💞ഏകലവ്യ 💞: ഭാഗം 7

ekalavya

രചന: MINNA MEHAK

ഈ നേരം മുറിക്കുള്ളിൽ "എവിടെ ആ ഫയൽ " "താ മാഡം അന്വേഷിച്ച ഫയൽ. " "പിന്നെ മുത്തച്ഛന് നേരെ വന്ന ഭീഷണി.. അത് നിസാരമായി കാണരുത്.. " "we know madom " "ഇന്ന് ഈ വീടിന് ചുറ്റും പോലീസ് പ്രൊട്ടക്ഷൻ വേണം.. എവിടെ വരെ ആ അജ്ഞാതൻ പോവും എന്ന് നോക്കാം.. എന്തായാലും ഈ ലക്ഷ്മി ഈ വീട്ടിലെ കുട്ടിയാണന്ന് അവനറിയില്ല " "its കറക്റ്റ്.. അറിഞ്ഞു കൊണ്ട് ആരും പാമ്പിന്റെ മടയിൽ കയ്യിടില്ലല്ലോ " "പിന്നെ അവന്റെ നെക്സ്റ്റ് ടാർഗറ്റ് എവിടെ ആണെന്ന് കണ്ടത്തണം.. " "ഇപ്പൊ വീട്ടിൽ എല്ലാവരും കൂടുന്ന നേരമാണ്. അതികം ഇതിന്റെ ഉള്ളിൽ നിന്നാൽ പലർക്കും സംശയം കുടുങ്ങും. പിന്നെ അതീവ ജാഗ്രതയോടെ ഇരിക്കണം. നിങ്ങൾ താഴേക്കു വിട്ടോ ഞാൻ വരാം... " "ഒക്കെ madom " "ഇനി ലക്ഷ്മി നിങ്ങളുടെ സഹോദരി ലക്ഷ്മി " അവൾ ചിരിച്ചു. അവരും ചിരിച്ചു.. പക്ഷേ പുറത്തു ഒതൊക്കെ കേട്ട് ഒരാൾ ഉണ്ടന്ന് അറിയാതെ..... കേട്ടതൊന്നും വിശ്വസിക്കാനാകാതെ അഖിൽ ഓരോ പാടിയും മുന്നോട്ട് എടുത്തു വെച്ചു. "മോനെ വന്നിരിക്ക് ഭക്ഷണം കഴിക്കാൻ നേരമായി..

" അപ്പൊയാണ് അവൻ സോബോധത്തിൽ വന്നത്. അവൻ ടേബിളിന്റ അടുത്തേക് പോയി ചെയർ വലിച്ചു അതിൽ ഇരുന്നു.. അവൻ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അവന്റെ കാതിൽ മാഡം എന്ന വിളി മുഴങ്ങികൊണ്ടിരുന്നു.. അവൻ ഭക്ഷണം കഴിച്ചെന്നുവരുത്തി എണ്ണീറ്റു.. അവൻ വേഗം മുറിയിൽ പോയി ബാൽക്കണിയിൽ നിന്ന് തല ഒന്ന് കുടഞ്ഞു. അവനു അപ്പോഴും അതൊന്നും വിശ്വസിക്കാൻ കയ്യുന്നില്ലായിരുന്നു... അവന്റെ പുറകിൽ ഒരാളനക്കം തോന്നിയപ്പോ സകല ദയിര്യവും എടുത്തു തിരിഞ്ഞു നോക്കി. അപ്പൊ തന്നെ അവന്റെ മുഖത്തേക് അയാൾ സ്പ്രേ അടിക്കാൻ നിന്നതും അവൻ അത് തട്ടിക്കളഞ്ഞു അയാളുടെ മൂക്കിന് നോക്കി ഒരു കുത്തും കൊടുത്ത് ഡോർ തുറന്നു പുറത്തിറങ്ങി. അവൻ താഴേക്കു ഓരോ അടി വെച്ചു. പെട്ടന്ന് അവന്റെ പുറകിൽ നിന്നൊരാൾ അവന്റെ തലക് ഒരടി അടിച്ചു...

അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു.. മങ്ങിയ കണ്ണിലും അവന്റെ കുടുംബം മുഴുവനും ബന്തിസ്ഥനായത് അവൻ കണ്ടു... "മോനെ അഖിലേ " പിന്നെ അവൻ കണ്ണു തുറന്നപ്പോൾ അവനെയും ഒരു ചെയറിൽ ബന്ധിസ്തനാക്കിയിരുന്നു.. അവന്റെ തല വെട്ടിപുളയുന്നത് പോലെ അവനു തോന്നി. അപ്പോഴും അക്കൂട്ടത്തിൽ വല്യേട്ടനെയോ രൺവീറിനെയോ ലക്ഷ്മിയെയോ അവൻ കണ്ടില്ല.. ഇന്നേരം ലക്ഷ്മിയും റാമും രൺവീറും വീടിന്റെ മതിൽ കടന്നു മുറ്റത്തേക്ക് പ്രവേശിച്ചു.. മുറ്റത്തു തന്നെ ദിവകേരേട്ടൻ ബോധരഹിതനായി കിടക്കുന്നത് കണ്ടു അവർക്ക് സംശയം തോന്നി "മൂന്നു ആളും അവര് പ്രതീക്ഷിക്കാതെ രൂപത്തിൽ കയറണം.. " "വാ പോകാം. " "നിങ്ങൾ ബാൽക്കണി വഴി വാ " "അപ്പൊ നീയോ... " "ഫ്രന്റ്‌ ഡോർ വഴി " അതു പറഞ്ഞു അവൾ നിഗൂഢമായി ഒന്ന് ചിരിച്ചു..

അവൾ ഫ്രന്റ്‌ ഡോർ ചവിട്ടി തുറക്കാൻ നോക്കിയപ്പോഴാണ് അത് തുറന്ന് കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ പുച്ഛിച്ചുചിരിച്ചുകൊണ്ട് ആ വാതിൽ വലിയ ഒരു ശബ്ദത്തോടെ തുറന്നു.. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.. പെട്ടന്ന് "മോളെ ലക്ഷ്മി ഇവിടുന്ന് ഓടി പോ " "കുഞ്ഞേ ഇവിടുന്ന് രക്ഷപെട്ടോ " അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അവിടെ ഉള്ള ഒരു ചെയർ വലിച്ചിട്ട് അതിൽ ഇരുന്നു. അപ്പോഴേക്കും റാമും രൺവീറും അവിടെ എത്തി.. അവരെ കണ്ടതും അവിടെ കൂടിയിരുന്ന കൊള്ളസംഗത്തിന്റെ മുട്ടുകാൽ വിറക്കാൻ തുടങ്ങി. ലക്ഷ്മി ചെയറിൽ ഇരുന്ന് ഗൺ ഒന്ന് തടവി മുഖത്തോട് ചേർത്ത് വെച്ച് അവരെ നോക്കി. റാമും രൺവീറും അവൾക്കു കാവൽ എന്ന പോലെ ഇരു ഭാഗത്തും നിന്നു. അത് കണ്ടു കൊള്ളസംഘത്തിൽ പെട്ട ഒരാൾ അറിയാത്ത മൊഴിഞ്ഞു "DGP LAKSHMI VENUGOPAL "...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story