💙എൻ ജീവനിൽ💙 ഭാഗം 32

en jeevanil

രചന: ആമി

 അവന്റെ കൈകൾ അവളുടെ ശരീരത്തിൽ സ്ഥാനം മാറി ചലിക്കാൻ തുടങ്ങിയതും അഭി വേഗം അവനെ ഉന്തി മാറ്റി.. ചുംബനം തടസ്സപ്പെട്ട ആലസ്യത്തിൽ സിദ്ധു അവളെ തുറിച്ചു നോക്കി.. അവൻ വീണ്ടും അവളിലേക്ക് അടുക്കാൻ തുടങ്ങിയതും അഭി താഴെ ഇറങ്ങി.. വേഗം പോയി കുളിച്ചു വാ.. നീ കാര്യം പറയാതെ പോവില്ല.. ആദ്യം ഞാൻ പറഞ്ഞത്.. എന്ന നീയും വാ ഒരു കമ്പനിക്ക്.. പിന്നെ കമ്പനി തരാൻ പറ്റിയ സ്ഥലം.. വേഗം പോയി കുളിക്ക് മനുഷ്യ.. അഭി അവനെ പറഞ്ഞു വിട്ടു.. അവൾ ചിരിച്ചു കൊണ്ടു അവൻ പോകുന്നതും നോക്കി നിന്നു.. അവനോട് എങ്ങനെ പറയും എന്നൊരു നാണം അവളിൽ ഉണ്ടായിരുന്നു.. സിദ്ധു കുളി കഴിഞ്ഞു വരുമ്പോൾ അഭി ആലിയെയും കൊണ്ടു മുറിയിൽ ഉണ്ടായിരുന്നു.. ആലി ബെഡിൽ ഇരുന്നു അവളുടെ ബുക്ക്‌ ഓക്കേ എടുത്തു നോക്കി ഇരിക്കുകയായിരുന്നു.. അഭി ഡ്രസ്സ്‌ എല്ലാം മടക്കി വക്കുകയായിരുന്നു.. അപ്പോൾ ആണ് സിദ്ധുവിനു അംബിക പറഞ്ഞ കാര്യം ഓർമ വന്നത്.. അവൻ തല തുവർത്തി കൊണ്ടു അഭിയുടെ അരികിലേക്ക് നടന്നു..

അമ്മ പറഞ്ഞിട്ട് ആണോ ഓഫീസിൽ വന്നത്.. അതെ ലോ.. അത്കൊണ്ട് ആ രംഗം കാണാൻ പറ്റി.. പോടീ.. അല്ല അമ്മ എന്താ പറഞ്ഞത്.. അഭി സിദ്ധുവിനു നേരെ തിരിഞ്ഞു നിന്നു.. അന്ന് ഏട്ടൻ അമ്മയോട് പറഞ്ഞിലേ കൊല്ലാൻ നോക്കി എന്ന്.. അപ്പോൾ മുതൽ അമ്മയ്ക്ക് മീരയെ സംശയം ആയി.. കാരണം അമ്മ അത് അവളോട്‌ മാത്രം പറഞ്ഞിരുന്നുള്ളു.. എന്നാലും മീര എന്തിന് അത് ചെയ്യണം.. അവൾക്ക് എന്നെ കൊന്നിട്ട് എന്താ കാര്യം.. ഏട്ടന് ഒരാളെ ഇഷ്ടം ആണെന്ന് അവൾക്ക് അറിയാമായിരുന്നു എന്ന അമ്മ പറഞ്ഞത്..ഞാൻ ആണെന്ന് അറിയില്ലയിരുന്നു. നാട്ടിൽ എത്തിയ അന്ന് തന്നെ പോകുമ്പോൾ അവൾക്ക് സംശയം തോന്നി.. അവൾക്ക് കിട്ടാത്തത് വേറെ ആർക്കും വേണ്ട തോന്നിക്കാണും.. ഒരിക്കൽ ഞാൻ അവളോട് പറഞ്ഞിരുന്നു എന്റെ മനസ്സിൽ ഒരു പ്രണയം ഉണ്ടെന്ന്.. ആദ്യം അത് അവൾ ആണെന്ന് മീര കരുതി.. അവൾ അല്ലെന്ന് അറിഞ്ഞപ്പോൾ ആവും.. മ്മ്.. മീര ഇന്ന് ഓഫീസിൽ പോകുന്നുണ്ട് എന്ന് അമ്മയോട് പറഞ്ഞിരുന്നു.. അപ്പൊ അമ്മ എന്നെ വിളിച്ചു പറഞ്ഞു അവളെ അവിടെ നിന്നും ഇറക്കി വിടാൻ..

