💙എൻ ജീവനിൽ💙 ഭാഗം 34 || അവസാനിച്ചു

en jeevanil

രചന: ആമി

ആലി.. അഭി വീടിന് ചുറ്റും ആലിയെ തിരിഞ്ഞു നടക്കുകയാണ്.. എവിടെയും കാണാതെ അഭി അകത്തു കയറുമ്പോൾ ആണ് ടെറസിൽ നിന്നും ആലിയുടെ ചിരി കേട്ടത്.. അവൾ വേഗം മുകളിലേക്ക് ചെന്നു.. അവിടെ ആലി കൈ കൊട്ടി ചിരിക്കുന്നത് കണ്ടു അഭി ആ ഭാഗത്തേക്ക് നോക്കിയതും സിദ്ധു പുഷ് അപ്പ്‌ എടുക്കുകയായിരുന്നു.. ഒരു കൈ കൊണ്ടു ആണ് എടുക്കുന്നത്.. അത് കണ്ടാണ് ആലി കൈ കൊട്ടുന്നത്..എന്നാൽ അഭിയുടെ കണ്ണുകൾ പോയത് അവന് അരികിൽ ഇരുന്നു കുടു കുടു ചിരിക്കുന്ന അല്ലിയിലേക്ക് ആണ്.. അവരുടെ കൺമണി വന്നു ട്ടോ.. രണ്ടു വയസ്സ് ആയി അവൾക്ക്.. അല്ലി .. ജൂനിയർ സിദ്ധു പ്രതീക്ഷിച്ച എല്ലാവർക്കും ഒരു സർപ്രൈസ് ആയാണ് അല്ലി വന്നത്.. അതുല്യ എന്ന് പേരിട്ടു അവളെ എല്ലാവരും അല്ലി എന്ന് വിളിച്ചു.. നമ്മുടെ ആലി സ്കൂളിൽ ഒക്കെ പോയി തുടങ്ങി.. അഭി അല്ലിയെ എടുത്തു സിദ്ധുവിനെ ദേഷ്യത്തിൽ നോക്കി.. അവൻ എഴുനേറ്റു അവളുടെ സാരീ തലപ്പ് കൊണ്ടു മുഖം തുടച്ചു.. നിങ്ങളോട് എത്ര പറഞ്ഞതാ ഏട്ടാ ഇവളെ കൊണ്ടു മുകളിൽ വരരുത് എന്ന്.. ശ്രദ്ധ തെറ്റിയാൽ മതി..

അതിന് എന്റെ ശ്രദ്ധ തെറ്റില്ല.. അല്ലെ ഡാ അച്ഛന്റെ അല്ലിപ്പൂ.. സിദ്ധു കൈ കാട്ടിയതും അവൾ അവന്റെ ദേഹത്തേക്ക് ചാടി.. എന്റെ ആലിപ്പഴവും അല്ലിപ്പൂവും ദേ എന്റെ കൈവെള്ളയിൽ നിന്നും എങ്ങോട്ടും പോകില്ല കെട്ടിയോളെ.. സിദ്ധു ആലിക്ക് നേരെ കൈ നീട്ടി പറഞ്ഞു.. അവൾ ഓടി സിദ്ധുവിന്റെ അരികിലേക്ക് വന്നു.. അവർ നാല് പേരും താഴെ വരുമ്പോൾ അംബിക ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.. സിദ്ധു അല്ലിയെ അംബികയുടെ കയ്യിൽ കൊടുത്തു മുറിയിലേക്ക് പോയി.. അഭി അടുക്കളയിലേക്കും.. ആലിയും അല്ലിയും അംബികയും പിന്നെ അവരുടെ ലോകത്തു കളിയും ചിരിയുമായി കൂടി.. ചായക്ക് ഉള്ള വെള്ളം എടുക്കുമ്പോൾ ആണ് അഭിക്ക് വയറിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയത്.. അവൾ ചിരിച്ചു കൊണ്ടു അങ്ങനെ തന്നെ നിന്നു.. സിദ്ധുവിന്റെ കൈകൾ സ്ഥാനം മാറാൻ തുടങ്ങിയതും അഭി അവന്റെ കയ്യിൽ പതിയെ തല്ലി.. മാറി നിന്നേ.. നീ ഇപ്പൊ എന്നെ തീരെ കെയർ ചെയ്യുന്നില്ല ട്ടോ ആമി.. കെയർ ചെയ്യാൻ എനിക്ക് രണ്ടു കൊച്ചുങ്ങളെ തന്നിട്ടില്ലേ..

