💙എൻ ജീവനിൽ💙 ഭാഗം 11

en jeevanil

രചന: ആമി

അവളെ എത്ര പുണർന്നിട്ടും മതിയാവാതെ സിദ്ധാർഥ് അവളെ കൂടുതൽ ഇറുക്കി പിടിച്ചു.. അഭി ആകെ ഞെട്ടി നിൽക്കുകയായിരുന്നു.. അവൾ ബോധമണ്ഡലത്തിൽ എത്തുമ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ആളുകളുടെ നോട്ടം എല്ലാം തങ്ങളിൽ ആണെന്ന് കണ്ടതും അഭി സിദ്ധാർഥനെ അവളിൽ നിന്നും ഉന്തി മാറ്റി.. ആ സമയം ആണ് സിദ്ധാർഥും ഇത്രയും സമയം താൻ ചെയ്തത് എന്താണ് എന്ന ബോധം വന്നത്.. അഭിയുടെ മുഖത്തു നോക്കാൻ പാട് പെട്ട് സിദ്ധാർഥ് തിരിഞ്ഞതും പുറകിൽ ഉള്ള ആളുകളെ അവൻ കണ്ടു.. സിദ്ധാർഥ് തിരിഞ്ഞതും അവർ എല്ലാം ജോലിയിൽ മുഴുകി.. അവരെ എല്ലാം രൂക്ഷമായി നോക്കി സിദ്ധാർഥ് പോയി.. അഭി മുഖമെല്ലാം തുടച്ചു കൊണ്ട് ചുറ്റും നോക്കി ജോലിയിൽ മുഴുകി.. പക്ഷെ മനസ്സിൽ സിദ്ധാർഥ് മാത്രം ആയിരുന്നു.. ഇതെല്ലാം കണ്ടു കൊണ്ട് നിന്നിരുന്ന മീരയുടെ കണ്ണിൽ പക എരിന്നു.. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. ആ നിമിഷം തന്നെ അവൾ ഫോൺ എടുത്തു എല്ലാം അംബികയോട് വിളിച്ചു പറഞ്ഞു..

മീര പറഞ്ഞത് കേട്ട് അംബികയുടെ കണ്ണിലും കനൽ എരിഞ്ഞു.. സിദ്ധാർഥ് അസ്വസ്ഥതയോടെ മുറിയിലൂടെ നടന്നു.. മീരയുടെ വാക്കുകൾ അവനെ അത്രയും ദേഷ്യത്തിൽ ആക്കിയിരുന്നു.. കയ്യിലെ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞു കൊണ്ട് അവൻ ചെയറിൽ ഇരുന്നു.. മനസ്സ് ഒട്ടും ശാന്തം അല്ല.. എന്തോ കാത്തിരുന്നു കിട്ടിയിട്ടും തനിക്കു സന്തോഷിക്കാൻ കഴിയുന്നില്ല.. അവളോട്‌ സംസാരിക്കണം.. എല്ലാം.. എല്ലാം അവളോട്‌ പറയണം.. മനസ്സിൽ അവൻ പറഞ്ഞു ഉറപ്പിച്ചു.. അവസരം കിട്ടുമ്പോൾ അവളോട്‌ എല്ലാം പറയണം എന്ന് അവൻ തീരുമാനിച്ചു.. ഒപ്പം അവളെ കൂടെ കൂട്ടണം എന്നും.. ഓഫീസിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഒന്നും ശങ്കർ അഭിയോട് ഒന്നും ചോദിക്കാൻ നിന്നില്ല.. അത് അഭിക്ക് ആശ്വാസം ആയി.. അവരോട് പറയാൻ ഉള്ള മറുപടി അവളുടെ ഇല്ല.. ശങ്കറും റിയയും സാധ പോലെ തന്നെ അവളോട്‌ സംസാരിച്ചു..

