💙എൻ ജീവനിൽ💙 ഭാഗം 27

en jeevanil

രചന: ആമി

അവളിലുള്ള അവന്റെ പിടി മുറുകിയതും അഭി വേഗം അവനിൽ നിന്നും അകന്നു മാറി.. അവനെ നോക്കാതെ അവൾ തിരിഞ്ഞു നിന്നു.. സിദ്ധു അവളുടെ അരികിലേക്ക് നടന്നു അടുത്ത് അവളെ പുറകിലൂടെ ചുറ്റി പിടിച്ചു.. ടോപ്പിനു പുറകിലെ അഴിഞ്ഞു വീണ കെട്ടുകളിലൂടെ അവളുടെ പുറമാകെ അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു..അവന്റെ ചുംബനത്തിന്റെ ചൂടിൽ അഭിയുടെ ദേഹം തണുത്തു.. അവന്റെ കൈയ്യിൽ പിടി മുറുക്കി അവൾ കണ്ണുകൾ ഇറുക്കി അടച്ചു.. സിദ്ധു അവളെ തിരിച്ചു നിർത്തി അവളുടെ മുഖം കയ്യിൽ എടുത്തു.. അഭി മിഴികൾ പതിയെ ഉയർത്തി അവനെ നോക്കി.. ഞാൻ കാരണം അല്ലെ എല്ലാം സംഭവിച്ചത്.. നീ ഒരുപാട് അനുഭവിച്ചു ലെ.. എല്ലാം ഞാൻ.. അവൻ പൂർത്തിയാക്കും മുന്നേ അഭി അവന്റെ വാ പൊത്തി.. എങ്ങനെ സിദ്ധു ഏട്ടൻ മാത്രം കുറ്റക്കാരൻ ആവും.. എന്റെ സമ്മതത്തോടെയാണ് എല്ലാം നടന്നത്.. അല്ലാതെ ഏട്ടന്റെ വാശി കൊണ്ടു അല്ല..

നമ്മൾ തമ്മിൽ ഒന്നായത് രണ്ടു പേരുടെയും ഇഷ്ടത്തോടെയും ആഗ്രഹത്തോടെയും ആയിരുന്നു.. അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമരുമ്പോൾ അവളുടെ കണ്ണിൽ നിന്നും വെള്ളം ഇറ്റ് വീണിരുന്നു.. അവളുടെ കണ്ണിലും കവിളിലും ചുണ്ടിലും എല്ലാം അവന്റെ ചുംബനം കൊണ്ടു നിറയവേ അഭിയുടെ ഉള്ളിലും പ്രണയത്തിന്റെ നാമ്പുകൾ മൊട്ടിട്ടിരുന്നു.. അവളുടെ ചുണ്ടുകളെ വിടാതെ നുകരുന്ന സിദ്ധുവിൽ വികാരങ്ങളുടെ വേലിയേറ്റം നടക്കുമ്പോൾ അവന്റെ കൈകൾ അവളുടെ മേനിയിൽ തഴുകി കൊണ്ടേ ഇരുന്നു.. ശ്വാസഗതി ഉയർന്നു വന്നു രണ്ടു പേരും കിതച്ചു കൊണ്ടു ചുണ്ടുകളെ മോചിപ്പിക്കുമ്പോൾ അവന്റെ പ്രണയത്തിന്റെ തീവ്രത വിളിച്ചോതാൻ അവളുടെ ചുണ്ടിൽ രക്തം കിനിഞ്ഞിരുന്നു.. അഭി നാണത്തോടെ അവനെ നോക്കാതെ തിരിഞ്ഞു നിന്നു.. സിദ്ധു അവളുടെ അരികിലേക്ക് ചിരിച്ചു കൊണ്ടു നടന്നു അടുത്തു.. അവന്റെ ചുവടുകൾ അടുക്കുന്നത് തന്റെ പ്രണയത്തിൽ അലിയാൻ കൊതിച്ചു കൊണ്ടാണെന്നു അവൾക്കു അറിയാമായിരുന്നു..

