💙എൻ ജീവനിൽ💙 ഭാഗം 26

en jeevanil

രചന: ആമി

 അഭി ഡ്രസ്സ്‌ മാറാൻ വേണ്ടി മുറിയിൽ എത്തുമ്പോൾ ബെഡിൽ രണ്ടു ബാഗ് ഉണ്ടായിരുന്നു.. അവൾ അത് തുറന്നു നോക്കിയപ്പോൾ അവൾക്കും ആലിക്കും വേണ്ടിയുള്ള ഡ്രസ്സ്‌ ആയിരുന്നു.. അതിൽ നിന്നും ഒരു സാരീ എടുത്തു അവൾ ബാത്രൂമിൽ കയറി.. കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ ബെഡിൽ സിദ്ധുവും ആലിയും ഉണ്ടായിരുന്നു.. അവൾ അവരെ നോക്കാതെ അവൾ മുടിയിൽ ടവൽ കെട്ടി കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. സിദ്ധു അത്രയും സമയം അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു..ആലിയെ നോക്കി കണ്ണിറുക്കി സിദ്ധു അഭിയുടെ അരികിലേക്ക് നടന്നു.. സിദ്ധു അടുത്ത് വരുന്നത് അരിഞ്ഞതും അഭി വേഗം പുറകിലേക്ക് നീങ്ങി.. എന്താ.. എന്താ.. പിന്നെ എന്തിന ഇങ്ങോട്ട് വരുന്നേ.. അതെന്താ എനിക്ക് അങ്ങോട്ട്‌ വന്നൂടെ. എന്റെ അടുത്ത് വരണ്ട.. അതിന് ആര് നിന്റെ അടുത്ത് വരുന്നു.. ലെ ആലി.. സിദ്ധു ആലിയെ നോക്കി ചിരിച്ചു.. ആലി അവരുടെ വഴക്ക് കണ്ട് ചിരിക്കുകയായിരുന്നു.. സിദ്ധു അവളുടെ തലയിൽ നിന്നും ടവൽ വലിച്ചെടുത്തു അവൻ ബാത്രൂമിൽ കയറി..

അഭി അവനെ തുറിച്ചു നോക്കിയതും സിദ്ധു വാതിൽക്കൽ നിന്നു അവൾക്ക് ഉമ്മ കൊടുക്കുന്നത് പോലെ ചുണ്ട് ആക്കി.. അഭി ദേഷ്യത്തിൽ മുഖം തിരിച്ചു.. സിദ്ധു കയറിയതും അഭി ആലിയുടെ അടുത്ത് വന്നു അവളെ എടുത്തു മടിയിൽ ഇരുത്തി.. അവളുടെ കവിളിലും നെറ്റിയിലും എല്ലാം ഉമ്മ കൊടുത്തു.. ആലി അതെല്ലാം ഏറ്റു വാങ്ങി അവളുടെ നെഞ്ചിൽ കിടന്നു.. നിനക്ക് അച്ഛായെ കിട്ടിയപ്പോൾ അമ്മയെ വേണ്ടല്ലേ.. എനിക്ക് അച്ഛയും അമ്മായും വേണം.. ആലിയുടെ വാക്കുകൾ കേട്ട് അഭിയുടെ കണ്ണുകൾ നിറഞ്ഞു.. ആലിയുടെ ആഗ്രഹം പോലെ അവൾക്ക് അവളുടെ അച്ഛനെ കിട്ടി.. എന്റെ ആഗ്രഹം പോലെ സിദ്ധുവിനെയും കിട്ടി.. പിന്നെ എന്താ ഒരു സന്തോഷം തോന്നാത്തത്.. ഉള്ളിൽ ഒരു കുറ്റബോധം നിറയുന്നു.. അവൾ ആകെ അസ്വസ്ഥത ആയത് പോലെ തോന്നി.. സിദ്ധു വരുമ്പോൾ മുറിയിൽ ആലിയും അഭിയും ഉണ്ടായിരുന്നില്ല.. അവൻ തല കുടഞ്ഞു കൊണ്ടു ഒരു ടീ ഷർട്ട്‌ എടുത്തു ഇട്ടു പുറത്തു പോയി.. ആലിയും അഭിയും മുറ്റത്തെ ഗാർഡനിൽ ആയിരുന്നു..