പിന്നെ എനിക്ക് എവിടെ നിങ്ങളെ കെയർ ചെയ്യാൻ സമയം.. എന്നാലും എന്നെ കൂടെ പരിഗണിക്കണം.. അഭി അവന് നേരെ തിരിഞ്ഞു നിന്നു.. സിദ്ധു അവളിലേക്ക് ഒന്നു കൂടെ ചേർന്നു നിന്നു.. അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കഴുത്തിലേക്ക് ഒഴുകി ഇറങ്ങുന്നത് നോക്കി.. പറയുന്നത് കേട്ടാൽ തോന്നും നിങ്ങളുടെ കാര്യങ്ങൾ ഒക്കെ വേറെ ആരോ ആണ് ചെയ്യുന്നത് എന്ന്.. രാവിലെ ഓഫീസിൽ പോകുന്നത് വരെ നിങ്ങളുടെ കൂടെ വേണം.. ആലിയെ സ്കൂളിൽ വിടുന്നതിനേക്കാൾ തിരക്ക് നിങ്ങളെ വിടാൻ ആണ്.. പിന്നെ വന്നാലോ പറയണ്ട.. ആമി അത് എവിടെ.. ആമി ഇത് എവിടെ ചോദിച്ചു.. എന്നിട്ട് ഇപ്പൊ ഞാൻ കെയർ ചെയ്യുന്നില്ല പോലും.. ഞാൻ എന്റെ വീട്ടിൽ പോയിട്ട് എത്ര ദിവസം ആയി.. ഒരു രണ്ടു ദിവസം എന്നെ തികച്ചു നിർത്തില്ല.. അപ്പോളേക്കും വരും മക്കളെ കാണാൻ കൊതിയായി പറഞ്ഞു.. അഭി ദേഷ്യത്തിൽ പറയുമ്പോൾ എല്ലാം സിദ്ധു ചിരിച്ചു കൊണ്ടു അവളുടെ ദേഷ്യം ആസ്വാദിക്കുകയായിരുന്നു.. അവന്റെ ചിരി കണ്ടതും അവൾക്ക് വീണ്ടും ദേഷ്യം വന്നു..

എന്തൊക്കെ പറഞ്ഞാലും അനന്ദേട്ടന്റെ കല്യാണത്തിന് രണ്ടു ദിവസം മുന്നേ ഞാൻ പോകും.. കല്യാണം കഴിഞ്ഞു നാല് ദിവസം കഴിഞ്ഞേ തിരിച്ചു വരൂ.. നിനക്ക് അത്രയും ദിവസം എന്നെ കാണാതെ ഇരിക്കാൻ പറ്റുമോ ഡി.. സിദ്ധു അവളിലേക്ക് അമർന്നു കൊണ്ടു അവളുടെ മിഴികളിൽ നോക്കി ചോദിച്ചു.. അവന്റെ മിഴികളിലെ തീവ്രതയിൽ ലയിച്ചു കൊണ്ടു അഭി നിന്നു.. പറ്റും.. അവൾ അവനെ നോക്കി പറഞ്ഞതും സിദ്ധു അവളെ വലിച്ചു ചുമരിനോട് ചേർത്ത് നിർത്തി.. അവളുടെ കഴുത്തിൽ പിടിച്ചു അവന്റെ മുഖത്തോട് അവളുടെ മുഖം അടുപ്പിച്ചു.. അവന്റെ ശ്വാസം അവളുടെ മുഖത്തു വീശുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു.. നിനക്ക് പറ്റുമോ.. അവൻ വീണ്ടും ചോദ്യം ആവർത്തിച്ചതും അഭി അവൾ പോലും അറിയാതെ ഇല്ലെന്നു തലയാട്ടി.. ആ നിമിഷം തന്നെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു.. അവളുടെ അധരങ്ങൾ മാറി മാറി നുകരുന്ന അവനെ അവൾ ഇറുക്കി പിടിച്ചു.. ശ്വാസഗതി ഉയരുമ്പോളും അവർ അകന്നു മാറിയില്ല..

അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ഒഴുകി നടന്നു.. ഒടുവിൽ അവളുടെ നഗ്നമായ വയറിലൂടെ കടന്നതും അവളിൽ നിന്നും ശീല്ക്കാരം ഉയർന്നു.. കിതച്ചു കൊണ്ടു അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു കൊണ്ടു അവൻ വിട്ടു മാറി.. നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് കഴിയില്ല ആമി.. നീ ഇല്ലാത്ത ആ രണ്ടു ദിവസം ഇല്ലേ അത് എനിക്ക് രണ്ടു യുഗം ആണ്.. അവർക്ക് എല്ലാം വിഷമം ആവു എന്ന് അറിഞ്ഞിട്ട് പോലും ഞാൻ നിന്നെ കൂട്ടാൻ വരുന്നത് അത്രയും എനിക്ക് ക്ഷമ ഇല്ലാത്തതു കൊണ്ടാണ്.. എനിക്ക് അറിയാം.. എന്റെ അടുത്ത് ഇല്ലെങ്കിൽ എനിക്കും അങ്ങനെ തന്നെ ആണ്.. എത്രയും പെട്ടന്ന് ഏട്ടൻ വരണേ എന്നായിരിക്കും ഞാൻ നോക്കി ഇരിക്കുന്നത്.. അവൾ അവനെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു.. അവളെ ഇറുക്കെ പുണർന്നു കൊണ്ടു സിദ്ധു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.. ആ സമയത്തു ആണ് അടുക്കളയിലേക്ക് ആലി വന്നത്.. ആലി സിദ്ധുവിനെയും അഭിയെയും കണ്ടതും ഉറക്കെ വിളിച്ചു.. അച്ഛമ്മ.. വേഗം ഓടി വായോ.. അത് കേട്ട് സിദ്ധുവും ആമിയും വേഗം അകന്നു മാറി..

സിദ്ധു ജോലി ചെയ്യുന്നത് പോലെ നിന്നു.. സിദ്ധു ആലിയെ നോക്കി മിണ്ടല്ലേ എന്ന് കാണിച്ചു.. അപ്പോളേക്കും അവിടേക്ക് അംബിക വന്നിരുന്നു.. എന്താ ആലി വിളിച്ചത്.. അത് അച്ഛമ്മ.. അച്ഛാ അമ്മയെ.. ആലി പറയുമ്പോളേക്കും സിദ്ധു അവളുടെ വാ പൊത്തി പിടിച്ചു കൊണ്ടു അവളെ എടുത്തു പുറത്തേക്ക് പോയി.. അഭി അംബികയെ നോക്കാതെ ജോലിയിൽ മുഴുകി.. അംബിക ചിരിച്ചു കൊണ്ടു അഭിയുടെ അടുത്ത് വന്നു.. എന്താ മോളെ.. ഒന്നുല്ല അമ്മ.. അമ്മക്ക് ചായ എടുക്കട്ടെ.. മ്മ്.. എടുത്തോ.. നെറ്റിയിലെ സിന്ദൂരം തുടച്ചിട്ട് എടുത്തോ.. അവർ ചിരിച്ചു കൊണ്ടു പറഞ്ഞു അടുക്കളയിൽ നിന്നും പോയി.. അഭി തലയ്ക്കു കൊട്ട് കൊടുത്തു നെറ്റി തുടച്ചു.. എങ്കിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു.. അവളുടെ പ്രിയന്റെ പ്രണയം പകർന്നത് ഓർത്ത്.. സിദ്ധുവിന്റെയും അഭിയുടെ ജീവിതത്തിൽ സന്തോഷം മാത്രം ആയിരുന്നു പിന്നീട്.. അവരുടെ കുടുംബം ഒരു സ്വർഗം ആയി മാറി.. മക്കളുടെ സ്നേഹവും പേരക്കുട്ടികളുടെ കുറുമ്പും കളിയും ചിരിയും ആയി അംബികക്ക് അവരുടെ വീട് സ്നേഹക്കൊട്ടാരം ആയി തോന്നി..