എങ്കിലും അവളുടെ ഉള്ളിൽ വിറയലും പരിഭ്രമവും എല്ലാം തോന്നി.. ആമി.. അവളുടെ കാതിൽ പതിയെ കടിച്ചു കൊണ്ടു സിദ്ധു വിളിച്ചതും അവൾ ഒരു നിമിഷം അതിൽ ലയിച്ചു പോയി.. അവളെ കയ്യിൽ കോരി എടുത്തു സിദ്ധു ബെഡിൽ കിടത്തി.. സിദ്ധു എഴുന്നേറ്റതും അഭി വേഗം തിരിഞ്ഞു കിടന്നു.. സിദ്ധു അവളുടെ പ്രവർത്തി കണ്ടു ചിരിച്ചു കൊണ്ടു ഷർട്ടിന്റെ ബട്ടൺ അഴിച്ചു.. ആ നിമിഷം അഭിയുടെ ഹൃദയമിടിപ്പ് ഉയരുകയായിരുന്നു.. അവളുടെ ദേഹത്തേക്ക് അമർന്നു കൊണ്ടു സിദ്ധു കിടന്നതും അഭി അവനെ തന്നെ നോക്കി.. നിന്നെ ഞാനും എന്നെ നീയും അറിഞ്ഞത് അല്ലെ പെണ്ണെ.. പിന്നെ എന്തിനാ ഈ നാണം.. അഭിയുടെ കവിളിൽ തലോടി അവൻ അത് പറഞ്ഞതും അഭി ചിരിച്ചു കൊണ്ടു അവന്റെ കയ്യിൽ പതിയെ കടിച്ചു.. അവൻ കൈ വലിച്ചു കൊണ്ടു കുടഞ്ഞു.. ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ ആമി..

അവളിൽ ചുംബനം നിറച്ചു അവന്റെ പ്രണയം നിറയ്ക്കുമ്പോൾ അത് ഏറ്റു വാങ്ങി അവൾ തളർന്നു.. അവളിലെ പ്രണയം തേടി പോകുന്ന അവന് തടസ്സം ആയത് എല്ലാം അവളിൽ നിന്നും മാറ്റുമ്പോൾ അവൾ ലജ്ജയോടെ കണ്ണ് അടച്ചു.. അവളുടെ ഓരോ അണുവിലും അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു.. ഒടുവിൽ അതിന്റെ തീവ്രതയിൽ അവന്റെ പ്രണയം അവളിലേക്ക് ഒഴുകുമ്പോൾ അവർ കിതച്ചു പോയിരുന്നു.. വിയർത്തു കൊണ്ടു അവളുടെ മാറിൽ മുഖം പൂഴ്ത്തി അവൻ കിടക്കുമ്പോൾ അവളുടെ കഴുത്തിലെ താലിയിൽ പതിയെ ചുണ്ടുകൾ ചേർത്തു.. അവളുടെ ചുണ്ടിലെ ചിരി മായാതെ അവന്റെ മുടിയിൽ തലോടി അവൾ ഉറക്കത്തിലേക്ക് വീണു.. രാത്രിയിൽ ഉണരുമ്പോൾ സിദ്ധു അവളുടെ മാറിൽ തന്നെ കിടന്നു ഉറങ്ങുകയായിരുന്നു..

