💙എൻ ജീവനിൽ💙 ഭാഗം 24

en jeevanil

രചന: ആമി

 ഇന്നാണ് നന്ദൻ അവന്റെ പ്രണയത്തെ സ്വന്തം ആക്കുന്നത്.. അഭി ഏറ്റവും കൂടുതൽ ആഗ്രഹിച്ച ദിവസം.. അവൾ കാരണം തകർന്ന് പോയെന്ന് കരുതി ഒരുപാട് പ്രാർത്ഥനയോടെ കാത്തിരുന്ന ദിവസം.. എങ്കിലും മനസ്സിൽ ഒരു നോവായ് നാളെ സിദ്ധുവിന്റെ വിവാഹം ആണെന്നത് ഓർമ വന്നു കൊണ്ടേ ഇരുന്നു.. വിവാഹത്തിന് സിദ്ധു വരുമോ എന്നൊരു പ്രതീക്ഷ അവൾക്ക് ഉണ്ടായിരുന്നു.. പക്ഷെ നാളെ കല്യാണം ആയത് കൊണ്ടു സിദ്ധു വരില്ല എന്ന് അവൾ കരുതി.. ഇടയ്ക്ക് ഫോൺ വിളിക്കുമ്പോൾ അഭി കൂടുതൽ സംസാരിക്കില്ല.. ആലിക്ക് ഫോൺ കൊടുത്തു അവൾ അവന്റെ ശബ്ദം കേട്ട് ഇരിക്കും..സംസാരിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. അവനോട് വീണ്ടും അടുക്കാൻ വയ്യാത്തത് കൊണ്ടു.. വീണ്ടും കരയാൻ വയ്യ എന്ന് പറഞ്ഞു അവൾ സ്വയം മനസ്സിനെ ശാസിച്ചു നിർത്തി.. സിദ്ധുവിനു അവൾ മനഃപൂർവം ഒഴിവാക്കുന്നത് ആണ് എന്ന് മനസിലായിരുന്നു.. എങ്കിലും അവൻ നിർബന്ധിചില്ല.. ആ വീട്ടിൽ അന്ന് ഉത്സവപ്രതീതി ആയിരുന്നു.. തങ്ങളുടെ മക്കളുടെ സന്തോഷം..

അതായിരുന്നു അവരുടെ എല്ലാം ആഗ്രഹവും.. അച്ചന്മാരും അമ്മമാരും എല്ലാം അവരുടെ ജോലിയിൽ.. അനന്ദു ആങ്ങളയുടെ സ്ഥാനം എടുത്തു എല്ലാത്തിനും ഓടി നടന്നു.. അഭി ആതിരയുടെ കൂടെ.. ആലി ആദ്യം ആയി അത്രയും ആളുകളെ സന്തോഷവും ഒപ്പം അവളുടെ എല്ലാം എല്ലാമായ നന്ദചന്റെ വിവാഹം ആണെന്ന് അറിഞ്ഞതിൽ ഉള്ള ആഹ്ലാദവും.. കൂടുതൽ ആളുകളെ ഒന്നും വിളിച്ചിരുന്നില്ല..അടുത്ത ബന്ധുക്കൾ മാത്രം.. എല്ലാവരും അമ്പലത്തിൽ എത്തി വരനെ കാത്തു നിൽക്കുകയാണ്.. അമ്പലത്തിൽ തന്നെ ഉള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് മറ്റ് ചടങ്ങുകൾ.. താലി കേട്ട് ദൈവ സന്നിധിയിൽ വച്ചും.. ആതിര ടെൻഷനോടെ നിൽക്കുന്നത് കണ്ടു അഭി അവളെ കളിയാക്കി.. മതി ചേച്ചി എത്തി നോക്കിയത്.. നന്ദേട്ടൻ ഇപ്പൊ വരും.. നീ പോടീ.. ടെൻഷൻ ആയിട്ട് വയ്യ.. പിന്നെ.. ടെൻഷൻ.. നന്ദേട്ടന്റെ കൂടെ പോകാൻ കയറ് പൊട്ടിച്ച നീയാ ഈ പറയുന്നേ.. നിന്നോട് ഈ ഡയലോഗ് ഞാൻ നാളെ പറയാം ട്ടോ.. അതെന്താ.. ആതിര നാക്ക്‌ കടിച്ചു.. അഭി അവളെ തന്നെ നോക്കി.. എനിക്ക് ഇതിന് മറുപടി പറയാൻ ഇപ്പൊ വയ്യ അത് കൊണ്ടു.. അപ്പോൾ ആണ് അനന്ദു ആലിയെയും കൊണ്ടു അവരുടെ അടുത്തേക്ക് വന്നത്..