ഗാർഡനു നടുവിൽ ഒരു ബെഞ്ചു ഉണ്ടായിരുന്നു.. അതിൽ അഭി ഇരുന്നു.. ആലി അതിലൂടെ ഓടി കളിക്കുകയായിരുന്നു.. ഇത് കണ്ടു കൊണ്ടാണ് സിദ്ധു അങ്ങോട്ട്‌ വന്നത്.. അത് വരെ ചിരിച്ചു കൊണ്ടിരുന്ന അഭിയുടെ മുഖത്തെ പുഞ്ചിരി സിദ്ധുവിനെ കണ്ടതും മാഞ്ഞു.. സിദ്ധു അവളുടെ അരികിൽ വന്നു ഇരുന്നു.. അഭി അവനെ ശ്രദ്ധിച്ചില്ല.. എന്താടി നിന്റെ പിണക്കം മാറിയില്ലേ.. അഭി മറുപടി ഒന്നും പറഞ്ഞില്ല.. സിദ്ധു അവളുടെ മടിയിലേക്ക് തല വച്ചു വേഗം കിടന്നു.. പെട്ടന്ന് ആയത് കൊണ്ടു അഭിക്ക് തടയാൻ കഴിഞ്ഞില്ല.. സോറി ഡി പെണ്ണെ.. നിന്നോട് പറഞ്ഞാൽ നീ സമ്മതിക്കില്ല തോന്നി.. അതാണ്.. ഞാൻ ചോദിച്ചില്ലല്ലോ.. പിന്നെ എന്താ എന്നോട് മിണ്ടാത്തെ.. ഒന്നുല്ല.. ആമി.. നമ്മൾ രണ്ടു പേരും സ്വപ്നം കണ്ടൊരു ജീവിതം ആണ് ഇത്.. സന്തോഷത്തോടെ ഇരിക്കേണ്ട സമയത്തു നീ ഇങ്ങനെ.. ഒരാളുടെ കണ്ണീർ വീണൊരു ജീവിതം ആയിരുന്നില്ല നമ്മൾ സ്വപ്നം കണ്ടത്.. ആമി അവളുടെ സ്വഭാവം നിനക്ക് അറിയില്ല..

ഞാൻ അവിടെ വച്ചു ഒന്നും പറയാതെ ഇരുന്നത് അത്രയും ആളുകളുടെ മുന്നിൽ ആയത് കൊണ്ടും പിന്നെ നമ്മുടെ സന്തോഷം കളയേണ്ടല്ലോ കരുതിയും ആണ്.. അല്ലെങ്കിൽ എനിക്ക് എല്ലാം തുറന്നു പറഞ്ഞു അവളെ നാണം കെടുത്താൻ കഴിയും.. അതിന് ഉള്ള തെളിവ് എന്റെ കയ്യിൽ ഉണ്ട്.. അഭി സിദ്ധുവിനെ നോക്കി.. സിദ്ധു അവളെ നോക്കി മുഖം ചുളിച്ചു സോറി പറഞ്ഞു.. അവന്റെ ദയനീയ ഭാവം കണ്ടു അഭിക്ക് ചിരി വന്നു.. എങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല.. അവളുടെ വയറു ഭാഗത്തു നിന്നും സാരീ കാറ്റിന് മാറുന്നത് കണ്ടു സിദ്ധു അവിടെ പതിയെ തൊട്ടു.. അഭി അവന്റെ കയ്യിൽ തല്ലി ദേശ്യത്തിൽ നോക്കി.. സിദ്ധു ആലിയെ നോക്കുമ്പോൾ അവൾ നല്ല കളിയിൽ ആയിരുന്നു.. സിദ്ധു വേഗം എഴുനേറ്റു അഭിയുടെ കൈ പിടിച്ചു വലിച്ചു.. ഒരു കാര്യം ഉണ്ട് ഇവിടെ.. വേഗം വാ.. എന്ത് കാര്യം.. നീ വാ.. അവളെയും കൊണ്ടു സിദ്ധു ഗാർഡനിലെ ഒഴിഞ്ഞ ഭാഗത്തേക്ക് പോയി.. അവർക്ക് ആലിയെ കാണാൻ കഴിയുമെങ്കിലും ആലിക്ക് കാണില്ല.. അവിടെ എത്തിയതും സിദ്ധു അവളോട്‌ ചേർന്ന് നിന്നു..