അഭി അവനെ ഉണർത്താതെ എഴുനേറ്റു ഇരുന്നു.. ആലി ഒറ്റയ്ക്ക് ആണെന്ന് ഓർത്തു എഴുനേൽക്കാൻ വേണ്ടി ലൈറ്റ് ഇട്ടപ്പോൾ ആയിരുന്നു അവരുടെ ബെഡിനോട് ചേർന്ന് ഒരു ചെറിയ ബെഡിൽ കിടന്നു ഉറങ്ങുന്ന ആലിയെ അവൾ കണ്ടത്.. അഭി ചിരിച്ചു കൊണ്ടു സിദ്ധുവിനെ നോക്കി.. ഉറങ്ങി കിടക്കുന്ന അവന്റെ മുഖത്തേക്ക് വീണ മുടികൾ പതിയെ മാറ്റി അവന്റെ മുഖത്തേക്ക് തന്നെ നോക്കി അവൾ കിടന്നു.. അവളുടെ സിന്ദൂരം പടർന്ന മുഖത്തു നോക്കി അവന്റെ താടിയിൽ ഉഴിഞ്ഞു.. വെളിച്ചം തട്ടിയത് അറിഞ്ഞാണ് സിദ്ധു ഉണരുന്നത്.. ഉറങ്ങാതെ തന്നെ നോക്കി കിടക്കുന്ന അഭിയെ കണ്ടതും സിദ്ധു ചിരിച്ചു കൊണ്ടു അവളെ അവനോട് ചേർത്തു.. എന്താ ഡി ഉറക്കം ഒന്നുല്ലേ.. എന്റെ കെട്ട്യോന്റെ ഭംഗി നോക്കിയതാ..

ആഹാ.. എന്ന ഞാൻ എന്റെ കെട്ട്യോളെ ഭംഗി കൂടെ നോക്കട്ടെ.. അവൾ ചിരിച്ചു കൊണ്ടു അവന്റെ നെഞ്ചോടു ചേർന്നു.. അവളിൽ അലിയാൻ കൊതിച്ചു കൊണ്ടു വീണ്ടും അവൻ അവളിലേക്ക് താഴ്ന്നതും അഭി അവന്റെ മുഖം പിടിച്ചു.. ആലി.. അവളെ എപ്പോ.. നീ ഉറങ്ങിയപ്പോൾ.. ഇനി ചോദ്യം ഓക്കേ പിന്നെ.. ഇപ്പൊ.. അത്രയും പറഞ്ഞു അവൻ അവളുടെ മുകളിൽ കയറി കിടന്നു കൈ എത്തിച്ചു ലൈറ്റ് ഓഫാക്കി... (ദേ ഇങ്ങോട്ട് പോര് പിള്ളേരെ.. ഇതൊന്നും അത്ര നല്ലത് അല്ല കേട്ടോ 🙈) അഭി ഉണരുമ്പോൾ സിദ്ധുവിന്റെ നെഞ്ചിൽ ആയിരുന്നു അവൾ.. അവൾ എഴുന്നേറ്റു ആലിയെ നോക്കി.. ആലി നല്ല ഉറക്കത്തിൽ ആണ്.. അഭി ഡ്രസ്സ്‌ എല്ലാം എടുത്തു ഇട്ട് വേഗം ബാത്രൂമിൽ പോയി.. അവൾ കുളി കഴിഞ്ഞു വരുമ്പോൾ ആലി ഉണർന്നിരുന്നു.. അഭി അവളെ എടുത്തു കവിളിൽ ഉമ്മ കൊടുത്തു.. ആലി ചിരിച്ചു കൊണ്ടു സിദ്ധുവിന്റെ അടുത്തേക്ക് ഓടി അവനെ കെട്ടിപിടിച്ചു..

