💙എൻ ജീവനിൽ💙 ഭാഗം 29

en jeevanil

രചന: ആമി

കാറിന്റെ ശബ്ദം കേട്ടാണ് അംബിക ഉമ്മറത്തേക്ക് വന്നത്.. ദേഷ്യത്തിൽ കാറിൽ നിന്നും ഇറങ്ങി വരുന്ന മീരയെ കണ്ടതും അവർക്ക് യാതൊരു ഭാവവ്യത്യാസവും തോന്നിയില്ല.. അവർ സോഫയിൽ ഇരുന്നു അവളെ നോക്കി.. മീര അംബികയുടെ ഓപ്പോസിറ്റ് വന്നു ഇരുന്നു എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടയിരുന്നു.. അംബിക അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി ഇരുന്നു.. അംബിക അവളെ ഗൗനിക്കുന്നില്ല എന്ന് കണ്ടതും മീരയ്ക്ക് ദേഷ്യം ഒന്നു കൂടെ കൂടി.. ആന്റി ഞാൻ വന്നത് കണ്ടില്ലേ.. കണ്ടു.. ഇനി ഞാൻ നിന്നെ സ്വീകരിച്ചു ആനയിക്കണോ.. എന്ത ആന്റി.. ഇങ്ങനെ ഒക്കെ പറയുന്നേ.. അല്ലെങ്കിൽ തന്നെ ഞാൻ ദേഷ്യത്തിൽ ആണ്.. എന്ത് പറ്റി.. അവളും സിദ്ധുവും പിന്നെ ആ ചാര സന്തതി കൂടെ ബീച്ചിൽ ഉല്ലസിച്ചു നടക്കുന്നു.. അവൾ പല്ല് കടിച്ചു പറയുന്നത് കേട്ട് അംബിക കണ്ണുകൾ ഉയർത്തി അവളെ നോക്കി വീണ്ടും ഫോണിൽ തന്നെ നോക്കി ഇരുന്നു..

മീര സോഫയിൽ നിന്നും എഴുനേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. ആന്റി എന്തെങ്കിലും ഒരു വഴി പറ.. എന്ത് വഴി.. പിന്നെ അവരെ ഇങ്ങനെ വിടണോ.. അവരെ പിരിക്കണം.. സിദ്ധുനെ എനിക്ക് വേണം.. അവർ പിരിഞ്ഞാൽ സിദ്ധു നിന്നെ സ്വീകരിക്കും തോന്നുന്നുണ്ടോ നിനക്ക്.. മീര അംബികയെ നോക്കി ഒരു നിമിഷം നിന്നു.. അംബിക എഴുനേറ്റു അവളുടെ അരികിൽ വന്നു.. എന്റെ മകൻ ഇത്രയും നാൾ കാത്തിരുന്നത് അവൾക്ക് വേണ്ടിയാണ്.. അന്ന് അവൻ അറിയില്ല അവന് ഒരു കുഞ്ഞു ഉണ്ടെന്ന്.. അത് അറിയാതെ കാത്തിരുന്നു അവൻ എങ്കിൽ അവന്റെ മോളെ മറന്നു ഇനി അവൻ വേറെ ഒരു ജീവിതം തിരഞ്ഞെടുക്കുമോ.. ആന്റി ആ കുട്ടി സിദ്ധുവിന്റെ ആണെന്ന് വിശ്വസിച്ചോ.. നീ അടക്കം ആ മോളെ കണ്ട എല്ലാവർക്കും മനസ്സിലാവും അത് സിദ്ധുവിന്റെ ചോര ആണെന്ന്..

