💙എൻ ജീവനിൽ💙 ഭാഗം 30

en jeevanil

രചന: ആമി

ഒരു പുതപ്പിനടിയിൽ ഇരു മെയ്യ് ഒന്നായി അവർ പുണർന്നു കിടക്കുമ്പോൾ അവൾ അവന്റെ നെഞ്ചിൽ വിരൽ കൊണ്ടു കളം വരച്ചു.. കണ്ണടച്ച് കിടക്കുമ്പോളും സിദ്ധു അവന്റെ പെണ്ണിന്റെ പ്രണയം അറിയുന്നുണ്ടായിരുന്നു.. അതിന്റെ തെളിവ് എന്നോണം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു.. ഏട്ടാ.. മ്മ്.. ഞാൻ എണീക്കട്ടെ.. ഉച്ചക്ക് ഭക്ഷണം ഒന്നും ഉണ്ടാക്കിയിട്ടില്ല.. കുഴപ്പമില്ല.. നമ്മുക്ക് പുറത്തുന്ന് വാങ്ങാം.. അപ്പൊ നിങ്ങൾ ഇന്ന് പോകുന്നില്ലേ.. അഭി തല ഉയർത്തി ചോദിച്ചതും സിദ്ധു അവളുടെ അരികിലേക്ക് തിരിഞ്ഞു കിടന്നു.. മുഖത്തെക്ക് വീണ അവളുടെ കുറു നിരകൾ മാടി ഒതുക്കി അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ചു.. ഇത്രയും നല്ലൊരു മൂഡിൽ എന്നോട് ഓഫീസിൽ പോകാൻ പറയുന്നോ.. നിനക്ക് ഇത്തിരി പോലും സ്നേഹം ഇല്ലേ ഭാര്യേ.. എന്നാലേ നിങ്ങൾ എന്നും ഓഫീസിൽ പോകണ്ട.. എന്റെ സ്നേഹം അത്രയും ഉണ്ട്..

സിദ്ധു ചിരിച്ചു കൊണ്ടു അവളോട് ഒന്നു കൂടെ ഒട്ടി ചേർന്നു കിടന്നു.. അഭി അവന്റെ നെഞ്ചിടിപ്പിന്റെ താളവും കേട്ട് കണ്ണടച്ചു.. ഇത് പോലെ എന്റെ കൈക്കുള്ളിൽ നിന്നെ കിടത്തി ഒരുപാട് ഒരുപാട് സംസാരിക്കാൻ ഒരുപാട് തവണ കൊതിച്ചിട്ടുണ്ട്.. ഒറ്റയ്ക്ക് ആവുന്ന നിമിഷം ഉണ്ടല്ലോ ആമി.. ശരിക്കും നിന്നെ മിസ്സ്‌ ചെയ്യാറുണ്ട്.. അപ്പോൾ എല്ലാം ഞാൻ കൂട്ട് പിടിക്കുന്നത് നമ്മൾ ഒന്നായ ആ രാത്രിയിലെ ഓർമ്മകൾ ആയിരുന്നു.. ആ രാത്രി നമ്മൾ ശരീരം കൊണ്ടു ഒന്നായതിനേക്കാൾ എനിക്ക് നിന്നോട് ഉള്ള ഇഷ്ടം കൂട്ടിയത് നീ എന്നെ അത്ര മാത്രം വിശ്വാസം ഉണ്ടെന്ന് അറിഞ്ഞത് കൊണ്ടായിരുന്നു.. എല്ലാം കാതോർത്തു കിടക്കുന്ന അഭിയുടെ മിഴികളിൽ നീർ തിളക്കം വ്യാപിച്ചു.. ആ ചൂട് അവന്റെ നെഞ്ചിൽ തട്ടിയതും സിദ്ധു അവളുടെ മുഖത്തിനു നേരെ മുഖം താഴ്ത്തി കിടന്നു.. അവൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ടു അവന്റെ താടിയിൽ ഉഴിഞ്ഞു.. സിദ്ധുവിനും പിന്നെ ഒന്നും മിണ്ടാൻ തോന്നിയില്ല..

