💙എൻ ജീവനിൽ💙 ഭാഗം 2

en jeevanil

രചന: ആമി

വർഷങ്ങൾക്ക് ശേഷം... ആലി മോളെ.. അഭിരാമി മോളെ നോക്കി ഉമ്മറത്തു എത്തുമ്പോൾ മണ്ണിൽ ഇരുന്നു കളിക്കുകയായിരുന്നു അവൾ..അഴുക്കിൽ പുരണ്ട അവളുടെ കുഞ്ഞ് മുഖത്തു ചിരി നിറഞ്ഞതും അഭിയുടെ മുഖത്തും അത് പടർന്നു.. എന്ത് പണിയ നീ കാണിക്കുന്നേ.. നേരം ഒരുപാട് വൈകി.. ഇന്നും ലേറ്റ് ആവില്ലേ അമ്മ.. ഇന്ന് സ്കൂളിൽ പോണ്ട മ്മാ.. അയ്യടാ.. വേഗം റെഡി ആയിക്കോ.. അമ്മ.. ഞാൻ പോണില്ല.. ആലി.. പറയുന്നത് അനുസരിക്കു.. ഇന്ന് സ്കൂളിൽ പോയാൽ വൈകുന്നേരം വരുമ്പോൾ അമ്മ ഒരു സാധനം കൊണ്ട് തരാം.. എന്താ തരാ.. അതൊക്കെ ഉണ്ട്.. എന്റെ ആലിക്ക് ഇഷ്ടം ഉള്ള ഒരു സാധനം.. അഭി മോളെ എടുത്തു അകത്തു പോയി.. അവളെ കുളിപ്പിച്ച് ഡ്രസ്സ്‌ എല്ലാം മാറ്റി കൊടുത്തു.. അവളും റെഡി ആയി വന്നു..ആലിക്ക് വേഗം ഭക്ഷണം വാരി കൊടുത്തു അവർ രണ്ടു പേരും ഇറങ്ങി.. റോഡിൽ കയറി ഒരു ഓട്ടോ പിടിച്ചു നേരെ പ്ലേ സ്കൂളിൽ പോയി ആലിയെ ഇറക്കി അവൾ ജോലി സ്ഥലത്തേക്ക് പൊന്നു.. ടൗണിൽ ഉള്ള ഒരു ചെറിയ ഫിനാൻസ് കമ്പനിയിലെ ജോലിക്കാരി ആണ് അഭിരാമി..

അവൾക്ക് സ്വന്തം എന്ന് പറയാൻ ആലി മോളും.. അവളുടെ ലോകം അവളിൽ ഒതുങ്ങി നിൽക്കുന്നു.. ഓഫീസിൽ എത്തി ജോലിയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് ഒരു ചെറുപ്പക്കാരൻ അവളുടെ അടുത്ത് വന്നത്.. അവന്റെ കയ്യിൽ നിന്നും ഫയൽ വാങ്ങി അഭി അവനെ നോക്കി.. ഇത് ഇന്ന് തന്നെ തീർക്കണം.. അത്യാവശ്യം ആണ്.. ഓക്കേ.. പിന്നെ അഭി.. എന്താ ശ്യം.. അത് പിന്നെ.. എങ്ങനെ.. അവന്റെ ഉരുണ്ടു കളി മനസിലായ അഭി അവനെ തുറിച്ചു നോക്കി.. ഒരുപാട് നോട്ടങ്ങളും വാക്കുകളും സഹിച്ചു കൊണ്ടാണ് ഇത്ര വരെ എത്തിയത്.. വീണ്ടും വീണ്ടും മുന്നിൽ എത്തി പല്ലിളിക്കുന്നവരെ കാണുമ്പോൾ അവൾക് പുച്ഛം മാത്രം തോന്നാറുള്ളു.. അവളുടെ നോട്ടത്തിൽ പതറൽ മനസിലായ ശ്യാം ആ നിമിഷം തന്നെ അവിടെ നിന്നും പോയി.. അഭി വീണ്ടും ജോലിയിൽ മുഴുകി.. വൈകുന്നേരം ആലി മോൾക്ക് വേണ്ടി ഐസ് ക്രീം വാങ്ങി അവൾ നേരെ പ്ലേ സ്കൂളിൽ എത്തി.. ഓട്ടോ പറഞ്ഞു വിട്ട് അവൾ റോഡ്‌ ക്രോസ്സ് ചെയ്യാൻ തുടങ്ങുമ്പോൾ ആണ് ഒരു കാർ സ്പീഡിൽ പാഞ്ഞു പോയത്..

