💙എൻ ജീവനിൽ💙 ഭാഗം 19

en jeevanil

രചന: ആമി

പിറ്റേന്ന് അഭി ഓഫിസിൽ ഇരിക്കുമ്പോൾ ആണ് സിദ്ധു വന്നത്.. അവൻ വന്നു ഇരുന്നതും അഭി അന്നത്തെ ഷെഡ്യൂൾ അവനെ അറിയിച്ചു.. അഭി സിദ്ധുവിനു എല്ലാം വായിച്ചു കേൾപ്പിക്കുമ്പോൾ എല്ലാം അവന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.. അത് മനസ്സിലായതും അഭി വേഗം വായിച്ചു അവളുടെ സീറ്റിൽ വന്നിരുന്നു.. സിദ്ധു ആലിയെ കണ്ടു ആണ് ഓഫീസിൽ എത്തിയത്.. ആലിയെ ഓർക്കുമ്പോൾ എല്ലാം അഭിയുടെ അവസ്ഥ അവന്റെ മുന്നിൽ തെളിയും.. അവളെയും മോളെയും ചേർത്തു പിടിക്കാൻ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. സിദ്ധു വർക്ക്‌ ചെയ്യുമ്പോൾ എല്ലാം ഒളികണ്ണിട്ട് അഭിയെ നോക്കി കൊണ്ടിരുന്നു.. അവളെ തന്നെ നോക്കി ഇരിക്കുന്നതിനിടയിൽ ആണ് അവളുടെ വയറു ഭാഗത്തെ സാരീ സ്ഥാനം മാറി കിടക്കുന്നത് അവൻ കണ്ടത്.. അത് കണ്ടതും സിദ്ധു വേഗം നോട്ടം മാറ്റി.. എങ്ങനെ അത് അഭിയോട് പറയും എന്ന് അറിയാതെ അവൻ കുഴഞ്ഞു.. അഭിയേയും വയറും മാറി മാറി നോക്കി.. എന്നാൽ അഭി ഇതൊന്നും അറിയാതെ ജോലിയിൽ ആയിരുന്നു..

ആമി നിന്നോട് ഞാൻ സാരീ ഉടുത്തു വരരുത് എന്ന് പറഞ്ഞത് അല്ലെ.. എന്റെ ഇഷ്ടം ആണ് എന്ത് ഉടുക്കണം എന്ന്.. എനിക്ക് ഇഷ്ടം സാരീ ഉടുക്കാൻ ആണ്.. അവളുടെ ഒരു ഇഷ്ടം.. ബാക്കി ഉള്ളോരുടെ സ്വസ്ഥത കളയാൻ വേണ്ടി.. എന്താ പറഞ്ഞെ.. സിദ്ധു സ്വയം പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയി പോയി.. സിദ്ധു ഒന്നും ഇല്ലെന്നു പറഞ്ഞു വേഗം എഴുനേറ്റു.. അവളോട്‌ നേരിട്ടു പറഞ്ഞാൽ ഞാൻ എന്തിനാ നോക്കിയേ ചോദിക്കും.. പറഞ്ഞില്ലെങ്കിൽ എല്ലാവരും കാണും.. എങ്ങനെ എങ്കിലും അവളോട് പറയണം.. സർ.. ഞാൻ ഇപ്പോൾ വരാം.. നീ എങ്ങോട്ടാ.. വാഷ് റൂം.. എന്ന വേഗം വാ.. ഞാനും ഉണ്ട്.. എന്താ.. ഓ.. സോറി.. ഞാൻ അതല്ല.. സിദ്ധു പരുങ്ങി..അവളോട്‌ എങ്ങനെ പറയും എന്ന് അറിയാതെ സിദ്ധു കുഴഞ്ഞു.. ആമി.. നീ വാ.. സിദ്ധു അവളുടെ കൈ പിടിച്ചു അവന്റെ അടുത്തേക്ക് നിർത്തി.. പക്ഷെ ആ നിമിഷം തന്നെ അവന്റെ കൈ കുടഞ്ഞു എറിഞ്ഞു.. സിദ്ധു വാതിൽ ലോക്ക് ചെയ്തു അവളുടെ അടുത്തേക്ക് നടന്നു.. എന്താ സർ.. ആമി.. ഞാൻ പറയുന്നത്.. നീ തെറ്റിദ്ദരിക്കരുത്..

