💙എൻ ജീവനിൽ💙 ഭാഗം 31

en jeevanil

രചന: ആമി

സിദ്ധുവിനു അപ്പോൾ തന്നെ അമ്മയെ കാണണം എന്ന് തോന്നി.. അവൻ ഓഫിസിൽ നിന്നും ഇറങ്ങി നേരെ അംബികയെ കാണാൻ പുറപ്പെട്ടു.. വീട്ടിലേക്ക് കയറുമ്പോൾ അവന് എന്തെന്നില്ലാത്ത ഒരു കുറ്റബോധം തോന്നി..എന്നാൽ അകത്തു കയറിയ സിദ്ധു അക്ഷരർത്ഥത്തിൽ ഞെട്ടി.. ആലിയും അംബികയും കൂടെ സോഫയിൽ ഇരിക്കുന്നത് ആണ് അവൻ കണ്ടത്.. ആലി എന്തൊക്കെയോ പറയുന്നുണ്ട്.. അതിന് എല്ലാം മറുപടി കൊടുത്തു അംബിക അവൾക്ക് ഭക്ഷണം വാരി കൊടുക്കുന്നുമുണ്ട്.. ആ കാഴ്ച കണ്ടു അവന്റെ മനസ്സും ഒപ്പം കണ്ണുകളും നിറഞ്ഞു.. സിദ്ധു വന്നത് ഒന്നും അറിയാതെ അംബികയും ആലിയും അവരുടെ ലോകത്തു ആണ്.. കയ്യിലെ ഭക്ഷണം തീർന്നതും അംബിക അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ ആണ് അവരെ നോക്കി നിൽക്കുന്ന സിദ്ധുവിനെ കണ്ടത്.. അംബിക ഞെട്ടി.. അംബികയുടെ നിൽപ്പ് കണ്ടു ആലി നോക്കുമ്പോൾ സിദ്ധുവിനെ കണ്ടതും അവൾ വേഗം അംബികയുടെ പുറകിൽ ഒളിച്ചു..

അത് കണ്ടു സിദ്ധുവിനു ചിരി വന്നു.. എങ്കിലും അവൻ ഗൗരവത്തോടെ നിന്നു.. മോനെ.. ഞാൻ.. വിനുവിനോട് പറഞ്ഞു കൊണ്ടു വന്നത് ആണ്.. ഇനി കുഞ്ഞിനോട് ദേഷ്യം തോന്നല്ലേ.. സിദ്ധു മറുപടി ഒന്നും പറയാതെ അവരുടെ അരികിലേക്ക് നടന്നു.. ആലി പേടിച്ചു അംബികയെ അള്ളി പിടിച്ചു.. അംബികയ്ക്കും ചെറിയ ഭയം ഉണ്ടായിരുന്നു.. സിദ്ധു എങ്ങനെ പെരുമാറും എന്നോർത്ത്.. എന്നാൽ അവരെ എല്ലാം ഞെട്ടിച്ചു കൊണ്ടു സിദ്ധു അംബികയെ കെട്ടിപിടിച്ചു.. അംബിക പോലും അന്തം വിട്ടു.. അവർ മകനെ പൊതിഞ്ഞു പിടിച്ചു.. അവരുടെ കണ്ണുകളും നിറഞ്ഞു.. ഇതെല്ലാം കണ്ടു ആലി അവരിൽ നിന്നും അകന്നു മാറി സോഫയിൽ തന്നെ പോയി ഇരുന്നു.. സോറി അമ്മ.. ഞാൻ എന്തൊക്കെയോ പറഞ്ഞു.. അമ്മയ്ക്ക് വിഷമം ആവും എന്ന് പോലും ഓർത്തില്ല.. എല്ലാം എന്റെ തെറ്റ്‌ ആണ്.. അമ്മ അവളുടെ കൂടെ നിന്ന് എന്നെ ചതിച്ചു എന്ന് തോന്നിയപ്പോൾ വാശിയും ദേഷ്യവും എല്ലാം തോന്നി പറഞ്ഞത് ആണ്..