അഭി അവനെ തള്ളി മാറ്റാൻ നിന്നതും സിദ്ധു അവളുടെ കൈകൾ പിടിച്ചു വച്ചു.. സിദ്ധുഏട്ടാ.. വേണ്ട.. എത്ര തവണ ഞാൻ ഇത് കൊതിച്ചിട്ടുണ്ട് അറിയുമോ.. അന്നൊരു വാശി ഉണ്ടായിരുന്നു എങ്കിൽ.. നിന്റെ കഴുത്തിൽ താലി കെട്ടിയിട്ടേ ചെയ്യു എന്ന്.. ഇനി എനിക്ക് കാത്തിരിക്കാൻ വയ്യ മോളെ.. പറഞ്ഞു തീർന്നതും സിദ്ധു അവളുടെ ചുണ്ടുകൾ കവർന്നു.. അഭി കുതറി മാറാൻ ശ്രമിച്ചു എങ്കിലും അവന്റെ പിടിയിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.. ആ ചുംബനതിന്റെ ലഹരിയിൽ അവളും അലിഞ്ഞു ചേർന്ന്.. അവളുടെ എതിർപ്പുകൾ കുറഞ്ഞു വന്നതും സിദ്ധു അവളുടെ കൈകളെ മോചിപ്പിച്ചു അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.. അവന്റെ ചുംബനത്തിന്റെ തീവ്രതയിൽ അവൾ അവന്റെ ഷർട്ടിൽ പിടുത്തം ഇട്ടു.. ശ്വാസവും ഉമിനീരും എല്ലാം ഒന്നായി മാറുന്ന നിമിഷത്തിൽ അവർ പ്രണയത്തിന്റെ ലഹരിയിൽ അലിഞ്ഞു.. അഭിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നിയതും അവൾ അവന്റെ നെഞ്ചിൽ തള്ളി മാറ്റി.. സിദ്ധു കിതച്ചു കൊണ്ടു അവളിൽ നിന്നും അകന്നു മാറി..

അഭി അവനെ നോക്കാൻ നിൽക്കാതെ ചുണ്ടുകൾ തുടച്ചു കൊണ്ടു നടക്കാൻ തുടങ്ങിയതും സിദ്ധു വീണ്ടും പിടിച്ചു നിർത്തി അവളിലേക്ക് തന്നെ അടുത്തു.. ഒരു തരം ഭ്രാന്തമായ ചുംബനത്തോടെ അവൻ അവളുടെ ചുണ്ടിൽ നോവ് തീർത്തു.. അഭിയുടെ മനസ്സും അത് ഏറ്റു വാങ്ങാൻ തയ്യാറായിരുന്നു.. എങ്കിലും അവൾ അവനെ തടഞ്ഞു കൊണ്ടേ ഇരുന്നു.. ഒടുവിൽ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു കൊണ്ടു സിദ്ധുവിന്റെ ചുണ്ടുകൾ അവളുടെ കവിളിലൂടെ കഴുത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയതും അഭി അവനെ തടഞ്ഞു.. വേണ്ട.. വേണം.. പ്ലീസ്.. സോറി ആമി.. എനിക്ക് വേണം.. അത്രയും പറഞ്ഞു അവൻ വീണ്ടും അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയതും അഭി പിടഞ്ഞു കൊണ്ടു അവന്റെ മുടിയിൽ പിടിച്ചു.. അവളുടെ നഗ്നമായ വയറിൽ അവന്റെ കൈ ഇഴയുമ്പോളും കഴുത്തിൽ താടി രോമങ്ങൾ ഇക്കിളി കൂട്ടുമ്പോളും അവന്റെ ചുംബങ്ങളുടെ ചൂടിൽ അഭി തളർന്നു പോയിരുന്നു.. കഴുത്തിൽ നിന്നും അവന്റെ മുഖം ദിശ മാറാൻ തുടങ്ങും മുന്നേ തന്നെ അഭി അവന്റെ മുഖം പിടിച്ചു വച്ചു..

