💙എൻ ജീവനിൽ💙 ഭാഗം 23

en jeevanil

രചന: ആമി

 എല്ലാവരും ഹോട്ടലിൽ എത്തി കുറച്ചു സമയം കഴിഞ്ഞാണ് അഭിയും സിദ്ധുവും ആലിയും എത്തിയത്.. അഭിയുടെയും സിദ്ധുവിന്റെയും കൈ പിടിച്ചു നടന്നു വരുന്ന ആലിയിൽ ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ.. ആ കാഴ്ച നന്ദന്റെ മനസ്സ് നിറച്ചു.. ആലിക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നൽകാൻ വൈകിയതിൽ അവന് ഗേദം തോന്നി..അവർ ഒരുമിച്ചു എന്നും ഇത് പോലെ കഴിയട്ടെ എന്ന് അവൻ പ്രാർത്ഥിച്ചു.. എല്ലാവർക്കും അഭിയുടെ മുഖത്തെ വിഷമം മനസ്സിലായിരുന്നു.. പക്ഷെ അത് സന്തോഷത്തിനു മുന്നോടിയായി ഉള്ള സങ്കടമാവട്ടെ എന്ന് അവരും കരുതി.. ഒരു വലിയ ഹാളിൽ നടുക്ക് വലിയ ഒരു ടേബിളിന് ചുറ്റും അവർ എല്ലാം ഇരുന്നു.. സിദ്ധു പ്രതേക പറഞ്ഞതായിരുന്നു അത്.. സത്യത്തിൽ അത് അഭിക്ക് വേണ്ടിയായിരുന്നു.. അവൾ അന്ന് രാത്രി പിരിയുമ്പോൾ അവളുടെ കൂടെ നിൽക്കാൻ വേണ്ടി..പിന്നെ ആലിയോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടി.. മാത്രം അല്ല അവളുടെ വീട്ടുകാരോട് ചെയ്തു പോയ തെറ്റ്‌ എന്നോണം എല്ലാവർക്കും ഒപ്പം ഇരുന്നു കുറച്ചു നേരത്തെ സന്തോഷം അത്ര മാത്രം ആയിരുന്നു അവന്റെ മനസ്സിൽ..

അഭിയുടെയും സിദ്ധുവിന്റെയും നടുക്ക് ആയിരുന്നു ആലി ഇരുന്നത്.. അഭി കൊടുക്കുന്നത് കഴിക്കാതെ അവൾ സിദ്ധു കൊടുക്കുന്നത് മാത്രം കഴിച്ചു..എല്ലാവരും ഓരോന്ന് സംസാരിക്കുന്നുണ്ട് എങ്കിലും അഭി മാത്രം മൗനം ആയിരുന്നു.. ഇടയ്ക്ക് സിദ്ധുവിനു നേരെ മിഴികൾ പായുമ്പോൾ അവയെ അഭി ശാസനയോടെ പിടിച്ചു നിർത്തി.. സിദ്ധാർഥ്.. ഞങ്ങൾ രാത്രി തന്നെ പുറപ്പെടും.. ശരി അച്ഛാ.. ഇനി കല്യാണത്തിന് കാണാം.. അഭി ഞെട്ടി സിദ്ധുവിനെ നോക്കി.. എല്ലാവരുടെയും കണ്ണുകൾ അഭിയിൽ തന്നെ ആയിരുന്നു.. അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടു എല്ലാവർക്കും സങ്കടം വന്നു.. സിദ്ധു അത് കാണാത്തതു പോലെ ഇരുന്നു.. എന്നാൽ അഭി ഓർത്തത് സിദ്ധുവിന്റെ വിവാഹത്തെ കുറിച്ച് ആയിരുന്നു.. തന്റെ കൂടെ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്ന സിദ്ധു മറ്റൊരു വിവാഹം കഴിക്കുമോ.. അപ്പോൾ തന്നോട് ഉള്ള പ്രണയം നഷ്ട്ടമായോ.. തന്നെ വേണ്ടെങ്കിലും മോളെ വേണ്ടെന്ന് വെക്കുമോ എന്നുള്ള ചോദ്യങ്ങൾ അവളുടെ മനസ്സിൽ സംഘർഷം നടത്തി.. മോളെ അഭി..