അവളുടെ മിഴികളിൽ നോക്കി അവനും കിടന്നു.. നീ എന്റെ ഭാഗ്യം ആണ് ആമി.. ഞാൻ നിന്നെ ചതിച്ചു എന്ന സന്ദർഭം ഉണ്ടായിട്ടും എനിക്ക് വേണ്ടി കാത്തിരുന്നു.. എന്റെ മോളെ നോക്കാൻ വേണ്ടി എല്ലാം ത്യാഗം ചെയ്തു.. നിന്നെ പോലെ ഒരു പെണ്ണ് വേറെ ഉണ്ടാവില്ല.. ഇത്രയും സഹിച്ചിട്ടും നീ എന്നെ ഒരു തരി പോലും വെറുത്തില്ലലോ.. അഭി അവന്റെ മൂക്കിൻ തുമ്പിൽ പതിയെ ചുംബിച്ചു.. അവന്റെ വാക്കുകളിലെ ഇടർച്ച അവൾ അറിയുന്നുണ്ടായിരുന്നു.. സാഹചര്യം എന്നൊന്നു ഉണ്ട് ഏട്ടാ.. ഈ ലോകത്തു പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്ന ആർക്കും പിരിയാൻ ആഗ്രഹം കാണില്ല.. പക്ഷെ സാഹചര്യം അത് കൊണ്ടു പിരിയേണ്ടി വരും.. അതിനെ തേപ്പ് എന്നൊക്കെ വിളിക്കുമെങ്കിലും ആരെങ്കിലും അവർ എന്തിനാ തേച്ചത് എന്ന് അന്വേഷിച്ചു പോയിട്ടുണ്ടോ.. സിദ്ധു ഏട്ടൻ എന്നെ ചതിക്കില്ല എന്ന വിശ്വാസം മനസ്സിൽ ഉൾക്കൊണ്ട്‌ ആണ് ഞാൻ ഇത്രയും കാലം ജീവിച്ചത്..

എന്റെ ശരീരം മാത്രം കണ്ടു പ്രണയിച്ച ഒരാൾ ആയി ഞാൻ ഏട്ടനെ കണ്ടിട്ടില്ല.. ഞാൻ മനസിലാക്കിയിരുന്നു.. സാഹചര്യം.. അത് കൊണ്ടു മാത്രം ആണ് ഏട്ടൻ എന്നെ വിട്ടു പോയത്.. മറ്റൊരു വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോളും വിധി ആണെന്നും സാഹചര്യം ആന്നെന്നും ഉൾകൊള്ളാൻ എനിക്ക് കഴിഞ്ഞു.. അത് കൊണ്ടു എനിക്ക് എന്റെ പ്രണയം തിരികെ കിട്ടി.. അവൾ പറഞ്ഞു തീരും മുന്നേ സിദ്ധുവിന്റെ ചുണ്ടുകൾ അഭിയുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു.. ഒരു വേള ശ്വാസം എടുക്കാൻ പോലും കഴിയാത്ത ഒരു ചുംബനമായി അത് മാറി.. ശ്വാസം നിലയ്ക്കും എന്ന് തോന്നിയ നിമിഷം അവൾ അവനെ ഉന്തി മാറ്റി.. വേർപെട്ട് കിടന്നു സിദ്ധു കിതച്ചു കൊണ്ടു ചിരിച്ചു.. അഭി അവനെ ദേഷ്യത്തിൽ നോക്കി വേഗം എഴുനേറ്റു..

