💙എൻ ജീവനിൽ💙 ഭാഗം 25

en jeevanil

രചന: ആമി

എന്താ നീ പറഞ്ഞത്.. അതെ അമ്മ.. അമ്മയ്ക്ക് ഒരു പേരക്കുട്ടി ഉണ്ടെന്ന്.. എന്റയും ആമിയുടെയും കുഞ്ഞ്.. ആലി.. സിദ്ധു അത്രയും പറഞ്ഞു കൊണ്ടു ആലിയോട് വാരാൻ വേണ്ടി കാണിച്ചു.. ആലി ചിരിച്ചു കൊണ്ടു സിദ്ധുവിന്റെ അരികിലേക്ക് ഓടി.. അവളെ എടുത്തു കൊണ്ടു സിദ്ധു അംബികയെ നോക്കി.. അവർക്ക് കേട്ടതു വിശ്വാസം വരാതെ നിൽക്കുകയായിരുന്നു.. മീരയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.. ഒപ്പം അഭിയോട് പകയും.. ഈ നാടകം കളിക്കാൻ വേണ്ടി ആയിരുന്നു എങ്കിൽ എന്നെ എന്തിനാ ഈ വേഷം കെട്ടിച്ചത്.. നിക്ക് മീര.. എല്ലാം കൂട്ടി കുഴക്കല്ലേ.. ഞാൻ പറയട്ടെ.. ഇതെല്ലാം കേട്ട് നിൽക്കുന്ന അഭി ആതിരയുടെ കയ്യിൽ പിടിച്ചു.. ആതിര ഒന്നും ഇല്ലെന്ന് കണ്ണ് കൊണ്ടു കാണിച്ചു അവളെ ചേർത്തു പിടിച്ചു.. എന്താ സംഭവിക്കുന്നത് എന്ന് പോലും അറിയാതെ ആലി സിദ്ധു വിന്റെ തോളിൽ കിടക്കുകയായിരുന്നു.. നന്ദൻ ആലിയെ എടുത്തു അഭിയുടെ അമ്മയുടെ കയ്യിൽ കൊടുത്തു.. ആലി പേടിക്കേണ്ട കരുതിയാണ് നന്ദൻ അങ്ങനെ ചെയ്‍തത്..

നന്ദൻ അവരോടു അവിടെ നിന്നും പോകാനും പറഞ്ഞു..അഭിയുടെ അമ്മ ആലിയെയും കൊണ്ടു അവിടെ നിന്നും പോയി.. നിങ്ങളെ വിഡ്ഢികൾ ആക്കി എന്നൊരു തോന്നൽ വേണ്ട.. നിങ്ങൾ എന്നെയും വിഡ്ഢിയാക്കിയത് ഓർമ ഇല്ലേ.. അംബികയും മീരയും പരസ്പരം നോക്കി തല താഴ്ത്തി.. സിദ്ധു എല്ലാം അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം ചെയ്തത് എന്ന് അവർക്ക് ബോധ്യമായി.. ആതിരയുടെ കൂടെ നിൽക്കുന്ന അഭിയുടെ അടുത്ത് ചെന്നു സിദ്ധു അവളുടെ കൈ പിടിച്ചു.. അവളുടെ കൈ പിടിച്ചു അവൻ അവർക്ക് മുന്നിൽ വന്നു നിന്നു.. അഭിക്ക് അവരെ എല്ലാം നോക്കാൻ തന്നെ പേടി തോന്നി.. അവന്റെ കയ്യിൽ മുറുകുന്ന അവളുടെ പിടിയിൽ നിന്നും അത് സിദ്ധുവിനു മനസിലായി.. അവൻ അവളുടെ കയ്യിൽ നിന്നും പിടി വിട്ടു അവളെ ചേർത്തു പിടിച്ചു.. ഇതെല്ലാം കണ്ടു കൊണ്ടിരുന്ന അംബികയുടെയും മീരയുടെയും ദേഷ്യം നുരഞ്ഞു പൊന്തിയിരുന്നു.. ഇതാണ് എന്റെ ആമി.. എന്റെ കുഞ്ഞിന്റെ അമ്മ.. അതിലുപരി എന്റെ പ്രണയതിന്റെ അവകാശി.. പെട്ടന്ന് പൊട്ടി മുളച്ചത് ആണോ നിന്റെ കുഞ്ഞ്..

