💞ഏകലവ്യ 💞: ഭാഗം 8

ekalavya

രചന: MINNA MEHAK

"DGP LAKSHMI VENUGOPAL " അവരുടെ ഉള്ളം കിടന്ന് പിടക്കാൻ തുടങ്ങി. പെട്ടന്ന് ഒരാൾ തന്റെ കയ്യിലുള്ള ഗൺ മുത്തശ്ശിയുടെ നേരെ ചൂണ്ടി. "അമ്മേ " "ഭവാനി " അവിടെ വിളികൾ ഉയർന്നു. പക്ഷേ ലക്ഷ്മി അപ്പോഴും അവരെ നോക്കി കൊണ്ട് ഇരുക്കായിരുന്നു. "ഹ ഹ എന്തുപറ്റി മാഡം പേടിച്ചു പോയോ " "അതിന് നീയല്ല ഞാൻ " "വെരി ഗുഡ്.. തോൽക്കാൻ നിൽക്കുമ്പോഴും ഈ ചുങ്കൂറ്റം നല്ലതാ " ലക്ഷ്മി ഒന്ന് ചിരിച്ചു. "നീ കേട്ടിട്ടില്ലേ കെടാനുള്ള തീ ആളി കത്തും എന്ന്.. അത്രേയുള്ളൂ, " "ഡയലോഗ് കൊള്ളാം നോക്ക് ഇനി എല്ലാവരുടെയും നേരെ ഞങ്ങൾ നിറഒഴിച്ചാലോ " "നിനക്ക് അത്രക് ധൈര്യം ഇല്ലല്ലോ, നീ നിന്റെ ബോസ്സിനോട് പറഞ്ഞേക് പാതാളത്തിൽ പോയി ഒളിച്ചാലും ഈ ലക്ഷ്മി പൊക്കുമെന്ന് " "ഹ ഹ ഹ " "ഒക്കെ ഫൈൻ പോരാട്ടമാണ് നീ ഉദ്ദേശിക്കുന്നത് എന്നാൽ, നമുക്ക് തുടങ്ങാം " അത് പറഞ്ഞു ലക്ഷ്മി ചെയറിൽ കയറി നിന്നു ഒരുകാല് അടുതുള്ള ചെയറിൽ വെച്ചു ഒരു രാജകീയ നിർത്തം നിന്ന്. അത് കണ്ടു ഗുണ്ടകളുടെ വായിലെ വെള്ളം വറ്റി.

അവര് അത് പുറത്ത് കാണിക്കാതെ ഗൺ ഒന്നുകൂടെ ഓരോരുത്തരുടെ നേരെ അടുപ്പിച്ചു. രണ്ടു ഗുണ്ടകൾ അവൾക്കു നേരെ ഗൺ ചൂണ്ടി. അത് കണ്ടു ബാക്കിയുള്ള ഗുണ്ടകൾ പുച്ഛിച്ചു. പക്ഷേ ആരും പ്രദീഷിക്കാത്ത ഒരു നീക്കമായിരുന്നു അവളുടേത്. അവൾ മേലോട്ട് ചാടി രണ്ടു ഗണ്ണും തട്ടി തെറിപ്പിച്ചു. വാ പൊളിച്ചു നിൽക്കുന്ന ഗുണ്ടകളെ ചവിട്ടി അവൾ നിലത്തിട്ടു. ഒക്കെ കണ്ടു അന്ധിച്ചിരിക്കയിരുന്നു കുടുംബം... പിന്നെ റാമും രൺവീറും അവർക്കുള്ള സ്റ്റാർട്ടിങ്ങിനായി കാത്തിരുന്നു.. അവൾ മുത്തശ്ശി യുടെ നീരെ യുള്ളവന്റെ നേരെ പോയി.. അയാളിൽ ഭീതി നിയലഴിച്ചു.. അയാൾ ഒന്നുകൂടെ ഗണ്ണിലുള്ള പിടി മുറുക്കി. അവൾ കാലുയർത്തി അവന്റെ മുഖം നോക്കി ഇടതു ഭാഗത്തിലൂടെ ഒരു ചവിട്ട് കൊടുത്തു. അവന്റെ മൂക്കിലൂടെ ചോര വന്നുകൊണ്ടിരുന്നു അപ്പോഴേക്കും റാമും രൺവീറും ബാക്കിയുള്ളവരെ ഒതുക്കി. "മോനെ നിന്റെ അണ്ണനോട് പറഞ്ഞേക്ക് തപ്പി നടക്കുന്ന ഫയൽ എന്റെ അടുത്ത് സേഫആണെന്ന് കേട്ടോ " "ലക്ഷ്മി... " അവൾ തിരിഞ്ഞു നോക്കാതെ തനിക്കു നേരെ നടന്നടുക്കുന്ന ഗുണ്ടക്ക് നേരെ വെടി ഉയർത്തി...

