💙എൻ ജീവനിൽ💙 ഭാഗം 22

en jeevanil

രചന: ആമി

 സിദ്ധു വീട്ടിലേക്ക് കാർ കൊണ്ടു കയറിയപ്പോൾ തന്നെ കണ്ടു വീടിൽ നടക്കുന്ന പണികൾ എല്ലാം.. വീടിന്റെ മുൻ വശത്തു മുഴുവൻ ലൈറ്റ് എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്.. മുറ്റത്തു നിറയെ ജോലിക്കാരും ഉണ്ടായിരുന്നു.. അവൻ ചുണ്ടിൽ ഊറി വന്ന ചിരി അടക്കി പിടിച്ചു കാറിൽ നിന്നും ഇറങ്ങി.. അകത്തു പ്രവേശിച്ചതും അംബിക ജോലിക്കാർക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്നത് കണ്ടു.. അംബിക സിദ്ധുവിനെ കണ്ടതും ചിരിച്ചു കൊണ്ടു അവന്റെ അടുത്തേക്ക് വന്നു.. നീ എവിടെ ആയിരുന്നു.. ഒരു സ്ഥലം വരെ പോകാൻ ഉണ്ടായിരുന്നു.. അല്ല എന്താ ഇവിടെ ഇത്രയും ജോലിക്കാർ ഒക്കെ.. പിന്നെ വിവാഹം നടക്കാൻ പോകുന്ന വീട് അല്ലെ.. നീ പോയി ഫ്രഷ് ആയി വാ.. സിദ്ധു ഫോൺ എടുത്തു ആർക്കോ വിളിച്ചു.. അംബിക അപ്പോൾ ജോലിക്കാരെ നോക്കുകയായിരുന്നു.. സിദ്ധു ഫോൺ കട്ടാക്കി സോഫയിൽ പോയി ഇരുന്നു.. കുറച്ചു കഴിഞ്ഞു അവന് നേരെ ഒരു ജ്യൂസ് ഗ്ലാസുമായി മീര വരുന്നത് സിദ്ധു കണ്ടു.. അവൻ അവളെ നോക്കി ചിരിച്ചു കൊണ്ടു ജ്യൂസ് വാങ്ങി കുടിച്ചു..

അവന്റെ സൗമ്യമായ പെരുമാറ്റം അവളെ സന്തോഷവതിയാക്കി.. ജ്യൂസ് ഗ്ലാസ് ടീ ബോയിൽ വച്ചു അവൻ എഴുന്നേറ്റു നിന്നു.. അപ്പോളേക്കും വിനുവും അങ്ങോട്ട്‌ വന്നു.. സിദ്ധു അവന്റെ അരികിൽ നിന്നു എന്തോ സംസാരിച്ചു.. അത് കഴിഞ്ഞു അംബികയുടെ നേരെ തിരിഞ്ഞു.. അമ്മ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. പറഞ്ഞോ ഡാ.. വിവാഹം കഴിഞ്ഞു എന്റെ ഭാര്യ ഈ വീട്ടിലേക്ക് അല്ല വരുന്നത്.. പിന്നെ.. അത് ചോദിച്ചത് അംബികയും മീരയും ഒരുമിച്ച് ആയിരുന്നു.. അവർ രണ്ടു പേരും പരസ്പരം നോക്കി.. മീരയുടെ മനസ്സിലുള്ള പ്ലാൻ എല്ലാം പൊളിയുമോ എന്നൊരു പേടി അവൾക്ക് തോന്നി.. എന്റെ ഗസ്റ്റ്‌ ഹൌസിലേക്ക്.. അതെന്താ.. ഇങ്ങോട്ട് അല്ലെ വരേണ്ടത്... അത് മതി.. അല്ലെങ്കിൽ ചിലപ്പോൾ അമ്മായിമ്മപോര് ഉണ്ടാവാൻ സാധ്യത ഉണ്ട്.. സിദ്ധു അങ്ങനെ പറഞ്ഞതും അംബിക മീരയെ രൂക്ഷമായി നോക്കി.. അവൾ ആണോ സിദ്ധുവിനെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്ന് അംബികയ്ക്ക് തോന്നി.. എന്നാൽ ഇതൊന്നും അറിയാതെ മീര എങ്ങനെ സിദ്ധുവിനെ അതിൽ നിന്നും തടയാം എന്നായിരുന്നു ആലോചിച്ചത്..