ഇത് വരെ എവിടെ ആയിരുന്നു.. അംബിക പരിഹാസം കലർന്ന ചുവയോടെ ചോദിക്കുമ്പോൾ അത് തന്റെ പെണ്ണിനെ കളങ്കപെടുത്തുന്നതിലേക്ക് ആണെന്ന് സിദ്ധുവിനു മനസിലായി.. അഭി കണ്ണുകൾ ഇറുക്കി അടച്ചു.. അപ്പോളും സിദ്ധു അവളെ വിടാതെ ചേർത്തു പിടിച്ചിരുന്നു.. അമ്മ ഉദ്ദേശിച്ചതിന്റെ അർത്ഥം എനിക്ക് മനസിലായി.. അമ്മ ആയത് കൊണ്ടു ഞാൻ അതിന് മറുപടി പറയുന്നില്ല.. ആന്റി പറഞ്ഞതിൽ എന്ത് തെറ്റാണ്.. വേറെ ആരുടെയെങ്കിലും കൂടെ പോയി കൊച്ചിനെ ഉണ്ടാക്കി പണ്ട് നീ പ്രണയിച്ചു എന്ന കാരണം കൊണ്ടു നിന്നെ തന്തയാക്കി ഇവൾ.. മീര പറഞ്ഞു തീർന്നതും അവളുടെ കവിൾ പുകഞ്ഞു.. മീര കവിൾ പൊത്തി നോക്കുമ്പോൾ മുന്നിൽ ദേഷ്യം നിറഞ്ഞ മുഖത്തോടെ നന്ദൻ നിൽക്കുന്നുണ്ടായിരുന്നു.. സിദ്ധു അത് കണ്ടു ചിരിച്ചു.. നന്ദനെ അത്രയും ദേഷ്യത്തിൽ ആരും അത് വരെ കണ്ടിട്ടില്ല..അത് കൊണ്ടു തന്നെ അഭി അവന് എത്ര പ്രിയപ്പെട്ടത് ആണെന്ന് എല്ലാവർക്കും മനസിലായി.. നിനക്ക് ഇത് ഞാൻ കുറച്ചു മുന്നേ ഓങ്ങി വച്ചത് ആണ്..

നിന്നെ തൊട്ട് അശുദ്ധി ആവണ്ടല്ലോ കരുതി.. നന്ദേട്ടൻ കൊടുത്തത് നന്നായി.. അല്ലങ്കിൽ ഒന്നു കൊണ്ടു ഒന്നും നിർത്തില്ല ഞാൻ.. സിദ്ധു എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല.. ഞാൻ നിന്റെ അമ്മയാണ് എന്ന് പോലും നീ മറന്നു.. അപ്പൊ അമ്മയോ.. മകൻ ആണെന്ന് കരുതിയാണോ ഇത്രയും കാണിച്ചു കൂട്ടിയത്.. സ്വന്തം മകന്റെ ഇഷ്ടം നോക്കാതെ വിവാഹം ഉറപ്പിച്ചു.. അത് സ്വത്തിനു വേണ്ടി.. അത് നടക്കാൻ അവനെ കബിളിപ്പിച്ചു.. അപ്പൊ അമ്മ ഓർത്തില്ലേ ഞാൻ മകൻ ആണെന്ന്.. അമ്പിക്കക്ക് ഉത്തരം ഇല്ലായിരുന്നു.. അവർ ഒന്നും മിണ്ടാതെ നിന്നു.. ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസം ആണ്.. എന്റെ സന്തോഷം കാണണം എങ്കിൽ അമ്മയ്ക്ക് ഇവിടെ നിൽക്കാം.. എന്റെ ഭാര്യയെ സ്വീകരിച്ചു എന്റെ മോളെ ഓമനിച്ചു എന്റെ കൂടെ.. അല്ലെങ്കിൽ ഈ നിമിഷം ഞാൻ മരിച്ചു പോയെന്ന് കരുതി അമ്മയ്ക്ക് ഇവിടെ നിന്നും ഇറങ്ങാം.. സിദ്ധു.. അതെ.. ഇത്രയും നാൾ ഉരുകി തീർത്ത രണ്ടു ജന്മങ്ങൾ ആണ് ഞങ്ങൾ.. ഇനി എങ്കിലും ഞങ്ങൾക്ക് സന്തോഷത്തോടെ കഴിയണം..