വൈകുന്നേരം അഭി വീട്ടിൽ എത്തുമ്പോൾ നിർമലയും ആലി മോളും കൂടെ കളിക്കുന്നത് അവൾ ദൂരെ നിന്ന് തന്നെ കണ്ടു.. അവൾ ചിരിച്ചു കൊണ്ട് ആലിയെ വാരി എടുത്തു കവിളിൽ മുത്തി.. കുറച്ചു കഴിഞ്ഞു നിർമല പോയി.. പിന്നെ അവളും ആലിയും മാത്രം ഉള്ള ലോകം.. ദിവസങ്ങൾ കടന്നു പോയി.. സിദ്ധാർഥ് അഭിയെ തനിച്ചു കിട്ടാൻ വേണ്ടി പല വഴികൾ നോക്കി എങ്കിലും അഭി അവയിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി.. അവനെ കാണുന്നതിൽ നിന്നു പോലും അഭി ഒഴിഞ്ഞു മാറുന്നത് കണ്ടു അവന്റെ ഹൃദയം വല്ലാതെ പിടഞ്ഞു.. ഉള്ളിലെ ദേഷ്യവും സങ്കടവും എല്ലാം അവനിൽ മദ്യതിലും സിഗററ്റിലും തീർത്തു.. രാത്രിയിൽ മദ്യം കഴിച്ചു കഴിഞ്ഞു കാർ എടുത്തു അഭിയുടെ വീടിനു മുന്നിൽ പോയി നിർത്തും.. കാറിൽ ഇരുന്നു അങ്ങോട്ട്‌ നോക്കി ഒരുപാട് നേരം ഇരിക്കും.. മനസ്സിൽ അവളോടൊപ്പം ഉള്ള ഓർമ്മകൾ കൂട്ട് പിടിച്ചു അവൻ പുലരും വരെ അതിനുള്ളിൽ തന്നെ ഇരിക്കും..

ചിലപ്പോൾ ഉറങ്ങി പോകും.. ഒട്ടുമിക്ക ദിവസങ്ങളും സിദ്ധാർഥ് പുലർച്ചെ ആയിരുന്നു വീട്ടിൽ വന്നിരുന്നത്.. ഇതെല്ലാം കണ്ടിരുന്ന അംബിക പക്ഷെ അവനോട് ഒന്നും ചോദിക്കാൻ പോയില്ല.. ചോദിച്ചാൽ പറയില്ല എങ്കിലും അവർ മകന്റെ മാറ്റത്തിന്റെ കാരണം തേടുകയായിരുന്നു.. എന്നാൽ ഇതൊന്നും അറിയാതെ അഭിയും ആലിയും സന്തോഷത്തോടെ കഴിഞ്ഞു.. പുറത്തു തങ്ങൾക്ക് വേണ്ടി കാവലായി ഒരു ഹൃദയം ഉണ്ടെന്നു അവൾ അറിഞ്ഞില്ല.. സിദ്ധാർഥന്റെ ഓർമ്മകൾ അവളെ അസ്വസ്ഥമാക്കുമ്പോൾ ആലിയുടെ കളിയും ചിരിയും എല്ലാം അവളെ അതിൽ നിന്നും മോചിപ്പിച്ചു..തന്റെ അച്ഛൻ തന്റെ അടുത്ത് കയ്യെത്തും ദൂരത്തു തന്നെ ഉണ്ടെന്നു ആ കുഞ്ഞും അറിഞ്ഞില്ല.. അവൾ അവളുടെ അമ്മയുടെ സ്നേഹത്തിലും വാത്സല്യതിലും മതി മറന്നു പോയിരുന്നു.. അന്ന് ആ മാസത്തിലെ ഓഡിറ്റ് നടക്കുന്ന ദിവസം ആയിരുന്നു..