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി.. അനന്ദുവിന്റെ കല്യാണം ആയിരുന്നു അന്ന്.. രണ്ടു അളിയന്മാരും കൂടെ ഒത്തു അവന് നല്ലൊരു കുട്ടിയെ തന്നെ സെലക്ട്‌ ചെയ്തു കൊടുത്തു.. ദേവിക.. ആലിക്കും അല്ലിക്കും അമ്മായി വരുന്ന സന്തോഷം ആയിരുന്നു.. അഭിയും ആതിരയും നാത്തൂൻ ആവുന്നതിന്റെ ത്രില്ലിൽ ആണ്.. അതേയ് ഞാൻ പറയാൻ വിട്ടു.. നന്ദേട്ടനും ആതിരയ്ക്കും കൂടെ ഒരു കുഞ്ഞി മണി ഉണ്ടായി..കല്ലു മോൾ.. കല്യാണി എന്ന കല്ലു.. അവൾക്ക് ഒരു വയസ്സ് ആവുന്നതേ ഉള്ളു.. ചടങ്ങ് എല്ലാം നല്ല രീതിയിൽ തന്നെ കഴിഞ്ഞു.. അല്ലി സിദ്ധുവിന്റെ കയ്യിൽ തന്നെ ആയിരുന്നു.. ആലി പിന്നെ എല്ലായിടത്തും എത്തി മാമന്റെ കല്യാണം പൊടിക്കുന്നുണ്ട്.. എല്ലാവരും ഭക്ഷണം കഴിച്ചു പെണ്ണിനെ വീട്ടിലേക്ക് കൊണ്ടു വന്നു.. അഭി അല്ലിയെ ഉറക്കാൻ വേണ്ടി മുറിയിലേക്ക് പോയി.. സിദ്ധു നന്ദന്റെ കയ്യിൽ നിന്നും കല്ലുവിനെ എടുത്തു ഉമ്മറത്തു ഇരിക്കുമ്പോൾ ആണ് അനന്ദു അങ്ങോട്ട്‌ വന്നത്.. അവനെ കണ്ടതും സിദ്ധു ഒന്നു ആക്കി ചിരിച്ചു.. എന്താ ഡാ ഒരു അളിഞ്ഞ ചിരി.. ഏയ് ഒന്നുല്ല..

എനിക്ക് മനസിലായി. നിന്നെ പോലെ അല്ല ഞാൻ.. എനിക്ക് നല്ല കണ്ട്രോൾ ഉണ്ട്.. കണ്ട് അറിയാം.. എടാ.. എത്ര പെൺകുട്ടികൾ എന്റെ പുറകെ വന്നതാ.. പക്ഷെ ഞാൻ വീണില്ലല്ലോ.. അതാണ് ഈ അനന്ദു.. ഓ പിന്നെ.. വല്ലാതെ കളിച്ചാൽ നിന്റെ റെക്കോർഡ് ഞാൻ തകർക്കും.. എങ്ങനെ.. നീ ഒരു മാസം എടുത്തത് ഞാൻ അതിന് മുന്നേ ആക്കും.. എന്താ മണവാളൻ ഒരു സ്വകാര്യം പറച്ചിൽ.. നന്ദൻ സിദ്ധുവിന്റെ അരികിൽ വന്നു ഇരുന്നു..അനന്ദു സിധുവിനോട് നന്ദനോട് പറയല്ലേ എന്ന് ആംഗ്യ കാണിച്ചു.. ഒന്നുല്ല നന്ദേട്ടാ.. ഇനി അടുത്ത ഒത്തുകൂടൽ എപ്പോള എന്ന് പറയായിരുന്നു ഞങ്ങൾ.. ഇവൻ പെണ്ണ് കിട്ടാൻ തന്നെ രണ്ടു വർഷത്തിലേറെ എടുത്തു.. ഇനി അടുത്ത് ഒന്നും ഒന്നും ഉണ്ടാവാൻ പോകുന്നില്ല.. അങ്ങനെ പറയല്ലേ.. എന്റെ കുഞ്ഞിന് നൂല് കേട്ട് ഉണ്ട് നന്ദേട്ടാ.. അനന്ദു നാണത്തോടെ പറയുന്നത് കണ്ടു സിദ്ധുവും നന്ദനും ചിരിച്ചു.. പിറ്റേന്ന് രാവിലെ തന്നെ സിദ്ധുവും അഭിയും തിരിച്ചു പോന്നു..അംബിക കല്യാണം കഴിഞ്ഞതും പോയിരുന്നു.. അഭിയോട് അവിടെ നിന്നോ എന്ന് സിദ്ധു പറഞ്ഞെങ്കിലും അവന്റെ മനസ്സ് അറിയാവുന്നത് കൊണ്ടു അഭി നിന്നില്ല..