അഭിരാമി വേഗം പുറകിലേക്ക് നീങ്ങി.. എന്നാൽ ആ കാർ വരുന്നത് കണ്ടു പേടിച്ചു പുറകിലേക്ക് മാറിയ ഒരു അമ്മൂമ്മ താഴെ വീണു.. അവരുടെ നിലവിളി കേട്ട് അഭിരാമി തിരിഞ്ഞു നോക്കുമ്പോൾ അവർ നിലത്തു കിടക്കുകയായിരുന്നു.. എന്നാൽ കാർ നിർത്താതെ പോകുന്നു.. ആ നിമിഷം തോന്നിയ ചിന്തയിൽ അഭി വേഗം റോഡ്‌ സൈഡിൽ നിന്നും ഒരു കല്ലെടുത് ആ കാർ ലക്ഷ്യം വച്ചു എറിഞ്ഞു.. പുറകിലെ ചില്ല് പൊട്ടിയതും കാർ നിന്നു.. അഭി വേഗം ആ അമ്മൂമ്മയുടെ അടുത്തേക്ക് ഓടി പോയി അവരെ എഴുനേൽപ്പിക്കാൻ ശ്രമിച്ചു.. അപ്പോളേക്കും കാറിൽ നിന്നും ഡ്രൈവർ ഇറങ്ങി അവരുടെ അടുത്ത് എത്തിയിരുന്നു.. അഭി അയാളെ ദേഷ്യത്തിൽ നോക്കി.. താൻ എങ്ങോട്ടാ ഈ പോകുന്നെ.. ഇത് ഒരു ചെറിയ റോഡ്‌ അല്ലെ.. ഇത്രയും സ്പീഡിൽ പോകാൻ പറ്റുമോ.. മാത്രം അല്ല ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂൾ അടുത്ത് ഉണ്ട്.. സോറി മാഡം.. സോറി ഒന്നും വേണ്ട.. ഇയാള് ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെക്ക് അപ്പ് ചെയ്തു വേണ്ടത് വാങ്ങി കൊടുത്തു വീട്ടിൽ ആക്കണം..

അയ്യോ.. എനിക്ക് സമയം ഇല്ല..അർജെന്റ് കാര്യം ഉണ്ട്.. ഇപ്പൊ നീ ഇവരെ കൊണ്ട് പോയില്ലെങ്കിൽ പോലീസ് വരും വിഷയം വഷളാവും.. കുറച്ചു പൈസ കൊണ്ട് തീരേണ്ട വിഷയം വലുതാക്കണോ.. എന്നാൽ പൈസ തന്നാൽ പോരെ.. പറ്റില്ല..ഇനി ഇവര് വേറെ വണ്ടി വിളിച്ചു പോകണ്ടേ.. താൻ തന്നെ കൊണ്ട് പോകണം.. അയാൾ എന്ത് ചെയ്യും എന്നറിയാതെ കുഴഞ്ഞു.. അപ്പോളേക്കും അവിടെ ചുറ്റും ഉള്ള ആളുകൾ കൂടി.. അവരും അഭിയുടെ കൂടെ കൂടിയപ്പോൾ പ്രശ്നം വഷളാകും എന്ന് തോന്നി അയാൾ അവരെ കാറിൽ കയറ്റി വേഗം പോയി.. അഭി ആലിയെ കൂട്ടി വീട്ടിലും പോയി.. ആലി ടീവി കണ്ടു കൊണ്ട് ഐസ് ക്രീം തിന്നുകയാണ്.. അഭി അവളുടെ അടുത്ത് ഇരുന്ന് രാത്രിക്കൽക്ക് ഉള്ള പച്ചക്കറി അരിയുകയും ചെയ്യുന്നു.. ആലി.. മ്മ്.. മതി.. ഇനി നാളെ കഴിക്കാം.. നല്ല രസം ഉണ്ട്.. കുറച്ചു കൂടെ.. അവൾ കൊഞ്ചി പറഞ്ഞതും അഭി ചിരിച്ചു.. അവളുടെ മുഖത്തെ നിഷ്ക്കളങ്കത നോക്കി ഒരു നിമിഷം അവൾ ഇരുന്നു.. ബെൽ അടിക്കുന്ന ശബ്ദം കേട്ട് ആണ് അവൾ സ്വബോധത്തിൽ വന്നത്..