നാണം കേട്ട് ഞാൻ ഇവിടെ നിൽക്കില്ല.. പിന്നെ നിന്നെയും ഇവളെയും സമാദാനത്തോടെ ജീവിക്കാൻ സമ്മതിക്കും എന്നും കരുതേണ്ട.. അത്രയും പറഞ്ഞു കൊണ്ടു അംബിക തിരിഞ്ഞു നടന്നു.. സിദ്ധു മീരയെ നോക്കി.. മീര അവന്റെ അരികിലേക്ക് വന്നു.. അവന്റെ നെഞ്ചിൽ തല വച്ചു നിൽക്കുന്ന അഭിയെയും നോക്കി.. ഈ മീര ആരാണെന്നു കാണിച്ചു താരാ ഞാൻ.. ഈ വേഷം കെട്ടി നിർത്തി എന്നെ അപമാനിച്ചതിന് ഞാൻ ചോദിക്കും.. ചോദിക്കുമ്പോൾ പറയാം.. ഇവിടെ നിന്നു ഡയലോഗ് അടിക്കാതെ മോള് വേഗം വീട്ടിൽ എത്താൻ നോക്ക്.. അല്ലെങ്കിൽ മേക്കപ്പ് പോവും. മീര കലി തുള്ളി പോകുന്നത് കണ്ടു സിദ്ധുവും നന്ദനും ചിരിച്ചു.എന്നാൽ അഭിയുടെ ഉള്ളിൽ മീരയെ ഓർത്തു സങ്കടം ആയിരുന്നു.അവൾ കാരണം ആണ് അങ്ങനെ എല്ലാം സംഭവിച്ചത് എന്ന് ഓർത്തു അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി. ഇങ്ങനെ നിന്നാൽ മതിയോ.പോണ്ടേ.. സിദ്ധു തല കുനിച്ചു കൊണ്ടു അഭിയോട് ചോദിച്ചതും അഭി വേഗം അവനിൽ നിന്നും അകന്നു മാറി വേഗത്തിൽ നടന്നു പോയി..

അവളുടെ പുറകിൽ ആതിരയും പോയി.. സിദ്ധുവിന്റെ അരികിലേക്ക് നന്ദനും അനന്ദുവും വന്നു.. സിദ്ധു.. പേടിക്കേണ്ട അനന്ദു.. നിന്റെ പെങ്ങളെ ഞാൻ കരയിക്കില്ല.. സിദ്ധാർഥ്.. അവർ കുഴപ്പം എന്തെങ്കിലും..അവൾ ഒരുപാട് കരഞ്ഞത് ആണ്.. വീണ്ടും.. ഇല്ല നന്ദേട്ടാ.. ആമി എന്റെ കൂടെയാണ്..എന്റെ ചങ്കിലെ അവസാന ശ്വാസം വരെയും അവൾ സുരക്ഷിതയായിരിക്കും.. നന്ദൻ അവനെ കെട്ടിപിടിച്ചു.. നന്ദന്റെ മിഴികൾ അന്നേരം നിറഞ്ഞിരുന്നു.. പക്ഷെ അത് സന്തോഷം കൊണ്ടായിരുന്നു എന്ന് മാത്രം.. തന്റെ അനിയത്തിമാർക്ക് കിട്ടിയ സൗഭാഗ്യം ഓർത്തു അനന്ദുവിന്റെ മിഴികളും നിറഞ്ഞു.. എന്താ ഡി നീ പറയുന്നേ.. വേണ്ട ചേച്ചി.. ആ കുട്ടിയുടെ കണ്ണീർ വീണ ജീവിതം എനിക്ക് വേണ്ട.. എടി പൊട്ടി.. അവൾ സിദ്ധുവിനെ അല്ല സ്നേഹിച്ചത്.. അവന്റെ സ്വത്ത്‌ ആണ്.. അത് കൈവിട്ടു പോയതിന്റെ സങ്കടം ആണ് അവൾക്ക്.. എന്തായാലും വിവാഹവേഷത്തിൽ എത്ര മാത്രം സ്വപ്നം ഉണ്ടാവും.. എല്ലാം ഞാൻ ഒരൊറ്റരാള് കാരണം.. ഡി പെണ്ണെ ഒറ്റൊന്ന തന്നാൽ ഉണ്ടല്ലോ.. നീ എന്താ ആലിയെ നോക്കാതെ..