അവനെ മുറിച്ചു വച്ച ആ കുട്ടി അവന്റെ അല്ലാതെ ആവുമോ.. അപ്പൊ അവരെ ഇങ്ങനെ വിടാൻ തന്നെ ആണോ തീരുമാനം.. നിനക്ക് വല്ല തീരുമാനവും ഉണ്ടോ.. ഉണ്ട്.. അവരെ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.. അതിന് ഏതു അറ്റം വരെയും ഞാൻ പോവും.. വീറോടെ പറഞ്ഞു ഇറങ്ങി പോകുന്ന മീരയിൽ തന്നെ ആയിരുന്നു അംബികയുടെ കണ്ണുകൾ.. അവർ മനസ്സിൽ എന്തൊക്കയോ കണക്ക് കൂട്ടി.. ചുണ്ടിൽ നിഗൂഢമായ ചിരിയോടെ അവർ നിന്നു.. സിദ്ധുവിന്റെയും അഭിയുടെയും ജീവിതത്തിൽ പിന്നെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.. തനിക്ക് നൽകാൻ കഴിയാതെ പോയ വാത്സല്യം അവൻ ആലിക്ക് നൽകുമ്പോൾ മനസ്സിൽ കുന്നോളം നിറഞ്ഞ പ്രണയം അവൻ അഭിക്ക് നൽകി.. ആലിയുടെയും കുറുമ്പും സിദ്ധുവിന്റെ പ്രണയവും ഏറ്റു വാങ്ങി അഭി.. അച്ഛന്റെയും അമ്മയുടെയും കൂടെ ഉള്ള ജീവിതം ആലിക്ക് അത്രയും സന്തോഷം ആയിരുന്നു..

സ്കൂളിൽ കൂട്ടുകാരോട് വീട്ടിലെ വിശേഷം പറഞ്ഞു അവളും അവളുടെ ആഗ്രഹം നിറവേറ്റി.. സ്നേഹം കൊണ്ടു അവർ അവരുടെ ലോകത്തു ഒതുങ്ങി കൂടി.. അഭി സിദ്ധുവിന്റെ കൂടെ ഓഫീസിൽ സഹായിച്ചു.. ഇതെല്ലാം അറിയുന്ന അംബിക പിന്നെ അവരുടെ ഇടയിലേക്ക് വന്നില്ല.. അവരുടെ മനസ്സിലും ആലിയുടെ മുഖം പതിഞ്ഞു പോയിരുന്നത് കൊണ്ടാവും ഇടയ്ക്ക് അവളുടെ സ്കൂൾ വിടുന്ന സമയം അവളെ കാണാൻ ആരും അറിയാതെ പോയിരുന്നു.. ദൂരെ നിന്നും കണ്ടു അവർ നിർവൃതി അടഞ്ഞു.. അഭിയുടെ വീട്ടിൽ ഇടയ്ക്ക് പോയി വരും അല്ലാതെ സിദ്ധു അവളെ അവിടെ നിൽക്കാൻ വിട്ടിരുന്നില്ല.. അവളും മോളും ഇല്ലാതെ അവന് കഴിയില്ല എന്ന് അഭിക്കും അറിയാവുന്നത് കൊണ്ടു അഭി നിർബന്ധം പിടിച്ചതും ഇല്ല..

നന്ദനും ആതിരയും ഇടയ്ക്ക് വന്നു പോയിരുന്നു.. അങ്ങനെ സന്തോഷം നിറഞ്ഞ ദിനങ്ങൾ കടന്നു പോയി.. സിദ്ധുവിനു തിരക്ക് പിടിച്ച ഒരു ദിവസം ആലിയെ കൂട്ടാൻ അവൻ വിനുവിനെ വിളിച്ചു പറഞ്ഞു.. വിനു അംബികയുടെ കൂടെ എങ്ങോട്ടോ പോകുമ്പോൾ ആയിരുന്നു സിദ്ധു വിളിച്ചത്.. അത് കൊണ്ടു തന്നെ അംബിക കേട്ടിരുന്നു അവർ പറഞ്ഞത് എല്ലാം.. അംബികയുടെ നിർദ്ദേശ പ്രകാരം വിനു അവരുടെ കൂടെ തന്നെ ആലിയെ കൂട്ടാൻ പോയി.. മുൻ സീറ്റിൽ ഇരിക്കുന്ന ആലി അംബികയെ കണ്ടിരുന്നില്ല.. അവർ ആലിയെ ഇടയ്ക്ക് നോക്കി കൊണ്ടിരുന്നു.. വിനുവിനോട് ആദ്യം തന്നെ അംബിക വീട്ടിലേക്ക് പോകാൻ പറഞ്ഞിരുന്നു.. വീട്ടിൽ എത്തിയതും ആലി ചുറ്റും നോക്കി വിനുവിനെ നോക്കി..