ഇനി ഇവിടെ കിടന്നാൽ ശരിയാവില്ല.. ഞാൻ എണീക്കട്ടെ ട്ടോ.. ഡി.. കുറച്ചു നേരം കൂടി.. അഭി അവനെ നോക്കാതെ പുതപ്പ് കൊണ്ടു ദേഹം ചുറ്റി ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്തു ബാത്രൂമിൽ കയറി..അഭി കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ സിദ്ധു ഉറങ്ങിയിരുന്നു.. അവൾ അവനെ വിളിച്ചു ശല്യം ചെയ്യാതെ മുറിയിൽ നിന്നും പോയി.. അഭി അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ആണ് സിദ്ധു അങ്ങോട്ട്‌ വന്നത്.. അവന്റെ സാമീപ്യം അരിഞ്ഞതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..അവൻ അവളെ പുറകിലൂടെ കെട്ടിപിടിച്ചു അങ്ങനെ നിന്നു.. മോന് വിട്ടു പോയെ.. എനിക്ക് ജോലി ഉണ്ട്.. നിന്നോട് ഒന്നും ഉണ്ടാക്കേണ്ട പറഞ്ഞില്ലേ ഞാൻ.. ആലി വരുമ്പോൾ വേണ്ടേ.. അവളെയും കൊണ്ടു ഈവെനിംഗ് പുറത്തു പോകാം..

ഇന്ന് ഫുൾ ഡേ നിന്റെ കൂടെ.. സിദ്ധു അവളെയും കോരി എടുത്തു കൊണ്ടു അടുക്കളയിൽ നിന്നും മുറിയിലേക്ക് നടന്നു.. അവന്റെ കഴുത്തിൽ കൈ ചുറ്റി അവന്റെ മിഴികളിലെ പ്രണയം ആസ്വദിച്ചു അവളും കിടന്നു.. വൈകുന്നേരം ആലിയെയും കൂട്ടി അവർ പുറത്തു പോയി.. ഹോട്ടലിലിലേക്ക് അവർ ഒരുമിച്ച് പോകുന്നത് മീര കണ്ടിരുന്നു.. അവളും അവർക്ക് പുറകിൽ ആയി പോയി ഇരുന്നു.. അവർക്ക് കാണാൻ കഴിയാത്ത വിധം ഇരുന്നു അവൾ മനസ്സിൽ കണക്ക് കൂട്ടി..ചുണ്ടിൽ നിഗൂഡമായി ചിരിച്ചു കൊണ്ടു അവൾ അവിടെ നിന്നും ഇറങ്ങി.. പിറ്റേന്നും അഭി ലീവ് ആയിരുന്നു.. അന്നും ഓഫീസിൽ പോകാൻ മടിച്ച സിദ്ധുവിനെ അവൾ ഉന്തി തള്ളി ഓഫീസിൽ വിട്ടു.. ആലിയെയും സ്കൂളിൽ വിട്ടാണ് സിദ്ധു ഓഫീസിൽ പോയത്.. അവൻ ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ക്യാബിനിലിലേക്ക് മീര കയറി വന്നത്.. അവളെ കണ്ടപ്പോൾ അവന് ദേഷ്യം നുരഞ്ഞു പൊന്തി എങ്കിലും അവൻ അവളെ ഉറ്റു നോക്കി ഇരുന്നു..

മീര വശ്യമായി ചിരിച്ചു കൊണ്ടു അവന്റെ മുന്നിലെ കസേര വലിച്ചു ഇട്ടു ഇരുന്നു.. ഹേയ് സിദ്ധു.. സുഖം ആണോ.. എങ്ങനെ ഉണ്ട് പുതിയ ഭാര്യ.. പുതിയ ഭാര്യ എന്ന് അല്ല.. ഭാര്യ.. എനിക്ക് ആകെ ഒരു ഭാര്യ ഉള്ളു.. ഓഹ് സോറി ഡാർലിംഗ്.. ഞാൻ കാമുകി രണ്ടെണ്ണം ഉണ്ടായിരുന്നല്ലോ.. അത് കൊണ്ടു പറഞ്ഞത് ആണ്.. ഞാൻ ഈ ലോകത്തു ഒരാളെ പ്രണയിച്ചിട്ടുള്ളു.. അവൾ ആണ് എന്റെ ഭാര്യ.. ഇങ്ങനെ ദേഷ്യപ്പെടല്ലേ സിദ്ധു.. എനിക്ക് അറിയാം നീ അവളെ ഒരുപാട് സ്നേഹിക്കുന്നു എന്ന്.. അവൾക്ക് നിന്നോട് അതിനേക്കാൾ സ്നേഹം ഉണ്ടെന്ന്.. ഐ നോ എവെരിതിങ്.. വാട്ട്‌ യു വാണ്ട്‌.. ഐ വാണ്ട്‌ യു സിദ്ധു.. ഞാൻ ഒരുപാട് സ്വപ്നം കണ്ടു നിന്നോടൊപ്പം ഒരു ലൈഫ്.. അത് എനിക്ക് വേണം.. മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം അടക്കി സിദ്ധു ഇരുന്നു.. മീര എഴുനേറ്റു അവന്റെ ചെയറിനു പുറകിൽ പോയി നിന്നു.. പതിയെ കുനിഞ്ഞു കൊണ്ടു അവൾ അവന്റെ തോളിൽ തോട്ടു.. ഐ ലവ് യു സിദ്ധു..