അവളുടെ സന്തോഷം കണ്ടോ നീ.. അഭിക്ക് ഏതാണ് ശരി ഏതാണ് തെറ്റ്‌ എന്നൊന്നും അറിയാത്ത അവസ്ഥയായിരുന്നു.. അവൾ മുഖം തുടച്ചു കൊണ്ടു ചെയറിൽ ഇരുന്നു.. ആ സമയം ആണ് അവിടേക്ക് ലളിത വന്നത്.. മോളെ.. വാ.. കുറച്ചു ചടങ്ങുകൾ കൂടെ ഉണ്ട്.. അഭി അവരെ നോക്കി മുഖം തിരിച്ചു.. ആതിര അവളെ നിർബന്ധിച്ചു കൊണ്ടു പോയി.. സിദ്ധുവിന്റെ കൂടെ നിൽക്കുമ്പോ അവൾ അവനെ നോക്കിയതേ ഇല്ല.. സിദ്ധു ആണെങ്കിൽ ഇടയ്ക്ക് അവളെ നോക്കി കൊണ്ടിരുന്നു.. ഇത് കണ്ടു അനന്ദു നന്ദന്റെ അടുത്ത് പറഞ്ഞു.. കുഞ്ഞളിയൻ കുറച്ചു വിയർക്കും.. ചാൻസ് ഉണ്ട്.. അഭി ഒരു പൊടിക്ക് അടുക്കും എന്ന് തോന്നുന്നില്ല.. പക്ഷെ സിദ്ധാർഥ് ആണ് ആള്.. അവളെ വീഴ്താൻ ഉള്ള ട്രിക്ക് അവനു അറിയാം.. അല്ലെങ്കിൽ ആ കാണുന്ന മൊതല് ഉണ്ടാവില്ലലോ.. ആലിയെ ചൂണ്ടി നന്ദൻ പറഞ്ഞതും അനന്ദു പൊട്ടി ചിരിച്ചു.. ആലി അഭിയുടെയും സിദ്ധുവിന്റെയും നടുക്ക് ആയിരുന്നു.. ചടങ്ങ് എല്ലാം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ നേരം ആലിയെ അനന്ദു എടുത്തു കൊണ്ടു പോയി..

സിദ്ധുവും ആമിയും ഒരു ഇലയിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചത്.. ആമി.. പ്ലീസ്.. എന്തെങ്കിലും ഒന്നു പറ.. അഭി ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.. സിദ്ധു അവന്റെ ഇടതു കൈ കൊണ്ടു അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.. അഭി അവനെ തുറിച്ചു നോക്കി അവന്റെ കൈ എടുത്തു മാറ്റി.. എന്നെ ഒന്നു വഴക്ക് പറയെങ്കിലും ചെയ്യടി.. ഞാൻ വച്ചിട്ടുണ്ട്.. സമയം ആവുമ്പോൾ തരണ്ട്.. അത്രയും പറഞ്ഞു കൊണ്ടു അവൾ എഴുനേറ്റു പോയി.. സിദ്ധു ചിരിച്ചു കൊണ്ടു ഭക്ഷണം കഴിച്ചു.. ഇതെല്ലാം സൂക്ഷമം വീക്ഷിച്ചു അനന്ദു ഇരിക്കുന്നുണ്ടായിരുന്നു.. മാമ..എനിച്ചു പപ്പടം വേണം.. എടുത്തോ മോളെ.. എത്ര വേണമെങ്കിലും എടുത്തോ.. നിന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണം ആണ്.. ഇവിടെ ഏറ്റവും അവകാശം നിനക്ക് ആണ്.. എന്ന ആ കൂടയിലെ മുഴുവൻ പപ്പടം തരുമോ.. അയ്യടാ.. നീ ആള് കൊള്ളാലോ.. നീ ആണ് മോളെ ഭാഗ്യവതി.. സ്വന്തം അച്ഛന്റെ കല്യാണത്തിന് പപ്പടം തിന്നാൻ ഭാഗ്യം കിട്ടി നിനക്ക്.. അനന്ദു പറയുന്നത് കേട്ട് അരികിൽ ഇരുന്ന ആതിരയും നന്ദനും ചിരിച്ചു..

