💙എൻ ജീവനിൽ💙 ഭാഗം 21

en jeevanil

രചന: ആമി

മോളെ.. സുമതി അവളെ വിളിച്ചു.. അവൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ടു അവരെയെല്ലാം നോക്കി.. എന്നാൽ നന്ദന്റെ അടുത്ത് എത്തിയപ്പോൾ അവളുടെ ചിരി മാഞ്ഞു ദേഷ്യം ആയി.. അത് മനസ്സിലായതും നന്ദൻ ചിരിച്ചു കൊണ്ടു സിദ്ധുവിന്റെ അടുത്തേക്ക് പോയി.. അനന്ദു അഭിയുടെ തോളിലൂടെ കയ്യിട്ടു കൊണ്ടു അവളെ ചേർത്തു നിർത്തി.. സിദ്ധുവിന്റെ കയ്യിൽ നിന്നും ആലിയെ വാങ്ങി നന്ദൻ അവരുടെ അടുത്തേക്ക് വന്നു.. ആലിക്ക് സിദ്ധുവിൽ നിന്നും പോരാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല.. പക്ഷെ നന്ദൻ നിർബന്ധിച്ചപ്പോൾ അവൾ പൊന്നു.. പക്ഷെ കണ്ണുകൾ സിദ്ധുവിൽ തന്നെ ആയിരുന്നു.. നന്ദൻ അവളെ അവരുടെ എല്ലാം മുന്നിൽ നിർത്തി.. ഇതൊക്കെ ആരാ എന്ന് അറിയുമോ മോൾക്ക്.. അവൾ ഇല്ല എന്ന് തലയാട്ടി.. സുമതി ആലിയെ വാരി എടുത്തു ഉമ്മകൾ കൊടുത്തു.. അവരിൽ നിന്നും കേശവനും വാങ്ങി.. പിന്നെ ഓരോരുത്തരും അവളെ എടുക്കുകയും ചുംബനം കൊണ്ടു മൂടുകയും ചെയ്തു.. അവരെല്ലാം ആരാണെന്നും അവൾക്ക് പറഞ്ഞു കൊടുത്തു..

അവൾക്ക് ആരെയും മനസിലായില്ല എങ്കിലും അവരുടെ സ്നേഹം അവൾ അറിയുന്നുണ്ടായിരുന്നു.. ആ നേരം എല്ലാവരും ആലിയെ മാത്രം ആയിരുന്നു ശ്രദ്ധിച്ചത്.. അഭി ഇതെല്ലാം നിറഞ്ഞ മിഴികളോടെ നോക്കി നിന്നു.. ഒരുപാട് ആഗ്രഹിച്ച കാഴച്ചകൾ എല്ലാം ഒരു ദിവസം ഒരേ സമയം നടന്നതിന്റെ ഷോക്ക് അവളിൽ അപ്പോളും ഉണ്ടായിരുന്നു.. ആലിയിൽ നിന്നും ശ്രദ്ധ തിരിച്ചു അഭിയുടെ കണ്ണുകൾ സിദ്ധുവിനെ തിരഞ്ഞു.. അവൻ ഉമ്മറത്തു തന്നെ നിന്നു ഫോൺ ചെയ്യുകയായിരുന്നു.. അഭി അവൻ കാണാത്ത വിധം നോക്കി.. അവൻ അവളെ ഒന്നു ശ്രദ്ധിക്കുകപോലും ചെയ്യുന്നില്ല എന്ന് അറിയുമ്പോൾ അഭിയുടെ ഹൃദയം വിങ്ങി.. അവനെ അകത്തേക്ക് വിളിക്ക്.. നന്ദൻ വന്നു അഭിയോട് പറഞ്ഞു.. അവൾ കണ്ണുകൾ തുടച്ചു സിദ്ധുവിന്റെ അരികിലേക്ക് നടന്നു.. അവൻ ഫോണിൽ സംസാരം കഴിഞ്ഞു ഫോണിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു.. അവൾ എങ്ങനെ വിളിക്കും എന്ന് അറിയാതെ കുഴഞ്ഞു..