അച്ഛായെയും അമ്മയെയും കണ്ടേ.. പുറകിൽ നിന്നും ആലി കൈ കൊട്ടി ചിരിച്ചതും സിദ്ധു വേഗം തിരിഞ്ഞു നിന്നു.. അഭി മുഖം സാരീ തലപ്പ് കൊണ്ടു തുടച്ചു ആലിയെ നോക്കി ചിരിച്ചു.. സിദ്ധു ആലിയുടെ അടുത്ത് ചെന്നു കുനിഞ്ഞു.. മോള് ഞങ്ങളെ കണ്ടു പിടിച്ചില്ലേ.. അത് പോലെ ഇനി ആലി ഒളിക്ക്.. അച്ഛയും അമ്മയും കണ്ടു പിടിക്ക.. ആ അച്ഛ.. ആലി ചിരിച്ചു കൊണ്ടു ഗാർഡനിലെ ബെഞ്ചിന്റെ അടുത്തേക്ക് ഒളിക്കാൻ പോയി.. അവൾ അവിടെ പോയി ഇരിക്കുന്നത് വരെ സിദ്ധു നോക്കി നിന്നു.. അഭി ആ സമയം കൊണ്ടു അവിടെ നിന്ന് പോകാൻ നിന്നതും സിദ്ധു അവളുടെ കൈ പിടിച്ചു അവനിലേക്ക് തന്നെ വലിച്ചു അടുപ്പിച്ചു.. എവിടെ പോക നീ.. നിക്ക് പോണം.. പൊയ്ക്കോ.. പക്ഷെ ഇത് കഴിഞ്ഞിട്ട്.. സിദ്ധു അവളെ തിരിച്ചു നിർത്തി അവളുടെ നനഞ്ഞ മുടി പുറകിൽ നിന്നും മുന്നിലേക്ക് ഇട്ടു.. അവളുടെ പുറത്ത് അവന്റെ ചുണ്ടുകൾ ചിത്രം വരയ്ക്കുമ്പോൾ അഭി കണ്ണടച്ചു നിന്നു.. ഒടുവിൽ അവളെ തിരിച്ചു അവന് നേരെ നിർത്തി ചുമലിൽ നിന്നും ബ്ലൗസ് താഴ്ത്തി ചുംബനം നൽകുമ്പോൾ ആയിരുന്നു ആലി വീണ്ടും വന്നത്..