അഭി ബോധം വന്നത് പോലെ സുമതിയെ നോക്കി.. മിഴികൾ നിറയരുതേ എന്നായിരുന്നു അന്നേരം അവളുടെ മനസ്സിലെ പ്രാർത്ഥന.. നമ്മൾ ഇവിടുന്ന് നേരെ നാട്ടിൽ പോകുവാ.. നിനക്ക് എന്തെങ്കിലും അഭിപ്രായം.. ഇല്ല അമ്മ.. അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.. ആ നിമിഷം തന്നെ അവൾ എഴുനേറ്റു വാഷ്റൂമിലേക്ക് നടന്നു.. അവൾ പോയതും സിദ്ധുവിന്റെ മനസ്സും ഒന്നു പിടഞ്ഞു.. അവളോട്‌ എല്ലാം പറഞ്ഞാലോ.. വേണ്ട അനന്ദു.. പറഞ്ഞാൽ ചിലപ്പോൾ അവൾ സമ്മതിക്കില്ല.. ഡാ അവളുടെ വിഷമം കണ്ടില്ലേ നീ.. പിന്നെ അവൾ എങ്ങനെ സമ്മതിക്കാതെ ഇരിക്കും.. അവൾ ചിന്തിക്കുക മീരയെ കുറിച്ച് ആയിരിക്കും.. അവൾ കാരണം മീരയുടെ ജീവിതം തകരും എന്നോർത്ത് ചിലപ്പോൾ ആമി പിന്മാറൻ ചാൻസ് ഉണ്ട്.. അത് കൊണ്ടു കല്യാണത്തിന് അറിഞ്ഞാൽ മതി.. സിദ്ധു പറഞ്ഞത് ശരിയാണെന്നു എല്ലാവർക്കും തോന്നി..

അഭി അറിഞ്ഞാൽ മീരയുടെ സ്വപ്‌നങ്ങൾ തകർത്തു എന്നൊരു കുറ്റബോധം അവളിൽ നിറയും..സിദ്ധുവിന്റെ കണക്ക് കൂട്ടൽ പോലെ തന്നെ ആവട്ടെ എന്ന് എല്ലാവരും കരുതി.. മീരയുടെ യഥാർത്ഥ മുഖം അവൾക്കു കാണിച്ചു കൊടുത്തൽ അഭിക്ക് എല്ലാം മനസ്സിലാവും.. മാത്രം അല്ല മീരക്കും അംബികക്കും വിവാഹദിവസം ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ നൽകാനും ഉണ്ടെന്ന് സിദ്ധു ഓർത്തു.. അവന്റെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരി തെളിഞ്ഞു.. ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവരും എഴുനേൽക്കാൻ തുടങ്ങി.. ലളിത ആലിയെ കൊണ്ടു കൈ കഴുകാൻ പോയി.. അവിടെ നന്ദനും അനന്ദുവും സിദ്ധുവും മാത്രം ആയി.. എന്താ സിദ്ധു നിന്റെ പ്ലാൻ.. സിദ്ധു അവർക്ക് മുന്നിൽ അവന്റെ പ്ലാൻ വിവരിച്ചു.. എല്ലാം കേട്ട് കഴിഞ്ഞു അനന്ദു കണ്ണ് മിഴിച്ചു അവനെ നോക്കി.. എടാ അപ്പൊ നിന്റെ അമ്മയാണോ അന്ന്..

അറിയില്ല സംശയം മാത്രം.. എല്ലാം അന്ന് പുറത്തു വരും.. പിന്നെ മീരക്ക് ആവശ്യം സ്വത്ത്‌ ആണ്.. അതിന് ഉള്ള വഴിയും ഞാൻ കണ്ടിട്ടുണ്ട്.. എന്നാലും നിന്റെ അമ്മ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാലോ.. ഒന്നും ഉണ്ടാവില്ല.. പിന്നെ നന്ദേട്ടൻ ഞാൻ ചോദിച്ചത് പറഞ്ഞില്ല.. അത്.. നമ്മുടെ അവിടെ അത്ര വലിയ ഓഡിറ്റോറിയം ഇല്ല എന്ന് നിനക്ക് അറിയില്ലേ.. നമ്മുടെ അമ്പലത്തിൽ ഇല്ലേ.. അത് മതി.. കുറച്ചു ആളുകൾ മതി.. അപ്പൊ എല്ലാം പറഞ്ഞത് പോലെ.. അവർ മൂന്നു പേരും ഒരുമിച്ച് എഴുനേറ്റു.. എല്ലാവരും കൈ കഴുകി വന്നു ആ ഹാളിൽ തന്നെ ഉള്ള സെറ്റിയിൽ ഇരിക്കുകയായിരുന്നു.. ആ സമയം ആണ് എല്ലാവർക്കും ഐസ് ക്രീം കൊണ്ടു വന്നത്.. ആലി അത് കോരി കഴിക്കുന്നത് കണ്ടു സിദ്ധു ചിരിച്ചു കൊണ്ടു നടന്നു.. അഭി അത്രയും സമയം ബാത്രൂമിൽ ആയിരുന്നു.. അവൾ പൈപ്പ് തുറന്നു വച്ചു കരയുകയായിരുന്നു..