സിദ്ധു.. മീര മോളോട് ഞാൻ എന്ത് പോര് കാണിക്കാൻ ആണ്.. അല്ല.. അമ്മ.. വെറുതെ റിസ്ക് എടുക്കുന്നില്ല.. കുറച്ചു ദിവസം അവിടെ നില്ക്കാ.. പിന്നെ ഇങ്ങോട്ട് തന്നെ വരാലോ.. മാത്രം അല്ല മോൾക്ക് ഇവിടെ പരിചയമാവാൻ കുറച്ചു സമയം എടുക്കും.. മോളോ.. അംബിക ഞെട്ടി.. മീരയുടെയും അവസ്ഥ മറിച്ചു ആയിരുന്നില്ല.. സിദ്ധു അവരുടെ ഭാവങ്ങൾ എല്ലാം കാണുകയായിരുന്നു.. പിന്നെ കല്യാണം കഴിഞ്ഞാൽ മോള് ഉണ്ടാവില്ലേ അമ്മ.. സിദ്ധു നാണം വരുന്നത് പോലെ പറഞ്ഞു.. അത് കണ്ടു മീരക്കും നാണം വന്നു.. അവൾ തല താഴ്ത്തി നിന്നു.. നിന്റെ തീരുമാനം പോലെ.. അംബിക വലിയ താല്പര്യം ഇല്ലാത്തത് പോലെ പറഞ്ഞു.. സിദ്ധു പിന്നെ അവിടെ നിന്നില്ല.. അവൻ മുകളിലേക്ക് കയറാൻ നിന്നതും മീരയെ ഒന്ന് നോക്കി.. പിന്നെ ഇനി വിവാഹം വരെ നീ ഇങ്ങോട്ട് വരരുത്.. സിദ്ധുവിന്റെ ആ വാക്കുകൾക്ക് ഭീഷണിയുടെ സ്വരം ഉള്ളത് പോലെ തോന്നി മീരക്ക്.. അവൾ അവനെ സംശയം നിറഞ്ഞ ഭാവത്തോടെ നോക്കി.. നിലവിളക്ക് പിടിച്ചു വലതു കാൽ വച്ചു കയറാൻ ഉള്ള വീട് അല്ലെ..

അതിന് മുന്നേ ഇനി വരണ്ട.. സിദ്ധു ചിരിച്ചു കൊണ്ടു അങ്ങനെ പറഞ്ഞു മുകളിൽ കയറി പോയി.. മീരക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.. സിദ്ധു തന്നെ പ്രണയിക്കാൻ തുടങ്ങിയെന്ന് അവൾ കരുതി.. എന്നാൽ അംബികയുടെ മനസ്സിൽ കനൽ വീണിരുന്നു..മീര തനിക്കു എതിരെ കരുക്കൾ നീക്കാൻ തുടങ്ങി എന്നവർ കരുതി.. എല്ലാവരും ആലിയുടെ കളിയും ചിരിയും എല്ലാം കണ്ടു സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു.. സുമതിയുടെ മടിയിൽ തല ചായ്ച് അഭി കിടന്നു.. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഉള്ള സമാധാനം അവൾക്ക് തിരികെ കിട്ടിയത് പോലെ തോന്നി.. എങ്കിലും ഒരു നീറ്റലായ് സിദ്ധു ഉള്ളിൽ ഉണ്ട്.. ആലി അനന്ദുവിന്റെയും ആതിരയുടെയും കൂടെ കളിക്കുകയായിരുന്നു.. സത്യത്തിൽ ആലിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല..ഒറ്റയ്ക്ക് കഴിഞ്ഞ ആ വീട്ടിൽ അത്രയും ആളുകളെ കിട്ടിയപ്പോൾ ആലി എല്ലാം മറന്നു പോയിരുന്നു.. അവളുടെ ചിരിയിൽ ലയിച്ചു എല്ലാവരും ഇരുന്നു.. നന്ദാ.. ഇനി എന്താ തീരുമാനം.. വല്യച്ഛൻ ചോദിച്ചതും നന്ദൻ ആതിരയെ നോക്കി..