സിദ്ധു അവൾ അരികിൽ ഉള്ളത് അറിഞ്ഞിട്ടും അറിയാത്തതു പോലെ ഫോണിൽ തന്നെ നോക്കി നിന്നു.. അകത്തേക്ക്.. എന്താ.. സിദ്ധു കേൾക്കാത്തത് പോലെ അവളെ നോക്കി ചോദിച്ചു.. അകത്തേയ്ക്ക് വരു... ഇല്ല.. കുറച്ചു തിരക്ക് ഉണ്ട്.. ആലിയെ കുറിച്ച് എന്തെങ്കിലും ചോദിക്കും എന്നൊക്കെ കരുതിയ അഭിയോട് അവൻ ഒന്നും പറയാതെ ഇറങ്ങാൻ നിന്നു..അവളോട് എന്തൊ അകൽച്ച ഉള്ളത് പോലെ തോന്നി അവൾക്കു.. അവൻ ഇറങ്ങുന്നത് കണ്ടു നന്ദൻ അവിടേക്ക് വന്നു.. എന്താ ഡാ പോകുന്നെ.. ഓഫീസിൽ ഒന്നു പോണം.. ഞാൻ പിന്നെ വരാം.. പിന്നെ.. നീ വന്നേ.. ആലി അറിഞ്ഞാൽ ബഹളം വെക്കും.. നീ വാടാ നന്ദൻ അവന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി.. അത് എല്ലാം കണ്ടു അഭി അമ്പരന്നു നിന്നു.. അവിടെ എന്താ സംഭവിക്കുന്നെ എന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥ ആയിരുന്നു അവൾക്ക്..സിദ്ധുവിനെ കണ്ടാൽ നന്ദൻ ആവും ഏറ്റവും ദേഷ്യം എന്ന് കരുതിയ അവൾക്കു അത് എല്ലാം കണ്ടു അത്ഭുതം ആയി.. നീ എന്താ ഒറ്റയ്ക്ക് നിൽക്കുന്നെ..

ആതിര വന്നു അവളെയും അകത്തു കൊണ്ടു പോയി.. ആലി മുത്തശമാരുടെയും മുത്തശ്ശിയുടെയും എല്ലാം കൂടെ കളിയിൽ ആയിരുന്നു.. സിദ്ധുവും നന്ദനും അനന്ദുവും കൂടി കുറച്ചു മാറി നിന്നു എന്തോ കാര്യമായ ചർച്ചയിൽ ആണ്.. ഇതെല്ലാം കണ്ടു അഭി നോക്കി നിന്നു.. ആതിര അവളെയും പിടിച്ചു വലിച്ചു മുറിയിൽ പോയി.. അകത്തു കയറിയതും അവൾ അഭിയെ കെട്ടിപിടിച്ചു.. സോറി.. ഞാൻ പോലും ആ സമയം.. വേണ്ട ചേച്ചി.. എല്ലാം കഴിഞ്ഞില്ലേ.. ഞാൻ എല്ലാം മറന്നു.. ആലി സിദ്ധു ഏട്ടനെ പോലെ തന്നെയാലേ.. മ്മ്.. അഭി അലസമായി ഒന്നു മൂളി.. സിദ്ധു ഹൃദയത്തിൽ കിടന്നു നീറുന്നത് പോലെ തോന്നി അവൾക്കു.. ഇനി തിരിച്ചു കിട്ടാത്ത വിധം അകന്നു പോയത് പോലെ.. നിങ്ങളെ എല്ലാം അറിയിച്ചത് സിദ്ധു ഏട്ടൻ ആണോ.. നന്ദേട്ടൻ പറഞ്ഞു എനിക്കും അനന്ദു ഏട്ടനും അറിയാമായിരുന്നു..