എല്ലാവരും പോയെന്ന് മനസ്സിലാക്കി അവൻ മുഖം കഴുകി പുറത്തു ഇറങ്ങിയതും അവിടെ സിദ്ധു ഉണ്ടായിരുന്നു.. അഭിയെ കണ്ടതും സിദ്ധുവിന്റെ കണ്ണുകൾ പോയത് കലങ്ങിയ അവളുടെ മിഴികളിലേക്ക് ആയിരുന്നു.. അവളെ ചേർത്തു പിടിക്കൻ അവന്റെ മനസ്സ് കൊതിച്ചു.. അഭി ബേസിൽ വന്നു കൈ കഴുകി വാതിൽ തുറക്കാൻ തുടങ്ങും മുന്നേ സിദ്ധു അവളെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു.. ആ സമയം അഭി അവനെ എതിർത്തില്ല.. അവളും കൊതിച്ചു പോയിരുന്നു ആ സാമീപ്യം.. അവളെ ചുറ്റി പിടിച്ചു കൊണ്ടു അവൻ അവളെ വരിയുമ്പോൾ അവളുടെ കൈകളും അവനെയും ചുറ്റി പിടിച്ചിരുന്നു.. എന്തിനാ കരഞ്ഞത്.. ഒന്നുല്ല.. അവൻ ചിരിച്ചു കൊണ്ടു അവളിൽ നിന്നും അകന്നു.. അവളുടെ മുഖം പിടിച്ചു ഉയർത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു.. അവന്റെ ചുംബനം അവൾ കണ്ണടച്ച് ഏറ്റു വാങ്ങുമ്പോൾ അവളുടെ ഹൃദയം പിടയുകയായിരുന്നു.. അത് അവരുടെ അവസാന കൂടിക്കാഴ്ച ആണോ എന്ന് പോലും അവൾ ചിന്തിച്ചു.. എന്നോട് ദേഷ്യം ഉണ്ടോ.. അഭി ഇല്ലെന്നു തലയാട്ടി..

സിദ്ധു അടുത്ത നിമിഷം അവളുടെ കവിളിൽ ചുണ്ട് പതിപ്പിച്ചു.. വേണ്ട.. അഭി അവനെ തടഞ്ഞു.. സിദ്ധു അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു അവളെ നോക്കി.. മോളോട് ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോളാം.. ഇത്രയും കാലം കഴിഞ്ഞത് പോലെ.. സിദ്ധു ഏട്ടൻ സന്തോഷത്തോടെ ജീവിക്കണം.. അപ്പൊ നിനക്ക് ഒരു ജീവിതം വേണ്ടേ.. വേണ്ട.. ഞാൻ സിദ്ധു ഏട്ടന്റെ ഭാര്യ അല്ലെങ്കിലും കുഞ്ഞിന്റെ അമ്മയാണ്.. ഈ ജന്മം എനിക്ക് ആ സ്ഥാനം മാത്രം മതി.. സിദ്ധു വീണ്ടും അവളുടെ കവിളിലേക്ക് ചുണ്ട് ചേർക്കാൻ തുനിഞ്ഞതും അഭി വേഗം അകന്നു മാറി.. വേണ്ട എന്ന് പറയും പോൽ അവനെ നോക്കി.. സിദ്ധു അവളുടെ കൈ പിടിച്ചു അവളെ വീണ്ടും തന്നിലേക്ക് അടുപ്പിച്ചു.. അഭി അവനെ തന്നെ നോക്കി.. എന്റെ കുഞ്ഞിന്റെ അമ്മയാണ് നീ.. ആ നിനക്ക് ഞാൻ ഒരു ഉമ്മ തന്നെന്നു കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല.. വേണ്ട.. ഇപ്പോൾ സിദ്ധു ഏട്ടനെ സ്വപ്നം കാണുന്ന ഒരു കുട്ടി ഉണ്ട്.. അപ്പൊ നീയോ.. ഞാൻ.. അഭി പൂർത്തിയാക്കാതെ അവനെ നോക്കി.. അവൻ പുരികം പൊക്കി അവളോട്‌ വീണ്ടും ചോദിച്ചു..