അവൾ ചിരിയോടെ തല താഴ്ത്തി.. അപ്പൊ അത് അങ്ങ് നടത്താ ലെ കേശവ.. ഇനിയും വച്ചു താമസിപ്പിക്കണോ.. വേണ്ട ഏട്ടാ.. ഒരുപാട് വർഷം ആയില്ലേ അവർ കാത്തിരിക്കുന്നു.. എല്ലാവർക്കും സന്തോഷം ആയി.. അഭിക്ക് ആയിരുന്നു കൂടുതൽ.. കാരണം അവൾ കാരണം പിരിഞ്ഞു പോയവർ ആയിരുന്നു അവർ.. അത് കൊണ്ടു അവരുടെ വിവാഹം അവളുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു.. പെട്ടന്ന് ആണ് അഭിയുടെ മനസ്സിലേക്ക് സിദ്ധുവിന്റെ വിവാഹം ഓർമ വന്നു.. ഹൃദയത്തിന്റെ വേദന കണ്ണിൽ വെള്ളം നിറഞ്ഞു.. ആരും കാണാതെ ഇരിക്കാൻ അവൾ കണ്ണുകൾ തുടച്ചു വേഗം അകത്തേക്ക് പോയി.. മുറിയിൽ ഇരുന്നു അവൾ കണ്ണുനീർ ഒഴുക്കി കളഞ്ഞു.. ആരോ വരുന്നത് പോലെ തോന്നി അഭി വേഗം കണ്ണുകൾ തുടച്ചു. തുടയ്ക്കൊന്നും വേണ്ട.. കരഞ്ഞോ.. നന്ദൻ ആയിരുന്നു.. അവൻ അവളുടെ അരികിൽ വന്നു ഇരുന്നു.. പതിയെ അവളുടെ തോളിലൂടെ കയ്യിട്ടു.. അഭി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുന്നു.. ആ നിമിഷം അവർക്കിടയിൽ മൗനം ആയിരുന്നു..

കാരണം അവൾക്ക് ആ ക്കാലം അത്രയും താങ്ങായ നെഞ്ച് ആണ് അത്.. ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സൂക്ഷിച്ച മനുഷ്യൻ.. സ്വന്തം ചോര വരെ തള്ളി പറഞ്ഞപ്പോൾ കൂടെ നിന്നു കരുത്തു പകർന്നവൻ.. അഭിക്ക് നന്ദൻ ഈശ്വര തുല്യൻ തന്നെയാണ്.. നന്ദേട്ടൻ ആണോ എല്ലാം പറഞ്ഞത്.. പറയണം കരുതി പോയത് അല്ല.. പക്ഷെ നമ്മൾ കരുതിയത് പോലെ സിദ്ധാർഥ് നിന്നെ ചതിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോൾ പറയാതെ ഇരിക്കാൻ കഴിഞ്ഞില്ല.. സ്വന്തം കുഞ്ഞിനെ എത്ര നാൾ മറച്ചു വെക്കും.. മാത്രം അല്ല എന്റെ ആലിയുടെ സന്തോഷം കണ്ടില്ലേ നീ.. അത് കാണാൻ മറ്റെന്ത് നൽകും ഞാൻ.. പക്ഷെ.. അവൾക്ക് വീണ്ടും നഷ്ടം സംഭവിച്ചില്ലേ.. കിട്ടിയ സന്തോഷം മുഴുവൻ സങ്കടത്തിൽ ആയില്ലേ.. ഇല്ല അഭി.. ദൈവം ഉണ്ടെടി പെണ്ണെ.. അഭിക്ക് ആ സമയം സിദ്ധു മാത്രം ആയിരുന്നു.. നന്ദൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. പക്ഷെ അവളുടെ മനസ്സ് സിദ്ധുവിന്റെ അടുത്ത് ആണെന്ന് തോന്നി അവൾക്ക്.. നീ ഇങ്ങനെ ഇരിക്കല്ലേ.. എല്ലാവരും വന്നിട്ട് അവർക്ക് ഒക്കെ സങ്കടം ആവും..