അപ്പൊ അമ്മായിഅമ്മയും മരുമോളും സെറ്റ് ആയി ലെ.. അഭി ചിരിച്ചു കൊണ്ടു അവന്റെ കയ്യിൽ നിന്നും ടവൽ വാങ്ങി അവന്റെ തല തുവർത്തി കൊടുത്തു.. സിദ്ധു തല കുനിച്ചു നിന്നു.. ഈ തുവർത്തൽ ഒക്കെ നിക്കും ട്ടോ മോനെ.. അതെന്താ.. അതൊക്കെ വഴിയേ അറിയാം.. സിദ്ധു അവളുടെ കയ്യിൽ നിന്നും ടവൽ വാങ്ങി ബെഡിലേക്ക് ഇട്ടു.. നീ കുറെ നേരം ആയി വാലും തലയും ഇല്ലാതെ ഓരോന്ന് പറയുന്നു.. എന്തെങ്കിലും ഉണ്ടെങ്കിൽ തെളിച്ചു പറ.. എന്നാൽ അല്ലെ എനിക്ക് മനസ്സിലാവു.. ഒന്നും പറയാൻ ഇല്ല.. ചെയ്തു കൂട്ടിയതിനു ഉള്ളത് ഒക്കെ കിട്ടാൻ പോവാ.. രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചോ.. ദേ ആമി.. എനിക്ക് ദേഷ്യം വരും ട്ടോ.. ആഹാ.. എല്ലാം ഒപ്പിച്ചു വച്ചിട്ട് ദേഷ്യം വരുന്നോ.. അതേയ്.. ഈ ഹൃദയത്തിൽ കുറച്ചു സ്ഥലം ഒഴിച്ച് ഇട്ടോ.. അങ്ങോട്ട്‌ ഉള്ള ആള് വരുന്നുണ്ട്.. അഭി അത്രയും പറഞ്ഞു കൊണ്ടു മുറിയിൽ നിന്നും പോയി.. സിദ്ധുവിനു ഒന്നും മനസ്സിലാവാതെ അവൻ അതെ നിൽപ്പ് നിന്നു.. പെട്ടന്ന് മനസ്സിലേക്ക് അത് ഓടി വന്നതും അവന്റെ കാലുകൾ അഭിയുടെ പുറകെ നീങ്ങി..

അവളെ കെട്ടിപിടിച്ചു അവൻ ചുറ്റി വരിഞ്ഞു.. അഭി നാണം കൊണ്ടു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. കൺഫോം ആയോ.. മ്മ്.. ഇന്ന് ഹോസ്പിറ്റലിൽ പോയി.. ശോ.. എന്നിട്ട് ആണോ ഡി ഇത്രയും നേരം എന്നോട് പറയാതെ ഇരുന്നത്.. എനിക്ക് സന്തോഷം കൊണ്ടു എന്താ ചെയ്യണ്ടേ എന്ന് പോലും അറിയില്ല.. സിദ്ധു അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു അവളുടെ വയറിൽ മുഖം അമർത്തി ചുംബിച്ചു.. അഭി അവന്റെ മുടിയിൽ പിടിച്ചു അത് ഏറ്റു വാങ്ങി.. എല്ലാവരും അറിഞ്ഞാൽ ഒരുപാട് സന്തോഷം ആവും ലെ.. പിന്നെ.. നാണക്കേട്.. കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടുള്ളൂ.. ആലിയും അങ്ങനെ.. ഇതും ഇങ്ങനെ.. ആളുകളുടെ മുന്നിൽ നാണം കെടും.. ഞാൻ എന്റെ പെണ്ണിനെ അല്ലെ ഗർഭിണിയാക്കിയത്.. മാത്രം അല്ല എനിക്ക് എപ്പോ എത്ര കുട്ടികൾ ഉണ്ടായാലും ചിലവിനു കൊടുക്കുന്നത് ഞാൻ അല്ലെ.. അത് കൊണ്ടു എന്റെ പൊന്നു മോള് അവരെ നോക്കിയാൽ മാത്രം മതി..