അഭിക്ക് ഉത്തരം ഇല്ലായിരുന്നു.. അവൾ ആ നിമിഷത്തെ തോന്നലിൽ ശരിയോ തെറ്റോ എന്നൊന്നും ഓർക്കാതെ അവന്റെ മുഖം പിടിച്ചു താഴ്ത്തി അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.. സിദ്ധു അത് പ്രതീക്ഷിചില്ല.. അവൻ കണ്ണ് മിഴിച്ചു പോയി.. ആ സമയം ആണ് അനന്ദു സിദ്ധുവിനെ കാണാത്തതു കൊണ്ടു വാഷ്റൂമിലേക്ക് വന്നത്.. വാതിൽ തുറന്നതും അഭി സിദ്ധുവിനെ ഉമ്മ വെക്കുന്നതും സിദ്ധു അവളെ വാരി പുണരുന്നതും കണ്ടു അവൻ വേഗം വാതിൽ അടച്ചു... ഇവന് കിട്ടിയത് ഒന്നും പൊര.. അനന്ദു നന്ദന്റെ അടുത്ത് വന്നു നിന്നു.. അനന്ദുവിന്റെ വെപ്രാളം കണ്ടു നന്ദൻ കാര്യം ചോദിച്ചു.. ആ തെണ്ടി വീണ്ടും എന്റെ പെങ്ങൾക്ക് പണി ഉണ്ടാക്കും എന്ന തോന്നുന്നേ.. എന്താ ഡാ.. കല്യാണം ഒന്നു കഴിഞ്ഞിട്ട് പോരെ ഇതൊക്കെ.. നീ എന്തെങ്കിലും കണ്ടോ.. കണ്ടെങ്കിൽ തന്നെ അത് സാരമില്ല.. ഓ.. നിങ്ങൾക്ക് രണ്ടു പേർക്കും കൂടെ ഒരു അളിയൻ ഉള്ളു.. അത് ഓർമ വേണം.. നന്ദൻ അനന്ദുവിന്റെ തോളിൽ കയ്യിട്ടു..കുറച്ചു സമയം കഴിഞ്ഞു സിദ്ധു പുറത്തു വന്നു.. അനന്ദു അവനെ രൂക്ഷമായി ഒന്നു നോക്കി..

സിദ്ധു അവന്റെ അടുത്ത് വന്നതും അനന്ദു അവന്റെ കൈ പിടിച്ചു കുറച്ചു മാറി നിന്നു.. ഡാ തെണ്ടി.. നീ എന്റെ പെങ്ങളെ.. സിദ്ധു വേഗം അവന്റെ വാ പൊത്തി പിടിച്ചു.. അവൻ ചുറ്റും നോക്കി.. ഒന്നും ഇല്ല ഡാ.. ഒരു ഉമ്മ.. അത്ര ഉള്ളു.. അനന്ദു അവന്റെ കൈ മാറ്റി.. ആ അതിന് അപ്പുറത്തേക്ക് എങ്ങാനും പോയാൽ ഉണ്ടല്ലോ.. ഇതിന് ഉള്ള മറുപടി ഇരുപത്തിഒന്നാം തിയ്യതി കഴിഞ്ഞിട്ട്.. എല്ലാവരും ഇറങ്ങാൻ നേരം സിദ്ധു ആലിയെ എടുത്തു അവന്റെ കാറിലേക്ക് കയറി.. ബാക്കി ഉള്ളവർ മറ്റെ കാറിലേക്കും.. അഭി സിദ്ധുവിന്റെ കാറിൽ കയറി..അഭി മൗനം തന്നെ ആയിരുന്നു.. ആ മൗനത്തിനു ഒരു നോവ് ഉണ്ടായിരുന്നു.. അച്ഛാ ഒരു കാര്യം പറയട്ടെ എന്റെ ആലോയോട്.. മ്മ്.. മോള് കുറച്ചു ദിവസം അമ്മേടെ വീട്ടിൽ ആയിരിക്കും.. അപ്പൊ അച്ഛാക്ക് വാരാൻ പറ്റില്ല.. അതെന്താ.. ഒരുപാട് ദൂരെ അല്ലെ.. അപ്പൊ അച്ഛാ കുറച്ചു ദിവസം കഴിഞ്ഞു മോളെയും അമ്മയെയും കൊണ്ടു വാരാൻ വരും..അത് വരെ മോള് വാശി പിടിക്കല്ലേ ട്ടോ.. അച്ഛാ വരുമോ.. ഉറപ്പാണോ.. അതെ എന്റെ ആലിപ്പഴമേ.. എന്നെ പറ്റിക്കുവോ..

