💙എൻ ജീവനിൽ💙 ഭാഗം 20

en jeevanil

രചന: ആമി

അഭി തകർന്ന ഹൃദയത്തോടെ ഇരുന്നു.. സിദ്ധുവിനെ ഒരിക്കൽ എങ്കിലും കേൾക്കാൻ തയ്യാറായിരുന്നു എങ്കിൽ എന്ന് മനസ്സിൽ ഓർത്തു.. അവൾ അവളെ തന്നെ ശപിച്ചു.. കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീരിനെ പിടിച്ചു കെട്ടാൻ കഴിയാതെ എല്ലാം നഷ്ട്ടപ്പെട്ടവളെ പോൽ അഭി ഉരുകി.. അഭി ഒരുപാട് തവണ സിദ്ധുവിനെ വിളിച്ചു എങ്കിലും അവൻ ഫോൺ എടുത്തില്ല..മനഃപൂർവം തന്നെ ഒഴിവാക്കുന്നു എന്ന് അവൾക്ക് മനസിലായി.. ശങ്കറും റിയയും അവളെ ആശ്വസിപ്പിച്ചു എങ്കിലും അഭി അതൊന്നും ഉൾക്കൊണ്ടില്ല.. അവളിൽ അത്രയും സിദ്ധു നിറഞ്ഞു നിന്നിരുന്നു.. രാത്രി ആലി ഉറങ്ങി കഴിഞ്ഞാണ് അവർ പോയത്.. അത് വരെ ആലിയെ അഭിയുടെ അടുത്ത് നിന്നും അവർ മാറ്റി.. അഭിയുടെ സങ്കടം അവൾ കാണേണ്ട എന്ന് കരുതി.. അവർ ഇറങ്ങിയതും അഭി നിലത്തു ഇരുന്നു ചുമരിൽ ചാരി കണ്ണടച്ച് ഇരുന്നു.. ഉറക്കത്തിൽ നിന്നും ഉണർന്ന ആലി അഭി ഇരിക്കുന്നത് കണ്ടു പതിയെ എഴുനേറ്റു കണ്ണുകൾ തിരുമ്മി അവളുടെ അടുത്ത് പോയി.. അവളുടെ മടിയിൽ ഇരുന്നു അവൾ അവളുടെ മാറോട് ചേർന്ന് ഇരുന്നു..

അഭി ആലിയുടെ തലയിൽ തലോടി അങ്ങനെ ഇരുന്നു.. അച്ഛാ വരഞ്ഞിട്ട് ആണോ അമ്മ കരെണെ .. അഭി ഒന്നും മിണ്ടിയില്ല.. ആലിയോട് ഉള്ള മറുപടി പോലും അഭിയിടെ കയ്യിൽ ഇല്ലായിരുന്നു.. അവളുടെ അച്ഛൻ കണ്മുന്നിൽ വന്നിട്ട് പോലും അത് മറച്ച പാപിയായ അമ്മയാണ് താനെന്നു അവൾക്കു തോന്നി.. അമ്മാ.. മ്മ്.. അച്ഛാ ഇനി വരില്ലേ.. മ്മ്.. വരും.. എന്റെ ആലിയുടെ അച്ഛൻ നമ്മളെ കാണാൻ വരും.. പ്രതീക്ഷയുടെ അവസാനം എന്നോണം അഭി എങ്ങോട്ടാ നോക്കി പറഞ്ഞു.. എന്നാൽ ആലിയുടെ മനസ്സിൽ അവളുടെ അച്ഛൻ ഇനി അമ്മ കാണാതെ വരില്ലേ എന്നായിരുന്നു.. അഭിയുടെ മുഖം കണ്ടു അവർ തമ്മിൽ വഴക്ക് ആയി എന്ന് പോലും ആലിയുടെ മനസ്സിൽ കടന്നു പോയി.. പിറ്റേന്ന് അഭിക്ക് ഓഫീസിൽ പോകാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.. സിദ്ധു ഇരിക്കുന്ന ചെയറിലേക്ക് നോക്കി അവൾ മിഴികൾ നിറച്ചു.. ഇത്രയും അടുത്ത് ഇരുന്നിട്ട് പോലും ഒന്നും പറയാൻ കഴിയാതെ.. അവൾക്ക് ജോലിയിൽ ശ്രദ്ധ കൊടുക്കാൻ തന്നെ തോന്നിയില്ല.. ഫോൺ എടുത്തു സിദ്ധു വിന്റെ നമ്പർ ടൈൽ ചെയ്തു..