അനന്ദു ആതിരയെയും അഭിയേയും നോക്കി.. അഭി പുരികം പൊക്കി എന്താ എന്ന ഭാവത്തിൽ അവനെയും നോക്കി.. അനന്ദു ഒന്നും ഇല്ലെന്നു ചുമൽ പൊക്കി കാണിച്ചു.. അമ്മ.. നന്ദചൻ എന്താ വരാത്തത്.. നിന്നെക്കാൾ തിടുക്കം ഉള്ള ഒരാള് ഇവിടെ വേറെ ഉണ്ട് ആലി.. ദേ അനന്ദു ഏട്ടാ.. നിങ്ങൾ രണ്ടാളും പോയാൽ ഞാൻ ഒറ്റയ്ക്ക് ആവില്ലേ.. അതിന് ഞാൻ എവിടെ പോകുന്നു.. അഭി എടുത്ത വഴി ചോദിച്ചതും അനന്ദു ആതിരയെ നോക്കി.. ആതിര അനന്ദുവിനെ കണ്ണുരുട്ടി.. അല്ല ഇവൾ പോയാൽ നിനക്ക് ഒരു കൂട്ടിന് ഒരു ചേച്ചിയെ കൊണ്ടു വരുന്ന കാര്യം പറഞ്ഞത് ആണ് ന്റെ അഭി.. അനന്ദു വേഗം തടി ഊരി.. അവർ സംസാരിച്ചു നിൽക്കുമ്പോൾ ആണ് ചെക്കൻ വന്നെന്ന് ആരോ പറഞ്ഞത്.. അത് കേട്ടതും ആതിര വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. അഭി അത് കണ്ടു വാ പൊത്തി ചിരിച്ചു.. ആലിയെയും കൊണ്ടു അനന്ദുവിന്റെ കൂടെ അഭി നന്ദൻ വരുന്നത് കാണാൻ വേണ്ടി പോയി.. അനന്ദു ആണ് നന്ദനെ കാൽ കഴുകി വരവേറ്റത്..

നടന്നു വരുന്ന നന്ദന്റെ പുറകിൽ ഉള്ള സിദ്ധുവിനെ കണ്ടതും അഭിയുടെ ഹൃദയത്തിൽ ഒരു കുളിർ നിറഞ്ഞു.. അതിന്റെ ഫലം എന്നോണം ചുണ്ടിൽ ചിരിയും.. എന്നാൽ അടുത്ത നിമിഷം അത് മാഞ്ഞു പോയി.. ആലി ആ സമയം സിദ്ധുവിനെ കണ്ടിരുന്നു.. അവൾ അഭിയുടെ കൈ വിട്ടു സിദ്ധു വിന്റെ അരികിലെക്ക് ഓടി.. ആലിയെ കണ്ടതും സിദ്ധു അവളെ എടുത്തു ഉമ്മ കൊടുത്തു.. ആലി നന്ദന്റെ കൈപിടിച്ച് നടന്നു.. ആലി പിന്നെ സിദ്ധുവിന്റെ കൂടെ തന്നെ ആയിരുന്നു.. സിദ്ധുവിന്റെ കണ്ണുകൾ അഭിയെ തിരഞ്ഞു.. അവളെ തിരയുന്ന മിഴികളിൽ നിന്നും അഭി ഒളിഞ്ഞു നിന്നു.. മുഹൂർത്തം ആയതും ആതിരയെ കൊണ്ടു അഭിക്ക് പോകേണ്ടി വന്നു.. ആതിരയുടെ കൂടെ വരുന്ന അഭിയിൽ തന്നെ ആയിരുന്നു സിദ്ധുവിന്റെ കണ്ണുകൾ.. ഇത്രയും ദിവസം കാണാത്തതു കൊണ്ടും നാളെ അവളെ സ്വന്തം ആക്കുന്നതിന്റെയെല്ലാം സന്തോഷം അവനിൽ ഉണ്ടായിരുന്നു.. അഭി അവനെ നോക്കാതെ നന്ദനെ നോക്കി ചിരിച്ചു.. മതി അളിയാ നോക്കിയത്.. നാളെ ഈ സമയം നിന്റെ ടൈം ആണ്..