എന്നോട് ക്ഷമിക് അമ്മ.. ഇല്ല മോനെ.. അമ്മയ്ക്ക് ആണ് തെറ്റ് പറ്റിയത്.. നിന്നെ അമ്മ മനസ്സിലാക്കിയില്ല.. നിന്റെ ഇഷ്ടം അറിയാൻ ശ്രമിച്ചില്ല.. എന്റെ സ്വാർത്ഥത നിന്റെ മേൽ കെട്ടി വെക്കാൻ നോക്കി.. ആ അമ്മയുടെയും മകന്റെയും പരിഭവം പറച്ചിൽ നോക്കി ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു ആലി.. സിദ്ധു കരയുന്നത് കണ്ടപ്പോൾ അവൾക്കും കരച്ചിൽ വന്നു.. സിദ്ധു അംബികയിൽ നിന്നും അകന്നു മാറി ആലിയെ നോക്കുമ്പോൾ അവൾ ചുണ്ടുകൾ പുറത്തേക്ക് ആക്കി സങ്കടത്തോടെ ഇരിക്കുന്നത് കണ്ടു.. അവൻ അവളെ എടുത്തു അംബികയുടെ അരികിൽ വന്നു.. അമ്മ ഇവളെ കൊണ്ടു വരുന്നുണ്ട് എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.. അപ്പോൾ തന്നെ ആമി പറഞ്ഞത് ആണ് അമ്മ ഒരിക്കലും അങ്ങനെ ഒന്നും എന്നോട് ചെയ്യില്ല എന്ന്.. ആമി മനസ്സിലാക്കിയ അത്ര പോലും ഞാൻ മനസ്സിലാക്കിയില്ല.. പോട്ടെ ഡാ.. എല്ലാം കഴിഞ്ഞു.. അമ്മയുടെ തെറ്റ്‌ എല്ലാം അമ്മയ്ക്ക് മനസിലായി..

അംബിക അവന്റെ മുടിയിൽ തലോടി പറഞ്ഞതും ആലി ചിരിച്ചു.. സിദ്ധുവിനും എല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി.. കുറച്ചു സമയം അവിടെ ഇരുന്നു അവർ ഇറങ്ങാൻ തുടങ്ങി.. നാളെ ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്.. എന്റെ മോളെയും പേരകുട്ടിയെയും ഇങ്ങോട്ട് കൊണ്ടു വരാൻ.. സിദ്ധു ചിരിച്ചു കൊണ്ടു അവരെ നോക്കി.. ആലി അംബികയ്ക്ക് ഉമ്മ കൊടുത്തു സിദ്ധുവിനു ഒപ്പം നടന്നു.. അവർ പോകുന്നത് നോക്കി അംബിക ഉമ്മറത്തു തന്നെ നിന്നു.. അവരുടെ മനസ്സും അന്നേരം ശാന്തമായിരുന്നു.. ഒപ്പം അവർ എല്ലാം വീട്ടിലേക്ക് വരാൻ പോകുന്നതിന്റെ സന്തോഷവും.. എന്നാലും എന്റെ ആലിപ്പഴം.. നീ അച്ഛമ്മയുടെ അടുത്ത് പോകുന്ന കാര്യം എന്താ അച്ഛനോടും അമ്മയോടും പറയാതെ ഇരുന്നത്.. അത് പറയാൻ പറ്റില്ല.. അതെന്താ.. അച്ഛാ അന്ന് എന്നോട് പറഞ്ഞില്ലേ അച്ഛായെ കണ്ടത് അമ്മയോട് പറയല്ലേ ന്ന്.. അത് പോലെ അച്ഛമ്മ പറഞ്ഞു അച്ഛയോടും അമ്മയോടും പറയല്ലേ ന്ന്..