അച്ഛാ എന്താ കണ്ടു പിടിക്കാൻ വരാത്തത്.. അഭി അവനെ മാറ്റി വേഗം ബ്ലൗസ് ശരിയാക്കി അകത്തു പോയി.അഭി പോയതും സിദ്ധു ആലിയെ എടുത്തു കൊണ്ടു അവനും അകത്തേക്ക് പോയി.. നമുക്ക് ഇന്ന് പുറത്തു പോയാലോ.. എനിക്ക് കുറെ ദൂരം പോണം അച്ഛാ.. അതിനെന്താ പോവാലോ.. ആലിയെ സോഫയിൽ ഇരുത്തി സിദ്ധു അഭിയെ നോക്കി പോയി.. അഭി അടുക്കളയിൽ സ്ലാബിൽ പിടിച്ചു നിൽക്കുകയായിരുന്നു.. അവൾ കഴുത്തിലും കവിളിലും എല്ലാം തൊട്ടു നോക്കി.. പതിയെ അവളുടെ കവിളിൽ നാണം വിരിഞ്ഞു.. അവൾ നിൽക്കുന്നത് കണ്ടു സിദ്ധു അവളെ പുറകിലൂടെ പോയി കെട്ടിപിടിച്ചു.. അഭി പേടിച്ചു പോയി.. ആ നിമിഷം അവനെ തടയാൻ അവൾക്ക് കഴിഞ്ഞില്ല.. അവന്റെ നെഞ്ചിൽ തല ചായ്ച് അവൾ നിന്നു.. എന്താണ് ആലോചന.. അഭി അവന് നേരെ തിരിഞ്ഞു നിന്നു..

അവനെ നോക്കാതെ അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. ഈ നിമിഷം ഞാനും ആഗ്രഹിച്ചിരുന്നു.. പക്ഷെ എന്തോ സന്തോഷിക്കാൻ കഴിയുന്നില്ല.. സിദ്ധു അവളുടെ മുഖം കയ്യിൽ എടുത്തു അവളുടെ നെറ്റിയിൽ ചുംബിച്ചു.. നമ്മൾ ആരെയും ചതിച്ചു കൊണ്ടു അല്ല ഒന്നായത്.. അവരാണ് നമ്മളെ ചതിച്ചത്.. ഇത്രയും വർഷം നമ്മൾ പിരിയാൻ കാരണം അവർ തന്നെയാണ്.. അഭി മനസ്സിലാവാത്തത് പോലെ അവനെ നോക്കി.. അവൻ അതെ എന്ന് അർത്ഥത്തിൽ തല യാട്ടി.. ഇപ്പൊ നമുക്ക് അതൊന്നും പറയാൻ ഉള്ള സമയം അല്ല.. ഇപ്പൊ.. സിദ്ധു മുഖം കുനിച്ചു അവളുടെ മുഖത്തോട് ചേർത്തതും അഭി അവനെ തള്ളി മാറ്റി. ഒക്കെ ശരി.. പക്ഷെ എന്നോട് പറയാതെ എന്നെ കുറെ ദിവസം കരയിച്ചില്ലേ.. അത് കൊണ്ടു.. അത് കൊണ്ടു.. മോന് ആഗ്രഹിക്കുന്നത് ഇന്ന് നടക്കില്ല.. ആമി.. എന്താ ഡി.. നടക്കില്ല പറഞ്ഞ നടക്കില്ല.. ഡി ഫസ്റ്റ് നൈറ്റ്‌.. ഒരുപാട് നൈറ്റ്‌ ഇനിയും ഉണ്ട്.. ഞാൻ എത്ര കരഞ്ഞു എന്ന് അറിയോ.. അപ്പൊ എനിക്കും ഒന്നു ജയിക്കണം.. അഭി അവന്റെ താടിയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.. സിദ്ധു മുഖം കൂർപ്പിച്ചു അവളെ നോക്കി.. അഭി ചിരിച്ചു കൊണ്ടു വേഗം അവിടെ നിന്നും പോയി.. രാത്രി അവർ പുറത്തു പോയി.. ആലിയുടെ ഇഷ്ടം പോലെ ഒരുപാട് ദൂരം..