പിന്നെ ഇന്നലെ നന്ദേട്ടനും സിദ്ധു ഏട്ടനും കൂടെ വീട്ടിൽ വന്നു.. സിദ്ധു ഏട്ടൻ അച്ഛനോടും അമ്മയോടും മാപ്പ് പറഞ്ഞു.. പിന്നെ ഇന്നലെ അവിടെ താമസിച്ചു ആണ് ഇന്ന് രാവിലെ പുറപ്പെട്ടു.. എന്താ പറഞ്ഞത്.. തെറ്റ് സിദ്ധു ഏട്ടന്റെ ഭാഗത്ത്‌ ആണ്.. അഭി തെറ്റ് ഒന്നും ചെയ്തിട്ടില്ല.. പിന്നെ.. പിന്നെ.. പിന്നെ നിനക്ക് നല്ലൊരു ബന്ധം കണ്ടു പിടിച്ചു നിന്റെ ജീവിതം സുരക്ഷിതമാക്കണം എന്നും.. അഭി അത് കേട്ടതും തരിച്ചു പോയി.. അപ്പോൾ സിദ്ധുവിനു തന്നെ വേണ്ട എന്ന് തോന്നി അവളുടെ മിഴികൾ നിറഞ്ഞു.. അവൾ മുഖം പൊത്തി ബെഡിൽ ഇരുന്നു.. ആതിര അവളുടെ തോളിൽ പിടിച്ചു.. അഭി ആതിരയെ ചുറ്റി പിടിച്ചു.. അഭി.. എന്താ ഡി.. ഇങ്ങനെ കരയല്ലേ.. എത്ര സന്തോഷത്തോടെ ആണെന്നോ നിന്നെ കാണാൻ വന്നേ.. ആതിര അവളെ സമാദാനപ്പെടുത്തി.. അഭി കണ്ണുകൾ തുടച്ചു..

ആരെങ്കിലും അറിഞ്ഞാൽ ഇനിയും അവൾ കാരണം ഒരു വിഷമം വേണ്ടെന്ന് തോന്നി.. അവൾ മുഖം തുടച്ചു ആതിരയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.. സിദ്ധുവിനെ ഇനി നോക്കില്ല എന്നൊക്കെ മനസ്സിൽ കരുതി അവൾ മുറിയിൽ നിന്നും പുറത്തു വന്നു.. ലളിതയും സുമതിയും അടുക്കളയിൽ ആയിരുന്നു.. അഭി ആരെയും നോക്കാതെ അങ്ങോട്ട്‌ പോയി.. അവൾ പോകുന്നത് കണ്ടു സിദ്ധു അവളെ നോക്കി.. അവളുടെ മുഖത്തെ ചുവപ്പിൽ നിന്നും അവൾ കരഞ്ഞിട്ടുണ്ട് എന്ന് അവന് മനസിലായി.. ആലി സിദ്ധുവിന്റെ മടിയിൽ ആയിരുന്നു.. അവൾ എല്ലാവരും വന്ന സന്തോഷത്തിൽ അഭിയെ പോലും മറന്നിരുന്നു.. ഒപ്പം അച്ഛനെ കിട്ടിയ സന്തോഷവും.. അഭിയെ ഒന്നും ചെയ്യാൻ സമ്മതിക്കാതെ സുമതി അവളെ മാറ്റി നിർത്തി.. വർഷങ്ങൾക്ക് ശേഷം അമ്മയുടെ സ്നേഹം അറിയുകയായിരുന്നു അവൾ.. അമ്മയുടെയും വല്യമ്മയുടെ കൂടെയും അടുക്കളയിൽ ചുറ്റി തിരിഞ്ഞ ആ കാലത്തേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചു.. ഓർമ്മകൾ കാട് കയറി ഒടുവിൽ അത് സിദ്ധുവിൽ തന്നെ എത്തി നിന്നു..

