💞ഏകലവ്യ 💞: ഭാഗം 6

ekalavya

രചന: MINNA MEHAK

 "റാം വാ.. നിന്നെ തിരുമേനി കാണണം എന്ന് പറഞ്ഞിരുന്നു " "ദേ വരുന്നു.. അഖിലേ നീ രൺവീറിന്റെ അടുത്തേക്ക് ചെല്ല്. " "ആയിക്കോട്ടെ " "എന്താ അഖിൽ നമ്മളെ ഒന്നും പറ്റില്ലേ " "അങ്ങനെ ഒന്നും ഇല്ല രൺവീർ.. അല്ല കാർത്തി എവിടെ " "ദേ രണ്ടും ആടി പാടി വരുന്നു " "അവർ അത്രക്ക് തിക്ക് ഫ്രണ്ട്‌സ് ആണോ " "mm .. അവനു വീട്ടിൽ ഏറ്റവും കൂട്ട് അവളോട.. ഇത് കോളേജിലെ കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പാറയാണ്.. വാ അവര് വന്നോളും " ഞാൻ അവരെ ഒന്ന് തിരിഞ്ഞു നോക്കി. രണ്ടും ഭയങ്കര സംസാരത്തിലാണ്... ഞങ്ങൾ പറഞ്ഞതൊന്നും കേട്ടിട്ടില്ല. ഞാനും രൺവീറും വല്യേട്ടന്റെ അടുത്തേക് പോയി. "കഴിഞ്ഞോ തിരുമേനിയെ മുഖം കാണിക്കൽ " "അതൊക്ക കഴിഞ്ഞു.. അല്ല ഇവരുടെ സംസാരം ഇതുവരെ തീർന്നില്ലേ " "തീർന്നു.. ഇനി അത് പറയണ്ട.. " "ചേച്ചി അവര്ക് കുശുമ്പ് ആ " "ഇത്ര പോന്ന നിന്നോട് എന്തിനാടാ ഞങ്ങക്ക് കുശുമ്പ് " "ഹ ഹ " "അഖിലേ അമ്മായി കല്യാണത്തിന് വരില്ലേ "

"ഇന്നലെ ഞാൻ വിളിച്ചപ്പോ നാളേക് ഇങ് എത്തികൊള്ളാം എന്ന് പറഞ്ഞു " "അപ്പൊ വീട്ടിൽ ഇനി ജക പോക. നമ്മൾ പൊളിക്കും " ഞങ്ങൾ ഇതൊക്കെ പറയുമ്പോൾ വല്യേട്ടൻ ലക്ഷ്മിയെ നോക്കി നിക്കുന്നുണ്ട്. "ലക്ഷ്മി., രൺവീർ നിങ്ങളെ മുത്തച്ഛൻ വിളിക്കുന്നുണ്ട് " "എന്നാ ഞാൻ ഇപ്പൊ വരാം " അവർ രണ്ടാളും നടന്നു നീങ്ങി.. "അല്ല വല്യേട്ട എന്താ അവരെ രണ്ടു പേരെ മാത്രം ഒരു വിളി " "അറിയില്ല.. " "വാ ഇവിടെ വന്നിട്ട് നിന്റെ ഫോട്ടോഗ്രാഫിക്ക് ഒരു മുടക്കം വരുത്തണ്ട " എന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി വല്യേട്ടൻ അങ്ങനെ പറഞ്ഞു. പക്ഷേ അവർ നാലു പേർക്കിടയിൽ എന്തോ രഹസ്യം ഉണ്ട്.. somthing fishyy. ... . ഞങ്ങൾ അമ്പലം മുഴുവൻ ചുറ്റി കണ്ടു.. ദേവിമാരെ മുഴുവനും വണങ്ങി.. നേരം ഒരുപാട് ആയിരുന്നു. പുറത്ത് ഇറങ്ങിയപ്പോൾ അവരുടെ നാലുപേരുടെയും മുഖത്തിന്‌ അത്ര തെളിച്ചം ഉണ്ടായിരുന്നില്ല. ഞങ്ങൾ നേരെ വീട്ടിലോട്ടു വിട്ടു. വീട് എത്തിയപാടെ ലക്ഷ്മി കാറിന്റെ ഡോർ തുറന്ന് വല്യേട്ടനെയും രൺവീറിനെയും ഒരു നോട്ടം നോക്കി മുത്തച്ഛനോടായി പറഞ്ഞു

