്യേട്ടനും കുഞ്ഞേട്ടനും. കാർത്തിയും ഒക്കെ ഇന്ന് വരും അപ്പൊ അവർ വന്നിട്ട് പോകാം ". "ok ഫൈൻ.. പിന്നെ വല്യേട്ടൻ പെണ്ണിനെ കണ്ടിട്ടുണ്ടോ " "ഇല്ല " "വാട്ട്‌ പിന്നെ എങ്ങനെ " "അതൊന്നും ഇല്ല.. ഒരു ദിവസം മുത്തശ്ശി ഗുരുവായൂർ അമ്പലത്തിൽ പോയിരുന്നു. അവിടെ വെച്ചു മുത്തശ്ശിക് നെഞ്ച് വേദന വന്നു . അന്നേരം ഒരു ചേച്ചി മുത്തശ്ശിയെ ഹോസ്പിറ്റലിൽ എത്തിച്ചു സഹായിച്ചു. വിവരം കിട്ടിയ ഉടനെ ഞാനും മുത്തച്ചനും അവിടെ എത്തി. അവിടുന്നു തിരിച്ചു പോരുമ്പോൾ ആദ്യമായി മുത്തശ്ശി ഒരാഗ്രഹം പറഞ്ഞു. ആ ചേച്ചിയെ മനാട്ട് മനയിലെ മരുമകൾ ആക്കാൻ. ആദ്യമായി തന്റെ പ്രിയധമ പറഞ്ഞകാര്യം മുത്തച്ഛൻ തള്ളികളഞ്ഞില്ല.. വീട്ടിൽ കാര്യം അവതരിപ്പിച്ചു. വല്യേട്ടനോട്‌ സമ്മദം വാങ്ങി.. ആ കല്യാണം ഇന്ന് നടക്കുന്നു ! "nice. പിന്നെ ലക്ഷ്മി ഇപ്പോ ഫ്രീ ആണോ " "അതേ " "എന്നാ നാടൊക്കെ എനിക്ക് ചുറ്റി കാണിച്ചു തരുമോ "

"ഏട്ടൻ നടക്ക്.. ഞാൻ അമ്മയോട് പറഞ്ഞു വരാം " ഞാൻ ക്യാമറയും എടുത്തു പുറത്ത് ഇറങ്ങി . അപ്പൊ മുത്തച്ഛൻ പുറത്തു ഉണ്ടായിരുന്നു.. "മോനിവിടെക്കാ ഇതും പിടിച്" "ഞാൻ ഇവിടെ ഒക്കെ ചുറ്റി കാണട്ടെ " . "ഒറ്റക്കോ " "എയ് അല്ല ലക്ഷ്മി ഉണ്ട് " "ലക്ഷ്മി " #📙 നോവൽ "ധാ വരുന്നു " അങ്ങനെ ഞങ്ങൾ പാടവും തോടും മലയും കയറി കണ്ടു "ഏട്ട ഇന്ന് ഇത്ര മതി.. വീട്ടിൽ അവരൊക്കെ എത്തീട്ടുണ്ടാകും " "ശരി " ഞാനും അവളും വീട്ടിൽ എത്തിയപ്പോൾ തന്നെ അവരൊക്കെ വന്നിരുന്നു... "വലയേട്ടാ " വല്യേട്ടൻ മാത്രമല്ല ഞാനും ഇവിടെ ഒക്കെ തന്നെ ഉണ്ട് ഉണ്ടോ ഞാൻ കണ്ടില്ല നീ ഇപ്പോഴും മാറിയില്ലേ ഇല്ല.. കാർത്തി എവിടെ ഞാൻ ഇവിടെ ഉണ്ട് ചേച്ചി എന്നാ എല്ലാവരും ഊണ് കഴിക്കാൻ വരി അത് കഴിഞ്ഞാകാം സംസാരം അങ്ങനെ ഭക്ഷണം കഴിച്ചു അമ്പലത്തിൽ പോവാൻ ഒരുങ്ങി... ഇവർക്കു വരാനിരിക്കുന്ന വിപത്തിനെ കുറിച്ച് അറിയാതെ അവർ അമ്പലത്തിലേക്ക് പുറപ്പെട്ടു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story