അവൾ വേഗം അത് മറക്കാൻ ശ്രമിച്ചു.. അഭി.. ഹാളിൽ നിന്നും ദാമോദരൻ വിളിച്ചതും അവൾ സാരീ തലപ്പ് കൊണ്ടു മുഖം തുടച്ചു അങ്ങോട്ട്‌ ചെന്നു.. അവൾ സുമതിയുടെ പുറകിൽ പോയി നിന്നു.. ആ മോളെ സിദ്ധാർഥ് ഇറങ്ങുവാണെന്ന്.. മോള് സമ്മതിക്കുന്നില്ല.. നീ ഒന്നു പറഞ്ഞു നോക്ക്.. ആലി സിദ്ധുവിന്റെ തോളിൽ ചുറ്റി പിടിച്ചു കിടക്കുകയായിരുന്നു.. എങ്ങനെ അവളെ അവനിൽ നിന്നും വാങ്ങും എന്ന് അവൾക്ക് തന്നെ അറിയില്ല.. സിദ്ധു അഭിയെ ഒന്നു നോക്കി പുറത്തേക്ക് നടന്നു.. അഭി എല്ലാവരെയും നോക്കി അവന്റെ പുറകിൽ പോയി.. ഗേറ്റ് വരെ എത്തിയതും സിദ്ധു തിരിഞ്ഞു നിന്നു.. പുറകിൽ അഭി ഉണ്ടായിരുന്നു.. അച്ഛാ ഇപ്പൊ വരാം.. വേണ്ട.. അച്ഛാ പോണ്ട.. അഭി ആലിയുടെ സംസാരം കേൾക്കുകയായിരുന്നു..അപ്പോൾ ആണ് അഭി അത് ശ്രദ്ധിച്ചത്.. ആലിയോട് എപ്പോ ആവും സിദ്ധു അച്ഛൻ ആണെന്ന് പറഞ്ഞത്.. അപ്പോൾ ആണ് ആലി സിദ്ധുവിനെ കണ്ടു ഓടിപോയത് അഭി ഓർത്തത്.. ആദ്യം ആയി സിദ്ധുവിനെ കാണുന്ന ആലി എങ്ങനെ അവന്റെ അരികിലേക്ക് ഓടി പോകും..

നിങ്ങൾ മോളെ എപ്പോളാ കണ്ടേ.. ഇപ്പൊ.. നീ കണ്ടില്ലേ.. അഭി ചോദിച്ചതും സിദ്ധു മറുപടി പറഞ്ഞു.. അവന്റെ മറുപടി അവൾക്കു തൃപ്തിയായില്ല.. ആദ്യം ആയി നിങ്ങളെ കാണുമ്പോൾ അവൾ എങ്ങനെ ഓടി വരും.. ഇതിന് മുൻപ് പരിചയം പോലും ഇല്ലാത്ത ആളെ.. അത് നീ കേട്ടിട്ടില്ലേ രക്തം രക്തത്തെ തിരിച്ചറിയും.. സിദ്ധു അവളെ കളിയാക്കിയത് പോലെ പറഞ്ഞു..എന്തൊക്കയോ താൻ അറിയാതെ സംഭവിച്ചിട്ടുണ്ട് എന്ന് അഭിക്ക് മനസിലായി.. ആലി.. അമ്മ ഒരു കാര്യം ചോദിക്കട്ടെ.. അവൾ ചിരിച്ചു കൊണ്ടു തലയാട്ടി.. സിദ്ധുവിനു മനസ്സിലായി തന്നെ കുറിച്ച് ആവും ആലിയോട് ചോദിക്കാൻ പോകുന്നത് എന്ന്.. അച്ഛായെ നീ എപ്പോളാ ആദ്യം കണ്ടേ.. സ്കൂളിൽ വന്നപ്പോ.. ആലി ഒന്നും ഓർക്കാതെ മറുപടി പറഞ്ഞു.. അഭി നെറ്റി ചുളിച്ചു ആലിയെ നോക്കി.. സ്കൂളിലോ.. ആ.. നന്ദചന്റെ കൂടെ.. നന്ദച്ചൻ പറഞ്ഞ അങ്കിൾ അച്ഛായ.. അമ്മയോട് പറയണ്ട എന്ന് അച്ചായാ പറഞ്ഞെ.. എനിക്ക് ഉടുപ്പ് എല്ലാം വാങ്ങി തന്നതും അച്ചായാ.. ആലി ഇതെല്ലാം പറയുമ്പോൾ സിദ്ധു കണ്ണുകൾ അടച്ചു ചിരിച്ചു..