അവന്റെ വെപ്രാളം കണ്ടു അഭിക്ക് എന്തോ സംശയം തോന്നി.. അവൻ അവളിലേക്ക് അടുക്കാൻ തുടങ്ങിയതും അഭി പേടിയോടെ ചുറ്റും നോക്കി.. ചുവടുകൾ വെക്കാൻ ഇനി സ്ഥലം ഇല്ലെന്നു കണ്ടതും അഭി സിദ്ധുവിനെ ദയനീയമായി നോക്കി.. സിദ്ധുവിനു ആണെങ്കിൽ അഭിയോട് അത് പറയാനും നിവർത്തി ഇല്ല.. ആമി.. അത്.. പ്ലീസ് സർ.. സോറി ആമി.. നീ എന്നോട് ക്ഷമിച്ചേക്ക്.. സിദ്ധു അവളിലേക്ക് ചേർന്ന് നിന്നു.. അഭി കണ്ണുകൾ ഇറുക്കി അടച്ചു.. അവളുടെ മനസ്സിലേക്ക് സിദ്ധുവുമായി ഒരുമിച്ചുള്ള ഓർമ്മകൾ ഓടി എത്തി.. വീണ്ടും തന്നെ അപമാനിക്കാൻ അവൻ മനഃപൂർവം ചെയ്യാൻ പോകുന്നു എന്ന് അവൾക്കു തോന്നി.. അഭിയെ ഒന്നു പേടിപ്പിക്കാൻ വേണ്ടിയായിരുന്നു സിദ്ധു അങ്ങനെ ഓക്കേ ചെയ്തത്.. അവളുടെ നിൽപ്പ് കണ്ടു അവന് ചിരി വന്നെങ്കിലും അവളുടെ അടുത്ത് നിൽക്കുമ്പോൾ ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നത് അവൻ അറിഞ്ഞു.. അവളിലെ പെണ്ണിനെ അറിഞ്ഞവൻ ആണെങ്കിലും അവളിൽ അലിയാൻ ഉള്ളിൽ ആഗ്രഹം നിറയുന്നത് അവൻ അറിഞ്ഞു..

സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നിയതും സിദ്ധു അവളുടെ നഗ്‌നമായ വയറിൽ പതിയെ സ്പർശിച്ചു.. അഭിയുടെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു പോയി.. അവൾ വിറക്കാൻ തുടങ്ങി.. അവളുടെ ഹൃദയമിടിപ്പ് തൊട്ട് അറിഞ്ഞത് പോലെ അവൻ അവളിലേക്ക് കൂടുതൽ ചേർന്ന് നിന്നു അവളുടെ വയറിലൂടെ കൈ ഓടിച്ചതും ഒട്ടും പ്രതീക്ഷിക്കാതെ അഭി അവനെ തടയാൻ ശ്രമിച്ചു.. പക്ഷെ അവൾ പോലും അറിയാതെ അവളുടെ കൈ അവന്റെ മുഖത്തു പതിഞ്ഞു.. അഭി അതെ നിൽപ്പ് നിന്നു.. സിദ്ധു മുഖം ചെരിച്ചു അവളെ നോക്കി.. അഭിയുടെ മിഴികൾ നിറഞ്ഞിരുന്നു.. അവൾ അറിയാതെ സംഭവിച്ചു പോയത് ആണെന്ന് മനസ്സിൽ ആയിരം വട്ടം പറഞ്ഞു.. ഒപ്പം അവനോട് സോറിയും.. അഭിയിൽ നിന്നും അങ്ങനെ ഒരു പെരുമാറ്റം സിദ്ധു പ്രതീക്ഷിച്ചില്ലയിരുന്നു.. അപ്പോളും അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ തന്നെ ആയിരുന്നു..

സിദ്ധുവിന്റെ മുഖത്തു ദേഷ്യം നിറയുന്നത് അഭി കണ്ടു.. പക്ഷെ അവൾ ക്ഷമ പറഞ്ഞില്ല.. സിദ്ധു അവളിലേക്ക് കൂടുതൽ അമർന്നു അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചു.. അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു.. അഭി അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു.. എനിക്ക് ഈ ചുംബനം മറ്റൊരിടത്തേക്ക് കൊണ്ടു പോകാൻ അറിയാഞ്ഞിട്ടല്ല.. ഒരിക്കൽ ചെയ്തു പോയത് ഇനി അവർത്തിക്കണ്ട കരുതി ആണ്.. മാത്രം അല്ല ഇനി നിന്നെ ചുംബിക്കുമ്പോൾ നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി വേണം.. പൂർണ്ണമായും എന്റെ സ്വന്തം ആയിട്ടേ നിന്നെ തോടു.. സിദ്ധു അവളിൽ നിന്നും വിട്ടു മാറുമ്പോ അവളുടെ ഇടുപ്പിൽ നിന്നും സാരീ കയറ്റി വച്ചു.. അത് അറിഞ്ഞതും അഭി വേഗം സാരീ ശരിയാക്കി.. സിദ്ധു അവളെ രൂക്ഷമായി ഒന്നു നോക്കി ടേബിളിൽ നിന്നും ഫോൺ എടുത്തു പുറത്തു പോയി..