അപ്പോൾ ആണ് സിദ്ധു ഉണർന്നത്.. ആലിയെ കണ്ടതും അവളെ പുണർന്നു കൊണ്ടു അവൻ കിടന്നു.. മതി മതി.. അച്ഛന്റെയും മോള്ടെയും കിടത്തം.. എഴുനേൽക്ക്.. ഞാൻ അച്ഛായുടെ കൂടെ എഴുനേൽക്കുള്ളു.. ഓ.. ഇപ്പൊ ഞാൻ പുറത്തു ആയി ലെ.. അഭി പരിഭവം നടിച്ചു മുറിയിൽ നിന്നും പോയി.. സിദ്ധു ചിരിച്ചു കൊണ്ടു ആലിയെ കെട്ടിപിടിച്ചു വീണ്ടും കിടന്നു.. അഭി അടുക്കളയിൽ പോയി ചായ ഇട്ട് മുറിയിൽ വരുമ്പോൾ ബാത്രൂമിൽ നിന്നും ബഹളം കെട്ടു.. ചായ ടേബിളിൽ വച്ചു അവൾ ചെന്നു നോക്കുമ്പോൾ ആലിയും സിദ്ധുവും കൂടി ഷവറിനു കീഴിൽ നിന്നു വെള്ളത്തിൽ കളിക്കുന്നു.. അവർ അഭിയെ കണ്ടെങ്കിലും കളി നിർത്തിയില്ല.. അവരുടെ സന്തോഷം കണ്ടു അഭി ഒന്നും പറഞ്ഞില്ല.. അവളും ചിരിച്ചു കൊണ്ടു അത് നോക്കി നിന്നു.. പിന്നെ ആലിയെ കുളിപ്പിച്ച് തുവർത്തി പുറത്തേക്ക് വന്നു.. ആലിക്ക് ഡ്രസ്സ്‌ ഇട്ട് കൊടുത്തു ചായ കൊടുത്തു.. അപ്പോൾ ആണ് സിദ്ധു വന്നത്..

അഭിക്ക് അവനെ നോക്കാൻ എന്തോ പോലെ തോന്നി.. അവൾ വേഗം തന്നെ അവിടെ നിന്നും പോയി.. അഭി അടുക്കളയിൽ നിൽക്കുമ്പോൾ ആണ് സിദ്ധു അവളെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞത്.. അഭി ഒന്നു വിറച്ചു പോയി.. അവളുടെ പിൻകഴുത്തിൽ ചുംബിക്കുമ്പോൾ അവന്റെ മുടിയിലെ വെള്ളം അവളുടെ മുഖത്തേക്ക് തെറിക്കുന്നുണ്ടായിരുന്നു.. എന്താ ഏട്ടാ.. തല നേരെ തുവർത്തിയില്ലേ.. അഭി അവളുടെ സാരീതലപ്പ് കൊണ്ടു അവന്റെ തല തുടയ്ക്കുമ്പോൾ സിദ്ധുവിന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.. അത് കഴിഞ്ഞതും അഭി വേഗം തിരിഞ്ഞു.. അവളുടെ നാണം കണ്ടു അവനും ചിരി വന്നു.. നമുക്ക് ഒരു മോള് ഉണ്ട്.. ഇത്രയും നാണം ഒക്കെ വേണോ.. അഭി ചിരിച്ചു മുഖം താഴ്ത്തി.. സിദ്ധു അവളെ തിരിച്ചു നിർത്തി ഇടുപ്പിൽ പിടിച്ചു ഉയർത്തി സ്ലാബിൽ കയറ്റി ഇരുത്തി..

അഭി വാതിൽക്കലേക്ക് നോക്കുന്നത് സിദ്ധു കണ്ടു.. അവള് കളിക്ക.. ഞാൻ ഗ്യാപ്പ് നോക്കി പോന്നതാ.. വിട്ടേ.. വിടാൻ വേണ്ടി അല്ല ഇങ്ങനെ ചേർത്ത് പിടിക്കാൻ വേണ്ടിയ സ്വന്തം ആക്കിയത്.. അവൻ പറഞ്ഞു കൊണ്ടു അവളെ അവനോട് അടുപ്പിച്ചു.. അടുത്ത നിമിഷം അവളുടെ ചുണ്ടുകളെ അവൻ സ്വന്തം ആക്കി.. അവന്റെ കൈകൾ തുടയിലൂടെ ഒഴുകി ഇറങ്ങാൻ തുടങ്ങിയതും അഭി അവയെ പിടിച്ചു വച്ചു.. അടുത്ത നിമിഷം അവൻ അവളുടെ വയറിൽ ചുറ്റി.. നീ എന്നെ തടയരുത് ആമി.. നിനക്ക് തടുക്കാൻ കഴിയില്ല എന്റെ പ്രണയത്തെ.. അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തുമ്പോൾ അഭി കണ്ടിരുന്നു അവന്റെ കണ്ണിലെ സ്നേഹം..അത് തടഞ്ഞു വെക്കാൻ കഴിയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു..