ആൻഡ് ഐ വാണ്ട്‌ യു.. ജസ്റ്റ്‌ വൺ നൈറ്റ് എങ്കിലും എനിക്ക് നിന്നെ വേണം.. പ്ലീസ്.. അവളുടെ വാക്കുകൾ കേട്ട് കോപം ഇരച്ചു കയറിയ സിദ്ധു ചെയറിൽ നിന്നും ചാടി എഴുന്നേറ്റു അവൾക്ക് നേരെ നടന്നു.. മീരക്ക് ഭയം തോന്നി എങ്കിലും തന്റെ ലക്ഷ്യം നേടാൻ അവൾ എന്തും നേരിടാൻ തയ്യാറായി.. ഗെറ്റ് ലോസ്റ്റ്‌.. അലറി പറയുന്ന സിദ്ധുവിന്റെ മുന്നിൽ ഒട്ടും പതറാതെ മീര നിന്നു.. അവൾ അവനെ തന്നെ നോക്കി.. നീ എന്ത് ചെയ്താലും ഞാൻ പോകില്ല സിദ്ധു.. എനിക്ക് നിന്നെ വേണം.. സിദ്ധു കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടു അവളുടെ മുടിയിൽ പിടിച്ചു.. അവളെയും വലിച്ചു ഡോറിനടുത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു വാതിൽ തുറന്നു അഭി അങ്ങോട്ട്‌ വന്നത്.. അഭിയെ കണ്ടു സിദ്ധു ഒരു നിമിഷം നിന്നു.. ആ അവസരം മുതലാക്കി മീര വേഗം അവനെ കെട്ടിപിടിച്ചു.. അഭിയെ കാണാത്തതു പോലെ മീര നിന്നു.. വിട് സിദ്ധു.. ആരെങ്കിലും കാണും.. പ്ലീസ്.. മീരയുടെ പെരുമാറ്റം കണ്ടു സിദ്ധു തന്നെ അമ്പരന്നു..

അവളുടെ കൈകളെ ദേഹത്ത് നിന്നും മാറ്റാൻ ശ്രമിച്ചു കൊണ്ടു സിദ്ധു അഭിയെ നോക്കി.. അഭി ഇതെല്ലാം കണ്ടു അവരെ രണ്ടു പേരെയും മാറി മാറി നോക്കി നിൽക്കുകയായിരുന്നു..ഒടുവിൽ സിദ്ധു മീരയുടെ കൈകൾ മാറ്റിയതും മീര അഭിയെ കണ്ടത് പോലെ ഞെട്ടി.. അവൾ തല കുനിച്ചു നിന്നു.. അഭി അവരുടെ അരികിലേക്ക് നടന്നു അടുത്തു.. സിദ്ധുവിനു അഭിയെ നോക്കാൻ പരവേശം തോന്നി.. എന്നാൽ അഭിയുടെ കണ്ണുകൾ മീരയിൽ തന്നെ ആയിരുന്നു.. സോറി അഭിരാമി.. ഞങ്ങൾ ജസ്റ്റ്‌ ഒന്നു കാണാൻ.. ഞാൻ കണ്ടു എല്ലാം.. അഭി സിദ്ധുവിനെ നോക്കി പറഞ്ഞതും അവൻ ഒന്നും ഇല്ലെന്ന് തല കുലുക്കി.. മീര തന്റെ ലക്ഷ്യം നിറവേറിയ സന്തോഷത്തോടെ നിന്നു.. അഭി സിദ്ധുവിനു നേരെ നിന്നു.. അവന്റെ ഷർട്ടിൽ പിടിച്ചു.. നിങ്ങൾ ഇത്രക്കാരൻ ആണെന്ന് അറിഞ്ഞില്ല.. എന്നെ കല്യാണം കഴിച്ചു പഴയ കാമുകിയുടെ കൂടെ.. ചെ.. ആമി.. ഞാൻ.. നിങ്ങൾ ഒന്നും പറയണ്ട..

