💙എൻ ജീവനിൽ💙 ഭാഗം 33

en jeevanil

രചന: ആമി

ഇടനെഞ്ചിൽ അഭിയേയും മറുഭാഗത്തു ആലിയെയും ചേർത്ത് പിടിച്ചു സിദ്ധു ഉറങ്ങി.. അവന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്ന അഭിയുടെ വയറിൽ ആയിരുന്നു സിദ്ധുവിന്റെ കൈകൾ.. അവൾ തല ഉയർത്തി അവനെ നോക്കി.. ഉറക്കത്തിൽ പോലും അവൻ അവരെ എല്ലാം ചേർത്ത് പിടിച്ചത് കണ്ടു അവളുടെ കണ്ണിൽ നനവ് പടർന്നു.. അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു കൊണ്ടു അവൾ അവനെ പൊതിഞ്ഞു പിടിച്ചു.. രാവിലെ അഭി അടുക്കളയിൽ നിൽക്കുമ്പോൾ ആണ് കാളിംഗ് ബെൽ അടിച്ചത്.. അവൾ വന്നു വാതിൽ തുറക്കുമ്പോൾ മുന്നിൽ അംബിക ചിരിച്ചു കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു.. അഭി അവരെ അകത്തേക്ക് ക്ഷണിച്ചു.. സോഫയിൽ ഇരുന്നു കൊണ്ടു അംബിക അഭിയെ തന്നെ നോക്കി.. അമ്മക്ക് ചായ എടുക്കട്ടെ.. മ്മ്.. വേണം.. മോളെ കൈകൊണ്ടു ഉണ്ടാക്കിയത് അല്ലെ.. അഭി ചിരിച്ചു കൊണ്ടു വേഗം ചായ എടുത്തു അവർക്ക് കൊണ്ടു വന്നു കൊടുത്തു.. അവർ അത് കുടിച്ചു അവളെ നോക്കി.. ആലി എവിടെ.. എഴുന്നേറ്റില്ല..

അച്ഛനും മോളും കൂടെ എഴുനേൽക്കാൻ സമയം ആവും ലെ.. മ്മ്.. അംബിക എഴുന്നേറ്റു അഭിയുടെ അടുത്ത് വന്നു അവളുടെ കൈ പിടിച്ചു.. അമ്മയ്ക്ക് മോളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.. എല്ലാം മറന്നു കൊണ്ടു പോകാൻ ആണ് ഞാൻ വന്നത്.. അഭിക്ക് സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു.. അവൾ ശരി എന്ന് തലയാട്ടി വേഗം മുറിയിലേക്ക് പോയി.. ആലിയെ കെട്ടിപിടിച്ചു കിടക്കുന്ന സിദ്ധുവിനെ തട്ടി വിളിച്ചു.. ഏട്ടാ.. ഏട്ടാ.. എന്തടി.. അമ്മ വന്നിരിക്കുന്നു.. മ്മ്.. ഏട്ടാ.. അമ്മ വന്നിരിക്കുന്നു ന്ന്.. സിദ്ധു കണ്ണ് തിരുമ്മി കൊണ്ടു എഴുനേറ്റു ഇരുന്നു.. അവളെ തന്നെ നോക്കി ഇരിക്കുന്ന അവനെ വലിച്ചു നീപ്പിച്ചു അഭി.. വേഗം പല്ല് തേച്ചു വാ.. ഓ അതിന്റെ ആവശ്യം ഒന്നും ഇല്ല.. സിദ്ധു നേരെ ഹാളിലേക്ക് പോയി.. അഭി ആലിയെ ഒന്നു നോക്കി അവന് പുറകിൽ അവളും പോയി.. സിദ്ധുവിനെ കണ്ടു അംബിക അവന്റെ അരികിലേക്ക് നിന്നു.. എന്താ ഡാ ഓഫിസിൽ ഒന്നും പോകുന്നില്ലേ.. ഇന്ന് ലീവ് ആക്കി.. അമ്മ വരുമെന്ന് പറഞ്ഞത് കൊണ്ടു.. അത് കേട്ടതും അഭി സിദ്ധുവിനെ ദേഷ്യത്തിൽ നോക്കി..