അഭി അന്ന് കുറച്ചു അധികം തിരക്കിൽ ആയിരുന്നു.. സിദ്ധാർഥ് അന്ന് വന്നിരുന്നില്ല.. അവൾ വന്നിട്ട് ആദ്യത്തെ ഓഡിറ്റ് ആയത് കൊണ്ടു തന്നെ അഭിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. അഭി ഓഫീസിൽ ഇരിക്കുമ്പോൾ ആണ് നിർമ്മലയുടെ ഫോൺ അഭിക്ക് വന്നത്.. അഭി വേഗം തന്നെ ഫോൺ എടുത്തു.. ആലിയെ ഓർത്തു മനസ്സിൽ എന്തൊ ടെൻഷൻ തോന്നി.. എന്താ ചേച്ചി.. മോള് എവിടെ.. അയ്യോ കുഞ്ഞേ പേടിക്കാൻ ഒന്നും ഇല്ല.. ഞാൻ വിളിച്ചത് ഇന്ന് വൈകുന്നേരം എനിക്ക് വാരാൻ കഴിയില്ല.. അത്യാവശ്യം നാട്ടിൽ ഒന്നു പോണം.. ആണോ.. എന്ന ചേച്ചി പൊയ്ക്കോ.. മോളെ ഞാൻ കൂട്ടിക്കോളം.. അതെ മോളെ.. ഞാൻ വേണമെങ്കിൽ ആലിയെ മോൾടെ ഓഫീസിൽ കൊണ്ടു വിടാം.. മോൾക്ക് ഇന്ന് കുറച്ചു തിരക്ക് ഉണ്ടെന്നു പറഞ്ഞത് അല്ലെ.. ഒരുപാട് വൈകിയാൽ മോള് കരയും.. അഭിക്ക് ആ അഭിപ്രായം നല്ലതായി തോന്നിയില്ല..

കാരണം ആലിയെ സിദ്ധാർഥ് കാണണ്ട എന്നൊരു വാശി ഉണ്ടായിരുന്നു.. വേണ്ട ചേച്ചി.. മോള് അവിടെ തന്നെ നിന്നോട്ടെ..ചേച്ചി പൊയ്ക്കോളൂ.. അവൾ ഫോണിൽ സംസാരിക്കുമ്പോൾ ആണ് ശങ്കർ അങ്ങോട്ട്‌ വന്നത്.. അവനെ കണ്ടതും അവന് നേരെ ഒരു മങ്ങിയ ചിരി നൽകി അഭി.. എന്നാൽ ശങ്കർ അവൾ സംസാരിച്ചത് എല്ലാം കേട്ടിരുന്നു.. അഭി ഫോൺ വച്ചു കഴിഞ്ഞു അവന് നേരെ തിരിഞ്ഞു.. എന്താ പ്രശ്നം.. അത്.. ശങ്കർ മോളെ കൊണ്ടു പോകുന്ന ചേച്ചി ഇന്ന് ലീവ് ആണ്.. അപ്പൊ മോളെ സ്കൂളിൽ തന്നെ നിർത്തണോ ചോദിക്കാൻ.. എന്ത്.. അഭി.. നിനക്ക് മോളോ.. ശങ്കറിനു വിശ്വാസം വന്നില്ല.. അഭിയെ കണ്ടാൽ ഒരു കുഞ്ഞിന്റെ അമ്മയാണ് എന്ന് പറയില്ല.. മാത്രം അല്ല അവളുടെ ബയോഡേറ്റയിൽ അവളുടെ വയസ്സ് ശങ്കർ കണ്ടിരുന്നു.. ഇത്രയും ചെറിയ പ്രായത്തിൽ അഭിക്ക് സ്കൂളിൽ പഠിക്കുന്ന ഒരു കുഞ്ഞു ഉണ്ടെന്നു ശങ്കറിന് തീരെ വിശ്വാസം വന്നില്ല..

പിന്നെ അഭിയെ കുറിച്ച് അവന് കൂടുതൽ ഒന്നും അറിയില്ല.. ജസ്റ്റ്‌ ഫ്രണ്ട്സ് എന്നത് ഒഴിച്ചാൽ ഫാമിലി കാര്യം ഒന്നും അവർ തമ്മിൽ ഷെയർ ചെയ്തിട്ടില്ലയിരുന്നു.. എന്താ ശങ്കർ.. ഇങ്ങനെ നോക്കുന്നെ.. പിന്നെ.. നീ ഇങ്ങനെ പുളു പറഞ്ഞാൽ ആര് വിശ്വസിക്കും.. നിന്റെ അനിയത്തിയെ ആണോ അതോ ചേച്ചിയുടെ മോളെ ആണോ നീ പറഞ്ഞത്.. പോടാ.. എന്റെ സ്വന്തം മോള്.. ആയില്യ.. എന്റെ ആലി.. അഭി.. അപ്പൊ നീ മെരിഡ് ആണോ.. അഭിയുടെ ഹൃദയത്തിൽ ഒരു വെള്ളിടി വെട്ടി.. പറഞ്ഞു പഴകിയ കള്ളങ്ങൾ തന്നെ ഇനിയും ആവർത്തിക്കണമല്ലോ എന്നോർത്തപ്പോൾ ഹൃദയം ഒന്നു നൊന്തു.. അതെ ശങ്കർ.. ശങ്കർ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.. അവന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കടന്നു വന്നു.. പക്ഷെ അവൻ ഒന്നും ചോദിച്ചില്ല.. പകരം അവൻ അപ്പോൾ ചിന്തിച്ചത് അഭിയെ എങ്ങനെ സഹായിക്കാം എന്നായിരുന്നു..