സിദ്ധു കൈ കഴുകി തിരിഞ്ഞതും പുറകിൽ നിൽക്കുന്ന അനന്ദുവിനെ കണ്ടു അവൻ ചിരിച്ചു..അനന്ദു അവനെ പിടിച്ചു മാറ്റി നിർത്തി.. അഭി എന്താ പറഞ്ഞത്.. അവൾക്ക് പ്രശ്നം ഒന്നും ഇല്ലെടാ.. അവൾ എന്താ പറഞ്ഞത് പറ.. അഭി പറഞ്ഞത് കേട്ട് അനന്ദു ചിരിച്ചു.. സിദ്ധുവിനു അവന്റെ ചിരി കണ്ടു ദേഷ്യം വന്നു.. ഇതിന് ഇപ്പൊ എന്താ ചിരിക്കാൻ.. അവൾക്ക് എന്നോട് ദേഷ്യം ഇല്ലാത്തത് കൊണ്ടു അല്ലെ അങ്ങനെ പറഞ്ഞത്.. ഡാ പൊട്ടാ.. അവൾ നിനക്ക് വർണിങ് തന്നതാ.. അപ്പൊ മോനെ സിദ്ധു അളിയാ.. നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു.. പോടാ പട്ടി.. അഭിയെ യാത്രയാക്കും നേരം അവിടെ എല്ലാരും കരഞ്ഞു.. അഭിക്കും സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല..ആലിയെ എടുത്തു എല്ലാവരും ഉമ്മ കൊടുത്തു.. അവരുടെ എല്ലാം സങ്കടം കണ്ടു ആലിക്കും കരച്ചിൽ വന്നു.. അനന്ദുവിന്റെ കയ്യിൽ നിന്നും ആലിയെ വാങ്ങി സിദ്ധു കാറിൽ ഇരുത്തി..

അഭിയും കൂടെ കയറിയതും എല്ലാവരോടും യാത്ര പറഞ്ഞു സിദ്ധു.. ഒടുവിൽ നന്ദനെ കെട്ടിപിടിച്ചു സിദ്ധു.. താങ്ക്സ്.. എന്തിനാ ഡാ.. എന്റെ ആമിയെ തിരിച്ചു നൽകിയതിന്.. നന്ദൻ ചിരിച്ചു.. എല്ലാവരോടും പറഞ്ഞു അവൻ കാറിൽ കയറി ഇരുന്നു.. അഭി അപ്പോളും കരഞ്ഞു കൊണ്ടു എല്ലാവരെയും നോക്കി ഇരുന്നു.. ആലി അഭിയുടെ മടിയിൽ ഇരുന്നു എല്ലാവർക്കും റ്റാറ്റാ കാണിച്ചു കൊടുത്തു.. ആലിയെ സംബന്ധിച്ച് അതൊരു സന്തോഷം ആയിരുന്നു.. അച്ഛന്റെ കൂട പോകുന്നതിൽ ഉള്ള സന്തോഷം.. അവരുടെ കാർ കണ്ണിൽ മായും വരെ എല്ലാവരും നോക്കി നിന്നു.. ആതിര നന്ദന്റെ കയ്യിൽ പിടിച്ചു.. അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി.. നിങ്ങൾ എന്റെ പുണ്യം ആണ് നന്ദേട്ടാ.. എല്ലാവരുടെയും കണ്ണിൽ നിങ്ങളോട് നന്ദി മാത്രം ഉള്ളു ആണോ.. അപ്പൊ നിനക്കോ.. പ്രണയം.. നന്ദൻ ചിരിച്ചു കൊണ്ടു അവളെ ചേർത്ത് പിടിച്ചു..