അവർ സംസാരിച്ചു ഇരിക്കുമ്പോൾ അഭി അടുക്കളയിലേക്ക് വലിഞ്ഞു.. കുറച്ചു കഴിഞ്ഞു അംബിക അടുക്കളയിൽ വന്നു.. മോളെ ഞാൻ ഇറങ്ങട്ടെ.. നിങ്ങൾ വരുമ്പോളേക്കും കുറച്ചു പണി ഉണ്ട്.. പ്രാതൽ കഴിച്ചിട്ട് പോക അമ്മ.. വേണ്ട.. ഉച്ചക്ക് അവിടെ ചെറിയ ഫങ്ക്ഷന് വെച്ചിട്ടുണ്ട്.. അതിന് ഉള്ളത് എല്ലാം നോക്കണം.. അവർ അവളുടെ നെറുകിൽ തലോടി കൊണ്ടു പറഞ്ഞു.. അവൾ അവരുടെ കൂടെ കാറിൽ കയറുന്നത് വരെ പോയി.. അംബിക പോയതും സിദ്ധു അവളുടെ അടുത്ത് വന്നതും അഭി അവനെ തടഞ്ഞു.. അമ്മ വരുന്നത് എന്നോട് പറഞ്ഞില്ലല്ലോ.. ഇന്നലെ അതിനേക്കാൾ ഹാപ്പി ന്യൂസ്‌ അല്ലെ ഞാൻ കേട്ടത്.. അപ്പൊ മറന്നു പോയെടി.. അഭി അവനെ മറി കടന്നു പോകാൻ നിന്നതും സിദ്ധു അവളെ പിടിച്ചു നിർത്തി.. അവളെ പിറകിലൂടെ കെട്ടിപിടിച്ചു അവളുടെ തോളിൽ താടി വച്ചു.. ഇനി ഇങ്ങനെ ദേഷ്യപ്പെടാൻ ഒന്നും പാടില്ല..

എപ്പോളും ചിരിക്കണം.. ഓ പിന്നെ.. ഡി.. മര്യാദക്ക് ഞാൻ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി നിന്നോ.. എന്നിട്ട് പത്തു മാസം കഴിഞ്ഞു എന്റെ മോനെ ഇങ് തന്നോ.. എന്നിട്ട് വേണം.. എന്നിട്ട് എന്താ.. എന്നിട്ട് വേണം എനിക്ക് അടുത്ത മോളെ തരാൻ.. അവളുടെ കാതിൽ സ്വകാര്യം പോലെ അവൻ പറഞ്ഞതും അഭി അവന്റെ കൈ വിടുവിച്ചു മാറി നിന്നു അവനെ നോക്കി.. അവളെ നോക്കി മീശ പിരിച്ചു കൊണ്ടു സിദ്ധു നിന്നു.. ഇത് ഞാൻ ക്ഷമിച്ചു.. ഇനിയും എന്നെ നാണം കെടുത്തിയാൽ ഉണ്ടല്ലോ.. ഇതൊക്കെ എന്ത്.. നീ ഇനി എന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നു എന്റെ ആമി കുട്ടി.. അവളെ ചേർത്ത് പിടിച്ചു അവളെ കവിളിൽ മുത്തി അവൻ അത് പറയുമ്പോൾ അവൾ നാണം കൊണ്ടു മുഖം അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു.. ഉച്ചയോട് അടുത്ത് സിദ്ധുവും അഭിയും ആലിയും വീട്ടിലേക്ക് പുറപ്പെട്ടു.. ഗേറ്റ് കടന്നപ്പോൾ തന്നെ അവർ കണ്ടു വീട് പൂക്കൾ കൊണ്ടു എല്ലാം അലങ്കരിച്ചത്.. മുറ്റത്തു നിർത്തിയ കാറുകൾ കണ്ടു അഭി സിദ്ധുവിനെ നോക്കി.. ഒരുപാട് ആളുകൾ ഉണ്ടോ ഏട്ടാ..