ആ സമയം അംബിക കാറിൽ നിന്നും ഇറങ്ങി ആലിയുടെ ഡോർ തുറന്നതും ആലി പേടിയോടെ പുറകിലേക്ക് നീങ്ങി.. അംബിക ചിരിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് ചേർന്നു നിന്നു.. പേടിക്കണ്ട.. ഇത് നിന്റെ അച്ഛന്റെ വീട് ആണ്.. അല്ല.. ഇത് അല്ല അച്ഛായുടെ വീട്.. ഞാൻ ആരാ അറിയോ നിനക്ക്.. ആലി അതെ എന്ന നിലയിൽ തല ആട്ടി.. അംബിക അവളെ എടുത്തു കൊണ്ടു അകത്തേക്ക് നടന്നു.. വിനു ആ സമയം ഫോൺ എടുത്തു അഭിയുടെ നമ്പർ ടൈൽ ചെയ്തിരുന്നു.. അംബിക ആലിക്ക് മുന്നിലേക്ക് ചോക്ലേററ്റും കേക്കും എല്ലാം വച്ചു കൊടുത്തു.. പക്ഷെ ആലി ഒന്നും എടുക്കാതെ അംബികയെ പേടിയോടെ നോക്കി ഇരുന്നു.. അവളുടെ മുഖത്തെ ഭയം മനസ്സിലാക്കി അവളുടെ അരികിൽ ഇരുന്നു..

ഇനി പറ.. ഞാൻ ആരാ മോൾടെ.. അച്ഛമ്മ.. ആലിയുടെ വായിൽ നിന്നും ആ വാക്കുകൾ കേട്ടതും അംബികയുടെ കണ്ണുകൾ നിറഞ്ഞു.. അവർ അവളെ എടുത്തു ഉമ്മകൾ കൊണ്ടു മൂടി.. അവരുടെ കണ്ണുകൾ ഒഴുകി കൊണ്ടേ ഇരുന്നു.. ആരാ പറഞ്ഞേ അച്ഛമ്മ ആണെന്ന്.. നിക്ക് അമ്മ പറഞ്ഞു തന്നതാ.. അംബികയുടെ മനസ്സ് കുറ്റബോധം കൊണ്ടു നീറി.. അഭിയെ തള്ളി പറഞ്ഞതിലും ആലിയെ സ്വീകരിക്കതത്തിലും എല്ലാം ഓർത്തു അവർ ഉരുകി.. അവരുടെ സങ്കടം കണ്ടു ആലി അവരുടെ കണ്ണ് തുടച്ചു കൊണ്ടു.. കുറച്ചു കഴിഞ്ഞു വിനുവിന്റെ കൂടെ ആലിയെ പറഞ്ഞു വിട്ടു.. അവളുടെ ബാഗിൽ ഒരുപാട് മിടായികളും അംബിക വച്ചു കൊടുത്തിരുന്നു.. ആരും കാണാതെ കഴിക്കാനും ഇടയ്ക്ക് അങ്ങോട്ടും വരാനും പറഞ്ഞാണ് അംബിക ആലിയെ വിട്ടത്..