അതോർക്കുമ്പോൾ തന്നെ ഒരു പേടി.. എന്തിനാ പേടി.. അതല്ല ഡാ.. കല്യാണം കഴിയുന്നത് വരെ ഓക്കേ.. പക്ഷെ അത് കഴിഞ്ഞാൽ.. സിദ്ധു പറയുന്നത് മനസ്സിലാവാതെ അനന്ദു അവനെ നെറ്റി ചുളിച്ചു കൊണ്ടു നോക്കി.. ഡാ.. അവളോട് പറയാതെ എല്ലാം ചെയ്തതിനു അവൾ എന്നോട് പ്രതികാരം വീട്ടുമോ എന്നൊരു.. ഓ.. അങ്ങനെ.. മിക്കവാറും അങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ട്.. അവൾ അഭിരാമിയാണ് മോനെ.. നിന്നെക്കാൾ നന്നായി എനിക്ക് അറിയാം.. മിക്കവാറും നീ പട്ടിണിയാവും.. നിന്റെ കരിനാക്ക് വച്ചു ഒന്നും പറയല്ലേ.. പണ്ട് ഒളിച്ചു കളിക്കുമ്പോൾ അവളെ കാണിച്ചു കൊടുത്തതിനു അവൾ ഇപ്പോളും എന്ന ഇട്ടു കൊട്ടാറുണ്ട്.. അപ്പൊ ഇനി അങ്ങോട്ട്‌ നിന്റെ നാളുകൾ.. ഓൾ തെ ബെസ്റ്റ് സിദ്ധുട്ടാ.. സിദ്ധു അനന്ദുവിനെ ദേഷ്യത്തിൽ നോക്കി..അനന്ദു വേഗം അവിടെ നിന്നും മുങ്ങി.. എല്ലാവരുടെയും അനുഗ്രഹത്തോടെ നന്ദൻ ആതിരയുടെ കഴുത്തിൽ താലി ചേർത്തി.. എല്ലാവരും മനസ്സറിഞ്ഞു അവർക്ക് വേണ്ടി പ്രാത്ഥിച്ചു.. ആലി പൂക്കൾ എറിഞ്ഞു അവളുടെ സന്തോഷം അറിയിച്ചു..

ചടങ്ങ് എല്ലാം കഴിഞ്ഞു എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് വന്നു.. നന്ദന് അമ്മ മാത്രമേ ഉള്ളു.. പറയത്തക്ക ബന്ധുക്കളും ഇല്ലായിരുന്നു.. ഭക്ഷണം കഴിക്കാൻ വേണ്ടി അഭി ആലിയെ എങ്ങനെ വിളിക്കും എന്നോർത്തു നിൽക്കുമ്പോൾ ആണ് സിദ്ധു ആലിയെയും കൊണ്ടു അവളുടെ അടുത്തേക്ക് വന്നത്.. അവനെ കണ്ടതും അഭി നിറം മങ്ങിയ ഒരു പുഞ്ചിരി നൽകി.. ഭക്ഷണം കഴിച്ചോ.. സിദ്ധു അഭിയോട് ചോദിച്ചു.. അവൾ ഇല്ലെന്നു തലയാട്ടി.. അടുത്ത നിമിഷം അവളുടെ കൈ പിടിച്ചു കൊണ്ടു സിദ്ധു അങ്ങോട്ട്‌ നടന്നു.. അവന്റെ അരികിൽ തന്നെ അവളോട് ഇരിക്കാൻ പറഞ്ഞു.. ആലിയെ സിദ്ധുവിന്റെ ഇപ്പുറവും ഇരുത്തി.. ഭക്ഷണം കഴിക്കുമ്പോൾ എല്ലാം അഭിയുടെ കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞു.. ഒരു പക്ഷെ ഇനി ഇങ്ങനെ അടുത്ത് നിൽക്കാൻ പോലും കഴിയില്ലല്ലോ എന്നോർത്ത് ആയിരിക്കും.. നാളെ ഇത് പോലെ അവളുടെ കൂടെ ഇരിക്കുമ്പോൾ അഭി തന്റെ സ്വന്തംമായിരിക്കും എന്ന സന്തോഷത്തിൽ ആയിരുന്നു സിദ്ധു.. ആലിയെയും അഭിയേയും മാറി മാറി നോക്കി..അഭി വേഗം കഴിച്ചു എഴുനേറ്റു..