നീ പഴയ അഭിയായി വാ.. അഭി കണ്ണുകൾ തുടച്ചു നന്ദനെ നോക്കി ചിരിച്ചു.. അവളുടെ നെറുകിൽ മുത്തി നന്ദൻ എഴുനേറ്റു.. അപ്പോൾ ആണ് അതെല്ലാം കണ്ടു പുറകിൽ അനന്ദുവും ആതിരയും നിൽക്കുന്നത് കണ്ടത്..അവർ രണ്ടു പേരും നന്ദന്റെ അടുത്ത് വന്നു.. അനന്ദു നന്ദനെ കെട്ടിപിടിച്ചു.. നന്ദേട്ടനോട് എങ്ങനെ നന്ദി പറയും എന്ന് അറിയില്ല.. അഭിയെ അടുത്ത് അറിയാവുന്ന ഞങ്ങൾ പോലും അവളെ അവിശ്വസിച്ചപ്പോൾ എങ്ങനെ ഏട്ടാ ഇങ്ങനെ സ്നേഹിക്കാൻ കഴിഞ്ഞേ.. അവൾക്കു ഒരു താങ്ങായി.. നന്ദേട്ടൻ കൂടെ ഇല്ലെങ്കിൽ അവൾ.. അഭി അത് എല്ലാം കേട്ട് ചിരിച്ചു.. അവരുടെ എല്ലാം മനസ്സിൽ നന്ദൻ അത്രയും വളർന്നിരുന്നു.. അഭിയുടെ ജീവനും ആലിയുടെ ജീവിതവും എല്ലാം നന്ദന്റെ മാത്രം ദാനമാണ്.. അവനില്ലെങ്കിൽ ഒരു പക്ഷെ ഇന്ന് അവർ ഉണ്ടാവുമായിരുന്നില്ല.. നിങ്ങൾ വെറുതെ സെന്റി അടിച്ചു സന്തോഷം കളയല്ലേ.. നന്ദൻ അവരുടെ എല്ലാം സങ്കടം മാറ്റാൻ എന്നോണം പറഞ്ഞു.. അനന്ദു അഭിയുടെ അടുത്ത് വന്നു അവളുടെ മടിയിലേക്ക് തല വച്ചു കിടന്നു.. ആതിര നന്ദനെ ഒളികണ്ണിട്ട് നോക്കി നിൽക്കുകയായിരുന്നു..

അത് അനന്ദുവും അഭിയും കണ്ടിരുന്നു.. നന്ദേട്ടാ.. ഈ പെണ്ണിനെ വിളിച്ചോണ്ട് പൊയ്‌ക്കെ.. നോക്കി ദഹിപ്പിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.. അനന്ദു കളിയാക്കിയതും ആതിര അവന്റെ കയ്യിൽ അടിച്ചു.. അവർ എല്ലാം ചിരിച്ചു.. അപ്പോൾ ആണ് ആലി അങ്ങോട്ട്‌ വന്നത്.. അഭിയുടെ മടിയിൽ കിടക്കുന്ന അനന്ദുവിനെ കണ്ടു ആലിക്ക് കുശുമ്പ് കയറി.. അവൾ അനന്ദുവിന്റെ മേലെ കയറി ഇരുന്നു.. ഇത് ന്റെ അമ്മയ.. ആണോ.. എന്നാലേ ഇത് എന്റെ പെങ്ങള.. എണീക്ക് മാമ.. ന്റെ അമ്മേടെ മടിയിൽ കിടക്കേണ്ട.. ആലി അനന്ദുവിനെ അടിക്കാൻ തുടങ്ങി.. അവളുടെ അടി സഹിക്കാൻ കഴിയാതെ അനന്ദു തലയ്ക്കു കൈ കൊടുത്തു എഴുനേറ്റു ഇരുന്നു.. ആ സമയം ആലി വേഗം അഭിയുടെ മടിയിൽ കയറി ഇരുന്നു.. അഭി ആലിയുടെ കവിളിൽ ഉമ്മ കൊടുത്തു.. നമ്മൾ എങ്ങോട്ടാ പോകുന്നെ അമ്മ.. എങ്ങോട്ട്.. ആരാ പറഞ്ഞേ.. അഭി.. അത് അച്ഛൻ പറഞ്ഞു നമുക്ക് നാട്ടിൽ പോകാം.. അത് പറഞ്ഞത് അനന്ദു ആയിരുന്നു.. അവൾക്ക് യാതൊരു ഭാവവ്യത്യാസവും തോന്നിയില്ല..