നന്ദേട്ടനും ചേച്ചിയും ഒക്കെ അറിഞ്ഞാൽ.. അവരുടെ കല്യാണം കഴിഞ്ഞിട്ട് ഇത് വരെ.. ദേ പെണ്ണെ.. ഒറ്റൊന്ന് തന്നാൽ ഉണ്ടല്ലോ.. ഇതൊക്കെ ദൈവം തരുന്നത് ആണ്.. നമ്മൾ രണ്ടു കൈ നീട്ടി സ്വീകരിക്കണം.. നമ്മുടെ ആലി നമ്മൾ ഒട്ടും പ്രതീക്ഷിക്കതെ വന്നത് അല്ലെ.. ഒരുപക്ഷെ അവളെ ദൈവം തന്നിരുന്നില്ല എങ്കിൽ നമ്മൾ ഒന്നാവുമോ.. നീ ആരെയെങ്കിലും കെട്ടി സുഖമായി കഴിയില്ലേ.. അയ്യടാ.. ദൈവത്തെ മാത്രം പറയല്ലേ.. പറയുന്നത് കേട്ടാൽ തോന്നും നിങ്ങൾക്ക് ഇതിൽ ഒരു പങ്ക് ഇല്ലെന്നു.. അത് പിന്നെ മുക്കാൽ പങ്ക് എനിക്ക് ആണെങ്കിലും ദൈവം കൂടെ സഹായിച്ചില്ലേ.. സിദ്ധു അവളെ കെട്ടിപിടിച്ചു.. അവന്റെ ഹൃദയം അത്രയും സന്തോഷത്തിൽ ആയിരുന്നു.. തന്റെ ജീവൻ വീണ്ടും അവന്റെ പ്രണയത്തിൽ മൊട്ടിട്ടതറിഞ്ഞു.. സിദുവും അഭിയും കൂടെ ആലിയുടെ അടുത്ത് വന്നു.. അവളോട്‌ ആ സന്തോഷം പറയാൻ അവർക്ക് അത്രയും കൊതി തോന്നി.. കാരണം അവൾ ആയിരിക്കും അത് അറിഞ്ഞാൽ കൂടുതൽ സന്തോഷിക്കുക..സിദ്ധു അവളുടെ അരികിൽ ഇരുന്നു അവളെ എടുത്തു മടിയിൽ വച്ചു..

ആലിപ്പഴം.. എന്താ അച്ഛാ.. അച്ഛാ മോൾക്ക് ഒരു സമ്മാനം തരട്ടെ.. എന്ത് സമ്മാനം.. അതോ.. നമ്മുടെ അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു വാവ ഉണ്ട്.. ആലി അത് കേട്ട് വിശ്വാസം വരാതെ സിദ്ധുവിനെ തന്നെ നോക്കി.. അഭി ആലിയുടെ മുഖത്തെ ഭാവങ്ങൾ നോക്കി കാണുകയായിരുന്നു.. അത് എങ്ങനെയ വയറ്റിൽ കുഞ്ഞു വാവ വരുന്നേ.. അതൊക്കെ പറയാൻ ഒരുപാട് ഉണ്ട് മോളെ.. നീ പ്രായപൂർത്തി എത്തുമ്പോൾ പറഞ്ഞു തരാം ട്ടോ.. സിദ്ധു നെടുവീർപ്പ് ഇട്ടു പറഞ്ഞതും അഭി അവന്റെ കയ്യിൽ പതിയെ തല്ലി.. കുറച്ചു ദിവസം കഴിഞ്ഞാൽ കുഞ്ഞു വാവ നമ്മുടെ അടുത്ത് വരും.. അത് വരെ കാത്തിരിക്കണം.. അപ്പൊ എനിക്ക് കളിക്കാൻ കുഞ്ഞു വാവ വരുമോ അമ്മ.. ശരിക്കും.. ആ വരും.. ആലി സന്തോഷം കൊണ്ടു തുള്ളി ചാടി.. അവൾ അഭിയുടെ വയറിൽ തടവി നോക്കി.. ഇവിടെ എവിടെയ വാവാച്ചി നീ.. അവൾ വയറിൽ നോക്കി സംസാരിക്കുന്നത് കണ്ടു അഭിയുടെ ഹൃദയം നിറഞ്ഞു.. എന്നാൽ ആ കാഴ്ച കണ്ടു സിദ്ധു എഴുന്നേറ്റു പോകുന്നത് കണ്ടു അഭി ആലിയെ അവിടെ ഇരുത്തി അവന്റെ കൂടെ പോയി..