അവളുടെ ബ്ലൗസിലെ ഹുക്കിൽ സിദ്ധു പിടിച്ചതും ആ നിമിഷം അവനെ തടഞ്ഞില്ലെങ്കിൽ അവൻ വീണ്ടും അതിലേക്ക് തന്നെ പോകുമെന്ന് അവൾക്ക് തോന്നി.. ഏട്ടാ മോള്.. അവള് വരും.. ഇല്ല.. അവള് കളിക്ക.. പ്ലീസ്.. വിട്.. അഭി അവനെ ഉന്തി മാറ്റി സ്ലാബിൽ നിന്നും ഇറങ്ങി.. സിദ്ധു വീണ്ടും അവളിലേക്ക് അടുത്തതും അഭി അവന്റെ നെഞ്ചിൽ കൈ കുത്തി അവനെ തടഞ്ഞു.. മതി.. പൊയ്‌ക്കെ.. ആമി.. പ്ലീസ്.. ഇല്ല.. എനിക്ക് ജോലി ഉണ്ട്.. ഏട്ടൻ പോകാൻ നോക്ക്.. അവനെ ഉന്തി തള്ളി അവൾ അടുക്കളയിൽ നിന്നും പുറത്തു ആക്കി.. സിദ്ധു മനസ്സില്ല മനസ്സോടെ പോയി.. അഭി ചിരിച്ചു കൊണ്ടു ജോലിയിലേക്ക് തിരിഞ്ഞതും അവൻ വീണ്ടും വന്നു അവളുടെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ടു പോയി.. അഭി അവനെ തന്നെ നോക്കി നിന്നു.. അന്ന് ഉച്ചക്ക് ശേഷം അവർ അഭിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.. അന്ന് രാത്രി അവിടെ താങ്ങണം എന്ന് അവളുടെ അച്ഛൻ വിളിച്ചു പറഞ്ഞിരുന്നു..

അംബിക സിദ്ധുവിനെ ഒന്നു വിളിച്ചത് പോലും ഇല്ല.. അവനും പരാതി ഇല്ലായിരുന്നു.. അഭിയുടെയും ആലിയുടെയും കൂടെ അവൻ സന്തോഷത്തിൽ ആയിരുന്നു.. വൈകുന്നേരം ആയിരുന്നു അഭിയുടെ വീട്ടിൽ എത്തിയപ്പോൾ.. നന്ദനും ആതിരയും വന്നിരുന്നു.. അവരെ കണ്ടു എല്ലാവരും ഇറങ്ങി വന്നു.. ആലി നന്ദന്റെ അടുത്തേക്ക് ഓടി പോയി.. പിന്നെ എല്ലാവരുടെയും സ്നേഹപ്രകടനം ആയിരുന്നു.. ആലിക്ക് ആണെങ്കിൽ എല്ലാവരെയും കണ്ടതിൽ സന്തോഷം കൊണ്ടു അവൾ ഓടി നടന്നു.. അടുക്കളയിൽ എല്ലാവരോടും സംസാരിച്ചു ഇരിക്കുകയായിരുന്നു അഭി.. അവളെ ആതിര പിടിച്ചു കൊണ്ടു മുറിയിലേക്ക് വന്നു.. എന്നിട്ട് അവളെ സൂക്ഷിച്ചു നോക്കി.. ആതിര നോക്കുന്നത് കണ്ടു അഭി എന്താ എന്ന ഭാവത്തിൽ അവളെ നോക്കി.. നീ നോക്കുന്നത് എനിക്ക് മനസ്സിലായി.. അല്ല വല്ല ബലപ്രയോഗം വല്ലതും ഉണ്ടോ അറിയാൻ.. അതിന്റെ ആവശ്യം വന്നില്ല..