പഴയ പോലെ വരാതെ ഇരിക്കുമോ.. ആലി അങ്ങനെ പറഞ്ഞപ്പോ അഭിയെ പോലെ സിദ്ധുവിന്റെ മനസ്സും വിങ്ങി.. അവൻ ആലിയുടെ നെറുകിൽ മുത്തി.. അഭി ഇതൊന്നും അറിയാത്തതു പോലെ പുറത്തു തന്നെ നോക്കി ഇരുന്നു.. മറ്റൊരു ലോകത്തു എന്നപോലെ.. അവരെ വീട്ടിൽ ആക്കി ഇറങ്ങാൻ നേരം സിദ്ധു ആലിയെ എടുത്തു ഉമ്മ കൊടുത്തു.. അവന്റെ കണ്ണുകൾ അഭിയിലേക്ക് നീണ്ടതും അവൾ വേഗം അകത്തു പോയി.. എല്ലാവരോടും യാത്ര പറഞ്ഞു പോകുന്ന സിദ്ധുവിനെ അഭി കണ്ണീരോടെ ജനലിലൂടെ നോക്കി നിന്നു.. അവൻ കണ്ണിൽ നിന്നും മാഞ്ഞതും അവൾ തകർന്ന മനസ്സോടെ ബെഡിലേക്ക് ഇരുന്നു.. തിരിച്ചു ഉള്ള യാത്രയിൽ സിദ്ധു അഭി ഇരുന്ന സീറ്റിലേക്ക് നോക്കി..ചുണ്ടിൽ ചെറു ചിരിയോടെ അവൻ ഇരുന്നു.. കുറച്ചു ദിവസം നീ നാട്ടിൽ നിന്നോ ആമി.. നിന്നെ ഞാൻ സ്വന്തം ആകുന്നത് ആ വീട്ടിൽ നിന്നും വേണം.. എന്റെ പഴയ ആമിയായി.. അവൻ മനസ്സിൽ ഓർത്തു.. ആ സമയം അഭിയും ആലിയും എല്ലാം അവളുടെ നാട്ടിലേക്ക് പോകാൻ പുറപ്പെടുകയായിരുന്നു..

ആ നഗരത്തിൽ നിന്നും അകലുംതോറും സിദ്ധുവിൽ നിന്നും താൻ അകലുന്നത് പോലെ തോന്നി അഭിക്ക്.. നന്ദന്റെ തോളിൽ കിടന്നു ഉറങ്ങുന്ന ആലിയെ നോക്കി മിഴികൾ തുടച്ചു.. സിദ്ധുവിനെ ഓർത്തു അഭി അവളുടെ നാട്ടിലേക്ക് യാത്ര തുടർന്നു.. പിന്നീട് ഉള്ള ദിനങ്ങൾ സിദ്ധുവിനു അവന്റെ പ്രണയത്തെ സ്വന്തം ആകാൻ പോകുന്ന ദിവസങ്ങളിലേക്ക് ഉള്ള കാത്തിരുപ്പ് ആയിരുന്നു.. അഭിക്ക് അവളുടെ പ്രണയം നഷ്ടം ആവാൻ പോകുന്ന വേദനയും..എങ്കിലും അവൾ ആ വീട്ടിൽ അവളുടെ ഓർമകളിൽ ജീവിച്ചു.. ആ പഴയ അഭിരാമിയായി ആ വീട്ടിലൂടെ ഓടികളിക്കാൻ അവൾ ആഗ്രഹിച്ചു.. ആലിയെ എല്ലാവരും സ്നേഹം കൊണ്ടു പൊതിഞ്ഞു. രാവിലെ മുത്തശ്ശന്റെ കൂടെ ചായകടയിലും അനന്ദുവിന്റെ കൂടെ നാട്ടിലൂടെ ചുറ്റി അടിച്ചും കുളത്തിൽ കുളിച്ചും മുത്തശ്ശിമാരുടെ കൈപ്പുണ്യം രുചിച്ചും അവളുടെ നാലു വർഷത്തെ നഷ്ട്ടങ്ങൾ അവൾ നികത്തി.. ആലിയുടെ കളിയും ചിരിയും കൊണ്ടു ആ വീട് വീണ്ടും ഒരു സ്വർഗം ആയി.. അഭി പോയതിനു ശേഷം ഉറങ്ങിപോയിരുന്നു വീട്..