ബാലക്കണിയിൽ നിൽക്കുന്ന അവന്റെ പുറകിലൂടെ കെട്ടിപിടിച്ചു കൊണ്ടു അഭി നിന്നു.. എന്ത് പറ്റി.. എന്റെ ആലിയും ഇത് പോലെ ആവില്ലേ.. അവൾക്ക് എന്റെ സ്നേഹവും കരുതലും ഒന്നും കിട്ടിയില്ലല്ലോ.. അവളുടെ സന്തോഷം കണ്ടോ നീ.. അവന്റെ ശബ്ദത്തിലെ ഇടർച്ച കണ്ടു അഭി അവനെ തിരിച്ചു നിർത്തി.. അവന്റെ കൺകോണിൽ കണ്ട നനവ് അവളുടെ ഹൃദയത്തിൽ വിങ്ങൽ തീർത്തു.. അവന്റെ മുഖം കയ്യിൽ എടുത്തു അഭി ചുംബനം കൊണ്ടു മൂടി.. അവൾക്കു കിട്ടാതെ പോയ കരുതലും സ്നേഹവും എല്ലാം ഇരട്ടിയായി കിട്ടുന്നുണ്ട്.. അവളുടെ ഏറ്റവും വലിയ ഭാഗ്യം തന്നെ ഈ അച്ഛന്റെ മകൾ ആയി ജനിച്ചത് ആണ്.. അതിൽ കൂടുതൽ എന്ത് വേണം.. എന്നെ ഇങ്ങനെ സ്നേഹിക്കുന്നതിന് നിനക്ക് ഞാൻ എന്ത് തരണം പെണ്ണെ.. വരും ജന്മം.. അടുത്ത ജന്മവും എനിക്ക് സിദ്ധു ഏട്ടന്റെ ആമി ആയി ജനിക്കണം..

എത്ര സങ്കടങ്ങൾ അനുഭവിച്ചാലും അവസാനം ഈ ചേർത്തു നിർത്തൽ കിട്ടാൻ.. പ്രണയം കൊണ്ടു എന്നെ മൂടാൻ.. ചുംബനം കൊണ്ടു എന്നെ ഉണർത്താൻ.. ഒടുവിൽ തളരുമ്പോൾ ഇങ്ങനെ പൊതിഞ്ഞു പിടിക്കാൻ എനിക്ക് വരും ജന്മവും ആമി ആയി തന്നെ ജനിക്കണം.. അത് പറയുമ്പോൾ അഭിയും കരഞ്ഞു പോയിരുന്നു.. അവളെ ഇറുക്കി പിടിച്ചു കൊണ്ടു അവൻ അവന്റെ സ്നേഹം ചേർത്ത് വച്ചു.. വരും ജന്മം അല്ല ആമി.. വരും ജന്മങ്ങളിൽ എല്ലാം നിന്റെ മാത്രം സിദ്ധു ആയി ഞാനും ജനിക്കട്ടെ.. എന്റെ പെണ്ണിന്റെ പ്രണയം ഏറ്റു വാങ്ങാൻ വേണ്ടി.. ഒരുപാട് നേരം അവർ അങ്ങനെ നിന്നു.. മനസ്സിലെ സങ്കടങ്ങൾ എല്ലാം പെയ്തു ഒഴിച്ച് കൊണ്ടു.. ആ സമയം അവിടേക്ക് വന്ന ആലിയെയും എടുത്തു കൊണ്ടു സിദ്ധു അഭിയെ ചേർത്ത് പിടിച്ചു.. ആ നിമിഷം ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് തോന്നി അവന്.. മാലാഖയെ പോലെ ഒരു മോളും ജീവനും ജീവിതവുമായി ഒരു പെണ്ണും.. ഒപ്പം വരാനിരിക്കുന്ന അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story