അവൾ എഴുനേറ്റു പോയി വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവളുടെ മുഖത്തു സന്തോഷം നിറഞ്ഞു.. നന്ദേട്ടൻ.. എവിടെ എന്റെ കുറുമ്പി.. അഭി വഴിയിൽ നിന്നും മാറിയതും ആലി നന്ദനെ കണ്ടു.. ആ നിമിഷം തന്നെ അവൾ ഓടി അവന്റെ അടുത്ത് വന്നു.. നന്ദൻ അവളെ കോരി എടുത്തു കവിളിൽ ഉമ്മകൾ നൽകി.. നന്ദച്ചാ.. ഞാൻ പിണക്കം ആണ്.. അയ്യോ എന്ത് പറ്റി.. പിന്നെ.. എന്നോട് പറയാതെ പോയില്ലേ അന്ന്.. അതൊ എനിക്ക് പെട്ടന്ന് പോകേണ്ട ആവശ്യം ഉണ്ടായിരുന്നു.. അതിന് പകരം ഇന്ന് മോൾടെ കൂടെ കുറെ സമയം കളിക്കലോ.. അവരുടെ കളിയും സംസാരവും നോക്കി നിൽക്കുകയായിരുന്നു അഭി.. നന്ദൻ സംസാരത്തിനിടയി നോട്ടം അഭിയിൽ എത്തി.. നീ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ.. ഒരു ചായ എടുക്ക്.. അവൾ വേഗം അടുക്കളയിൽ പോയി.. നന്ദൻ കൊണ്ട് വന്ന കളിപ്പാട്ടങ്ങളും മിടായികളും എല്ലാം ആലിക്ക് കൊടുത്തു അവളുടെ സന്തോഷം കാണുകയായിരുന്നു നന്ദൻ.. അഭി കൊടുത്ത ചായ കുടിച്ചു കൊണ്ട് നന്ദൻ അവളെ നോക്കി..

നീ ആകെ ക്ഷീണിച്ചല്ലോ.. ഏയ്.. തോന്നാവും.. മ്മ്.. പിന്നെ.. അവിടെ വിശേഷം എന്താ.. ഒരു വിശേഷം ഉണ്ട്.. ആതിരയുടെ വിവാഹം ഉറപ്പിച്ചു.. അഭി ഞെട്ടി അവനെ നോക്കി.. നന്ദൻ അവളെ നോക്കാതെ മറ്റെങ്ങോ നോക്കി ഇരുന്നു.. അപ്പൊ നന്ദേട്ടൻ.. ചേച്ചി സമ്മതിച്ചോ.. മ്മ്.. അവൾക്കു സമ്മതം ആണെങ്കിൽ ഞാൻ എന്ത് ചെയ്യാൻ.. എന്നാലും.. ഒരു വഴിയും ഇല്ലേ.. ഉണ്ട്.. നീ അങ്ങോട്ട്‌ വരണം.. എല്ലാം തുറന്നു പറയണം.. എന്നാൽ ശരിയാവും.. ഇല്ല..ഞാൻ വരില്ല..പറയുമ്പോ എല്ലാം പറയേണ്ടി വരും.. നീ ഇപ്പോളും അവനെതിരെ തുറന്നു പറയാൻ മനസ്സ് കാണിക്കാത്തത് കൊണ്ടാണ് എല്ലാം സംഭവിച്ചത്.. അവൻ വേറെ വിവാഹം കഴിച്ചു സുഖം ആയി കഴിയുന്നു.. നീയോ എല്ലാം ഉപേക്ഷിച്ചു.. എന്നെ കൊണ്ട് പറയിക്കല്ലേ അഭി.. അഭി തല താഴ്ത്തി നിന്നു.. അവളുടെ നിറയുന്ന കണ്ണുകളും അവളുടെ മുഖം കാണുമ്പോൾ എല്ലാം നന്ദന് ആ മഴയത്തു സഹായം ചോദിച്ചു വന്ന ആ പതിനേഴു കാരിയെ ഓർമ വരും.. അവൻ വിഷയം മാറ്റാൻ എന്നോണം ആലിയോടൊപ്പം കളിയിൽ മുഴുകി.. അഭി അടുക്കളയിലെ ജോലിയിലേക്കും..