"മുത്തച്ഛാ ഞാൻ നമ്മുടെ പിന്നാമ്പുറത് പോയി വരാം " "ആ സൂക്ഷിച്ചു പോ " "ലക്ഷ്മി ഒരു മിനിറ്റ് ഞാനും ഉണ്ട് " "ഏട്ടാ എന്തിനു " "എന്താ ഞാൻ അങ്ങോട്ട്‌ വന്നാൽ " "ഒന്നുല്ല നടക്ക് " ഇവൾക്ക് എന്താ അവിടെ കാര്യം. അങ്ങോട്ട്‌ ആരും പോകാറില്ല എന്നല്ലേ മുത്തശ്ശി പറഞ്ഞത്. "ലക്ഷ്മി ഇവിടെ ആരും വരുന്നതായി ഒരു ലക്ഷണം ഒന്നുല്ലല്ലോ " "എന്താ പേടി ഉണ്ടോ " "എയ് ഇല്ല. ചോദിച്ചു എന്നൊള്ളു " "ലക്ഷ്മി, താൻ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ " "എന്തേ ഇങ്ങനെ ഒരു ചോദ്യം " "ഒന്നുല്ല " "ഇതുവരെ ആരെയും ഇല്ല. ഇനി ഉണ്ടായിക്കൂടാ എന്നില്ല.. അല്ല ചോദിക്കാൻ കാരണം " "ഒന്നുല്ല എന്റെ ഹൃദയം ആരെങ്കിലും കട്ടെടുത്തു പോയോ എന്നറിയാൻ വേണ്ടി ചോദിച്ചതാ " "ഓഹ് i see.. വാ ട്ട്‌ " "ലക്ഷ്മി i ലവ് you " "so ഫണ്ണി " "i am സീരിയസ് " "ഏട്ടന് കുറച്ചു കഴിഞ്ഞു എന്നെ കുറച്ചു ഒരു നല്ല ഭാവന ഉണ്ടാകും.

അപ്പൊ ഇതന്നെ പറയാണെങ്കിൽ നമ്മക് ആലോചിക്കാം " "എന്റെ തീരുമാനത്തിൽ ഒരു മാറ്റവും നീ പ്രദീഷിക്കണ്ട " "ആട്ടെ എന്താ എന്നെ പറ്റിയുള്ള സങ്കല്പം " "ദേ ഇതുപോലെ അടക്കവും ഒതുക്കവും ഉള്ള പെണ്ണ്. ഒരു നല്ല ഈശ്വര ഭക്തി.. കേരള സംസ്കാരം ഉള്ള പെണ്ണ്. വയസ്സിനു മൂത്തവരോട് കയർത്തു സംസാരിക്കാതിരിക്കുക.. ഇതൊക്കെ അടങ്ങിയ നിന്നെ എനിക്കങ്ങു പിടിച്ചു " അവൾ ഒന്ന് ചിരിച്ചു.. അവൾ ഒരു മൺകലം കയ്യിൽ എടുത്തു "പോകാം " "മറുപടി " "ഞാൻ പറഞ്ഞല്ലോ.. പിന്നെ ഇനി ഇതിനെ കുറിച്ച് ഒരു സംസാരം വേണ്ട.. കാത്തിരിക് " "ok" അവൾ വേഗം വീടിന് അകത്തേക്കു കയറി. ഞാൻ പിന്നെ അതിന് ശ്രദ്ധ കൊടുത്തില്ല. ഞാൻ ഫ്രഷ് ആയി താഴെ ചെന്നു.. "കാർത്തി വല്യേട്ടനും രൺവീറും എവിടെ " "ദേ ചേച്ചി അകത്തു പോയപ്പോൾ രണ്ടും കൂടെ അകത്തേക്ക് പോയി ഇനി അവരെ നോക്കണ്ട "

"അതെന്താ " "എനിക്കറിയില്ല.. ഇനി ഇറങ്ങാൻ ഒരുപാട് നേരാവും " "എന്നാ ഞാനൊന്ന് നോക്കി വരാം " "എങ്ങോട്ടാ.. അങ്ങോട്ട്‌ ആരെയും കണ്ടു പോകരുത് എന്നാ ഓർഡർ " "ഞാൻ ഇത് അറിഞ്ഞിട്ടില്ല. നീ എന്നോട് പറഞ്ഞിട്ടും ഇല്ല " "ശരി പക്ഷേ വഴക്ക് കിട്ടുമ്പോൾ എന്നെ ഒറ്റരുത് " "ഡബിൾ ഒക്കെ " ഞാൻ കോണി കയറി മേലോട്ട് ലക്ഷ്മിയുടെ മുറിയിലേക്ക് പോയി.. ബട്ട്‌ അവിടെ അവൾ ഉണ്ടായിരുന്നില്ല.. ഞാൻ തിരിഞ്ഞു നടക്കാൻ നേരം ആ അടഞ്ഞു കിടക്കുന്നു മുറിയിൽ നിന്ന് സംസാരം കേട്ടു. അത് ലക്ഷ്മിയുടേത് ആയിരുന്നു. അവരുടെ സംസാരം കേൾക്കാൻ ഞാൻ വാതിലിനോട് ചെവി ചേർത്ത് വെച്ചു ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story