എനിക്ക് എല്ലാം മനസിലായി.. ഞാൻ കണ്ണ് കൊണ്ടു കണ്ടത് അല്ലെ.. കണ്ണ് കള്ളം പറയില്ലല്ലോ.. ആമി.. മോളെ.. എനിക്ക് പറയാൻ ഉള്ളത് കൂടെ.. വേണ്ട.. ഈ നിമിഷം മുതൽ ഞാനും നിങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ല.. ഞാനും മോളും ഇനി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവില്ല.. ആ വാക്കുകൾ കേട്ട് മീരക്ക് തുള്ളിച്ചാടാൻ തോന്നി.. അവൾ ഉള്ളിലെ സന്തോഷം അടക്കി പിടിച്ചു കൊണ്ടു ദയനീയ ഭാവത്തോടെ അഭിയെ നോക്കി.. അഭി സിദ്ധുവിൽ നിന്നും അകന്നു മാറി മീരയുടെ നേരെ തിരിഞ്ഞു.. നിനക്ക് സന്തോഷം ആയോഡി..നീ ആഗ്രഹിച്ചത് കേട്ടപ്പോൾ.. ചിരിച്ചു കൊണ്ടു പറയുന്ന അഭിയുടെ മുഖത്തേക്ക് ഉറ്റു നോക്കി മീര നിന്നു..മീര സിദ്ധുവിനെ നോക്കുമ്പോൾ അവന്റെ ചുണ്ടിലും ചിരി ഉണ്ടായിരുന്നു.. നീ എന്താ കരുതിയെ..

നിന്റെ ഈ നാടകം എല്ലാം കണ്ടു ഞാൻ എന്റെ കെട്ട്യോനെ ഇട്ടിട്ട് പോകും എന്നോ.. മീര തലകുനിച്ചു നിന്നു..സിദ്ധു അഭിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. അവന്റെ മനസ്സിൽ തന്റെ പാതിയെ ഓർത്ത് അഭിമാനം തോന്നി.. അടുത്ത നിമിഷം അഭിയുടെ കൈ മീരയുടെ കവിളിൽ പതിഞ്ഞതും സിദ്ധു ഞെട്ടി.. അങ്ങനെ ഒരു പെരുമാറ്റം സിദ്ധു അവളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.. കവിളിൽ കൈ വച്ചു മീര അഭിയെ ദേഷ്യത്തിൽ നോക്കി.. ഇത് എന്തിന എന്ന് അറിയോ.. ഇപ്പൊ ഇവിടെ കാണിച്ചു കൂട്ടിയതിനു.. അടുത്ത നിമിഷം തന്നെ അഭി വീണ്ടും അവളുടെ മറു കവിളിലും അടിച്ചു.. ഇതെല്ലാം കണ്ടു സിദ്ധു അന്തം വിട്ടു നിൽക്കുകയായിരുന്നു.. മീരയുടെ കണ്ണുകൾ നിറഞ്ഞു.. എന്നാൽ അഭിയുടെ മനസ്സിൽ അന്നേരം സന്തോഷം ആയിരുന്നു.. ഇത് അന്ന് എന്റെ ജീവനെ കൊല്ലാൻ നോക്കിയതിനു... അഭിയുടെ വാക്കുകൾ കേട്ട് മീര ഞെട്ടി.. സിദ്ധു ഒന്നും മനസ്സിലാവാത്തത് പോലെ അഭിയെ നോക്കി..