എനിക്ക് എങ്ങനെ അറിയാ.. എല്ലാം അമ്മയുടെ സെറ്റ്അപ്പ്‌ ആണ്.. നീ ഇറങ്.. സിദ്ധു ആലിയെയും കൊണ്ടു ഇറങ്ങി.. അഭി ഇറങ്ങി ചുറ്റും നോക്കി.. ഉമ്മറത്തേക്ക് വന്ന അംബിക അവരെ കണ്ടതും അകത്തേക്ക് കയറി പോയി.. സിദ്ധുവിന്റെ വലതു കൈ പിടിച്ചു അവൾ ആ വീട്ടിലേക്ക് നടന്നു.. അവന്റെ ഇടതു കൈയ്യിൽ ആലി ഉണ്ടായിരുന്നു..അവർ ഉമ്മറത്തു എത്തിയതും അംബിക നിലവിളക്ക് കൊണ്ടു അങ്ങോട്ട്‌ വന്നു.. എന്നാൽ അഭിയെ ഞെട്ടിച്ച കാഴ്ച അംബികക്ക് പുറകിൽ വന്നവരെ കണ്ടായിരുന്നു.. അഭിയുടെ വീട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു.. അവൾ എല്ലാവരെയും കണ്ടു കണ്ണ് മിഴിച്ചു നോക്കി.. ആലിക്കും അവരെ എല്ലാം കണ്ട അമ്പരപ്പ് ആയിരുന്നു.. എന്നാൽ സിദ്ധു മാത്രം അവരെ എല്ലാം നോക്കി ചിരിച്ചു.. കയറ് മോളെ.. അംബിക അഭിയോട് പറഞ്ഞപ്പോൾ അവൾ സ്വബോധത്തിലേക്ക് വന്നു..

അവൾ നിലവിളക്ക് വാങ്ങി അകത്തേക്ക് വലതു കാൽ വച്ചു ആ വീട്ടിൽ കയറി.. അകത്തേക്ക് നടക്കുമ്പോൾ അവൾ എല്ലാവരെയും നോക്കി ചിരിച്ചു..അഭിയുടെ അമ്മ ആലിയെ എടുത്തു.. അഭിയുടെ പുറകിൽ എല്ലാവരും അകത്തു കയറിയതും അനന്ദു സിദ്ധുവിനെ പിടിച്ചു വലിച്ചു ഒരു സൈഡിലേക്ക് കൊണ്ടു വന്നു.. എന്താ ഡാ.. എന്നാലും നിന്നെ ഞാൻ സമ്മതിച്ചു.. എന്റെ പെങ്ങളെ എന്ത് വിശ്വസിച്ചു ഞാൻ നിന്റെ കൂടെ നിർത്തും.. അതിന് എന്താ ഉണ്ടായേ.. ഇനി എന്ത് ഉണ്ടാവാൻ.. ആ പെണ്ണിന് ഇത്തിരി റസ്റ്റ്‌ കൊടുക്കോ നീ.. നന്ദേട്ടൻ പറഞ്ഞു ലെ.. ഇനി അങ്ങോട്ട്‌ ഫുൾ റസ്റ്റ്‌ ആണ് ഡാ.. ഒരൊറ്റ ഒന്നു തന്നാൽ ഉണ്ടല്ലോ.. ഒരെണ്ണം ഉള്ള സ്ഥിതിക്ക് നീ കുറച്ചു നാൾ എങ്കിലും അടങ്ങി ഇരിക്കും എന്ന് കരുതി.. എവിടെ.. ഡാ പറ്റി പോയി.. പറയുന്നത് കേട്ടാൽ തോന്നും അറിയാതെ സംഭവിച്ചത് ആണെന്ന്.. ഇങ്ങനെ തന്നെ അല്ലേടാ നാറി നാല് കൊല്ലം മുമ്പ് നടന്നതും.. അനന്ദു പറയുന്നത് കേട്ട് സിദ്ധു ചിരിച്ചു കൊണ്ടു നിന്നു.. അവർ മാറി നിന്നു സംസാരിക്കുന്നത് കണ്ടാണ് നന്ദൻ അങ്ങോട്ട്‌ വന്നത്..