അഭിക്ക് ദേഷ്യവും സങ്കടവും എല്ലാം തോന്നി.. അവൾ ആലിയെ സിദ്ധുവിന്റെ കയ്യിൽ നിന്നു വാങ്ങി.. മോള് അകത്തു പൊയ്ക്കോ.. അവിടെ എല്ലാവരും മോളെ വിളിക്കുന്നുണ്ട്.. വേണ്ട.. അച്ഛാ പോവും.. ഇല്ല.. അച്ഛാ എങ്ങോട്ടും പോവില്ല.. അമ്മയും അച്ഛനും ഇപോ വരാം.. ആലി അത് കേട്ടതും സന്തോഷത്തോടെ അകത്തേക്ക് ഓടി പോയി.. ആലി പോയതും അഭി തനിക്കു നേരെ തിരിയുന്നത് കണ്ടു സിദ്ധു വേഗം പിറകിലേക്ക് നീങ്ങി.. എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. സോറി.. എനിക്ക് കുറച്ചു.. ഞാൻ പറയുന്നത് കേട്ടിട്ട് പോയാൽ മതി.. അഭി അവന്റെ കൈ പിടിച്ചു ആരു കാണാത്ത ഒരു ഭാഗത്തേക്ക് മാറി നിന്നു.. അഭിയുടെ മുഖത്തെ ദേഷ്യം കണ്ടു സിദ്ധുവിനു അപ്പോൾ ചിരിയാണ് വന്നത്.. എല്ലാം അറിഞ്ഞു കൊണ്ടു മനഃപൂർവം ആയിരുന്നു ലെ.. നീയും മനഃപൂർവം അല്ലായിരുന്നോ.. ആലിയുടെ കാര്യം നീ എന്നോട് പറഞ്ഞോ.. അത്.. അത് നിങ്ങൾ വേറെ വിവാഹം കഴിച്ചു എന്ന കരുതി അല്ലെ.. എന്നാലും എന്നോട് പറയേണ്ടേ.. മാത്രം അല്ല ഞാൻ നിന്നോട് എല്ലാം പറയാൻ എത്ര ശ്രമിച്ചു..

നീ കേൾക്കാൻ നിന്നോ നീ.. സിദ്ധുവിന്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി തന്റെ കയ്യിൽ ഇല്ല.. അവന്റെ വാക്കുകൾ ഒരിക്കൽ എങ്കിലും കേൾക്കാൻ നിന്നിരുന്നു എങ്കിൽ എന്ന് അവൾ ആശിച്ചു പോയി... സിദ്ധു അവളോട് അടുത്ത് വന്നു അവളെ വാരി പുണർന്നു.. അഭി അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അവന്റെ പിടിയിൽ മുറുകി അവളും അവനെ മുറുക്കി പിടിച്ചു.. ആർക്കും വിട്ടു കൊടുക്കില്ല എന്ന് പറയും പോലെ.. അഭിയുടെ കണ്ണുകൾ ഒഴുകി ഇറങ്ങി അവന്റെ നെഞ്ചിൽ ചൂട് പറ്റി.. എന്നെ ചതിച്ചു എന്ന് കരുതിയാണ് ദേഷ്യം കാണിച്ചത്.. പക്ഷെ വിവാഹം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ.. അറിഞ്ഞപ്പോൾ.. എനിക്ക് വേണം എന്ന് തോന്നി..സിദ്ധു ഏട്ടന്റെ മാത്രം ആമിയാവാൻ.. സിദ്ധു അവളെ അവനിൽ നിന്നും മാറ്റി നിർത്തി.. പിന്നെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.. അഭി അത് കണ്ണടച്ച് ഏറ്റു വാങ്ങി.. അവളുടെ മുഖം അവൻ കയ്യിൽ എടുത്തു.. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ അവൻ മാറി മാറി നോക്കി.. എന്റെ മകളുടെ അമ്മയാണ് നീ ആമി.. എന്റെ കുഞ്ഞിന് ജന്മം നൽകാൻ നീ സഹിച്ച വേദന..