പക്ഷെ സ്വിച്ച് ഓഫ് ആയിരുന്നു.. അവൾ വേഗം എഴുനേറ്റു.. ശങ്കറിനോട് പറഞ്ഞു അവൾ ലീവ് പറഞ്ഞു.. അവൻ അവളോട് ഒന്നും സംസാരിക്കാൻ നിന്നില്ല.. അതിന് പറ്റിയ മാനസിക അവസ്ഥ അല്ല അവൾക്ക് എന്ന് അവന് അറിയാമായിരുന്നു.. അഭി വീട്ടിൽ വന്നു.. ഒന്നും ചെയ്യാൻ തോന്നാതെ മടുപ്പോടെ അവൾ ഇരുന്നു.. അപ്പൊ ആണ് ഫോൺ അടിച്ചത്.. സിദ്ധു ആവും എന്ന് കരുതി അവൾ ആവേശത്തോടെ എടുത്തു.. പക്ഷെ ആലിയുടെ സ്കൂളിലെ മിസ്സ്‌ ആയിരുന്നു.. സന്തോഷം ഭയത്തിനു വഴി മാറി.. അവൾ വേഗം ഫോൺ എടുത്തു.. മിസ്സ്‌.. എന്ത് പറ്റി.. അഭിരാമി.. ഒന്നു സ്കൂൾ വരെ വരുമോ.. മോൾക്ക് നല്ല പനി.. മറുപടി പോലും പറയാതെ അഭി ആലിയുടെ സ്കൂളിലേക്ക് പോയി.. അവൾ അവിടേക്ക് ഓടി എത്തുമ്പോൾ ആലി തളർന്നു മിസ്സിന്റെ മടിയിൽ കിടക്കുന്നത് കണ്ടു അഭി പേടിച്ചു.. അവൾ ഉടനെ തന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയി.. വലിയ കുഴപ്പം ഒന്നും ഇല്ലെങ്കിലും നല്ല പനി ഉണ്ടെന്നു ഡോക്ടർ പറഞ്ഞു.. അവരുടെ കൂടെ മിസ്സും പോയിരുന്നു.. ഡോക്ടറെ കണ്ടു ഇറങ്ങാൻ നേരം അവർ അഭിയോട് യാത്ര പറഞ്ഞു.

അവരോടു നന്ദി പറഞ്ഞു അഭി നടന്നു നീങ്ങിയതും അവർ വീണ്ടും അവളെ വിളിച്ചു.. എന്താ മിസ്സ്‌.. ആലിയെ കാണാൻ ഇടയ്ക്ക് വച്ചു ഒരു ചെറുപ്പക്കാരൻ വന്നിരുന്നു.. ഇന്ന് വന്നിട്ടില്ല.. അവൾ കാത്തു നിൽക്കുന്നത് പോലെ തോന്നി എനിക്ക്.. ആരായിരുന്നു അത്.. അറിയില്ല.. അഭിരാമിയുടെ സഹോദരൻ നന്ദന്റെ കൂടെ ആണ് ആദ്യം വന്നത്.. പിന്നെ ഒറ്റയ്ക്ക് വന്നു ആലിയെ കാണും എന്നും.. അത്രയും പറഞ്ഞു അവർ ഓട്ടോ പിടിച്ചു പോയി.. അഭി അത് ആരായിരിക്കും എന്ന് മനസ്സിൽ ഓർത്തു.. അഭി അവളെയും കൊണ്ടു വീട്ടിൽ വന്നു.. അവളെ ബെഡിൽ കിടത്തി അവൾക്ക് വേണ്ടി അഭി ചൂട് കഞ്ഞി എടുത്തു കൊണ്ടു വന്നു.. ആലിയെ എഴുന്നേൽപ്പിച്ചു പതിയെ കഞ്ഞി കൊടുക്കാൻ തുടങ്ങി.. ആലി അത് കുടിക്കാൻ വിസമ്മതിച്ചു.. എത്ര ശ്രമിച്ചിട്ടും ആലി കുടിക്കാൻ തയ്യാറായില്ല.. ആലി മോളെ.. കുറച്ചു എങ്കിലും കുടിക്ക്..