നീ എന്തായാലും അത്രയും സമയം മോളെ സ്കൂളിൽ നിർത്തണ്ട.. ഇന്ന് എപ്പോ പോകാൻ കഴിയും പറയാൻ കഴിയില്ല.. സിദ്ധാർഥ് സർ വന്നു എല്ലാം നോക്കി കഴിഞ്ഞേ പോകാൻ കഴിയു.. സർ ഇത് വരെ വന്നിട്ടില്ല.. അപ്പൊ സർ വന്നില്ലെങ്കിൽ പോകാൻ പറ്റില്ലേ.. അതല്ല ഡി.. ഞാൻ പോയി മോളെ കൊണ്ടു വരാം.. നീ സ്കൂൾ അഡ്രെസ്സ് ത.. സർ വന്നില്ലെങ്കിൽ വിളിച്ചു പറയും.. അപ്പൊ ഒരുമിച്ച് പോകാം.. വാരാൻ ചാൻസ് കുറവ് ആണ്.. സിദ്ധാർഥ് വരില്ല എങ്കിൽ മോളെ കൊണ്ടു വരാമെന്നു അഭിക്ക് തോന്നി.. അത്രയും സമയം അവിടെ നിർത്തിയാൽ ആലി കരയും.. മാത്രം അല്ല മിസ്സ്‌ അന്ന് പറഞ്ഞതും അഭി ഓർത്തു.. അവൾ ശങ്കറിന് അഡ്രെസ്സ് കൊടുത്തു.. ആലിയുടെ ഫോട്ടോയും കാണിച്ചു കൊടുത്തു.. അവൻ സമയത്തു പോയി കൊണ്ടു വരാമെന്നു പറഞ്ഞു.. അഭിക്ക് ആശ്വാസം തോന്നി.. അവൾ വീണ്ടും ജോലിയിൽ മുഴുകി.. ശങ്കർ മോളെ കൊണ്ടു വാരാൻ പോയത് മുതൽ അഭി ടെൻഷനോട ഇരുന്നു..

അവൾ സ്കൂൾ വിളിച്ചു പറഞ്ഞിരുന്നു.. ആലിയോടു ഒരു അങ്കിൾ ആണ് വരുന്നത് എന്ന് പറയാനും മിസ്സിനോട് പറഞ്ഞു.. ദൂരെ നിന്നും ശങ്കറിന്റെ കാർ വരുന്നത് കണ്ടു അഭി വേഗം താഴെ എത്തി.. സൈഡ് സീറ്റിൽ ഇരിക്കുന്ന ആലിയെ കണ്ടു അവൾ ഓടി പോയി എടുത്തു.. അവൾ ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന് അഭിക്ക് മനസ്സിലായി.. ശങ്കർ കാർ പാർക്ക് ചെയ്തു അവരുടെ അടുത്ത് വന്നു.. എന്റെ പൊന്നു അഭി.. ഈ കാന്താരി എന്തൊരു ബഹളം ആയിരുന്നു അറിയോ.. എന്റെ കൂടെ വാരാൻ കൂട്ടാക്കിയില്ല.. അവസാനം ഒരു ലോഡ് മിടായി വാങ്ങി കൊടുത്തപ്പോള ഒന്നു അടങ്ങിയെ.. ആണോ ഡി ആലി.. ആലി ചിരിച്ചു കൊണ്ടു അതെ എന്ന് തല ആട്ടി.. അവളുടെ ചിരി കണ്ടു ശങ്കർ അവളെ തുറിച്ചു നോക്കി.. പിന്നെ അഭിയുടെ കയ്യിൽ നിന്നും അവളെ വാങ്ങി മുന്നിൽ നടന്നു.. ആലി ശങ്കറിനോട് നല്ല കൂട്ട് ആയി.. അഭിക്ക് സിദ്ധാർഥ് വരരുത് എന്ന് ഒരു പ്രാർത്ഥന മാത്രം ആയിരുന്നു മനസ്സിൽ.. ആലി ശങ്കറിന്റെ ക്യാബിനിൽ ആയിരുന്നത് കൊണ്ടു അഭി വേഗത്തിൽ തന്നെ ജോലി തീർക്കാൻ തുടങ്ങി.. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞിട്ടും സിദ്ധാർഥ് വന്നില്ല..