അവന്റെ കൂടെ ഇരിക്കുമ്പോൾ മനസ്സ് കൈവിടുന്നത് പോലെ തോന്നി അവൾക്ക്.. എല്ലാം കഴിഞ്ഞു ആതിരയെ യാത്രയാക്കി.. എല്ലാവരെയും പിരിയുന്ന വിഷമത്തോടെ ആതിര നന്ദന്റെ ജീവിത്തിലേക്ക് പടികൾ കയറി.. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷവും അണയുന്ന മിഴികളോടെ അഭിയും.. വൈകുന്നേരം സിദ്ധു പോകുന്നത് വരെ ആലി അവന്റെ കൂടെ തന്നെ ആയിരുന്നു.. അഭി പിന്നെ സിദ്ധുവിന്റെ മുന്നിൽ പോയില്ല..അവൾ അവളുടെ ലോകത്തു ഒതുങ്ങി കഴിയാൻ തീരുമാനിച്ചു.. സിദ്ധുവിനോട് ഒരു ആശംസ പറയാൻ പോലും നിൽക്കാത്തതിൽ അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി.. പക്ഷെ ആ സമയം താൻ സിദ്ധു വിനെ വേണം എന്ന് വാശി പിടിക്കുമോ എന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു.. അതിനാൽ അവൾ മനഃപൂർവം ഒഴിഞ്ഞു മാറി.. വീട്ടിൽ അന്നും ഒരുക്കങ്ങൾ കണ്ടു അഭി അമ്മയോട് കാര്യം ചോദിച്ചു..ആതിരക്ക് വേണ്ടി നാളെയും ഒരു ചടങ്ങ് ഉണ്ടെന്ന് പറഞ്ഞു അവർ ഒഴിഞ്ഞു മാറി.. അഭി പിന്നെ ഒന്നും ചോദിക്കാൻ നിൽക്കാതെ മുറിയിൽ തന്നെ ഇരുന്നു..

ആലി പിന്നെ അനന്ദുവിന്റെ കൂടെ തന്നെ ആയിരുന്നു.. രാത്രി അഭി മുറിയിൽ ജനൽ വഴി പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ ആണ് സുമതിയും ലളിതയും അങ്ങോട്ട്‌ വന്നത്.. അവരുടെ കയ്യിൽ എന്തോ ഉണ്ടായിരുന്നു.. അഭി അവരുടെ കയ്യിലേക്കും അവരെയും മാറി മാറി നോക്കി.. നാളത്തെ ചടങ്ങിന് മോൾക്ക് ഇടാൻ ഉള്ളത് ആണ്.. അഭി ചിരിച്ചു കൊണ്ടു അതെല്ലാം വാങ്ങി.. അവർ പിന്നെയും അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു അഭി അവരുടെ അരികിലേക്ക് പോയി.. എന്താ പറയാൻ ഉണ്ടല്ലോ രണ്ടാൾക്കും.. അത്.. മോള്.. പറഞ്ഞോ.. എന്റെ കുട്ടി ഒരുപാട് സങ്കടം അനുഭവിചില്ലേ.. നാളയോടെ എല്ലാം തീരും.. അത്രയും പറഞ്ഞു കൊണ്ടു മിഴികൾ തുടച്ചു സുമതി മുറിയിൽ നിന്നും പോയി.. ലളിത അവളുടെ തലയിൽ തലോടി അവരും പോയി.. അഭിക്ക് അവർ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ല എങ്കിലും നാളെ സിദ്ധുവിന്റെ വിവാഹം ആണെന്നത് ഓർമ വന്നു.. ശരിയാണ്.. നാളെയോടെ എന്റെ കാത്തിരിപ്പ് അവസാനിക്കും.. ഇനി എന്ത് എന്നറിയാത്ത എന്റെ ജീവിതം തുടങ്ങും.