നിക്ക് വേണ്ട.. അവൾ മടിയിൽ നിന്നും ഇറങ്ങി ബെഡിൽ കമിഴ്ന്നു കിടന്നു.. അഭി കഞ്ഞി ടേബിളിൽ വച്ചു ആലിയുടെ അടുത്ത് കിടന്നു.. അവളെ പൊതിഞ്ഞു പിടിച്ചു.. ആലി.. മ്മ്.. മോളെ കാണാൻ ആരാ സ്കൂളിൽ വന്നിരുന്നേ.. ആലി ഒന്നും മിണ്ടിയില്ല.. അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.. പറഞ്ഞാൽ അച്ഛൻ ഇനി തീരെ വരില്ലേ എന്ന് പോലും ആ മനസ്സിൽ ഉയർന്നു വന്നു.. ആലി.. അത് അങ്കിൾ.. ഏതു അങ്കിൾ.. നന്ദചന്റെ അങ്കിൾ.. ആലി അത്രയും പറഞ്ഞു.. തന്നെ കാണാൻ എന്നും വരാറുള്ള അച്ഛൻ അന്ന് വരാത്തതിൽ ഉള്ള സങ്കടം ആയിരുന്നു അവളുടെ ശരീരം പോലും തളർന്നു പോകാൻ കാരണം.. ആ മനസ്സിലെ പ്രാർത്ഥന പോലെ അച്ഛന്റെയും അമ്മയുടെയും കൂടെ കഴിയാൻ ആ കുരുന്നു ഇനിയും എത്ര കാത്തിരിക്കണം.. അഭിയുടെ മനസ്സിൽ ആലി പറഞ്ഞ ആ അങ്കിൾ ആരായിരിക്കും എന്ന ചോദ്യം ആയിരുന്നു.. ആലിയെ ദിവസവും വന്നു കാണാനും വേണ്ടത് എല്ലാം വാങ്ങി നൽകാനും ഇത്രയും പ്രിയപ്പെട്ട ഒരാൾ.. സിദ്ധു ആയിരിക്കില്ല എന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു..

ആയിരുന്നു എങ്കിൽ സിദ്ധു തന്നോട് അകന്നു പോകില്ല.. അവന്റെ കുഞ്ഞിന്റെ അമ്മയാണ് താനെന്നു അറിയുന്ന നിമിഷം അവൻ എന്നെ സ്നേഹം കൊണ്ടു പൊതിയും എന്ന അവൾക്ക് അറിയാമായിരുന്നു.. അഭി പിറ്റേന്നും ഓഫീസിൽ പോയില്ല.. ആലിക്ക് പനി വിട്ടിരുന്നു.. എങ്കിലും അഭി ആലിയെ സ്കൂളിൽ വിട്ടില്ല.. ഉച്ചക്ക് ഉള്ള ഭക്ഷണം റെഡിയാക്കുമ്പോൾ ആണ് നന്ദന്റെ കാൾ വന്നത്.. രണ്ടു ദിവസം നന്ദൻ വിളിച്ചിരുന്നില്ല.. അത് ഓർത്തു കൊണ്ടാണ് അഭി ഫോൺ എടുത്തത്.. എന്താ നന്ദേട്ടാ ഇന്നലെ വിളിച്ചില്ല.. ഞാൻ വിളിച്ചപ്പോൾ എടുത്തതും ഇല്ല.. കുറച്ചു തിരക്കായിരുന്നു.. നീ ഓഫീസിൽ ആണോ.. അല്ല.. ലീവ് എടുത്തു.. ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ ആയിരുന്നു.. സിദ്ധുവിന്റെ കാര്യം നന്ദനെ അറിയിക്കാൻ വേണ്ടിയായിരുന്നു അവൾ വിളിച്ചത്.. അഭി എല്ലാം നന്ദനോട് പറഞ്ഞു.. പറഞ്ഞു കഴിയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. നീ അവനോടു സംസാരിച്ചോ.. ഇല്ല.. സംസാരിക്കാൻ പറ്റിയില്ല.. യു എസിൽ പോയി.. എന്ന വരിക എന്ന അറിയില്ല.. മ്മ്.. എന്തായാലും അതൊക്കെ അവിടെ നിൽക്കട്ടെ..