അവർ വീട്ടിൽ എത്തുമ്പോൾ ഉമ്മറത്തു നിൽക്കുന്ന കാർ കണ്ടു സിദ്ധുവിന്റെ മുഖത്തു ദേഷ്യം നിറഞ്ഞു.. അഭിക്ക് അത് ആരുടെ ആണെന്ന് മനസിലായില്ല.. സിദ്ധു അല്ലിയെ അഭിയുടെ മടിയിൽ നിന്നും എടുത്തു അകത്തേക്ക് പോയി.. അഭി ആലിയെയും കൊണ്ടു പുറകിൽ ആണ് ചെന്നത്.. അകത്തു കയറുമ്പോൾ തന്നെ സോഫയിൽ ഇരിക്കുന്ന മീരയെ കണ്ടതും അഭിയുടെ കണ്ണുകൾ സിദ്ധുവിലേക്ക് നീണ്ടു.. അവന്റെ മുഖത്തു ദേഷ്യം നിറഞ്ഞു നിന്നിരുന്നു.. അവന്റെ അടുത്ത് നിൽക്കുന്ന അംബികയുടെ മുഖവും ദേഷ്യം കൊണ്ടു ചുവന്നിരുന്നു.. ഞാൻ വന്നത് ഇഷ്ടം ആയില്ല എന്ന് എനിക്ക് അറിയാം.. ഞാൻ നിങ്ങളെ ആരെയും ശല്യം ചെയ്യാൻ വന്നത് അല്ല.. മീര എഴുന്നേറ്റു കൊണ്ടു പറഞ്ഞു.. പക്ഷെ അപ്പോളും സിദ്ധുവിന്റെ മുഖത്തു പുച്ഛം ആയിരുന്നു.. അവൾ അവന്റെ മുന്നിലേക്ക് നിന്നു.. സോറി സിദ്ധു.. എന്റെ സ്വാർത്ഥത എന്നെ കൊണ്ടു എല്ലാം ചെയ്യിച്ചു.. നിന്നോട് എനിക്ക് സ്നേഹം അല്ലായിരുന്നു.. നീ എനിക്ക് വാശി ആയിരുന്നു.. അതാണ് അന്ന് അങ്ങനെ എല്ലാം.. മീര അംബികയുടെ കൈ പിടിച്ചു..