പോകാൻ നേരം ആലി അംബികയുടെ കവിളിൽ മുത്തിയപ്പോൾ അവരും അവളുടെ നെറുകയിൽ ചുംബിച്ചു.. ആ സമയം ഉറപ്പിച്ചു ആ പൊന്നു മോളെ എത്രയും വേഗം തന്റെ അരികിലേക്ക് കൂട്ടി കൊണ്ടു വരണം എന്ന്.. ആലി അംബികയെ കണ്ട കാര്യം ആരോടും പറഞ്ഞില്ല.. രാത്രി ആലി ഉറങ്ങി കഴിഞ്ഞു അഭി സിദ്ധുവിനെ നോക്കി പോകുമ്പോൾ അവൻ ഹാളിൽ ലാപ്പിൽ നോക്കി ഇരിക്കുന്നത് കണ്ടു.. അവൾ അവന്റെ അരികിൽ ചെന്നു ഇരുന്നു തോളിലേക്ക് തല ചായ്ച് വച്ചു.. കഴിഞ്ഞില്ലേ.. ഒരു പത്തു മിനിറ്റ്.. ഞാൻ രണ്ടു ദിവസം ലീവ് ആണ് ട്ടോ.. എന്തെ.. ഒന്നുല്ല.. കുറച്ചു റസ്റ്റ്‌ എടുക്കട്ടെ ഞാൻ.. സിദ്ധു അവളെ സൂക്ഷിച്ചു നോക്കി ലാപ്പ് മടിയിൽ നിന്നും എടുത്തു വച്ചു.. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും അവൾ അവനിൽ നിന്നും കുറച്ചു അകന്നു ഇരുന്നു..

നിങ്ങൾ ഉദ്ദേശിച്ചത് അല്ല.. അവന്റെ മുഖത്തെ ഭാവം മാറുന്നതും വീണ്ടും ലാപ്പ് എടുക്കുന്നതും ചിരിയോടെ അഭി നോക്കി.. അവൾ വീണ്ടും അവന്റെ അരികിലേക്ക് ഇരുന്നു അവന്റെ മുടിയിലൂടെ കൈ ചലിപ്പിച്ചു കൊണ്ടിരുന്നു.. അതേയ്.. മ്മ്.. ഇങ്ങോട്ട് നോക്ക് മനുഷ്യ.. പറയെടി.. ഇന്ന് ഒരു സംഭവം നടന്നു.. എന്താ.. അമ്മ ആലിയെ വീട്ടിൽ കൊണ്ടു പോയി.. സിദ്ധു വിശ്വാസം വരാതെ അഭിയെ നോക്കി.. അവൾ വിനു വിളിച്ചു പറഞ്ഞത് എല്ലാം അവനോട് പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞു സിദ്ധു എന്തോ ആലോചനയിൽ ഇരുന്നു.. എന്നിട്ട് ആലി എന്തെങ്കിലും പറഞ്ഞോ.. അതല്ലേ രസം.. ആ കാന്താരി ഒരക്ഷരം മിണ്ടിയില്ല.. അല്ലെങ്കിലും അവൾ രഹസ്യം സൂക്ഷിക്കാൻ മിടുക്കിയ.. നിങ്ങളെ കണ്ട കാര്യം എന്നോട് പോലും പറഞ്ഞില്ലല്ലോ..

അല്ല ആമി.. അമ്മ എന്തെങ്കിലും ചെയ്യാൻ ആവുമോ.. സിദ്ധുവിന്റെ മനസ്സിൽ ഭയം ആയിരുന്നു.. സ്വന്തം മകനെ കൊല്ലാൻ നോക്കിയ അമ്മക്ക് മകന്റെ കുഞ്ഞിനെ കൊല്ലാൻ പോലും മടി കാണില്ല എന്ന് അവനു അറിയാമായിരുന്നു.. സിദ്ധുവിന്റെ മനസ്സിലെ ചിന്ത അഭിക്ക് മനസ്സിലായി.. അവൾ അവന്റെ തോളിൽ കൈ വച്ചു.. ഇല്ല ഏട്ടാ.. അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല.. അന്ന് ഇവിടെ നിന്ന് ഇറങ്ങുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.. ആ അമ്മ അങ്ങനെ ചെയ്യില്ല.. ഒന്നുകിൽ ഏട്ടന് തെറ്റ്‌ പറ്റി.. അല്ലെങ്കിൽ യഥാർത്ഥ പ്രതി ഒളിഞ്ഞു കിടക്കുന്നുണ്ട്.. അഭി പറഞ്ഞ കാര്യങ്ങൾ സിദ്ധുവിന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു.. അവൻ ചിന്തയോടെ ഇരിക്കുന്നത് കണ്ടു അഭി അവന്റെ മടിയിൽ നിന്നും ലാപ്ടോപ് എടുത്തു മാറ്റി അവന്റെ മടിയിൽ കയറി ഇരുന്നു കഴുത്തിലൂടെ ചുറ്റി പിടിച്ചു..