വീണ്ടും സന്തോഷത്തിന്റെ അലയൊലികൾ വീശി.. ഇതിനോടൊപ്പം തന്നെ നന്ദന്റെയും ആതിരയുടെയും വിവാഹം ഉറപ്പിച്ചു.. ആ മാസം ഇരുപതിന്‌ ആയിരുന്നു.. എത്രയും പെട്ടന്ന് വേണം എന്നുള്ളത് കൊണ്ടായിരുന്നു ആ ദിവസം തിരഞ്ഞെടുത്തത്.. അന്നത്തെ മുഹൂർത്തത്തിൽ നന്ദൻ ആതിരയെ സ്വന്തം ആക്കുന്നതിൽ സിദ്ധുവിന്റെ താല്പര്യം കൂടെ ഉണ്ടായിരുന്നു.. കാരണം അവരുടെ വിവാഹത്തിന് മുന്നേ നന്ദന്റെ വിവാഹം കഴിയണം എന്നുള്ളത് കൊണ്ടു.. അവരുടെ ഒരുപാട് നാളത്തെ കാത്തിരുപ്പ് ആയിരുന്നു.. അത് കൊണ്ടു തന്നെ അവരുടെ പ്രണയം ആദ്യം സഫലം ആവണം എന്നുള്ളത് കൊണ്ടാണ് സിദ്ധു ആ ദിവസത്തിന് മുന്നേ മുഹൂർത്തം നോക്കാൻ പറഞ്ഞത്.. പിന്നീട് വിവാഹത്തിന് ഉള്ള ഒരുക്കങ്ങൾ ആയിരുന്നു.. അഭിയുടെ മുന്നിൽ ആ ഒരുക്കങ്ങൾ എല്ലാം ആതിരയുടെ വിവാഹത്തിന് വേണ്ടിയാണെങ്കിലും അത് അഭിയുടെ കൂടെ വിവാഹത്തിന് വേണ്ടിയാണ് എന്ന് എല്ലാവർക്കും അറിയാം..

അത് കൊണ്ടു തന്നെ രണ്ടു ദിവസത്തെയും വിവാഹം ഗംഭീരമാക്കാൻ അവർ തീരുമാനിച്ചു.. ആതിരയുടെയും നന്ദന്റെയും വിവാഹ ഉറപ്പിച്ചത് അഭിക്ക് വലിയ സന്തോഷം ആയിരുന്നു.. എങ്കിലും പിറ്റേന്ന് സിദ്ധുവിന്റെ വിവാഹം ആണെന്ന് അവൾക്ക് ഒരു നോവായ് മാറിയിരുന്നു.. സിദ്ധു അവന്റെ ആമിയെ സ്വപ്നം കണ്ടു കഴിഞ്ഞു.. എന്നാൽ ഇതൊന്നും അറിയാതെ മീര അവളുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നതും അംബിക മീര വഴി വാരാൻ ഇരിക്കുന്ന സൗഭാഗ്യങ്ങളും സ്വപ്നം കണ്ടു കഴിഞ്ഞു.. ഓഡിറ്റോറിയം അഭിയുടെ നാട്ടിൽ ആയതും അത്രയും ദൂരം ഉണ്ടെന്ന് പറഞ്ഞു അംബിക ദേഷ്യം കാണിച്ചു.. പക്ഷെ സിദ്ധു അവിടെ വെച്ചേ വിവാഹ നടക്കൂ എന്ന് ഉറപ്പിച്ചു പറഞ്ഞു.. വിവാഹത്തിന് വേണ്ട ഡ്രസ്സ്‌ എല്ലാം എടുത്തത് സിദ്ധു തനിച്ചു ആയിരുന്നു.. അംബികയ്ക്ക് അതിൽ ദേഷ്യം തോന്നി എങ്കിലും അവൻ കല്യാണത്തിന് സമ്മതിക്കില്ല എന്ന് കരുതി അവർ ഒന്നും മിണ്ടിയില്ല..സിദ്ധു അന്നത്തെ ദിവസം തീർക്കാൻ ഉള്ള കണക്കുകൾ കൂട്ടി ഇരുന്നു.. ഒരേ സമയം ചിരിയും പകയുമായി അവൻ കാത്തിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story