മറ്റൊരാൾക്ക്‌ സ്വന്തം ആയതിനെ കാത്തിരിക്കാൻ ഇനി കഴിയില്ലല്ലോ.. അഭി കരഞ്ഞു കൊണ്ടു നിലത്തു ഇരുന്നു.. സിദ്ധുവിന്റെ ഓർമ്മകൾ അവളെ ആ രാത്രി വീർപ്പു മുട്ടിച്ചു.. ഒരിക്കലും സ്വന്തം ആക്കാൻ കഴിയാത്ത ഒന്നായി അവൾ അവളുടെ പ്രണയത്തെ കണ്ടു.. നാളെ രാത്രി നീ എന്റെ നെഞ്ചിൽ ആയിരിക്കും ആമി ഉറങ്ങുന്നത്.. നിനക്ക് നൽകിയ സങ്കടം എല്ലാം ഇരട്ടി സന്തോഷമായി നൽകും ഞാൻ.. എന്റെ സ്നേഹം നിന്നിലേക്ക് മാത്രം ഒഴുകി കൊണ്ടേ ഇരിക്കും.. ബാൽക്കണിയിൽ ആകാശത്തേക്ക് നോക്കി കിടക്കുന്ന സിദ്ധു ഓർത്തു.. അഭിയുടെ സങ്കടം നിറഞ്ഞ മുഖം അവനിൽ ഒരു നൊമ്പരം തന്നെ ആയിരുന്നു.. എങ്കിലും വേറെ വഴി ഇല്ലാത്തതു കൊണ്ടു അവൻ അവളെ വിഷമിപ്പിച്ചു.. മനസ്സിൽ കണക്ക് കൂട്ടിയത് പ്രകാരം എല്ലാം നടന്നാൽ തന്നെ ചതിച്ചവർക്ക് കൊടുക്കാൻ കഴിയുന്ന ഒരു പ്രതികാരം തന്നെ ആയിരിക്കും ആ വിവാഹം.. ഇന്നാണ് സിദ്ധുവിനു അവന്റെ പെണ്ണിനെ സ്വന്തം ആകുന്നതും അഭിക്ക് അവളുടെ പ്രണയതെ നഷ്ടം ആവുന്നതും.. അമ്പലത്തിൽ വെച്ചു തന്നെയാണ് ചടങ്ങ് എന്ന് ഉള്ളത് കൊണ്ടു തന്നെ അഭി റെഡിയാവാൻ തുടങ്ങി.. അമ്മ തലേന്ന് നൽകിയ സാരിയും ആഭരണങ്ങളും എല്ലാം കണ്ടു അവൾ അന്തം വിട്ടു..

അത്രയും സ്വർണ എന്തിനാ എന്നോർത്ത് അവൾ.. അവൾ അതിലെ സാരിയും അതിൽ നിന്നും ഒരു ലോങ്ങ്‌ ചെയിൻ എടുത്തു ഇട്ടു.. പിന്നെ രണ്ടു കയ്യിലും ഈ രണ്ടു വളയും ഒരു ജിമിക്കിയും മാത്രം ഇട്ടു.. ആ സമയതാണ് ലളിത അങ്ങോട്ട്‌ വന്നത്.. അവരുടെ കയ്യിൽ മുല്ലപ്പൂ ഉണ്ടായിരുന്നു.. അവർ തന്നെ അവൾക്ക് അത് വച്ചു കൊടുത്തു.. അവളെ മൊത്തത്തിൽ ഒന്നു നോക്കി കഴുത്തിൽ ഒരു നെക്ലസ് കൂടെ ഇട്ടു കൊടുത്തു നെറുകിൽ ചുംബിച്ചു.. ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എല്ലാരും അവളെ തന്നെ നോക്കുന്നത് പോലെ തോന്നി അഭിക്ക്.. എല്ലാവരോടും ചിരിച്ചു കൊണ്ടു അവൾ നടന്നു..ആലിയെയും കൊണ്ടു അനന്ദു നേരെത്തെ പോയിരുന്നു.. അച്ഛന്റെയും അമ്മയുടെയും വിവാഹം ആണെന്ന് അറിയാതെ അവൾ ഓടി നടന്നു.. അഭിയുടെ അച്ഛനും അമ്മയും നിറഞ്ഞ മിഴികളോടെ അവളെ മനസ്സിൽ അനുഗ്രഹിച്ചു.. ഇനി സംഭവിക്കുന്നത് എല്ലാം സഹിക്കാനും ക്ഷമിക്കാനും അവൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു.. അമ്പലത്തിൽ എത്തി അഭി ആതിരയെയും നന്ദനെയും നോക്കി ഇരുന്നു..