എന്നാൽ ആ നിമിഷവും അവളുടെ ഉള്ളിൽ നീറ്റൽ തോന്നിയത് സിദ്ധുവിനെ ഓർത്തു ആയിരുന്നു.. എടി കാന്താരി.. നീ നിന്റെ അമ്മയുടെ നാട് കണ്ടിട്ടില്ലല്ലോ.. അവിടെ കുളം ഒക്കെ ഉണ്ടല്ലോ.. അനന്ദു ആലിയെ എടുത്തു നെഞ്ചിൽ ഇരുത്തി പറഞ്ഞു.. അനന്ദു പറയുന്നത് എല്ലാം കൗതുകത്തോടെ കേട്ട് ഇരുന്നു.. ആലിക്ക് അതെല്ലാം കാണാൻ ഒരുപാട് ആഗ്രഹം തോന്നി.. ആ സമയം ആണ് നന്ദന്റെ ഫോൺ അടിച്ചത്.. ഫോൺ എടുത്തു ചിരിച്ചു കൊണ്ടു നന്ദൻ അഭിയെ നോക്കി.. സിദ്ധാർഥ് ആണ്.. അഭി മെല്ലെ ചിരിച്ചു അവിടെ നിന്നും എഴുനേറ്റു പോയി.. നന്ദൻ ഫോൺ എടുത്തു സിദ്ധുവിനോട് സംസാരിച്ചു.. ആ സമയം ആതിരയും അനന്ദുവിന്റെയും ആലിയുടെയും കൂടെ കൂടി.. നന്ദൻ ഫോൺ കട്ടാക്കി അവരുടെ അടുത്ത് വന്നു.. സിദ്ധാർഥ് വരുന്നുണ്ട്.. നമുക്ക് എല്ലാവർക്കും പുറത്തു നിന്നു ഭക്ഷണം കഴിക്കാം എന്ന്..

പിന്നെ.. നന്ദൻ ഒന്നു നിർത്തി വാതിൽക്കലേക്ക് നോക്കി.. ആരും ഇല്ലെന്ന് ഉറപ്പാക്കി അവൻ തുടർന്നു.. രാത്രി പുറപ്പെടാം നമുക്ക് നാട്ടിലേക്ക്.. അവൻ വണ്ടി അയക്കും.. പിന്നെ അഭിയോട് ഒന്നും പറയണ്ട എന്ന പറഞ്ഞത്.. എന്ത് പോകുന്ന കാര്യമോ.. അതും പിന്നെ മറ്റേതും.. പോകുന്ന കാര്യം പറഞ്ഞാൽ എന്താ.. ആതിര ചോദിച്ചതും നന്ദൻ അവരുടെ അരികിൽ വന്നു ഇരുന്നു.. അവൾ ചിലപ്പോൾ സമ്മതിക്കില്ല.. അവന്റെ വിവാഹം ആണ് എന്ന് കേട്ടിട്ട് തന്നെഅവൾക്ക് സഹിക്കാൻ വയ്യ.. ഇനി പെട്ടന്ന് ഇവിടെ നിന്നും പോകുന്നു എന്ന് കൂടെ ആയാൽ അവൾക്കു സഹിക്കാൻ പറ്റില്ല.. എന്തിനാ ഇനിയും അവളെ സങ്കടത്തിൽ ആക്കുന്നെ.. എല്ലാം പറഞ്ഞൂടെ.. വേണ്ട.. അഭി അറിഞ്ഞാൽ പിന്നെ.. അത് വേണ്ട.. സിദ്ധാർഥ് എന്തെങ്കിലും കണ്ടിട്ട് ഉണ്ടാവും.. എന്തായാലും ഇങ്ങനെ പോട്ടെ.. സമയം ആവുമ്പോൾ അറിഞ്ഞാൽ മതി.. അവർ മൂന്നു പേരും ഒരു പോലെ ആശ്വസിച്ചു.. അവർ പറയുന്നത് ഒന്നും അറിയാതെ ആലി അപ്പോളും കളിയിൽ ആയിരുന്നു.. നന്ദന്റെ തീരുമാന പ്രകാരം ആയിരുന്നു എല്ലാവരും രാത്രി പുറത്തു പോകാൻ തീരുമാനിച്ചത്..