നീ എനിക്ക് ഇട്ടു തന്നെ പാര വച്ചു ലെ ഡി.. ആലി വാ പൊത്തി ചിരിച്ചു.. അവളുടെ കുറുമ്പ് നിറഞ്ഞ ചിരി കണ്ടു സിദ്ധുവിനും ചിരി വന്നു.. നിന്റെ അമ്മ കട്ടകലിപ്പിൽ ആണ്.. ചിലപ്പോൾ അച്ഛായെ വഴക്ക് പറയും.. അത് എന്തിനാ അച്ഛാ.. അറിയില്ല മോളെ..നിന്റെ അമ്മയ്ക്ക് എപ്പോളാ എന്താ എന്നൊന്നും ഇല്ല.. അവൾ ഭദ്രകാളി ആയി നിൽക്കുന്നുണ്ടാവും.. മോള് അച്ഛായെ കൂടെ നിൽക്കണം ട്ടോ.. അമ്മ എന്ത് പറഞ്ഞാലും അച്ഛായെ വിട്ട് പോകരുത്.. അത് ഞാൻ ഏറ്റു.. നിന്നെ വിശ്വസിക്കാൻ കുറച്ചു പാടാണ്.. നീ ഏതു നിമിഷവും മറുകണ്ടം ചാടാൻ ചാൻസ് ഉണ്ട്.. ഇല്ല അച്ഛാ.. അമ്മയെ നമുക്ക് സെറ്റ് ആക്കാം.. ആലി തംബ്സ് അപ്പ്‌ കാണിച്ചു കൊണ്ടു പറഞ്ഞു.. സിദ്ധു അവളുടെ കയ്യിൽ കൈ അടിച്ചു ഓക്കേ പറഞ്ഞു..

വീട്ടിൽ എത്തിയതും സിദ്ധു ആലിയെയും കൊണ്ടു അകത്തു കയറി.. വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു.. അടുക്കളയിൽ നിന്നും ശബ്ദം കേട്ടതും സിദ്ധു ആലിയോട് മിണ്ടല്ലേ എന്ന് കാണിച്ചു അവർ രണ്ടു പേരും അങ്ങോട്ട്‌ നടന്നു.. അഭി ജോലിയിൽ ആയിരുന്നു.. അവർ വാതിൽക്കൽ നിന്നു അഭിയെ നോക്കി നിന്നു.. അവൾ അവർ വന്നത് കണ്ടിരുന്നില്ല.. സിദ്ധു അവളെ പുറകിലൂടെ കെട്ടിപ്പിടിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് നടന്നതും ആലി വേഗം അഭിയുടെ അടുത്തേക്ക് ഓടി.. അമ്മാ.. ആ അമ്മേടെ ചക്കര വന്നോ.. അഭി ആലിയെ എടുത്തു സ്ലാബിൽ ഇരുത്തി അവളുടെ കവിളിൽ മുത്തി.. ഇത് കണ്ടു സിദ്ധു ആലിയെ ദയനീയമായി നോക്കി.. ആലി ചിരിക്കുന്നത് കണ്ടു അഭി തിരിഞ്ഞു നോക്കുമ്പോ ആണ് സിദ്ധുവിനെ കണ്ടത്.. അവൾ അവനെ മൊത്തത്തിൽ ഒന്നു നോക്കി വേഗം തിരിഞ്ഞു നിന്നു.. അവൻ അഭിയെ പുറകിലൂടെ വന്നു പിടിച്ചതും അഭി അവന്റെ കൈകൾ കുടഞ്ഞു എറിഞ്ഞു..