അവർക്ക് അവളോട് ഉണ്ടായിന്ന ദേഷ്യം എല്ലാം എങ്ങോ പോയത് പോലെ തോന്നി.. ആന്റി എന്റെ സ്വന്തം അമ്മയെ പോലെ എന്നെ സ്നേഹിച്ചിട്ടും ഞാൻ.. സോറി.. എന്നെ മകളായി തന്നെ കാണണം.. അവളുടെ നോട്ടം പിന്നെ ചെന്നു എത്തിയത് അഭിയിൽ ആയിരുന്നു.. അവൾ അഭിയുടെ അടുത്ത് വന്നു.. അഭി അവളെ നോക്കി ചിരിച്ചു.. സിദ്ധു ഒരുപാട് ഭാഗ്യം ചെയ്തിട്ട് ഉണ്ടെന്ന് തോന്നുന്നു.. അല്ലെങ്കിൽ നിന്നെ അവന് കിട്ടില്ല.. നിന്റെ മനസ്സിലെ നന്മ കൊണ്ടാണ് നിനക്ക് നിന്റെ പ്രണയം സ്വന്തം ആയത് അഭി.. അഭി ചിരിച്ചു കൊണ്ടു മീരയുടെ കൈ പിടിച്ചു.. അവളുടെ മിഴികൾ നിറഞ്ഞിരുന്നു.. അതിൽ നിന്നും തന്നെ അവൾ പറയുന്നത് ആത്മാർത്ഥമായിട്ടാണ് എന്ന് അഭിക്ക് മനസിലായി.. നീ പഴയ പോലെ ഇങ്ങോട്ട് വരണം.. സിദ്ധു ഏട്ടന്റെ നല്ലൊരു ഫ്രണ്ട് ആയി.. അമ്മയുടെ മോളായി.. എന്റെ കൂടപ്പിറപ്പ് ആയി.. എന്റെ മക്കളുടെ ആന്റി ആയി.. മീര കരഞ്ഞു കൊണ്ടു അഭിയെ കെട്ടിപിടിച്ചു.. ആ കാഴ്ച കണ്ടു സിദ്ധുവിന്റെ മനസ്സിൽ അഭിയോട് ഉള്ള സ്നേഹം ഉയരുകആയിരുന്നു.. തന്നെ നോവിച്ചവളോട് ക്ഷമിക്കാൻ കഴിയുന്ന പെണ്ണ്..

മീര ആലിയുടെ കവിളിൽ തലോടി കൊണ്ടു അവിടെ നിന്നും ഇറങ്ങി പോയി.. എന്തോ അഭിക്ക് മനസ്സിൽ നിന്നും വലിയ ഒരു ഭാരം ഇറങ്ങി പോയത് പോലെ തോന്നി.. രാത്രി അഭി അല്ലിയെ ഉറക്കി കിടത്തി മെല് കഴുകാൻ വേണ്ടി പോകുമ്പോൾ ആയിരുന്നു സിദ്ധു മുറിയിലേക്ക് വന്നത്.. അഭി അവനെ നോക്കി പുരികം പൊക്കി.. ആലി എവിടെ.. അവള് അമ്മയുടെ കൂടെ കിടന്നു.. കിടന്നതോ കിടത്തിയതോ.. സിദ്ധു അവളെ നോക്കി ചിരിച്ചു കൊണ്ടു മീശ പിരിച്ചു.. അവിടെ നിന്നാൽ പന്തി അല്ലെന്ന് തോന്നിയതും അഭി വേഗം ബാത്രൂമിൽ കയറി.. അവൾ കുളി കഴിഞ്ഞു വരുമ്പോൾ സിദ്ധു അല്ലിയെ എടുത്തു ചെറിയ ബെഡിലേക്ക് മാറ്റി കിടത്തിയിരുന്നു.. അഭി അത് കണ്ടതും സിദ്ധുവിനെ നോക്കാതെ വേഗം കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. അവൾ പുറകിൽ നിൽക്കുന്ന സിദ്ധു അവളെ കണ്ണാടിയിലൂടെ നോക്കി നിന്നു.. അവന്റെ നോട്ടം കണ്ടു എന്തോ പോലെ തോന്നി അഭി തിരിഞ്ഞു നിന്നു അവനെ കെട്ടിപിടിച്ചു.. ഇങ്ങനെ നോക്കല്ലേ സിദ്ധു ഏട്ടാ.. സിദ്ധു ചിരിച്ചു കൊണ്ടു അവളെ കയ്യിൽ കോരി എടുത്തു..

അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു അവൾ കിടന്നു.. അവളെ ബെഡിൽ കിടത്തി അവൻ കൈ എത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു.. ആ മങ്ങിയ വെളിച്ചത്തിലും അവന്റെ മിഴികളിലെ പ്രണയം അവൾ കാണുന്നുണ്ടായിരുന്നു.. അവളുടെ മുകളിൽ കൈ കുത്തി നിന്നു അവൻ.. നിന്നെ എത്ര നോക്കിയാലും മതിയാവില്ല ആമി.. നിനക്ക് എന്നും എന്നിൽ പുതുമയാണ്.. അവളുടെ കവിളിൽ പടർന്ന ചുവന്ന രാശിയിലേക്ക് അവൻ ചുണ്ടുകൾ അമർത്തുമ്പോൾ അഭി അവനെ ചുറ്റി പിടിച്ചിരുന്നു.. അവളുടെ മാത്രം സ്വന്തം എന്ന പോൽ.. അവളുടെ വസ്ത്രങ്ങൾ എല്ലാം അഴിഞ്ഞു വീഴുമ്പോളും അവളിൽ നിന്നും ഉയരുന്ന ശീൽക്കാരങ്ങളും അവനിൽ കൂടുതൽ ആവേശം നൽകി.. ഒടുവിൽ അവന്റെ പ്രണയം ഏറ്റു വാങ്ങി അവൾ തളർന്നു വീഴുമ്പോൾ അവളെ താങ്ങി നിർത്തി അവന്റെ ചുണ്ടുകൾ വിയർപ്പ് പൊടിഞ്ഞ അവളുടെ സിന്ദൂരരേഖയിൽ പതിഞ്ഞു.. എൻ ജീവനിൽ അലിഞ്ഞു ചേർന്ന പെണ്ണ്.. അവന്റെ നെഞ്ചിൽ കിടന്നു അഭി ഓർത്തു.. ഒരു മഴക്കാലത്തു തന്റെ കുടക്കീഴിലേക്ക് ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന അവൻ പിന്നീട് തന്റെ ജീവൻ ആയി മാറിയത്..

തമ്മിൽ അകന്നപ്പോൾ വിധിയെ പഴിച്ചു കഴിഞ്ഞപ്പോളും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ സ്നേഹകടൽ തനിക്കു സ്വന്തം ആവുമെന്ന്..മരണം വരെ ഈ പ്രണയം ഏറ്റു വാങ്ങണം.. തനിക്കു മാത്രം സ്വന്തം ആയ അവളുടെ പ്രാണനെ.. തുളസിയുടെ നൈർമല്യം പോലെ ഒരു പെണ്ണ് തന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.. സ്നേഹം കൊണ്ടു ഓരോ നിമിഷവും തന്നെ തോൽപ്പിക്കുന്നു.. ഒരിക്കലും അവളെ കൈവിടാതെ ഇങ്ങനെ ചേർത്ത് നിർത്തണം.. ആമി.. നമുക്ക് ഒരു യാത്ര പോയാലോ.. ഇപ്പോഴോ.. മ്മ്.. നീ റെഡിയാവ്‌.. അപ്പൊ മോള്.. അവളെ ഞാൻ അമ്മയുടെ അടുത്ത് കിടത്തിക്കോളാം.. എങ്ങോട്ടാ.. ഞാൻ വിളിച്ചാൽ എങ്ങോട്ടാ എന്നൊന്നും ചോദിക്കരുത്.. അങ്ങ് പൊന്നോണം.. സിദ്ധു എഴുന്നേറ്റു ഡ്രസ്സ്‌ ഇട്ടു അല്ലിയെ എടുത്തു മുറിയിൽ നിന്നും പോയി.. അഭി ഡ്രസ്സ്‌ എല്ലാം വാരി എടുത്തു ബാത്രൂമിലേക്ക് ഓടി.. അവൾ താഴെ വരുമ്പോൾ സിദ്ധു ബൈക്കിൽ കയറി ഇരുന്നു അവളെ നോക്കുകയായിരുന്നു.. അവനെ ചുറ്റി വരിഞ്ഞു അവർ യാത്ര തുടർന്നു.. ഒടുവിൽ ആ നിലാവെളിച്ചത്തിൽ അവൾ കണ്ടു അവർ പോകുന്നത് ഒരു കുന്നിൻ മുകളിലേക്ക് ആണെന്ന്..