അവൾക്ക് വേണ്ടത് എല്ലാം വാങ്ങി കൊടുത്തു.. അഭിയുടെ കൈ പിടിച്ചു നടക്കുമ്പോൾ സിദ്ധു വളരെ സന്തോഷവാൻ ആയിരുന്നു.. അഭിയും.. ഉള്ളിലെ പ്രണയം പ്രകടിപ്പിച്ചില്ല എങ്കിലും അവളും ആ യാത്ര ഒരുപാട് ആസ്വദിച്ചു.. എല്ലാം സ്വപ്നം പോലെ തോന്നി അവൾക്ക്.. രാത്രി വൈകിയാണ് അവർ തിരിച്ചു വന്നത്.. ആലി ഉറങ്ങിയിരുന്നു.. വീട്ടിൽ എത്തിയതും അഭി ആലിയെ ബെഡിൽ കിടത്തി സിദ്ധു മുറിയിൽ വന്നിരുന്നില്ല.. അവൾ മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറാൻ നിൽക്കുമ്പോൾ ആണ് സിദ്ധു മുറിയിലേക്കു വന്നത്.. അവനെ ഒന്നു നോക്കി അവൾ അകത്തു കയറി.. അവൾ വരുമ്പോൾ സിദ്ധു ഫോണിൽ സംസാരിച്ചു കൊണ്ടു റൂമിൽ തന്നെ ഉണ്ടായിരുന്നു.. അഭി ടവൽ നിവർത്തി ഇട്ടു കിടക്കാൻ നിന്നു.. ബെഡിലേക്ക് ഇരുന്നതും സിദ്ധു അവളെ കോരി എടുത്തു.. എന്താ ഈ കാണിക്കുന്നേ.. അടങ്ങി ഇരിക്കെടി.. നിനക്ക് ജയിക്കണം അല്ലെ.. ജയിപ്പിക്കാം.. സിദ്ധു അവളെയും കൊണ്ടു മുറിയിൽ നിന്നും ഇറങ്ങി നടന്നു..

തൊട്ട് അടുത്ത മുറിയിൽ കയറി അവളെ താഴെ നിർത്തി.. മുറിയിൽ ഇരുട്ട് ആയിരുന്നത് കൊണ്ടു തന്നെ അഭിക്ക് ഒന്നും വ്യക്തമായില്ല.. ഡോർ അടയുന്ന ശബ്ദം കേട്ട് അഭി പുറകിലേക്ക് നോക്കിയതും ആ മുറിയിൽ ആകെ വെളിച്ചം നിറഞ്ഞു.. അഭി ചുറ്റും നോക്കുമ്പോൾ കുഞ്ഞു കുഞ്ഞു ലൈറ്റുകളും ബെഡിൽ നിറയെ പൂക്കളും.. എന്നാൽ അവളുടെ കണ്ണുകൾ പാഞ്ഞു പോയത് ചുമരിൽ ലൈറ്റുകൾക്കിടയിൽ മിന്നി മറയുന്ന ഫോട്ടോകളിലേക്ക് ആയിരുന്നു.. ആലിയും സിദ്ധുവും അഭിയും എല്ലാം ആ മുറി ആകെ നിറഞ്ഞു നിന്നു.. അവൾക്ക് എന്തോ ആ കാഴ്ച്ചകൾ സന്തോഷം നൽകി.. അവൾ സിദ്ധു വിനെ നോക്കുമ്പോൾ അവൻ കൈകൾ കെട്ടി ചുമരിൽ ചാരി നിന്നു അഭിയെ തന്നെ നോക്കുകയായിരുന്നു.. അഭി അവന്റെ അരികിലേക്ക് ഓടി വന്നു അവനെ കെട്ടിപിടിച്ചു.. സിദ്ധു ചിരിച്ചു കൊണ്ടു അവളെ വാരി പുണർന്നു.. എന്താ നിനക്ക് ജയിക്കണ്ടേ.. വേണ്ട.. ഈ പ്രണയത്തിനു മുന്നിൽ ഞാൻ തോറ്റു പോകത്തെ ഉള്ളു.. അവനിൽ മുഖം ഒളിപ്പിച്ചു അഭി അത് പറയുമ്പോൾ അവന്റെ കൈ അവളുടെ ടോപ്പിനു പുറകിലെ കെട്ടഴിച്ചിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story