എന്ത് തിരികെ നൽകിയാലും എനിക്ക് തിരിച്ചു നൽകാൻ കഴിയില്ല.. പക്ഷെ എന്നെ കൊണ്ടു കഴിയുന്നത് പോലെ ഞാൻ ആ കടം വീട്ടം.. നിനക്ക് നഷ്ടം ആയ നിന്റെ വീട്ടുകാരെ നൽകി.. ഇനി ഞാൻ കാരണം നിനക്ക് നഷ്ട്ടമായ നിന്റെ ജീവിതം.. എന്റെ ജീവിതം എനിക്ക് നഷ്ടം ആയിട്ടില്ല..ഈ നാലു വർഷവും ഞാൻ സിദ്ധു ഏട്ടന്റെ കുഞ്ഞിന്റെ അമ്മയയാണ് ജീവിച്ചത്.. അത് എനിക്ക് എങ്ങനെ നഷ്ടം ആവും.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അതല്ലേ.. അവളുടെ വാക്കുകൾ കേട്ട് അവന്റെ കണ്ണുകളും നിറഞ്ഞു.. തനിക്കു വേണ്ടി ഇത്രയും സഹിച്ച അഭി അവൾ തന്നെ എത്ര മാത്രം പ്രണയിക്കുന്നുണ്ട് എന്ന് അവൻ അന്നേരം അറിയുകയായിരുന്നു.. അവളുടെ മുഖമെല്ലാം ചുംബനം കൊണ്ടു മൂടി.. കണ്ണുനീരിൽ കലർന്ന ചുംബനം.. അവൾ അത് ഏറ്റു വാങ്ങും പോലെ അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു..

ചുംബനം ഒടുവിൽ അവളുടെ ചുണ്ടിലേക്ക് വഴുതി മാറാൻ തുടങ്ങിയതും സിദ്ധു വേഗം അവളിൽ നിന്നും അകന്നു മാറി.. അഭി എന്താ എന്ന ഭാവത്തിൽ അവനെ നോക്കി.. ഞാൻ പോകട്ടെ.. പിന്നെ വരാം.. അത്രയും പറഞ്ഞു സിദ്ധു നടന്നു അകലുമ്പോൾ അഭി നിറ കണ്ണുകളോടെ അത് നോക്കി നിന്നു.. സിദ്ധു തന്നിൽ നിന്നും ഒരുപാട് ദൂരെയാണെന്ന് അവൾക്കു മനസിലായി.. കാറിൽ സ്പീഡിൽ പോകുന്ന സിദ്ധുവിന്റെ മനസ്സിൽ കരയുന്ന അഭിയുടെ മുഖം ആയിരുന്നു.. ഇനി നിന്നെ ചുംബിക്കുമ്പോൾ എന്റെ താലി നിന്റെ കഴുത്തിൽ വേണം ആമി.. അത് വരെ നീ ക്ഷമിച്ചേ മതിയാവു.. സിദ്ധാർഥ് നിന്നിൽ നിന്നും അകലെ അല്ല.. നിന്നിലേക്ക്‌ മാത്രം അടുത്ത് കൊണ്ടു ഇരിക്കുന്ന നിന്റെ പ്രണയം ആണ്.. ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ അവൻ മനസ്സിൽ പറയുമ്പോളും കണ്ണിൽ കനൽ ആയിരുന്നു.. അഭിയെ സ്വന്തം ആക്കുമ്പോൾ സംഭവിക്കാൻ പോകുന്നത് എല്ലാം ഓർത്തു അവന്റെ നരമ്പുകൾ വലിഞ്ഞു മുറുകി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story