എന്താണ് അളിയനും അളിയനും കൂടെ ഒരു സ്വകാര്യം.. ഒന്നുല്ല നന്ദേട്ടാ.. ഞാൻ ഇവനോട് ഏട്ടനെ കണ്ടു പഠിക്കാൻ പറഞ്ഞതാ.. അതിന് സിദ്ധു എന്ത് ചെയ്തു ഡാ.. ഗ്രഹണി പിടിച്ച കുട്ടികൾക്ക് ചക്ക കൂട്ടാൻ കിട്ടിയ അവസ്ഥയാ ഇവന്.. അനന്ദു പറയുന്നത് കേട്ട് നന്ദനും സിദ്ധുവും പൊട്ടിച്ചിരിച്ചു.. സിദ്ധുവിനെ കളിയാക്കുന്നുണ്ടെങ്കിലും കുഞ്ഞു വരുന്നതിൽ അവനും ഒരുപാട് സന്തോഷം ഉണ്ടായിരുന്നു.. സ്ത്രീകൾ എല്ലാവരും അടുക്കളയിൽ ആയിരുന്നു.. അഭിയുടെ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും..ആലി എല്ലാവർക്കും ഇടയിൽ കളിച്ചു കൊണ്ടു നടന്നു.. അഭിയുടെ അമ്മയും അംബികയും സംസാരിക്കുമ്പോ അഭി ആതിരയെ പിടിച്ചു കുറച്ചു മാറ്റി നിർത്തി.. നീ ചോദിക്കണ്ട.. നിന്റെ അമ്മായിഅമ്മ എല്ലാവരെയും ക്ഷണിച്ചു.. അച്ഛനോടും അമ്മയോടും ക്ഷമ ചോദിച്ചു.. പിന്നെ നന്ദേട്ടനെയും വിളിച്ചു..

നന്ദേട്ടന്റെ കൂടെ പ്ലാൻ ആണ് ഈ പരിപാടി.. അഭിക്ക് സന്തോഷം തോന്നി.. അഭി അവിടെ നിന്നും നടന്നു..സിദ്ധുവിനോട് സംസാരിച്ചു നിൽക്കുന്ന നന്ദനെ കണ്ടു അവൾ അങ്ങോട്ട് പോയി.. അവന്റെ അടുത്ത് ചെന്നു അവനെ കെട്ടിപിടിച്ചു.. നന്ദേട്ടൻ ഇന്ന് എന്നോട് മിണ്ടിയിട്ടേ ഇല്ല.. അവളുടെ പരിഭവം കേട്ട് നന്ദൻ ചിരിച്ചു..സിദ്ധു അവരുടെ സ്നേഹം കണ്ടു അവരെ നോക്കി നിന്നു. അതിന് നിനക്ക് ഇപ്പൊ സിദ്ധു മാത്രം പോരെ.. അവൾ നന്ദന്റെ നെഞ്ചിൽ പതിയെ കുത്തി കൊണ്ടു അകന്നു മാറി.. നീ ഇപ്പൊ ഏറ്റവും സന്തോഷത്തിൽ ആണെന്ന് ആരെക്കാളും കൂടുതൽ നിന്റെ ഏട്ടന് അറിയാം.. പിന്നെ എനിക്ക് എന്നും നീ എന്റെ അഭി തന്നെ ആണ്.. എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും ഈ ഏട്ടനോട് പറയാതെ ഇരിക്കില്ല.. പക്ഷെ ഇപ്പൊ എന്തോ ഒരു സന്തോഷം എന്നോട് പറയാൻ ഉണ്ടല്ലോ.. അഭി സിദ്ധുവിനെ നോക്കി.. അവൻ മറ്റെങ്ങോ നോക്കി നിന്നു.. അഭി പറയുന്നത് കേൾക്കാൻ അവനും കൊതിച്ചിരുന്നു.. നന്ദേട്ടാ.. അത്.. എന്റെ അഭി ഇങ്ങനെ നാണിക്കേണ്ട..