അഭി അവളെ നോക്കി പറഞ്ഞതും ആതിര അവളെ മിഴിച്ചു നോക്കി.. അവളുടെ കൂടെ അഭി പുറത്തു വന്നു..അപ്പോൾ ഉണ്ട് ഉമ്മറത്തു ഇരുന്നു അനന്ദുവും നന്ദനും കൂടെ സിദ്ധുവിനെ വളഞ്ഞു വെച്ചിരിക്കുന്നു.. അഭി അത് കണ്ടു ചിരിച്ചു കൊണ്ടു അകത്തു പോയി.. സത്യം പറഞ്ഞോ.. നീ പറഞ്ഞത് എനിക്ക് വിശ്വാസം ഇല്ല.. അഭി അത്ര പെട്ടന്ന് ഒന്നും വീഴില്ല മോനെ.. അവളെ എന്റെ പെണ്ണ് ആണ് മോനെ അനന്ദുട്ടാ.. എന്നാലും.. ഞാൻ കരുതി കുറച്ചു ദിവസം എങ്കിലും അവൾ നിന്നെ കറക്കും എന്ന്.. അനന്ദു മുഖത്തു കൈ വച്ചു പറയുമ്പോൾ സിദ്ധുവും നന്ദനും ചിരിച്ചു.. രാത്രിയിൽ എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു.. ഒരുപാട് നാളുകൾക്കു ശേഷം ആ വീട്ടിൽ വീണ്ടും സന്തോഷം നിറഞ്ഞു..

അഭി കിടക്കാൻ വേണ്ടി മുറിയിലേക്ക് വരുമ്പോൾ ആണ് സിദ്ധു വരാന്തയിൽ നിൽക്കുന്നത് കണ്ടത്.. അവർക്ക് മുകളിലെ മുറി ആയിരുന്നു.. അഭി അവന്റെ പിറകിൽ പോയി കെട്ടിപിടിച്ചു അങ്ങനെ നിന്നു.. സിദ്ധു അവളെ പിടിച്ചു മുന്നിലേക്ക് നിർത്തി.. ആലി എവിടെ.. അവൾ അനന്ദേട്ടന്റെ കൂടെ കിടന്നു.. അവിടെ കിടക്കാൻ വാശി പിടിച്ചു.. ആമി നിന്നോട് പറയാൻ എനിക്ക് ഒരുപാട് ഉണ്ട്.. നിന്നിൽ നിന്ന് കേൾക്കാനും.. മ്മ്.. എനിക്കും.. ഞാൻ അന്ന് ഇവിടെ നിന്നും ഇറങ്ങുമ്പോൾ ഒരിക്കലും നമ്മുടെ ജീവിതം ഇങ്ങനെ എല്ലാം മാറി മറിയും എന്ന് കരുതിയില്ല..

ഒരുപക്ഷെ ആ ആക്‌സിഡന്റ് നടന്നില്ലായിരുന്നു എങ്കിൽ ആലി ജനിക്കുമ്പോൾ തന്നെ എന്റെ കൈകളിൽ ആയിരുന്നു.. എല്ലാം വിധിയാണ് ഏട്ടാ.. അല്ല ആമി.. അത് വിധി ആയിരുന്നില്ല.. അത് കരുതികൂട്ടി ആയിരുന്നു.. ആമി ഞെട്ടലോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. അവൻ അവളെ അവന്റെ നെഞ്ചോട് ചേർത്തു.. അതിന് പിന്നിൽ എന്നെ പ്രസവിച്ച സ്ത്രീ ആയിരുന്നു ആമി.. ആമി കേട്ടത് വിശ്വാസം വരാതെ അവന്റെ നെഞ്ചിൽ തറഞ്ഞു നിന്നു.. അവളുടെ കൈകൾ അവന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു.. കൂടെ ഉണ്ടെന്ന് പറയും പോലെ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story