അന്ന് നീ ക്രീയേറ്റ് ചെയ്ത ആ ആക്‌സിഡന്റ് ആണ് ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും വേദന നൽകിയത്.. നീ ഒരൊറ്റ ഒരാൾ കാരണം.. ആമി.. നീ പറയുന്നത്.. അത് അമ്മ ചെയ്തത് അല്ല ഏട്ടാ.. ഇവൾ ആയിരുന്നു അതിന് പിന്നിൽ.. സിദ്ധു അത് കേട്ട് ഞെട്ടി.. അമ്മയെ കുറ്റപ്പെടുത്തിയതിൽ അവന് സങ്കടം തോന്നി.. സത്യങ്ങൾ എല്ലാം അറിഞ്ഞു എന്ന് മനസ്സിലായതും മീര അവിടെ നിന്നും പോകാൻ നിന്നതും അഭി അവൾക്ക് മുന്നിലേക്ക് കയറി നിന്നു.. പോകാൻ വരട്ടെ.. എനിക്ക് കുറച്ചു കാര്യം കൂടെ പറയാൻ ഉണ്ട്.. ഞാൻ എങ്ങനെ ഇവിടെ വന്നെന്ന് അറിയാമോ നിനക്ക്.. എന്നെ എന്റെ അമ്മായിഅമ്മ വിളിച്ചു പറഞ്ഞു.. നീ ഇങ്ങോട്ട് വരുന്നുണ്ട് എന്ന്.. മീര അഭിയെ വിശ്വാസം വരാതെ നോക്കി.. അമ്മയ്ക്ക് മനസിലായി നിനക്ക് വേണ്ടത് അവരുടെ മകനെ അല്ല അവരുടെ സ്വത്ത്‌ ആണെന്ന്.. മാത്രം അല്ല.. അന്ന് സിദ്ധു ഏട്ടൻ വരുന്നത് അമ്മ നിനോട് മാത്രം ആണ് പറഞ്ഞിരുന്നത്.. അപ്പോൾ ആ ആക്‌സിഡന്റ് ഉണ്ടാവാൻ കാരണം നീ തന്നെ ആയിരിക്കും.. സിദ്ധുവിനു കുറ്റബോധം തോന്നി.. ഒരിക്കൽ പോലും അമ്മയോട് തുറന്നു സംസാരിക്കാത്തതിൽ..

പിന്നെ.. നീ ഈ നാല് വർഷത്തോളം ഇങ്ങേരുടെ പുറകെ നടന്നിട്ട് വല്ല കാര്യം ഉണ്ടായോ.. ഇനി നടന്നിട്ട് ഒട്ടും ഉണ്ടാവാൻ പോകുന്നില്ല.. സിദ്ധാർഥ് യാദവ് ഈ അഭിരാമിയുടെ ഭർത്താവ് ആണ്.. എന്നെ അല്ലാതെ ഒരു പെണ്ണിനെ മോശം ആയി നോക്കുക പോലും ഇല്ലെന്ന് എനിക്ക് നന്നായി അറിയാം.. നീ ഇത്രയും ചെയ്തിട്ടും അങ്ങേര് നിന്നെ തല്ലാത്തത് എന്താ അറിയോ.. അങ്ങനെ പോലും നിന്നെ തൊടരുത് എന്ന് കരുതി.. ആ മനുഷ്യനെയും എന്നെയും പിരിക്കാൻ ഇനി നീ എന്തൊക്കെ വഴി കണ്ടു പിടിച്ചാലും കാര്യം ഇല്ല.. ഇനി മേലാൽ ഞങ്ങളുടെ മുന്നിൽ കണ്ടു പോകരുത്.. മീര അപമാനം താങ്ങാൻ കഴിയാതെ അവിടെ നിന്നും ഇറങ്ങി നടന്നു.. അവൾ പോയതും അഭി സിദ്ധു വിന്റെ അരികിലേക്ക് ചെന്നു.. ആമി.. അമ്മ.. അമ്മയെ പോയി കാണണം.. മാപ്പ് പറയണം.. സിദ്ധു അവളെ കെട്ടിപിടിച്ചു.. അവന്റെ പുറത്തു തട്ടി അവൾ അവനെ ആശ്വസിപ്പിച്ചു.. പെട്ടന്ന് തന്നെ അഭി അവനെ മാറ്റി നിർത്തി..