കുറച്ചു ദൂരം ചെന്നു ബൈക്ക് നിർത്തി സിദ്ധു അഭിയുടെ കൈ പിടിച്ചു കുന്നിൻ മുകളിലേക്ക് കയറി.. അഭി ചുറ്റും നോക്കി അവിടുത്തെ ഭംഗി ആസ്വദിക്കുകയായിരുന്നു.. എന്നാൽ സിദ്ധുവിന്റെ കണ്ണുകൾ അഭിയിൽ ആയിരുന്നു.. ആമി.. അഭി സിദ്ധുവിനെ നോക്കിയതും അവൻ അവളുടെ കൈ പിടിച്ചു അവളിലേക്ക് ചേർന്നു നിന്നു.. അഭിക്ക് ഒന്നും മനസ്സിലായില്ല എങ്കിലും അവൾ അവനെ തന്നെ നോക്കി.. ഹാപ്പി ബർത്ത് ഡേ ആമി.. അവൾ കണ്ണുകൾ മിഴിച്ചു.. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ വിഷ് അവളെ അത്രയും സന്തോഷത്തിൽ ആക്കിയിരുന്നു.. സിദ്ധു പോക്കറ്റിൽ നിന്നും ഒരു ചെറിയ പെട്ടി എടുത്തു അവൾക്ക് നേരെ നീട്ടി.. അവൾ അത് തുറന്നു നോക്കിയതും അതിൽ AS എന്ന ലെറ്റർ ഉള്ള ലോക്കറ്റ് അടങ്ങിയ ഒരു സിമ്പിൾ ചെയിൻ ആയിരുന്നു.. സിദ്ധു തന്നെ അവൾക്ക് അത് കെട്ടി കൊടുത്തു.. അഭിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. പക്ഷെ അത് സന്തോഷം കൊണ്ടായിരുന്നു.. ഐ ലവ് യു സിദ്ധു ഏട്ടാ.. ലവ് യു ടു ആമി.. അവളെ കെട്ടിപിടിച്ചു കൊണ്ടു അവൻ പറഞ്ഞു..

താങ്ക്സ് ഏട്ടാ.. എന്നെ സ്നേഹിച്ചതിനു.. ഭാര്യയാക്കിയതിനു.. നിങ്ങളുടെ മക്കളുടെ അമ്മയാക്കിയതിന്.. അതിലുപരി ഓരോ നിമിഷം എന്നെ കൊല്ലാതെ കൊല്ലുന്ന ഈ പ്രണയം നൽകി എന്നെ തളർത്തുന്നതിനു.. എന്റെ ആലിപ്പഴവും അല്ലിപ്പൂവും എല്ലാം വിടർന്നത് നിന്നിൽ നിന്നാണ്.. എന്നെ വിശ്വസിച്ചു നിന്റെ ശരീരവും മനസ്സും ഒരുപോലെ നൽകി എന്നെ സ്നേഹിച്ചതിനു ഞാൻ അല്ലെ ആമി പുണ്യം ചെയ്തത്.. അല്ല ഞാൻ ആണ്.. പോടീ ഞാൻ ആണ്.. ദേ ഏട്ടാ.. സിദ്ധു അവളുടെ മുഖം കയ്യിൽ എടുത്തു.. ഇപ്പോളും നമ്മുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല ട്ടോ കെട്ട്യോളെ.. എന്ത് ലക്ഷ്യം.. ജൂനിയർ സിദ്ധു.. അവളുടെ കാതോരം വന്നു അവൻ മൊഴിയുമ്പോൾ ആ നിലാവെളിച്ചത്തിൽ പോലും അവളുടെ മുഖം നാണം കൊണ്ടത് അവൻ കണ്ടു.. ഒട്ടും ആലോചിക്കതെ അവനെ ചേർത്ത് പിടിച്ചു അവന്റെ ചുണ്ടിൽ അവൾ ചുണ്ടുകൾ ചേർത്തു.. സിദ്ധുവിന്റെ മാത്രം ആമിയാ ഞാൻ..ഇത് പോലെ ഒരു കുറുമ്പനെ തരും ഞാൻ.. അവൾ അത് പറഞ്ഞു അകന്നതും സിദ്ധു വീണ്ടും അവളെ അവനിലേക്ക് തന്നെ അടുപ്പിച്ചു അവളുടെ അധരങ്ങൾ സ്വന്തം ആക്കി.. അവസാനിച്ചു... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story