എല്ലാവരും റെഡി ആയി ഇറങ്ങാൻ നേരം ആണ് സിദ്ധു വന്നത്.. അവന്റെ കാറിനു പുറകിൽ മറ്റൊരു ഇന്നോവയും ഉണ്ടായിരുന്നു.. വിനു ആയിരുന്നു ഡ്രൈവർ.. സിദ്ധു അകത്തു കയറിയതും ആലി ഓടി വന്നു.. അവളെ എടുത്തു സിദ്ധു കവിളിൽ മുത്തി.. നമ്മൾ അച്ഛായുടെ കൂടെ ആണോ പോണേ നന്ദഛ.. അതേലോ.. നിനക്ക് സന്തോഷം ആയോ.. ആലി അതെ എന്ന് തലയാട്ടി സിദ്ധു വിന്റെ ദേഹത്ത് നിന്നും നന്ദന്റെ മേലേക്ക് ചാഞ്ഞു കൊണ്ടു അവന് ഉമ്മ കൊടുത്തു.. ആലിയുടെ ചിരി ആയിരുന്നു ആ വീട് മുഴുവൻ നിറഞ്ഞു നിന്നത്.. എല്ലാവരും ഇറങ്ങി കഴിഞ്ഞാണ് അഭി പുറത്തു വന്നത്.. സിദ്ധു വന്നത് അവൾ അറിഞ്ഞിരുന്നില്ല.. അവൾ സിദ്ധു വാങ്ങി കൊടുത്ത ഒരു സാരീ ആയിരുന്നു ഉടുത്തത്.. അവൻ ഉണ്ടാവില്ലല്ലോ എന്ന ധൈര്യത്തിൽ ആണ് അത് എടുത്തത്.. എല്ലാവരും വിനുവിന്റെ കാറിൽ കയറി.. സിദ്ധു നന്ദനോട് അവന്റെ കാറിൽ കയറാൻ പറഞ്ഞെങ്കിലും അവർ ആരും കയറിയില്ല.. അഭിക്കും സിദ്ധുവിനും പ്രൈവസി കൊടുക്കാൻ വേണ്ടിയാണ് അവർ ആരും അതിൽ കയറാതെ ഇരുന്നത്..

അത് സിദ്ധുവിനും മനസിലായി. വിനു.. ഹോട്ടൽ പാരഡൈസ്..എന്റെ പേര് പറഞ്ഞാൽ മതി.. ഒക്കെ സർ.. അവർ എല്ലാം പോയി കഴിഞ്ഞു ആണ് അഭി പുറത്തു വന്നത്..ആരെയും കാണാതെ അവൾ ചുറ്റും നോക്കി.. അപ്പൊ ആണ് ഗേറ്റിനു വെളിയിൽ ആലിയെ കളിപ്പിച്ചു നിൽക്കുന്ന സിദ്ധുവിനെ അവൾ കണ്ടത്.. അവൾക്ക് ഹൃദയമിടിപ്പ് വല്ലാതെ കൂടി.. മാത്രം അല്ല അവിടെ മറ്റാരെയും കാണാനും ഇല്ലാത്തത് എന്താ എന്നും ഓർത്തു.. അഭി വാതിൽ പൂട്ടി അവരുടെ അടുത്തേക്ക് നടന്നു.. ആലിയോടൊപ്പം കളിക്കുമ്പോൾ ആണ് നടന്നു വരുന്ന അഭിയെ സിദ്ധു കണ്ടത്.. അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.. അവന്റെ മനസ്സിലേക്ക് ആദ്യമായി അവളെ കണ്ടനാൾ ഓർമ വന്നു.. ആ കുടക്കീഴിൽ ഒരുമിച്ച് പോയത് എല്ലാം ഓർത്തു അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. അഭി അവനെ നോക്കി പതിയെ ചിരിച്ചു.. കയറ്..