അഭിയുടെ മനസ്സ് സിദ്ധു പറഞ്ഞ വാക്കുകളിൽ കുടുങ്ങി കിടന്നു.. ആ വാക്കുകളിലെ പൊരുൾ തേടി അവളുടെ മനസ്സ് അലഞ്ഞു.. അന്ന് പിന്നെ സിദ്ധു ഓഫീസിൽ വന്നില്ല.. അഭിയെ പിന്നെ വിളിച്ചതും ഇല്ല.. അഭിക്ക് എന്തോ സങ്കടം തോന്നി.. അവളുടെ മനസ്സും സംഘർഷം നിറഞ്ഞത് ആയിരുന്നു.. അന്ന് വൈകുന്നേരം വരെ അഭി സിദ്ധുവിനെ നോക്കി.. പക്ഷെ അവൻ വന്നില്ല.. ഒരു സോറി പറയാൻ എങ്കിലും കഴിഞ്ഞിരുന്നു എങ്കിൽ എന്ന് അഭി ആഗ്രഹിച്ചു.. അന്ന് രാത്രി അഭിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. അവൾ സിദ്ധുവിനെ ഓർത്തു തിരിഞ്ഞും മറിഞ്ഞും കിടന്നു.. അവനോട് ഒന്നു. സംസാരിക്കുകയെങ്കിലും ചെയ്യാൻ തോന്നി.. വേണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു നോക്കി അവൾ അവസാനം വിളിക്കാൻ തന്നെ തീരുമാനിച്ചു.. ഫോൺ അടിക്കുമ്പോൾ അവൾക്ക് എന്തോ ഒരു പരിഭ്രമം തോന്നി.. ഹലോ.. സിദ്ധുവിന്റെ ശബ്ദം കേട്ടതും അവൾക്ക് ശബ്ദം പുറത്തു വരാതെ ആയി.. എന്ത് പറയണം എന്ന് അറിയാതെ അവൾ കുഴഞ്ഞു.. ആമി.. ആ.. എന്താ.. അ.. അത്.. അത് പിന്നെ.. എന്താ ഡി.. അത്.. കുറച്ചു ഫയൽസ് സൈൻ ചെയ്യാൻ ഉണ്ടായിരുന്നു..

അതാണോ.. അടുത്ത ദിവസം നോക്കാം.. നാളെ വരില്ലേ.. നാളെ സൺ‌ഡേ അല്ലെ.. അപ്പോൾ ആണ് അഭിക്ക് നാളെ ഞായറാഴ്ച ആണെന്ന് ബോധം വന്നത്.. അവൾ തലയ്ക്കു കൊട്ട് കൊടുത്തു.. സിദ്ധുവിനെ കാണാൻ ഇനി ഒരു ദിവസം കാത്തു ഇരിക്കണം എന്ന് ഓർത്തപ്പോൾ എന്തോ സങ്കടം തോന്നി.. എന്ന ശരി.. നിക്ക്.. പിന്നെ.. ഇനി എന്താ.. അത് ഒന്നുല്ല.. അഭിയുടെ സംസാരം കേട്ട് സിദ്ധുവിനു ചിരി വന്നു.. അവൻ ഫോൺ കട്ട് ചെയ്തു സീറ്റിൽ ചാരി കിടന്നു.. കണ്ണുകൾ അവളുടെ വീട്ടിലേക്ക് നീണ്ടു.. ഞാൻ നിന്റെ അടുത്ത് തന്നെ ഉണ്ട് പെണ്ണെ.നിന്നെയും മോളെയും ഇവിടെ ഒറ്റയ്ക്ക് വിട്ടു എനിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും.. എന്റെ നെഞ്ചിലെ ചൂടിൽ ഉറങ്ങേണ്ട നിങ്ങൾ രണ്ടു പേരും എന്റെ അടുത്ത് ഉണ്ടായിട്ടും ഒരുപാട് അകലെ ആണെന്ന് തോന്നുന്നു.. ഇനിയും വയ്യ കാത്തിരിക്കാൻ.. നിന്നെ എനിക്ക് എത്രയും പെട്ടന്ന് സ്വന്തം ആക്കണം ആമി.. എന്റെ മോള് അവളുടെ അച്ഛന്റെ സ്നേഹത്തിൽ ജീവിക്കണം.. അകത്തു അഭിയും സിദ്ധുവിന്റെ ഓർമകളിൽ മിഴികൾ നിറയ്ക്കുമ്പോൾ രണ്ടു പേരും ഒന്നു തന്നെ ആണ് ആഗ്രഹിക്കുന്നത് എന്ന് അറിയാതെ ആലി ഉറക്കത്തിൽ ആയിരുന്നു..