വെറുതെ അതും ഇതും ആലോചിച്ചു നമ്മുടെ സമയം കളയണോ.. അവന്റെ മൂക്കിൽ മൂക്ക് കൊണ്ടു ഉരസി അഭി പറഞ്ഞതും സിദ്ധു അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു അവളെ ചേർത്ത് പിടിച്ചു.. അവളുടെ മിഴികളിലെ പ്രണയം കണ്ടു അവനും ഉള്ളിലെ വികാരങ്ങൾ ഉയർന്നിരുന്നു..അവളെ കയ്യിൽ കോരി എടുത്തു കൊണ്ടു സിദ്ധു മുറിയിലേക്ക് കയറി.. അവളെ ബെഡിൽ കിടത്തി അവളുടെ മുകളിലേക്ക് അവൻ കിടക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു അഭി വേഗം ചരിഞ്ഞു കിടന്നത്.. എന്താ ഡി.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. അതൊക്കെ പിന്നെ.. ആദ്യം ഇത്.. സിദ്ധു അവളെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇടുമ്പോൾ അഭി നാണം കൊണ്ടു മുഖം പൊത്തിയിരുന്നു.. പരസ്പരം മത്സരിച്ചു പ്രണയിക്കുന്ന അവർക്കിടയിൽ യാതൊരു തടസ്സങ്ങളും ഇല്ലാതെ അവരുടെ സ്നേഹം ഒഴുകി കൊണ്ടേ ഇരുന്നു.. അവനിൽ നിന്നും അവളിലേക്കും അവളിൽ നിന്നും അവനിലേക്കും. സിന്ദൂരം പടർന്ന നെറ്റിയിൽ ചുംബിച്ചു കൊണ്ടു അവളിൽ നിന്നും അകന്നു മാറുമ്പോൾ അവൾ നന്നായി വിയർത്തിരുന്നു..

കിതച്ചു കൊണ്ടു കിടക്കുന്ന സിദ്ധുവിന്റെ നെഞ്ചിൽ തല വച്ചു അഭി കിടന്നു.. ഇനി പറ എന്താ കാര്യം.. ഒന്നുല്ല.. അല്ല എന്തോ ഉണ്ട്.. ഒന്നുല്ല ഏട്ടാ.. സത്യം.. സിദ്ധു പിന്നെ ഒന്നും ചോദിച്ചില്ല.. ആ തളർച്ചയിൽ അവർ കിടന്നു ഉറങ്ങി.. പിറ്റേന്ന് അഭി ഓഫീസിൽ പോകുന്നില്ല പറഞ്ഞു.. ആലിയെ വിനു വന്നു കൊണ്ടു പോയി.. സിദ്ധു ഇറങ്ങാൻ നേരം ആണ് അവൻ അഭിയെ വിളിച്ചത്.. നീ ഇല്ലാഞ്ഞിട്ട് പോകാനേ തോന്നുന്നില്ല.. മോനെ വേഗം സ്ഥലം വിട്ടേ.. അവനെ ഉന്തി തള്ളി ഉമ്മറത്തേക്ക് കൊണ്ടു വന്നു.. അവളെ ദയനീയമായി നോക്കി സിദ്ധു ഇറങ്ങി നടന്നു.. പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ വീണ്ടും തിരിച്ചു വന്നു.. അഭി പുരികം പൊക്കി എന്താ എന്ന് ചോദിച്ചു.. എനിക്ക് നല്ല ദാഹം.. ഒരു ഗ്ലാസ്‌ വെള്ളം.. മോന്റെ ദാഹം എനിക്ക് മനസിലായി.. അഭി അവനെ കൂർപ്പിച്ചു നോക്കി അടുക്കളയിലേക്ക് പോയി.. ആ സമയം സിദ്ധു അകത്തു കയറി വാതിൽ അടച്ചു കുറ്റി ഇട്ടു അവളുടെ പുറകിൽ അടുക്കളയിലേക്ക് വിട്ടു..