നീ വന്നു വാതിൽ തുറക്ക്.. നന്ദേട്ടൻ വന്നോ.. വന്നു.. അവൾ വേഗം ഫോൺ വച്ചു ഉമ്മറത്തേക്ക് നടന്നു. അവൾ വാതിൽ തുറക്കുമ്പോൾ ഉമ്മറത്തു ഗേറ്റിന്റെ അടുത്ത് നന്ദൻ നിൽക്കുന്നുണ്ടായിരുന്നു.. അഭി ചിരിച്ചു കൊണ്ടു പുറത്തേക്ക് ഇറങ്ങി.. അവൾ വരുന്നത് കണ്ടതും നന്ദന്റെ നോട്ടം അവന്റെ സൈഡിലേക്ക് പോയി.. നന്ദൻ നോക്കുന്നത് കണ്ടു അഭിയുടെ കണ്ണുകളും അങ്ങോട്ട്‌ നീണ്ടു.. അവിടെ കണ്ട കാഴ്ച അഭിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.. അവൾ കണ്ണ് മിഴിച്ചു നോക്കി നിന്നു.. അഭിയുടെ അച്ഛനും അമ്മയും ആതിരയും അനന്ദുവും വല്യമ്മയും വല്യച്ചനും എല്ലാവരും ഉണ്ടായിരുന്നു.. അഭിയെ കണ്ടതും അവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു.. അഭി അവരെ എല്ലാം കണ്ടു തറഞ്ഞു നിൽക്കുകയായിരുന്നു.. അഭിയെ കണ്ടതും ആതിര ഓടി വന്നു അവളെ വാരി പുണർന്നു.. ആ സ്നേഹം ഒരു പൊട്ടി കരച്ചിലായി മാറി..

പിന്നെ എല്ലാവരും അഭിയുടെ അടുത്ത് വന്നു.. അവൾ അച്ഛൻ കേശവന്റെ നെഞ്ചിൽ കിടന്നു പൊട്ടി കരഞ്ഞു.. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അവർക്ക് ആർക്കും അറിയില്ലയിരുന്നു.. വാക്കുകൾ പോലും കിട്ടാത്ത അവസ്ഥ.. മോളെ.. വല്യച്ചനോട് ക്ഷമിക്കണം.. ദാമോദരൻ അവളുടെ മുന്നിൽ വന്നു പറയുമ്പോൾ അവൾ തല കൊണ്ടു വേണ്ടെന്ന് ആട്ടി അയാളുടെ കയ്യിൽ പിടിച്ചു.. സുമതിയും ലളിതതയും എല്ലാം കണ്ണുകൾ തുടച്ചു.. ഒടുവിൽ അഭിയുടെ കണ്ണുകൾ പോയത് അനന്ദുവിലെക്ക് ആയിരുന്നു.. അവൻ മാത്രം മാറി നിൽക്കുകയായിരുന്നു.. അവൾ അവന്റെ അടുത്ത് വന്നു.. എന്നോട് ദേഷ്യം മാറിയില്ലേ അനന്ദേട്ടന്.. അവൻ അവളെ പൊതിഞ്ഞു പിടിച്ചു നെഞ്ചിൽ കിടത്തി.. അവന്റെ മിഴികളും ആ നേരം നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. അവരുടെ അഭി അവർക്ക് എല്ലാം എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന് ആ കാഴ്ച്ചയിൽ തന്നെ അവർക്ക് മനസിലായി.. നിന്നെ ഞാനും മനസ്സിലാക്കിയില്ല ഡി.. സാരമില്ല ഏട്ടാ.. നിങ്ങളുടെ എല്ലാവരും എന്നെ കാണാൻ വന്നല്ലോ..