അവളുടെ അച്ഛനും അമ്മയും ഒന്നാവുന്നത് സ്വപ്നം കണ്ടു.. പിറ്റേന്ന് അഭി വൈകുന്നേരം ആലിയോടൊപ്പം ഉമ്മറത്തു ഇരിക്കുമ്പോൾ ആണ് ശങ്കർ വന്നത്.. കൂടെ റിയയും ഉണ്ടായിരുന്നു.. ആലി പന്ത് കൊണ്ടു കളിക്കുകയായിരുന്നു.. ശങ്കറിനെ കണ്ടതും ആലി ഓടി വന്നു.. ശങ്കർ അവളെ എടുത്തു അകത്തേക്ക് നടന്നു.. അവർക്ക് ചായ കൊടുത്തു അഭി അവരെ നോക്കി.. ശങ്കറിന്റെ മടിയിൽ ആയിരുന്ന ആലിയെ അഭി കളിക്കാൻ വേണ്ടി പറഞ്ഞു വിട്ടു.. ശങ്കർ ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതം ആണ്.. നീ ചോദിച്ചത് പോലെ ഞാനും സിദ്ധാർഥ് സാറും തമ്മിൽ ബന്ധം ഉണ്ട്.. ചെറിയ ഒരു ബന്ധം അല്ല.. പിന്നെ.. എന്റെ മകളുടെ അച്ഛൻ ആണ് അദ്ദേഹം.. ശങ്കറും റിയയും ഞെട്ടി തരിച്ചു.. അവർ വിശ്വാസം വരാതെ അഭിയെ നോക്കി.. അവളുടെ മുഖത്തു നിന്നും തന്നെ അറിയാമായിരുന്നു അവൾ കള്ളം അല്ല പറയുന്നത് എന്ന്.. അഭി അവളുടെ ജീവിതം അവർക്ക് മുന്നിൽ തുറന്നു.. അഭിയുടെ കഥ കേട്ട് ശങ്കറിനും റിയയ്ക്കും അവളോട്‌ സഹതാപം തോന്നി.. ഇത്രയും ചെറിയ പ്രായത്തിൽ അവൾ എത്ര മാത്രം അനുഭവിച്ചു എന്നോർത്ത് അവരുടെ ഉള്ളിൽ ഒരു കൂടപ്പിറപ്പിനോടുള്ള വാത്സല്യം തോന്നി.. എല്ലാം പറഞ്ഞു കഴിയുമ്പോൾ അഭി പൊട്ടി കരഞ്ഞിരുന്നു..

റിയ അവളുടെ അടുത്ത് പോയി ഇരുന്നു അവളെ ആശ്വസിപ്പിച്ചു.. എനിക്ക് വിധി ഇല്ല ശങ്കർ..ആ സ്നേഹവും സാമീപ്യവും ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട്.. പക്ഷെ സാറിന് മറ്റൊരു കുടുംബം ഉണ്ട്.. അത് ഞാൻ കാരണം തകരാൻ പാടില്ല.. എന്താ അഭി നീ പറയുന്നേ.. സർ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.. ശങ്കറിന്റെ വാക്കുകൾ ഒരു കുളിർ മഴ പോലെ അവളെ തഴുകി.. അവൾ വിശ്വാസം വരാതെ റിയയെയും മാറി നോക്കി.. അതെ അഭി.. സർ കല്യാണം കഴിച്ചിട്ടില്ല.. മേരേജ് ഫിക്സ് ചെയ്തിരുന്നു..പക്ഷെ നടന്നില്ല.. ശങ്കറും ദിയയും സിദ്ധുവിനു സംഭവിച്ച ആക്‌സിഡന്റ് എല്ലാം പറഞ്ഞു കൊടുത്തു.. എല്ലാം കേട്ട് അഭി തറഞ്ഞു ഇരുന്നു.. പിന്നെ എന്നോട് എന്താ പറയാതെ ഇരുന്നത്..ഇത്രയും നാൾ എനിക്ക് വേണ്ടിയായിരുന്നോ കാത്തിരുന്നേ.. മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ മുഴങ്ങി. അഭി എഴുനേറ്റു നിന്നു.. ആ നിമിഷം അവളുടെ മനസ്സിൽ സിദ്ധുവിനെ എങ്ങനെ എങ്കിലും കാണണം എന്ന് മാത്രം ആയിരുന്നു ആഗ്രഹം.. അവൾ ശങ്കറിന്റെ അടുത്ത് പോയി.. ശങ്കർ എനിക്ക് സാറെ കാണണം.. അഭി.. ഞാൻ വിളിച്ചു നോക്കട്ടെ.. സർ എവിടെയാണെന്ന്.. ശങ്കർ ഫോൺ എടുത്തു വിളിച്ചു.. അവൻ കുറച്ചു മാറി നിന്നാണ് സംസാരിച്ചത്.. അഭി അക്ഷമയോടെ ശങ്കറിനെ തന്നെ നോക്കി നിന്നു..