സിദ്ധു പറഞ്ഞതും അഭി ചുറ്റും നോക്കി.. അവളുടെ നോട്ടം കണ്ടു സിദ്ധുവിനു കാര്യം മനസിലായി.. അവർ ഒക്കെ പോയി.. നമ്മൾ ഒരുപാട് ലെറ്റ്‌ ആയി.. നീ കയറ്.. അഭി അകത്തു കയറിയതും സിദ്ധു ആലിയെ അഭിയുടെ മടിയിലേക്ക് ഇരുത്തി കൊടുത്തു..അവൻ എഴുനേറ്റു വീണ്ടും കുനിഞ്ഞു വന്നു ആലിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..അടുത്ത നിമിഷം അവന്റെ ചുണ്ടുകൾ അഭിയുടെ കവിളിലും പതിഞ്ഞു.. അഭി കണ്ണ് മിഴിച്ചു സിദ്ധുവിനെ നോക്കി.. അവന്റെ താടിയും മീശയും അവളുടെ കവിളിൽ കുത്തുമ്പോൾ സുഖമുള്ള ഒരു നോവ് അവളിൽ പടർന്നു.. സിദ്ധു ചിരിച്ചു കൊണ്ടു ഡോർ അടച്ചു ഡ്രൈവിംഗ് സീറ്റിൽ പോയി ഇരുന്നു.. അഭി അവനെ നോക്കാൻ ബുദ്ധിമുട്ട് തോന്നി.. സിദ്ധു അഭിയെ നോക്കി കാർ സ്റ്റാർട്ട്‌ ചെയ്തു.. യാത്രയിൽ ഇടക്ക് വച്ചു ആലി സിദ്ധുവിന്റെ കൂടെ ഇരിക്കണം എന്ന് വാശി പിടിച്ചപ്പോൾ അവളെ എടുത്തു സിദ്ധു മടിയിൽ വച്ചു കാർ ഓടിച്ചു..അഭി പുറത്തേക്ക് തന്നെ നോക്കി ഇരുന്നു.. അച്ഛയും അമ്മയും പിണക്കം മാറിയല്ലോ.. മ്മ്.. സിദ്ധു അഭിയെ നോക്കി ഒന്ന് മൂളി..

അഭി കേൾക്കാത്തത് പോലെ തന്നെ ഇരുന്നു.. എന്നിട്ട് അമ്മ അച്ഛക്ക് ഉമ്മ കൊടുത്തില്ലല്ലോ.. അച്ഛാ അമ്മക്ക് മാത്രേ കൊടുത്തുള്ളൂ.. അതിന് ഞാൻ എപ്പോ നിന്റെ അമ്മയ്ക്ക് ഉമ്മ കൊടുത്തേ.. അച്ഛാ ഇപ്പൊ എനിക്ക് തന്നില്ലേ.. അപ്പൊ അമ്മക്ക് കൊടുത്തത് ഞാൻ കണ്ടു.. സിദ്ധു അഭിയെ നോക്കി ചിരിച്ചു.. അഭി അവനെ ദേശ്യത്തിൽ നോക്കി.. ആലി കണ്ടതിൽ അബദ്ധം പറ്റിയത് പോലെ സിദ്ധു ഇരുന്നു.. അപ്പൊ അമ്മടെ പിണക്കം മാറിയില്ലേ അച്ഛാ.. നിന്റെ അമ്മയ്ക്ക് അച്ചയോട് പിണക്കം ഒന്നും ഇല്ലെടി.. എന്ന അമ്മ അച്ഛയ്ക്ക് ഉമ്മ കൊടുത്തേ.. ആലി വാശി പിടിച്ചു കൊണ്ടു അഭിയോട് പറഞ്ഞതും അഭി സിദ്ധുവിനെ കൂർപ്പിച്ചു നോക്കി. സത്യം ആയിട്ടും ഞാൻ പറഞ്ഞിട്ടില്ല.. അവൻ പാവത്തിനെ പോലെ മുഖം ആക്കി പറഞ്ഞപ്പോൾ അഭിക്ക് ചിരി വന്നു.. ആ ചിരിയെ അടക്കി പിടിച്ചു കൊണ്ടു അവൾ പുറത്തേക്ക് നോക്കി.. ഈ സന്തോഷം ഈ ജന്മം മുഴുവൻ തരാൻ അവൾ പ്രാർത്ഥിച്ചു.. എന്നാൽ സിദ്ധുവിന്റെ മനസ്സിൽ ഇരട്ടി സന്തോഷം ആയിരുന്നു. വരാനിരിക്കുന്ന സന്തോഷങ്ങളുടെ തുടക്കം മാത്രം ആണ് അതെന്ന് അവൻ ഓർത്തു.. എന്നാൽ ആലിയുടെ മനസ്സിൽ അച്ഛന്റെയും അമ്മയുടെയും കൂടെ എന്നും ഇത് പോലെ ആയിരിക്കണെ എന്നായിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story