ശങ്കർ അഭിയുടെ ക്യാബിനിലേക്ക് ആലിയെയും കൂട്ടി വന്നു.. ശങ്കർ.. സമയം ഒരുപാട് ആയില്ലേ.. നമുക്ക് പോയാലോ.. നിക്ക് ഞാൻ സർനെ ഒന്നു വിളിച്ചു നോക്കട്ടെ.. ശങ്കർ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു പുറത്തു പോയി.. കുറച്ചു കഴിഞ്ഞു വീണ്ടും അകത്തു വന്നു ചെയ്യാറിൽ ഇരുന്നു.. സർ വരും.. പക്ഷെ എപ്പോ എന്ന് അറിയില്ല.. നീ വിട്ടോ.. ഫയൽസ് എല്ലാം ഞാൻ കാണിച്ചു കൊടുത്തോളം.. അഭി ശങ്കറിന് കൊടുക്കേണ്ട ഫയൽ എല്ലാം കൊടുത്തു ഇറങ്ങാൻ നിന്നു.. ആലി അപ്പോളും ശങ്കറിന്റെ കൂടെ തന്നെ ആയിരുന്നു.. അവൾ ഓരോന്ന് പറയുന്നുണ്ട് അവനോടു.. അവൾക്ക് അനുസരിച്ചു ശങ്കറും മറുപടി നൽകുന്നുണ്ട്.. എല്ലാം കണ്ടു അഭി ചിരിച്ചു.. ആലിക്ക് അവിടെ നല്ല ഇഷ്ടം ആയി.. അത് കൊണ്ടു തന്നെ പോകാൻ കൂട്ടാക്കിയില്ല.. അവൾ ശങ്കറിന്റെ കവിളിൽ ഉമ്മ കൊടുത്തു.. മോളെ നാലേയം ഇവിടെ കൊണ്ടു വരോ അങ്കിൾ.. അതിനെന്താ..

പക്ഷെ എന്റെ ജോലി പോകും.. നീ കാരണം എന്റെ വർക്ക്‌ ഒന്നും നടന്നിട്ടില്ല.. അവളുടെ മൂക്ക് പിടിച്ചു ശങ്കർ അത് പറഞ്ഞപ്പോൾ ആലി ചുണ്ട് കൊട്ടി.. അവരുടെ കളികൾ കണ്ടു അഭി നോക്കി നിന്നു.. ആലിയുടെ മുഖത്തെ സന്തോഷം കണ്ടു അഭിയുടെ കണ്ണുകൾ നിറഞ്ഞു.. അഭി ശങ്കറിനോട് പറഞ്ഞു ഇറങ്ങി.. ആലിയെ കണ്ടു പലരും അടക്കം പറയുന്നത് കേട്ടെങ്കിലും അഭി ഒന്നും ചെവി കൊണ്ടില്ല.. അവരുടെ ചോദ്യങ്ങൾ എല്ലാം സ്വാഭാവികം ആണ്.. തന്റെ ജീവിതം ഇങ്ങനെ ആയതിൽ അവരെ കുറ്റം പറയാൻ കഴിയില്ലല്ലോ.. ലിഫ്റ്റ് ഇറങ്ങിയതും ആലി അഭിയുടെ കൈ വിട്ടു ഓടി.. അഭി അവളുടെ പുറകിൽ ഓടി.. ആലി ഒരുപാട് ദൂരെ എത്തിയിരുന്നു.. ഓടുന്നതിനിടയിൽ അഭി കണ്ടു ദൂരെ നിന്നും നടന്നു വരുന്ന സിദ്ധാർഥനെ.. അഭിയുടെ കാലുകൾ നിശ്ചലം ആയി.. ആലിയെ എത്രയും പെട്ടന്ന് മാറ്റാൻ വേണ്ടി അവൾ നടന്നതും സിദ്ധാർഥ് ആലിയെ കണ്ടു കഴിഞ്ഞിരുന്നു.. ആലി സിദ്ധാർഥനെ കണ്ടു പേടിച്ചു മാറി നിന്നു.. സിദ്ധാർഥ് ആലിയുടെ അടുത്ത് എത്തി എന്ന് കണ്ടതും അഭി സിദ്ധാർഥ് കാണാത്ത ഒരിടത്തേക്ക് മാറി നിന്നു..