അത് മതി.. ഡി.. നിന്റെ അനന്ദേട്ടാ വിളി കേൾക്കാതെ ഇരിക്കാൻ പറ്റുന്നില്ല.. പോടാ അനന്ദേട്ടാ.. അവന്റെ വയറിൽ ഇടിച്ചു അവൾ ചിരിച്ചു.. അത് കണ്ടു എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു.. പെട്ടന്ന് അനന്ദു അവളെ മാറ്റി നിർത്തിയത്.. അവൾ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി.. അല്ല നിന്റെ കാന്താരി എവിടെ.. അഭി ചിരിച്ചു.. എല്ലാവരുടെയും കണ്ണുകൾ അകത്തേക്കു നീണ്ടു.. അവൾ അച്ഛന്റെ കൈ പിടിച്ചു അകത്തേക്കു നടന്നു.. അഭി അകത്തു മുറിയിൽ കിടക്കുന്ന ആലിയെ എടുത്തു കൊണ്ടു വന്നു.. അവൾ ചിണുങ്ങി കൊണ്ടു അഭിയുടെ തോളിൽ ചാഞ്ഞു.. അഭി അവളെയും കൊണ്ടു ഹാളിൽ വരുമ്പോൾ എല്ലാവരും ആലിയെ കാണാൻ കൊതിയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ആലി.. ഇതൊക്കെ ആരാന്ന് നോക്കിയേ.. ആലി പതിയെ തല ചെരിച്ചു നോക്കി.. അതിലെ ആരെയും അവൾക്ക് മനസ്സിലായില്ല.. എന്നാൽ നന്ദനെ കണ്ടതും ആലിയുടെ കണ്ണുകൾ വിടർന്നു.. അവൾ ചിരിക്കാൻ തുടങ്ങി.. അവൾ അഭിയുടെ കയ്യിൽ നിന്നും ഇറങ്ങി നന്ദന്റെ അടുത്തേക്ക് നടന്നു..

നന്ദൻ വാതിലിന്റെ അടുത്ത് ആയിരുന്നു നിന്നിരുന്നത്.. ആലി ആരെയും നോക്കാതെ നന്ദന്റെ അടുത്ത് എത്തിയതും അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു.. അവൾ സന്തോഷത്തോടെ പുറത്തേക്ക് ഓടി.. അത് കണ്ടു അഭി ഒന്നും മനസ്സിലാവാതെ അങ്ങോട്ട്‌ നടന്നു.. അവിടെ കണ്ട കാഴ്ച അവളെ കൂടുതൽ നടുക്കി.. സിദ്ധാർഥ് മോളെ എടുത്തു കൊഞ്ചിക്കുന്നു.. ആലി ചിരിച്ചു കളിച്ചു കൊണ്ടു അവനോടു എന്തൊക്കെയോ സംസാരിക്കുന്നു.. ഇത് കണ്ടു അഭി ഷോക്ക് ആയി.. അവൾ നന്ദനെ നോക്കി.. അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ അത് അവൻ കൂടെ അറിഞ്ഞു കൊണ്ടാണ് എന്ന് അവൾക്ക് മനസ്സിലായി.. അടുത്ത നിമിഷം അവൾ എല്ലാവരുടെയും മുഖത്തു നോക്കി.. അവിടെയും സന്തോഷം മാത്രം.. അപ്പൊ അവരെ എല്ലാം സിദ്ധു ആണോ കൊണ്ടു വന്നത് എന്നൊരു ചോദ്യം അവളിൽ ഉയർന്നു..

അതിനേക്കാൾ അവളുടെ മനസ്സിൽ നിറഞ്ഞത് സിദ്ധു ആലിയുടെ അച്ഛൻ ആണെന്ന് അറിഞ്ഞിരിക്കുന്നു..എന്നിട്ടും എന്താ തന്നോട് അകൽച്ച പോലെ.. അവൾ ആ കാഴ്ച ആവോളം ഒപ്പി എടുത്തു.. ആ കാഴ്ച കാണാൻ വേണ്ടി അവൾ ഒരുപാട് കൊതിച്ചു പോയിട്ടുണ്ട്.. വാതിൽക്കൽ നിൽക്കുന്ന അഭിയെ ഒന്നു നോക്കുക പോലും ചെയ്യാതെ സിദ്ധു ആലിയോടൊപ്പം കളിയിൽ മുഴുകി..അത് കൂടെ കണ്ടതോടെ അഭിയുടെ മനസ്സിലെ സങ്കടം കൂടി.. എന്നോട് മാത്രം എന്താ പരിഭവം.. ഒരു പക്ഷെ കുഞ്ഞു ഉള്ളത് മറച്ചു വെച്ചത് കൊണ്ടായിരിക്കുമോ.. അതോ വിവാഹം ഉറപ്പിച്ചത് കൊണ്ടു എന്നെ മനഃപൂർവം ഒഴിവാക്കുന്നത് ആണോ.. അവളുടെ മനസ്സിൽ ഉത്തരം അറിയാത്ത ചോദ്യങ്ങളുടെ സംഘർഷം നടക്കുകയായിരുന്നു അപ്പോൾ.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story