സിദ്ധു പറഞ്ഞു എന്നോട്.. അപ്പൊ എല്ലാവരും അറിഞ്ഞോ.. ഇല്ല.. ഞാനും അനന്ദുവും മാത്രം.. ആലിയും അനന്ദുവും കൂടെ കളിയിൽ ആയിരുന്നു.. അനന്ദു എന്തോ കള്ളത്തരം ചെയ്തു ആലിക്ക് ദേഷ്യം വന്നതും അവൾ അവന്റെ മുടി വലിക്കാൻ തുടങ്ങി.. മാമ കള്ളക്കളി കളിക്കുന്നോ.. മോളെ... മാമന്റെ ചക്കര വിടെടി വിടൂല. എന്തിനാ കള്ളത്തരം കാണിച്ചേ.. ഡി പിശാചേ.. വിടെടി.. അനന്ദു പറയുന്നത് ഒന്നും കേൾക്കാതെ ആലി അവന്റെ മുടിയിൽ തന്നെ പിടിച്ചു.. അവസാനം അനന്ദു സോറി പറഞ്ഞു പ്രശ്നം ഒഴിവാക്കി.. അവൻ ക്ഷീണിച്ചു കൊണ്ടു ഒരു ഭാഗത്തു വന്നു ഇരുന്നു.. അപ്പോൾ ആണ് അങ്ങോട്ട്‌ സിദ്ധു വന്നത് . എന്താ ഡാ.. ഒന്നുല്ല.. നിന്റെ ഒന്ന് ഇങ്ങനെ ആണെങ്കിൽ അടുത്തത് എങ്ങനെ ആവും എന്നോർത്ത് ഇരുന്നത.. മിക്കവാറും അതും എന്റെ തലയിൽ ആവും.. ഈശ്വര എന്റെ തല.. അനന്ദു പറയുന്നത് ഒന്നും മനസ്സിലാവാതെ സിദ്ധു ഇരുന്നു.. ഹാളിൽ നിലത്തു ഇല ഇട്ടു ആയിരുന്നു ഭക്ഷണം വിളമ്പിയത്.. എല്ലാവരും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു.. ആലിക്ക് അനന്ദു ആയിരുന്നു ഭക്ഷണം വാരി കൊടുത്തത്..

അവൻ തന്നാൽ മതി എന്ന് അവൾ വാശി പിടിച്ചു.. ഊണ് കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് സിദ്ധു ആ സന്തോഷം എല്ലാവരോടും പറഞ്ഞത്.. പിന്നെ എല്ലാവരും അഭിയെ പൊതിഞ്ഞു.. അംബിക അവളുടെ നെറുകയിൽ മുത്തി സന്തോഷം അറിയിച്ചു.. കുഞ്ഞു ജനിക്കുന്ന സന്തോഷം പങ്കിടാൻ അംബിക എല്ലാവർക്കും മധുരം നൽകി.. ഇതെല്ലാം കണ്ടു നിൽക്കുന്ന അനന്ദുവും സിദ്ധുവും നന്ദനും പരസ്പരം തോളിൽ കൈ വച്ചു.. നമ്മുടെ കുടുംബം എന്നും ഇത് പോലെ നിൽക്കട്ടെ.. അതെ നന്ദേട്ടാ.. രണ്ടു അളിയന്മാരോടും കൂടെ.. എനിക്ക് ഒരു പെണ്ണ് കൂടെ കണ്ടു പിടിച്ചോ.. എന്റെ ആലിക്ക് ഒരു അമ്മായി വേണം.. അപ്പൊ നന്ദേട്ടാ നമ്മുടെ അടുത്ത ഒത്തുകൂടൽ നമ്മുടെ അളിയന്റെ കല്യാണത്തിന്.. ശരിക്കും.. അനന്ദു അവരെ രണ്ടു പേരെയും മാറി മാറി നോക്കി.. അവർ അതെ എന്ന് തലയാട്ടിയതും അനന്ദു അവരെ രണ്ടു പേരെയും കെട്ടിപിടിച്ചു.. ഇത് കണ്ടു ദൂരെ നിന്നും ആലി കൈ കൊട്ടി ചിരിച്ചു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story