ആലിയെ കണ്ടതും സിദ്ധാർഥ് അവളെ കൗതുകത്തോടെ നോക്കി.. ആലി ആണെങ്കിൽ അവനെ പേടിയോടെ ആയിരുന്നു നോക്കുന്നത്.. സിദ്ധാർഥ് ഗ്ലാസ്‌ ഊരി ആലിയെ നോക്കി ചിരിച്ചു.. മോള് എന്താ ഒറ്റയ്ക്ക്.. കൂടെ ആരും ഇല്ലേ.. അമ്മാണ്ട്.. അവളുടെ കുഞ്ഞു വാക്കുകൾ അവനിൽ വാത്സല്യം ഉണർത്തി അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു അവൻ അവളുടെ കവിളിൽ തലോടി.. ഇതെല്ലാം ഒളിഞ്ഞു നിന്ന് കാണുന്ന അഭിയുടെ ഹൃദയം നീറി.. കണ്ണുകൾ ഒഴുകി ഇറങ്ങി കൊണ്ടേ ഇരുന്നു.. സ്വന്തം ചോരയാണെന്ന് തിരിച്ചറിയാതെ സിദ്ധാർഥ് ആലിയുടെ തലയിൽ തലോടി എഴുന്നേറ്റു പോയി.. ആലി അവനെ നോക്കി കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചു.. സിദ്ധാർഥ് നടന്നു നീങ്ങുമ്പോൾ ആലിയെ ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി.. സിദ്ധാർഥ് ലിഫ്റ്റിൽ കയറിയതും അഭി ആലിയുടെ അടുത്തേക്ക് ഓടി..

എത്രയും പെട്ടന്ന് അവളെയും കൊണ്ടു അഭി വീട്ടിലേക്ക് പോന്നു.. വീട്ടിൽ എത്തി അഭി ആശ്വാസം കൊണ്ടു.. ആലിയെ ഇനിയും ഓഫീസിൽ കൊണ്ടു പോവില്ല എന്ന് ഉറപ്പിച്ചു.. തനിക്കു കണ്ടു നിൽക്കാൻ കഴിയില്ല ആ കാഴ്ച.. അവൾ ആലി കാണാതെ ഉള്ളിലെ സങ്കടം എല്ലാം പെയ്തു ഒഴിച്ചു.. ഫയലുകൾ നോക്കുമ്പോൾ എല്ലാം സിദ്ധാർഥന്റെ മനസ്സിൽ ആലിയുടെ മുഖം ആയിരുന്നു.. അവൻ തന്നെ അറിയില്ല എന്ത് കൊണ്ടാണ് ആ കുഞ്ഞിനെ തനിക്കു ഓർമ വരുന്നത് എന്ന്.. അവൻ തല കുടഞ്ഞു കൊണ്ടു വീണ്ടും ജോലിയിലേക്ക് തിരിയുമ്പോളും ആലിയുടെ ആ നിറഞ്ഞ പുഞ്ചിരി അവന്റെ ഉള്ളിൽ നിറഞ്ഞു വന്നു.. ഒപ്പം അവന്റെ ഹൃദയത്തിൽ ഒരു കുളിരും ചുണ്ടിൽ നനുത്ത പുഞ്ചിരിയും......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story