അതെന്താ.. മോള് വന്നപ്പോൾ ചക്കര വന്നു എന്നൊക്കെ പറഞ്ഞു ഉമ്മ കൊടുത്തു.. എനിക്ക് ഒന്നും ഇല്ല.. അഭി പുരികം ഉയർത്തി അവനെ ദേഷ്യത്തിൽ നോക്കി ജോലിയിൽ തന്നെ മുഴുകി.. സിദ്ധു ആലിയോട് അഭിയോട് പറയാൻ വേണ്ടി ആംഗ്യ കാണിച്ചു.. ആലി തല ആട്ടി സമ്മതിച്ചു.. അമ്മ.. അച്ഛാ പാവം അല്ലെ.. അച്ഛായെ വിഷമിക്കല്ലേ അമ്മ.. അച്ഛക്ക് അമ്മയോട് എന്ത് ഇഷ്ടം ആണെന്നോ.. ഇതൊക്കെ പറയാൻ പറഞ്ഞോ അച്ഛാ.. ആലി ഒന്നും മിണ്ടാതെ ഇരുന്നു.. സിദ്ധു ഇല്ലെന്ന് പറയാൻ പുറകിൽ നിന്നും ആഗ്യം കാണിച്ചതും അഭി അവനെ തിരിഞ്ഞു നോക്കി.. ആ സമയം തന്നെ സിദ്ധു ഒന്നും അറിയാത്തതു പോലെ നിന്നു.. അഭി തിരിഞ്ഞതും വീണ്ടും സിദ്ധു ആലിയോട് പറയാൻ പറഞ്ഞു.. അമ്മാ അച്ഛായോട് മിണ്ട് അമ്മ.. അച്ഛാ അമ്മയെ ഇഷ്ടം കൊണ്ടു ഭദ്രകാളി എന്നൊക്കെ വിളിച്ചു അമ്മ.. അച്ഛക്ക് അത്രയും ഇഷ്ടം ആണ്.. ആലി അത് പറഞ്ഞതും സിദ്ധു കണ്ണ് മിഴിച്ചു നിന്നു..

അഭി അവനെ ദേഷ്യത്തിൽ നോക്കി ആലിയെ എടുത്തു താഴെ ഇറക്കി.. മോള് പോയി കളിച്ചോ.. അമ്മക്ക് അച്ചയോട് പിണക്കം ഒന്നും ഇല്ല ട്ടോ.. ആലി ചിരിച്ചു കൊണ്ടു സിദ്ധുവിന്റെ അടുത്ത് വന്നു.. അവൻ ആലിയെ കൂർപ്പിച്ചു നോക്കി.. അച്ഛാ അമ്മയുടെ പിണക്കം മാറ്റി ട്ടോ.. അപ്പൊ ഐസ്ക്രീം വാങ്ങി തരണം.. നീ എന്നെ കൊലക്ക് കൊടുത്തിട്ട് ആണ് പോകുന്നത് കാന്താരി.. ആലി ചിരിച്ചു കളിച്ചു പോകുന്നത് നോക്കി സിദ്ധു സ്വയം പറഞ്ഞു.. അഭിക്ക് സിദ്ധുവിന്റെ നിൽപ്പ് കണ്ടു ചിരി വരുന്നുണ്ടായിരുന്നു..ആലി പോയതും സിദ്ധു അഭിയുടെ അടുത്തേക്ക് നീങ്ങിയതും അഭി കയ്യിൽ ഒരു കത്തിയുമായി തിരിഞ്ഞു നിന്നതും സിദ്ധു പുറകിലേക്ക് തന്നെ നീങ്ങി.. ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലഡി.. അത് അവിടെ നിക്കട്ടെ..