അഭിയെ പോലെ തന്നെ സങ്കടം സഹിച്ചവൾ ആണ് ആതിര.. സ്നേഹിച്ച പുരുഷൻ അനിയത്തിയുടെ കുഞ്ഞിന്റെ അച്ഛൻ ആണെന്ന് അറിയുന്ന അവസ്ഥ.. എല്ലാം സഹിച്ചു അവൾ ഒടുവിൽ അവളുടെ പ്രണയവും സ്വന്തം ആക്കി.. പ്രണയം സുഖ ദുഃഖങ്ങളാൽ നിറഞ്ഞതാണ്.. അവിടെ സുഖം മാത്രം നോക്കുന്നവർക്ക് ആ പ്രണയം വിജയിക്കില്ല.. തന്റെ പാതിയുടെ ദുഃഖവും ഏതു വിഷമഘട്ടത്തിലും ചേർത്തു പിടിച്ചും എന്തൊക്കെ സംഭവിച്ചാലും വിട്ടു കൊടുക്കില്ല എന്ന ഉറപ്പും ഉണ്ടെങ്കിൽ പ്രണയം അവിടെ പൂക്കുക തന്നെ ചെയ്യും.. ആമി.. ദേ സിദ്ധു ഏട്ടാ.. എന്നെ അതും ഇതും പറഞ്ഞു കൺവിൻസ്‌ ചെയ്യാ എന്ന് കരുതണ്ട.. ഇല്ല.. പക്ഷെ ഞാൻ പറയുന്നത് ഒന്നു കെട്ടുടെ നിനക്ക്.. വേണ്ട.. ഇന്ന് രാവിലെ വരെ നിങ്ങൾക്ക് പറയാൻ കഴിയാത്തത് ഇനി പറയണ്ട.. യാത്രയിൽ എല്ലാം സിദ്ധു ആമിയോട് സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അവൾ അടുത്തില്ല..

ആലി നല്ല ഉറക്കത്തിൽ ആയിരുന്നു.. അവർ സിദ്ധുവിന്റെ ഗസ്റ്റ് ഹൌസിലേക്ക് ആണ് പോയത്.. അവിടെ അവരെ കാത്തു വിനു ഉണ്ടായിരുന്നു.. സിദ്ധു ആദ്യം ഇറങ്ങി ആലിയെ എടുത്തു.. അഭി ഇറങ്ങി ആലിയുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു.. വിനു വാതിൽ തുറന്നു അകത്തു പോയി.. അവർ വാതിൽക്കൽ എത്തിയതും വിനു ഒരു നിലവിളക്ക് കൊണ്ടു അങ്ങോട്ട്‌ വന്നു.. അഭി അവനെ നോക്കി ചിരിച്ചു കൊണ്ടു അത് വാങ്ങി അകത്തു കയറി.. അവൾക്കു പുറകിൽ സിദ്ധു ആലിയെയും എടുത്തു കൊണ്ടു നടന്നു.. വിനു സിദ്ധുവിനെ നോക്കി പോകാനെന്നു ആംഗ്യം കാണിച്ചു.. സിദ്ധു ശരി എന്ന് പറഞ്ഞു.. വിളക്ക് വച്ചു അഭി വരുമ്പോൾ സിദ്ധു ആലിയുടെ കൂടെ ഇരുന്നു കളിക്കുകയായിരുന്നു.. അവൾക്ക് അവനോട് ദേഷ്യം തോന്നി.. എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇരുന്നു കളിക്കുന്നോ.. അവൾ മനസ്സിൽ ഓർത്തു കൊണ്ടു സിദ്ധുവിന്റെ അടുത്തേക്ക് പോയി..

ഏതാ എന്റെ മുറി.. എന്താ.. എന്റെ മുറി ഏതാന്ന്.. നിന്റെ മുറി അല്ല.. നമ്മുടെ മുറി.. സിദ്ധു അത് പറഞ്ഞു കൊണ്ടു എഴുനേറ്റു നിന്ന്.. അഭി അവനെ രൂക്ഷമായി നോക്കി അഭി അവിടെ നിന്നും പോയ.. സിദ്ധു ചിരിച്ചു കൊണ്ടു ആലിയെ അടുത്ത് ഇരുന്നു.. അച്ഛയുടെ ആലിപ്പഴം ഇന്ന് നേരത്തെ ഉറങ്ങേണ്ടി വരും.. എന്തിനു അച്ഛാ.. അമ്മയെ മെരുക്കാൻ കുറച്ചു സമയം എടുക്കും.. ആലി കുടു കൂടെ ചിരിച്ചു കൊണ്ടു അവന്റെ മടിയിൽ കയറി ഇരുന്നു.. സിദ്ധു അവളുടെ വയറിൽ ഇക്കിളി കൂട്ടി കളിപ്പിച്ചു.. ഇതെല്ലാം മാറി നിന്നു കാണുന്ന അഭിയുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു.. സന്തോഷത്തിന്റെ അതിലുപരി തന്റെ പ്രാണൻ ആയവന്റെ സ്വന്തം ആയതിൽ.. പ്രാണനിൽ ലയിച്ചവന്റെ പാതിയായതിൽ......കാത്തിരിക്കൂ.........

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story