ശങ്കർ ഫോൺ വച്ചു അഭിയുടെ അടുത്ത് വന്നു.. സോറി അഭി.. സർ ഇന്ന് നൈറ്റ് യു എസ് പോകുന്നു.. ഒരാഴ്ച കഴിഞ്ഞേ വരു എന്ന്.. ഒരാഴ്ച.. ഒരാഴ്ച തനിക്കു കാത്തിരിക്കാൻ കഴിയില്ല.. അവൾ എന്ത് ചെയ്യും എന്നാലോചിച്ചു.. ശങ്കർ എപ്പോളാ ഫ്ലൈറ്റ്... രാത്രി ആണ് എന്ന പറഞ്ഞത്.. സമയം പറഞ്ഞില്ല.. പ്ലീസ് ശങ്കർ.. എന്നെ ഒന്നു കൊണ്ടു പോകുമോ.. അഭി.. ഇപ്പൊ എങ്ങനെ.. ശങ്കർ ഫോൺ എടുത്തു സിദ്ധുവിന്റെ നമ്പർ ടൈൽ ചെയ്തു.. അഭി അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടി വാങ്ങിച്ചു.. അവന്റെ ശബ്ദം കേൾക്കാൻ അവൾ അക്ഷമയോടെ കാത്തിരുന്നു.. എന്താ ശങ്കർ.. നിങ്ങൾ എങ്ങോട്ടാ പോകുന്നെ.. ആമി.. നീയാണോ.. ഞാൻ യു എസ്.. കുറച്ചു അർജന്റ് കാര്യം ഉണ്ട് എന്താ.. എനിക്ക് ഒന്നു കാണാൻ പറ്റുമോ.. കുറച്ചു സമയം.. സോറി ആമി.. ഞാൻ അവിടെ നിന്നും പുറപ്പെട്ടു.. എന്തെങ്കിലും അത്യാവശ്യം ആണോ..

സോറി.. ഞാൻ.. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല.. എന്ത്.. കല്യാണം കഴിഞ്ഞിട്ടില്ല എന്ന്.. ഓ അതാണോ.. കഴിഞ്ഞിട്ടില്ല.. പക്ഷെ.. സിദ്ധു ഒന്നു നിർത്തി.. ആമി അവന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരുന്നു.. ഈ മാസം ടുന്റി ഫസ്റ്റ് എന്റെ മേരേജ് ആണ്.. നിനക്ക് വേണ്ട എന്ന് പറഞ്ഞപ്പോൾ ഞാൻ ഓക്കേ പറഞ്ഞു.. അഭി തറഞ്ഞു നിന്നു.. കൈയിൽ എത്തിയത് വീണ്ടും കൈവിട്ടു പോകുന്നത് നോക്കി നിൽക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.. സിദ്ധു ഫോൺ കട്ട് ചെയ്തിരുന്നു.. അഭി തകർന്ന മനസ്സോടെ തളർന്നു ഇരുന്നു.. വീണ്ടും വീണ്ടും വിധി തനിക്കു വേണ്ടി കാത്തു വച്ച കണ്ണുനീരിനെ പഴിച്ചു കൊണ്ടു.. എന്നെ കുറെ വട്ടം കറക്കിയില്ലേ നീ.. കുറച്ചു ദിവസം മോള് ഏട്ടനെ കാത്തു ഇരിക്ക്.. നിന്റെ സിദ്ധു ഏട്ടൻ ഒരു അഡർ സർപ്രൈസ് കൊണ്ടു വരുന്നുണ്ട് നിനക്ക്.. എന്റെ ആമിക്ക് വേണ്ടി.. സിദ്ധു ചിരിച്ചു കൊണ്ടു ഫോണിൽ നോക്കി പറഞ്ഞു.. അതിൽ ആമിയുടെയും ആലിയുടെയും ഫോട്ടോ ഉണ്ടായിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story