അതിന് ഉള്ളത് വേറെ ഉണ്ട്.. ഞാൻ പറഞ്ഞത് ചെയ്തോ.. ആ.. അമ്മയെ പോയി കണ്ടു..സോറി പറഞ്ഞു.. അതല്ല.. വേറെ ഒരു കാര്യം പറഞ്ഞിരുന്നല്ലോ.. വേറെ എന്ത്.. സിദ്ധു എന്താ എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.. പെട്ടന്ന് ഓർമ വന്നതും അവൻ വേഗം ഷർട്ട്‌ ഊരി മാറ്റി നിലത്തേക്ക് വലിച്ചെറിഞ്ഞു.. അത് കണ്ടു അഭി ചിരിച്ചു.. ഇനി ഞാൻ അത് കൈ കൊണ്ടു തൊടില്ല..പോരെ.. അഭി മറുപടി ഒന്നും പറയാതെ വീണ്ടും ജോലിയിൽ മുഴുകി.. സിദ്ധു അവളെ പുണർന്നു കൊണ്ടു അവളുടെ തോളിൽ താടി വച്ചു നിന്നു.. എന്തിനാ ഇത്ര ദേഷ്യം.. മീരയുടെ പ്രശ്നം അല്ല.. വേറെ എന്തൊ ഉണ്ട്.. ഒന്നുല്ല.. പറയെടി.. എന്റെ ആമി എന്നോട് ഒന്നും മറച്ചു വക്കില്ലല്ലോ.. സിദ്ധു അവളെ തിരിച്ചു നിർത്തി.. അവളുടെ മുഖം പിടിച്ചു ഉയർത്തി അവൻ..

അഭി അപ്പോളും അവനെ ദേഷ്യത്തിൽ നോക്കുകയായിരുന്നു.. എന്നെ വീണ്ടും നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ.. ഞാനോ.. ഞാൻ എങ്ങനെ നിന്നെ നാണം കെടുത്തി.. പിന്നെ.. എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇപ്പൊ ഒന്നും അറിയാത്തതു പോലെ ഉരുണ്ട് കളിക്കണ്ട.. ന്റെ പൊന്നു.. ഞാൻ നീ അറിയാതെ ഒന്നും ചെയ്തിട്ടില്ല.. അങ്ങട് മാറി നിക്ക്.. വല്ലാതെ ഒട്ടാൻ വരണ്ട.. അഭി അവനെ മാറ്റി നിർത്തി ഗ്ലാസിൽ പകർന്നു വച്ച ചായയും എടുത്തു അടുക്കളയിൽ നിന്നും പോയി.. സിദ്ധു അഭി പറഞ്ഞതിന്റെ പൊരുൾ തേടി അവിടെ തന്നെ നിന്നു.. എത്ര ആലോചിച്ചിട്ടും അവന് അത് കണ്ടെത്താൻ കഴിഞ്ഞില്ല.. ആലിക്ക് ചായ കൊടുത്തു വരുമ്പോളും സിദ്ധു അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു.. അവന്റെ നിൽപ്പ് കണ്ടു അഭിക്ക് പാവം തോന്നി എങ്കിലും അവൾ ഗൗരവം വിട്ടില്ല..

അഭി വരുന്നത് കണ്ടതും സിദ്ധു വാതിൽക്കൽ പോയി ആലി എവിടെ എന്ന് നോക്കി.. അവൾ കളിക്കുന്നത് കണ്ടതും സിദ്ധു വേഗം അഭിയെ പിടിച്ചു സ്ലാബിൽ കയറ്റി ഇരുത്തി.. ഇനി പറ.. എന്താ കാര്യം.. ഒന്നുല്ല പറന്നില്ലേ.. ഡി പെണ്ണെ.. വല്ലാതെ കളിച്ചാൽ ഉണ്ടല്ലോ.. അടക്കി പിടിച്ചു ഒരു ഉമ്മ അങ്ങ് തരും.. എനിക്ക് വേണ്ട..കിട്ടിയടത്തോളം മതിയായി.. അപ്പൊ എന്റെ ഉമ്മ ഇനി വേണ്ട.. വേണ്ട.. എന്നാ ഓക്കേ.. മീര ഫ്രീ ആണോ ആവോ.. സിദ്ധു അത് പറഞ്ഞു അവളിൽ നിന്നും അകന്നതും അഭി അവന്റെ ബനിയന്റെ കയ്യിൽ പിടിച്ചു അവനെ അവളിലേക്ക് അടുപ്പിച്ചു.. സിദ്ധു ചിരിച്ചു കൊണ്ടു അവളെ നോക്കിയതും അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളെ പൊതിഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story