അവർ വന്നാൽ അല്ലെ ചടങ്ങ് തുടങ്ങാൻ കഴിയു എന്ന് ഉള്ളത് കൊണ്ടു.. ആലി ഇടയ്ക്ക് അവളുടെ അടുത്ത് വന്നു പോകും.. അധിക സമയവും അവൾ കുട്ടികളുടെ കൂടെ കളിയിൽ തന്നെ ആയിരുന്നു.. അഭിക്ക് എന്തോ ഒരു ടെൻഷൻ പോലെ തോന്നി.. എന്തൊക്കെയോ സംഭവിക്കും പോലെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് പോലെ.. ഒരു പക്ഷെ ആ സമയം സിദ്ധു മറ്റൊരാളുടെ സ്വന്തം ആയിട്ടുണ്ടാവും.. അത് കൊണ്ടായിരിക്കും എന്ന് കരുതി അവൾ സ്വയം ആശ്വസിച്ചു.. എങ്കിലും സങ്കടം തികട്ടി വന്നു.. കയ്യിൽ നിന്നും വീണു പോയ സൗഭാഗ്യം ആയിരുന്നു സിദ്ധു.. അവന്റെ നഷ്ടം നികത്താൻ തനിക്കു ഈ ജന്മം കഴിയില്ലെന്ന് നിറഞ്ഞ മിഴികൾ തുടച്ചു അഭി ഓർത്തു.. കുറച്ചു കഴിഞ്ഞതും അഭിയുടെ അമ്മ അവളെ വിളിച്ചു.. ആതിര വന്നു എന്ന് പറഞ്ഞണ് അവളെ വിളിച്ചത്.. അഭി അവളെ കാണാൻ ഉത്സാഹത്തോടെ നടന്നു..

അവൾ ദൈവ തിരുനടയിൽ ആണെന്ന് പറഞ്ഞത് അനുസരിച്ചു അഭി അങ്ങോട്ട് നടന്നു.. അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.. അഭി വരുന്നത് കണ്ടു എല്ലാവരും വഴിയിൽ നിന്നും മാറി.. ആതിരയെയും നന്ദനെയും കണ്ടു അഭി വേഗം അവരുടെ അടുത്ത് പോയി നിന്നു.. എന്താ എത്താൻ വൈകിയത്.. വൈകിയില്ലല്ലോ.. മറുപടി പറഞ്ഞ ശബ്ദം കേട്ട് അഭി പുറകിലേക്ക് തിരിഞ്ഞു നോക്കി.. മുണ്ടും വേഷ്ടിയും ഉടുത്തു സിദ്ധാർഥ്.. അഭി ഞെട്ടി.. അവൻ അവളുടെ അടുത്ത് വന്നു നിന്നു.. എല്ലാവരുടെയും കണ്ണുകൾ അഭിയിൽ ആയിരുന്നു.. അവൾ എങ്ങനെ ഉൾക്കൊള്ളും എന്ന് അറിയാൻ.. എന്താ ഡി ഇങ്ങനെ നോക്കുന്നെ.. സിദ്ധു ഏട്ടൻ എന്താ ഇവിടെ.. അതെന്താ എനിക്ക് ഇവിടെ വാരാൻ പറ്റില്ലേ.. അപ്പൊ കല്യാണം.. കല്യാണം നടക്കും.. ഇവിടെ വച്ചു.. അഭി മനസ്സിലാവാത്തത് പോലെ അവനെ നോക്കി.. സിദ്ധാർഥ് യാദവ് അഭിരാമിയെ വിവാഹം കഴിക്കാൻ പോകുന്നു.. ഈ ശുഭ മുഹൂർത്തത്തിൽ.. അഭി കേട്ടതു വിശ്വാസം വരാതെ തറഞ്ഞു നിന്നു.. അവൾ സത്യം ആണോ സ്വപ്നം ആണോ എന്ന് അറിയാൻ കഴിയ്യാതെ നിന്നു..

സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടോ അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി.. സിദ്ധു അപ്പോളും അവളെ നോക്കി ചിരിക്കുകയായിരുന്നു.. അഭി വർധിച്ച ഹൃദയമിടിപ്പോടെ എല്ലാവരെയും നോക്കി.. ആരുടെ മുഖത്തും യാതൊരു ഭാവവ്യത്യാസവും ഇല്ല.. അപ്പൊ എല്ലാവരും അറിഞ്ഞു കൊണ്ടാണോ..അച്ഛനും അമ്മയും അനുഗ്രഹിച്ചു കൊണ്ടു നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് എല്ലാം മനസിലായി.. മനസ്സിൽ അന്നേരം അത്രയും സംഘർഷം നിറഞ്ഞിരുന്നു അഭിക്ക്.. മുഹൂർത്തം ആയി.. പൂജാരി പറഞ്ഞതും അഭിക്ക് കയ്യും കാലും വിറക്കാൻ തുടങ്ങി.. ആതിര അവളുടെ തോളിൽ പിടിച്ചു.. എന്തടി നിൽക്കുന്നെ.. പോയി നിന്റെ ചെക്കന്റെ താലി വാങ്ങു.. നന്ദനും അഭിയുടെ അടുത്ത് വന്നു നിന്നു.. അവളുടെ കയ്യിൽ പിടിച്ചു അവൻ സിദ്ധുവിന്റെ അരികിലേക്ക് അഭിയെ നിർത്തി.. അഭി നന്ദനെ ദയനീയമായി നോക്കി.. എല്ലാം പറയാൻ ഒരുപാട് സമയം ഉണ്ട്.. പക്ഷെ ഈ സമയം നീ കാത്തിരുന്ന നിമിഷം ആണ്.. എല്ലാം മനസ്സിൽ നിന്നും കളഞ്ഞു സന്തോഷത്തോടെ ചിരിക്ക്.. നന്ദേട്ടാ..

നന്ദേട്ടൻ പറഞ്ഞാൽ എന്റെ അഭി കേൾക്കില്ലേ.. അഭി സിദ്ധുവിനു അഭിമുഖം ആയി നിന്നു.. അവൾ അവനെ നോക്കിയില്ല.. ഇതെല്ലാം കണ്ടു കൊണ്ടു അനന്ദുവിന്റെ കൂടെ ആലി ഉണ്ടായിരുന്നു.. എന്ത സംഭവിക്കുന്നത് എന്ന് അറിയാതെ ആലി അവരെ തന്നെ നോക്കി നിന്നു.. നന്ദൻ ആലിയെ കൊണ്ടു സിദ്ധുവിന്റെയും അഭിയുടെയും നടുക്ക് നിർത്തി.. ആലിയെ നോക്കി അഭി കണ്ണ് തുടച്ചു.. താലി കെട്ടിക്കോളു.. പൂജാരി മന്ത്രങ്ങൾ ഉരുവിട്ടതും സിദ്ധു അഭിയുടെ കഴുത്തിൽ താലി ചാർത്തി.. അഭി കൈകൾ കൂപ്പി മനസ്സിൽ പ്രാർത്ഥനയോടെ നിന്നു.. താലി കെട്ടുമ്പോൾ അവളുടെ മുഖത്തേക്ക് വീശിയ അവന്റെ ശ്വാസം അവളെ കുറ്റബോധം തോന്നിച്ചു.. ഒടുവിൽ പിന്മാറും മുന്നേ അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞതും ആലി കൈ കൊട്ടി ചിരിച്ചു.. മറ്റൊരു പെണ്ണിന്റെ സ്വപ്നം തകർത്തോ എന്ന് പോലും അവൾ ആ നിമിഷം ചിന്തിച്ചു.. ആ നിമിഷം അവിടെ കൂടിയവരുടെ എല്ലാം മിഴികളിൽ ആനന്ദശ്രൂ പൊഴിഞ്ഞു.. നന്ദൻ ആ കാഴ്ച എത്ര കണ്ടിട്ടും മതിയായില്ല..സിദ്ധുവിന്റെ കൈകളാൽ അഭിയുടെ നെറ്റിയിൽ സിന്ദൂരം ചുവപ്പ് പടർത്തുമ്പോൾ അവളുടെ മിഴികൾ കാരണം അറിയാതെ ഒഴുകി.. നന്ദൻ ആലിയെ എടുത്തു സിദ്ധുവിനു കൊടുത്ത്..