പറഞ്ഞ പണി ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നെ ഇങ്ങോട്ട് വരണ്ട.. മാഡം . സോറി.. ഞാൻ പറഞ്ഞല്ലോ ഞാൻ സ്പീഡിൽ ആണ് വന്നത്. മാത്രം അല്ല വേഗം എത്താൻ വേണ്ടി ചെറു റോഡിൽ കൂടെയും വന്നു.. പക്ഷെ.. കുറച്ചു പൈസ കൊടുത്തു സെറ്റിൽ ചെയ്യാൻ നിനക്ക് അറിയില്ലേ.. പക്ഷെ ആ പെണ്ണ് പൈസ പറ്റില്ല എന്ന് തീർത്തു പറഞ്ഞു. ഒപ്പം അവിടെ ഉള്ള ആളുകൾ കൂടെ കൂടിയപ്പോൾ.. വേറെ വഴി ഇല്ലായിരുന്നു.. അവർ തിരിഞ്ഞു നിന്നു.. ഇന്ന് മുടങ്ങിയത് വലിയ ഒരു മീറ്റിംഗ് ആണ്.. അത് നമ്മുടെ കമ്പനിക്ക് കിട്ടിയില്ല എങ്കിൽ നിനക്ക് ഇവിടെ ജോലി ഉണ്ടാവില്ല.. ആ സ്ത്രീ പറഞ്ഞു അകത്തു പോകുന്നത് നോക്കി അയാൾ നിസ്സഹായതയോടെ നിന്നു.. അവരുടെ തീരുമാനം തന്നെ നടക്കുള്ളൂ എന്ന് അറിയുന്നത് കൊണ്ട് അയാൾ ഒന്നും മിണ്ടാതെ പുറത്തു ഇറങ്ങി.. സെക്യൂരിറ്റിയുടെ അടുത്ത് പോയി അയാൾ വിഷമം പറഞ്ഞു.. ഇനി എന്താ ചെയ്യാ.. അംബികമ്മ പറഞ്ഞാൽ പിന്നെ എതിർ വാക്ക് ഇവിടെ ഇല്ലല്ലോ.. നീ ആ ഓർഡർ അവർക്ക് തന്നെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്ക്... അവരുടെ സംസാരത്തിനിടയിൽ ആണ് ഒരു കാർ അകത്തേക്ക് പാഞ്ഞു വന്നത്..

അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി.. കയ്യിലെ ചാവി ഡ്രൈവർക്ക് നേരെ എറിഞ്ഞു കൊണ്ട് അവൻ അകത്തു പോയി.. മുകളിലെ നിലയിലേക്ക് കയറാൻ തുടങ്ങിയതും പുറകിൽ നിന്നും അംബിക അവനെ വിളിച്ചു.. സിദ്ധു.. അവൻ അവിടെ തന്നെ നിന്നു.. പക്ഷെ തിരിഞ്ഞു നോക്കിയില്ല.. എങ്കിലും അവന്റെ മുഖത്തു ഗൗരവം വിട്ട് മാറിയില്ല.. നീ എന്താ പെട്ടന്ന്.. വിളിച്ചു പറഞ്ഞില്ലല്ലോ.. ഇങ്ങോട്ട് വാരാൻ അനുവാദം ചോദിക്കണോ.. എനിക്ക് അറിയില്ലായിരുന്നു.. ഇനി ആവാം.. അവന്റെ കടുപ്പം നിറഞ്ഞ വാക്കുകൾ പറഞ്ഞു അവൻ പടികൾ കയറി പോയി.. അംബിക നിറഞ്ഞ കണ്ണുകൾ തുടച്ചു അവിടെ നിന്നു.. സിദ്ധു മുറിയിൽ കയറി ബെഡിൽ മലർന്നു കിടന്നു.. കണ്ണടച്ച് മനസ്സിൽ പതിഞ്ഞ ആ മുഖം ഓർത്തു.. ഒപ്പം മനസ്സ് ശാന്തമായി.. അവൻ എഴുനേറ്റു ബാത്രൂമിൽ പോകാൻ നിന്നതും ഫോൺ ബെല്ലടിച്ചു.. ഹലോ.. സിദ്ധാർഥ് യാദവ് സ്പീക്കിങ്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story