സിദ്ധു എന്താ എന്ന ഭാവത്തിൽ അവളെ നോക്കി.. അവള് നിങ്ങളെ കെട്ടിപ്പിടിച്ചപ്പോൾ എന്താ മാറ്റി നിർത്താതെ ഇരുന്നത്.. അവൾ വിടണ്ടേ.. അല്ല ഇത്രയും നേരം എന്നെ വിശ്വാസം ആണ് എന്നൊക്കെ ഡയലോഗ് വിട്ടിട്ട്.. അതൊക്കെ അവിടെ നിൽക്കട്ടെ.. നിങ്ങൾ വരുമ്പോൾ ഈ ഷർട്ട്‌ ഊരി കളഞ്ഞു വേറെ ഷർട്ട്‌ ഇട്ടിട്ട് വന്നാൽ മതി.. ആമി.. എന്താ ഡി.. ഞാൻ പറയുന്നത് കേട്ടാൽ മതി.. നിങ്ങൾ വീട്ടിലോട്ട് വാ.. ഞാൻ വച്ചിട്ടുണ്ട്.. ഞാൻ ഒന്നും ചെയ്തില്ലല്ലോ അതിന്.. ചെയ്തില്ല.. അതന്നെ പ്രശ്നം.. അവള് പിടിച്ചപ്പോൾ വെറുതെ നിന്നെക്കുന്നു.. നാണം ഇല്ലാത്ത മനുഷ്യൻ.. അഭി ദേഷ്യപ്പെട്ട് തിരിച്ചു നടന്നു.. വാതിൽ തുറക്കാൻ ഭാവിച്ചു കൊണ്ടു അവൾ സിദ്ധുവിനെ തിരിഞ്ഞു നോക്കി.. അവൻ അവളെ ദയനീയമായി നോക്കി.. അമ്മയെ പോയി കണ്ടിട്ട് വന്നാൽ മതി.. ഞാൻ വരുന്നില്ല.. എന്നെ വഴക്ക് പറയാൻ അല്ലെ.. വന്നില്ലെങ്കിൽ അതിന് വേറെ ഉണ്ട്.. മര്യാദക്ക് ഇരുട്ടും മുന്നേ വീട്ടിൽ എത്താൻ നോക്ക്..

ദേഷ്യത്തിൽ പോകുന്ന അഭിയെ നോക്കി സിദ്ധു ചെയറിൽ ഇരുന്നു.. അവൻ ആലോചിക്കുകയായിരുന്നു അഭിയുടെ പെട്ടന്ന് ഉള്ള മാറ്റം.. എന്തോ സംഭവിച്ചിട്ടുണ്ട് എന്നോർത്ത് കൊണ്ടു അവൻ തലയ്ക്കു കൈ വച്ചു.. ഈശ്വര.. പട്ടിണിക്കിടാതെ ഇരുന്നാൽ മതിയായിരുന്നു.. വീട്ടിൽ എത്തിയ അഭി ഡ്രസ്സ്‌ മാറാൻ വേണ്ടി മുറിയിലേക്ക് പോയി.. ഡ്രസ്സ്‌ എടുത്തു കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ വയറിലേക്ക് നീണ്ടു.. കൈകൾ കൊണ്ടു പതിയെ വയറിൽ തലോടി അവൾ ചിരിച്ചു.. നിന്റെ അച്ഛന് ഒരു സർപ്രൈസ് കൊടുക്കാൻ അല്ലെ അമ്മ ദേഷ്യപ്പെട്ടത്.. അച്ഛയും ചേച്ചിയും ഒക്കെ നീ വരുന്നത് അറിയുമ്പോൾ സന്തോഷിക്കും.. തന്റെ ഉള്ളിൽ തന്റെ പ്രാണന്റെ പാതിയുടെ ജീവൻ വീണ്ടും തുടിക്കുന്നത് അറിഞ്ഞ സന്തോഷം അവളുടെ കവിളിലും പടർന്നു.. അവൾ കാത്തിരുന്നു ആ സന്തോഷവാർത്ത അവളുടെ പതിയോട് പറയാൻ.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story