സിദ്ധു അവളെ വാങ്ങി മറു കയ്യിൽ അഭിയുടെ കയ്യും പിടിച്ചു.. ഇനി മുതൽ ആലിയുടെ കൂടെ അച്ഛനും അമ്മയും ഉണ്ടാവും.. ശരിക്കും.. അതെ.. ഇനി അച്ഛാ നിങ്ങളെ വിട്ടു എങ്ങോട്ടും പോവില്ല.. ആലി സിദ്ധു വിന്റെ കവിളിൽ ഉമ്മ വച്ചു.. അഭി അപ്പോളും കഴിഞ്ഞത് എല്ലാം സത്യം ആണോ എന്ന ഷോക്കിൽ തന്നെ ആയിരുന്നു.. ഇത് ഞാൻ സമ്മതിക്കില്ല.. പുറകിൽ നിന്നും അലർച്ച കേട്ടതും എല്ലാവരും പുറകിലേക്ക് നോക്കി.. അംബികയും കൂടെ വിവാഹ വേഷത്തിൽ മീരയും.. രണ്ടു പേരുടെയും മുഖത്തു ദേഷ്യം കത്തി ജ്വലിച്ചു നിൽക്കുന്നു.. അവരെ കണ്ടതും സിദ്ധു ചിരിച്ചു കൊണ്ടു നിന്നു.. മീരയുടെ വേഷം കണ്ടു അഭിക്ക് അതാണ് സിദ്ധു വിവാഹം കഴിക്കേണ്ട കുട്ടി എന്ന് മനസിലായി..അഭി അവളെ നോക്കാൻ കഴിയ്യാതെ വീണ്ടും തല താഴ്ത്തി.. സിദ്ധു ആലിയെ നന്ദന്റെ കയ്യിൽ കൊടുത്തു അവരുടെ അടുത്തേക്ക് പോയി..

എന്താ ഇവിടെ തന്നെ നിന്നത്.. എന്നാലും വിനു നീ എന്ത് പണിയ കാണിച്ചേ.. അമ്മയുടെ ഒരേ ഒരു മോന്റെ വിവാഹം കാണാൻ നേരത്തെ കൊണ്ടു വരേണ്ടേ.. വിനു ചിരിച്ചു കൊണ്ടു സിദ്ധുവിനെ നോക്കി.. അവൻ പറഞ്ഞത് പ്രകാരം ആയിരുന്നു വിനു അവരെ വൈകി എത്തിച്ചത്.. സിദ്ധുവിന്റെ നോട്ടം മീരയിൽ എത്തിയതും അവൻ പുച്ഛത്തോടെ അവളുടെ മുന്നിലേക്ക് നിന്നു.. എന്നാൽ മീരയുടെ കനൽ എരിയുന്ന കണ്ണുകൾ അഭിയിൽ ആയിരുന്നു.. നിന്നെക്കാൾ അവകാശം അവൾക്ക് എന്നിൽ ഉണ്ട്.. കാരണം അവൾ എന്റെ കുഞ്ഞിന്റെ അമ്മയാണ്.. സിദ്ധു പറയുന്നത് വിശ്വസിക്കാൻ കഴിയായതെ മീരയും അംബികയും തരിച്ചു നിന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story