വെള്ളം എടുത്തു തിരിഞ്ഞതും പുറകിൽ നിൽക്കുന്ന സിദ്ധുവിനെ കണ്ടു അഭി പേടിച്ചു.. കയ്യിലെ ഗ്ലാസ്‌ താഴെ വീണു വെള്ളം മുഴുവൻ അവളുടെ ദേഹത്തൂടെ പോയി.. അഭി ദേഷ്യത്തിൽ സിദ്ധുവിനെ നോക്കിയതും അവൻ അവളെ ഇടുപ്പിൽ പിടിച്ചു ടേബിളിൽ കയറ്റി ഇരുത്തി.. എന്താ ഈ കാണിക്കുന്നേ.. ഇന്ന് ഞാനും പോകുന്നില്ല.. നടക്കില്ല.. വേഗം പോകാൻ നോക്ക്.. അവനിൽ നിന്നും കുതറി മാറുന്ന അഭിയുടെ ചുണ്ടുകൾ അവൻ നിമിഷ നേരം കൊണ്ടു കവർന്നെടുത്തു.. അഭി ആദ്യം ഒക്കെ എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും അവന്റെ ചുംബനതിന്റെ തീവ്രതയിൽ അവളും ലയിച്ചു പോയി.. വെള്ളം ഒഴുകി ഇറങ്ങുന്ന അവളുടെ നഗ്നമായ വയറിലൂടെ അവന്റെ കൈകൾ ഇഴയുമ്പോൾ അവൾ പിടഞ്ഞു കൊണ്ടു അവന്റെ മുടിയിൽ പിടിച്ചു.. ദീർഘ നേരത്തിനു ശേഷം അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു കൊണ്ടു അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ പരതുമ്പോൾ അവനെ എതിർക്കാൻ പോലും അവൾ മറന്നിരുന്നു..

ഏട്ട.. മതി.. തളർന്ന് കൊണ്ടു അവൾ മൊഴിയുമ്പോൾ അവന്റെ വിരലുകൾ അവളുടെ ചുണ്ടിൽ തഴുകി ഇറങ്ങി.. അവന്റെ മുഖം കഴുത്തിൽ നിന്നും ഇറങ്ങി പോകുമ്പോ അഭി കണ്ണടച്ച് ഇരുന്നു.. കാലിൽ നിന്നും സാരീ മുകളിലെക്ക് കയറ്റാൻ തുടങ്ങിയതും അഭി അവനെ തടഞ്ഞു.. എങ്കിലും അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ തന്നെ ആയിരുന്നു.. ആമി.. മ്മ്.. ഡ്രസ്സ്‌ മാറണ്ടേ.. അവളെ നോക്കി അവൻ വശ്യമായി മൊഴിയുമ്പോൾ അവളുടെ കവിളിൽ ചുവപ്പ് പടർന്നിരുന്നു.. അവളെ കയ്യിൽ കോരി എടുത്തു കൊണ്ടു സിദ്ധു ബാത്രൂമിൽ കയറി.. അവളെ താഴെ നിർത്തി ഷവർ ഓൺ ചെയ്തു.. ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ടു അവളെ നോക്കുന്ന അവന്റെ മിഴികളെ നോക്കാൻ കഴിയാതെ അഭി വേഗം തിരിഞ്ഞു നിന്നു.. അവളുടെ പുറകിൽ നിന്നും മുടി മുന്നിലേക്ക് ഇട്ടു അവളുടെ പിൻകഴുത്തിൽ അവന്റെ ചുണ്ടുകൾ പതിയുമ്പോൾ അവന്റെ കൈകൾ അവളുടെ ബ്ലൗസിന്റെ ഹുക്കിൽ സ്ഥാനം പിടിച്ചിരുന്നു.. ഉള്ളിൽ പിടച്ചിലോടെ അഭി അവന്റെ പ്രണയം ഏറ്റു വാങ്ങാൻ തയ്യാറായി നിന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story