"റാം... ഇവരെ പിടിച്ചു വണ്ടിയിൽ ഇട്... പിന്നെ രൺവീർ ഇവരുടെ കയർ മാറ്റ്. പിന്നെ ഹോം ഡോക്ടറെ ഇങ് വിളിക്ക്... " "ശരി " റാം അവരെ പൊക്കി വണ്ടിയിലിട്ട് വിശ്വസ്തനായ പോലീസ് ഓഫീസറായ സിദ്ധാർത്ഥിന്റെ കയ്യിൽ അവരെ ഏല്പിച്ചു. പിന്നെ അവൻ വീടിന് അകത്തേക്കു കയറി. ലക്ഷ്മിയവിടെ എന്നവൻ കണ്ണ് കൊണ്ട് ചോദിച്ചു. അവൾ മുകളിലേക്കു പോയി എന്ന് രൺവീർ കാണിച്ചു.. "റാം ഡോക്ടർ വന്നു.. " "ആ ഡോക്ടർ ആദ്യം അഖിലിനെ ചെക്ക് ചെയ്യ്. എന്നിട്ടാവാം ബാക്കിയുള്ളത് " ഡോക്ടർ ചെക്ക് ചെയ്തു അവന്റെ തലയിൽ ഒരു കെട്ടും കെട്ടി.. ബാക്കിയുള്ളവരെയും ചെക്ക് ചെയ്തു... "ഡോക്ടർ ആർകെങ്കിലും " "nothing to worry... everyone is fine " "thank you docter " അതും കഴിഞ്ഞവർ പോയി. ലക്ഷ്മിയുടെ വരവിനു വേണ്ടി അവരെല്ലാം കാത്തിരുന്നു. അന്നേരം തന്നെ അഖിലിന്റെ അമ്മയും അനിയത്തിയും അവരെ വിളിക്കാൻ പോയ ലക്ഷ്മിയുടെ അച്ഛനും വിവേകും അവിടെ എത്തി... "അല്ല എന്തുപറ്റി എല്ലാവർക്കും " ആരും ഒന്നും പറഞ്ഞില്ല.. "അഖിലേ എന്താ നിന്റെ തലക് പറ്റിയത് "

എന്ന് ചോദിച്ചു അവന്റെ അമ്മ ഓടി വന്നു "എന്താ ഞാൻ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ " "അത് മോനെ " പിന്നെയാണ് വേണു നിലത്തുള്ള ചോര കണ്ടത്... അത് കണ്ടതും അയാളുടെ മുഖം വലിഞ്ഞുമുറുകി.. "എന്താ ഈ കാണുന്നത് തറവാടിന്റെ അകത്തു ചോര തുള്ളി.. അത് വീഴ്ത്താൻ ആർക്കാ ധൈര്യം വന്നേ " ആരും ഒന്നും പറഞ്ഞില്ല... പക്ഷേ "ഞാനാണ് വീഴ്ത്തിയത് അച്ഛാ " "ലക്ഷ്മി നിന്റെ കുട്ടികളിയല്ല... ഞാൻ സീരിയസ് ആയി ഒരു കാര്യം ചോദിക്കുമ്പോൾ നിന്റെ മാറ്റവിടത്തെ സംസാരം ഞാൻ നിർത്തി തരും... " "സത്യത്തിൽ ഞാനാ വീഴ്ത്തിയത് " അവൾ അവിടെ സത്യം പറഞ്ഞു.. വേണു തറവാട് മഹിമ എന്നും കാത്തു സൂക്ഷിക്കുന്നവനായിയുന്നു പെടുന്നനെ അവളുടെ കരണം നോക്കി കൊടുത്തു.. "വേണു " "വേണ്ട അച്ഛാ.. കളിച്ചു കളിച്ചു അവൾ എവിടെ എത്തിഎന്നൊരു ചിന്തയും ഇല്ല.. ലക്ഷ്മി ഇതിന് നിനക്ക് മാപ്പില്ല " "വേണുവേട്ടാ പറയുന്നത് ഒന്ന് കേൾക്ക് " "രാധേ നീ മിണ്ടാതെ ഇരി " "വേണു ഇത് നിനിന്റെ അച്ഛനാണ് പറയുന്നത്.. അവൾ തെറ്റ് ചെയ്തിട്ടില്ല " "പിന്നെ "

"അതിന് നിനക്ക് നിന്റെ മകൾ ആരാണെന്നു അറിയോ " "അവൾ വീട്ടിലെ രാജകുമാരി " "അത് ശരിയാണ് " "ചെറിയച്ചാ ഞാൻ പറയഞ്ഞു തരാം.. ഒറ്റവാക്കിൽ DGP LAKSHMI VENUGOPAL '" "വാട്ട്‌ " "വിശ്വാസം വരുന്നില്ലേ ഇതൊക്കെ തന്നെ ഇവർക്കും സംഭവിച്ചിട്ടുള്ളത് " പിന്നെ അവിടെ നടന്നതൊക്കെ വിശദീകരിച്ചു കൊടുത്തു.. പിന്നെ അയാൾ എണീറ്റു ലക്ഷ്മിയുടെ അടുത്ത് പോയി നിന്നു. "അയ്യോ അച്ഛാ തല്ലല്ലേ.. " "ഹ ഹ.. ഈ പേടിത്തൊണ്ടി ആണോ ഡിജിപി എനിക്ക് ചിരി വരുന്നു " പിന്നെ അവിടെ പൊട്ടി ചിരിയായിരുന്നു.. "അതൊക്കെ അവിടെ നിക്കട്ടെ... നീ എന്തിനാ ഇതൊക്കെ ഞങ്ങളിൽ നിന്ന് മറച്ചു വെച്ചത് " "അത് പിന്നെ..... വെറും നിങ്ങളെ പേടി എന്നൊരു രോഗം കൊണ്ട് " പിന്നെ അവിടെ പൊട്ടിച്ചിരി ഉയർന്നു..... പിന്നെ എല്ലാവരും എണീറ്റു ഉറങ്ങാൻ പോയി... അഖിൽ ആദ്യമേ ഷീണം കാരണം ഉറങ്ങി പോയിരുന്നു..... അങ്ങനെ പിറ്റേ ദിവസം.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story